ശ്രീ രമണമഹര്‍ഷി
മേയ് 8, 1938

(അരുണാചലം) മലയുടെ അവകാശം സ്ഥാപിച്ചു കിട്ടാന്‍ ക്ഷേത്രം അധികാരികള്‍ ഗവണ്മെന്റിനെതിരെ കൊടുത്ത കേസ്സില്‍ ഭഗവാന്‍ സാക്ഷിയായി കമ്മിഷ്നാല്‍ വിസ്തരിക്കപ്പെട്ടു.

ഭഗവാന്‍: പരബ്രഹ്മ സ്വരൂപിയായ അരുണാചലേശ്വരന്‍ ലിംഗരൂപത്തില്‍ മലയായിട്ടിരിക്കുയാണ്. മലക്ക് മുകളിലും ചുറ്റിനും പല തീര്‍ത്ഥങ്ങളുണ്ട്‌. മുലപ്പാല്‍തീര്‍ത്ഥം, പാദതീര്‍ത്ഥം, ഋഷഭതീര്‍ത്ഥം, പാണ്ഡവതീര്‍ത്ഥം, ബാലിതീര്‍ത്ഥം, അഹസ്ത്യതീര്‍ത്ഥം. ശോണതീര്‍ത്ഥം തുടങ്ങിയവ. ബ്രഹ്മാവിനും വിഷ്ണുവിനും ആദിയന്തമറ്റ ജ്യോതി രൂപത്തില്‍ തോന്നപ്പെട്ട അരുണാചലലേശ്വരന്‍ പിന്നീട് അവരുടെ പ്രാര്‍ത്ഥനയനുസരിച്ച് ജനങ്ങള്‍ക്ക് ആരാധിക്കാന്‍ വേണ്ടി മലയുടെ രൂപത്തില്‍ സ്ഥിതിചെയ്യുകയാണ്.

ഞാനിരിക്കുന്നതിനു ചുറ്റും ആശ്രമങ്ങളും കെട്ടിടങ്ങളും ഉയര്‍ന്നുയര്‍ന്നു വരുന്നത് ഞാനാവശ്യപ്പെട്ടിട്ടില്ല. വരേണ്ടത് വരുന്നു. ഞാന്‍ തടുക്കാന്‍ പോയില്ല. ഞാനിതിനെല്ലാം സാക്ഷി മാത്രം.

ചോദ്യം: ഇപ്പോഴത്തെ സര്‍വാധികാരി അങ്ങയുടെ പിന്‍ഗാമിയാണോ?
മഹര്‍ഷി: മേല്‍നോട്ടക്കാരന്‍ മാത്രം. അദ്ദേഹത്തിന്‍റെ സഹായത്തിനു ധാരാളം പേര്‍ വേറെയുമുണ്ട്.

മേയ് 18, 1938.

ഒരാന്ധ്രാ സന്ദര്‍ശകന്‍: ഞാനെപ്പോഴും അങ്ങയുടെ തൃപ്പാദങ്ങളോട് ചേര്‍ന്നിരിക്കുന്നതെങ്ങനെ?
രമണ മഹര്‍ഷി: ‘ഞാനങ്ങയെ വിട്ടിരിക്കുന്നോ?’ എന്ന വിചാരം മതി.

ചോദ്യം: ഈ വിചാരത്തെ ഉറപ്പിച്ചു നിര്‍ത്തുന്നതെങ്ങനെ.
മഹര്‍ഷി: മറ്റു വിചാരങ്ങളെത്തള്ളനം.

വിദേശീയനായ പാസ്കലിന്‍ മാലെര്‍ട്ടു എഴുതിയ പൗരസ്ത്യനാട്ടിലോട്ട് (Town Eastwards) എന്ന ഇംഗ്ലീഷ് പുസ്തകം വായിച്ചിട്ട് ‘ഭംഗിയായും ആത്മാര്‍ത്ഥമായിട്ടും എഴുതിയിരിക്കുന്നു’ എന്ന് ഭഗവാന്‍ അഭിപ്രായപ്പെട്ടു അവിടവിടെ ചില തെറ്റുകളുണ്ട്‌. നന്തനാര്‍ തുടങ്ങിയവരെപ്പറ്റിയും രമണമഹര്‍ഷിയെപ്പറ്റിയും അതിലെഴുതിയിരിക്കുന്നു. പുസ്തകം ഭാരത്തത്തെപ്പറ്റി നല്ല അറിവുതരുന്നു.

മേയ്29,, 1979..

കൊച്ചിയില്‍ എറണാകുളം കാളേജിലെ ഒരു പ്രോഫസ്സര്‍: സുഖഭോഗങ്ങളെ ഇഷ്ടം പോലെ അനുഭവിച്ചിട്ടുതന്നല്ലോ വിടണം.
മഹര്‍ഷി: അതെ, തീയണക്കാന്‍ വേണ്ടി പെട്രോള്‍ ധാരാളം ഒഴിച്ചു കൊടുത്താല്‍ മതി. (എല്ലാവരും ചിരിച്ചു)

ചോദ്യം: അവയെ ദുര്‍ബ്ബലപ്പെടുത്തുന്നതെങ്ങനെ?
മഹര്‍ഷി: അറിവുകൊണ്ട്‌ അവയെ നിയന്ത്രിച്ചാണ്. അല്ലാതെ അവയ്ക്ക് നമ്മെ വിട്ടികൊടുത്തിട്ടല്ല. ഇച്ഛകളെല്ലാം മനസ്സിന്‍റേതാണ്. ആത്മാവിന്‍റേതല്ല.

