എല്ലാ ദിവസവും പാരായണം ചെയ്യാനും മനനം ചെയ്യാനുമുള്ള ഒരുത്തമ ഗ്രന്ഥമാണ് അദ്ധ്യാത്മരാമായണം. എന്നിരുന്നാലും, കര്‍ക്കിടക മാസം കൂടുതല്‍ പ്രാധാന്യത്തോടെ രാമായണപാരായണ മാസമായി അനുഷ്ഠിച്ചു വരുന്നു. രാമായണവുമായി ബന്ധപ്പെട്ട് ശ്രേയസില്‍ ഇപ്പോള്‍ ലഭ്യമായ ഓഡിയോ, വീഡിയോ, ഇബുക്കുകള്‍ , ലേഖനങ്ങള്‍ എന്നിവ ഇവിടെ ഒരു പേജില്‍ ലഭ്യമാക്കിയിരിക്കുന്നു.

രാമായണം ഇബുക്കുകള്‍

 1. അദ്ധ്യാത്മരാമായണം കിളിപ്പാട്ട് PDF (കടപ്പാട്: malayalamebooks.org)
 2. ശ്രീ വാല്മീകിരാമായണം ഗദ്യവിവര്‍ത്തനം PDF
 3. ശ്രീ രാമചരിതമാനസം അഥവാ തുളസീദാസ രാമായണം PDF
 4. തുളസീദാസരാമായണം – വെണ്ണിക്കുളം ഗോപാലകുറുപ്പ് PDF
 5. തുളസീരാമായണം ബാലകാണ്ഡം PDF
 6. അഗസ്ത്യരാമായണം PDF (വ്യക്തത കുറവുണ്ട്)

അദ്ധ്യാത്മ രാമായണം കിളിപ്പാട്ട് പാരായണം ഓഡിയോ

ശ്രീ. വട്ടപ്പാറ സോമശേഖരന്‍ നായര്‍ രാഗവിസ്താരത്തോടെ പാരായണം ചെയ്തത് കേള്‍ക്കാം, ഡൌണ്‍ലോഡ് ചെയ്യാം.
ടോറന്റ് MP3 ഡൗണ്‍ലോഡ് (300 MB)
ZIP MP3 ഡൗണ്‍ലോഡ് (300 MB)

രാമായണപാരായണം ഓണ്‍ലൈന്‍ ആയി കേള്‍ക്കാം

അദ്ധ്യാത്മരാമായണം സത്സംഗം ഓഡിയോ / വീഡിയോ

രാമകഥാസാഗരം രാമായണം പ്രഭാഷണം: അദ്ധ്യാത്മ രാമായണത്തെ ആസ്പദമാക്കി സ്വാമി ഉദിത്‌ ചൈതന്യാജി നടത്തിയ രാമകഥാസാഗരം രാമായണ ജ്ഞാനയജ്ഞം പ്രഭാഷണത്തിന്റെ പൂര്‍ണ്ണമായ MP3 ഓഡിയോ ശേഖരം.

രാമായണം ജ്ഞാനയജ്ഞം: ഗുരുവായൂര്‍ ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രസന്നിധിയില്‍ വച്ച് ശ്രീ ഗുരുവായൂര്‍ പ്രഭാകര്‍ജി യജ്ഞാചാര്യനായി നടന്ന അദ്ധ്യാത്മ രാമായണ സപ്താഹജ്ഞാനയജ്ഞത്തിന്‍ന്റെ ഓഡിയോ MP3.

രാമായണ തത്ത്വം: അദ്ധ്യാത്മരാമായണത്തെ അടിസ്ഥാനമാക്കി സ്വാമി ജ്ഞാനാനന്ദസരസ്വതി രചിച്ച ‘രാമായണതത്ത്വം’ അടിസ്ഥാനമാക്കി സ്വാമി സന്ദീപാനന്ദഗിരിയുടെ അവതരണത്തോടെ സ്കൂള്‍ ഓഫ് ഭഗവദ്‌ഗീത പുറത്തിറക്കിയ ഓഡിയോ.

