ഈശ്വരന്‍ – നിര്‍ഗ്ഗുണ നിരാകാര പരബ്രഹ്മം
എന്താണ് (ആരാണ്) ഈശ്വരന്‍? ഏറ്റവും കൂടുതലും ചോദിക്കപ്പെടുന്ന ചോദ്യമാണ്. ഈയുള്ളവനും അതുതന്നെ സ്വയം ചോദിക്കുന്നു. ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിനിടയില്‍ കണ്ടതും കേട്ടതും വായിച്ചതും, ഈയുള്ളവന്‍ വിശ്വസിക്കുന്നതുമായതിനെക്കുറിച്ച് ഇവിടെ ചുരുക്കി എഴുതുന്നു.
ഈശ്വരന്‍ നിര്‍ഗ്ഗുണവും നിരാകാരവുമായ ബ്രഹ്മം ആകുന്നു. ആത്മാവ്, ബ്രഹ്മം, ഈശ്വരന്‍ എന്നെല്ലാം പറയുന്നത് സച്ചിദാനന്ദസ്വരൂപവും ഏകവും അദ്വയവുമായ ഒരേ ചൈതന്യമാണ്. വാക്കിനും മനസ്സിനും വിഷയമല്ലാത്ത ബ്രഹ്മസ്വരൂപത്തെപ്പറ്റി മനസുകൊണ്ട് ചിന്തിക്കുവാനോ വാക്കുകൊണ്ട് പറയുവാനോ സാദ്ധ്യമല്ല. യോഗിമാര്‍ സമാധിയില്‍ (മരണം എന്ന അര്‍ത്ഥത്തിലല്ല) അത് അനുഭവിക്കാം എന്ന് പറയപ്പെടുന്നു. ബ്രഹ്മാനുഭൂതിയുണ്ടാകുമ്പോള്‍ യുക്തിവാദങ്ങളും വിവരണങ്ങളും എല്ലാം നിലയ്ക്കുന്നു.
ആത്മാവ് ഒന്നും ചെയ്യുന്നില്ല, അനുഭവിക്കുന്നില്ല. ഇന്ദ്രിയങ്ങളും മനസ്സും ബുദ്ധിയുമായി താദാത്മ്യപ്പെടുത്തുമ്പോഴാണ് “കര്‍ത്താവാണ് ഭോക്താവാണ്” എന്ന ബോധം നമുക്കുണ്ടാവുന്നത്.
ഈ ആത്മാവിനെ അറിയുവാന്‍ “നേതി നേതി” പ്രകാരമാണ് ഉപനിഷത്തുക്കള്‍ പറയുന്നത്. നിത്യവും സത്യവും ശുദ്ധവുമായ ബ്രഹ്മം ഒരിക്കലും നാശമില്ലാത്തതാണ്. ലൗകികവസ്തുക്കളെല്ലാം ‘ഇതല്ല ഇതല്ല’ എന്ന് പറഞ്ഞുപേക്ഷിച്ച് അവസാനം എന്തിലെത്തിനില്‍ക്കുന്നുവോ അതാണ് ബ്രഹ്മം. മനുഷ്യന് വിശേഷമായിട്ടുള്ളതെന്നു പറയപ്പെടുന്ന ബുദ്ധി ഉപയോഗിച്ചു നിത്യാനിത്യവസ്തുവിവേകം ചെയ്ത് അനിത്യമായ വസ്തുക്കളില്‍നിന്നും മനസ്സിനെ പിന്‍വലിച്ചു നിത്യമായ വസ്തുവില്‍ ഉറപ്പിച്ച് ജീവിക്കാം.
ഈശ്വരന് രൂപമില്ല, ഗുണമില്ല, ഭയമില്ല, വികാരമില്ല, ബുദ്ധിയില്ല, സംഗമില്ല, ആദ്യന്തമില്ല, ചലനമില്ല, പ്രവൃത്തിയില്ല.
ഈശ്വരന്‍ ഏകമാണ്, സത്യമാണ്, നിത്യമാണ്, ശുദ്ധമാണ്, കേവലമാണ്, ശാശ്വതമാണ്, പരിപൂര്‍ണമാണ്, പരമാനന്ദമാണ്, ഉണ്മയാണ്, ജ്ഞാനമാണ്, അനന്തമാണ്, അപ്രാപ്യമാണ്.
എഴുത്തച്ഛന്‍റെ ഈശ്വരസങ്കല്‍പ്പവും ഈശ്വരന്‍റെ 108 നാമങ്ങളും വായിക്കൂ.
നിരാകാരമായ ബ്രഹ്മം എങ്ങനെ സാകാരമായ (രൂപമുള്ള) ഈശ്വരനായിത്തീരുന്നു? പ്രത്യേക ആകൃതിയില്ലാത്ത വെള്ളം ഏത് പാത്രത്തിലെടുത്തു ശീതീകരിച്ച് ആ പാത്രത്തിന്‍റെ രൂപത്തിലുള്ള മഞ്ഞുകട്ടയായി മാറുന്നുവോ, അതുപോലെ ഭക്തന്മാരുടെ ഭക്തിശൈത്യം കൊണ്ട് ബ്രഹ്മം സാകാരമായ ഈശ്വരനായിത്തീരുന്നു എന്നാണ് ശ്രീരാമകൃഷ്ണന്‍ പറഞ്ഞുതരുന്നത്.
എന്തുകൊണ്ടാണ് രൂപമുള്ള ദൈവങ്ങളെ എല്ലാ മതങ്ങളും സൃഷ്ടിച്ചിരിക്കുന്നത്? ഈശ്വരന്‍റെ വിവിധഭാവങ്ങളിലുള്ള രൂപങ്ങളെ, ഈശ്വര അവതാരങ്ങളെ, ദൈവപുത്രന്മാരെ, ദൈവപുത്രന്‍റെ മാതാവിനെയൊക്കെ നാം ആരാധിക്കാറുണ്ട്. അതെന്താ അങ്ങനെ?
ഹിന്ദു പുരാണങ്ങളില്‍ ധാരാളം ദേവന്മാരെയും ദേവിമാരെയും മറ്റും വര്‍ണിച്ചിട്ടുണ്ടല്ലോ. അവരെയെല്ലാം സാധാരണയായി ഓരോ ദൈവമായും അങ്ങനെ ഹിന്ദുക്കള്‍ക്ക് “മുപ്പത്തി മുക്കോടി” ദൈവങ്ങള്‍ ഉണ്ടെന്നും, ഹിന്ദുക്കള്‍ കല്ലിനെയാണ് പൂജിക്കുന്നത് എന്നും ഹിന്ദുമതവിശ്വാസികളും മറ്റു മതവിശ്വാസികളും നിരീശ്വരവാദികളും യുക്തിവാദികളുമൊക്കെ കരുതുന്നു. എന്നാല്‍ ഇതില്‍ എത്രത്തോളം സത്യമുണ്ട്?
നമുക്ക് അമ്മയുണ്ട്, സഹോദരിയുണ്ട്, ഭാര്യയുണ്ട്, വനിതാസുഹൃത്തുണ്ട്, പെണ്‍കുഞ്ഞുണ്ട് – ഇവരെല്ലാം സ്ത്രീ വര്‍ഗ്ഗം തന്നെ. എന്നാലും ഓരോരുത്തരോടും നമുക്ക് ഓരോ ഭാവമാണ്. അതുപോലെതന്നെ നിര്‍ഗ്ഗുണപരബ്രഹ്മത്തെ മനുഷ്യന്‍ ഓരോരോ ഭാവത്തിലും രൂപത്തിലും ആരാധിക്കുന്നു.
എന്തെങ്കിലും ഒരു പുതിയകാര്യം തുടങ്ങുന്നതിനുമുമ്പ് വിഘ്നേശ്വരനെ പ്രാര്‍ത്ഥിക്കുന്നു, അതോടെ തടസ്സങ്ങള്‍ മാറിയതായി ഒരു സാധാരണക്കാരന്‍റെ മനസ്സില്‍ ഉറപ്പുതോന്നുന്നു. കൊച്ചുകുഞ്ഞുങ്ങളെ സ്നേഹിക്കുന്ന മധ്യവയസ്കരും അമ്മമാരും ഉണ്ണികൃഷ്ണനെ ആരാധിക്കുന്നു, അങ്ങനെ അവരുടെ മനസ്സിന് സായൂജ്യം ലഭിക്കുന്നു. പഠിക്കാന്‍ തുടങ്ങുമ്പോള്‍ കുട്ടികള്‍ സരസ്വതിയെ വിദ്യാദേവതയായി സങ്കല്‍പ്പിക്കുന്നു. അങ്ങനെ നിര്‍ഗ്ഗുണ പരബ്രഹ്മമായ ഈശ്വരനെ ഓരോരോ ഭാവം കൊടുത്ത് ആരാധിക്കുന്നു. ഏത് രൂപത്തിലായാലും ഭാവത്തിലായാലും രൂപമില്ലാതെയാണെങ്കിലും അവരവരുടെ മനസ്സിലെ ഉറച്ച വിശ്വാസം ആത്മവിശ്വാസമായി പരിണമിക്കുകയും നന്മയിലേക്ക് നയിക്കുകയും ചെയ്യുന്നു.
ഈശ്വരന്‍ ‘നേരിട്ട് ഇറങ്ങി വന്നു’ ആഹാരം തരുമെന്നോ, സാന്ത്വനിപ്പിക്കുമെന്നോ ഒക്കെ ചിന്തിക്കുന്നതിലും തര്‍ക്കിക്കുന്നതിലും ഒരു കാര്യവുമില്ല. അതുപോലെ തന്നെ, പുരാണങ്ങള്‍ തേടിപ്പിടിച്ചു അതില്‍ പരാമര്‍ശിച്ചിരിക്കുന്നത് ഇക്കാലത്തെ സദാചാരമൂല്യവുമായി താരതമ്യപ്പെടുത്തി കുറ്റപ്പെടുത്തി വിലപ്പെട്ട സമയം നശിപ്പിക്കുന്നതിലും അര്‍ത്ഥമില്ല. അതോടൊപ്പം, സഹസ്രാബ്ദങ്ങള്‍ക്കുമുമ്പ് വിരചിതമായി എന്ന് പറയപ്പെടുന്ന മതഗ്രന്ഥങ്ങളിലെ ഓരോ വാക്യവും അതുപോലെ കണ്ണുമടച്ചു പിന്തുടരുന്നതിലും ഒരര്‍ത്ഥവുമില്ല. കൃഷ്ണനും ക്രിസ്തുവും ജീവിച്ചിരുന്നോ എന്ന് കണ്ടുപിടിക്കാന്‍ നടക്കുന്നതിതിലും എന്തര്‍ത്ഥം?
എന്ത് സ്വീകരിക്കണം എന്ത് തള്ളിക്കളയണം എന്ന് സ്വന്തം യുക്തി ഉപയോഗിച്ചു ഓരോരുത്തരും തീരുമാനിക്കേണ്ടിയിരിക്കുന്നു.
ജീവിതപാരാവാരത്തില്‍പ്പെട്ടുഴലുന്ന, അതിനിടയില്‍ ഈശ്വരന്‍റെ സ്വരൂപം എന്തെന്നുപോലും ചിന്തിയ്ക്കാന്‍ സമയംകിട്ടാത്ത, സാധാരണക്കാരനായ ഒരുവന് മനസ്സിന്‍റെ സമനില നിലനിര്‍ത്താനും തന്‍റെ ദുരിതങ്ങള്‍ തന്നെക്കാള്‍ ശക്തമായ മറ്റൊരാളോട് പങ്കുവയ്ക്കാനും അങ്ങനെ സ്വന്തം മനസ്സിനെ സമാശ്വസിപ്പിക്കാനും ഒരാള്‍ വേണം, അതാണ് അവന്‍റെ ഈശ്വരന്‍.
ഭയങ്കരമായ കാറ്റും മഴയും വരുമ്പോള്‍ അവന്‍റെ കുടുംബത്തിനും, ഓലമേഞ്ഞ കുടിലിനും, വളരെ നാളത്തെ അധ്വാനത്തിന്‍റെ ഫലമായ കൃഷിക്കും, കന്നുകാലികള്‍ക്കും അപകടം പറ്റരുതേ എന്ന് ആഗ്രഹിക്കുമ്പോള്‍, തന്നേക്കാള്‍ ശക്തനായ എന്നാല്‍ തനിക്കറിയാത്ത മറ്റൊരു ശക്തി ഈ പ്രപഞ്ചത്തില്‍ ഉള്ളതുകൊണ്ടാണല്ലോ ഇതൊക്കെ സംഭവിക്കുന്നത് എന്ന ചിന്ത അവനുള്ളപ്പോള്‍, അവന്‍ ആ ശക്തിയെ ആരാധിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുക സ്വാഭാവികം. കാട്ടില്‍ താമസിക്കുന്ന മനുഷ്യന്‍ സൂര്യനെയും മലകളെയും കൂറ്റന്‍പാറകളെയും വന്‍മരങ്ങളെയും നദികളെയും മറ്റും ആരാധിക്കുന്നു, കാരണം അവനെ സംബന്ധിച്ചിടത്തോളം അവന്‍ ജീവിക്കുന്ന പ്രകൃതിയിലെ വമ്പന്മാര്‍ അവയൊക്കെത്തന്നെയാണ്. അങ്ങനെ മാടനും മറുതയും ചാത്തനും എല്ലാം ഉണ്ടായി. അവന് പ്രകൃതിയില്‍ നിന്നു ഉപദ്രവം തരുന്ന ശക്തിയെയും അവന്‍ ആരാധിച്ചു, ഇനി ഉപദ്രവിക്കരുതേ എന്ന് കെഞ്ചി പ്രാര്‍ത്ഥിച്ചു.
കാട്ടിലെ മനുഷ്യന്‍ നാട്ടില്‍ എത്തി, “സംസ്കാരസമ്പന്നര്‍” ആയപ്പോള്‍, പാറയെ ആരാധിക്കാന്‍ നാണം തോന്നി. വെറുതെ ഒരു ഗോളമായ സൂര്യനെ ആരാധിക്കാനോ, നാണക്കേട്! മനുഷ്യരില്‍ മറ്റാരെയും തന്നെക്കാള്‍ മഹാനായി കാണാന്‍ ഇഷ്ടമില്ലാത്ത മനുഷ്യന്‍, പുരാണങ്ങളും മറ്റും ചമച്ചു നിഗൂഢമായ രൂപങ്ങളുള്ള ദൈവഭാവങ്ങളെ സൃഷ്ടിച്ചു. ദൈവത്തിനു രൂപം കൊടുക്കുമ്പോള്‍ എന്തെങ്കിലും അസാധാരണത്തം വേണമല്ലോ, അല്ലെങ്കില്‍ മനുഷ്യനെയും ദൈവത്തെയും എങ്ങനെ തിരിച്ചറിയും? ഈശ്വരവിശ്വാസത്തിന്‍റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കിയ അന്നത്തെ പുരോഹിതന്മാര്‍ പാവം സാധാരണക്കാരനെ ദൈവത്തിന്‍റെ പേരില്‍ മുതലെടുക്കാന്‍വേണ്ടി ഓരോ കഥകള്‍ കെട്ടിചമയ്ക്കുകയും ചെയ്തു. അതൊക്കെ ഇപ്പോഴും നിര്‍ബ്ബാധം തുടരുകയും ചെയ്യുന്നു.
മനുഷ്യരാശിക്ക് വളരെ ദോഷമുണ്ടാക്കുന്ന അന്ധവിശ്വാസങ്ങളെ നമുക്ക് എതിര്‍ക്കാം, നോവിക്കാതെ പരിഹസിക്കാം. പക്ഷെ, സാധാരണ ജനങ്ങളുടെ മാനസികആശ്വാസത്തിനുവേണ്ടി ഉണ്ടാക്കപ്പെട്ടിരിക്കുന്ന ദൈവ രൂപങ്ങളെ/അവതാരങ്ങളെ/പുത്രന്മാരെ പരിഹസിക്കുന്നതില്‍ അര്‍ത്ഥമില്ല എന്നുതോന്നുന്നു. ഒരാള്‍ക്ക് ചിന്താശക്തി കൂടുതലുണ്ട് എന്നതുകൊണ്ടു മാത്രം ഒരു കൂട്ടം പാവങ്ങളെ അടച്ചാക്ഷേപിക്കുന്നതില്‍ അര്‍ത്ഥമുണ്ടോ? ഉന്നത ചിന്തയുണ്ട് എന്ന് കരുതുന്നവര്‍ സ്വയം ഈശ്വരനെ കണ്ടെത്താന്‍ ശ്രമിക്കുന്നതായിരിക്കും ഉത്തമം, ഈശ്വരനുണ്ടോ ഇല്ലയോ എന്ന് ആഴത്തില്‍ത്തന്നെ അന്വേഷിച്ചു കണ്ടുപിടിക്കാമല്ലോ. അതല്ലേ കണ്ണടച്ച് ഈശ്വരന്‍ ഇല്ല എന്ന് പറയുന്നതിനേക്കാള്‍ നല്ലത്?
ഭാരതത്തിലെ വേദാന്തത്തിലും ദക്ഷിണേന്ത്യയില്‍ പ്രബലമായ സിദ്ധമാര്‍ഗ്ഗത്തിലും മറ്റും ആഴത്തില്‍ നോക്കിയാല്‍ മനസ്സിലാക്കാം മനുഷ്യജീവിതം ഒരൊറ്റ ദൈവസങ്കല്‍പ്പത്തില്‍ അധിഷ്ടിതമാണ് എന്ന്. അതിന് ജാതിയോ മതമോ ഭാഷയോ രാജ്യമോ ഒന്നും ബാധകമല്ല.
ശ്രീ ശിവാനന്ദപരമഹംസരാദികളുടെ സിദ്ധമാര്‍ഗ്ഗമായാലും ശ്രീ നാഗരാജ് ബാബാജിയുടെ ക്രിയായോഗവിധിപ്രകാരമായാലും ശ്രീ രമണമഹര്‍ഷി പറഞ്ഞുതരുന്ന “ഞാന്‍ ആരാണ്” എന്ന് മനസ്സിലാക്കാനുള്ള വിചാരമാര്‍ഗ്ഗമായാലും മറ്റേതൊരു യോഗവിദ്യാപ്രകാരമായാലും സ്വന്തം മനസ്സിനെ നിയന്ത്രിച്ച്, മനസ്സിനെ അടക്കി “തന്നെ താന്‍ അറിയുന്നതത്രേ ഈശ്വരന്‍” എന്ന് പറയപ്പെടുന്നു. ഇങ്ങനെ യോഗവിദ്യ അഭ്യസിക്കുന്നവര്‍ വിഗ്രഹാരാധനയൊന്നും ചെയ്യേണ്ട ആവശ്യവുമില്ല, കാരണം അവന്‍ അവനെത്തന്നെ അറിയാന്‍ ശ്രമിക്കുന്നു.
കടല്‍ജലത്തിന്‍റെ പ്രത്യേകതകള്‍ മനസ്സിലാക്കാന്‍ നാം ഒരു തുള്ളി കടല്‍ജലം എടുത്ത് പരിശോധനയ്ക്ക് വിധേയമാക്കുന്നു. അല്ലാതെ ഭൂമിയിലെ മുഴുവന്‍ കടല്‍ജലത്തെയും അറിയാന്‍ സാദ്ധ്യമല്ല. അതുപോലെ, “ഞാന്‍ ആരാണ്” എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍ പരിപൂര്‍ണ്ണമായ ഈശ്വരനെ അറിയാന്‍ സാധിക്കും. അവനവന്‍റെ ആത്മാവായ ഉണ്മയെ, നന്മയെ, സന്മയെ, ആനന്ദത്തെ അറിഞ്ഞാല്‍, അതായത് ആത്മസാക്ഷാത്കാരം (self realization) നേടിയാല്‍, എല്ലാം അറിയാം എന്ന് യോഗികള്‍ പറയുന്നു.
താങ്കളുടെ അഭിപ്രായം എന്താണ്?
ശുഭം
ഇമെയില്‍ : sree@sreyas.in




ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ‘ഈ ശ്വാസത്തില്‍ രമിക്കുന്നവന്‍ ആരോ അവനാണ് ഈശ്വരന്‍‘ നിര്‍ഗ്ഗുണ,നിരാകാരനായ ആ ശക്തിസ്രോതസ്സിനെ ലളിതമാക്കിയും, പ്രതീകാത്മകമായും, എന്നാല്‍ തികച്ചും ശാസ്ത്രീയമായും ഉപാസിക്കുന്ന മാര്‍ഗ്ഗമാണ് താന്ത്രിക പ്രതിഷ്ഠയുള്ള ഷേത്രങ്ങളിലും മറ്റും.
മനസ്സിന്‍റെ ഉണ്മയില്‍ നിന്നുണ്ടാകുന്ന ആനന്ദസ്വരൂപനാണ് ഈശ്വരനെന്ന് ഹിന്ദുമതം പറയുനു. ഓം എന്ന ബീജമന്ത്രത്തെ വിന്യസിക്കുന്നതിലൂടെ തന്നെ ഒന്നില്‍ നിന്നും പലതിലേക്കു വ്യാപിച്ചു കിടക്കുന്ന അതായത് ഒന്നായ (ഒന്നു മാത്രമായ) ഈശ്വരന്‍റെ പ്രപഞ്ചം മുഴുവന്‍ വ്യാപരിച്ചു കിടക്കുന്ന അനതശക്തിയിലേക്ക് ശ്രദ്ധിക്കുവാന്‍ നമുക്കു സാധിക്കും.
അ, ഉ, മ് എന്നീ അക്ഷരങ്ങള്‍ ചേര്‍ന്നുണ്ടാകുന്ന ഓം എന്ന മന്ത്രത്തെ അനേകം പ്രകാരങ്ങളില്‍ വ്യാഖ്യാനിക്കുവാന്‍ സാധിക്കും. സൃഷ്ടി-സ്ഥിതി-സംഹാരമായും, ബ്രഹ്മാ-വിഷ്ണു-മഹേശ്വരന്മാരായും, ജാഗ്രത്-സ്വപ്നം-സുഷുപ്‌തി എന്നീ അവസ്ഥകളായും, സാത്വിക-രാജസ-താമസാദി ഭാവങ്ങളായും, ഉത്തമ-മദ്ധ്യമ-അധമാദി ഗുണങ്ങളായും ഓം എന്ന ബീജം വ്യാപിച്ചു വരുമ്പോള്‍ ഈ പ്രപഞ്ചത്തിന്‍റെ ഓരോ അണുവിലും സ്വാധീനമുള്ളതായി കാണുവാന്‍ സാധിക്കും. മന്ത്രത്തിന്‍റെ (ഈശ്വരന്‍റെ) സൂക്ഷ്മ തത്വം ഓരോ അണുവിലും ഉള്ളതു കൊണ്ടാണ് ഈ മന്ത്രശബ്ദത്തോട് പ്രപഞ്ചം പ്രതികരിക്കുന്നത്.
ഒരു അര്‍ത്ഥത്തില്‍, നാല് അന്ധന്മാര്‍ ആനയെ കണ്ടതു പോലെ എന്നു പറയുന്നതു പോലെയാണ് നാമൊരോരുത്തരും ഈശ്വരനെ ഓരോരോ ഭവത്തില്‍ മാത്രം കാണുന്നത് എന്നു തോന്നുന്നു. ആനയെ മുഴുവനായും ഉള്‍ക്കൊള്ളാന്‍ കഴിയാത്തതിനാലാണല്ലോ അവരവര്‍ തൊട്ടറിഞ്ഞ അനുഭവത്തില്‍ അവര്‍ ആനയെ വര്‍ണ്ണിക്കുന്നത്. അതു പോലെ തന്നെ ഈ അണ്ഡകടാഹം മുഴുവന്‍ നിറഞ്ഞിരിക്കുന്ന പരമാര്‍ത്ഥതത്വത്തെ ഉള്‍ക്കൊള്ളാന്‍ പോന്ന മാനസിക വ്യാപ്തിയില്ലാത്ത നമ്മള്‍ ഈ ശ്വരനെ തങ്ങള്‍ക്കാവും വിധം ഓരോരോ രൂപത്തില്‍ കണ്ടു പ്രാര്‍ത്ഥിക്കാനും തുടങ്ങി. അപ്പൊഴും ആ ഭാവത്തില്‍ തന്നെ ഈശ്വരന്‍ അവര്‍ക്ക് അനുഭവമായി മാറിയത് ശ്രീ പറഞ്ഞിരിക്കുന്നതു പോലെ തന്നെ രൂപ,ഗുണ,സ്വഭാവാദികള്‍ക്കെല്ലാം ഉപരിയാണ് ഈശ്വരന്‍ എന്നതു കൊണ്ടാണ്. ഈ ഒരു കാരണം കൊണ്ടായിരിക്കാം ഹിന്ദുക്കള്‍ക്ക് മുപ്പത്തി മുക്കോടി ദേവതകളുണ്ടായത്. അപ്രകാരത്തില്‍ ചിന്തിക്കുമ്പോള്‍ മതം കൊണ്ട് വെലി കെട്ടി തിരിച്ചിരിക്കുന്ന ഒരു വ്യക്തിയോ, സമൂഹമോ, ഇതര ആചാരങ്ങളോ, പല പേരുകളില്‍ പല മതക്കാര്‍ വിളിച്ച് ആരാധിച്ചു പോരുന്ന ദേവതകളോ ഹിന്ദുവിന് നിന്ദ്യരല്ല തന്നെ. കാരണം അതെല്ലാം തന്നെ ഒന്നു മാത്രമായി വിരാജിക്കുന്ന മൂലപ്രകൃതിയുടെ അംഗങ്ങള്‍ തന്നെ. ഈശ്വരന്‍റെ വലുപ്പം അറിയുന്നവര്‍ അതു കൊണ്ടാണ് സംയമനം പാലിക്കുന്നത്. കാരണം സര്‍വ്വം ഏകം സമം എന്ന അവസ്ഥയില്‍ കഴിയുന്ന ഒരുവന്, അവനും, മറ്റു സകല ചരാചരങ്ങളും ഒന്നെന്ന അവസ്ഥയില്‍ എങ്ങനെ മറ്റുള്ളവരെ ദ്വേഷിക്കാന്‍ കഴിയും?. ഒരുവന്‍ സ്വയം ഹിന്ദു എന്നു വിശ്വസിക്കുന്നുവെങ്കില്‍, ഈശ്വരനെ അറിയുന്നു എന്നു വിശ്വസിക്കുന്നുവെങ്കില്‍, ഈശ്വരന്‍ ഒരു സത്യം എന്നറിഞ്ഞ് ആരാധിക്കുന്നുവെങ്കില്‍ മനഃസംയമനം, വിനയം, മ്റ്റുള്ളവരെ ദ്വേഷിക്കാതിരിക്കുക തുടങ്ങി ഓരോ സത്കര്‍മ്മങ്ങളിലും, സദ്ഭാവങ്ങളിലും അതീവ ശ്രദ്ധാലുവായിരിക്കണം.
