ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

ശ്ലോകം 2

ജ്ഞാനം തേഽഹം സവിജ്ഞാനം
ഇദം വക്ഷ്യാമ്യശേഷതഃ
യജ് ജ്ഞാത്വാ നേഹ ഭൂയോഽനൃത്
ജ്ഞാതവ്യമവശിഷ്യതേ.

ഏതൊന്നറിഞ്ഞുകഴിഞ്ഞാല്‍ പിന്നെ ഇവിടെ വേറൊന്നും അറിയേണ്ടതായി ശേഷിക്കുന്നില്ലയോ, ഈ ജ്ഞാനത്തെ അനുഭവ ജ്ഞാനസഹിതം പൂര്‍ണ്ണമായിട്ട് ‍ഞാന്‍ നിനക്കുപദേശിച്ചുതരാം.

ഭഗവാന്‍ കൃഷ്ണന്‍ അര്‍ജ്ജുനനോടു പറഞ്ഞു:

അല്ലയോ പാര്‍ത്ഥ, നീ യോഗജ്ഞാനംകൊണ്ടു സമ്പന്നനായിരിക്കുന്നു. ഇപ്പോള്‍ നിനക്ക് എല്ലാ സിദ്ധാന്തപരമായ അറിവിനെ (ജ്ഞാനം)പ്പറ്റിയും അനുഭവജ്ഞാനത്തെ (വിജ്ഞാനം)പ്പറ്റിയും ഞാന്‍ ഉപദേശിക്കാം. തന്മൂലം നിന്റെ കരതലത്തിലിരിക്കുന്ന ഒരു രത്നംപോലെ നിനക്ക് എന്നെ അറിയാന്‍ കഴിയും. അനുഭവജ്ഞാനം അഥവാ പ്രാപഞ്ചികജ്ഞാനം ഉണ്ടായിരിക്കേണ്ടത് എന്തിനാണെന്നു നിനക്കു സംശയം തോന്നാം. എന്നാല്‍ അതിന്റെ ആവശ്യകത എന്താണെന്നു നീ അറിഞ്ഞിരിക്കണം. കരയ്ക്കു കെട്ടിയിടപ്പെട്ട ഒരു രത്നംപോലെ നിനക്ക് എന്നെ അറിയാന്‍ കഴിയും. അനുഭവജ്ഞാനം അഥവാ പ്രാപഞ്ചികജ്ഞാനം ഉണ്ടായിരിക്കേണ്ടത് എന്തിനാണെന്നു നിനക്കു സംശയംതോന്നാം. എന്നാല്‍ അതിന്റെ ആവശ്യകത എന്താണെന്നു നീ അറിഞ്ഞിരിക്കണം. കരയ്ക്കു കെട്ടിയിടപ്പെട്ട ഒരു വള്ളം നിശ്ചലമായി നില്‍ക്കുന്നതുപോലെ, പരമാര്‍ത്ഥജ്ഞാനം ഉണ്ടാകുമ്പോള്‍ ബുദ്ധിയുടെ കണ്ണുകള്‍ അടയുന്നു. ബുദ്ധിക്കു പ്രവേശനം ലഭിക്കാത്തതും ചിന്ത പിന്‍വാങ്ങുന്നതും യുക്തിക്കുതുളച്ചുകയറാന്‍ കഴിയാത്തതുമായ അവസ്ഥയാണു പരമാര്‍ത്ഥജ്ഞാനംകൊണ്ടു ലഭിക്കുന്നത്. അത് പരമാര്‍ത്ഥജ്ഞാനത്തില്‍നിന്നും തികച്ചും വ്യത്യസ്തമാണ്. പ്രപഞ്ചം മുഴുവനും സത്യമാണെന്നുള്ള വിശ്വാസം അജ്ഞാനമാണ്. ജ്ഞാനം, വിജ്ഞാനം, അജ്ഞാനം എന്നീ മൂന്നിനേയും തമ്മില്‍ തിരിച്ചറിയാന്‍ കഴിയണം. പരമാര്‍ത്ഥജ്ഞാനം അജ്ഞാനത്തെ അകറ്റുകയും വിജ്ഞാനത്തെ വെന്തരിച്ചു കരിക്കട്ടയാക്കുകയും ചെയ്യുന്നു. അത് ആത്മാവിനെപ്പറ്റി അറിയുന്നതിന് ഒരുവനെ സഹായിക്കുന്നു. ആ അവസ്ഥയിലെത്തുമ്പോള്‍ വ്യാഖ്യാതാവ് അതേപ്പറ്റിയുള്ള എല്ലാ പ്രതിപാദനവും അവസാനിപ്പിക്കുന്നു. ഈ പരമാര്‍ത്ഥജ്ഞാനം എന്തെന്നു ഞാന്‍ വിശദീകരിക്കാം. അതേപ്പറ്റി അല്പമെങ്കിലും അറിയാന്‍ കഴിഞ്ഞാല്‍ നിന്റെ മനസ്സിനു വളരെ സമാധാനം ലഭിക്കും.