ജ്ഞാനേശ്വരി ഭഗവദ്ഗീത ഭാഷ്യം

 • ദുര്‍ഗ്ഗുണങ്ങളുടെ ഉടമകളായവരുമായുള്ള സഹവാസം വര്‍ജ്ജിക്കണം(16-20)

  ആസുരീ സ്വഭാവംകൊണ്ട് ആസുരര്‍ അങ്ങേയറ്റത്തെ അധമാവസ്ഥയിലേക്ക് അധഃപതിക്കുന്നു. ഈ ആസുരീസമ്പന്നരുടെ അധിവാസസ്ഥലങ്ങള്‍ നീ സന്ദര്‍ശിക്കരുത്. അവരുമായി സമ്പര്‍ക്കം പുലര്‍ത്തരുത്. കാമക്രോധലോഭമോഹമദമാത്സര്യമെന്ന ആറു ദുര്‍ഗ്ഗുണങ്ങളുടെ ഉടമകളായവരുമായുള്ള സഹവാസം നീ…

  Read More »
 • ആസുരര്‍ വീണ്ടും ആസുരയോനികളിലേക്കുതന്നെ എത്തുന്നു(16-19)

  മനുഷ്യശരീരമെടുത്ത് ഈ വിശ്വത്തിനെതിരെ വിദ്വേഷം കാട്ടുന്നവരുടെ മനുഷ്യപദവി ഇല്ലാതാക്കിയാണ് ഞാന്‍ അവരെ കൈകാര്യം ചെയ്യുന്നത്. ഈ മൂര്‍ഖന്മാരെ ക്ലേശമാകുന്ന ഗ്രാമത്തിലെ ചാണകക്കുണ്ടോ, സംസാരമാകുന്ന നഗരത്തിലെ മലിനജലസംഭരണിയോ ആകുന്ന…

  Read More »
 • ആസുരര്‍ എന്നെ ദ്വേഷിച്ച് ജീവിതം നയിക്കുന്നു (16-17, 18)

  ആഭിചാരകര്‍മ്മങ്ങളില്‍ വിജയിക്കുന്നതിനായി ആസുരര്‍ അവരുടെതന്നെ രക്തവും മാംസവും അര്‍പ്പിക്കുന്നു. അവര്‍ അവരുടെ ശരീരത്തെ ഇപ്രകാരം പീഡിപ്പിക്കുമ്പോഴും, പീഡിതമാകുന്ന ശരീരത്തില്‍ ചേതനയായി കുടികൊള്ളുന്ന ഞാനാണ് ക്ലേശമനുഭവിക്കുന്നത്.

  Read More »
 • ആസുരര്‍ സ്വവാസനാനിര്‍മ്മിതമായ നരകത്തില്‍ പതിക്കുന്നു ‍(16-16)

  ദുര്‍വാസനകളെ മനസ്സില്‍ കുടിയിരുത്തുന്ന ആസുരീസമ്പന്നര്‍ അവരുടെ മരണശേഷം കുടിയിരിക്കുന്നതിനായി എത്തുന്നത് വാളിന്‍റേതുപോലെ മൂര്‍ച്ചയുള്ള ദലങ്ങളോടുകൂടിയ വൃഷങ്ങള്‍ നിബിഡമായി വളരുന്ന സ്ഥലത്തായിരിക്കും. അവിടെ ഒരിക്കലും അണയാത്ത തീക്കനലുകളുടെ കുന്നുകള്‍…

  Read More »
 • അജ്ഞാനംകൊണ്ട് ആസുരര്‍ സുഖത്തെ ചിന്തിക്കുന്നു (16-13,14,15)

  ആസുരപ്രകൃതികൊണ്ടും അജ്ഞാനംകൊണ്ടും മൂഢന്മാരായി ഭ്രാന്തന്മാരായിത്തീര്‍ന്ന ആസുരര്‍ ആകാശകുസുമത്തിന്‍റെ സൗരഭ്യംപോലും ആസ്വദിക്കാന്‍ ആശിക്കുന്നു. മദ്യത്തിലും മദിരാക്ഷിയിലും കൂടെ ഈ ലോകത്തില്‍ അനുഭവിക്കാവുന്ന എല്ലാ സുഖങ്ങളും ലഭിക്കുമെന്ന് അവര്‍ ചിന്തിക്കുന്നു.