അദ്ധ്യാത്മരാമായണം പ്രഭാഷണം: അദ്ധ്യാത്മരാമായണം ആസ്പദമാക്കി വേദാന്താചാര്യനായ പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍ നടത്തിയ സത്സംഗപ്രഭാഷണങ്ങളുടെ MP3 ഓഡിയോ ശേഖരം.

രാമായണത്തിലെ സ്ത്രീകള്‍ , രാമായണത്തിലെ രാവണന്‍ എന്നീ വിഷയങ്ങളെ ആസ്പദമാക്കി സ്വാമി നിര്‍മലാനന്ദഗിരി നടത്തിയ ആദ്ധ്യാത്മിക പ്രഭാഷണങ്ങളുടെ MP3 ഓഡിയോ ശേഖരം ഡൌണ്‍ലോഡ് ചെയ്യാം.

രാമകഥാസാഗരം വീഡിയോ – സ്വാമി ഉദിത് ചൈതന്യ: സ്വാമി ഉദിത് ചൈതന്യയുടെ രാമകഥാസാഗരം ആദ്ധ്യാത്മിക പ്രഭാഷണത്തിന്റെ വീഡിയോ ക്ലിപ്പുകള്‍ ഏകദേശം 100 മിനിറ്റ് നീളമുള്ള ആറു വാല്യങ്ങള്‍ (playlist) ആയിട്ടാണ് കൊടുത്തിരിക്കുന്നത്.

അദ്ധ്യാത്മരാമായണം കിളിപ്പാട്ട് ഗ്രന്ഥം വാങ്ങുവാന്‍

ലഘുവ്യാഖ്യാനവും ഗദ്യവിവര്‍ത്തനവും സമ്പൂര്‍ണ്ണ പാരായണ ഓഡിയോയും സഹിതം തിരുവനന്തപുരം ആര്‍ഷശ്രീ പബ്ലിഷേഴ്സ് എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം ചേങ്കോട്ടുകോണം ശ്രീരാമദാസാശ്രമം മഠാധിപതിയായിരുന്ന സ്വാമി സത്യാനന്ദ സരസ്വതിയുടെ അനുഗ്രഹാശിസ്സുകളോടെ രാമായണപാരായണം ചെയ്തുപോരുന്ന ശ്രീ. വട്ടപ്പാറ സോമശേഖരന്‍ നായര്‍ ആണ് ഈ വ്യാഖ്യാനം നിര്‍വഹിച്ചിരിക്കുന്നത്. സപ്താഹയജ്ഞങ്ങളിലും നവാഹയജ്ഞങ്ങളിലും യജ്ഞപൗരാണികനായും പ്രഭാഷകനായും അദ്ദേഹം പ്രവര്‍ത്തിക്കുന്നു. ശ്രീ. വട്ടപ്പാറ സോമശേഖരന്‍ നായര്‍ രാഗവിസ്താരത്തോടെ പാരായണം ചെയ്ത അദ്ധ്യാത്മരാമായണം കിളിപ്പാട്ട് ഓഡിയോ കേള്‍ക്കാനും ഡൗണ്‍ലോഡ് ചെയ്യാനുമായി മുകളില്‍ ചേര്‍ത്തിട്ടുണ്ട്.

രാമായണം തെറ്റുകൂടാതെ അര്‍ത്ഥബോധം വരത്തക്കവണ്ണം പാരായണം ചെയ്യാന്‍ ഈ ഗ്രന്ഥം സാധാരണക്കാരെ പ്രാപ്തരാക്കുന്നു. പ്രധാനപദങ്ങളുടെ അര്‍ത്ഥവും സമസ്തപദങ്ങളുടെ പിരിച്ചെഴുത്തും അങ്ങിങ്ങ് ചില വിശദീകരണക്കുറിപ്പുകളും ഉള്‍പ്പെടെയുള്ള ലളിതമായ ഗദ്യവിവര്‍ത്തനമാണ് ഈ ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിസ്താരഭയത്താല്‍ താത്ത്വികാംശങ്ങളിലേക്കൊന്നും കടന്നിട്ടില്ല.

