ശ്രീ രമണമഹര്‍ഷി

ഫെബ്രുവരി 12, 1938.

മിസിസ് റോസിത ഫോര്‍ബ്സ് അക്കാലത്ത് ഇന്ത്യയിലുണ്ടായിരുന്ന ഭഗവാന്‍ പറഞ്ഞു കണ്ടുപിടുത്തക്കാര്‍ അത്ഭുതങ്ങള്‍ കണ്ടാമോദിക്കുന്നു. പുതിയ ഭൂപ്രദേശങ്ങള്‍ കണ്ടുപിടിക്കുന്നു. സാഹസിക കര്‍മ്മങ്ങള്‍ക്കു മുതിരുന്നു. എപ്പോഴും സജീവമായിരിക്കുന്നു. പക്ഷേ ആനന്ദം എവിടെ നിന്നും വരുന്നു? ഉള്ളില്‍ നിന്നും, ബാഹ്യലോകത്തുനിന്നുമല്ല.

ഫെബ്രുവരി 17, 1938

ഭഗവാന്‍ സൂര്യോദയത്തിനു തൊട്ടുമുമ്പുള്ള ചന്ദ്രനെ നോക്കിക്കൊണ്ട്‌,

സാക്ഷാല്‍ക്കാരത്തിനു മുമ്പുള്ള ജ്ഞാനിയുടെ മനസ്സ് ഈ ചന്ദ്രനെപ്പോലെയാണ്. അതവിടെ ഉണ്ട്, പക്ഷേ സ്വയം പ്രകാശിക്കുന്നില്ല

ഫെബ്രുവരി 19, 1938

സുഖമില്ലാതെ കിടന്ന മിസിസ് ധര്‍ (452 ഖണ്ഡിക നോക്കുക ) വീണ്ടും ഭഗവാന്‍റെ മുമ്പില്‍ വന്നു.

ഞാന്‍ എകാഗ്രത്യ്ക്ക് ശ്രമിക്കുമ്പോള്‍ അത് ദ്രുതഗതിയിലുള്ള ഹൃദയസ്പന്ദനം കൊണ്ടും ശാസോച്ഛാസം കൊണ്ടും ഭഞ്ജിക്കപ്പെട്ടുപോകുന്നു. അപ്പോള്‍ വിചാരങ്ങള്‍ തള്ളിക്കയറി എന്‍റെ മനസ്സ് നിയന്ത്രണാതീതമാവുന്നു. വളരെ ബുദ്ധിമുട്ടുകള്‍ സഹിച്ചിട്ടാണ് ഭഗവാന്‍റെ സഹായത്തിനിടവന്നെത്തിയത്.
രമണ മഹര്‍ഷി: ഏകാഗ്രത നമ്മുടെ സ്വന്തം സ്വഭാവമാണ്. ദേഹം താനാണെന്ന ബുദ്ധിമൂലമാണ് വിചാരങ്ങള്‍ നുഴഞ്ഞു കയറുന്നത്. വിചാരങ്ങള്‍ നമ്മുടെ സ്വായത്തമായ ഏകാഗ്രതയെ മറയ്ക്കുന്നു. അതിനാല്‍ വിചാരങ്ങളില്‍ക്കൂടി കടന്നു ചെന്നു ദുഃഖാനുഭാവത്തിനിടകൊടുക്കാതെ വിചാരങ്ങള്‍ക്കും അപ്പുറത്തുള്ള ശാന്തിയെക്കണ്ടെത്തണം.

ചോദ്യം: ഭഗവാന്‍ പറയുന്നത് നിഷേധിക്കാനാവാത്ത സത്യമാണ്. എന്നാലും ആ നില ഞങ്ങള്‍ക്കെത്തുപെടുന്നതല്ല. അതിനു ഭഗവാന്‍റെ അനുഗ്രഹം കൊണ്ടേ സാധിക്കൂ. ദേഹാത്മ ബുദ്ധി ഒഴിഞ്ഞാല്‍ ക്ഷണം ബ്രഹ്മബോധം ഉദിക്കുന്നു. ദേഹബോധം മാറാന്‍ ഗുരുവരുള്‍ വേണം.

മഹര്‍ഷി: ശരി!