ശ്രീ രമണമഹര്‍ഷി
ഏപ്രില്‍ 30, 1938

ശ്രീ. സീതാരാമയ്യ: പതഞ്ജലിയോഗ സൂത്രത്തില്‍ പറഞ്ഞിരിക്കുന്ന സംയമനം എന്താണ്‌?
മഹര്‍ഷി: മനസ്സിന്‍റെ ഏകാഗ്രത തന്നെ.

ചോദ്യം: ഹൃദയ സംയമനത്തിന്‍റെ ഫലം ചിത്ത സംവിത് ആണെന്നു പറയുന്നു.
മഹര്‍ഷി: ചിത്ത സംവിത്, ആത്മജ്ഞാനമാണ്.

ചോദ്യം: ഒരു ഗൃഹസ്ഥന് ആത്മജ്ഞാനം നേടുന്നതിനു ബ്രഹ്മചര്യവും ഗുരുപദേശവും വേണ്ടതാണല്ലോ?
മഹര്‍ഷി: ആദ്യം ഭാര്യയാരാണ്, ഭര്‍ത്താവാരാണെന്നും മനസ്സിലായാല്‍ ഈ ചോദ്യം ഉണ്ടാവുകയില്ല.

ചോദ്യം: മറ്റു വ്യവഹാരങ്ങളിലിരുന്നാല്‍ ആത്മാന്വേഷ്ണത്തിനു തടസ്സമാവുകയില്ലേ?
മഹര്‍ഷി: മനോബലം കുറഞ്ഞിരുന്നാല്‍ തടസ്സം തന്നെ. മനോവൃത്തി കുറഞ്ഞിരുന്നാല്‍ മനോബലം കൂടും.

ചോദ്യം: ഈ ലോകം കര്‍മ്മത്തിന്‍റെയും കര്‍മ്മഫല്ങ്ങളുടെയും ഫലമാണോ?
മഹര്‍ഷി: സാക്ഷാല്‍ക്കാരം വരെ കര്‍മ്മമുണ്ട്. സാക്ഷാല്‍ക്കാരത്തിനു ശേഷം കര്‍മ്മംമെന്നല്ല, ഈ ലോകം പോലുമി.ല്ല

ചോദ്യം: അത്മാന്വേഷണത്തിനിടയില്‍ ഉറക്കം വരുന്നു. പരിഹാരമെന്ത്?
രമണമഹര്‍ഷി: നാമസങ്കീര്‍ത്തനം ചെയ്യാം.

ചോദ്യം: ഉറക്കത്തിലൊക്കൂല്ലല്ലോ.
മഹര്‍ഷി: ഉണര്‍ന്നിരിക്കുമ്പോള്‍ ചെയ്‌താല്‍ മതി. സംഭാഷണത്തിനിടയില്‍ ഭഗവാന്‍ പറഞ്ഞു:
മനസ്സ് ആകാശം പോലെയാണ്. ആകാശത്തില്‍ വിഷയങ്ങളുള്ളതുപോലെ മനസ്സില്‍ ചിന്തകളുണ്ട്. ആകാശം മനസ്സിന്‍റെ മറു ഘടകമാണെന്നതുപോലെ വിഷയങ്ങള്‍ ചിന്തകളുടെതാണ്. അങ്ങനെ മനോസൃഷ്ടികളായ വിഷയങ്ങളെയോ പ്രപഞ്ചത്തെയോ അളന്നു പഠിക്കുക എളുപ്പമ്മല്ല. അതിന് ശ്രമിക്കുന്നത് ഒരാള്‍ തന്‍റെ കാലുകൊണ്ട്‌ തന്‍റെ നിഴലിന്‍റെ തലയില്‍ ചവിട്ടാന്‍ ശ്രമിക്കുന്നത്പോലെയാണ്. ഒരു കുരങ്ങന്‍ കണ്ണാടിയില്‍ നോക്കിയിട്ട് വികൃതിത്തരങ്ങള്‍ കാണുന്നതുപോലെയുമാണ്‌. ഒരു ബാലന്‍ തന്‍റെ നിഴല്‍ കണ്ടിട്ടു അതിന്‍റെ തലയില്‍ തൊടാന്‍ ശ്രമിക്കുന്നു. അവന്‍ കൈനീട്ടിക്കൊണ്ട് ചെല്ലുംതോറും തല നീങ്ങിനീങ്ങിപ്പോക്കുന്നു. കുഞ്ഞിന്‍റെ വിഷമം കണ്ടിട്ടു അമ്മ അവന്‍റെ കൈയ്യെപിടിച്ചു അവന്‍റെ തലയില്‍ തൊടുവിപ്പിച്ചുകൊണ്ട്‌ നിഴലിനെ നോക്കാന്‍ പറഞ്ഞു. തന്‍റെ കൈ തലയില്‍ പിടിച്ചിരിക്കുന്നതുകൊണ്ട് കുഞ്ഞ് സംതൃപ്തനായി. ഇതുപോലെയാണ് ഒരജ്ഞന്‍ ലോകത്തെ പഠിക്കേണ്ടി വരുന്നതും ലോകം മനസിന്‍റെ സൃഷ്‌ടി മാത്രമാണ്. ലോകത്തിന്‍റെ നിലനില്പ്പും മനസില്‍ മാത്രമാണ് അതിനെ ഒരു ബാഹ്യവസ്തുവെന്നു കണക്കാക്കി പഠിക്കാനും പാടില്ല. ആത്മാവിനെ പ്രാപിച്ചവന് മാത്രമേ ലോകത്തെ അളക്കനൊക്കുകയുള്ളൂ.