ചട്ടമ്പിസ്വാമികള്‍ എന്ന വിഭാഗത്തിലെ ലേഖനങ്ങള്‍
വേദാധികാരനിരൂപണം വ്യാഖ്യാനം PDF – ആചാര്യ നരേന്ദ്രഭൂഷണ്‍
പരമഭട്ടാരക വിദ്യാധിരാജ ശ്രീ ചട്ടമ്പിസ്വാമികളുടെ “വേദാധികാരനിരൂപണം” എന്ന സുപ്രസിദ്ധ കൃതിക്ക് ആചാര്യ നരേന്ദ്രഭൂഷണ്‍ എഴുതിയ വ്യാഖ്യാനമാണ് ഈ ഗ്രന്ഥം. വേദമെന്ത്, വേദപ്രാമാണ്യമെന്ത്, വേദാധികാരമെന്ത്, അതാര്‍ക്കു എന്തിനു എപ്രകാരം അനിഷ്യേധമാണധികാരം എന്നിവ ഈ ഗ്രന്ഥത്തില്‍ വിശദീകരിക്കുന്നു. ലേഖനം മുഴുവന്‍ വായിക്കുക »
ശ്രീ ചട്ടമ്പിസ്വാമി ശതാബ്ദസ്മാരക ഗ്രന്ഥം PDF
പരമഭട്ടാരക ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ ശതാബ്ദജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് കൊല്ലവര്‍ഷം 1129-ല്‍ പുറത്തിറക്കിയതാന് ഈ ഗ്രന്ഥം. ശ്രീ ചട്ടമ്പിസ്വാമികളുടെ ജീവിതത്തിന്റെ ഒരു സമഗ്രമായ ഒരു വീക്ഷണത്തോടൊപ്പം, അവിടത്തേക്കു നേരിട്ട് സമ്പര്‍ക്കമുണ്ടായിരുന്ന ശിഷ്യന്മാരുടെയും പണ്ഡിതന്മാരുടെയും ചിന്തകന്മാരുടെയും അനുഭവങ്ങളെ ആസ്പദമാക്കിയുള്ള അനുസ്മരണങ്ങള്‍, വിചിന്തനങ്ങള്‍, വിമര്‍ശനങ്ങള്‍, പഠനങ്ങള്‍, അസ്വാദനങ്ങള്‍, എന്നിങ്ങനെ പലതും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ഒരു വേദാന്തി, സമദര്‍ശി, സ്നേഹസമ്പന്നന്‍, സാമൂഹികപരിഷ്കര്‍ത്താവ്, ഗ്രന്ഥകാരന്‍, ഗവേഷകന്‍, കവി, സര്‍വ്വകലാവല്ലഭന്‍, ശാസ്ത്രജ്ഞന്‍, പണ്ഡിതന്‍ എന്നിങ്ങനെ പല നിലകളിലും അവിടുത്തെ മഹിമകളെയും വ്യക്തിത്വത്തെയും വിശദമാക്കാന്‍ പര്യാപ്തമായ പല പ്രബന്ധങ്ങളും അര്‍ഹതയുള്ള പണ്ഡിതന്മാരെക്കൊണ്ടെഴുതിച്ചും മുന്‍പെഴുതപ്പെട്ടിട്ടുള്ളവയില്‍നിന്ന് ഉദ്ധരിച്ചും ചേര്‍ത്തിട്ടുണ്ട്. സ്വാമികളുടെ ജീവിതവിവരങ്ങളില്‍ വെളിച്ചം വീശുന്ന കുറിപ്പുകള്‍, കത്തുകള്‍ സമകാലിക രേഖകള്‍ ഇതില്‍ ധാരാളം പ്രകാശിപ്പിച്ചിട്ടുണ്ട്. ലേഖനം മുഴുവന്‍ വായിക്കുക »
ഭട്ടാരശതകം PDF ഡൌണ്‍ലോഡ്
സകലകലാവല്ലഭനും ബ്രഹ്മജ്ഞാനികളായ ഭാരതീയമഹര്‍ഷിമാരുടെ വംശപരമ്പരയിലെ വിശിഷ്ടസന്താനവും ആയ ഒരു മഹാത്മാവാണ് വിദ്യാധിരാജ പരമഭട്ടാര ശ്രീ കുഞ്ഞന്‍പിള്ള ചട്ടമ്പിസ്വാമി തിരുവടികള്‍. സ്വാമിജിയുടെ ജീവചരിത്രത്തില്‍പ്പെട്ട പ്രധാനസംഭവങ്ങളെ വിവരിച്ച് ശ്രീ വാഴപ്പിള്ളേത്ത് കൊച്ചുരാമന്‍പിള്ള രചിച്ചതാണ് ഭട്ടാരശതകം എന്ന ഈ കൃതി. ലേഖനം മുഴുവന്‍ വായിക്കുക »
