ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിമൂന്ന് ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗം ശ്ലോകം 32

യഥാ സര്‍വ്വഗതം സൗക്ഷ്മ്യാ-
ദാകാശം നോപലിപ്യതേ
സര്‍വ്വത്രാവസ്ഥിതോ ദേഹേ
തഥാത്മാ നോപലിപ്യതേ.

എല്ലാദിക്കിലും വ്യാപിച്ചിരിക്കുന്ന ആകാശം സൂക്ഷ്മമായിരിക്കുന്നത് കൊണ്ട് എപ്രകാരം മാലിന്യമേല്‍ക്കുന്നില്ലയോ, അപ്രകാരം എല്ലാ ദേഹത്തിലും കുടികൊള്ളുന്ന ആത്മാവ് ദേഹസംബന്ധമായ ഗുണങ്ങളോടോ ദോഷങ്ങളോടോ ചേര്‍ന്ന് മാലിന്യമേല്ക്കുന്നില്ല.

അല്ലയോ അര്‍ജ്ജുനാ, ഏന്തെങ്കിലും സ്ഥലത്ത് ആകാശം പ്രവേശിക്കാതെയോ സ്ഥിതിചെയ്യാതയോ ഇരിക്കുന്നുണ്ടോ? എന്നിട്ടും അതിന് മാലിന്യമേല്ക്കുന്നില്ല. അതുപോലെ ആത്മാവു എല്ലാ ശരീരങ്ങളിലും വ്യാപിച്ചിരിക്കുന്നെങ്കിലും അത് ഒന്നിനോടും ഒട്ടാതെയും ശരീരവവുമായുള്ള സഹവാസംകൊണ്ട് മലിനപ്പെടാതെയും ഇരിക്കുന്നു. അര്‍ജ്ജുനാ, ആത്മാവ് ശരീരത്തില്‍നിന്നും വ്യത്യസ്തമാണെന്ന്‍ ദൃഡമായി ധരിച്ചിരിക്കണം.