ശ്രീയുടെ ഉദ്യമങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു
സ്നേഹപൂര്‍വം
പ്രിയ ശ്രീ ശ്രേയസ്
ആദ്യമേ താങ്കളുടെ ഈ നല്ല ഉദ്യമത്തെ അഭിനന്ദിക്കുന്നു. വേദങ്ങളിലും പുരാണങ്ങളിലും അറിവുള്ള ഒരു വ്യക്തിയെ പോലെ താങ്കള്‍ സംസാരിക്കുന്നു. അത് പ്രകാര എന്റെ ചില സംശയങ്ങള്‍ താങ്കളുമായി പങ്കുവെക്കട്ടെ.
അതുപോലെതന്നെ നിര്‍ഗ്ഗുണപരബ്രഹ്മത്തെ മനുഷ്യന്‍ ഓരോരോ ഭാവത്തിലും രൂപത്തിലും ആരാധിക്കുന്നു.
എന്താണീ ദൈവം ‘നിര്‍ഗ്ഗുണ പരബ്രഹ്മമാണ്‘ എന്നത് കൊണ്ടുദ്ദേശിക്കുന്നത് ?
മനുഷ്യന്‍ തനിക്ക് തോന്നിയത് പോലെ ഓരോ രൂപത്തിലും ഭാവത്തിലും ആരാധിക്കുന്നു. ഇങ്ങനെയായാല്‍ ആരാധിക്കാതിരുന്നാലും വല്ല കുഴപ്പവുമുണ്ടോ? മനുഷ്യന്‍ ദൈവത്തെ ഇങ്ങനെ ഓരോ രൂപത്തിലും ഭാവത്തിലും ആരാധിക്കുന്നതെന്തിനാണ്? രൂപമില്ലാത്ത രൂപം കൊടുക്കുന്നതിന് വേദങ്ങള്‍ അനുകൂലമാണോ?
വേദങ്ങളുടെ പിന്‍ബലത്തോടു കൂടിയുള്ള ഒരു ഉത്തരം ഞാന്‍ താങ്കളില്‍ നിന്ന് പ്രതീക്ഷിക്കുന്നു.
“രൂപമില്ലാത്ത രൂപം കൊടുക്കുന്നതിന് ” എന്നത്
രൂപമില്ലാത്തതിന് രൂപം കൊടുക്കുന്നതിന് എന്നാക്കി വായിക്കാനപേക്ഷ
“ശ്രീ ഈശ്വരഅഷ്ടോത്തരശതനാമാവലി
ഓം ശിവായ നമഃ
ഓം ബ്രഹ്മായ നമഃ
ഓം അകാരാകായ നമഃ
ഓം അഖണ്ഡബോധായ നമഃ
ഓം അഖണ്ഡായ നമഃ
ഓം അഖിലാധാരായ നമഃ
ഓം അഖിലായ നമഃ
ഓം അഖിലേശ്വരായ നമഃ
ഓം അചലായ നമഃ”
“ഈശ്വരന്‍ ഒരു ജന്തുവല്ല. ഈശ്വരന് ബുദ്ധിയില്ല, രൂപമില്ല, ഗുണമില്ല, ഭയമില്ല, വികാരമില്ല, സംഗമില്ല, ആദ്യന്തമില്ല, ചലനമില്ല. ഈശ്വരന്‍ ഏകനാണ്, സത്യമാണ്, നിത്യമാണ്, ശുദ്ധമാണ്, കേവലമാണ്, ശാശ്വതമാണ്, പരിപൂര്‍ണമാണ്, പരമാനന്ദമാണ്, ഉണ്മയാണ്, ജ്ഞാനമാണ്, അനന്തനാണ്, അപ്രാപ്യനാണ്”
ശ്രീ, ഇത് രണ്ടും കൂടി എങ്ങനെയാണ് ഒത്തുപോവുക എന്ന് ഒരു സംശയം. വിശദീകരിക്കാമോ?
ശ്രീ ചിന്തകന്‍,
താങ്കള്‍ പറഞ്ഞു: “വേദങ്ങളിലും പുരാണങ്ങളിലും അറിവുള്ള ഒരു വ്യക്തിയെ പോലെ താങ്കള്‍ സംസാരിക്കുന്നു”
താങ്കള്‍ തെറ്റിധരിക്കപ്പെട്ടിരിക്കുന്നതില്‍ ഈയുളവന് ഖേദമുണ്ട്. ഈയുള്ളവന് വേദങ്ങളിലും പുരാണങ്ങളിലും മറ്റും ഒട്ടും അറിവില്ല. മാത്രമല്ല, പുരാണപാണ്ഡിത്യമല്ല ആത്മീയത എന്നുറച്ചു വിശ്വസിക്കുകയും ചെയ്യുന്നു. അതിനാല്‍ വേദങ്ങളുടെ പിന്‍ബലത്തോടു കൂടിയുള്ള ഒരു ഉത്തരം നല്‍കാന്‍ വകയില്ല, ക്ഷമിക്കൂ. ഈയുള്ളവന്‍റെ യുക്തിക്കനുസൃതമായി ഒരു അഭിപ്രായം എഴുതാം.
ആദ്യം നിര്‍ഗ്ഗുണം എന്ന വിശേഷണം എടുക്കാം. എന്താണീ ഈ ഗുണങ്ങള്‍? ഭാരതീയദര്‍ശനം അനുസരിച്ച് ഈയുള്ളവന്‍ മനസ്സിലാക്കിയത് സത്വഗുണം, രജോഗുണം, തമോഗുണം എന്നീ മൂന്നുഗുണങ്ങളുടെ മിശ്രിതമാണ് മനുഷ്യര്‍. എന്നാല്‍ ഈശ്വര സങ്കല്‍പം ഇതൊന്നുമല്ല. അതായത് നിര്‍ഗ്ഗുണമാണ്. ഈ വിശേഷണം കൂടുതല്‍ മനസ്സിലാക്കണമെങ്കില്‍ ത്രിഗുണങ്ങളെക്കുറിച്ച് കൂടുതല്‍ അറിയുക.
താങ്കള്‍ പറഞ്ഞു: “മനുഷ്യന്‍ തനിക്ക് തോന്നിയത് പോലെ ഓരോ രൂപത്തിലും ഭാവത്തിലും ആരാധിക്കുന്നു. ഇങ്ങനെയായാല്‍ ആരാധിക്കാതിരുന്നാലും വല്ല കുഴപ്പവുമുണ്ടോ?”
ഒരു കുഴപ്പവുമുണ്ടെന്നു ഈയുള്ളവന് തോന്നുന്നില്ല. ഈശ്വരനെ ആരാധിക്കുന്നത് ജീവിതത്തില്‍ ഒരു കുഴപ്പവും ഉണ്ടാകാതിരിക്കാനാണ് എന്ന് ഒരിക്കലും ഈയുള്ളവന്‍ പറഞ്ഞിട്ടില്ല, ഇനി പറയുകയുമില്ല. “എനിക്ക് പണം തരണം, എന്‍റെ ജോലി നഷ്ടപ്പെടാതെ നോക്കണം” എന്നൊക്കെ ചോദിക്കാനുള്ള ഒരാളല്ല ഈയുള്ളവന്‍റെ ഈശ്വരന്‍.
എന്നാല്‍ പിന്നെ ഈശ്വരന്‍ എന്തിന് എന്നുതോന്നുന്നുണ്ടോ? എന്തിനാണ് ഈശ്വരനെ ആരാധിക്കുന്നത്? ഇനിയും കൂടുതല്‍ അറിയാന്‍ താത്പര്യം ഉണ്ടെങ്കില്‍ അറിയിക്കുക, ഈയുള്ളവന്‍ ശ്രമിച്ചു നോക്കാം.
താങ്കള്‍ പറഞ്ഞു: “മനുഷ്യന്‍ ദൈവത്തെ ഇങ്ങനെ ഓരോ രൂപത്തിലും ഭാവത്തിലും ആരാധിക്കുന്നതെന്തിനാണ്? രൂപമില്ലാത്തതിന് രൂപം കൊടുക്കുന്നതിന് വേദങ്ങള്‍ അനുകൂലമാണോ? “
‘എന്തിന് വിവിധ രൂപങ്ങളിലും ഭാവങ്ങളിലും ആരാധിക്കുന്നു’ എന്ന് ഈ പോസ്റ്റില്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഈയുള്ളവന്‍റെ writing skills മോശമാണ്, അതിനാല്‍ ദയവായി കൂടുതല്‍ പ്രാവശ്യം വായിക്കുക, അപ്പോള്‍ മനസ്സിലാവും.
ഇവിടെ വേദങ്ങള്‍ അനുകൂലമാണോ പ്രതികൂലമാണോ എന്നൊന്നും വിഷയമല്ല. ഈയുള്ളവനെ സംബന്ധിച്ചിടത്തോളം വേദങ്ങളും ഉപനിഷത്തുക്കളും മറ്റും പഴയ ശാസ്ത്രഗ്രന്ഥങ്ങള്‍ (സയന്‍സ്) ആണ്. അല്ലാതെ എല്ലാക്കാലത്തും മനുഷ്യന്‍ എങ്ങനെ ജീവിക്കണം എന്ന് പ്രദിപാദിക്കുന്ന ഗ്രന്ഥങ്ങളല്ല അവ.
ശ്രീ സുശീല്‍,
താങ്കളുടെ സംശയം എന്താണെന്ന് മനസ്സിലായില്ല, ദയവായി വിശദീകരിക്കാമോ? ‘ഈശ്വരഅഷ്ടോത്തരശതനാമാവലി’ മുഴുവനും വായിച്ചു നോക്കിയാല്‍, ഓരോ വിശേഷണത്തിന്‍റെയും ആലോചിച്ചു നോക്കിയാല്‍, രണ്ടും ഒന്നുതന്നെയെന്ന് മനസ്സിലാകേണ്ടതാണ് എന്നാണ് ഈയുള്ളവന്‍റെ പ്രതീക്ഷ.
ശ്രീ,
“മനുഷ്യരാശിക്ക് വളരെ ദോഷമുണ്ടാക്കുന്ന അന്ധവിശ്വാസങ്ങളെ നമുക്ക് എതിര്‍ക്കാം, നോവിക്കാതെ പരിഹസിക്കാം. പക്ഷെ, സാധാരണ ജനങ്ങളുടെ മാനസികആശ്വാസത്തിനുവേണ്ടി ഉണ്ടാക്കപ്പെട്ടിരിക്കുന്ന ദൈവ രൂപങ്ങളെ/അവതാരങ്ങളെ/പുത്രന്മാരെ പരിഹസിക്കുന്നതില്‍ അര്‍ത്ഥമില്ല.”
ഇതില്‍ ഒന്നാമത്തെ കാര്യത്തോട് നൂറ് ശതമാനം യോജിക്കുന്നു. രണ്ടാമതായി, ഒരു മനുഷ്യന്‍ ഏത് മതവിശ്വാസിയായാലും അവന്റെ മനസ്സിന് ആശ്വാസം ലഭിക്കുന്നുവെങ്കില്‍ അവന്റെ ദൈവം അവനോടുകൂടെയിരിക്കട്ടെ, അത് തട്ടിക്കളയേണ്ടതില്ല എന്ന അഭിപ്രായക്കാരനാണു ഞാനും. എന്നാല്‍ മാനസികാശ്വാസത്തിനുവേണ്ടി എന്ന ന്യായം നിരത്തി താങ്കള്‍ മനുഷ്യനെ ചൂഷണം ചയ്യുന്ന ആചാരങ്ങളെയും കണ്‍ക്കെട്ടുവിദ്യക്കാരായ അവതാരങ്ങളെയും മനുഷ്യദൈവങ്ങളെയും ന്യായീകരിക്കുകയാണോ എന്ന് ഒരു എളിയ സംശയം. അത് ദൂരീകരിക്കുമല്ലോ. വിഗ്രഹാരാധാനയെ താങ്കള്‍ എതിര്‍ക്കുന്നതായി കാണുന്നു. സന്തോഷമുണ്ട്.
“ഈശ്വരന്‍ ഒരു ജന്തുവല്ല. ഈശ്വരന് ബുദ്ധിയില്ല, രൂപമില്ല, ഗുണമില്ല, ഭയമില്ല, വികാരമില്ല, സംഗമില്ല, ആദ്യന്തമില്ല, ചലനമില്ല. ഈശ്വരന്‍ ഏകനാണ്, സത്യമാണ്, നിത്യമാണ്, ശുദ്ധമാണ്, കേവലമാണ്, ശാശ്വതമാണ്, പരിപൂര്‍ണമാണ്, പരമാനന്ദമാണ്, ഉണ്മയാണ്, ജ്ഞാനമാണ്, അനന്തനാണ്, അപ്രാപ്യനാണ്.”
ഈ വാക്യത്തില്‍ തന്നെ വൈരുദ്ധ്യങ്ങളില്ലേ എന്ന് സംശയം. ഉദാഹരണത്തിനു ബുദ്ധിയും ഗുണവുമില്ലാത്തത് എങ്ങനെയാണ് പൂര്‍ണമാകുന്നത്? ബുദ്ധിയില്ലാത്തതിന് എങ്ങനെയാണ് ജ്ഞാനമുണ്ടാവുക?
ആത്യന്തമായ പ്രകൃതിയെത്തന്നെയാണോ താങ്കള്‍ ഈശ്വരനെന്ന് വിളിക്കുന്നത്? എങ്കില്‍ ആ ഈശ്വരനെ നമ്മള്‍ പ്രത്യേകമായി വിളിച്ച് പ്രാര്‍ത്ഥിക്കേണ്ടതില്ലല്ലോ? ഓരോരുത്തരും പ്രത്യേകമായി വിളിച്ച് അപേക്ഷിക്കേണ്ടതുമില്ല. എങ്കില്‍ പ്രര്‍ത്ഥനതന്നെ നിരര്‍ത്ഥകമാകുന്നു. എങ്കില്‍ പിന്നെ താങ്കള്‍ പറയുന്ന 108 നാമങ്ങളുടെ പ്രസക്തിയെന്താണ്?
അന്ധവിശ്വാസങ്ങളെ എതിക്കുന്ന താങ്കള്‍ ജ്യോതിഷത്തിനും എതിരായിരിക്കുമെന്ന് കരുതുന്നതില്‍ തെറ്റില്ലല്ലോ?
ചര്‍ച്ച നടക്കട്ടെ; ഞാനും വായിക്കുന്നു.
ആശംസകളോടെ!
ശ്രീ സുശീല്‍,
എന്തിനെ ആയാലും “എതിര്‍ക്കുക” എന്നതുകൊണ്ട് ഒരു പ്രയോജനവുമുണ്ടെന്നു ഈയുള്ളവന് തോന്നുന്നില്ല. യുക്തി ഉപയോഗിച്ചു ചിന്തിച്ചു അഭിപ്രായം രേഖപ്പെടുത്തി മറ്റുള്ളവരെ മനസ്സിലാക്കുന്നതിലാണ് കാര്യം. നമ്മുടെ വാദഗതികള്‍ മറ്റുള്ളവരെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയും അവര്‍ സ്വയം മാറുകയും ചെയ്ത്താല്‍ വളരെ നന്ന്, അത്രതന്നെ.
താങ്കള്‍ പറഞ്ഞു:
“എന്നാല്‍ മാനസികാശ്വാസത്തിനുവേണ്ടി എന്ന ന്യായം നിരത്തി മനുഷ്യനെ ചൂഷണം ചയ്യുന്ന ആചാരങ്ങളെയും കണ്‍ക്കെട്ടുവിദ്യക്കാരായ അവതാരങ്ങളെയും മനുഷ്യദൈവങ്ങളെയും താങ്കള്‍ ന്യായീകരിക്കുകയാണോ എന്ന് ഒരു എളിയ സംശയം. അത് ദൂരീകരിക്കുമല്ലോ”
സുശീല്‍, താങ്കള്‍ പറഞ്ഞ തരത്തിലുള്ള എല്ലാവരെയും ഈയുള്ളവന്‍ നിരാകരിക്കുന്നു. അതായത്, ആചാരങ്ങളാവാം, എന്നാല്‍ അവ ദുരാചാരങ്ങള്‍ ആവരുത്. ആചാരങ്ങളുടെ ശാസ്ത്രീയവശം മനസ്സിലാക്കി അവയെ സ്വീകരിക്കാം, അല്ലാത്തവയെ നിരാകരിക്കാം.
കണ്കെട്ടുവിദ്യ കാണിക്കുന്നവരെ സാധാരണക്കാരായ മനുഷ്യന് വളരെ ബഹുമാനമാണ്, ഉദാഹരണത്തിന് പണ്ടു നാട്ടില്‍ സൈക്കിള്‍യജ്ഞം നടത്താറുണ്ടായിരുന്നു, കേട്ടിട്ടുണ്ടോ? അന്ന് അതൊക്കെ കാണുമ്പോള്‍ വളരെ ആരാധന തോന്നുമായിരുന്നു, കാരണം ഈയുള്ളവന് അതിന് കഴിയില്ലല്ലോ.
അതുപോലെ, പണ്ടൊക്കെ നാട്ടിലെ കൊച്ചുകുട്ടികളോട് “ഭാവിയില്‍ ആരാകാനാണ് ഇഷ്ടം” എന്ന് ചോദിക്കുമ്പോള്‍ ഒരു “പൈലറ്റ് ആകണം” എന്നാണു പറഞ്ഞിരുന്നത്; കാരണം ആകാശത്തുകൂടി പോകുന്ന ഫ്ലൈറ്റിനോടും അത് പറത്തുന്ന പൈലറ്റിനോടും കടുത്ത ആരാധനയായിരുന്നു. കണ്കെട്ടുവിദ്യ നടത്തുന്ന തുക്കടാ സ്വാമികളെയും മറ്റും അതുപോലെ കണ്ടാല്‍ മതി. നാട്ടുകാരെ ബോധവല്‍കരിക്കേണ്ടിയിരിക്കുന്നു. പക്ഷെ ഈയുള്ളവന്‍ ഒരു കാര്യം പറയട്ടെ, താങ്കള്‍ ഉദ്ദേശിക്കുന്നത് ആത്മീയതയുമായി ബന്ധപ്പെട്ട ‘സിദ്ധികള്‍’ ആണെങ്കില്‍ അതില്‍ പല വശങ്ങളുണ്ട് എന്നാണു ഈയുള്ളവന്‍ മനസ്സിലാക്കിയിട്ടുള്ളത്. അതിനെക്കുറിച്ച് ഇത്തരുണത്തില്‍ എഴുതുന്നില്ല, പിന്നീട് ആവാം.
ആത്മീയ കെട്ടിപ്പിടുത്തം എന്ന ലേഖനവും രാഷ്ട്രീയപാര്‍ട്ടികളും ആത്മീയസ്ഥാപനങ്ങളും കൂടി വായിക്കുക. അപ്പോള്‍ ഈയുള്ളവന്‍റെ അഭിപ്രായം വ്യക്തമായി മനസ്സിലാകും എന്നുകരുതുന്നു.
താങ്കള്‍ പറഞ്ഞു:
“വിഗ്രഹാരാധാനയെ താങ്കള്‍ എതിര്‍ക്കുന്നതായി കാണുന്നു. സന്തോഷമുണ്ട്.”
ഈയുള്ളവന് ഒന്നിനെയും എതിര്‍ക്കുന്നില്ല. നിരാകാരമായ ഈശ്വരന്‍ ആണ് ഈയുള്ളവന്‍റെ സങ്കല്‍പം, എന്നാല്‍ സകാരാമായ ഈശ്വരന്‍ വേണ്ടുന്ന മാനസികസ്ഥിതിയില്‍ തെറ്റെന്നു പറഞ്ഞിട്ടുമില്ല, അത് ഈ പോസ്റ്റില്‍ത്തന്നെ വ്യക്തമായി പറഞ്ഞിട്ടുണ്ടല്ലോ.
താങ്കള്‍ പറഞ്ഞു:
“ബുദ്ധിയും ഗുണവുമില്ലാത്തത് എങ്ങനെയാണ് പൂര്‍ണമാകുന്നത്? ബുദ്ധിയില്ലാത്തതിന് എങ്ങനെയാണ് ജ്ഞാനമുണ്ടാവുക?”
ഉത്തരമായി ഒരു മറുചോദ്യം ചോദിച്ചു കൊള്ളട്ടെ. ബുദ്ധിയും ഗുണവുമാണ് ഉള്ളതുമാത്രമാണ് പൂര്‍ണ്ണം എന്ന് താങ്കള്‍ കരുതുന്നു. അതില്‍ യുക്തിയുണ്ടോ? ഗുണം എന്ന വാക്കുകൊണ്ടു താങ്കള്‍ സാധാരണ സംഭാഷണത്തില്‍ ഉദ്ദേശിക്കുന്ന അര്‍ത്ഥമല്ല ഇവിടെ ഉദ്ദേശിച്ചത്. മുകളില്‍ ശ്രീ ചിന്തകന്‍റെ സംശയത്തിന് കൊടുത്ത മറുപടി വായിക്കുക. ആഴത്തില്‍ ചിന്തിച്ചു നോക്കൂ. ബുദ്ധിയും യുക്തിയും ഗുണവുമൊക്കെ മനുഷ്യനാണ്, അതുമായി ഈശ്വരസങ്കല്‍പ്പത്തെ കലര്‍ത്തി കണ്ഫ്യൂഷന്‍ ആകാതിരിക്കാന്‍ ശ്രമിക്കുക. ഈശ്വരന്‍ എന്ന ജ്ഞാനം ഉണ്ടാകേണ്ടത് ഓരോ മനുഷ്യനുമാണ്.
താങ്കള്‍ പറഞ്ഞു:
“ആത്യന്തമായ പ്രകൃതിയെത്തന്നെയാണോ താങ്കള്‍ ഈശ്വരനെന്ന് വിളിക്കുന്നത്? എങ്കില്‍ ആ ഈശ്വരനെ നമ്മള്‍ പ്രത്യേകമായി വിളിച്ച് പ്രാര്‍ത്ഥിക്കേണ്ടതില്ലല്ലോ? ഓരോരുത്തരും പ്രത്യേകമായി വിളിച്ച് അപേക്ഷിക്കേണ്ടതുമില്ല. എങ്കില്‍ പ്രര്‍ത്ഥനതന്നെ നിരര്‍ത്ഥകമാകുന്നു. എങ്കില്‍ പിന്നെ താങ്കള്‍ പറയുന്ന 108 നാമങ്ങളുടെ പ്രസക്തിയെന്താണ്?”
പ്രകൃതി എന്നാല്‍ താങ്കള്‍ എന്താണ് ഉദ്ദേശിക്കുന്നത്? nature എന്ന ആംഗലേയ പദമാണോ? ആ പ്രകൃതിയെ അല്ല ഈയുള്ളവന്‍ ഈശ്വരന്‍ ആയി കരുതുന്നത്.
നാം ഈശ്വരനെ പ്രത്യേകമായി വിളിച്ച് പ്രാര്‍ത്ഥിക്കേണ്ടതുണ്ട് എന്ന് ഈയുള്ളവന്‍ എങ്ങും പറഞ്ഞിട്ടില്ല. ഓരോരുത്തര്‍ക്കും അവരുടെ മാനസികനിലയനുസരിച്ച് ഓരോന്ന് എടുക്കാം എന്ന് മാത്രം. പ്രാര്‍ത്ഥന, പൂജ, ജപം, തുടങ്ങിയവയെ കുറിച്ചു മറ്റൊരു അവസരത്തില്‍ വിശദമായി എഴുതാന്‍ ശ്രമിക്കാം.