  Read More »
 • ആസുരരെപ്പോഴും സുഖത്തെക്കുറിച്ച് ഉത്കണ്ഠിതരാണ് (16-11-12)

  മരണാനന്തര അവസ്ഥയില്‍ എപ്രകാരം സുഖം ലഭിക്കുമെന്നുള്ള കാര്യത്തില്‍ ആസുരീവര്‍ഗ്ഗക്കാര്‍ ഉത്കണ്ഠിതരാണ്. അവരുടെ ഉത്കണ്ഠ പാതാളത്തേക്കാള്‍ ആഴം കൂടിയതും ആകാശത്തേക്കാള്‍ ഉയരമേറിയതുമാണ്. അതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ത്രിഭുവനങ്ങളും അണുവിനേക്കാള്‍ ചെറുതാണ്.

  Read More »
 • ആസുരര്‍ അവിവേകം ഹേതുവായി അസദ്‍വൃത്തരാകുന്നു (16-10)

  അതൃപ്തപദാര്‍ത്ഥങ്ങളുടെ മുന്‍നിരയില്‍ നില്ക്കുന്ന കാമത്തിന് ഹൃദയത്തില്‍ മുന്‍ഗണന നല്കി ജീവിതം നയിക്കുന്ന ആസുരരെ ഒന്നുകൊണ്ടും തൃപ്തിപ്പെടുത്താന്‍ സാദ്ധ്യമല്ല. തന്നെയുമല്ല, ദംഭും ദുരഭിമാനവും കാമാസക്തിക്കു സഹായമായി എത്തുകയും ചെയ്യുന്നു.…

  Read More »
 • പാപത്തിന്‍റെ ചലിക്കുന്ന ദുഷ്കീര്‍ത്തിസ്തംഭങ്ങള്‍ (16-9)

  ഈ ലോകത്തെ നശിപ്പിക്കുന്നതിനായി ആസുരീസമ്പന്നര്‍ ജനിക്കുന്നു. അഗ്നി അതിന്‍റെ ചുറ്റും നോക്കാതെ എന്തിനെയും ദഹിപ്പിക്കുന്നതുപോലെ ഇവരുടെ മണ്ഡലപരിധിയിലെത്തുന്ന എല്ലാവരെയും ഇവര്‍ നശിപ്പിക്കുന്നു. വിഷച്ചെടികളില്‍നിന്ന് വിഷത്തിന്‍റെ അങ്കുരങ്ങള്‍ മുളയ്ക്കുന്നതുപോലെ…

  Read More »
 • ജഗത്ത് സത്യമായ ഒരു വസ്തുസ്വരൂപത്തോടു കൂടിയതല്ല- ആസുരീമതം (16-8)

  ആസുരീസമ്പന്നര്‍ പറയുന്നത് അനാദികാലംമുതല്‍ നിലനിന്നുപോരുന്ന ഈ സാര്‍വ്വലൗകികവ്യവസ്ഥകളൊക്കെ അസത്യവും വ്യര്‍ത്ഥവുമാണെന്നാണ്. യജ്ഞങ്ങളില്‍ ഭ്രമിക്കുന്ന യാജകര്‍ യജ്ഞങ്ങളാല്‍ വഞ്ചിക്കപ്പെടുന്നുവെന്നും, ദേവാരാധനാഭ്രാന്ത്രന്മാര്‍ വിഗ്രഹാരാധനമൂലം വഴിതെറ്റിപ്പോകുന്നുവെന്നും, കാവിവസ്ത്രധാരികളായ യോഗികള്‍ സമാധിയിലൂടെ അനുഭവിക്കുന്ന…

  Read More »
 • പ്രവൃത്തിയും നിവൃത്തിയും ആസുരീവര്‍ഗ്ഗത്തിനറിവില്ല (16-7)

