ഡൗണ്‍ലോഡ്‌ MP3

സമനുസ്മൃതതാവക‍ാംഘ്രിയുഗ്മ:
സ മനു: പങ്കജസംഭവ‍ാംഗജന്മാ |
നിജമന്തരമന്തരായഹീനം
ചരിതം തേ കഥയന്‍ സുഖം നിനായ || 1 ||

അനുനിമിഷവും അങ്ങയുടെ കാലിണകളെ അനുസ്മരിച്ചുകൊണ്ടിരിക്കുന്ന ബ്രഹ്മപുത്രനായ ആ സ്വായംഭുവമനു അങ്ങയുടെ ദിവ്യചരിതത്തെ കീര്‍ത്തിച്ചുകൊണ്ട്  തന്റെ കാലത്തെ (മന്വന്തരത്തെ) വിഘ്നങ്ങളൊന്നുംകൂടാതെ സുഖമായി കഴിച്ചുകൂട്ടി.

സമയേ ഖലു തത്ര കര്‍ദ്ധമാഖ്യോ
ദ്രുഹിണച്ഛായഭവസ്തദീയവാചാ |
ധൃതസര്‍ഗ്ഗരസോ നിസര്‍ഗ്ഗരമ്യം
ഭഗവംസ്ത്വാമയുതം സമാ: സിഷേവേ || 2 ||

ആ കാലത്തുതന്നെ ബ്രഹ്മാവിന്റെ നിഴലില്‍നിന്നുണ്ടായ കര്‍ദ്ദമ‍ന്‍ എന്ന പ്രജാപതി പിതുരാജ്ഞയാല്‍ സൃഷ്ടികര്‍മ്മത്തില്‍ താല്പര്യമുള്ളവനായിട്ട് അല്ലേ ഭഗവ‍ന്‍! പ്രകൃതിസിദ്ധമായ സൗന്ദര്യത്തോടുകൂടിയ നിന്തിരുവടിയെ പതിനായിരം വര്‍ഷങ്ങ‍ള്‍ സേവിച്ചു.

ഗരുഡോപരി കാലമേഘക്രമം
വിലസത്കേലിസരോജപാണിപദ്മം |
ഹസിതോല്ലസിതാനനം വിഭോ ത്വം
വപുരാവിഷ്കുരുഷേ സ്മ കര്‍ദ്ധമായ || 3 ||

പ്രഭോ! കര്‍മ്മുകില്‍പോലെ നിതാന്തമനോഹരവും ശോഭിച്ചുകൊണ്ടിരിക്കുന്ന ലീലാബ്ജത്തെ കരകമലത്തില്‍ ധരിച്ചുകൊണ്ടിരിക്കുന്നതും മന്ദഹാസംകൊണ്ട് പ്രശോഭിതമായ വദനത്തോടുകൂടിയതുമായ മോഹനവിഗ്രഹത്തെ നിന്തിരുവടി സ്വവാഹനമായ ഗരുഡന്റെമേല്‍ എഴുന്നെള്ളിയരുളുന്നതായി കര്‍ദ്ദമപ്രജാപതിയ്ക്ക് പ്രത്യക്ഷത്തില്‍ കാണിച്ചുകൊടുത്തു.

സ്തുവതേ പുലകാവൃതായ തസ്മൈ
മനുപുത്രീം ദയിത‍ാം നവാപി പുത്രീ: |
കപിലം ച സുതം സ്വമേവ പശ്ചാത്
സ്വഗതിം ചാപ്യനുഗൃഹ്യ നിര്‍ഗ്ഗതോഭൂ: || 4 ||

തന്നെ സ്മരിക്കുന്നവനും പുളകംകൊള്ളുന്നവനുമായ അദ്ദേഹത്തിന്നു സ്വായംഭുവമനുവിന്റെ പുത്രിയായ ദേവഹുതിയെ പത്നിയായും ഒമ്പതു പുത്രിമാരേയും തന്റെ അംശാവതാരമായ കപിലനെന്ന പുത്രനേയും ഒടുവില്‍ പരമപദത്തേയും അനുഗ്രഹിച്ചരുളിയിട്ട് നിന്തിരുവടി അന്തര്‍ധാനം ചെയ്തു.

സ മനു: ശതരൂപയാ മഹിഷ്യാ
ഗുണവത്യാ സുതയാ ച ദേവഹൂത്യാ |
ഭവദീരിതനാരദോപദിഷ്ട:
സമഗാത് കര്ദമമാഗതിപ്രതീക്ഷം || 5 ||

നിന്തിരുവടിയാല്‍ പ്രേരിതനായ നാരദമഹര്‍ഷിയാ‍ല്‍ ഉപദേശിക്കപ്പെട്ടവനായി ആ സ്വായംഭവമനു പട്ടമഹര്‍ഷിയായ ശതരൂപയോടും ഗുണവതിയായ പുത്രി ദേവഹൂതിയോടുംകൂടി തന്റെ വരവിനെ കാത്തുകൊണ്ടിരുന്ന കര്‍ദ്ദമനെ പ്രാപിച്ചു.

