ചിജ്ജഡചിന്തനം എന്ന കൃതി ശ്രീനാരായണഗുരു രചിച്ചത് 1881-ലാണെന്ന് കരുതപ്പെടുന്നു. സാങ്കേതികപദജടിലമായ വേദാന്തശാസ്ത്രത്തെ ലളിതവും സുന്ദരവുമായ മലയാളഭാഷയില്‍ ഇവിടെ പകര്‍ത്തിയിരിക്കുന്നു. ഗുരുദേവന്റെ ബ്രഹ്മാനുഭൂതിയുടെ ഉജ്ജ്വലരൂപം ഈ കൃതിയില്‍ സ്പഷ്ടമായി കാണ‍ാം. ഭാഷാപദങ്ങള്‍ ഗുരുദേവന്‍ സ്വയം അനുഭവിച്ച ആത്മാനന്ദത്തില്‍ ഊറിവന്നവയാണ്. അവ സത്യാന്വേഷിയായ അനുവാചകന്റെ ഉള്ളിലും അതിരറ്റ ആനന്ദം പകരുന്നു.

അന്വേഷണത്തിന്റെ ആരംഭദശയില്‍ നിലനില്‍പ്പ് ചിത്ത്, ജഡം എന്നിങ്ങനെ രണ്ടായി വേര്‍തിരിഞ്ഞു കാണപ്പെടും. അന്വേഷണം മുന്നോട്ടു നീങ്ങി പൂര്‍ത്തിയാകുന്നതോടെ ജഡദര്‍ശനം പാടേ അകന്നു നിലനില്‍പ്പ് മുഴുവന്‍ ചിത്തുമാത്രമാണെന്ന് തെളിയും. സത്യാന്വേഷണത്തിലെ ഈ തുടക്കവും ഒടുക്കവും അനുഭവമാധുര്യത്തോടെ ചിത്രീകരിച്ചിരിക്കുകയാണ് പ്രസ്തുതകൃതിയില്‍. ഇത് വായിച്ചു മനനം ചെയ്യുന്നയാള്‍ അചിരേണ ജഡഭ്രമമകന്നു ചിത്സ്വരൂപമായ സത്യം സാക്ഷാത്കരികരിച്ചനുഭവിക്കാന്‍ പ്രാപ്തനായിത്തീരും.

ശ്രീനാരായണഗുരുവിന്റെ ചിജ്ജഡ ചിന്തനം, ചിജ്ജഡ ചിന്തകം (ഗദ്യം) എന്നീ കൃതികള്‍ വായിക്കൂ. കേരള ഭാഷാ ഇന്സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ശ്രീ നാരായണഗുരുദേവ കൃതികള്‍ സമ്പൂര്‍ണ്ണ വ്യാഖ്യാനം (vol 1) എന്ന ഗ്രന്ഥത്തില്‍ ഈ കൃതികള്‍ ശ്രീ ജി. ബാലകൃഷ്ണന്‍ നായര്‍ വ്യാഖ്യാനിച്ചിട്ടുണ്ട്. പുനര്‍വായനയ്ക്ക് ആ ഗ്രന്ഥം പ്രയോജനപ്പെടും.

പ്രൊഫസ്സര്‍ ബാലകൃഷ്ണന്‍നായര്‍ സാറിന്റെ ചിജ്ജഡചിന്തനം പ്രഭാഷണങ്ങള്‍ MP3 ഓഡിയോ ശേഖരം നിങ്ങള്‍ക്ക് കേള്‍ക്കാനും ഡൗണ്‍ലോഡ്‌ ചെയ്യാനും മറ്റു സുഹൃത്തുക്കളുമായി പങ്കുവയ്ക്കാനുമായി ഇവിടെ ചേര്‍ക്കുന്നു. ഈ ഓഡിയോ ഫയലുകള്‍ ഇന്റര്‍നെറ്റിലും ഡിജിറ്റല്‍ MP3 പ്ലയറുകളിലും മൊബൈല്‍ഫോണുകളിലും മറ്റും കേള്‍ക്കുന്നതിനായി, വ്യക്തതയില്‍ കുറവുവരാതെ തന്നെ, encode ചെയ്തിട്ടുണ്ട്.

ക്രമനമ്പര്‍ വലുപ്പം (MB) നീളം (മിനിറ്റ്) ഡൗണ്‍ലോഡ്‌ ഇവിടെ കേള്‍ക്കൂ
1 12.3 MB 54 മിനിറ്റ് ഡൗണ്‍ലോഡ്‌
2 11.5 MB 50 മിനിറ്റ് ഡൗണ്‍ലോഡ്‌
3 11.5 MB 50 മിനിറ്റ് ഡൗണ്‍ലോഡ്‌
4 12.3 MB 54 മിനിറ്റ് ഡൗണ്‍ലോഡ്‌
5 12 MB 52 മിനിറ്റ് ഡൗണ്‍ലോഡ്‌