  ചെയ്യേണ്ടതെന്തെന്നോ ചെയ്യാന്‍ പാടില്ലാത്തതെന്തെന്നോ ആസുരീവര്‍ഗ്ഗത്തിനറിവില്ല. ശുചിത്വത്തെപ്പറ്റി അവര്‍ സ്വപ്നത്തില്‍പോലും ചിന്തിക്കുകയില്ല. കല്‍ക്കരിയുടെ കറുപ്പുനിറം മാറിയെന്നുവരാം, കാക്ക വെളുത്തെന്നും വരാം. എന്നാല്‍ ഒരു മദ്യചഷകം എപ്പോഴും മലീമസമായിരിക്കുന്നതുപോലെ ആസുരീസമ്പന്നന്‍…

  Read More »
 • ദേഹത്തോടൊപ്പം ആസുരീകതയും വളരുന്നു (16-6)

  ആസുരീകത ഒരിക്കല്‍ ശരീരത്തെ പിടികൂടിക്കഴിഞ്ഞാല്‍ അത് ഉണങ്ങിയ വിറകില്‍ അഗ്നി കത്തി വ്യാപിക്കുന്നതുപോലെ ശരീരത്തെ തന്‍റെ പിടിയിലമര്‍ത്തുന്നു. കരിമ്പ് വളരുന്നതോടൊപ്പം അതിലെ നീരും വര്‍ദ്ധിക്കുന്നതുപോലെ ദേഹത്തോടൊപ്പം ആസുരീകതയും…

  Read More »
 • ദൈവീസമ്പത്ത് മോക്ഷവും ആസുരീസമ്പത്ത് ബന്ധവും ഉണ്ടാക്കുന്നു (16-5)

  ദൈവീസമ്പത്ത് മോക്ഷമാകുന്ന സൂര്യോദയത്തിന് മുമ്പുള്ള ഉഷസ്സാണെന്നറിയുക. ആസുരീസമ്പത്തായ മറ്റേത് യഥാര്‍ത്ഥത്തതില്‍ ജീവനെ ബന്ധനസ്ഥനാക്കുന്ന മോഹത്തിന്‍റെ ഇരുമ്പുചങ്ങലയാണ്.

  Read More »
 • ചെയ്ത സല്‍ക്കര്‍മ്മങ്ങളുടെ പ്രചുരമായ പ്രചരണം അധര്‍മ്മം (16-4)

  ആഹാരം ജീവനെ നിലനിര്‍ത്തുന്നു. എന്നാല്‍ അത് അമിതമായി കഴിച്ചാല്‍ വിഷമായിത്തീരുന്നു. അതുപോലെ ഇഹലോകത്തിലും പരലോകത്തിലും നമ്മെ തുണയ്ക്കുന്ന ധര്‍മ്മപ്രവര്‍ത്തനങ്ങള്‍ പരസ്യമായി പ്രഖ്യാപിച്ചാല്‍ അത് പുണ്യത്തിനെക്കാള്‍ കൂടുതല്‍ പാതകത്തിനു…

  Read More »
 • ഗീത, ഇരുപത്താറ് ഗുണങ്ങളുടെ ദൈവീസമ്പദ്ദീപം (16-3)

  ഗീത ഇരുപത്തിയാറ് ഗുണങ്ങളാകുന്ന ജ്വാലകളോടുകൂടിയ ദൈവീസമ്പദ്ദീപവുമായി തന്‍റെ നാഥനായ പരമാത്മാവിന്‍റെ മുന്നില്‍ ആരതി ഉഴിയുന്നതിനുവേണ്ടി ആഗതയായിരിക്കുകയാണ്. അഥവാ ഗീതാര്‍ണ്ണവത്തിലുള്ള മുത്തുച്ചിപ്പിയാകുന്ന ദൈവീസമ്പത്തില്‍നിന്നു നിര്‍ഗ്ഗളിച്ച ഇരുപത്തിയാറ് മനോഹരമുത്തുകളാണ് ഈ…

  Read More »
 • ഫലേച്ഛ ഉപേക്ഷിച്ചുള്ള പ്രവൃത്തിയാണ് ത്യാഗം (16-2)

