ഇനിയോരാള്‍: അരുണാചലത്തിനു ചുറ്റും മുപ്പതുമൈലിനുള്ളില്‍ ജനിക്കുകയോ മരിക്കയോ ചെയ്യുന്നവര്‍ മുക്തി പ്രാപിക്കും എന്ന് ചിലര്‍ പറയുന്നത് ശരിയാണോ?
മഹര്‍ഷി: ചിദംബരം ദര്‍ശിച്ചാലും തിരുവാരൂരില്‍ ജനിച്ചാലും കാശിയില്‍ മരിച്ചാലും തിരുവണ്ണാമലയെ ഓര്‍മ്മിചാലും മുക്തി ലഭിക്കുമെന്നു പറയപ്പെടുന്നു.
ദര്‍ശനാഭദ്രസാദാസി ജനനാത് കലാലയെ
കാശ്യന്തു മാരണം മുക്തി സ്മരണാദരുണാചലേ
ചിദംബരം = ചിദാകാശം; തിരുവാരൂര്‍ = കമലാലയം = ഹൃദയം = കാശി = അഖണ്ഗ്നാകാശം;
അരുണാചലം എന്നതു സച്ചിദാനന്ദ സ്വരൂപമാണ്. നാം സ്വന്തം (സച്ചിദാനന്ദം) സ്വരൂപത്തെ മറന്നിരിക്കുകയാണ്. മുക്തി ലാഭത്തിനു ആ മറവി മാറ്റുകയേ വേണ്ടൂ.
ചോദ്യം: ഞാന്‍ അരുണാചലത്തെ ഓര്‍മ്മിക്കുന്നുണ്ട്. എന്നിട്ട് മുക്തനാകുന്നില്ല.
മഹര്‍ഷി: അത് അവരുടെ വീക്ഷണ മനുസരിചിരിക്കുമേന്നേയുള്ളൂ. നോക്കൂ, അര്‍ജ്ജുനനന്‍ കൃഷ്ണനില്‍ കണ്ട വിശ്വരൂപം ഇരുന്നത് അര്‍ജുനനിലാണെന്നറിയുക. കാരണം അര്‍ജ്ജുനനാഗ്രഹിച്ചതെല്ലാമാണ് അതില്‍ കണ്ടത്. കൂടാതെ അതില്‍ ദൈവങ്ങളും മഹര്‍ഷിമാരും ശ്രീകൃഷ്ണനെ സ്തുതിക്കുന്നതര്‍ജ്ജുനന്‍ കണ്ടു. അവരില്‍ നിന്നും അവരുടെ രൂപത്തെ മാറ്റിക്കളഞ്ഞാല്‍ അര്‍ജ്ജുനന്‍ കണ്ടതെല്ലാമെന്താവും?
ചോ: അവര്‍ അര്‍ജുനന്‍റെ ഭാവനയിലിരുന്നതാണ്.
മഹര്‍ഷി: അര്‍ജ്ജുനന്‍റെ ഭാവനയ്ക്കൊത്ത് അവരുണ്ടായിരുന്നു എന്ന് വേണം പറയാന്‍.
ചോ: ഒരാള്‍ സ്വപ്നത്തില്‍ കടുവയെക്കണ്ട് ഭയന്നുണരുന്നു. സ്വപ്ന സിംഹം സ്വപനം കാണുന്ന അഹന്തയുടെ മുമ്പ് പ്രത്യക്ഷപ്പെട്ടപ്പോള്‍ ആ അഹന്ത ഭയപ്പെട്ടു. ഉണര്‍ന്നപ്പോള്‍ ഭയം മാറിയതിനാല്‍ സ്വപ്ന അഹന്തയും മാറിയിരിക്കണമല്ലോ. അതോ അത് ജാഗ്രത്ത് – അഹന്തയായിത്തീര്‍ന്നോ?
മഹര്‍ഷി: അഹന്ത അതുതന്നെ. ഈ അഹന്തയുടെ അവസ്ഥകളാണ് ജാഗ്രത്, സ്വപ്ന, സുഷുപ്തികള്‍. മനസിനെക്കൊണ്ട് മനസ്സിനെ അറിയാന്‍ സാധ്യമല്ല. അതിനെത്താണ്ടിപ്പോയാല്‍ മാത്രമേ മനസ്സില്ലാത്തതാണെന്നറിയുകയുള്ളൂ.
ചോദ്യം: അപ്പോള്‍ ഒരാള്‍ നേരിട്ട് (മനസ്സിനെ ആശ്രയിക്കാതെ) അഹന്തയെ നോക്കണം?
മഹര്‍ഷി: അതാണ് ശരി.
മറ്റൊരു ഭക്തന്‍: അപ്പോള്‍ പിന്നെ മനസ്സെന്താണ്?
മഹര്‍ഷി: (നാമരൂപാദി അതിരുകളാല്‍) കുടുസ്സാക്കപ്പെട്ട പ്രജ്ഞയാണ് മനസ്സ്. നിങ്ങള്‍ ആദിയില്‍ ബൃഹത്തും ശുദ്ധവുമായിത്തീരുന്നു. സീമകള്‍ കല്‍പ്പിക്കപ്പെട്ടതോട്കൂടി അത് മനസ്സായി.
ചോദ്യം: എന്നാല്‍ അതാവരണമാണ്.
മഹര്‍ഷി: ആവരണം ആര്‍ക്ക്? അവിദ്യ, അഹന്ത, മനസ്സ് എല്ലാം ഒന്ന് തന്നെ
ചോദ്യ: ആവരണം അവ്യക്തമാക്കുകകയാണ്. ആരെ അവ്യക്തമാക്കുന്നു. ഇതെങ്ങനെ സംഭവിക്കുന്നു?
മഹര്‍ഷി: കുടുസ്സുണ്ടാക്കുന്നത് താന്നെ അവ്യക്തമാക്കുകയാണ്. ഇതിനെ ഒഴിച്ചാല്‍ പിന്നെ ചോദ്യമുദിക്കുന്നില്ല,