പ്രസാധകരായ ആര്‍ഷശ്രീയെ ബന്ധപ്പെട്ടാല്‍ ഈ ഗ്രന്ഥവും രാമായണപാരായണ സിഡിയും ഉള്‍പ്പെടെ VPP ആയി ലഭിക്കും.
മേല്‍വിലാസം: അര്‍ഷശ്രീ പബ്ലിഷിംഗ് കമ്പനി, TC 28/2793, KRA-C13, ചെട്ടികുളങ്ങര, തിരുവനന്തപുരം 695001.
ഫോണ്‍ : 09746333330, 09895993930
ഇമെയില്‍ : [email protected]
വില: 590 രൂപ.

അദ്ധ്യാത്മരാമായണം

 1. ഇഷ്ടദേവതാവന്ദനം – ബാലകാണ്ഡം MP3 (1)
 2. രാമായണമാഹാത്മ്യം – ബാലകാണ്ഡം MP3 (2)
 3. ഉമാമഹേശ്വരസംവാദം – ബാലകാണ്ഡം MP3 (3)
 4. ഹനുമാന് തത്ത്വോപദേശം – ബാലകാണ്ഡം MP3 (4)
 5. ശിവന്‍ കഥ പറയുന്നു – ബാലകാണ്ഡം MP3 (5)
 6. പുത്രകാമേഷ്ടി – ബാലകാണ്ഡം MP3 (6)
 7. കൗസല്യാസ്തുതി – ബാലകാണ്ഡം MP3 (7)
 8. വിശ്വാമിത്രന്റെ യാഗരക്ഷ – ബാലകാണ്ഡം MP3 (8)
 9. താടകാവധം – ബാലകാണ്ഡം MP3 (9)
 10. അഹല്യാമോക്ഷം – ബാലകാണ്ഡം MP3 (10)
 11. അഹല്യാസ്തുതി – ബാലകാണ്ഡം MP3 (11)
 12. സീതാസ്വയംവരം – ബാലകാണ്ഡം MP3 (12)
 13. ഭാര്‍ഗ്ഗവഗര്‍വശമനം – ബാലകാണ്ഡം MP3 (13)
 14. അയോദ്ധ്യാകാണ്ഡം – രാമായണം MP3 (14)
 15. നാരദരാഘവസംവാദം – അയോദ്ധ്യാകാണ്ഡം MP3 (15)
 16. ശ്രീരാമാഭിഷേകാരംഭം – അയോദ്ധ്യാകാണ്ഡം MP3 (16)
 17. രാമാഭിഷേകവിഘ്നം – അയോദ്ധ്യാകാണ്ഡം MP3 (17)
 18. വിച്ഛിന്നാഭിഷേകം – അയോദ്ധ്യാകാണ്ഡം MP3 (18)
 19. ലക്ഷ്മണോപദേശം – അയോദ്ധ്യാകാണ്ഡം MP3 (19)
 20. രാമസീതാതത്ത്വം – അയോദ്ധ്യാകാണ്ഡം MP3 (20)
 21. വനയാത്ര – അയോദ്ധ്യാകാണ്ഡം MP3 (21)
 22. ഗുഹസംഗമം – അയോദ്ധ്യാകാണ്ഡം MP3 (22)
 23. ഭരദ്വാജാശ്രമപ്രവേശം – അയോദ്ധ്യാകാണ്ഡം MP3 (23)
 24. വാല്മീക്യാശ്രമപ്രവേശം – അയോദ്ധ്യാകാണ്ഡം MP3 (24)
 25. വാല്മീകിയുടെ ആത്മകഥ – അയോദ്ധ്യാകാണ്ഡം MP3 (25)
 26. ചിത്രകൂടപ്രവേശം – അയോദ്ധ്യാകാണ്ഡം MP3 (26)
 27. ദശരഥന്റെ ചരമഗതി – അയോദ്ധ്യാകാണ്ഡം MP3 (27)