108 നാമങ്ങളുടെ പ്രസക്തി അറിയാന്‍ താങ്കള്‍ prejudiced thinking മാറ്റിവച്ചു ഒന്നുകൂടി വായിച്ചു നോക്കൂ. ആ നാമങ്ങള്‍ ഉരുവിട്ടു പ്രാര്‍ത്ഥിക്കൂ എന്നല്ല ഈയുള്ളവന്‍ എഴുതിയത് എന്ന് ശ്രദ്ധിക്കുക. ചിന്തിക്കൂ എന്നാണു പറഞ്ഞത്. ഓരോ വാക്കുകളുടെയും അര്‍ത്ഥം ഗ്രഹിച്ചു നോക്കിയാല്‍ മനസ്സിലാവും.
താങ്കള്‍ പറഞ്ഞു:
“അന്ധവിശ്വാസങ്ങളെ എതിക്കുന്ന താങ്കള്‍ ജ്യോതിഷത്തിനും എതിരായിരിക്കുമെന്ന് കരുതുന്നതില്‍ തെറ്റില്ലല്ലോ?”
ജ്യോതിഷം എത്രത്തോളം ശരിയാണ്, തെറ്റാണ് എന്ന് പറയാന്‍ ഈയുള്ളവന്‍ അത് പഠിക്കാന്‍ ശ്രമിച്ചു നോക്കിയിട്ടില്ല. ഒന്നു അറിയാന്‍ ശ്രമിക്കാതെ എങ്ങനെ അഭിപ്രായം പറയും? അന്ധമായി എതിര്‍ക്കാന്‍ ഈയുള്ളവന്‍ പഠിച്ചിട്ടുമില്ല.
താങ്കളുടെ ചോദ്യങ്ങള്‍ക്ക് കുറെയേറെ മറുപടി തന്നിട്ടുണ്ട് എന്ന് കരുതുന്നു. നന്ദി, വീണ്ടും വരിക!
ശ്രീ @ ശ്രേയസ്
താങ്കളുടെ മറുപടിക്ക് നന്ദി. വേദങ്ങളില്‍ പുര്‍ണ്ണജ്ഞാനം എന്നത് പ്രയാസമായിരിക്കും. എങ്കില്‍ തന്നെയും ഞാന്‍ ബ്ലോഗുകളില്‍ കണ്ടതില്‍ ഭേദപ്പെട്ടത് താങ്കളാണെന്ന്
തോന്നുന്നു. പുരാണ പാണ്ഡിത്യമാണ് ആത്മീയത എന്നൊന്നും ഞാനും വാദിക്കുന്നില്ല, എന്താണ് ആത്മീയത? എന്തിനാണ് ആത്മീയത് എന്നത് പലര്‍ക്കും അറിയില്ല എന്ന്
തോന്നുന്നു. മനുഷ്യന്‍ താന്‍ ജീവിക്കുന്ന ചുറ്റുപാടുകളില്‍ നിന്നകന്ന് മറ്റേതോ ലോകത്തില്‍ സഞ്ചരിക്കുന്നതിന്റെ പേരാണോ ആത്മീയത? പുരാണങ്ങള്‍ അറിവാണ്. നമുക്ക്
പുരാണങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ് കെട്ടി പൂട്ടി വെച്ചത് കൊണ്ടും ഒരു പ്രയോജനമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. അതില്‍ വല്ലതും നമുക്ക് പ്രയോജനപെടുത്താന്‍
ഉണ്ടെങ്കില്‍ അത് പ്രയോജനപ്പെടുത്തേണ്ടതായുണ്ട് എന്നാണ് ഈയുള്ളവന്റെ അഭിപ്രായം.
എന്റെ വീക്ഷണത്തില്‍ ആത്മീയത എന്നത് നമുക്ക് കിട്ടിയ അറിവുകള്‍ നമ്മുടെ കുടുംബത്തിനും സമൂഹത്തിനും എപ്രകാരം ഉപകാരപ്രദമാക്കാം എന്നാണ്. ഒരു
പാവപ്പെട്ടവനെ അവന്റെ ദരിദ്രത്തില്‍ നിന്ന് കരകയറ്റിയാല്‍ അവിടെ ദൈവ സാനിധ്യമുണ്ട്. ആത്മീയയുണ്ട്. സമൂഹത്തിന് എന്നും വെള്ളം കുടിക്കാന്‍ ഉപകാര
പ്രദമാകുന്ന വിധം ഒരു കിണറ് കുത്തിയാല്‍ അവിടെ ആത്മീയതയുണ്ട്. അറിവ് നല്‍കുന്ന അധ്യാപകന്‍ ചെയ്യുന്നത് ആത്മീയതയാണ്. സമൂഹത്തിന് ഉത്തമരായ മക്കളെ
സംഭാവന ചെയ്യുന്ന മാതാ പിതാക്കള്‍ ചെയ്യുന്നത് ആത്മീയതയാണ്. പ്രായമായ മാതാപിതാക്കളെ മക്കള്‍ പരിചരിക്കുന്നത് ആത്മീയതയാണ്. ഒരു ഭരണാധികാരി
ഒരഴിമതിയും കൂടാതെ ജനങ്ങളെ സേവിക്കുന്നത് ആത്മീയതയാണ്. ഇതൊന്നു മല്ലാതെ പള്ളികളിലോ ക്ഷേത്രങ്ങളിലോ സദാ സമയ്‌വും ഭജനമിരിക്കലലും കുറേ
വേദവാക്യള്‍ ഇരുവിടലും മാത്രമാണ് ആത്മീയതയെങ്കില്‍ അത്തരത്തിലുള്ള ആത്മീയത കൊണ്ട് എന്ത് നേടാനാണ് ശ്രമിക്കുന്നതെന്ന് എനിക്ക് മനസ്സിലായിട്ടില്ല.
മനുഷ്യ നിര്‍വചനത്തിലുള്ള എല്ലാ ഗുണങ്ങള്‍ക്കും അതീതനാണ് ദൈവം എന്നാണ് താങ്കള്‍ പറഞ്ഞത് എന്ന് ഞാന്‍ മനസിലാക്കിക്കോട്ടെ. ഇതെല്ലാം മനസ്സിലാക്കികൊണ്ട്
തന്നെ അങ്ങിനെയുള്ള ഒരു മഹാശക്തിയെ മനുഷ്യന്‍ അവന്‍ തന്നെയുണ്ട്ണ്ടാക്കുന്ന നിസ്സാരങ്ങാളായ രൂപങ്ങളില്‍ കാണാന്‍ ശ്രമിക്കുന്നതിന്റെ യുക്തി എനിക്കിത് വരെ
മനസ്സിലായിട്ടില്ല. ഇത്തരം രൂപങ്ങളില്‍ നിരാകാരനായ ആ മാഹാശക്തിയെ ലളിത വത്ക്കരിക്കുന്നത് നാം ആ മഹശക്തിയോട് കാണിക്കുന്ന അനാദരവല്ലെ?
‘അഹം ബ്രഹ്മാസ്മി‘ എന്നതും ‘ഈശ്വരന്‍ – നിര്‍ഗ്ഗുണ നിരാകാര പരബ്രഹ്മം‘ എന്നതും തമ്മില്‍ വല്ല ബന്ധവുമുണ്ടോ?
ഈശ്വരനെ നാം പ്രാര്‍ത്ഥിക്കുന്നത് താങ്കളുടെ അഭിപ്രയാത്തില്‍ എന്തിനാണ്?
ഈയുള്ളവനെ സംബന്ധിച്ചിടത്തോളം വേദങ്ങളും ഉപനിഷത്തുക്കളും മറ്റും പഴയ ശാസ്ത്രഗ്രന്ഥങ്ങള്‍ (സയന്‍സ്) ആണ്. അല്ലാതെ എല്ലാക്കാലത്തും മനുഷ്യന്‍ എങ്ങനെ
ജീവിക്കണം എന്ന് പ്രദിപാദിക്കുന്ന ഗ്രന്ഥങ്ങളല്ല അവ.
ഇത് ഒന്നു കൂടി വ്യക്തമാക്കാമോ?
ശ്രീ ചിന്തകന്‍,
ആരാണ് ആത്മീയവാദി? എന്ന ലേഖനവും നാം എന്തുകൊണ്ട് ആത്മീയതയെ വെറുക്കുന്നു? എന്ന ലേഖനവും കൂടി വായിക്കൂ.
താങ്കള്‍ ആത്മീയത എന്ന്‍ പറയുന്നത് നന്മയാണ്, അത് ആത്മീയതയുടെ വഴി തന്നെയാണ്. എന്നാലും അതിനും അപ്പുറത്തേക്കുമാണ് ഈയുള്ളവന്‍ ആത്മീയതയെ കാണുന്നത്. അത് കുറേശ്ശെ ഓരോരോ പോസ്റ്റുകളിലായി നമുക്ക് പ്രതിപാദിക്കാം. ഇവിടെ ആ വിഷയം കൂടുതല്‍ ചര്‍ച്ചചെയ്യാതെ മുന്നോട്ടുപോകുന്നു.
താങ്കള്‍ പറഞ്ഞു:
“മനുഷ്യ നിര്‍വചനത്തിലുള്ള എല്ലാ ഗുണങ്ങള്‍ക്കും അതീതനാണ് ദൈവം എന്നാണ് താങ്കള്‍ പറഞ്ഞത് എന്ന് ഞാന്‍ മനസിലാക്കിക്കോട്ടെ. ഇതെല്ലാം മനസ്സിലാക്കികൊണ്ട് തന്നെ അങ്ങിനെയുള്ള ഒരു മഹാശക്തിയെ മനുഷ്യന്‍ അവന്‍ തന്നെയുണ്ട്ണ്ടാക്കുന്ന നിസ്സാരങ്ങാളായ രൂപങ്ങളില്‍ കാണാന്‍ ശ്രമിക്കുന്നതിന്റെ യുക്തി എനിക്കിത് വരെ മനസ്സിലായിട്ടില്ല. ഇത്തരം രൂപങ്ങളില്‍ നിരാകാരനായ ആ മാഹാശക്തിയെ ലളിത വത്ക്കരിക്കുന്നത് നാം ആ മഹശക്തിയോട് കാണിക്കുന്ന അനാദരവല്ലെ?”
ചിന്തകന്‍, എന്തുകൊണ്ട് ചില മനുഷ്യര്‍ സകാരമായ ദൈവഭാവങ്ങളെ ആരാധിക്കുന്നു എന്നതിനുത്തരം ഈ ലേഖനത്തില്‍ത്തന്നെയുണ്ട്. ദൈവത്തെ ആദരിക്കണമെന്നോ ബഹുമാനിക്കണമെന്നോ അങ്ങനെ നിയമമൊന്നുമില്ല. അതുപോലെ ഈശ്വരന്‍ എന്നൊരു സാധനം ഉണ്ട്, അതിനെ ആദരിക്കണോ ബഹുമാനിക്കണോ എന്നൊക്കെ ചിന്തിക്കുന്നതിനു മുമ്പ് ‘ഞാന്‍ എന്റെ ഉണ്മയെ ബഹുമാനിക്കണമോ” എന്ന് ചോദിക്കുക. ഈശ്വരന് അനാദരവ് തോന്നാല്‍ അദ്ദേഹത്തിന് ദ്വേഷം എന്ന ഭാവം വേണ്ടേ? ഷഡ്ഭാവഹീനന്‍ എന്നാണു ഈശ്വരന്‍റെ ഒരു പര്യായം! നമ്മുടെ ഓരോ തോന്നലുകള്‍ക്ക് ഈശ്വരന്‍ എന്ത് പിഴച്ചു! നമുക്ക് എന്ന് ഇത്തരം തോന്നലുകള്‍ നിലയ്ക്കുന്നുവോ അന്ന് നമുക്കും ഈശ്വരനാവാം എന്ന് ഭാരതീയദര്‍ശനം പറയുന്നു. നമ്മുടെ ഇത്തരം വികാരങ്ങള്‍ മാഞ്ഞുപോകുമ്പോള്‍ നമ്മുടെ ഉണ്മ കൂടുതല്‍ തെളിഞ്ഞുവരുന്നു. അപ്പോള്‍ നാം ഈശ്വരനെ കൂടുതല്‍ അനുഭവിക്കുന്നു.
ഈയുള്ളവന് നിരാകാരമാണ് ഈശ്വരന്‍ എങ്കിലും എല്ലാര്‍ക്കും അങ്ങനെ ചിന്തിയ്ക്കാന്‍ കഴിയണമെന്നില്ല. അത് ഓരോരുത്തരുടെ മാനസികനിലയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍ ഒരു രൂപത്തോടെ ഈശ്വരനെ ആരാധിച്ചാലും ഒരു തെറ്റുമില്ല, കാരണം അതുകൊണ്ടൊരു ദോഷവും ആര്‍ക്കും ഉണ്ടാകുന്നില്ല. അനാചാരങ്ങള്‍ ഉപയോഗിച്ചു പാവങ്ങളെ മുതലെടുക്കുന്നതിനെ ചോദ്യം ചെയ്യുക.
ആത്മാവ്, ബ്രഹ്മം, ഈശ്വരന്‍ എന്നെല്ലാം പറയുന്നത് സച്ചിദാനന്ദസ്വരൂപവും ഏകവും അദ്വയാവുമായ ഒരേ ചൈതന്യമാണ് – സത്യത്തിന്‍റെയും ധര്‍മ്മത്തിന്‍റെയും മാര്‍ഗ്ഗത്തില്‍ സഞ്ചരിക്കുന്നവര്‍ക്ക്.
“അഹം ബ്രഹ്മാസ്മി” എന്നൊക്കെ പറയുന്നത് എന്താണ് എന്ന് അനുഭവിച്ചറിയാന്‍ ശ്രമിക്കന്നതും നല്ലതാണ്.
“ഈശ്വരനെ നാം പ്രാര്‍ത്ഥിക്കുന്നത് താങ്കളുടെ അഭിപ്രയാത്തില്‍ എന്തിനാണ്? “
അതിനുള്ള ഉത്തരവും ലേഖനത്തില്‍ത്തന്നെയുണ്ടല്ലോ.
ഭജനയും പൂജയും ജപവും മറ്റും മനുഷ്യനെ ഏകാഗ്രതയുണ്ടാകാന്‍ സഹായിക്കും, എങ്ങനെ അവനെ കൂടുതല്‍ സാത്വികസ്വഭാവമുള്ളവനായും കാമക്രോധാദി വികാരങ്ങള്‍ക്ക് അടിമപ്പെടാത്തവനാക്കാനും കഴിയുമെന്ന് പറയപ്പെടുന്നു. അങ്ങനെ അവന്‍റെ ഉണ്മയെ, ആത്മാവിനെ, ബ്രഹ്മത്തെ, ഈശ്വരനെ, ഉണര്‍ത്താനും പരമാനന്ദം ആസ്വദിക്കാനും കഴിയും എന്ന് വേദാന്തം പറയുന്നു.
വേദങ്ങളും ഉപനിഷത്തുക്കളും ഒക്കെ, അവന്‍ ആരെന്നു സ്വയം അറിയാന്‍, തന്നെ താന്‍ അറിയാന്‍, ‘ഞാന്‍ ആര്’ എന്നതിന് ഉത്തരം കണ്ടെത്താനുള്ള ശാസ്ത്ര പുസ്തകങ്ങള്‍ മാത്രമായി കരുതിയാല്‍ മതി. അവ ഭാരതീയ സംസ്കാരത്തിന്‍റെ ഭാഗമാണ്, അല്ലാതെ ഒരു മതവിഭാഗത്തിന്‍റെ മാത്രമല്ല. ധര്‍മ്മത്തെക്കുറിച്ചും സത്യസന്ധമായ ജീവിതത്തെക്കുറിച്ചും ഒക്കെ അവ പ്രതിപാദിക്കുന്നു. ഒരു വ്യക്തിയുടെ സാമൂഹികമൂല്യം ഊട്ടിയുറപ്പിക്കാന്‍ അവ സഹായിക്കും – എന്നാലും വായിക്കണമെന്ന് ഒരു പിടിവാശിയും ഹിന്ദുമതവും ആവശ്യപ്പെടുന്നില്ല.
പ്രിയ ശ്രീ
താങ്കള്‍ പറഞ്ഞു.
ചിന്തകന്‍, എന്തുകൊണ്ട് ചില മനുഷ്യര്‍ സകാരമായ ദൈവഭാവങ്ങളെ ആരാധിക്കുന്നു എന്നതിനുത്തരം ഈ ലേഖനത്തില്‍ത്തന്നെയുണ്ട്.
ലേഖനത്തില്‍ നേരത്തെ തന്നെയുണ്ട് എന്ന് താങ്കള്‍ പറഞ്ഞകാര്യങ്ങള്‍ ഇതായിരിക്കും എന്ന് ഞാന്‍ കരുതുന്നു.
നിരാകാരമായ ബ്രഹ്മം എങ്ങനെ സാകാരമായ (രൂപമുള്ള) ഈശ്വരനായിത്തീരുന്നു? പ്രത്യേക ആകൃതിയില്ലാത്ത വെള്ളം ഏത് പാത്രത്തിലെടുത്തു ശീതീകരിച്ച് ആ പാത്രത്തിന്‍റെ രൂപത്തിലുള്ള മഞ്ഞുകട്ടയായി മാറുന്നുവോ, അതുപോലെ ഭക്തന്മാരുടെ ഭക്തിശൈത്യം കൊണ്ട് ബ്രഹ്മം സാകാരമായ ഈശ്വരനായിത്തീരുന്നു
നമുക്ക് അമ്മയുണ്ട്, സഹോദരിയുണ്ട്, ഭാര്യയുണ്ട്, വനിതാസുഹൃത്തുണ്ട്, പെണ്‍കുഞ്ഞുണ്ട്
- ഇവരെല്ലാം സ്ത്രീ വര്‍ഗ്ഗം തന്നെ. എന്നാലും ഓരോരുത്തരോടും നമുക്ക് ഓരോ ഭാവമാണ്. അതുപോലെതന്നെ നിര്‍ഗ്ഗുണപരബ്രഹ്മത്തെ മനുഷ്യന്‍ ഓരോരോ ഭാവത്തിലും രൂപത്തിലും ആരാധിക്കുന്നു.
നിരാകാരം എന്ന് പറയുന്നത് വെള്ളം വായു എന്നൊക്കെ പറയുന്നത് പോലെയാണോ ?
നമുക്ക് വിത്യസ്ത തരത്തില്‍ സ്ത്രീകളോട് തോന്നുന്ന വികാരം പോലെ, ദൈവ ഭാവങ്ങളെ നാം സങ്കല്പിച്ചുണ്ടാക്കുന്നത് എന്തിന് വേണ്ടി ? ആ ഭാവങ്ങളെ സകാരമാക്കിയ ഒരു വസ്തുവില്‍ നാം ദൈവത്തെ ആരോപിക്കുന്നത് എന്ത് കൊണ്ട്? നമ്മുടെ ആത്മസംതൃപ്തിക്ക് വേണ്ടി എന്നാണെങ്കില്‍ നാം സങ്കല്പിച്ചുണ്ടാക്കിയ ഭാവങ്ങളെ നാം ദൈവത്തില്‍ ആരോപികയും അതേ സമയം തന്നെ ദൈവം നിര്‍ഗുണ – നിരാകാര പരബ്രഹ്മമാണെന്ന് പറയുകയുകയും ചെയ്യുന്നു. ഇത് രണ്ടും വൈരുദ്ധ്യമായി തോന്നുന്നില്ലേ? യാഥാര്‍ഥ്യത്തിന്റെ നേര്‍ വിപരിത ദിശയില്‍ സഞ്ചരിച്ചാല്‍ നമുക്ക് യാഥാര്‍ഥ്യത്തിലെത്താം എന്നു പറയും പോലെ തോന്നുന്നില്ലേ ഇത്.
നമ്മുടെ ഓരോ തോന്നലുകള്‍ക്ക് ഈശ്വരന്‍ എന്ത് പിഴച്ചു! നമുക്ക് എന്ന് ഇത്തരം തോന്നലുകള്‍ നിലയ്ക്കുന്നുവോ അന്ന് നമുക്കും ഈശ്വരനാവാം എന്ന് ഭാരതീയദര്‍ശനം പറയുന്നു
താങ്കള്‍ വീണ്ടും പറയുന്നു. ഇതെല്ലാം നമ്മുടെ തോന്നലുകള്‍ മാത്രമാണ്. അതിന് ദൈവം എന്ത് പിഴച്ചു എന്ന് താങ്കള്‍ ചോദിക്കുന്നു. പിന്നീട് പറയുന്നു ഈ തോന്നലുകള്‍ മാറിയാല്‍ നാം തന്നെയാണ് ദൈവം എന്ന്. ഞാനിപ്പോള്‍ ആകെകൂടി കണ്‍ഫ്യൂസ്ഡ് ആയി.
അനാചാരങ്ങള്‍ ഉപയോഗിച്ചു പാവങ്ങളെ മുതലെടുക്കുന്നതിനെ ചോദ്യം ചെയ്യുക.
എന്ത് തന്നെയാലും ആളുകളുടെ വികാരങ്ങളെ ചൂഷണം ചെയ്യുന്നത് തെറ്റാണ്. എന്നാല്‍ അത്തരക്കാരെ നാം എതിര്‍ക്കേണ്ടതുണ്ട്. താങ്കളോട് ഞാനും യോജിക്കുന്നു. എന്നാല്‍ ഇത്തരക്കാര്‍ സമൂഹത്തില്‍ എന്ത് കൊണ്ടുണ്ടാകുന്നു ? ഈ പാവങ്ങള്‍ എന്ത് കൊണ്ടാണ് ഇങ്ങനെ ഇത്തരക്കാരാല്‍ ചൂഷണം ചെയ്യപ്പെടുന്നത് എന്ന് നാം ചിന്തിച്ചു നോക്കിയിട്ടുണ്ടോ.അന്ധമായ അവരുടെ ദൈവ സങ്കല്പങ്ങള്‍ തന്നെ അല്ലേ അതിന് കാരണം. താങ്കള്‍ പറഞ്ഞ സകാരമായാലും കുഴപ്പമില്ല. നിരാകാരമായാലും കുഴപ്പമില്ല. ഓരോര്‍ത്തര്‍ക്കു തോന്നുന്നതെല്ലാം ദൈവമായി സകാരം പ്രാപിക്കാമെങ്കില്‍, എന്ത് ന്യായീകരണം നല്‍കി ചൂഷണത്തിനിരയാക്കപെടുന്ന ഇത്തരം അന്ധ വിശ്വാസങ്ങളില്‍ നിന്നു ആളുകളെ പിന്തിരിപ്പിക്കാന്‍ പറ്റും? താങ്കളുടെ വീക്ഷണത്തില്‍ പറയുന്നത് പോലെ ദൈവത്തെ നാം എങ്ങിനെ സങ്കല്പിച്ചാലും, ഇനി സങ്കല്‍പിച്ചില്ലെങ്കിലും കുഴപമില്ല, ആരാധിച്ചാലും ആരാധിച്ചില്ലെങ്കിലും കുഴപ്പമില്ല എന്ന എല്ലാത്തിനോടും രാജിയാവുന്ന നിലപാടാണെങ്കില്‍ പ്രത്യേകിച്ചും.
ഭജനയും പൂജയും ജപവും മറ്റും മനുഷ്യനെ ഏകാഗ്രതയുണ്ടാകാന്‍ സഹായിക്കും, എങ്ങനെ അവനെ കൂടുതല്‍ സാത്വികസ്വഭാവമുള്ളവനായും കാമക്രോധാദി വികാരങ്ങള്‍ക്ക് അടിമപ്പെടാത്തവനാക്കാനും കഴിയുമെന്ന് പറയപ്പെടുന്നു. അങ്ങനെ അവന്‍റെ ഉണ്മയെ, ആത്മാവിനെ, ബ്രഹ്മത്തെ, ഈശ്വരനെ, ഉണര്‍ത്താനും പരമാനന്ദം ആസ്വദിക്കാനും കഴിയും എന്ന് വേദാന്തം പറയുന്നു.
ഇങ്ങനെ ഉണ്മയെ ആത്മാവിനെ, ബ്രഹ്മത്തെ ഇശ്വരനെ (ഇവയെല്ലാം ഒന്നാണെന്നാണ് താങ്കള്‍ കരുതുന്നത് എന്ന് ഞാന്‍ മനസ്സിലാക്കി കോട്ടെ) ഉണര്‍ത്താന്‍ ഒരാള്‍ എത്രകാലം ഭജനമിരിക്കേണ്ടിവരും.? ഇത് എല്ലാവര്‍ക്കും സാധിക്കുന്ന കാര്യമാണോ?