  ഉറക്കം അവസാനിക്കുമ്പോള്‍ സ്വപ്നം അപ്രത്യക്ഷമാകുന്നു. വര്‍ഷകാലം കഴിയുമ്പോള്‍ കാര്‍മുകില്‍ ഒഴിഞ്ഞുപോകുന്നു. ജലം വറ്റിത്തീരുമ്പോള്‍ ഓളങ്ങള്‍ നിലയ്ക്കുന്നു. സമ്പത്ത് ഇല്ലാതാകുമ്പോള്‍ വിഷയസുഖങ്ങളുടെ ആസ്വാദനവും ഇല്ലാതാകുന്നു. ഇതുപോലെ ബുദ്ധിമാനായ പുരുഷന്‍…

  Read More »
 • ദേഹേന്ദ്രിയപ്രാണാദികളെ തപിപ്പിക്കുന്നതാണ് തപസ്സ് (16-1)

  ബ്രഹ്മപ്രാപ്തിക്കുവേണ്ടി ദേഹേന്ദ്രിയപ്രാണാദികളെ തപിപ്പിക്കുന്നതാണ് തപസ്സ്. അനാത്മപദാര്‍ത്ഥങ്ങളില്‍ മുഴുകിയിരിക്കുന്ന മനസ്സിന് ഏകാഗ്രത സാധ്യമല്ല. എന്നാല്‍ ആത്മവിചാരം ബുദ്ധിയാല്‍ ഉദിക്കുമ്പോള്‍ മനസ്സ് വിഷയവസ്തുക്കളില്‍ നിന്നു പിന്തിരിഞ്ഞ് ഏകാഗ്രമായി അന്തര്‍മുഖമാകുന്നു. ശരീരത്തില്‍നിന്ന്…

  Read More »
 • ദൈവാസുരസമ്പദ്വിഭാഗയോഗം (16)

  എന്‍റെ ഭക്തന്‍ എല്ലാ ഐഹികസുഖങ്ങളേയും ഉപേക്ഷിക്കുമ്പോള്‍ അവന് ആത്മസ്വരൂപദര്‍ശനം സുസാദ്ധ്യമായിത്തീരുകയും, ആനന്ദസാമ്രാജ്യത്തിലെ സിംഹാസനത്തില്‍ അവന്‍ ഉപവിഷ്ടനാവുകയും ചെയ്യുന്നു. ഈ പരമപദത്തിലെത്തുന്നതിന് ഇതുമാത്രമാണ് ഏകമാര്‍ഗ്ഗം. ബ്രഹ്മപദപ്രാപ്തിക്കുള്ള എല്ലാ ഉപായങ്ങളിലും…

  Read More »
 • ഗീത വിജ്ഞാനപീയൂഷം നിറഞ്ഞ ഗംഗയാണ് (15-20)

  ഈ ഗീതാസത്ത് വ്യാസന്‍റെ ബുദ്ധിയാകുന്ന മത്ത് ഉപയോഗിച്ച് വേദങ്ങളാകുന്ന തൈരില്‍നിന്ന് ഞാന്‍ കടഞ്ഞടുത്തതാണ്. ഗീത വിജ്ഞാനപീയൂഷം നിറഞ്ഞ ഗംഗയാണ്. ഇത് അമ്പിളിയുടെ ആനന്ദരൂപത്തിലുള്ള പതിനേഴാമത്തെ കലയായ ജീവന്‍…

  Read More »
 • സ്വയം പ്രകാശിതമായ ഞാന്‍ ഏകമാണ് (15-18, 19)

  അല്ലയോ അര്‍ജ്ജുന, ഞാന്‍ ഉപാദികളില്‍നിന്നും ദ്വന്ദ്വസ്വഭാവത്തില്‍നിന്നും സ്വതന്ത്രനായ പരമാത്മാവാണ്. സ്വയം പ്രകാശിതമായ ഞാന്‍ ഏകമാണ്. എനിക്കു രണ്ടാമതായിട്ടൊന്നില്ല. ക്ഷരപുരുക്ഷനും അക്ഷരപുരുഷനും അതീതനായ ഞാന്‍ തികച്ചും സമ്പൂര്‍ണ്ണനാണ്. ആകയാല്‍…

  Read More »
 • ഉത്തമ പുരുഷന്‍ – വ്യാപനത്തെ അതിജീവിക്കുന്ന വ്യാപ്തി (15-17)