 28. നാരീജനവിലാപം – അയോദ്ധ്യാകാണ്ഡം MP3 (28)
 29. ഭരതപ്രലാപം – അയോദ്ധ്യാകാണ്ഡം MP3 (29)
 30. സംസ്കാരകര്‍മ്മം – അയോദ്ധ്യാകാണ്ഡം MP3 (30)
 31. ഭരതന്റെ വനയാത്ര – അയോദ്ധ്യാകാണ്ഡം MP3 (31)
 32. ഭരതരാഘവസംവാദം – അയോദ്ധ്യാകാണ്ഡം MP3 (32)
 33. അത്ര്യാശ്രമപ്രവേശം – അയോദ്ധ്യാകാണ്ഡം MP3 (33)
 34. ആരണ്യകാണ്ഡം – രാമായണം MP3 (34)
 35. മഹാരണ്യപ്രവേശം – ആരണ്യകാണ്ഡം MP3 (35)
 36. വിരാധവധം – ആരണ്യകാണ്ഡം MP3 (36)
 37. ശരഭംഗമന്ദിരപ്രവേശം – ആരണ്യകാണ്ഡം MP3 (37)
 38. മുനിമണ്ഡലസമാഗമം – ആരണ്യകാണ്ഡം MP3 (38)
 39. സുതീഷ്ണാശ്രമപ്രവേശം – ആരണ്യകാണ്ഡം MP3 (39)
 40. അഗസ്ത്യസന്ദര്‍ശനം – ആരണ്യകാണ്ഡം MP3 (40)
 41. അഗസ്ത്യസ്തുതി – ആരണ്യകാണ്ഡം MP3 (41)
 42. ജടായുസംഗമം – ആരണ്യകാണ്ഡം MP3 (42)
 43. പഞ്ചവടീപ്രവേശം – ആരണ്യകാണ്ഡം MP3 (43)
 44. ലക്ഷ്മണോപദേശം – ആരണ്യകാണ്ഡം MP3 (44)
 45. ശൂര്‍പ്പണഖാഗമനം – ആരണ്യകാണ്ഡം MP3 (45)
 46. ഖരവധം – ആരണ്യകാണ്ഡം MP3 (46)
 47. ശൂര്‍പ്പണഖാവിലാപം – ആരണ്യകാണ്ഡം MP3 (47)
 48. രാവണമാരീചസംവാദം – ആരണ്യകാണ്ഡം MP3 (48)
 49. മാരീചനിഗ്രഹം – ആരണ്യകാണ്ഡം MP3 (49)
 50. സീതാപഹരണം – ആരണ്യകാണ്ഡം MP3 (50)
 51. സീതാ ജടായു സംഗമം – ആരണ്യകാണ്ഡം MP3 (51)
 52. സീതാന്വേഷണം – ആരണ്യകാണ്ഡം MP3 (52)
 53. ജടായുഗതി – ആരണ്യകാണ്ഡം MP3 (53)
 54. ജടായുസ്തുതി – ആരണ്യകാണ്ഡം MP3 (54)
 55. കബന്ധഗതി – ആരണ്യകാണ്ഡം MP3 (55)
 56. കബന്ധസ്തുതി – ആരണ്യകാണ്ഡം MP3 (56)
 57. ശബര്യാശ്രമപ്രവേശം – ആരണ്യകാണ്ഡം MP3 (57)
 58. കിഷ്കിന്ദാകാണ്ഡം – രാമായണം MP3 (58)
 59. ഹനൂമത്സമാഗമം – കിഷ്കിന്ദാകാണ്ഡം (59)
 60. സുഗ്രീവസഖ്യം – കിഷ്കിന്ദാകാണ്ഡം (60)
 61. ബാലി സുഗ്രീവ വിരോധകാരണം – കിഷ്കിന്ദാകാണ്ഡം (61)