ശ്രീ ചിന്തകാ,
ഈ സംവാദം മുന്നോട്ടു കൊണ്ടുപോകുന്നതിന് വളരെ നന്ദി. ആദ്യമേ പറയട്ടെ, ആത്മീയതയെപ്പറ്റി ആധികാരികമായി പറയാന്‍ ഈയുള്ളവന്‍ ഒരു ബിഗ് സീറോയാണ്. എന്നാലും ഈയുള്ളവന് പഠിക്കാന്‍ ഈ സംവാദം സഹായിക്കുന്നു എന്നതുകൊണ്ട് വീണ്ടും ശ്രമിക്കാം.
“നിരാകാരം എന്ന് പറയുന്നത് വെള്ളം വായു എന്നൊക്കെ പറയുന്നത് പോലെയാണോ?”
മലയാളത്തില്‍ ഒരു ഉപമ പറഞ്ഞാല്‍ അത് മനസ്സിലാക്കേണ്ട രീതിയില്‍ മനസ്സിലാക്കാന്‍ ശ്രമിക്കുക!
വെള്ളത്തിന് രൂപമുണ്ടോ? വെള്ളം അതിരിക്കുന്ന പാത്രത്തിന്‍റെ രൂപം എടുക്കുന്നു. എന്നാല്‍ ആ പാത്രത്തിലെ വെള്ളം ഉറഞ്ഞു മഞ്ഞുക്കട്ട ആയാല്‍ അതിന് രൂപമുണ്ട്. ഇതു മനസ്സിലാക്കാന്‍ വേണ്ടി പറഞ്ഞതാണ്, ഇനി ഈശ്വരന്‍ എന്ന സങ്കല്‍പം മഞ്ഞുക്കട്ടയാണോ എന്നൊന്നും ദയവായി ചോദിച്ചേക്കരുതേ!
“ദൈവ ഭാവങ്ങളെ നാം സങ്കല്പിച്ചുണ്ടാക്കുന്നത് എന്തിന് വേണ്ടി ? ആ ഭാവങ്ങളെ സകാരമാക്കിയ ഒരു വസ്തുവില്‍ നാം ദൈവത്തെ ആരോപിക്കുന്നത് എന്ത് കൊണ്ട്? നമ്മുടെ ആത്മസംതൃപ്തിക്ക് വേണ്ടി എന്നാണെങ്കില്‍ നാം സങ്കല്പിച്ചുണ്ടാക്കിയ ഭാവങ്ങളെ നാം ദൈവത്തില്‍ ആരോപികയും അതേ സമയം തന്നെ ദൈവം നിര്‍ഗുണ – നിരാകാര പരബ്രഹ്മമാണെന്ന് പറയുകയുകയും ചെയ്യുന്നു. ഇത് രണ്ടും വൈരുദ്ധ്യമായി തോന്നുന്നില്ലേ? “
നേരത്തെ പറഞ്ഞതുപോലെ, ഓരോ മനുഷ്യന്‍റെയും മാനസികനില വളരെ വ്യത്യസ്തമാണ്. നമ്മള്‍ സാധാരണ same frequency/wave length എന്നൊക്കെ പറയാറില്ലേ. അതനുസരിച്ച് ഓരോരുത്തര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സങ്കല്‍പ്പങ്ങള്‍ക്ക് വ്യത്യാസമുണ്ട്. നിരാകാരമായ ഒന്നിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും ചിലര്‍ക്ക് കഴിയില്ല. അതിനാല്‍ ഒരു രൂപവും ഭാവവും ഒക്കെ കൊടുത്ത് അവര്‍ ഈശ്വരനെ പൂജിക്കുന്നു. അത് തെറ്റാണ് എന്നുപറയാന്‍ കഴിയില്ല. നേരത്തെ പറഞ്ഞതുപോലെ, സ്വയം അറിയുക എന്നതാണ് ഈശ്വരന്‍. നിരാകാരമായ ബ്രഹ്മത്തെ, ആത്മാവിനെ, അവനവനെ, ഈശ്വരനെ, തന്നെയാണ് അറിയേണ്ടത്. അതിലേക്കുള്ള ഒരു വഴിയാണ് സാകാര സഗുണ സകല്‍പ ഈശ്വരാരാധന എന്നത്. അതിന് ഓരോരുത്തര്‍ക്കും അവരുടെ മാനസികനിലയനുസരിച്ച് ഭാരതീയസംസ്കാരം ഓരോരോ മാര്‍ഗം നല്‍കിയിരിക്കുന്നു, അത്രതന്നെ. താങ്കള്‍ക്ക് താങ്കളുടെ മനോനിലയനുസരിച്ചു പ്രവര്‍ത്തിക്കാം, അതാണ് സനാതനധര്‍മ്മം.
നേരത്തെ സൂചിപ്പിച്ചതുപോലെ, ഈശ്വരന്‍ വാക്കുകള്‍ക്ക് അതീതനാണ്. അതിനാല്‍ ഈയുള്ളവന് വാക്ക് ഉപയോഗിച്ചു ഈശ്വരനെ പൂര്‍ണ്ണമായി നിര്‍വചിച്ചു കാട്ടാന്‍ പ്രാപ്തിയില്ല. സ്വയം ചിന്തിക്കുന്തോറും കൂടുതല്‍ മനസ്സിലാക്കാം, ആ ചൈതന്യം കൂടുതല്‍ അറിയാന്‍ കഴിയും, അത്രതന്നെ.
അഹം ബ്രഹ്മാസ്മി എന്ന് പറഞ്ഞു , ഈയുള്ളവന്‍റെ ഫോട്ടോ എല്ലായിടത്തും തൂകിയിട്ടാല്‍ ഈയുള്ളവന്‍ ഈശ്വരന്‍ ആവില്ലല്ലോ.
“താങ്കള്‍ വീണ്ടും പറയുന്നു. ഇതെല്ലാം നമ്മുടെ തോന്നലുകള്‍ മാത്രമാണ്. അതിന് ദൈവം എന്ത് പിഴച്ചു എന്ന് താങ്കള്‍ ചോദിക്കുന്നു. പിന്നീട് പറയുന്നു ഈ തോന്നലുകള്‍ മാറിയാല്‍ നാം തന്നെയാണ് ദൈവം എന്ന്”
ഈയുള്ളവന്‍ പറഞ്ഞത് ഈശ്വരന് ദ്വേഷം തോന്നുമെന്നോ മറ്റോ ഒക്കെയുള്ളത് നമ്മുടെ തോന്നലുകളാണ് എന്നാണ്. ഈ തോന്നലുകള്‍ നമുക്കാണ്, ഈശ്വരനല്ല. അപ്പോള്‍ നമ്മുടെ ഇത്തരം തോന്നലുകള്‍ മാറുമ്പോള്‍ നാം കൂടുതല്‍ ആ ചൈതന്യം അനുഭവിക്കുന്നു എന്നാണ് പറഞ്ഞത്.
അന്ധവിശ്വാസം ഉണ്ടാവാന്‍ സാധ്യതയുണ്ട് എന്നതിനാല്‍ വിശ്വാസമേ വേണ്ട എന്നാണോ? വിശ്വസിക്കേണ്ടതിനെ വിശ്വസിക്കുക, അല്ലാത്തതിനെ കളയുക. അന്ധവിശ്വാസങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ നല്ല വിദ്യാഭ്യാസവും സ്വയം ചിന്തിക്കാനുള്ള ഒരു കഴിവും ജനങ്ങളില്‍ ഉണ്ടാക്കിയെടുക്കുക. അത് അവനെ അന്ധമായ മതവിശ്വാസത്തില്‍ നിന്നും അന്ധമായ രാഷ്ട്രീയപാര്‍ടി വിശ്വാസങ്ങളില്‍ നിന്നും അന്ധമായ യുക്തിവാദത്തില്‍ നിന്നും എല്ലാം രക്ഷിക്കും.
ഏതാണ് ശരി, ഏതാണ് തെറ്റ് എന്ന് ഓരോ മനുഷ്യനെയും പറഞ്ഞു മനസ്സിലാക്കാന്‍ പറ്റില്ല. അതിന് ശ്രമിക്കുന്നതുതന്നെ വെറുതെയാണ് എന്നാണ് ഈയുള്ളവന്റെ അഭിപ്രായം. പകരം അവനെ സ്വയം ചിന്തിക്കാന്‍ പ്രാപ്തരാക്കാന്‍ ശ്രമിക്കുന്നതാണ് ഉത്തമം. അവന്‍റെ ശരിയും തെറ്റും അവന്‍ തെരഞ്ഞെടുക്കട്ടെ, അതല്ലേ മനുഷ്യന്‍? ഇതൊക്കെ ഈയുള്ളവന്‍റെ ചിന്തകള്‍ മാത്രം!
“താങ്കളുടെ വീക്ഷണത്തില്‍ പറയുന്നത് പോലെ ദൈവത്തെ നാം എങ്ങിനെ സങ്കല്പിച്ചാലും, ഇനി സങ്കല്‍പിച്ചില്ലെങ്കിലും കുഴപമില്ല, ആരാധിച്ചാലും ആരാധിച്ചില്ലെങ്കിലും കുഴപ്പമില്ല എന്ന എല്ലാത്തിനോടും രാജിയാവുന്ന നിലപാടാണെങ്കില്‍ പ്രത്യേകിച്ചും.”
ഈശ്വരന്‍ എന്നത് അവനവന്‍ തന്നെയാണ്, പക്ഷെ അത് അനുഭവിച്ചറിയണം. അതിന് അവനവന്‍ ശ്രമിക്കണം. അതിനാല്‍ അവനവന്‍ സകാരമായോ നിരാകാരമായോ കാണുന്നുവോ അതനുസരിച്ച് അവന്‍ കുറേശ്ശെ അറിയുന്നു. അല്ലാതെ ‘ഇതാണ് ഈശ്വരന്‍’ എന്ന് മറ്റൊരാള്‍ക്ക് ചൂണ്ടിക്കാണിച്ചു കൊടുക്കുവാന്‍ സാധ്യമല്ല എന്നാണ് ഈയുള്ളവന്‍ മനസ്സിലാക്കുന്നത്. കുറെയേറെ വിശേഷങ്ങള്‍ പറയാം, അത്രമാത്രമേ ഈ പോസ്റ്റിലും ഉദ്ദേശിച്ചിട്ടുള്ളൂ.
“ഇങ്ങനെ ഉണ്മയെ ആത്മാവിനെ, ബ്രഹ്മത്തെ ഇശ്വരനെ ഉണര്‍ത്താന്‍ ഒരാള്‍ എത്രകാലം ഭജനമിരിക്കേണ്ടിവരും.? ഇത് എല്ലാവര്‍ക്കും സാധിക്കുന്ന കാര്യമാണോ?”
ഭജനമിരിക്കലാണ് ഈശ്വരനെ അറിയാനുള്ള വഴി എന്ന് എന്തുകൊണ്ട് കരുതുന്നു?
സത്യധര്‍മ്മങ്ങളുടെ വഴിയിലൂടെ കാമക്രോധമതമാത്സര്യാദികളുടെ കാഠിന്യം കുറച്ച്, കൂടുതല്‍ സാത്വികമായ ഒരു ജീവിതം നയിക്കുമ്പോള്‍ സ്വയം അറിയാനുള്ള വഴി താനേ വന്നുചേരും എന്ന് എവിടെയോ കേട്ടിട്ടുണ്ട്. അങ്ങനെ അനുഭവമുള്ള പലരെയും കണ്ടിട്ടുണ്ട്. അത്രമാത്രം. ചിലപ്പോള്‍ നമ്മുടെ ഈ ചര്‍ച്ചയും ആ വഴിയിലേക്കുള്ള ഒരു ചൂണ്ടുപലകയാവാം!
പ്രിയ ശ്രീ
മലയാളത്തില്‍ ഒരു ഉപമ പറഞ്ഞാല്‍ അത് മനസ്സിലാക്കേണ്ട രീതിയില്‍ മനസ്സിലാക്കാന്‍ ശ്രമിക്കുക!
താങ്കള്‍ പറഞ്ഞ ആ അര്‍ത്ഥം എനിക്ക് നേരെത്തെ മനസ്സിലായിട്ടുണ്ട്. വെള്ളത്തിന് ഒരൂ പ്രത്യേകരൂപമില്ലെങ്കിലും നമുക്ക് വ്യക്തമായി കാണാന്‍ പറ്റുന്നുണ്ട്. അതിനൊരു പ്രത്യേക ഷേപ്( ആകൃതി)ഇല്ലെന്ന് മാത്രമേ ഉള്ളൂ. ദൈവം അങ്ങിനെയല്ല അത് നമ്മുടെ ദൃഷ്ടിക്കപ്രാപ്യമാണ്. താങ്കള്‍ ആലങ്കാരികമായി പറഞ്ഞതാണെങ്കില്‍ പോലും ആ
എന്നാല്‍ ഭക്തതന്മാരുടെ
ഉപമക്ക് അത്പം കൂടി വ്യക്തത വേണ്ടതുണ്ട്. ഇവിടെ താങ്കള്‍ ഈശ്വരനെ വെള്ളത്തോട് ഉപമിക്കുകയാണ് ചെയ്യുന്നത് എന്നെനിക്ക് തോന്നി. അത് കൊണ്ടാണ് ഞാനങ്ങിനെ ഒരു ചോദ്യം ചോദിച്ചത്. ഈശ്വരനെ കുറിച്ച് ഒരുപമ സത്യത്തില്‍ സാധ്യമാണോ?. ഈശ്വരന്‍ മഞ്ഞുകട്ടയാണോ എന്ന് ഞാന്‍ ചോദിക്കുന്നില്ല
ഭക്തി ശൈത്യം കൊണ്ട് , വെള്ളം പാത്രത്തിലിട്ടു ശീതീകരിച്ച് മഞ്ഞ് കട്ടയായി മാറും പോലെ, നിരാകാരമായ ഈശ്വരന്‍ സകാരമായി മാറും എന്നൊക്കെ പറഞ്ഞാല്‍ ഈ പറഞ്ഞതിന്റെ ഒരു പ്രായോഗിക വശവും നാം ചിന്തിക്കേണ്ടതല്ലേ?
നിരാകാരമായ ബ്രഹ്മത്തെ, ആത്മാവിനെ, അവനവനെ, ഈശ്വരനെ, തന്നെയാണ് അറിയേണ്ടത്. അതിലേക്കുള്ള ഒരു വഴിയാണ് സാകാര സഗുണ സകല്‍പ ഈശ്വരാരാധന എന്നത്. അതിന് ഓരോരുത്തര്‍ക്കും അവരുടെ മാനസികനിലയനുസരിച്ച് ഭാരതീയസംസ്കാരം ഓരോരോ മാര്‍ഗം നല്‍കിയിരിക്കുന്നു,
നാം നമ്മെ തിരിച്ചറിയുമ്പോള്‍ ഞാന്‍ തന്നെയാണ് ഈശ്വരന്‍ എന്നൊരാള്‍ മനസ്സിലാക്കുന്നു. ഇതാണ് താങ്കള്‍ ഉദ്ദേശിച്ചതെന്ന് തോന്നുന്നു.
അനേകായിരം ചോദ്യങ്ങള്‍ക്കുത്തരമില്ലാത്തതും കേവലം ഒരു ചോദ്യത്തിന് മാത്രം ഉത്തരമില്ലാത്തതും തമ്മില്‍ ഏതാ നല്ലത് ?
അങ്ങിനെ തിരിച്ചറിഞ്ഞ ആളുകളാണോ ഈ ആള്‍ദൈവങ്ങളായി മാറുന്നവര്‍? പരമശിവനും ശ്രീഹരിയും ബ്രഹ്മാവുമെല്ലാം ഈശ്വരന്‍ മാരായി മാറിയത് ഇങ്ങനെയാണോ.? അല്ലെങ്കില്‍ ദൈവത്തെ ആരുണ്ടാക്കി എന്ന ചോദ്യം അഭിമുഖീകരിക്കാന്‍ പറ്റാത്തത് കാരണം ആളുകള്‍ ഇങ്ങനെയൊരു ഒപ്ഷന്‍ കണ്ടുപിടിച്ചതാണോ?
ഈയുള്ളവന് പറഞ്ഞത് ഈശ്വരന് ദ്വേഷം തോന്നുമെന്നോ മറ്റോ ഒക്കെയുള്ളത് നമ്മുടെ തോന്നലുകളാണ് എന്നാണ്.
ഏതാണ് ശരി, ഏതാണ് തെറ്റ് എന്ന് ഓരോ മനുഷ്യനെയും പറഞ്ഞു മനസ്സിലാക്കാന്‍ പറ്റില്ല. അതിന് ശ്രമിക്കുന്നതുതന്നെ വെറുതെയാണ് എന്നാണ് ഈയുള്ളവന്റെ അഭിപ്രായം.
……അവന്‍റെ ശരിയും തെറ്റും അവന്‍ തെരഞ്ഞെടുക്കട്ടെ,
ചുരുക്കി പറഞ്ഞാല്‍ നമ്മുടെ ശരിതെറ്റുകളെല്ലാം നാം തന്നെയാണ് തിരുമാനിക്കുന്നത്. ഓരോരുത്തര്‍ക്കും ശരിയെന്ന് തോന്നുന്നതാണ് ശരി. തെറ്റെന്ന് തോന്നുന്നതാണ് തെറ്റ്. നാം എന്ത് ചെയ്താലും ദൈവം നമ്മോട് ദ്വേഷപെടാനൊന്നും പോകുന്നില്ല. അങ്ങനെയൊന്നില്ല. കാരണം ഞാന്‍ ചെയ്യുന്നതെന്തോ അതാണ് ശരി. ‘അഹം ബ്രഹ്മാസ്മി‘ ==> ഞാന്‍
) ദൈവത്തെ അന്വേഷിച്ച് അവനവനില്‍ അത് കണ്ടെത്താന്‍ കഴിയുമെങ്കില്‍ ആളുകള്‍ എന്തിനീ കള്‍ട്ടുകളുടെ പിന്നാലെയൊക്കെ പോകുന്നു.
തന്നെ എന്റെ ദൈവവും. ഇങ്ങനെ പറയുന്ന ഒരു സംസ്കാരത്തില്‍ പിന്നെയെങ്ങനെ ഇത്രയതികം ബിംബങ്ങള്‍ എങ്ങെനെ ഉണ്ടായി. ഇത് വല്ലാത്ത ഒരു വിരോധാഭാസമായി തോന്നുന്നു.(എന്റെ കുഴപ്പമാകാം
കാമക്രോധമതമാത്സര്യാദികളുടെ കാഠിന്യം കുറച്ച്, കൂടുതല്‍ സാത്വികമായ ഒരു ജീവിതം നയിക്കുമ്പോള്‍ സ്വയം അറിയാനുള്ള വഴി താനേ വന്നുചേരും എന്ന് എവിടെയോ കേട്ടിട്ടുണ്ട്
ഇത് താങ്കള്‍ പറഞ്ഞത് ശരിയാണെന്ന് എനിക്കും തോന്നുന്നു. തനിക്ക് തോന്നിയതാണ് എന്റെ ശരിയെങ്കില്‍ പിന്നെ ഈ പറഞ്ഞത് എങ്ങനെ സാധിക്കും ?
ശ്രീ ചിന്തകാ,
ഈയുള്ളവന്‍ വളരെ ക്ലിയര്‍ ആയിട്ടുള്ള കിണര്‍വെള്ളം മാത്രം ശീലിച്ചിട്ടുള്ളതിനാല്‍ കേരള വാട്ടര്‍ അതോറിറ്റിയുടെ വെള്ളവും അതിന്‍റെ നിറവും ഒന്നും ഓര്‍ത്തില്ല, ക്ഷമിക്കൂ! ശ്രീരാമകൃഷ്ണന്‍ പറഞ്ഞതായി വായിച്ച ഒരു ഉപമയായതിനാല്‍ വെള്ളത്തെപ്പറ്റി എഴുതി, അത്രേയുള്ളൂ. അത് ഇത്രക്ക് കണ്ഫ്യൂഷന്‍ ഉണ്ടാക്കുമെന്ന് കരുതിയില്ല.
‘ചെന്തൊണ്ടിപ്പഴം പോലുള്ള ചുണ്ടുകള്‍’ എന്നൊക്കെ പണ്ട് കവികള്‍ പാടി കേട്ടിട്ടില്ലേ? യഥാര്‍ത്ഥ ചെന്തൊണ്ടിപ്പഴം കണ്ടിട്ടുള്ളവര്‍ കുറവാണ്, ഈയുള്ളവന്‍ കഴിഞ്ഞ മാസം നെയ്യാര്‍ഡാമില്‍ വച്ചാണ് വളരെ ചുവന്നു പഴുത്തു നില്ക്കുന്ന ആ പഴം കണ്ടത്! അത് കണ്ടിട്ട് നല്ല ഭംഗിയുള്ള ചുണ്ടുകളുമായി ഒരു സാമ്യവും തോന്നിയില്ല! ഹി ഹി ഹി
“അങ്ങിനെ തിരിച്ചറിഞ്ഞ ആളുകളാണോ ഈ ആള്‍ദൈവങ്ങളായി മാറുന്നവര്‍?”
ആള്‍ദൈവം ഏന് താങ്കള്‍ ഉദ്ദേശിക്കുന്നത് ‘കോര്‍പ്പറേറ്റ്’ ആള്‍ ദൈവങ്ങളെയാണെന്ന് തോന്നുന്നു. സ്വയം അറിഞ്ഞ, അങ്ങനെ സ്വയം ഈശ്വരനായവര്‍ ആരും കോര്‍പ്പറേറ്റ് ദൈവം ആകേണ്ട ആവശ്യമുണ്ടെന്ന് ഈയുള്ളവന് തോന്നുന്നില്ല. ഈയുള്ളവന്‍ കോര്‍പ്പറേറ്റ് ദൈവങ്ങളെ ആരെയും ഇതുവരെ നേരിട്ടു കണ്ടിട്ടില്ല, സംസാരിച്ചിട്ടില്ല.
എന്നാല്‍ ആരാലും തിരിഞ്ഞുനോക്കി ശല്യപ്പെടുത്താത്ത ആള്‍ദൈവങ്ങളെ (സ്വയം അറിഞ്ഞവരെ) കണ്ടിട്ടുണ്ട്. അവരില്‍ തുണി ഉടുക്കാത്തവര്‍ ഉണ്ട്, ചൊറി ഉള്ളവര്‍ ഉണ്ട്, ഒരു ലങ്കോട്ടി മാത്രം ധരിക്കുന്നവര്‍ ഉണ്ട്, വര്‍ഷങ്ങളായി ആഹാരം കഴിക്കാതെ ജീവിക്കുന്നവര്‍ ഉണ്ട്, കാട്ടില്‍ താമസിക്കുന്നവര്‍ ഉണ്ട്, നന്നായി ഒന്നു ചിരിക്കാത്തവര്‍ ഉണ്ട്, ഭ്രാന്തനെന്നു നമുക്ക് തുടക്കത്തില്‍ തോന്നുന്നവരുണ്ട്, മൌനികള്‍ ഉണ്ട്,… അവരെയും കോര്‍പ്പറേറ്റ് ആള്‍ദൈവങ്ങളെയും കൂട്ടി കലര്‍ത്താതിരിക്കുക എന്ന് അഭ്യര്‍ത്ഥിക്കുന്നു.
“പരമശിവനും ശ്രീഹരിയും ബ്രഹ്മാവുമെല്ലാം ഈശ്വരന്‍ മാരായി മാറിയത് ഇങ്ങനെയാണോ.?”
അങ്ങനെയുമാവാം. പണ്ടാരോപറഞ്ഞതുപോലെ, ഏതോ ഒരു കാട്ടുരാജാവായിരുന്നിരിക്കാം ശിവന്‍. പിന്നീട് ആത്മസാക്ഷാത്കാരം നേടി, അതിനുശേഷം അദ്ദേഹത്തെപ്പറ്റിയുള്ള കഥകള്‍ പ്രചരിച്ചു, അങ്ങനെ അദ്ദേഹം ഒരു വീരനായി, ദൈവമായി അംഗീകരിക്കപ്പെട്ടു – അങ്ങനെയും വരാം. ഈയുള്ളവന് അറിയില്ല. ഋഗ്വേദത്തിലൊന്നും ശിവനെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല എന്നാണ് മനസ്സിലാവുന്നത്. അതിന് കാരണം ശിവന്‍ ദ്രാവിഡ (തെക്കേ ഇന്ത്യ) ദൈവമായിരുന്നിരിക്കാം, വേദങ്ങള്‍ രൂപംകൊണ്ടത് വടക്കേഇന്ത്യയില്‍ ആയിരിക്കാം.
അദ്വൈതമതത്തില്‍, വേദാന്തത്തില്‍, ദൈവരൂപങ്ങളെ കുറിച്ചു പറയുന്നില്ല. അവനവനെ അറിയുക എന്നത് മാത്രം. അത്രമാത്രമേ ഈയുള്ളവനും ചിന്തിക്കുന്നുള്ളൂ. അത് യുക്തിക്ക് നിരക്കുന്നതായി ഈയുള്ളവന് തോന്നുന്നു.
”അല്ലെങ്കില്‍ ദൈവത്തെ ആരുണ്ടാക്കി എന്ന ചോദ്യം അഭിമുഖീകരിക്കാന്‍ പറ്റാത്തത് കാരണം ആളുകള്‍ ഇങ്ങനെയൊരു ഒപ്ഷന്‍ കണ്ടുപിടിച്ചതാണോ?
