രമണമഹര്‍ഷി സംസാരിക്കുന്നു

സ്വയം അറിയുക (306)

ശ്രീ രമണമഹര്‍ഷി

വി.കെ.ചോക്കര്‍ (പൂന) ‘സ്വയം’ അറിയുക, അല്ലെങ്കില്‍ ഉള്ളിലുള്ള ‘ഞാന്‍’ ആരെന്നറിയുക എന്ന് പറഞ്ഞാല്‍ അതെങ്ങനെ ചെയ്യാനാണ്?
യാന്ത്രികമായി മന്ത്രവും മറ്റും ഉരുവിട്ടിട്ടാണോ?

രമണമഹര്‍ഷി: മന്ത്രജപം സദാ നടന്നുകൊണ്ടിരിക്കുകയാണ്. അതു അജപ. നിങ്ങള്‍ ജപിക്കാതെ സ്വഭാവമായ് ജപിച്ചുകൊണ്ടിരിക്കുന്നത്. ആ സ്ഥാനം അറിയാന്‍ പാടില്ലെങ്കില്‍ ഏതെങ്കിലും ഒരു മന്ത്രത്തെ ജപിക്കണം. ഇതു മറ്റു വിചാരങ്ങളെ അകറ്റി നിര്‍ത്തും. ജപം മാനസികവും ആന്തരവുമാണ്. അതു ശീലിച്ചു വരുമ്പോള്‍ അതിനെതിരെയുള്ള അജപയും അതിന്‍റെ നിത്യത്വവും തെളിഞ്ഞു വരും. സ്വഭാവികമായ അവസ്ഥയാണ് സാക്ഷാല്‍ക്കാരം. അതു നിങ്ങള്‍ക്കന്യമല്ല. അതിനാല്‍ അതു വെളിയില്‍ നിന്നും ലഭിക്കാനുള്ളതല്ല. നിങ്ങളില്‍ ഉള്ളതാണ്. നിങ്ങള്‍ക്കതറിയാന്‍ പാടില്ലെന്ന് നിങ്ങള്‍ പറയുന്നു. അതിനാല്‍ അതിനെപ്പറ്റി ശ്രദ്ധിച്ചാല്‍ മതി. വേറെ പ്രയത്നങ്ങള്‍ വേണ്ടാ. പ്രയ്ത്നിക്കേണ്ടത് നിങ്ങള്‍ വ്യതിചലിക്കപ്പെടാതിരിക്കാനാണ്.

Back to top button