 62. ബാലിസുഗ്രീവയുദ്ധം – കിഷ്കിന്ദാകാണ്ഡം (62)
 63. ബാലിവധം – കിഷ്കിന്ദാകാണ്ഡം (63)
 64. താരോപദേശം – കിഷ്കിന്ദാകാണ്ഡം (64)
 65. സുഗ്രീവരാജ്യാഭിഷേകം – കിഷ്കിന്ദാകാണ്ഡം (65)
 66. ക്രിയാമാര്‍ഗ്ഗോപദേശം – കിഷ്കിന്ദാകാണ്ഡം (66)
 67. ഹനൂമല്‍സുഗ്രീവസംവാദം – കിഷ്കിന്ദാകാണ്ഡം (67)
 68. ശ്രീരാമന്റെ വിരഹതാപം – കിഷ്കിന്ദാകാണ്ഡം (68)
 69. ലക്ഷ്മണന്റെ പുറപ്പാട് – കിഷ്കിന്ദാകാണ്ഡം (69)
 70. സുഗ്രീവന്‍ ശ്രീരാമസന്നിധിയില്‍ – കിഷ്കിന്ദാകാണ്ഡം (70)
 71. സീതാന്വേഷണം – കിഷ്കിന്ദാകാണ്ഡം (71)
 72. സ്വയംപ്രഭാഗതി – കിഷ്കിന്ദാകാണ്ഡം (72)
 73. സ്വയംപ്രഭാസ്തുതി – കിഷ്കിന്ദാകാണ്ഡം (73)
 74. അംഗദാദികളുടെ സംശയം – കിഷ്കിന്ദാകാണ്ഡം (74)
 75. സമ്പാതിവാക്യം – കിഷ്കിന്ദാകാണ്ഡം (75)
 76. സമുദ്രലംഘനചിന്ത – കിഷ്കിന്ദാകാണ്ഡം (76)
 77. സുന്ദരകാണ്ഡം രാമായണം MP3 (77)
 78. സമുദ്രലംഘനം – സുന്ദരകാണ്ഡം (78)
 79. മാര്‍ഗ്ഗവിഘ്നം – സുന്ദരകാണ്ഡം (79)
 80. ലങ്കാലക്ഷ്മീമോക്ഷം – സുന്ദരകാണ്ഡം (80)
 81. സീതാദര്‍ശനം – സുന്ദരകാണ്ഡം (81)
 82. രാവണന്റെ പുറപ്പാട് – സുന്ദരകാണ്ഡം (82)
 83. രാവണന്റെ ഇച്ഛാഭംഗം – സുന്ദരകാണ്ഡം (83)
 84. സീതാഹനുമല്‍‌സംവാദം – സുന്ദരകാണ്ഡം (84)
 85. ലങ്കാമര്‍ദ്ദനം – സുന്ദരകാണ്ഡം (85)
 86. ഹനുമാന്‍ രാവണസഭയില്‍ – സുന്ദരകാണ്ഡം (86)
 87. ലങ്കാദഹനം – സുന്ദരകാണ്ഡം (87)
 88. ഹനുമാന്റെ പ്രത്യാഗമനം – സുന്ദരകാണ്ഡം (88)
 89. ഹനുമാന്‍ ശ്രീരാമസന്നിധിയില്‍ – സുന്ദരകാണ്ഡം (89)
 90. യുദ്ധകാണ്ഡം – രാമായണം MP3 (90)
 91. ശ്രീരാമാദികളുടെ നിശ്ചയം – യുദ്ധകാണ്ഡം (91)
 92. ലങ്കാവിവരണം – യുദ്ധകാണ്ഡം (92)
 93. യുദ്ധയാത്ര – യുദ്ധകാണ്ഡം (93)
 94. രാവണാദികളുടെ ആലോചന – യുദ്ധകാണ്ഡം (94)
 95. രാവണ കുംഭകര്‍ണ്ണ സംഭാഷണം – യുദ്ധകാണ്ഡം (95)