അനേകായിരം ചോദ്യങ്ങള്‍ക്കുത്തരമില്ലാത്തതും കേവലം ഒരു ചോദ്യത്തിന് മാത്രം ഉത്തരമില്ലാത്തതും തമ്മില്‍ ഏതാ നല്ലത് ?”
ഇതൊക്കെ ഓരോ കാലഘട്ടത്തില്‍ വരുന്ന മാറ്റങ്ങള്‍ മാത്രമായി നാം കണ്ടാല്‍ മതി. ഇതിലെല്ലാം നിന്നും നമുക്ക് യുക്തിക്കുനിരക്കുന്ന എന്തെങ്കിലും ഉണ്ടെങ്കില്‍ എടുക്കുക, ശ്രമിച്ചു നോക്കുക.
ഒരു ഉദാഹരണത്തിന്, ഗാന്ധിജിയുടെ സമയത്തു ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ് നിലവില്‍ വരുമ്പോള്‍ ഉണ്ടായിരുന്ന കോണ്ഗ്രസ് ആണോ ഇപ്പോഴുള്ളത്? കമ്മ്യൂണിസവും സോഷ്യലിസവും മാര്‍ക്സിസവും ഇപ്പോഴത്തെ ഇടതുപക്ഷവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? കാലാന്തരത്തില്‍ സാമൂഹിക മാറ്റം അനുസരിച്ച് ഇത്തരം ചിന്താഗതികള്‍ മാറുന്നു.
പണ്ട് ചാത്തന്‍ ഉണ്ടായിരുന്നു, ഇപ്പോള്‍ ശാസ്താവായി. പണ്ട് തമ്പുരാന്‍കാവ് ഉണ്ടായിരുന്നു, ഇപ്പോള്‍ അതൊക്കെ ശിവ ക്ഷേത്രങ്ങളാക്കിക്കൊണ്ടിരിക്കുന്നു. പണ്ട് ആദിവാസികള്‍ /കാണിക്കാര്‍ പൂജിച്ചിരുന്ന ഈ ക്ഷേത്രങ്ങളെ ഇപ്പോള്‍ ബ്രാഹ്മണരെ കൊണ്ടു പൂജിക്കുന്നു! അങ്ങനെ പലതും ഈ സമൂഹത്തില്‍ നടക്കുന്നു. നാണുസ്വാമി ചെയ്തതുപോലെ, സ്വയം അറിയാന്‍ ശ്രമിക്കുന്നതോനോടൊപ്പം സാമൂഹികമാറ്റത്തിനും കൂടി ശ്രമിച്ചാല്‍ വളരെ നന്ന്. പക്ഷെ, സ്വയം അറിയാന്‍ ആഗ്രഹമില്ലാത്ത ഒരാള്‍ മതപരമായ ആചാരങ്ങളില്‍ മാറ്റം വരുത്താനും ജനങ്ങളെ ബോധവല്‍കരിക്കാനും ആളല്ല തന്നെ.
വടക്കേഇന്ത്യയിലെ വേദങ്ങളായാലും തെക്കേഇന്ത്യയിലെ സിദ്ധ യോഗമാര്‍ഗ്ഗമായാലും ബാബാജിയുടെ ക്രിയായോഗമായാലും വേദാന്തമായാലും പറയുന്നത് ‘സ്വയം അറിയുക’ എന്നാണ്. അതുതന്നെയാണ് കഴിഞ്ഞ നൂറ്റാണ്ടില്‍ രമണമഹര്‍ഷിയും നാണുസ്വാമിയും ചട്ടമ്പിസ്വാമിയും മറ്റും ചെയ്തത്. അവരെല്ലാം അദ്വൈതികള്‍ ആയിരുന്നു.
“ദൈവത്തെ അന്വേഷിച്ച് അവനവനില്‍ അത് കണ്ടെത്താന്‍ കഴിയുമെങ്കില്‍ ആളുകള്‍ എന്തിനീ കള്‍ട്ടുകളുടെ പിന്നാലെയൊക്കെ പോകുന്നു. “
ഈയുള്ളവന്‍റെ ദൈവത്തിനും ദ്വേഷമില്ല! ദൈവത്തെ ഭയവുമില്ല. നമുക്ക് ഓരോരുത്തര്‍ക്കും ഉണ്മയുണ്ട്. അത് പരിപൂര്‍ണമാണ്, നമ്മുടെ നന്മയുടെ, സത്യത്തിന്‍റെ , ഒക്കെ ആധാരം (reference) ആയി ആ ഉണ്മയെ കരുതാം. നാം ആ ആധാരത്തില്‍നിന്ന് വ്യതിചലിച്ചു എന്ത് ചെയ്യുന്നുവോ അത് നമുക്ക് തെറ്റായും അങ്ങനെ പാപമായും തോന്നുന്നു. നമ്മള്‍ മനസാക്ഷി, അന്തകരണം എന്നൊക്കെ പറയില്ലേ. നാം എപ്പോള്‍ ആ ഉണ്മയ്ക്ക് അനുസൃതമായി മാത്രം പ്രവര്‍ത്തിക്കുന്നുവോ, അപ്പോള്‍ നാമും അതായി. അതത്ത്ര പറയുന്നത് പോലെ ലളിതമല്ല എന്നാണ് കേട്ടിട്ടുള്ളത്. നിഷ്കാമകര്‍മ്മം എന്നൊക്കെ പറയില്ലേ.
ചില പ്രവൃത്തികള്‍ ചെയ്യുമ്പോള്‍ ഉള്ളില്‍ തോന്നും അത് വേണ്ടായിരുന്നു എന്ന്. അല്ലെങ്കില്‍ ഓരോ പ്രവൃത്തിയും ചെയ്തതിനുശേഷം ആലോചിക്കുക അങ്ങനെ വേണമായിരുന്നോ എന്ന്. അങ്ങനെ second thought- ഇല്‍ “വേണ്ടായിരുന്നു’ എന്ന് തോന്നുന്ന പ്രവൃത്തികള്‍ കുറഞ്ഞുവരുമ്പോള്‍ നാം കൂടുതല്‍ അടുക്കുന്നു. ഇങ്ങനെയാണ് ഒരുവന്‍റെ ശരിയും തെറ്റും സ്വയം അളക്കുന്നത്. അല്ലാതെ അഹങ്കാരത്തോടെ ഞാന്‍ ചെയ്യുന്നത് ശരിയാണ് എന്ന് ഉറക്കെ വിളിച്ചു പറയുന്നവരില്‍ അല്ല.
അപ്പോള്‍ നമുക്കും കള്‍ട്ടുകളുടെ പിന്നാലെ പോകാതെ, സ്വയം അറിയാന്‍ ശ്രമിക്കാം. എന്താ?
നമ്മുടെ ചിന്തകളെ വാക്കുകളായി എഴുതിപ്പിടിപ്പിക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ്, പ്രത്യേകിച്ചും ഇത്തരം കാര്യങ്ങള്‍. എന്നാലും കുറെയേറെ ശ്രമിച്ചിട്ടുണ്ട്.
എന്നാല്‍ ആരാലും തിരിഞ്ഞുനോക്കി ശല്യപ്പെടുത്താത്ത ആള്‍ദൈവങ്ങളെ (സ്വയം അറിഞ്ഞവരെ) കണ്ടിട്ടുണ്ട്. അവരില്‍ തുണി ഉടുക്കാത്തവര്‍ ഉണ്ട്, ചൊറി ഉള്ളവര്‍ ഉണ്ട്, ഒരു ലങ്കോട്ടി മാത്രം ധരിക്കുന്നവര്‍ ഉണ്ട്, വര്‍ഷങ്ങളായി ആഹാരം കഴിക്കാതെ ജീവിക്കുന്നവര്‍ ഉണ്ട്, കാട്ടില്‍ താമസിക്കുന്നവര്‍ ഉണ്ട്, നന്നായി ഒന്നു ചിരിക്കാത്തവര്‍ ഉണ്ട്, ഭ്രാന്തനെന്നു നമുക്ക് തുടക്കത്തില്‍ തോന്നുന്നവരുണ്ട്, മൌനികള്‍ ഉണ്ട്,.
പ്രിയ ശ്രീ.
വെറുതെയല്ലെ ആളുകള്‍ സ്വയം ദൈവം ആവാന്‍ മെനക്കെടാത്തത്. ചോറിയും ചുരങ്ങും പിടിച്ച് ഭക്ഷണം കഴിക്കാതെ തുണിയുടുക്കാതെ നടക്കുന്നവരെ കണ്ടത് കൊണ്ടായിരിക്കും. ഉണ്മയെ തിരിച്ചറിഞ്ഞാല്‍ പിന്നെ ഇക്കോലത്തിലാവും എന്നറിഞ്ഞാല്‍ പിന്നെ സത്ബുദ്ധിയുള്ളവരാരെങ്കിലും പിന്നെ ഉണ്മയെ തിരിച്ചറിയണം എന്ന് പറഞ്ഞ് പോകുമോ?. അത് കൊണ്ട് ഉണ്മയെ നേരെത്തെ തിരിച്ചറിഞ്ഞ് കോര്‍പറേറ്റുകളായ ആള്‍ ദൈവങ്ങളുടെ അടുത്ത് പോയി വല്ലതും സാധിക്കുമോ എന്ന് നോക്കുകയല്ലാതെ!!
എന്റെ അഭിപ്രായത്തില്‍ ഇവരാ പുലികള്
ഈയുള്ളവന്‍റെ ദൈവത്തിനും ദ്വേഷമില്ല! ദൈവത്തെ ഭയവുമില്ല. നമുക്ക് ഓരോരുത്തര്‍ക്കും ഉണ്മയുണ്ട്. അത് പരിപൂര്‍ണമാണ്, നമ്മുടെ നന്മയുടെ, സത്യത്തിന്‍റെ , ഒക്കെ ആധാരം (reference) ആയി ആ ഉണ്മയെ കരുതാം.
നിരീശ്വരാവാദവും ഏതാണ്ടിങ്ങിനെ തന്നെയാണ്. മനുഷ്യന്‍ തന്നെയാണ് എല്ലാം. അതിനപ്പുറത്തു ദൈവം ഒന്നുമില്ല, സൃഷ്ടി നടത്തിയ ദൈവമില്ല.സംവിധാനിക്കുന്ന ദൈവമില്ല. ഭയപെടേണ്ട ദിവമില്ല,നിയന്ത്രിക്കുന്ന ദൈവമില്ല, പരിപാലിക്കുന്ന ദൈവമില്ല. പ്രപഞ്ചം ആരും പ്രവര്‍ത്തിപ്പിക്കാത്ത ഒരു യന്ത്രത്തെപ്പോലെ സ്വയം അത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ജീവ ഘടനയിലെ ഏറ്റവും ചെറിയ യൂണിറ്റായ കോശം അതി സങ്കീര്‍ണവും ശാസ്ത്രീയവുമായി സംവിധാനിക്കപ്പെട്ടതിന് പിന്നില്‍ ഒരു യുക്തിയും പ്രവര്‍ത്തിച്ചിട്ടില്ല, അചേതന വസ്തുക്കളിലെ ഏറ്റവും ചെറിയ യൂണിറ്റായ ആറ്റത്തിന്റെ ഘടനയിലെ ശാസ്ത്രീയതക്ക് പിന്നില്‍ ഒരു യുക്തിയുമില്ല. ഏറ്റവും വലിയ ഈ പ്രപഞ്ച ഘടന ഇത്ര ഇത്രയതികം ശാസ്ത്രീയമായി സംവിധാനിക്കപ്പെട്ടത് സ്വയം തന്നെയാണ്.ഇതിന്റെയെല്ലാം പിന്നില്‍ ഒരു മഹാശക്തിയുടെ യുക്തിയൊക്കെ പ്രവര്‍ത്തിച്ചു എന്നത് മനുഷ്യന്റെ വെറും തോന്നല്‍ മാത്രം.
പിന്നെ ആകെകൂടിയുള്ളത് ഈ ജീവിതത്തില്‍ നന്മ തിന്മകളെ തീരുമാനിക്കുക എന്നതാണ്. ഉണ്മയെ തിരിച്ചറിഞ്ഞാല്‍ അത് കഴിഞ്ഞു, അത് ഞാന്‍ തന്നെ.ആകെ കൂടി ഞാന്‍ കാണുന്ന വിത്യാസം നിരീശ്വരവാദികള്‍ അവനവന്റെ ‘ഉണ്മയെ‘ ഈശ്വരന്‍ എന്ന് വിളിക്കാറില്ല എന്നത് മാത്രമാണ്.
വലിയൊരു ചോദ്യം പിന്നെയും ബാക്കി കിടക്കുന്നുണ്ട്. ഒരു പാട് നന്മ ചെയ്ത് ജീവിച്ച് മരിച്ച് പോയ ആളുകളുണ്ട്. അവരുടെ ജീവിതം വളരെ പ്രയാസമേറിയതും കൈപേറിയതും ആയിരുന്നു. എന്നാല്‍ ഒരു കൂട്ടര്‍ ജീവിതം ആസ്വദിച്ചും അന്യന്റ് അവകാശങ്ങല്‍ ഹനിച്ചും തിന്നും കുടിച്ചും കൂത്താടിയും ജീവിച്ചവര്‍. രണ്ട് പേരും ഇവിടെ മരിച്ച് പോകുന്നു.
മരണത്തിന്റെ സമയത്ത് മൃതശരീരത്തോട് പോലും നീതി കിട്ടാത്തവരായിരിക്കും ആദ്യവിഭാഗം. ഇര്‍ക്ക് ആര് നീതി നല്‍കും.?
മരണം വരെ ആര്‍ഭാടമായും ചൂഷണം ചെയ്തും ജീവിച്ചവരാണ് രണ്ടാമത്തെ വിഭാഗം ഇവരുടേ മേല്‍ നീതി ആര് നടപ്പിലാക്കും.?
ചിന്തകൻ:
താങ്കൾ ദയവായി ഇത്തരം കാര്യങ്ങളിൽ ചോദ്യം ഉന്നയിക്കുന്നതിനു മുമ്പ് ഏതെങ്കിലും ദർശനങ്ങളെക്കുറിച്ചുള്ള ഒരു പുസ്തകം വായിക്കൂ. (ഹിന്ദുക്കളെ ബോധവാന്മാരാക്കാൻ വേണ്ടി എം.എം.അക്ബറെ പോലെയുള്ളവർ എഴുതിയിട്ടുള്ള പുസ്തകങ്ങളല്ല ഉദ്ദേശിച്ചത്.) ബ്രഹ്മം, നിരാകാരബ്രഹ്മം, സഗുണബ്രഹ്മം, നിർഗുണബ്രഹ്മം എന്നൊക്കെ പറയുന്നത് മനസ്സിലാവണമെങ്കിൽ തന്നെ അതിനുവേണ്ട പ്രാധമിക വിവരം ഉണ്ടാവണം. ഇതൊന്നും സാധാരണക്കാർക്കുവേണ്ടി പറഞ്ഞിട്ടുള്ളതും അല്ല. സാധാരണ കുടുംബസ്ഥർക്ക് പറഞ്ഞിട്ടുള്ളത്, ജോലികഴിഞ്ഞുവന്ന് കുളിച്ച് കുറിതൊടുമ്പോൾ ‘ശംഭോ മഹാദേവാ’ എന്നോ ‘സവാരി ഗിരിഗിരി’ എന്നോ പറഞ്ഞാൽ മതി എന്നാണ്. അതും എന്തെങ്കിലും കിട്ടണം എന്നുണ്ടെങ്കിൽ തന്നെ ദൈവത്തിനോട് ചോദിച്ചാൽ ഉടൻതന്നെ കുതിരപ്പുറത്തു വന്ന് വേണ്ട വരമൊന്നും കിട്ടില്ല എന്ന് അവർക്കുപോലും അറിയാവുന്നതുകൊണ്ടാണ്. ഇന്നത്തെ ജനങ്ങളുടെ പ്രാർത്ഥന എന്തിനുവേണ്ടിയാണെന്ന് എന്റെ പഴയ ഒരു പോസ്റ്റിൽ എഴുതിയിട്ടുണ്ട്. താങ്കൾ വിശ്വസിക്കുന്ന ദൈവം പറയുന്നപോലെ, ഇതുപോലെ ചെയ്തില്ലെങ്കിൽ നരകത്തിയിൽ വിറകാക്കും, ചുടും എന്നൊന്നും ഉള്ള ഭീഷണി ഇവിടെ ഇല്ല. വേറെ ദൈവത്തിന്റെ മുഖത്തുപോലും നോക്കരുത്. എന്തിന് ചിന്തിക്കാൻ പോലും പാടില്ല എന്നുള്ള വിലക്കുകളും ഇവിടെ ഇല്ല. അതുകൊണ്ടാണ് താങ്കൾക്ക് ഇതെല്ലാം അത്ഭുതമായി തോന്നുന്നത്.
പാര്‍ത്ഥാജി.
ഞാന്‍ ശ്രീ പറഞ്ഞ ചില നിലപാടുകളില്‍ എന്റെ അഭിപ്രയം പറയുക മാത്രമാണ് ചെയ്യുന്നത്.
താങ്കള്‍ പറഞ്ഞ പ്രാധമിക വിവരം എവിടന്ന് കിട്ടും. അതിന് മുമ്പേ താങ്കള്‍ മുങ്കൂര്‍ ജാമ്യവും എടുത്ത് ഇതൊന്നും സാധാരണക്കാര്‍ക്ക് മനസ്സിലാവില്ലെന്ന്.(ഞാന്‍ M M Akbar ന്റെ ബുക്കൊന്നും വായിച്ചിട്ടില്ല കേട്ടോ) മനസ്സിലാവത്തതിനെ കുറിച്ച് താങ്കള്‍ എന്നോട് പറഞ്ഞിട്ടെന്ത് കാര്യം? താങ്കള്‍ എഴുതുന്ന കമന്റുകള്‍ താങ്കള്‍ തെന്നെ ഒന്ന് കൂടി വായിച്ച് നോക്കിട്ട് പോസ്റ്റിയാ പോരെ പാര്‍ത്ഥാജി.
താങ്കൾ വിശ്വസിക്കുന്ന ദൈവം പറയുന്നപോലെ, ഇതുപോലെ ചെയ്തില്ലെങ്കിൽ നരകത്തിയിൽ വിറകാക്കും, ചുടും എന്നൊന്നും ഉള്ള ഭീഷണി ഇവിടെ ഇല്ല. വേറെ ദൈവത്തിന്റെ മുഖത്തുപോലും നോക്കരുത്
ഇതൊക്കെ ജബ്ബാര്‍ മാഷുടെ ബ്ലോഗ് വായിച്ചിട്ട് കിട്ടിയ അറിവാണോ?
ഹിന്ദുമതം പഠിക്കാന്‍ ഞാന്‍ ചിത്രകാരനെയോ അല്ലെങ്കില്‍ സൂരജിനെയോ ഒക്കെ സമീപിക്കണം എന്നാണോ താങ്കള്‍ പറയുന്നത്?
ചിന്തകനും ഒരു പുലിയായി തീരാന്‍ ശ്രമിച്ചോള്ളൂ. മനുഷ്യര്‍ മാത്രം പോരല്ലോ പുലി, എലി, മുതലായ മൃഗങ്ങളും ഈ ലോകത്ത് വേണമല്ലോ.:-)
ഈയുള്ളവന്‍ പറയുന്നതിന്‍റെ അര്‍ത്ഥം മനസ്സിലാക്കാനും കുറച്ചു ചിന്തിക്കാനും ചിന്തകന്‍ ശ്രമിക്കുക. അപ്പോള്‍ ഉണ്മ എന്നൊക്കെ പറയുന്നത് എന്താണെന്ന് മനസ്സിലാകും. എന്തുകൊണ്ടാണ് ഉണ്മ, ആത്മാവ്, ബ്രഹ്മം, ഈശ്വരന്‍ എന്നൊക്കെ പറയുന്നത്, പ്രാര്‍ത്ഥിക്കുന്നത്, ആരാധിക്കുന്നത്, എന്നൊക്കെ മനസ്സിലാവും. അല്ലാതെ ഒരു നിരീശ്വരവാദിക്കോ അന്ധവിശ്വാസിക്കോ അതൊന്നും മനസ്സിലാവില്ല, ഒരിക്കലും.
താങ്കള്‍ യുക്തിവാദിയോ ഏതെങ്കിലും ഒരു മതവിശ്വാസിയോ മറ്റോ ആയിക്കൊള്ളട്ടെ. ഭാരതീയ സനാതന ധര്‍മ്മത്തെ കുറിച്ചറിയാനും വേണം ഒരു യോഗം എന്നുതോന്നുന്നു.
കൂടുതല്‍ അറിയാന്‍ താല്‍പര്യം ഉണ്ടെങ്കില്‍ കുറെയേറെ നല്ല പുസ്തകങ്ങള്‍ ഉണ്ട്, വായിക്കുക. എന്നിട്ട് സ്വയം ചിന്തിക്കുക – ഞാന്‍ എന്തിന് ഈ ഭൂമിയില്‍ പിറന്നു? എന്തിനായിരിക്കും? എന്നൊക്കെ.
ഈയുള്ളവന്‍റെ ആശംസകള്‍.
ശ്രീ,
അന്ധവിശ്വാസത്തെ കൂട്ടായി എതിര്‍ക്കാം എന്ന് ജബ്ബാര്‍ മാസ്റ്ററുടെ ബ്ലോഗില്‍ താങ്കള്‍ എഴുതിയതുകൊണ്ടാണ് ജ്യോതിഷത്തെക്കുറിച്ച് ഞാന്‍ ചോദിച്ചത്.
അതിനു താങ്കള്‍ പരഞ്ഞ മറുപടി:
“ജ്യോതിഷം എത്രത്തോളം ശരിയാണ്, തെറ്റാണ് എന്ന് പറയാന്‍ ഈയുള്ളവന്‍ അത് പഠിക്കാന്‍ ശ്രമിച്ചു നോക്കിയിട്ടില്ല. ഒന്നു അറിയാന്‍ ശ്രമിക്കാതെ എങ്ങനെ അഭിപ്രായം പറയും? അന്ധമായി എതിര്‍ക്കാന്‍ ഈയുള്ളവന്‍ പഠിച്ചിട്ടുമില്ല.”
നിര്‍ഗുണ പരബ്രഹ്മത്തെക്കുറിച്ച് താങ്കള്‍ പറയുന്നത് അതിനെക്കുറിച്ച് മുഴുവനായി പഠിച്ചിട്ടല്ലല്ലോ. അതുപോലെ ജ്യോതിഷത്തെക്കുറിച്ചും ഒരു സാമാന്യ വിജ്ഞാനം ശ്രീക്കുണ്ടാകുമെന്നാണ് എന്റെ പക്ഷം. വിഗ്രഹാരധാന, ജ്യോതിഷം, തുടങ്ങിയവയാണ് എന്റെ അറിവില്‍ ഹിന്ദുമതത്തിലെ പ്രധാനപ്പെട്ട അന്ധവിശ്വാസങ്ങള്‍. അതിനെക്കുറിച്ചു മൗനം പാലിച്ച് പരബ്രഹ്മത്തിന്റെ മഹത്വം പറയുന്നതുകൊണ്ട് എന്താണ് നേട്ടം ശ്രീ? ജ്യോതിഷത്തിന്റെ നിലനില്പ്പുതന്നെ നിര്‍ഗുണപരബ്രഹ്മത്തിന് വിരുദ്ധമായ വിശ്വാസപ്രമാണത്തിലാണ്. നിര്‍ജീവ ഗോളങ്ങളായ ഗ്രഹങ്ങള്‍ നിഗ്രഹാനുഗ്രഹ ശക്തിയുള്ള ദേവതകളാണ് എന്ന അന്ധവിശ്വാസതിന്മേല്‍ കെട്ടിപ്പൊക്കിയതാണ് ജ്യോത്സ്യം. അതിനെക്കുറിച്ച് ഈയുള്ളവന്റെ എളിയ അഭിപ്രായം രാഹുകാലനും ചൊവ്വാദോഷനും ഇവിടെ വായിക്കാം.
ശ്രീയുടെ മറ്റ് പല നിലപാടുകളെക്കുരിച്ചും എതിരഭിപ്രായമുണ്ട്. ഓരോന്നായി പിന്നീട് പറയാം. മറുപടി പ്രതീക്ഷിക്കുന്നു.
രാഹുകാലനും ചൊവ്വാദോഷനും
ഈയുള്ളവന് അറിയില്ല എന്ന് പറഞ്ഞാല്‍ അറിയാം എന്ന് വാദിക്കുന്ന സുശീലിന്‍റെ യുക്തി അതിശയോക്തി തന്നെ എന്നല്ലാതെ എന്ത് പറയാന്‍!
പിന്നെ, രാഹുകാലം കാല്‍ക്കുലേറ്റര്‍ എന്ന പോസ്റ്റ് കണ്ടിട്ടാണോ ഈ ചിന്ത ?
