ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

ശ്ലോകം 20

യത്രോപരമതേ ചിത്തം
നിരുദ്ധം യോഗസേവയാ
യത്ര ചൈവാത്മനാത്മാനം
പശ്യന്നാത്മനി തുഷ്യതി

വിഷയത്തില്‍ പ്രവേശിക്കാതെ സകലത്തില്‍നിന്നു നിവര്‍ത്തിക്കപ്പെട്ട ചിത്തം ഏതൊരവസ്ഥയില്‍ മനസമാധാനം കൈവരിക്കുന്നുവോ, യാതൊരവസ്ഥാവിശേഷത്തില്‍ യോഗിയുടെ മനസ്സ് ആത്മസ്വരൂപത്തില്‍ പ്രവേശിച്ച് ആത്മാവില്‍ത്തന്നെ സന്തോഷിക്കുന്നുവോ

ശ്ലോകം 21

സുഖമാത്യന്തികം യത്തത്
ബുദ്ധിഗ്രാഹ്യമതീന്ദ്രിയം
വേത്തി യത്ര ന ചൈവായം
സ്ഥിതശ്ചലതി തത്ത്വതഃ

യാതൊരവസ്ഥാവിശേഷത്തില്‍ ഇരിക്കുന്ന യോഗി ഇന്ദ്രിയങ്ങള്‍ക്കു ഗോചരമല്ലാത്തതും ഇന്ദ്രിയങ്ങളുടെ അപേക്ഷ കൂടാതെ ബുദ്ധിയാല്‍ മാത്രം ഗ്രഹിക്കാത്തതും അനന്തവും ആയ നിരശയസുഖത്തെ അനുഭവിക്കുന്നുവോ യാതൊരവസ്ഥയില്‍ സ്ഥിതനായിട്ട് അവന്‍ ആത്മസുഖത്തില്‍ നിന്നു ചലിക്കുന്നില്ലയോ,

ശ്ലോകം 22

യം ലബ്ധ്വാ ചാപരം ലാഭം
മന്യതേ നാധികം തതഃ
യസ്മിന്‍ സ്ഥിതോ ന ദുഃഖേന
ഗുരുണാപി വിചാല്യതേ

യാതൊരു ആത്മസുഖത്തെ പ്രാപിച്ചിട്ട് അവന്‍ പിന്നെ അതിലും മേലെ മറ്റൊന്നിനെ പ്രടോജനകരമായി വിചാരിക്കുന്നില്ലയോ യാതൊരവസ്ഥാവിഷയത്തിലിരിക്കുന്നവന്‍ വലുതായ ദുഃഖത്തില്‍ പോലും അസ്വസ്ഥനാകുന്നില്ലയോ