ശ്രീ രമണമഹര്‍ഷി

ചോദ്യം: ‘ഞാന്‍’ എവിടെനിന്നും വന്നു?
മഹര്‍ഷി: ഉറങ്ങിക്കിടക്കുമ്പോള്‍ നിനക്കീ ചോദ്യമുണ്ടായോ? അപ്പോഴും നീ ഉണ്ടായിരുന്നു. നിദ്രയില്‍ ഉണ്ടായിരുന്ന അതേ നീ തന്നെ ഉണര്‍ച്ചിയിലും ഇരിക്കുന്നത്.

ചോദ്യം: പക്ഷേ ഇപ്പോള്‍ മാത്രമല്ലേ ലോകത്തെക്കാണുന്നുള്ളൂ.
മഹര്‍ഷി: മനസ്സുണ്ടെങ്കില്‍ ലോകവുമുണ്ട്. ഉറക്കത്തില്‍ മനസ്സില്ല. എന്നാല്‍ ജാഗ്രത്തിലുള്ള താന്‍ ഉറക്കത്തിലുണ്ട്. ജാഗ്രത്തില്ലെങ്കിലും താനുണ്ട്. സുഷുപ്തിയില്ലെങ്കിലും താനുണ്ട്. അങ്ങനെ അവസ്ഥകള്‍ മൂന്നിനാലും ബാധിക്കപെടാതെ നിലല്‍നില്‍ക്കുന്ന തന്നെ അറിയണം.

മിസിസ് ഗാസ്ക് എന്ന യുറോപ്യന്‍ സ്ത്രീ ഭഗവാനെ ഒരു കത്തേല്‍പ്പിച്ചു. അതില്‍ ഇപ്രകാരം എഴുതിയിരുന്നു. “ഞങ്ങളുടെ ഇടയിലുള്ള അങ്ങയുടെ വിശിഷ്ട സാന്നിദ്ധ്യത്തെ തന്നരുളിയ പ്രകൃതി മാതാവിനെ ആ അഖണ്ഡജ്ഞാന വസ്തുവിനെ ഞങ്ങള്‍ വാഴ്ത്തിക്കൊള്ളുന്നു. അങ്ങയുടെ ജ്ഞാനം ശാശ്വത ജീവിതത്തിന്‍റെ അടിസ്ഥാനമായ സത്യത്തില്‍ വേരൂന്നി നില്‍ക്കുന്നത് കണ്ടിട്ടു തങ്ങള്‍ ആനന്ദതുന്ദിലരാവുന്നു. നിത്യശാന്തിയില്‍ നിലനില്‍ക്കുന്ന ഞാനേ ബ്രഹ്മം എന്ന ബൈബിള്‍ മഹാവാക്യത്തെ അങ്ങ് ഞങ്ങള്‍ക്കു എടുത്തു കാണിച്ചുതന്നതിലും ഞങ്ങള്‍ സന്തോഷിക്കുകയാണ്.’

ചോദ്യം: ലോകത്തിന്‍റെ ഭാവിയെപ്പറ്റി ഭഗവാനെന്തു വിചാരിക്കുന്നു?
മഹര്‍ഷി: ഒന്നും വിചാരിക്കാനില്ല. എന്തിന്‌ വിചാരിക്കുന്നു? മുന്‍പറഞ്ഞ മഹാവാക്യം ഒന്നും ഓര്‍മ്മിക്കാന്‍ പറയുന്നില്ല. വിചാരമറ്റ് ശാന്തിയിലിരിക്കാനാണുപദേശിക്കുന്നത്‌.

ചോദ്യം: ഈ സമാധാനം തൃപ്തികരമായി തോന്നുന്നില്ല. ലോകത്തിനു വരുംകാലമൊന്നുണ്ട്. അതിനെപ്പറ്റിയാണ്‌ ചോദിച്ചത്.
മഹര്‍ഷി: കാലം മനസ്സിന്‍റെ സങ്കല്‍പം മാത്രം. വിചാരമൊഴിഞ്ഞിരുന്നാല്‍ ഈ ലോകമെയില്ലല്ലോ. പിന്നെ ഏതുകാലം?