സുശീല്‍ ഗ്രഹങ്ങളെ കുറിച്ചു പഠിച്ചിട്ടുണ്ടാകും, എന്നാല്‍ ജ്യോതിഷം എന്താണെന്ന് അതില്‍ അറിവുള്ളവരോട് സംസാരിച്ചു നോക്കിയിട്ടുണ്ടോ? ഗ്രഹം എന്ന ഒരു വാക്കുകൊണ്ട് നമ്മള്‍ ഉദ്ദേശിക്കുന്ന അര്‍ത്ഥമായിരിക്കണമെന്നില്ല ജ്യോതിഷത്തില്‍. ഈയുള്ളവന്‍ പഠിക്കാന്‍ ശ്രമിച്ചിട്ടില്ല, സമയം കിട്ടിയില്ല ഇതുവരെ.
സുശീലിന് ജനിച്ച ഡേറ്റും കറക്റ്റ് സമയവും സ്ഥലവും അറിയാമോ? എന്നിട്ട് മലപ്പുറത്ത് ഏറ്റവും അറിയപ്പെടുന്ന ഒരു ജ്യോത്സ്യനെ കണ്ടുനോക്കുക. അങ്ങനെ ഒരു പരീക്ഷണം നടത്തി നോക്കൂ, എന്നിട്ട് ബ്ലോഗ്ഗില്‍ പ്രസിദ്ധീകരിക്കൂ, അതല്ലേ എളുപ്പം? ജ്യോതിഷം അറിയാത്ത ഈയുള്ളവന് ഈ വിഷയത്തില്‍ കൊമ്പുകോര്‍ക്കാന്‍ സമയമില്ല.
ഈയുള്ളവന് വേദാന്തവും മറ്റു ബന്ധപ്പെട്ട വിഷയങ്ങളും ആണ് ഇപ്പോള്‍ താത്പര്യം, അത്രേയുള്ളൂ. അതിനാണ് ശ്രമിക്കുന്നത്. അതുകൊണ്ടാണ് ബ്രഹ്മം, ആത്മാവ്, ഉണ്മ എന്നൊക്കെ പുലമ്പുന്നത്. ദയവായി ക്ഷമിക്കുമല്ലോ?
പിന്നെ, വിഗ്രഹാരാധന അന്ധവിശ്വാസമാണെന്നും ഈയുള്ളവന്‍ പറഞ്ഞിട്ടില്ല, തെറ്റിദ്ധാരണ ഒട്ടും വേണ്ട! അത് ഈ പോസ്റ്റും മുഴുവന്‍ കമന്റും വായിച്ചാല്‍ മനസ്സിലാവുമെന്ന് തോന്നുന്നു. അല്ലെങ്കില്‍ ശ്രീ പാര്‍ഥന്‍ പറഞ്ഞതുപോലെ, ബന്ധപ്പെട്ട കൂടുതല്‍ പുസ്തകങ്ങള്‍ വായിക്കുക. എന്തിര്‍ക്കേണ്ടത് മതത്തിന്‍റെ പേരിലുള്ള ചൂഷണത്തെയാണ്.
ചിന്തകൻ:
താങ്കളോട് ഒരു കാര്യം കൂടി പറഞ്ഞിട്ട് ഇവിടത്തെ അഭിപ്രായങ്ങൾ അവസാനിപ്പിക്കുന്നു.
താങ്കൾ ഞാൻ എഴുതിയത് ശരിക്കും വായിക്കാതെ ഞാൻ എഴുതിയ കമന്റ് എന്നോടുതന്നെ വായിച്ചു മനസ്സിലാക്കാൻ പറയുമ്പോൾ ഞാൻ എന്തു കരുതണം. (എന്തെങ്കിലും അഭിപ്രായം പറഞ്ഞതിലോ ടൈപ്പ് ചെയ്തതിലോ തെറ്റുണ്ടെങ്കിൽ അത് തിരുത്താൻ ഞാൻ എപ്പോഴും തയ്യാറാണ്.)
പാർത്ഥൻ പറഞ്ഞു: …മനസ്സിലാവണമെങ്കിൽ തന്നെ അതിനുവേണ്ട പ്രാധമിക വിവരം ഉണ്ടാവണം. ഇതൊന്നും സാധാരണക്കാർക്കുവേണ്ടി പറഞ്ഞിട്ടുള്ളതും അല്ല.
ചിന്തകൻ പറഞ്ഞു: …അതിന് മുമ്പേ താങ്കള്‍ മുങ്കൂര്‍ ജാമ്യവും എടുത്ത് ഇതൊന്നും സാധാരണക്കാര്‍ക്ക് മനസ്സിലാവില്ലെന്ന്.
((സാധാരണക്കാർക്ക് മനസ്സിലാവില്ല എന്ന് ഞാൻ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ?))
ഞാൻ ഉദ്ദേശിച്ച സാധാരണക്കാർ ആരെന്നു കൂടി വ്യക്തമാക്കാം.
സമൂഹത്തിൽ ദാർശനികരും ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും ഉണ്ട്. ഇതിൽ ഭരിക്കപ്പെടുന്നവരാണ് സാധരണക്കാർ എന്നു ഞാൻ ഉദ്ദേശിച്ചത്.
ബഹുവിധ ദർശനങ്ങളിലുള്ള ഹൈന്ദവ ധർമ്മങ്ങൾ എല്ലാം സാധാരണ ജനങ്ങൾ പഠിക്കേണ്ടതുണ്ടോ എന്നൊരു താർക്കികമായ ചോദ്യമുണ്ട്. അതിനുള്ള ഉത്തരം, സാധാരണക്കാർ ഇതൊന്നും പഠിക്കേണ്ടതില്ല, പക്ഷെ ഭരിക്കുന്നവർ നല്ല ഗുരുക്കന്മാരുടെ ശിക്ഷണത്തിൽ ഇതെല്ലാം പഠിക്കേണ്ടതുണ്ട്. എങ്കിലെ ധർമ്മത്തിൽ അടിയുറച്ച ഒരു ഭരണം കാഴ്ചവെയ്ക്കാൻ കഴിയൂ. രാജാക്കന്മാരുടെ ചരിത്രങ്ങളിൽ ഇത് തെളിഞ്ഞു കാണാം. യൂറോപ്പിലെയും ചരിത്രം വ്യത്യസ്തമല്ല. മാഴ്സിലോണിയയിലെ ഫിലിപ്പ് രണ്ടാമനും മകൻ അലക്സാണ്ടറും, അരിസ്റ്റോട്ടിലിന്റെ ശിഷ്യന്മാരായിരുന്നു എന്നത് ഒരു ഉദാഹരണം മാത്രം.
ഇസ്ലാം ചരിത്രം അറിയാൻ ജബ്ബാർ മാഷിന്റെ ബ്ലോഗിലൊന്നും പോകാതെ തന്നെ കഴിയും. ഗൾഫിൽ അത് നിരോധിച്ചിരിക്കുകയുമാണ്. പിന്നെ ഒരു ഖുർആൻ കയ്യിലുണ്ട്. അത്യാവശ്യത്തിന് അത് വായിക്കാറും ഉണ്ട്. പിന്നെ ബ്ലോഗുകൾ, മെയിലുകൾ, മറ്റു പുസ്തകങ്ങൾ എല്ലാം ലഭ്യമാണ്.
പ്രിയ ശ്രീ
ആഗ്രഹമുണ്ടായിരുന്നു .അത്രക്കങ്ങട് ധൈര്യം പോരാത്തതു കൊണ്ടു തല്‍ക്കാലം ഒരു പുലിയാവണ്ട മനുഷ്യനായിതന്നെങ്ങട് ജീവിച്ചാല്‍ മതി. വെറുതെ ശരീരം ചീത്തയാക്കണ്ടല്ലോ
ഭാരതീയ സനാതന ധര്‍മ്മത്തെ കുറിച്ചറിയാനും വേണം ഒരു യോഗം എന്നുതോന്നുന്നു.
ആ യോഗം എനിക്കുണ്ടാകുമോ എന്ന് നോക്കാനാണ് ഞാനീ ചര്‍ച്ച താങ്കളുമായി തുടങ്ങിയത്. താങ്കള്‍ പഠിച്ച നല്ലതെന്ന് തോന്നുന്ന പുസ്തങ്ങള്‍ വല്ലതും എനിക്ക് റഫര്‍ ചെയ്യൂ.(മലയാളത്തില്‍ ഉള്ളത് മാത്രം) ഞാനത് വാങ്ങി വായിക്കാന്‍ ശ്രമിക്കാം. എന്തിനാണ് നാമീ ഭൂമിയില്‍ വന്നത്? ഏങ്ങോട്ടാണ് നാം പോകേണ്ടത് ?, നാം വല്ല ദൌത്യവും നിര്‍വ്വഹിക്കേണ്ടതുണ്ടോ? നമ്മുടെ കര്‍മ്മങ്ങള്‍ക്ക് നാം ഉത്തരം പറയേണ്ടതുണ്ടോ?….ഇങ്ങനെ ഒരു പാട് ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നാം കണ്ടെത്തേണ്ടതുണ്ട് എന്ന്ഉറച്ച് വിശ്വസിക്കുന്ന ഒരാളാണ് ഞാനും.
എന്റെ പ്രിയ ശ്രീ ഞാന്‍ ആദ്യമെ താങ്കളോട് സൂചിപ്പിച്ച ഒരു കാര്യമുണ്ടായിരുന്നു. വേദങ്ങളെ കുറിച്ച് പഠിക്കുക എന്നുള്ളത് എന്റ് ഒരാഗ്രഹമാണ്. അതിലാണല്ലോ ഇത്തരം കാര്യങ്ങളെ കുറിച്ച് സൂചനയുള്ളത്.ഒരു ഭാരതീയനെന്ന നിലക്ക് അതിന് ഞാന്‍ ശ്രമിക്കേണ്ടതുണ്ടെന്ന് എനിക്ക് തോന്നുന്നു. മാത്രമല്ല വേദങ്ങള്‍ക്ക് പിന്നിലെ യാഥാര്‍ഥ്യം എന്തെന്ന് അറിയേണ്ടതുണ്ടല്ലോ. വേദങ്ങളെ നേരിട്ട് സമീപിക്കുന്നതിന് മുമ്പ് അത് ഫോളോ ചെയ്യുന്ന ആരെങ്കിലുമുണ്ടെങ്കില്‍ അവരിലൂടെ സമീപിക്കുന്നതായിരിക്കും കൂടുതല്‍ ഉചിതമെന്ന് എനിക്ക് തോന്നി.
“വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനും” എന്ന ശ്രീനാരായണസ്വാമിയുടെ വാക്കുകള്‍ പൂര്‍ണമായും മുഖവിലക്കെടുക്കുന്ന ഒരാളാണ് ഞാന്‍.
ഒരു കാര്യത്തെ നാം പഠിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന്റെ എല്ലാ വീക്ഷണകോണുകളിലൂടെയും നാം സമീപിക്കേണ്ടതുണ്ട് എന്ന് ഈയുള്ളവന്‍ മനസ്സിലാക്കുന്നു. അതില്‍ ഒരു പക്ഷേ എന്റെ നിലവിലുള്ള നിലപാടുകളില്‍ നിന്നുള്ള വീക്ഷണങ്ങളും കണ്ടേക്കാം. മറ്റുള്ളവരുടെ വീക്ഷണങ്ങളും കണ്ടെക്കാം. എനിക്കൊരു നിലപാടുണ്ട് അത് ഞാന്‍ സാധാരണ വ്യക്തമാക്കാറാളുള്ളതാണ്. അത് എന്തിനാണെന്ന് ചോദിച്ചാല്‍ ആളുകള്‍ക്ക് എന്റെ നിലപാടിനെ ചോദ്യം ചെയ്താല്‍ എനിക്കതിന് ഉത്തരമുണ്ടോ എന്ന് എനിക്കറിയേണ്ടതുണ്ട്. അല്ലെങ്കില്‍ ഞാനതിന് ബാധ്യസ്ഥനാണെന്ന് ഞാന്‍ മാനസ്സിലാക്കുന്നു. മാത്രമല്ല അത് എന്റെ നിലപാടിനെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ എന്നെ പ്രേരിപ്പിക്കുകയും തെറ്റാണെങ്കില്‍ തിരുത്താന്‍ അവസരം നല്‍കുകയും ചെയ്യും.
താങ്കള്‍ ദൈവത്തെ മനസ്സിലാക്കിയതെങ്ങനെയെന്ന പ്രായോഗിക തലത്തില്‍ നിന്നുള്ള ഒരു ശൈലിയില്‍ നിന്നാണ് ഞാനതാരംഭിച്ചത്. താങ്കള്‍ക്കാവും വിധം താങ്കളത് അവതരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത്. എന്നെ സംബന്ധിച്ചേടത്തോളം അതില്‍ ഒരു പാട് വൈരുദ്ധ്യങ്ങള്‍ ഉള്ളതായി തോന്നി. (ഒരു പക്ഷേ എനിക്ക് മനസ്സിലാവത്തതിന്റെ കുഴപ്പമാവാം. അങ്ങിനെയെങ്കില്‍ താങ്കളെന്നോട് ക്ഷമിക്കുക)
അതിനാല്‍ കുറച്ച് കൂടിവ്യക്തതക്ക് വേണ്ടി ഞാന്‍ എന്റ നിലവിലുള്ള ദൈവ സങ്കല്പവും താങ്കള്‍ ഇവിടെ അവതരിപ്പിച്ച ദൈവ സങ്കല്പത്തില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയതും നമ്പറിട്ട് കൊണ്ട് ചുവടെ ചേര്‍ക്കാം. അത് രണ്ടില്‍ നിന്നും താങ്കള്‍ യോജിക്കുന്ന നമ്പറുകള്‍ ഏതെന്ന് സെലക്റ്റ് ചെയ്യുക. ഇല്ലാത്തത് വല്ലതും ഉണ്ടെങ്കില്‍ അത് താങ്കള്‍ ചേര്‍ക്കുക. വിയോജിക്കുന്ന പോയന്റുകളുമായി നമുക്ക് ചര്‍ച്ച തുടരുകയും ചെയ്യാം.ഇവിടെ സ്വഭാവികമായും എന്ത് കൊണ്ട് യോജിക്കുന്നു എന്ത് കൊണ്ട് വിയോജിക്കുന്നു എന്നുള്ള ചോദ്യങ്ങളും വരാം. താങ്കള്‍ക്കെന്നെ ചോദ്യം ചെയ്യാനുള്ള പൂര്‍ണം അവകാശം ഉണ്ട്. ഞാന്‍ എന്ത് വിചാരിക്കും എന്ന് കരുതി ഒരു ചോദ്യവും താങ്കള്‍ വിട്ടു കളയേണ്ടതില്ല.(താങ്കളുടെ വിമര്‍ശനങ്ങള്‍ പോസിറ്റീവായി മാത്രമേ ഞാന്‍ കാണുകയുള്ളൂ)
നിലവിലുള്ള എന്റെ ദൈവ സങ്കല്പം
ആത്യന്തിക നീതി ദൈവത്തിങ്കല്‍ മാത്രമാണ്
————————–
1) സര്‍വ്വലോകത്തെയും സൃഷ്ടിച്ചതും, സൃഷ്ടി ആവര്‍ത്തിക്കുന്നതും അതിനെ വികസിപ്പിച്ച് കൊണ്ടിരിക്കുന്നതുമായ ഒരെ ഒരു ശക്തി
2)സര്‍വ്വ പ്രപഞ്ചത്തിന്റെയും സംവിധായകനും, നിയന്താവും പരിപാലകനുമായുള്ളവന്‍
3)ദൈവം ഏകനാണ്. ദൈവം സര്‍വ്വശക്തനാണ്, പരാശ്രയ മുക്തനാണ്.എന്നാല്‍ ദൈവത്തെ എല്ലാവരും ആശ്രയിക്കുന്നു.ദൈവം അറിയാത്ത ഒരു കര്യവും ഈ സര്‍വ്വ പ്രപഞ്ചത്തിലും നടക്കുന്നില്ല.
4)ദൈവം ആരുടെയും പിതാവല്ല.ആരുടെയും പുത്രനുമല്ല.
5) ദൈവത്തെ പോലെ ദൈവമല്ലാതെ മറ്റൊന്നുമില്ല തന്നെ.
6) ദൈവത്തിന് ഒരു പങ്കുകാരുമില്ല.
7) രക്ഷാ ശിക്ഷകളുടെ ആത്യന്തികത ദൈവത്തിങ്കല്‍ കുടികൊള്ളുന്നു.
9) മറ്റെല്ലാകാര്യങ്ങളുടെയും ആത്യന്തികത ദൈവത്തില്‍ മാത്രമാണ്.
10) സൃഷ്ടിക്കപ്പെട്ടതൊന്നും ദൈവമല്ല.
11) ആത്യന്തികമായ അനുസരണം(കീഴ്വണക്കം) ദൈവത്തോട് മാത്രമുള്ളതാണ്.
12) ആരാധന ദൈവത്തിന് മാത്രമേ പാടുള്ളൂ.
13) ശരിയും തെറ്റും അത്യന്തികമായി തീരുമാനിക്കുന്നത് ദൈവം മാത്രമാണ്.
താങ്കളുടേ ദൈവ സങ്കല്പം എന്ന് ഞാന്‍ മനസ്സിലാക്കിയത്.
രൂപമില്ലാത്ത വെള്ളം ശീതികരിച്ച പാത്രത്തില്‍ മഞ്ഞുകട്ടയുടെ രൂപം പ്രാപിക്കുന്നത് പോലെ ഭക്തന്റെ മനസ്സില്‍ ഭക്തി ശൈത്യം മൂലം ദൈവം രൂപം പ്രാപിക്കുന്നു.
—————————————————————–
1)ദൈവം (ഈശ്വരന്‍) നിര്‍ഗുണ നിരാകാരം പരബ്രഹ്മമാണ്.
2)ആത്മാവ്, ബ്രഹ്മം, ഈശ്വരന്‍ എന്നെല്ലാം പറയുന്നത് സച്ചിദാനന്ദസ്വരൂപവും ഏകവും അദ്വയാവുമായ ഒരേ ചൈതന്യമാണ്. (ഈ ചൈതന്യമാണ് ദൈവം)
3) വാക്കിനും മനസ്സിനും വിഷയമല്ലാത്ത ബ്രഹ്മസ്വരൂപത്തെപ്പറ്റി മനസുകൊണ്ട് ചിന്തിക്കുവാണോ വാക്കുകൊണ്ട് പറയുവാനോ സാദ്ധ്യമല്ല
4) നിത്യവും സത്യവും ശുദ്ധവുമായ ബ്രഹ്മം ഒരിക്കലും നാശമില്ലാത്തതാണ് (ദൈവത്തിന് ഒരിക്കലും നാശമില്ല)
5)ഈശ്വരന്‍ ഒരു ജന്തുവല്ല. ഈശ്വരന് ബുദ്ധിയില്ല, രൂപമില്ല, ഗുണമില്ല, ഭയമില്ല, വികാരമില്ല, സംഗമില്ല, ആദ്യന്തമില്ല, ചലനമില്ല. ഈശ്വരന്‍ ഏകനാണ്, സത്യമാണ്, നിത്യമാണ്,
ശുദ്ധമാണ്, കേവലമാണ്, ശാശ്വതമാണ്, പരിപൂര്‍ണമാണ്, പരമാനന്ദമാണ്, ഉണ്മയാണ്, ജ്ഞാനമാണ്, അനന്തനാണ്, അപ്രാപ്യനാണ്.
6)ഇശ്വരന്‍ ഒന്നിന്റെയും സൃഷ്ടാവല്ല. അങ്ങിനെ വന്നാല്‍ ഈശ്വരെ ആരുണ്ടാക്കി എന്ന ചോദ്യം വരും.
7) മുകളില്‍ പറഞ്ഞഗുണങ്ങളെല്ലാം അവനവനില്‍ തന്നെയുണ്ട്. അങ്ങിനെ അറിഞ്ഞാല്‍ ഞാന്‍ തന്നെയാണ് ദൈവം(അഹം ബ്രഹ്മാസ്മി) എന്ന് ബോധ്യമാവും.
9) നിര്‍ഗ്ഗുണ(നിരാകാര) പരബ്രഹ്മത്തെ മനുഷ്യന്‍ ഓരോരോ ഭാവത്തിലും രൂപത്തിലും ആരാധിക്കുന്നു.
10) ഒരോരുത്തരുടേയും ശരിതെറ്റുകള്‍ തീരുമാനിക്കുന്നത് അവനവന്‍ തന്നെയാണ്.
11) ഈശ്വരന്‍റെ സ്വരൂപം എന്തെന്നുപോലും ചിന്തിയ്ക്കാന്‍ സമയംകിട്ടാത്ത, സാധാരണക്കാരനായ ഒരുവന് മനസ്സിന്‍റെ സമനില നിലനിര്‍ത്താനും തന്‍റെ ദുരിതങ്ങള്‍ തന്നെക്കാള്‍
ശക്തമായ മറ്റൊരാളോട് പങ്കുവയ്ക്കാനും അങ്ങനെ സ്വന്തം മനസ്സിനെ സമാശ്വസിപ്പിക്കാനും ഒരാള്‍ വേണം, അതാണ് അവന്‍റെ ഈശ്വരന്‍. (ഒരോരുത്തരുടെ മനോനില അനുസരിച്ച് എങ്ങിനെ വേണമെങ്കിലും ഇശ്വരനെ തേടാം)
12) ഈശ്വരനെ ആരാധിച്ചാലും ഇല്ലെങ്കിലുല്‍ ഒരു കുഴപ്പവുമില്ല.
ശ്രീ ചിന്തകന്‍റെ ചിന്തകളെ ഈയുള്ളവന്‍ ചോദ്യം ചെയ്യുന്നില്ല, കാരണം, സ്വയം ചിന്തിക്കുക എന്നതാണ് സ്വയം അറിയാനുള്ള ഉപാധി എന്ന് തോന്നുന്നു.
8,9, 11 – ഓരോ മനുഷ്യനും അവനവന്‍റെ മാനസിക നിലയനുസരിച്ച് എതെങ്ക്ല്‍ിയം ഒരു രൂപത്തിലോ ഭാവത്തിലോ ബ്രഹ്മത്തെ ഉപാസിക്കാം, കൂടുതല്‍ അറിയാനുള്ള ഒരു വഴിയായി അതിനെ കാണുന്നു.
10 – നമുക്ക് ഓരോരുത്തര്‍ക്കും ഉണ്മയുണ്ട്. അത് പരിപൂര്‍ണമാണ്, നമ്മുടെ നന്മയുടെ, സത്യത്തിന്‍റെ , ഒക്കെ ആധാരം (reference) ആയി ആ ഉണ്മയെ കരുതാം. നാം ആ ആധാരത്തില്‍നിന്ന് വ്യതിചലിച്ചു എന്ത് ചെയ്യുന്നുവോ അത് നമുക്ക് തെറ്റായും അങ്ങനെ പാപമായും തോന്നുന്നു. നമ്മള്‍ മനസാക്ഷി, അന്തകരണം എന്നൊക്കെ പറയില്ലേ. ഓരോ പ്രവൃത്തി ചെയ്യുമ്പോഴും ‘ഉള്ളിന്റെയുള്ളില്‍’ അത് വേണ്ടായിരുന്നു എന്ന തോന്നല്‍ ഉണ്ടാക്കുന്നെങ്കില്‍ അത് തെറ്റ് തന്നെയാണ്. അത് തോന്നുന്നതെങ്ങനെയോ അതാണ് ആത്മാവ്, ഉണ്മ, ദൈവം, ഈശ്വരന്‍ എല്ലാം, ഈയുള്ളവന്‍റെ ഇപ്പോഴത്തെ അറിവില്‍. നമ്മില്‍ ശരിയായി തോന്നുന്ന, നിഷ്കാമ കര്‍മം കൂടി വരുമ്പോള്‍ നമ്മളും ആ ആനന്ദം കൂടുതല്‍ അനുഭവിക്കും. അങ്ങനെ കുറേശ്ശെ നമുക്കു മനസ്സിനെ നിയന്ത്രിക്കാം, ‘ഞാന്‍ ആരാണ്’ എന്നറിയാം എന്ന് രമണമഹര്‍ഷി പറയുന്നു.
12) “ഈശ്വരനെ ആരാധിച്ചാലും ഇല്ലെങ്കിലുല്‍ ഒരു കുഴപ്പവുമില്ല.” ഈയുള്ളവന്‍ അങ്ങനെ പറയാന്‍ കാരണമുണ്ട്. എന്തെങ്കിലും കുഴപ്പമുണ്ടാവും എന്ന് പേടിച്ചു ഈശ്വരനെ ആരാധിക്കണം എന്ന് ഈയുള്ളവനില്ല. ആരധിക്കുനവര്‍ ആരാധിക്കട്ടെ, അവര്ക്കു സന്തോഷം ഉണ്ടാകട്ടെ. ആരാധിക്കത്തവരെ പേടിപ്പിച്ചു ആരാധിപ്പിക്കുന്നതിലും അര്‍ത്ഥമില്ലല്ലോ.