  ഉത്തമ പുരുഷന്‍ - മഹാശൂന്യത്തില്‍ വിലയംപ്രാപിക്കുന്ന ശൂന്യമാണ്. അത് വ്യാപനത്തെ അതിജീവിക്കുന്ന വ്യാപ്തിയാണ്. അത് വിശ്രാന്തിയുടെ വിശ്രമസ്ഥാനമാണ്. പ്രപഞ്ചനിര്‍മ്മാണശേഷം നിലനില്‍ക്കുന്ന അത് പ്രപഞ്ചനാശത്തിനുശേഷവും അവശേഷിക്കുന്നു

  Read More »
 • ജാഗ്രതയും സ്വപ്നവും ബീജഫലഭാവാവസ്ഥ 15-16(1)

  ദേഹാദിഉപാധികളെയെല്ലാം ഉപേക്ഷിച്ചുകഴിഞ്ഞശേഷം ജീവാത്മാവ് ഉപഹിതസ്ഥിതിയിലേക്ക് ലയിക്കുന്നു. ഈ അവസ്ഥയ്ക്കാണ് അവ്യക്തം എന്നു പറയുന്നത്. ഘനസുഷുപ്തിയില്‍ സമ്പൂര്‍ണ്ണമായ അജ്ഞാനമാണുള്ളത്. ഇതിനു ബീജഭാവാവസ്ഥ എന്നു പറയുന്നു. ജാഗ്രതയും സ്വപ്നവും ബീജഫലഭാവാവസ്ഥയെന്ന്…

  Read More »
 • ക്ഷരപുരുഷന്‍ , ഉപാധിയോടുകൂടിയ ചൈതന്യസ്വരൂപം (15-16)

  ആത്മസ്വരൂപം യഥാര്‍ത്ഥത്തില്‍ പരിപൂര്‍ണ്ണമാണ്. ആകയാല്‍ അവനില്‍ പരമാത്മാവ് - പുരുഷത്വം, കുടികൊള്ളുന്നു. അതുകൊണ്ട് അവനെ പുരുഷന്‍ എന്നു വിളിക്കുന്നു. രണ്ടാമതായി ശരീരമാകുന്ന പുരത്തിലാണ് അവന്‍ ഉറങ്ങുന്നത്. അതുകൊണ്ടും…

  Read More »
 • ആത്മസ്വരൂപസ്ഥിതിയില്‍ ശുദ്ധാവസ്ഥ ശേഷിക്കുന്നു ( 15- 15)

  കര്‍പ്പൂരം എരിഞ്ഞുകഴിയുമ്പോള്‍ കരിയോ അഗ്നിയോ ശേഷിക്കുന്നില്ല. അതുപോലെ അവിദ്യയെ നശിപ്പിച്ചു കഴിയുമ്പോള്‍ ജ്ഞാനം തന്നെ ഇല്ലാതായിത്തീരുന്നു. ആത്മസ്വരൂപസ്ഥിതിയില്‍, അത് അറിയുന്നവന്‍തന്നെ ഇല്ലാതാകുന്നു. ശുദ്ധാവസ്ഥമാത്രം ശേഷിക്കുന്നു. അത് സച്ചിദാനന്ദമാകുന്ന…

  Read More »
 • ആഹാരവും ജഠരാഗ്നിയും ഞാന്‍ തന്നെ (15-14)

  ഉലത്തോല്‍ കൊണ്ടെന്നപോലെ അഹോരാത്രം അനവരതം അകത്തേയ്ക്കുവലിക്കുന്ന പ്രാണനും പുറത്തേയ്ക്കുവിടുന്ന അപാനനും ഈ ജഠരാഗ്നിയെ ഉദ്ദീപിപ്പിക്കുകയും കഴിച്ച ആഹാരത്തെ അത് ദഹിപ്പിക്കുകയും ചെയ്യുന്നു. ഞാന്‍ ശുഷ്കം, സ്നിഗ്ദ്ധം, സുപക്വം,…

  Read More »
 • എല്ലാ പൃഥ്വീഗുണധര്‍മ്മവും എന്‍റേതാണ് (15-12, 13)

  ഞാന്‍ പൃഥ്വീതത്ത്വത്തില്‍ അടങ്ങിയിരിക്കുന്നു. തന്മൂലം സമുദ്രത്തിലെ മഹാജലത്തില്‍ പൃഥ്വീപിണ്ഡം അലിഞ്ഞുപോകുന്നില്ല. അസംഖ്യം സ്ഥാവരജംഗമ ഭൂതങ്ങളെ ഉള്‍ക്കൊള്ളുന്ന ഈ പൃഥ്വിയുടെ പ്രധാനപ്പെട്ട എല്ലാ പൃഥ്വീഗുണധര്‍മ്മവും എന്‍റേതാണ്.