 96. രാവണ വിഭീഷണ സംഭാഷണം – യുദ്ധകാണ്ഡം (96)
 97. വിഭീഷണന്‍ ശ്രീരാമസന്നിധിയില്‍ – യുദ്ധകാണ്ഡം (97)
 98. ശുകബന്ധനം – യുദ്ധകാണ്ഡം (98)
 99. സേതുബന്ധനം – യുദ്ധകാണ്ഡം (99)
 100. രാവണശുകസംവാദം – യുദ്ധകാണ്ഡം (100)
 101. ശുകന്റെ പൂര്‍വ്വവൃത്താന്തം – യുദ്ധകാണ്ഡം (101)
 102. മാല്യവാന്റെ വാക്യം – യുദ്ധകാണ്ഡം (102)
 103. യുദ്ധാരംഭം – യുദ്ധകാണ്ഡം (103)
 104. രാവണന്റെ പടപ്പുറപ്പാട് – യുദ്ധകാണ്ഡം (104)
 105. കുംഭകര്‍ണ്ണന്റെ നീതിവാക്യം – യുദ്ധകാണ്ഡം (105)
 106. കുംഭകര്‍ണ്ണവധം – യുദ്ധകാണ്ഡം (106)
 107. നാരദസ്തുതി – യുദ്ധകാണ്ഡം (107)
 108. അതികായവധം – യുദ്ധകാണ്ഡം (108)
 109. ഇന്ദ്രജിത്തിന്റെ വിജയം – യുദ്ധകാണ്ഡം (109)
 110. ഔഷധാഹരണയാത്ര – യുദ്ധകാണ്ഡം (110)
 111. കാലനേമിയുടെ പുറപ്പാട് – യുദ്ധകാണ്ഡം (111)
 112. ദിവ്യൗഷധഫലം – യുദ്ധകാണ്ഡം (112)
 113. മേഘനാദവധം – യുദ്ധകാണ്ഡം (113)
 114. രാവണന്റെ വിലാപം – യുദ്ധകാണ്ഡം (114)
 115. രാവണന്റെ ഹോമവിഘ്നം – യുദ്ധകാണ്ഡം (115)
 116. രാമരാവണയുദ്ധം – യുദ്ധകാണ്ഡം (116)
 117. അഗസ്ത്യപ്രവേശവും ആദിത്യസ്തുതിയും – യുദ്ധകാണ്ഡം (117)
 118. ആദിത്യഹൃദയം – യുദ്ധകാണ്ഡം (118)
 119. രാവണവധം – യുദ്ധകാണ്ഡം (119)
 120. വിഭീഷണരാജ്യാഭിഷേകം – യുദ്ധകാണ്ഡം (120)
 121. സീതാസ്വീകരണം – യുദ്ധകാണ്ഡം (121)
 122. ദേവേന്ദ്രസ്തുതി – യുദ്ധകാണ്ഡം (122)
 123. അയോദ്ധ്യയിലേക്കുള്ള യാത്ര – യുദ്ധകാണ്ഡം (123)
 124. ഹനൂമദ്ഭരതസംവാദം – യുദ്ധകാണ്ഡം (124)
 125. അയോദ്ധ്യാപ്രവേശം – യുദ്ധകാണ്ഡം (125)
 126. രാജ്യാഭിഷേകം – യുദ്ധകാണ്ഡം (126)
 127. വാനരാദികള്‍ക്ക് അനുഗ്രഹം – യുദ്ധകാണ്ഡം (127)
 128. ശ്രീരാമന്റെ രാജ്യഭാരഫലം – യുദ്ധകാണ്ഡം (128)
 129. രാമായണമാഹാത്മ്യം – യുദ്ധകാണ്ഡം (129)