പിന്നെ ഈശ്വരനെക്കുറിച്ച് ഒരു തര്‍ക്കത്തിനൊന്നും ഈയുള്ളവന്‍ ഇല്ല, കാരണം സമയം വിലപ്പെട്ടതാണല്ലോ. ഈയുള്ളവന്‍റെ ഈ ചെറുമനസ്സില്‍ ഇപ്പോള്‍ തോന്നുന്നവ പങ്കുവയ്ക്കുന്നു, അത്രതന്നെ.
കൂടുതല്‍ അറിയാന്‍ താത്പര്യം ഉണ്ടെങ്കില്‍ ശ്രീ രമണമഹര്‍ഷിയുടെ ഉപദേശങ്ങളോ [PDF]ശ്രീ നാണുസ്വാമിയുടെ പുസ്തകങ്ങളോ അദൈത ചിന്താധാരയിലുള്ള മറ്റു അറിയപ്പെടുന്ന പുസ്തകങ്ങളോ തേടിപ്പിടിച്ചു നോക്കുക, തീര്ച്ചയായും അവ സഹായിക്കും.
ബഹുമാന്യനായ ശ്രീ,
താങ്കളോട് കൊമ്പ് കോര്‍ക്കാന്‍ ഞാനില്ല. അറിയാനും അറിയിക്കാനും എന്ന് താങ്കള്‍ പറഞ്ഞതുകൊണ്‍ട് ഈ അറിവില്ലാത്തവന്‍ ഉള്ള അറിവ് പറഞ്ഞു; ക്ഷമിക്കുക. മറ്റുള്ളവരെ പുലിയാക്കും മുമ്പ്(ശ്രീ:ചിന്തകനും ഒരു പുലിയായി തീരാന്‍ ശ്രമിച്ചോള്ളൂ) സ്വന്തം മനസ്സ് ഒരു പുലിയായിപ്പോകുന്നുണ്ടൊ എന്ന് ആത്മപരിശോധന നടത്തുക.
ശ്രീ @ ശ്രേയസ് പറഞ്ഞു…
പിന്നെ, വിഗ്രഹാരാധന അന്ധവിശ്വാസമാണെന്നും ഈയുള്ളവന്‍ പറഞ്ഞിട്ടില്ല, തെറ്റിദ്ധാരണ ഒട്ടും വേണ്ട! അത് ഈ പോസ്റ്റും മുഴുവന്‍ കമന്റും വായിച്ചാല്‍ മനസ്സിലാവുമെന്ന് തോന്നുന്നു. അല്ലെങ്കില്‍ ശ്രീ പാര്‍ഥന്‍ പറഞ്ഞതുപോലെ, ബന്ധപ്പെട്ട കൂടുതല്‍ പുസ്തകങ്ങള്‍ വായിക്കുക. എന്തിര്‍ക്കേണ്ടത് മതത്തിന്‍റെ പേരിലുള്ള ചൂഷണത്തെയാണ്.
മതത്തിന്റെ പേരിലുള്ള ചൂഷണങ്ങള്‍ ഏതൊക്കെയാണ് പറഞ്ഞുതന്നാല്‍ ഉപകാരകായിരുന്നു. അല്ലെങ്കില്‍ വേണ്ട. അങ്ങ് വേദാന്തത്തെക്കുറിച്ച് പുലമ്പിക്കൊണ്ടിരിക്കുകയല്ലേ. സമയമുണ്ടാകില്ല.
വായിക്കനുള്ള ഉപദേശത്തെ നന്ദിപൂര്‍വ്വം സ്വീകരിക്കുന്നു. ഏതായാലും ജ്യോത്സ്യന്റെ അടുത്ത് പോയി നോക്കനുള്ള ഉപദേശം സ്വീകാര്യമല്ല; നന്ദി പൂര്‍വ്വം നിരസിക്കുന്നു.
കമന്റുകള്‍ക്ക് ക്ഷമ. ഇനിയുണ്ടാകില്ല
ശ്രീ സുശീല്‍,
(ഈയുള്ളവന്‍ ചിന്തകനോട് പറഞ്ഞതെന്താണെന്ന് ചിന്തകന് അറിയാം, സന്ദര്‍ഭം മനസ്സിലാക്കാതെ സുശീല്‍ അതില്‍ കയറിപ്പിടിക്കരുതെ, പ്ലീസ്. )
ഒന്നാമതായി, ജ്യോതിഷം അല്ല ഈ പോസ്റ്റിലെ ചര്‍ച്ചാ വിഷയം, അതറിയാമല്ലോ. അതുകൊണ്ടുതന്നെ, ആ വിഷയവും ഇതുമായി കൂട്ടികലര്‍ത്താനും താല്പര്യമില്ല, അങ്ങനെയാണ് ഈയുള്ളവന്‍റെ യുക്തി.
രണ്ടാമതായി, ഒട്ടും അറിയില്ലാത്ത ഒരു കാര്യത്തെ കുറിച്ചു (ജ്യോതിഷം) അഭിപ്രായം രേഖപ്പെടുത്താതിരിക്കാനുള്ള യുക്തി ഈയുള്ളവനുണ്ട്.
മൂന്നാമതായി, അന്ധമായ യുക്തിവാദം പറഞ്ഞാലേ പുതിയ തലമുറയാകൂ എന്നൊന്നും കരുതാതിരിക്കാനുള്ള യുക്തി ഈയുള്ളവനുണ്ട്.
നാലാമതായി, യുക്തിവാദമെന്നാല്‍ നിലനില്ക്കുന്ന വിശ്വാസപ്രമാണങ്ങള്‍ക്ക് എതിരെയുള്ള അന്ധമായ വികാരപ്രകടനമായി കാണാന്‍ ഈയുള്ളവന് താല്പര്യവുമില്ല.
മതത്തിന്‍റെ ചൂഷണവുമല്ല ഈ പോസ്റ്റിന്‍റെ വിഷയം, അതിനാല്‍ മറുപടിയും പറയുന്നില്ല. താങ്കള്‍ വിശദമായി ഈ വിഷയത്തില്‍ എഴുതൂ, അറിഞ്ഞാല്‍ ഈയുള്ളവനും ചര്‍ച്ചയില്‍ പങ്കെടുക്കാം.
താങ്കള്‍ ഒരു യുക്തിവാദിയാണ് എന്ന് കരുതുന്നുണ്ടെങ്കില്‍, ഓരോ കാര്യത്തെയും കാര്യകാരണസഹിതം അടുത്തറിയാന്‍ ശ്രമിക്കുക. അതിന് ഒരു ഉദാഹരണം മാത്രമാണ് ഒരു അറിയപ്പെടുന്ന ജ്യോത്സനെ കണ്ട് താങ്കളുടെ ‘ഗ്രഹനില’യും ഭാവിയും ഒക്കെ അറിയാന്‍ പറഞ്ഞത്. അപ്പോള്‍ സ്വയം അറിയാമല്ലോ എത്രത്തോളം ശരിയാണ്, തെറ്റാണ് എന്നൊക്കെ. ജ്യോതിഷത്തെക്കുറിച്ച് ഒന്നും അറിയാത്ത ഈയുള്ളവന്‍റെ അഭിപ്രായത്തെക്കാളും നല്ലതല്ലേ അത്?
ഓരോന്നും സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്നു അറിയുക എന്നതത്ത്രെ പണ്ടൊക്കെ അറിയപ്പെട്ടിരുന്ന കോവൂരും മറ്റും ചെയ്തിരുന്നത്. അതുകൊണ്ട് തന്നെ അവരോട് ഈയുള്ളവന് വളരെ ബഹുമാനമാണ്. “കോവൂരിന്‍റെ സമ്പൂര്‍ണ്ണ കൃതികളും” ഭഗവദ്ഗീതയും ഈയുള്ളവന്‍റെ അലമാരയില്‍ വളരെ ഒരുമയോടെ ചേര്‍ന്നിരിക്കുന്നു.
വികാരാധീനമല്ലാത്ത, വിഷയത്തിനകത്തു നില്ക്കുന്ന സംവാദത്തിനു വളരെ സ്വാഗതം, ശ്രീ സുശീല്‍.
ജ്ഞാനം ആണോ ഭക്തിയാണോ കൂടുതല്‍ നല്ലതെന്ന് ചോദിച്ചാല്‍ പൂന്തനതിന്റെയും ഭട്ടതിരിയുടെയും കഥ നോക്കിയാല്‍ മതി. കഥയില്‍ ഉണ്ണികൃഷ്ണന്‍ പ്രത്യക്ഷപ്പെടുന്നു എന്നാണ് പറയുന്നത്. എന്‍റെ ചിന്തയില്‍ അവര്‍ക്ക് കിട്ടിയ ആല്‍മ നിര്‍വൃതി ആണതെന്ന് പറയാം. എന്തായാലും ഒരു കാര്യം സത്യമാണ് ജ്ഞാന മാര്‍ഗ്ഗത്തില്‍ കൂടി ഭട്ടതിരി നേടിയതിനെക്കാള്‍ എളുപ്പത്തില്‍ ഭക്തി മാര്‍ഗ്ഗത്തില്‍ പൂന്താനം നേടി. ഭക്തി ആകുമ്പോ ഈശ്വരനെ നിര്‍ഗുണ ബ്രഹ്മം ആയി കാണാന്‍ പറ്റില്ല.. ആകാരം കൂടിയെ തീരൂ. അപ്പോള്‍ കല്ലോ മണ്ണോ പ്രതിമയോ പോലുള്ള സഗുണ ബ്രഹ്മങ്ങളെ ആരധിക്കുന്നവന്റെ സ്വാതത്ര്യത്തെ തെറ്റെന്നു വിളിക്കാന്‍ ആരെക്കൊണ്ട് കഴിയും.? പൂന്താനം വിഡ്ഢിയാണെന്ന് പറഞ്ഞു കളിയാക്കിയ ഭട്ടതിരിക്ക് പറ്റിയ അബദ്ധങ്ങള്‍ ഈ തര്‍ക്കിച്ചു കഴിയുന്ന നിങ്ങള്‍ക്ക് പറ്റാതിരികക്ട്ടെ എന്ന് നമുക്ക് ഉണ്ണിക്കന്നനോടു പ്രാര്‍ത്ഥിക്കാം
പ്രിയപ്പെട്ട പാക്കരാ,
സഗുണബ്രഹ്മ ആരാധന തെറ്റ് എന്നൊന്നും ഈയുള്ളവന്‍ പറഞ്ഞിട്ടില്ല. താങ്കള്‍ പറഞ്ഞതുപോലെ, അതിന്‍റെ ആവശ്യകതയെക്കുറിച്ച് പറയുക മാത്രമാണ് ചെയ്തത്.
ഇവിടെ ആരും തര്‍ക്കമില്ല, ചിന്തകളും ഈയുള്ളവനും അല്‍പ്പം ചര്‍ച്ച ചെയ്തു എന്നുമാത്രം. പിന്നെ, ഒന്നിനും ശ്രമിച്ചു നോക്കാതെ കണ്ണടച്ച് ഇരുട്ടാക്കി കുറ്റംപറയാന്‍ മാത്രം ശ്രമിക്കുന്ന ചില യുക്തിയില്ലാവാദികളെ വിമര്‍ശിച്ചു എന്നുമാത്രം.
പിന്നെ, പൂന്താനത്തിന്റെയും ഭട്ടതിരിയുടെയും കഥ വേറെ അര്‍ത്ഥത്തില്‍ ആയിരിക്കും എന്ന് കരുതുന്നു. ‘പുരാണപാണ്ഡിത്യം’ എന്ന അറിവാണ് ഭട്ടതിരിക്കുണ്ടായിരുന്നത്, അല്ലാതെ ‘ഞാന്‍ ആര്’ എന്ന പരമമായ അറിവല്ല. അതുകൊണ്ടാണ് അങ്ങനെ ഒരു കഥ വന്നത്.
പ്രിയ ശ്രീ
ദൈവത്തെ കുറിച്ചുള്ള നമുക്ക് ലഭിച്ച അറിവുകള്‍ പങ്കുവെക്കുക മാത്രമേ എനിക്കും ഉദ്ദേശമുള്ളൂ. തര്‍ക്കത്തിനും പിടിവാശിക്കുമൊന്നു മിവിടെ പ്രസ്ക്തിയില്ല. വിലപ്പെട്ട സമയത്ത് ഏറ്റവും പ്രധാനമായതാണ് നാം ചര്‍ച്ച ചെയ്യുന്നത് എന്നാണ് ഈ യുള്ളവന്റ് തോന്നല്‍. ഭൌതീക മായ നേട്ടങ്ങള്‍ക്ക് വേണ്ടി നാം എത്രമാത്രം സമയം ചിലവഴിക്കുന്നു. വിലപ്പെട്ട സമയത്തില്‍ നിന്ന് അല്പം നമുക്കിത്തരം സംവാദങ്ങള്‍ക്ക് വേണ്ടിയും ചിലവഴിക്കാമല്ലോ അല്ലേ.
പിന്നെ താങ്കള്‍ തന്ന ലിങ്കിലെ രമണ മഹര്‍ഷിയുടെ ‘ഞാന്‍ ആരാണ്’ എന്ന പി ഡി എഫ് കുറേ വായിച്ചിട്ടുണ്ട്. ’ഞാന്‍ എന്നിലുള്ള ഉണ്മയെ കണ്ടെത്തിയാല്‍ ഞാന്‍ തന്നെയാണ് ദൈവം എന്ന് സ്ഥാപിക്കാനുള്ള‘ ശ്രമമായാണ് ഇത് വരെ വായിച്ചതില്‍ നിന്ന് എനിക്ക് തോന്നിയത്. ഈ ഒരു കണ്‍സപ്റ്റ് എത്ര തന്നെ ചിന്തിച്ചിട്ടും എന്റെ തലയില്‍ കേറുന്നില്ല. (എന്റെ തലയുടെ കുഴപ്പമായിരിക്കാം)
കാരണം ദൈവം നിര്‍ഗുണ നിരാകാര പരബ്രഹ്മാമാണെന്ന് പറയുകയും സഗുണ സകാരനയ മനുഷ്യന്‍ ‘ഞാന്‍ ആരെന്ന്’ തിരിച്ചറിഞ്ഞാല്‍ നിര്‍ഗുണ നിരാകാര പരബ്രഹ്മാമായി മാറും എന്ന് മനസ്സിലാക്കിയെടുക്കാന്‍ എനിക്ക് കഴിയുന്നില്ല.
ഇതുമായി ബന്ധപ്പെട്ട് ഞാനൊരു ചര്‍ച്ച ഇവിടെ തുടങ്ങിയിട്ടുണ്ട്. താങ്കളുടെ അറിവുകള്‍ പങ്കു വെക്കാന്‍ ഞാന്‍ താങ്കളെ ക്ഷണിക്കുന്നു.
താങ്കള്‍ക്ക് നന്മയും വിജയവും നേര്‍ന്ന് കൊണ്ട്
സ്നേഹം പൂര്‍വ്വം…..
ചിന്തക,
നിര്‍ഗുണ ബ്രഹ്മവും സഗുണ ബ്രഹ്മവും തമ്മിലുള്ള വ്യത്യസമെന്താണെന്ന് ചോദിച്ചാല്‍ മാമ്പഴവും അതിന്‍റെ രുചിയും തമ്മിലുള്ള വ്യത്യാസമെന്താണ്? അല്ലെങ്കില്‍ അവിയലും
അതിന്‍റെ രുചിയും തമ്മിലുള്ള വ്യത്യാസമെന്താണ് എന്ന് ചോദിക്കുന്ന പോലെ ഇരിക്കും. നമുക്ക് ആ രുചി കാണാന്‍ പറ്റുന്നില്ല പക്ഷെ അനുഭവിക്കാന്‍ പറ്റുന്നുണ്ട്. മാമ്പഴമോ അല്ലെങ്കില്‍ അവിയലോ കഴിക്കുമ്പോ മാത്രമാണ് അത് അനുഭവിക്കാന്‍ പറ്റുന്നതും. മാറി നിന്നാല്‍ മറ്റുള്ളവര്‍ കഴിച്ചതിന്‍റെ അഭിപ്രായം കേട്ടു വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യാം. കൂടുതല്‍ അറിയണമെങ്കില്‍ http://www.iish.org എന്ന സൈറ്റില്‍ Dr.N. Gopalakrishnan സാറിന്‍റെ പ്രഭാഷണങ്ങള്‍ ഡൌണ്‍ലോഡ് ചെയ്തെടുക്കാം. കേള്‍ക്കുക.
പ്രിയ ശ്രേയസ്,
തെറ്റിദ്ധരിച്ചതില്‍ ഖേദിക്കുന്നു.
സുശീലേ,
യുക്തിവാദം സ്വന്തം മനസ്സിനോട് തന്നെയാണ് വേണ്ടത്. അല്ലാതെ അടുത്ത് കാണുന്നവനോടല്ല. സ്വന്തം മനസ്സിലെ അറിവില്ലായ്മയെ ദൂരികരിക്കാന്‍ ചിന്തിച്ചു സത്യങ്ങള്‍ എന്താണെന്നു മനസ്സിലാക്കന്‍ ശ്രമിക്കുക. അതിന് ഏറ്റവും പറ്റിയത് സനാതന മതം തന്നെയാണ്. കാരണം യാതൊരു നിയന്ത്രണവും അതിനില്ല. ആര് ചീത്ത വിളിച്ചാലും ആര് തെറ്റ് പറഞ്ഞാലും ഉള്‍ക്കൊള്ളാന്‍ പാകത്തിന് ഒരു അമ്മയുടെ സ്നേഹം വഴിഞ്ഞൊഴുകുന്ന മനസ്സോടെ ആണതിരിക്കുന്നത്. സ്വന്തം കുഞ്ഞു നേര്‍വഴിക്കു നടന്നില്ലെന്കിലും അതിനെ വെറുക്കാന്‍ സ്വന്തം അമ്മയ്ക്ക് കഴിയില്ല.
200 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡാര്‍വിന്‍ കണ്ടു പിടിച്ചത് 5000 വര്‍ഷങ്ങള്‍ക്ക് മുമ്പ് പതഞ്ജലി മഹര്‍ഷി പറഞ്ഞിട്ടുണ്ട്. ദശാവതാരം തന്നെ ഒരു ഒന്നാംതരം പരിണാമ സിദ്ധാന്തത്തിന് ഉദാഹരണമാണ്. സൂക്ഷ്മമായി പഠിക്കണം എന്നാലെ മനസ്സിലാവൂ. ജീവന്‍റെ തുടക്കം വെള്ളത്തിലായിരുന്നു. മത്സ്യത്തിലാണ് ദശാവതാരം തുടങ്ങുന്നത്. അതിന് ശേഷം കരയിലും ജലത്തിലും കഴിയുന്ന കൂര്‍മം. പിന്നെ കരയില്‍ പന്നി ആയി, അതിന് ശേഷം പ്രാകൃതനായ മാംസ്യം പച്ചയോടെ തന്നെ കഴിക്കുന്ന സിംഹത്തിന്റെ തലയൊട് കൂടിയ നരസിംഹം. കുള്ളന്മാരുറെ ജന്മം വാമനന്‍. അതിന് ശേഷം കല്ല് (മഴു) ആയുധമാക്കിയ സംസ്കാരമുള്ള മനുഷ്യന്‍റെ ആദ്യ രുപം.. പരശുരാമന്‍. . പിന്നെ ബാകി ചിന്തിക്കുക ആലോചിക്കുക…. വിദേശി കണ്ടു പിടിച്ചതെല്ലാം അറിവുകളും ഇവടെ ഉള്ളതെല്ലാം പ്രകൃതവും അന്ധവിശ്വാസവും ആണെന്ന് പറയുന്നത് സ്വന്തം വീട്ടില്‍ നിന്നു ആഹാരം കഴിക്കാതെ ഹോട്ടലില്‍ നിന്നു കഴിക്കുന്നതിനു തുല്യമാണ്. ഒരു നേരമെങ്കിലും അമ്മയുടെ കൈ കൊണ്ടു ഉണ്ടാക്കിയ ഭക്ഷണം കഴിച്ചു നോക്കുക. രുചി ഏതിനാണ് കൂടുതല്‍ എന്ന് മനസ്സിലാവും.
ചിന്തകനും അതേ വിശ്വാസമുള്ളവരും, സ്വന്തം മതത്തിലെ വിശ്വാസങ്ങൽ നിലനിർത്തിക്കൊണ്ടു തന്നെ, ദൈവം എന്ന സങ്കല്പത്തിനെ തൽകാലം മാറ്റി നിർത്തുക. പ്രപഞ്ചത്തിനു പുറത്ത് ഒരു ദൈവത്തിനെ സിംഹാസനത്തിൽ ഇരുത്തിയാൽ രമണമഹർഷിയെന്നല്ല ആരുടെ വിശദീകരണങ്ങളും മനസ്സിലാവില്ല.
ദൈവം നിര്‍ഗുണ നിരാകാര പരബ്രഹ്മാമാണെന്ന് പറയുകയും സഗുണ സകാരനയ മനുഷ്യന്‍ ‘ഞാന്‍ ആരെന്ന്’ തിരിച്ചറിഞ്ഞാല്‍ നിര്‍ഗുണ നിരാകാര പരബ്രഹ്മാമായി മാറും എന്ന് മനസ്സിലാക്കിയെടുക്കാന്‍ എനിക്ക് കഴിയുന്നില്ല.
പ്രിയ പാക്കരന്‍സ്
നിര്‍ഗുണ ബ്രഹ്മം സഗുണ ബ്രഹ്മവും തമ്മിലുള്ള വിത്യാസമല്ല ഞാന്‍ ചോദിച്ചത്. നിര്‍ഗുണ നിരാകാരമാണെന്ന് പറയുന്ന ബ്രഹ്മം പിന്നെ ഒരേ സമയം സഗുണ സകാരമായി മാറുന്നതിലെ വൈരുദ്ധ്യത്തെ കുറിച്ചാണ് ഞാന്‍ എനിക്ക് മനസ്സിലാവുന്നില്ല എന്ന് മുകളില്‍ പറഞ്ഞത്.
ഈ മാമ്പഴമെങ്ങനാ ഒന്ന് കഴിക്കാന്‍ പറ്റൂന്നത് പാക്കരന്‍സ്.
ചിന്തകനും അതേ വിശ്വാസമുള്ളവരും, സ്വന്തം മതത്തിലെ വിശ്വാസങ്ങൽ നിലനിർത്തിക്കൊണ്ടു തന്നെ, ദൈവം എന്ന സങ്കല്പത്തിനെ തൽകാലം മാറ്റി നിർത്തുക.
പാര്‍ത്ഥാജീ
ദൈവത്തെ മാറ്റി നിര്‍ത്തിയാല്‍ പിന്നെന്ത് വിശ്വാസമാ നിലനില്‍ക്കുന്നത്. ഞാനൊരു ദൈവമാകും എന്ന് പറഞ്ഞാല്‍ അതെനിക്കുള്‍ക്കൊള്ളാനാവുന്നില്ല. ദൈവം ഏകമാണെന്ന് പറയുകയും എല്ലാവരും അവനവന്റെ ആത്മാവ് കണ്ടെത്തിയാല്‍ ദൈവമാകും എന്ന് പറയുകയും ചെയ്യുന്നതിലെ വൈരുദ്ധ്യം എനിക്കുള്‍കൊള്ളാന്‍ കഴിയുന്നില്ല. നാം സൃഷ്ടിച്ചെടുക്കുന്ന ഒരു ദൈവം എങ്ങനാ ദൈവമാകുന്നത് ? നമ്മെ സൃഷ്ടിക്കാന്‍ കഴിവുള്ളവനല്ലേ ദൈവം?
ഞാന്‍ എന്റെ ദൈവ സങ്കല്പത്തെ അല്ല മാറ്റി നിര്ത്തേണ്ടത്. മറിച്ച് താങ്കള്‍ താങ്കളുടെ മുന്‍ വിധികളെയാണ് മാറ്റി നിര്‍ത്താന്‍ ശ്രമിക്കേണ്ടത്. അപ്പോള്‍ എല്ലാം ശരിയാവും.
ചിന്തകൻ:
അവനവന്റെ ആത്മാവിനെ അറിഞ്ഞാൽ അവൻ അതായിത്തീരും എന്നാണ്. അല്ലാതെ അതുപോലെ വേറൊന്നാവും എന്ന് ആരാ പറഞ്ഞത്. താങ്കൾക്ക് ഇതിനു മുമ്പ് ബ്രഹ്മാവല്ലെ സൃഷ്ടി നടത്തുന്നത് എന്നൊരു സംശയം ഉണ്ടായിരുന്നല്ലൊ. സംഹാരമൂർത്തിയായ ശിവൻ സൃഷ്ടിയിൽ എങ്ങനെ ഉൾപ്പെടുന്നു എന്നതിന് അർദ്ധനാരീശ്വര സങ്കല്പത്തെക്കുറിച്ച് ഒരു പോസ്റ്റ് ഇവിടെ ഉണ്ട്. ചിലപ്പോൾ സംശയം തീരുന്നതിനു പകരം ആകെ കുഴയാനും ഇത് ധാരാളം.
