ശ്രീ രമണമഹര്‍ഷി
മേയ്3, 1938.

മുന്‍പറഞ്ഞ ഇംഗ്ലീഷ് വനിത തുടര്‍ന്ന്‍ ചോദിച്ചു:
ലോകം ഒരു സ്വപ്നക്കാഴ്ച്ച മാത്രമാണെങ്കില്‍ അതു അനശ്വരമായ ആത്മസത്യവുമായി എങ്ങനെ യോജിക്കും?
മഹര്‍ഷി: ലോകക്കാഴ്ച ആത്മാവിന്യമല്ലെന്നറിഞ്ഞാല്‍ ഭേദം തോന്നുകയില്ല.

ചോദ്യം: ഈ ലോകത്തെ എത്രയോ വര്‍ഷങ്ങളായി കണ്ടുകൊണ്ടിരിക്കുന്നു. അതു സ്വപ്നമാണെങ്ങനെ പറയും?
മഹര്‍ഷി: പല വര്‍ഷങ്ങളിലെ അനുഭവങ്ങള്‍ ഏതാനും നിമിഷങ്ങളിലെ സ്വപ്നത്തില്‍ ഒതുങ്ങി നില്‍ക്കുന്നില്ലല്ലോ? അതുപോലെ ഈ ജാഗ്രത്തിനാധാരമായ സ്വപ്നത്തിന്‍റെ കാലയളവെന്തായിരിക്കും? ചിലപ്പോള്‍ 50 വര്‍ഷത്തെ ജാഗ്രത്ത്‌ 5 നിമിഷത്തെ സ്വപ്നമായിരിക്കാം. സ്വപ്നത്തിനു തുടര്‍ച്ചയുണ്ട്‌. ഇതില്‍ ഏതാണ് സത്യം? 50 വര്‍ഷത്തെ ജഗ്രത്ത് സത്യമോ, 5 നിമിഷത്തെ സ്വപ്നം സത്യമോ? രണ്ടിലും കലത്തിന്‍റെ തോതിന് വ്യത്യാസമുണ്ട്. അത്രയേയുള്ളോ. അനുഭവങ്ങള്‍ക്ക് വുത്യാസമില്ല.

ചോദ്യം: മാറിക്കൊണ്ടിരിക്കുന്ന തോന്നലുകള്‍ ജീവനെ ബാധിക്കുന്നില്ല. അതുപോലെ തുടരെയുള്ള അജ്ഞാനം മൂലമുള്ള ദേഹങ്ങളും ഓരോ ദേഹത്തിനും ചേഷ്ടിക്കാന്‍ ജീവനുണ്ടാകുന്നതെങ്ങനെ?
മഹര്‍ഷി: ദേഹം ജീവനന്യമാണ്. ജീവന്‍ ദേഹത്തെ ചൈതന്യവത്താക്കിത്തീര്‍ക്കുന്നു.

ചോദ്യം: സാക്ഷാല്‍ക്കരിക്കുന്നത് അപ്പോള്‍ ജീവനാണ്. അത് പിന്നെ ലോകത്തെ അറിയുന്നില്ല.
മഹര്‍ഷി: അറിയുന്നുണ്ട്, പക്ഷെ അത്മാവിന്യമായിട്ടല്ല.

ഒരു സംഘം സന്ദര്‍ശകരില്‍ ഒരാള്‍: ദേഹത്തിനു ശക്തിയുണ്ടെങ്കിലേ മനസ്സിനും ശക്തിയുണ്ടായിരിക്കുകയുളൂ. അതിനാല്‍ ദേഹത്തിന്‍റെ ആരോഗ്യം നിലനിര്‍ത്തണമല്ലോ?
മഹര്‍ഷി: എന്നാല്‍ എപ്പോഴും അതിനെ നേരം കാണുകയുള്ളൂ.

ചോദ്യം: മുന്‍കര്‍മ്മഫലമാണ് ഇന്നത്തെ അനുഭവങ്ങള്‍ എന്ന് പറയുന്നു. പഴയതെറ്റുകളെന്തെന്നറിഞ്ഞാല്‍ തിരുത്താനൊക്കുമായിരുന്നു.
മഹര്‍ഷി: ഒരു തെറ്റിനെ തിരുത്തിയാലും വീണ്ടും ജനനത്തെത്തരാന്‍ സഞ്ചിത കര്‍മ്മ ഫലങ്ങള്‍ (പൂര്‍വ്വ ജന്മങ്ങളില്‍ ചെയ്തവ) കാത്തു നില്‍ക്കും. അരങ്ങിവിടുന്തോറും ചെടികള്‍ കൂടുതല്‍ പുഷ്ടിയോടെ കൂടി വളരുകയേഉളളൂ. അതിനാല്‍ കര്‍മ്മത്തിന്‍റെ മൂലകാരണം കണ്ടുപിടിച്ച ഖണ്ഡിച്ചു കളയുകയാണ് വേണ്ടത്.