ചോദ്യം: ദേശകാലങ്ങളെപ്പറ്റി നാം ഓര്‍മ്മിക്കാതിരുന്നാലും അവ ഉള്ളാതായിട്ടല്ലെ ഇരിക്കുന്നത്. ‘ഞങ്ങളിതാ ഇരിക്കുന്നു’ എന്ന് ദേശകാലങ്ങള്‍ വന്നു പറയുന്നോ? ഉറക്കത്തില്‍ നിങ്ങള്‍ക്കു ദേശകാലങ്ങള്‍ തോന്നുണ്ടോ:

ചോദ്യം: ഉറക്കത്തില്‍ എനിക്കു ബോധമുണ്ടായിരുന്നില്ലലോ.
മഹര്‍ഷി: അപ്പോള്‍ നിങ്ങള്‍ ഇല്ലാതെ പോയില്ലലോ.

ചോദ്യം: ഉണര്‍ന്നപ്പോള്‍ എനിക്ക് വീണ്ടും ജീവന്‍ വന്നതുപോലെ തോന്നുന്നു.
മഹര്‍ഷി: ജീവന്‍ ദേഹത്തെ വിട്ടിട്ട് വെളിയില്‍ പോകുന്നതുമില്ല, വീണ്ടും ഉള്ളില്‍ വരുന്നതുമില്ല. ഉറക്കത്തില്‍ വിചാരമില്ല. ഉണര്‍ച്ചയില്‍ വിചാരത്തോട്കൂടി ഇരിക്കുന്നു.

ചോദ്യം: ലോകത്ത് യുദ്ധങ്ങള്‍ നടക്കുന്നു. അതിനെപ്പറ്റി വിചാരിച്ചില്ലെന്നു വച്ച് യുദ്ധമുണ്ടായിലെന്നര്‍ത്ഥമാവുമോ?
മഹര്‍ഷി: ശരി. നിന്‍റെ വിചാരം കൊണ്ട് അവയെ നിറുത്തിവയ്ക്കാന്‍ കഴിയുമോ? ലോകത്തെ സൃഷ്ടിച്ചവര്‍ അതു നോക്കിക്കൊള്ളും.

ചോദ്യം: ഈശ്വരന്‍ ലോകത്തെ സൃഷ്ടിച്ചു. അതിനെ ഈ നിലയില്‍ കൊണ്ടുവന്നത് നമ്മളല്ലേ?
മഹര്‍ഷി: നമ്മാല്‍ കഴിയാത്ത കാര്യത്തെപ്പറ്റി നാമെന്തിനു ചിന്തിക്കണം?

ചോദ്യം: ഞങ്ങള്‍ ലോകശാന്തിയെ ആഗ്രഹിക്കുന്നവരാണ്.
മഹര്‍ഷി: ശാന്തി എപ്പോഴുമുണ്ട്. അതിനെ ഭഞജിക്കുന്ന കാര്യങ്ങളെ അകറ്റേണ്ടത് തന്നെ. സങ്കലപങ്ങളെ അകറ്റിയാല്‍ മാത്രം പരിപൂര്‍ണ്ണജ്ഞാനവും ശാന്തിയും ലഭ്യമാവും.

ചോദ്യം: എന്തായിരുന്നാലും ലോകത്തിനൊരു നല്ലകാലമുണ്ടാവണം.
മഹര്‍ഷി: വരും കാലമിരിക്കട്ടെ. ഇക്കാലമെങ്ങനെയിരിക്കുന്നുവെന്നു നോക്കിയാല്‍ വരുംകാലങ്ങളിലുമങ്ങനെയിരിക്കും.

ചോദ്യം: അങ്ങേപ്പോഴെങ്കിലും അമരിക്കയില്‍ വരാനുദേശിക്കുന്നുണ്ടോ?
മഹര്‍ഷി: ഇന്ത്യ ഇരിക്കുന്നിടത്തോളം അമേരിക്കയുമിരിക്കുന്നു. (മനസ്സില്‍)

വേറൊരു സ്പാനിഷ് വനിത: ഹിമാലയത്തിലോരാശ്രമമുണ്ടെന്നും അവിടെചെല്ലുന്നവര്‍ക്ക് പ്രകമ്പനമുണ്ടായി രോഗശാന്തിയുണ്ടാവുമെന്നും ചിലര്‍ പറയുന്നു?
മഹര്‍ഷി: നീപ്പാളിലും ഹിമാലയത്തില്‍ മറ്റു ചിലയിടങ്ങളിലും ഇതുപോലെ ആശ്രമങ്ങളുണ്ട്‌. അവിടെ പ്രവേശിക്കുന്നവര്‍ക്ക് ബോധക്കേടുണ്ടാവുമെന്നും പറയുന്നു.