ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

ശ്ലോകം 4

സാംഖ്യയോഗൗ പൃഥഗ്ബാലാഃ
പ്രവദന്തി ന പണ്ഡിതാഃ
ഏകമപ്യാസ്ഥിതഃ സമ്യക്ക്
ഉഭയോര്‍വിന്ദതേ ഫലം

സാംഖ്യവും യോഗവും (ജ്ഞാനയോഗവും കര്‍മ്മയോഗവും) വിരുദ്ധങ്ങളും ഭിന്നങ്ങളുമായ ഫലങ്ങളെ ഉണ്‌ടാക്കുന്നുവെന്ന് ബാലന്മാരാണ് – ശാസ്ത്രാര്‍ത്ഥത്തില്‍ വിവേകശൂന്യന്മാരായിട്ടുള്ളവരാണ് – പറയുന്നത്. എന്നാല്‍ വിവേകികള്‍ അവ രണ്ടിനും ഒരേ ഭലം തന്നയെന്നു വിശ്വസിക്കുന്നു. എന്തുകൊണ്ടെന്നാല്‍ ഒന്നെങ്കിലും ശരിയായി അനുഷ്ഠിക്കുന്നവന് രണ്ടിന്‍റേയും ഫലം സിദ്ധിക്കുന്നു. (മോഷം സിദ്ധിക്കുന്നു)