അവനവന്റെ ആത്മാവിനെ അറിഞ്ഞാൽ അവൻ അതായിത്തീരും
പാര്‍ത്ഥാജി
അവന്‍ ഏതായിതീരുന്നാ പറഞ്ഞത്? ഏത് പോലെ വേറൊന്നാവുംന്നാ ഞാന്‍ പറഞ്ഞത്? ‘അഹം ബ്രഹ്മാസ്മി’ എപ്പോഴാണാവുക?
ബ്രഹ്മാവ് സൃഷ്ടി നടത്തിയിട്ടുണ്ട എന്നുള്ളത് വെറും കെട്ടുകഥ മാത്രമാണോ? താങ്കളുടെ പോസ്റ്റ് ഞാന്‍ വായിച്ചു അതില്‍ ഈവ്വിഷയകമായി എനിക്ക് ഒന്നും മനസ്സിലായില്ല. ഒന്നു കൂടിവായിക്കാം.
ചിന്തകൻ:
നീ എന്റെ ഭക്തനാവുക (ഗീത)
നീ എന്നിൽ മാത്രം വിശ്വസിക്കുക (ഖുർആൻ)
എന്നു വച്ചാൽ: (ഗീതാഭാഷ്യം) നീ നിന്റെ ബുദ്ധിയിൽ (ഏതു രൂപത്തിൽ)
ശ്രദ്ധയുള്ളവനായി ചിന്തിക്കുന്നുവോ /
പ്രവർത്തിക്കുന്നുവോ, നീ അതായിത്തീരും. ദൈവമാണെങ്കിലും, ചെകുത്താനാണെങ്കിലും എല്ലാം നിന്നിൽ തന്നെ.
“അഹം ബ്രഹ്മാസ്മി” – നീ നിന്റെ ശുദ്ധമായ ഉണ്മയെ അറിയുക. നീ ആരാണെന്ന് അറിയാൻ ശ്രമിക്കുക. അല്ലാതെ ‘ബ്രഹ്മാവ്’ ആരാണെന്ന് അന്വേഷിക്കാൻ പോകരുത്. (അല്ലെങ്കിൽ കുതിരവട്ടം പപ്പുവിനോട് ചോദിക്കുക.)
ചിന്തകൻ പറഞ്ഞു:
(ഏത് പോലെ വേറൊന്നാവുംന്നാ ഞാന്‍ പറഞ്ഞത്?)
ചിന്തകൻ പറഞ്ഞു:
(ഞാനൊരു ദൈവമാകും എന്ന് പറഞ്ഞാല്‍ അതെനിക്കുള്‍ക്കൊള്ളാനാവുന്നില്ല. ദൈവം ഏകമാണെന്ന് പറയുകയും എല്ലാവരും അവനവന്റെ ആത്മാവ് കണ്ടെത്തിയാല്‍ ദൈവമാകും എന്ന് പറയുകയും ചെയ്യുന്നതിലെ വൈരുദ്ധ്യം എനിക്കുള്‍കൊള്ളാന്‍ കഴിയുന്നില്ല.)
നീ എന്റെ ഭക്തനാവുക (ഗീത)
നീ എന്നിൽ മാത്രം വിശ്വസിക്കുക (ഖുർആൻ)
പാര്‍ത്ഥാജീ
ഇവിടെ രണ്ട് സഥലത്തും ‘ഞാനും(എന്റെ) നീയും ‘ രണ്ടാണ്
ഒന്നല്ല.
നീ നിന്റെ ബുദ്ധിയിൽ (ഏതു രൂപത്തിൽ)
ശ്രദ്ധയുള്ളവനായി ചിന്തിക്കുന്നുവോ /
പ്രവർത്തിക്കുന്നുവോ, നീ അതായിത്തീരും.ദൈവമാണെങ്കിലും, ചെകുത്താനാണെങ്കിലും എല്ലാം നിന്നിൽ തന്നെ
സത്യം പറഞ്ഞാല്‍ വീണ്ടും കണ്‍ഫ്യൂസ്ഡ് ആയി. മിക്കവാറും കുതിരവട്ടത്ത് നിന്ന് തന്നെയുള്ള ആരോടെങ്കിലും ചോദിക്കേണ്ടിവരും
പപ്പു ഇല്ലാത പോയല്ലോ എന്ത് ചെയ്യാന്‍.
ഇവിടെ ഞാന്‍ എന്താണോ മനസ്സില്‍ ധ്യാനിക്കുന്നത് അതനുസരിച്ച് ദൈവമോ ചെകുത്താനോ ആയിത്തീരുമെന്നല്ലേ പറയുന്നത് ?
ഇവിടെ രണ്ട് സഥലത്തും ‘ഞാനും(എന്റെ) നീയും ‘ രണ്ടാണ്
ഒന്നല്ല.
—————-
സുഹൃത്തെ:
ഇത് സെമിറ്റിക് മതങ്ങളുടെ അളവുകോൽ വെച്ച് ഹൈന്ദവ ദർശനങ്ങളെ കണ്ടതിന്റെ കുഴപ്പമാണ്.
(അതായിത്തീരും എന്നതിനെ വിശദീകരിച്ചത് ഒന്നു കൂടി വായിക്കൂ.)
ആരാണ് ഈശ്വരന്‍ ? എന്നതിന്റെ ഉത്തരം എന്റെ ബ്ലോഗിലും, താങ്കളുടെ ഞാന്‍ ആര് ? എന്നാ പോസ്റ്റില്‍ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട് . ചുവടെ എഴുതുന്നത് ഒരു ഖണ്ഡനം ആയിട്ടോ അഭിപ്രയംയിട്ടോ താങ്കള്‍ക്ക് കരുതാം. ഈ ലേഖനത്തിന്റെ ഓരോ പാരഗ്രാഫ് അനുസരിച്ചാണ് അഭിപ്രായം എഴുതുവാന്‍ ശ്രമിച്ചിട്ടുള്ളത്.
ആത്മാവും, പരമാത്മാവും ഒന്നല്ല അവ രണ്ടാണ്, പരമാത്മാവ് മാത്രമാണ് സച്ചിധനന്ദ രൂപം അല്ലാതെ ആത്മാവല്ല. വിഷയധിതനായ ബ്രഹ്മം വാക്കിനും, മനസ്സിനും എന്നല്ല ഒന്നിനും വിഷയമല്ല എന്നത് ശരിയാണ്, എന്നാല്‍ അവനവന്റെ ജ്ഞാനത്തിലധിഷ്ടിതമായി ബ്രഹ്മത്തെ കുറിച്ച് പറയാന്‍ കഴിയും. തെളിവ് ആര്‍ഷ ഗ്രന്ഥങ്ങള്‍ തന്നെ.
ആത്മാവ് ഒന്നും ചെയ്യുന്നില്ല, പറയുന്നില്ല, അനുഭവിക്കുന്നില്ല എന്നത് ശരിയല്ല. സുഖ ദുഃഖ അനുഭവങ്ങള്‍ പിന്നെ ആര്‍ക്കാണ് അനുഭവപ്പെടുന്നത് ?
കര്‍ത്താവ് ഈശ്വരനും, ഭോക്താവ് ആത്മാവുമാണ് ഇവ രണ്ടും ഒന്നല്ല. ഈശ്വരന്‍ സൃഷ്ട്ടി നടത്തിയത് ഈശ്വരന് വേണ്ടിയല്ലതതിനാല്‍ തന്നെ.
ബ്രഹ്മം അനാദിയാണ് കാരണം ജനിച്ചത് മാത്രമേ മരിക്കുകയുള്ളൂ.
സര്‍വ്വവ്യാപിയയതിനാല്‍ ഈശ്വരന്‍ അരൂപിയാണ്, സത്വ, രജ, തമോ ഗുണങ്ങള്‍ ഇല്ലാത്തതിനാല്‍ അദേഹം നിര്‍ഗുണന്‍ ആണ്, സര്‍വ്വ ശക്തനായതിനാല്‍ നിര്‍ഭയന്‍ ആണ്, നിരാകാരന്‍ ആയതിനാല്‍ വികാരവും ഇല്ല, സര്‍വ്വജ്ഞനായ ഈശ്വരന് ബുദ്ധിയില്ല എന്നത് വിഡ്ഢിത്തമല്ലേ ? അഹോരാത്രം നടന്നുവരുന്ന സൃഷ്ട്ടി യഞ്ജം വീക്ഷിച്ചതില്‍ നിന്നാണോ ഈശ്വരന്‍ കര്‍മ്മം ചെയ്യുന്നില്ല എന്നത് കണ്ടെത്തിയത് ?
ഉപാസന വ്യര്‍ത്ഥമാകുന്ന തരത്തിലാണോ ഈശ്വരന്‍ അപ്രപ്രിയന്‍ ?
ബ്രഹ്മം സാകരമായി തീരുന്നത് ഭക്തന്‍മാരുടെ അജ്ഞതയിലും, മനോരോഗത്താലും ആയിരിക്കാം.
മതമെന്നാല്‍ അഭിപ്രായം എന്ന് മാത്രമാണ്, ഹൈന്ദവം എന്നത് മതം അല്ലാത്തപ്പോള്‍ ഏത് മതത്തിലാണ് രൂപമുള്ള ദൈവങ്ങളെ സൃഷ്ട്ടിച്ചിരുക്കുന്നത് ? അള്ളാഹുവിനോ, യെഹോവക്കോ രൂപം ഉള്ളതായി പ്രത്യക്ഷത്തില്‍ കാണുന്നില്ല.
അവതാരങ്ങള്‍ ഒരുകൂട്ടം മനോരോഗികള്‍ക്ക് ആശ്വാസം നല്‍കി പരോക്ഷമായ് പിടിച്ചു പറിക്കുന്ന തസ്കര പ്രഭുക്കള്‍ മാത്രമാണ്. ഈശ്വരന്‍ സര്‍വ്വവ്യാപിയും, സര്‍വ്വശക്തനുമായതിനാല്‍ അവതാരം അനാവശ്യം.
ദൈവ പുത്രന്മാര്‍ ആരൊക്കെ എന്ന് സുചിപ്പിക്കാമായിരുന്നു, ഒരാള്‍ യേശു ആയിരിക്കാം മറ്റെയാള്‍ ?
ബൈബിള്‍ പ്രകാരം ദൈവപുത്രന്റെ അമ്മ എന്നതില്‍ ഉപരി അവര്‍ ദൈവത്തിന്റെ ഭാര്യയുമാണ്. കാരണം ആദത്തെ സൃഷ്ട്ടിച്ചതുപോലെ അല്ല യേശുവിനെ സൃഷ്ട്ടിച്ചത്.
നമ്മുടെ നാട്ടില്‍ മോഹല്‍ ലാല്‍, മമ്മൂട്ടി എന്നിവരെ ആരധിക്കുനതുപോലെ മേല്‍ പറഞ്ഞവരെ സത്യത്തെ അറിയാതെ ഭയന്നരധിക്കും. വിശ്വാസത്തില്‍ നിന്ന് ജ്ഞാനം എന്നതില്‍ നിന്ന് ജ്ഞാനത്തില്‍ നിന്ന് വിശ്വാസം ഉണ്ടായിവരുന്നത് വരെ ഈ നാടകം തുടര്‍ന്നുകൊണ്ടിരിക്കും.
ഹിന്ദു പുരാണങ്ങള്‍ എന്നത് കെട്ടുകഥകള്‍ മാത്രമാണ് ഇക്കാര്യം താങ്കള്‍ ഈ ലേഖനത്തില്‍ തന്നെ എഴിതിയിട്ടുണ്ട് . ബൈബിളിനും, ഖുറാനും എതിരായി കുറെ കപട ആചാര്യരാമന്‍മാര്‍ എഴുതിയുണ്ടാക്കിയ നവീന ഗ്രന്ഥങ്ങള്‍ മാത്രമാണ് അവ. ആവശ്യമെങ്കില്‍ തെളിയിക്കാം.
വേദത്തെ തള്ളിപ്പറഞ്ഞ കാലം മുതല്‍ അനാചാരങ്ങള്‍ വര്‍ദ്ധിച്ചുവന്നു. ജൈനന്മാരാണ് വിഗ്രഹാരാധന തുടങ്ങി വച്ചത്.
ഈശ്വരനെ അല്ലാതെ അദ്ദേഹത്തിന്റെ സൃഷ്ട്ടികളെ ഒന്നിനെയും ആരാധിക്കാന്‍ പാടില്ല, അത് ഏത് ഭാവത്തില്‍ ആണെങ്കിലും.
ആത്മവിശ്വാസം ഇല്ലാത്തവരെ കുറിച്ച് എന്ത് പറയാന്‍, അവനെ ആള്‍ ദൈവങ്ങള്‍ വിഘ്നേശ്വരനെയും, ഉണ്ണികണ്ണനെയും കാണിച്ചു വഞ്ചിച്ചു വാഴട്ടെ ! സായുജ്യമെന്ന തോന്നല്‍ മിഥ്യ ആണെന്ന് സമ്മതിച്ചതില്‍ സന്തോഷം.
സരസ്വതി എന്നത് വീണ പിടിച്ച് അരയന്നത്തിന്റെ പുറത്തിരിക്കുന്ന സ്ത്രീ രൂപമല്ല. അത് ഈശ്വരന്റെ നാമങ്ങളില്‍ ഒന്നുമാത്രമാണ് . ചിത്രകാരന്റെ ഭാവനയില്‍ നിലവിലെ രൂപം ഉണ്ടായി വന്നുയെന്നു.
അന്ധവിശ്വാസം ഒരിക്കലും ആത്മ വിശ്വാസം നേടി തരില്ല, അവ തിന്മയിലേക്ക് മാത്രമേ നയിക്കുകയുള്ളൂ.
കൃഷ്ണനും, ക്രിസ്തുവും ജീവിച്ചിരുന്ന യുഗപുരുഷന്‍മാര്‍ മാത്രമാണ്, അവരുടെ ആശയങ്ങള്‍ കലര്പ്പോടുകൂടി ഭാഗികമായി ഇന്നും നിലനില്‍ക്കുന്നത് തന്നെയാണ് തെളിവ്.
സുഖവും ദുഖവും പങ്കുവയ്ക്കാന്‍ കഴിയുന്ന ഒന്നല്ല കാരണം, പ്രസ്തുത അനുഭവങ്ങള്‍ ആത്മാവിന് മാത്രമാണ് ഉളവാകുന്നത്. എന്റെയും, താങ്കളുടെയും ആത്മാവ് ഒന്നല്ല എന്നതിനാല്‍ ഒരേ അനുഭവങ്ങള്‍ പരസ്പരം ഒരുപോലെ ഒരിക്കലും ഉണ്ടാകുന്നില്ല. അറിവില്ലാത്തവര്‍ ദുഃഖം പങ്കിടാന്‍ വരുന്ന സുഹൃത്തിനെ ഈശരനായ് കണ്ടെന്നുവരാം. പക്ഷേ ശരി ഇതാണ് എന്ന് പറയരുത്.
അറിവിയില്ലയിമ കാട്ടുവാസിയെയും, നഗരവാസിയെയും ഒരുപോലെ തന്നെയാണ്. ആദിത്യനമസ്കാരം നടത്തുന്ന നഗരവാസികള്‍ ഇന്നും ഉണ്ട്.
so called ബ്രാഹ്മണന്മാരും സൂര്യനെ ആരധിക്കുനുണ്ട്.
ദോക്ഷമല്ലാത്ത അന്ധവിശ്വാസം താങ്കള്‍ പ്രോത്സാഹിപ്പിക്കുമോ ? തസ്ക്കരനു മോക്ഷണം എന്നപോലെയാണ് കപട സന്യാസിക്കു ആത്മീയത ഇവ മറ്റുള്ളവര്‍ക്ക് ആസ്വസമെന്കില്‍ താങ്കള്‍ എതിര്‍ക്കില്ലേ ?
ചിന്താ ശക്തി കുറഞ്ഞവര്‍ ആരെങ്കിലും ഉണ്ടോ ? ചിന്തിക്കുന്നത് ഒരു അദ്ധ്വാനമായി കാണുന്നവരെ സന്തോഷിപ്പിക്കണോ ?
ഈശ്വരനെ സ്വയം മാത്രമേ കണ്ടെത്താന്‍ കഴിയുകയുള്ളൂ, ഗുരു ഒരു മാര്‍ഗം മാത്രം. കാരണം ഗുരുവും, ശിഷ്യനും രണ്ടാത്മാക്കള്‍ ആണെന്നത് തന്നെ, ഒന്നെങ്കില്‍ ലോകത്ത് ഒരാള്‍ ആത്മസാക്ഷാത്കാരം നേടിയാല്‍ മാത്രം മതിയാരുന്നു. ആയതിനാല്‍ തന്‍ തന്നെ അറിയുന്നതല്ല ഈശ്വരന്‍. ഞാന്‍ ആര് ? എന്ന താങ്കളുടെ പോസ്റ്റില്‍ എന്റെ അഭിപ്രായം രേഖപ്പെടുത്തിയിരുക്കുന്നു.
ഈശ്വരന്‍ എന്താണെന്നു മനസ്സിലായാല്‍ യോഗികള്‍ക്ക് എന്നല്ല ആര്‍ക്കും വിഗ്രഹാരാധന ആവശ്യമില്ല. ആത്മസാക്ഷാല്‍ക്കാരം നേടിയവര്‍ കാര്യത്തിന്റെ കാരണത്തെ അറിയുന്നു, ആയതിനാല്‍ യോഗികള്‍ക്ക് എല്ലാം അറിയാം എന്ന് പറയുന്നത്.
പക്ഷെ !
സൃഷ്ട്ടിയുടെ രഹസ്യം ഇന്നും രഹസ്യമാണ് എന്ന സത്യം സ്മരിക്കാതെ വയ്യ.
ആയതിനാല്‍ എല്ലാം അറിയുന്നവന്‍ അവന്‍ മാത്രം അത്രേ !!!
ഈയുള്ളവന്റെ അഭിപ്രായം ഇപ്രകാരം ആകുന്നു.
“ആത്മാവും, പരമാത്മാവും ഒന്നല്ല അവ രണ്ടാണ്”
അപ്പോള്‍ ലോകത്തില്‍ എത്ര ആത്മാവുണ്ട്? ഓരോ ജീവിക്കും ഓരോ ആത്മാവുള്ളത് പരമാത്മാവില്‍ നിന്നും ഭിന്നമാണെങ്കില്‍ ആ ജീവാത്മാക്കളുടെ എണ്ണം മാറുമോ അതോ സ്ഥിരമാണോ?
“സുഖ ദുഃഖ അനുഭവങ്ങള്‍ പിന്നെ ആര്‍ക്കാണ് അനുഭവപ്പെടുന്നത്?” അടങ്ങാത്ത മനസ്സിന്.
“കര്‍ത്താവ് ഈശ്വരനും, ഭോക്താവ് ആത്മാവുമാണ് ഇവ രണ്ടും ഒന്നല്ല. ഈശ്വരന്‍ സൃഷ്ട്ടി നടത്തിയത് ഈശ്വരന് വേണ്ടിയല്ലതതിനാല്‍ തന്നെ.”
താങ്കള്‍ പറയുന്ന രീതിയില്‍ ഈ പ്രപഞ്ച സൃഷ്ടി നടത്തിയത് ഈശ്വരന്‍ എന്ന് വിശ്വസിക്കുന്നില്ല. അങ്ങനെയാണെങ്കില്‍ ആ ഈശ്വരനെ സൃഷ്ടിച്ചത് ആര് എന്നതിനുകൂടി മറുപടി പറയൂ. എന്നാല്‍ മറ്റൊരു തരത്തില്‍ ഈ ഈശ്വരന്‍ തന്നെയാണ് ഓരോരുത്തര്‍ക്കുമുള്ള മനസ്സിലൂടെ സൃഷ്ടിയും സ്ഥിതിയും സംഹാരവുമൊക്കെ നടത്തുന്നത്. മനസ്സും മനസ്സാക്ഷിയായ ഈശ്വരനും എന്ന ലേഖനത്തില്‍ കുറച്ചു കൂടി വ്യക്തമാക്കിയിട്ടുണ്ട്.
മറ്റുള്ളവയെക്കുറിച്ച് ധാരാളം ഈ ലേഖനത്തിലും മറ്റും എഴുതിയിട്ടുണ്ട്. അതുകൂടി വായിക്കാനപേക്ഷ, അപ്പോള്‍ എന്താ ഈയുള്ളവന്‍ പറയുന്നതെന്ന് വ്യക്തമാവും. പെട്ടെന്ന് ഒരു കണ്‍ക്ലൂഷനില്‍ എത്തരുതെന്നു അഭ്യര്‍ത്ഥിക്കുന്നു.
ഈയുള്ളവന്‍ മനസ്സ് എന്ന് പറയുന്നതും താങ്കള്‍ ആത്മാവ് എന്ന് വിവക്ഷിക്കുന്നതും ഒന്നുതന്നെയാണോ എന്നും സംശയമില്ലാതില്ല.
ഇശ്വരനെ ബുദ്ടിയില്ലത്തവന്‍ എന്ന് പറയണമായിരുന്നോ? വേദാന്തത്തിലെ ഇശ്വരന്‍ ആണ് നിര്‍ഗുണ പരബ്രഹ്മം. അവിടെ മനുഷ്യനും ഇഷ്വരനും തമ്മിലുള്ള വ്യത്യാസം മമനുഷ്യന്‍ ത്രി ഗുണങ്ങള്‍ക്കും കര്‍മങ്ങളിലും ബന്ദിതന്‍ ആണ് . ഈ ഗുണങ്ങളെ അതി ലങ്ഘിക്കുന്ന മനുഷ്യനും ഗുണതീതന്‍ ആയി,, ഇശ്വരനും ആയി യോഗം സിദ്ടിക്കുന്നു. ഈ ഏകമായ ബ്രഹ്മം തന്നെ ആണ് സൃഷ്ടിയും സ്രഷ്ടാവും ആയി ഇരിക്കുന്നത്. ഗുണതോടെ ഇരിക്കുമ്പോള്‍ ജീവാത്മാവും ഗുണത്തിന് അതിതന്‍ ആയിരിക്കുമ്പോള്‍ പരമാത്മാവും ആയി വിളങ്ങുന്നത് ഒരേ ഇശ്വരന്‍ തന്നെ.,, അവന്‍ ഗുനതിതനും,,,,കര്മധീതനും,,,ബുദ്ദി കൊണ്ട് പ്രാപിക്കാന്‍ കഴിയാത്തവനും ആണ്,,,,,അതിനാല്‍ തന്നെ ബുദ്ടിക്ക് അതിതന്‍ എന്ന് പറയുന്നത് അല്ലേ നല്ലത് ബുദ്ദി ഇല്ലാത്തവന്‍ എന്ന് പറയണമോ???
സെമിടിക് മതങ്ങളിലെ ഇശ്വരന്‍ അകെട്ടെ,,,,,മുന് ഗാനങ്ങള്‍ ഉള്ളവും കോപം ഉള്ളവനും, അസുയ ഉള്ളവനും ,,കഠിനമായി ശിക്ഷിക്കുന്നവനും,,,,സ്തോത്രങ്ങള്‍ ആഗ്രഹിക്കുന്നവനും ആണ്
“എന്താണീ ദൈവം ‘നിര്‍ഗ്ഗുണ പരബ്രഹ്മമാണ്‘ എന്നത് കൊണ്ടുദ്ദേശിക്കുന്നത് ?”
ഇതിനൊരു രസകരമായ വിസധീകരണം ഒരിയ്കല്‍ കേട്ടിട്ടുണ്ട്. കമ്പ്യൂട്ടറില്‍ നമ്മള്‍ mp3 കേള്‍ക്കുമ്പോള്‍ equaliser അഡ്ജസ്റ്റ് ചെയ്യും. ഒരുകാര്യം ശ്രെദ്ധിക്കുക. അതിലെ എല്ലാ പരാമീട്ടരും (ബാസ്,ട്രെബ്ല്‍ ,വോയിസ് …) ഏറ്റവും കുറച്ചു വച്ചാലും, ഏറ്റവും കൂട്ടി വച്ചിരുന്നാലും ഒരേ ഫലമാണ്. volume കൂടും എന്നുമാത്രം.എല്ലാം ഏറ്റവും കൂട്ടി വച്ചാല്‍ പാട്ടിനു ട്രെബ്ല്‍ എന്നാ ഗുണമോ, ബാസ് എന്ന ഗുണമോ കാണില്ല.അപ്പോള്‍ അതിനെ നിര്‍ഗുണം എന്ന് പറയാം. ഈശ്വരന്റെ ഈ വിശേഷനത്തെ ഇതേ അര്‍ദ്ധട്ടില്‍ എടുക്കുക. നമുക്ക് അല്‍പ്പസ്വല്‍പ്പം ട്രെബ്ല്‍-ബാസ് കൂടിയും കുരഞ്ഞുമുണ്ടായിട്റ്റ് സഗുനരാകുന്നു. അതെ സമയം ഈശ്വരന് ഇതിന്റെയെല്ലാം പരമോച്ചകൊടി സംജാതമായി നിര്‍ഗുണ ഭാവം ഉണ്ടായിരിക്കുന്നു.
(ഇത് ഒരു ഉപമ മാത്രമാണേ,ഇനി ഉത്തരം മുട്ടിക്കാനുള്ള വകയുമായി വന്നെക്കരുതേ)