ചോദ്യം: പ്രയോഗത്തില്‍ നിയന്ത്രണം ഉണ്ടാകുന്നില്ല.
മഹര്‍ഷി: ഓരോ പ്രാവശ്യവും ആശ വന്നുമുട്ടുമ്പോള്‍ അറിവുകൊണ്ട്‌ നാമതിനെ എതിര്‍ക്കാന്‍ തുനിയുന്നു. ഇതു ശീലമായിവന്നാല്‍ ആശകള്‍ ക്ഷയിക്കും. അവസ്ഥാത്രയങ്ങളും ആത്മാവിന്റെതല്ല., മനസ്സിന്‍റെതാണ്. നിജാവസ്ഥയെ ഉറക്കത്തില്‍ ദര്‍ശിക്കാം.

ചോദ്യം: ധ്യാനത്തില്‍ ഉറങ്ങാന്‍ പാടിലെന്നല്ലെ പറഞ്ഞിരിക്കുന്നത്.
മഹര്‍ഷി: അതു മയക്കമാണ് സൂക്ഷിക്കണം. പിനീടുണരുന്ന ഉറക്കം സത്യമല്ല. ഉറക്കത്തിലവസാനിക്കുന്ന ഉണര്‍ച്ചയും സത്യമല്ല. നിങ്ങള്‍ ഇപ്പോള്‍ ഉണര്‍ന്നിരികുകയാണോ, അല്ല നിങ്ങളുടെ യഥാര്‍ത്ഥ പ്രകൃതിയില്‍ ഉണരുന്നതാണു ഉണര്‍ച്ച. കൃത്രിമ ഉറ‍ക്കത്തിലോ ഉണര്‍ച്ചയിലോ പെടരുത്. ഉറക്കത്തിനും ഉണര്‍ച്ചക്കുമിടയില്‍ നില്ക്കണം. “ഉറങ്ങാതെ ഉറങ്ങണ” മെന്നു പറയുന്നതിനെയാണ്. ‘ലയേ സംബോധയേശ്ചിത്തം വിക്ഷിപ്തം ശമയേത്പുനഃ ലയത്തിലോ വിക്ഷേപത്തിലോ പെടാതെ ആ രണ്ടുമല്ലാത്ത നിങ്ങളുടെ നിജസ്ഥിതിയിലിരിക്കുക.

ചോദ്യം: അവസ്ഥകള്‍ മനസ്സിന്‍റേതാണല്ലോ
മഹര്‍ഷി: ആരുടെ മനസ്സിന്‍റേത്? അതിനെപ്പിടിച്ചു നിറു‍ത്തി പരിശോധിക്കൂ.

ചോദ്യം: അതിനെ പിടിക്കനൊക്കുകയില്ലല്ലോ. അതല്ലേ എല്ലാത്തിനെയും സൃഷ്ടിക്കുന്നത്. ഫലത്തില്‍ കൂടിയേ അതറിയപ്പെടുന്നുള്ളൂ. അതു ചുമ്മാതിരിക്കുമ്പോള്‍ അതിനെ അറിയാനൊക്കുകയില്ല.
മഹര്‍ഷി: വര്‍ണ്ണരഹിത്മായ ഒരു പ്രകാശം തന്നെയാണ് ഏഴുനിറമായി കാണപ്പെടുന്നത്. അപ്രകാരം ഒരാത്മാവ് തന്നെയാണ് മനസ്സായും ശരീരമായും ലോകമായും കാണപ്പെടുന്നത്. ഈ രഹസ്യത്തെ അറിയണം.

ചോദ്യം: അത്രത്തോളം എനിക്ക് കഴിവില്ല. അതിനാല്‍ ഞാന്‍ ഭഗവല്‍ പാദങ്ങളെ മാത്രം ശരണം പ്രാപിക്കുന്നു.
മഹര്‍ഷി: അതില്‍ കൂടുതലെന്തുവേണം. അതിനപ്പുറം ഒന്നില്ലതാനും.

ചോദ്യം: കുടുംബത്തോടുള്ള മമത (പറ്റുതല്‍) കൊണ്ടല്ലേ അവയെപ്പോറ്റണമെന്ന് കര്‍ത്തവ്യമുണ്ടാകുന്നത്? നിങ്ങള്‍ കൊളേജുദ്യോഗം നോക്കുന്നത് അതിനോടുള്ള മമത കൊണ്ടാണോ?

ചോദ്യം: (ചിരിച്ചുകൊണ്ട്) ശമ്പളം വാങ്ങാന്‍? എന്‍റെ കുടുംബം എന്‍റെ സ്നേഹത്തെ ഉറ്റു നോക്കുന്നു.
മഹര്‍ഷി: അതെ. ആസക്തി ആന്തരമായും സക്തി ബാഹ്യമായും വര്‍ദ്ധിച്ചിരിക്കണം.