ബാലാഹ്വസ്വാമിചരണാഭരണം PDF (ചട്ടമ്പിസ്വാമിയുടെ ജീവചരിത്രം)
അദ്വൈതബ്രഹ്മവിദ്യാസമ്പ്രദായത്തെ കേരളത്തില്‍ പുനപ്രതിഷ്ഠിച്ച പ്രത്യഗ്രശങ്കരന്‍ ആയി വിരാജിച്ച പരമഭട്ടാര ശ്രീ ചട്ടമ്പിസ്വാമിതിരുവടികളുടെ 55 വയസ്സ്വരെയുള്ള ജീവചരിത്രസംഗ്രഹമാണ് ‘ബാലാഹ്വസ്വാമിചരണാഭരണം’ എന്ന പുസ്തകം. ബാലാഹ്വസ്വാമി, കുഞ്ഞന്‍പിള്ള, ചട്ടമ്പിസ്വാമി എന്നീ പേരുകളില്‍ അറിയപ്പെടുന്ന മഹാത്മാവിന്റെ ചരണത്തിന് ആഭരണമാകുമെന്നു സങ്കല്‍പ്പിച്ച് രചിച്ചതുകൊണ്ടാണ് ഈ ഗ്രന്ഥത്തിനു ‘ബാലാഹ്വസ്വാമിചരണാഭരണം’ എന്ന് പേരു നല്‍കിയിരിക്കുന്നത് എന്ന് ഉപസംഹാരശ്ലോകത്തില്‍ ഗ്രന്ഥകര്‍ത്താവായ ശ്രീ ആറന്മുള എം. കെ. നാരായണപിള്ള വൈദ്യന്‍ കാണിച്ചിരിക്കുന്നു. ലേഖനം മുഴുവന്‍ വായിക്കുക »
ശ്രീ തീര്‍ത്ഥപാദപരമഹംസ സ്വാമികള്‍ (ജീവചരിത്രം) PDF
ശ്രീ തീര്‍ത്ഥപാദപരമഹംസസ്വാമികള്‍ പരമപൂജ്യ ശ്രീവിദ്യാധിരാജസ്വാമിതിരുവടികളുടെ ശിഷ്യപ്രമുഖനും അദ്ദേഹത്തിന്റെ ആശയങ്ങളും ഉപദേശങ്ങളും ലോകസമക്ഷം പ്രചരിപ്പിക്കുവാന്‍ അനവരതം പരിശ്രമിച്ചുകൊണ്ടിരുന്ന ഒരു ദേശികോത്തമനും ആയിരുന്നു. ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ മഹാസമാധിക്കുശേഷം തീര്‍ത്ഥപാദസമ്പ്രദായത്തിലെ കുലപതിയും പരമാചാര്യനും ആയിത്തീര്‍ന്ന ശ്രീ തീര്‍ത്ഥപാദ പരമഹംസ സ്വാമികളുടെ പ്രവൃത്തികളും പ്രഭാഷണങ്ങളും ജീവിതംതന്നെയും ഹിന്ദുധര്‍മ്മത്തിനും അതിന്റെ പ്രചാരണത്തിനും പരിപോഷണത്തിനും വേണ്ടിയാണ് സമര്‍പ്പിക്കപ്പെട്ടിരുന്നത്. അനാദിയായ ഹിന്ദുസംസ്കൃതിയില്‍ അഭിമാനവും ആവേശവും കൊണ്ടിരുന്ന ഒരു മഹാവ്യക്തിയായിരുന്നു ശ്രീ തീര്‍ത്ഥപാദ പരമഹംസസ്വാമികള്‍. ലേഖനം മുഴുവന്‍ വായിക്കുക »
കൂടുതല്‍ ലേഖനങ്ങള്‍
- ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികള്‍ – ഡൌണ്‍ലോഡ് PDF
- പരമഭട്ടാരക വിദ്യാധിരാജ ശ്രീ ചട്ടമ്പിസ്വാമികളുടെ മഹാസമാധി അനുസ്മരണം
- പ്രപഞ്ചത്തില്‍ സ്ത്രീപുരുഷന്മാര്‍ക്കുള്ള സ്ഥാനം
- ശ്രീ ചട്ടമ്പി സ്വാമികള്‍ – നവോത്ഥാനത്തിന്റെ മഹാപ്രഭു
- ക്രിസ്തുമതച്ഛേദനം PDF – ശ്രീ ചട്ടമ്പിസ്വാമി
- ചട്ടമ്പിസ്വാമി 156-മത് ജയന്തി ആഘോഷം 2009, കണ്ണമ്മൂല
- അദ്വൈതചിന്താപദ്ധതി – ചട്ടമ്പിസ്വാമി