  Read More »
 • ആത്മസത്ത വികാരരഹിതമാണ് (15-10-11)

  ശരീരം നശിച്ചാലും ആത്മാവ് സുസ്ഥിരവും അവ്യയവുമായി സ്ഥിതി ചെയ്യുന്നു. അഖണ്ഡമായ ആത്മസത്തയെ അജ്ഞാനികള്‍ അവരുടെ അജ്ഞാനദൃഷ്ടികൊണ്ടും വിവേകശൂന്യമായ കല്പനകൊണ്ടും ജനനമരണങ്ങള്‍ക്കു വിധേയമാകുന്ന ദേഹമാണെന്നു നിരൂപിക്കുന്നു. എന്നാല്‍ ചൈതന്യത്തിനു…

  Read More »
 • ജീവാത്മാവ് ഇന്ദ്രിയങ്ങളില്‍ക്കൂടി വിഷയങ്ങളെ ഭുജിക്കുന്നു (15-9)

  ജീവാത്മാവ് ശരീരത്തില്‍ പ്രവേശിക്കുകയും ഇന്ദ്രിയവിഷയങ്ങളെ അനുഭവിക്കുകയും ചെയ്യുന്നുവെന്നും ഇതെല്ലാം ജീവാത്മാവിന്‍റെ സ്വഭാവമാണെന്നും ആളുകള്‍ വിചാരിക്കുന്നു. എന്നാല്‍ യാഥാര്‍ത്ഥ്യം അങ്ങനെയല്ല. ജനനവും മരണവും പ്രവൃത്തിയും അനുഭവവും എല്ലാം പ്രകൃതിയുടെ…

  Read More »
 • ജീവാത്മാവ് ഇന്ദ്രിയവാസനകളെ കൂടെക്കൂട്ടുന്നു (15-8)

  സമീരണന്‍ സുമങ്ങളുടെ സൗരഭ്യം എടുത്തുകൊണ്ടുപോകുന്നതുപോലെ, ജീവാത്മാവ് ശരീരം വെടിയുമ്പോള്‍ അഞ്ചു ജ്ഞാനേന്ദ്രിയങ്ങളും ആറാമത്തേതായ മനസ്സിനേയും അതിന്‍റെ കൂടെ കൊണ്ടുപോകുന്നു.

  Read More »
 • ഞാന്‍ ശരീരമാണെന്ന ചിന്ത ആത്മജ്ഞാനത്തെ വിഭിന്നമാക്കുന്നു (15-7)

  ഞാന്‍ ശരീരമാണെന്നു ചിന്തിക്കുന്ന ഒരുവന്‍ ആത്മജ്ഞാനത്തെ വിഭിന്നമായി കാണുന്നു. തന്മൂലം എന്‍റെ അംശമാണവന്‍ എന്നുള്ള യാഥാര്‍ത്ഥ്യത്തെപ്പറ്റി വളരെയൊന്നും വിവേചിച്ചറിയാന്‍ അവനു കഴിയുന്നില്ല.

  Read More »
 • എന്നെ പ്രാപിക്കുന്നവര്‍ ഭിന്നാഭിന്നരാകുന്നു (15-6)

  എന്നെ പ്രാപിച്ച് ഈ ലോകത്തിലേക്ക് തിരിച്ചുവരാതിരിക്കുന്നവര്‍ അഭിന്നരെന്നതുപോലെ ഭിന്നരുമാണ്. ഗാഢമായ വിവേകത്തോടെ നീ അതിനെ വീക്ഷിക്കുകയാണെങ്കില്‍ ഞങ്ങള്‍ അഭിന്നരാണെന്നു നിനക്കു മനസ്സിലാക്കാന്‍ കഴിയും. എന്നാല്‍ ഉപരിപ്ലവമായി മാത്രം…

  Read More »
Close