മനുനോപഹൃത‍ാം ച ദേവഹൂതിം
തരുണീരത്നമവാപ്യ കര്‍ദമോസൗ |
ഭവദര്‍ച്ചനനിവൃതോപി തസ്യ‍ാം
ദൃഢശുശ്രൂഷണയാ ദധൗ പ്രസാദം || 6 ||

ഈ കര്‍ദ്ദമനാകട്ടെ മനുവിനാല്‍ കാഴ്ചയായി കൊണ്ടുവന്നുവെയ്ക്കപ്പെട്ടാ ദേവഹൂതിയെന്ന സ്തിരത്നത്തേ ലഭിച്ച് നിന്തിരുവടിയെ ആരാധിക്കുന്നതുകൊണ്ട് നിര്‍വൃതനാണെങ്കിലും നിഷ്കളങ്കമായ ശുശ്രൂഷയാല്‍ അവളി‍ല്‍ പ്രസന്നനായിത്തീര്‍ന്നു.

സ പുനസ്ത്വദുപാസനപ്രഭാവാ-
ദ്ദയിതാകാമകൃതേ കൃതേ വിമാനേ |
വനിതാകുലസങ്കുലോ നവാത്മാ
വ്യഹരദ്ദേവപഥേഷു ദേവഹൂത്യാ || 7 ||

പിന്നീട് അദ്ദേഹം അങ്ങയുടെ ആരാധനക്കുള്ള മഹിമയാ‍ല്‍ പ്രിയതമയുടെ അഭീഷ്ടം സാധിപ്പിക്കുവാനായി സ്വനിര്‍മ്മിതമായ വിമാനത്തില്‍ അനേകം യുവതീമണികളാ‍ല്‍  ചൂഴപ്പെട്ടവനായി ദിവ്യശരീരം കൈക്കൊണ്ട് ദേവഹൂതിയോടുകൂടി (നന്ദനവനം, പുഷ്പഭദ്രം, തുടങ്ങിയ) ദേവമാര്‍ഗ്ഗങ്ങളി‍ല്‍ ക്രീഡിച്ചു.

ശതവര്‍ഷമഥ വ്യതീത്യ സോയം
നവ കന്യാ: സമവാപ്യ ധന്യരൂപാ: |
വനയാനസമുദ്യതോപി കാന്താ-
ഹിതകൃത്ത്വജ്ജനനോത്സുകോ ന്യവാത്സീത്  || 8 ||

അതില്‍പിന്നെ ആ കര്‍ദമ‍ന്‍ നൂറുവര്‍ഷം കഴിച്ചശേഷം കോമള‍ാംഗികളായ ഒമ്പതുകന്യകമാരെ ലഭിച്ച് വനത്തിലേക്ക് പോകുന്നതിന്നു മുതിര്‍ന്നുവെങ്കിലും പത്നിയുടെ ഇഷ്ടമനുസരിച്ച് പ്രവര്‍ത്തിക്കുന്നവനായി (കപിലരൂപിയായ) അങ്ങയുടെ ജനനത്തില്‍ ഉത്‍സുകാനായിട്ട് സ്വഭവനത്തില്‍തന്നെ വസിച്ചു.

നിജഭര്‍ത്തൃഗിരാ ഭവന്നിഷേവാ-
നിരതായാമഥ ദേവ ദേവഹൂത്യ‍ാം |
കപിലസ്ത്വമജായഥാ ജനാന‍ാം
പ്രഥയിഷ്യന്‍ പരമാത്മതത്ത്വവിദ്യ‍ാം || 9 ||

ശുദ്ധസത്വസ്വരൂപിയായ ഭഗവന്‍! അനന്തരം തന്റെ ഭര്‍ത്താവിന്റെ നിര്‍ദ്ദേശ മനുസരിച്ച് അങ്ങയുടെ ആരാധനാവിഷയത്തി‍ല്‍ അതിതല്പരയായിത്തീര്‍ന്ന  ദേവഹൂതി യി‍ല്‍ ജനങ്ങള്‍ക്ക് ആത്മതത്വബോധത്തെ പ്രകാശിപ്പിക്കുന്നതിന്നായി നിന്തിരുവടി കപിലനായിട്ട് അവതരിച്ചു.

വനമേയുഷി കര്‍ദ്ദമേ പ്രസന്നേ
മതസര്‍വ്വസ്വമുപാദിശന്‍ ജനന്യൈ |
കപിലാത്മക വായുമന്ദിരേശ
ത്വരിതം ത്വം പരിപാഹി മ‍ാം ഗദൗഘാത് || 10 ||

കപിലമൂര്‍ത്തിയായ ഗുരുവായുപുരേശ! കര്‍ദമപ്രജാപതി സന്തുഷ്ടനായി തപോവനത്തിലേക്ക് പോയതില്‍പിന്നെ തന്റെ മാതാവിന്നായി മതതത്വങ്ങളെല്ല‍ാം ഉപദേശിച്ച നിന്തിരുവടി എന്നെ രോഗസമൂഹങ്ങളില്‍ നിന്ന് വേഗത്തി‍ല്‍ രക്ഷിക്കേണമെ.

കപിലോപാഖ്യാനം എന്ന പതിന്നാല‍ാംദശകം സമാപ്തം.
ആദിതഃ ശ്ലോകാഃ 148.
വൃത്തം : – വസന്തമാലിക.
ലക്ഷണം :- വിഷമേ സസജം ഗഗം സമത്തി‍ല്‍ സഭരേഫം യ വസന്തമാലികയ്ക്കു.

നാരായണീയം – അര്‍ത്ഥവും പാരായണവും എന്ന പംക്തിയുടെ ഭാഗമാണ് ഈ ലേഖനം.