ക്രിസ്തുമതച്ഛേദനം PDF – ശ്രീ ചട്ടമ്പിസ്വാമി
ശ്രീ ചട്ടമ്പിസ്വാമികള്‍ രചിച്ച ക്രിസ്തുമതച്ഛേദനം PDF ആയി ഡൗണ്‍ലോഡ് ചെയ്യൂ, വായിക്കൂ. [ 13.7 MB, 120 പേജുകള്‍ ]
ഗ്രന്ഥത്തില്‍ നിന്ന്:
ക്ഷേത്രാരാധനയ്ക്ക് പോകുന്ന ഭക്തരായ ഹിന്ദുക്കളെ തടഞ്ഞു നിര്‍ത്തി ‘പിശാചിനെ തൊഴാന്‍ പോകരുതെന്നും സത്യദൈവമായ ദൈവത്തെ വിശ്വസിച്ചു തങ്ങളുടെ മതത്തില്‍ ചേരണമെന്നും’ പാതിരിമാര്‍ ധൈര്യമായി പൊതുനിരത്തില്‍ പ്രസംഗിച്ചിരുന്ന കാലത്ത്, അതിനെ എതിര്‍ക്കാനോ മറുപടി പറയാനോ ആരുംതന്നെ ഇല്ലായിരുന്നു എന്നതുകണ്ട ശ്രീ ചട്ടമ്പിസ്വാമി, ഷണ്മുഖദാസന്‍ എന്ന പേരില്‍ ക്രിസ്തുമതച്ഛേദനം എന്ന ഈ ഗ്രന്ഥം എഴുതി അച്ചടിച്ച് പ്രസിദ്ധീകരിച്ചു.
ഏറ്റുമാനൂര്‍ ഉത്സവത്തിന് കൂടുന്ന ഹിന്ദുക്കളെ സുവിശേഷപ്രസംഗം കേള്‍പ്പിക്കാന്‍ അന്ന് കോട്ടയത്ത് നിന്ന് ക്രിസ്ത്യന്‍ മിഷനറിമാര്‍ ഏറ്റുമാനൂര്‍ ക്ഷേത്രത്തിനുമുന്നില്‍ വരിക പതിവായിരുന്നു. അങ്ങനെയുള്ള കാലഘട്ടത്തില്‍ കാളികാവ് നീലകണ്ഠപ്പിള്ള അവര്‍കളെ ക്രിസ്തുമതച്ഛേദനം എഴുതിക്കൊടുത്തു പഠിപ്പിച്ചു ഏറ്റുമാനൂര്‍ ക്ഷേത്ര പരിസരത്തുവെച്ച് ആദ്യമായി പ്രസംഗിപ്പിച്ചു. തുടര്‍ന്ന് ശ്രീ ടി നീലകണ്ഠപിള്ളയും കരുവാ കൃഷ്ണനാശാനും കേരളമൊട്ടുക്ക് സഞ്ചരിച്ചു ആശയങ്ങള്‍ പ്രചരിപ്പിച്ച് പാതിരിപ്രസ്ഥാനത്തെ കുറെയെല്ലാം സ്തംഭിപ്പിച്ചു.
ക്രിസ്തുമതച്ഛേദനം ( ക്രിസ്തുമത ഛേദനം ) എന്ന ഈ ഗ്രന്ഥത്തിന്റെ ഒന്നാംഭാഗം ക്രിസ്തുമതസാരവും രണ്ടാം ഭാഗം ക്രിസ്തുമത നിരൂപണവും ആണ്. ബൈബിളില്‍ അടങ്ങിയിട്ടുള്ള ക്രിസ്തുമത തത്ത്വങ്ങളുടെ ചുരുക്കം ഭംഗിയാംവണ്ണം ക്രിസ്തുമതസാരത്തില്‍ അടക്കിയിട്ടുണ്ട്.
ശ്രീ ചട്ടമ്പി സ്വാമികള്‍ ഈ ഗ്രന്ഥത്തിന്റെ പൂര്‍വപീഠിക തുടങ്ങുന്നത് നോക്കൂ.
അല്ലയോ മഹാജനങ്ങളെ എന്റെ ഈ ഉപക്രമം ക്രിസ്തുമതത്തിന്റെ തത്വത്തെ ഏഴകളായിരിക്കുന്ന ജനങ്ങളുടെ ഹൃദയത്തില്‍ ധരിപ്പിക്കുന്നതിനാകുന്നു.. ക്രിസ്തുമതസ്ഥന്മാരായ പാതിരിമാര്‍ മുതലായ ഓരോരോ കുക്ഷിംഭരികള്‍ നമ്മുടെ ഹിന്ദുമതത്തെയും ഈശ്വരനെയും ശ്രുതി, സ്മൃതി മുതലായ ആപ്തവാക്യങ്ങളെയും ന്യായംകൂടാതെ ദുഷിച്ചും അജ്ഞാനകുഠാരം, ത്രിമൂര്‍ത്തിലക്ഷണം, കുരുട്ടുവഴി, മറുജന്മം, സല്‍ഗുരുലാഭം, സത്യജ്ഞാനോദയം, സമയപരീക്ഷ, ശാസ്ത്രം, ‘പുല്ലേലി കുംച്ചു’ മുതലായ ദൂഷണപുസ്തകങ്ങളെ അച്ചടിപ്പിച്ചു പ്രസിദ്ധം ചെയ്തുകൊണ്ട് സാധുക്കളും അജ്ഞന്‍മാരുമായ പുലയര്‍, ചാന്നാര്‍, പറയര്‍ മുതലായ ഹിന്ദുക്കളുടെ മനസ്സിനെ തൊപ്പി, കുപ്പായം മുതലായതുകളെ കൊടുത്ത് മയക്കി ഭേദിപ്പിച്ചു സ്വമതമാര്‍ഗ്ഗത്തില്‍ ഏര്‍പ്പെടുത്തി നരകത്തിന് പാത്രീഭവിപ്പിക്കുന്നതിനെ നാം കണ്ടുംകേട്ടുമിരുന്നുകൊണ്ട് ഈ മഹാപാതകത്തിനെ തടയാന്‍ യാതൊരു കഴിവും സമ്പാദിക്കാതെ അടങ്ങിയിരിക്കുന്നത് അല്പവും ഉചിതമല്ലെന്ന് മാത്രമല്ല, ഈ ഉദാസീനതയില്‍ വച്ച് ഹിന്ദുക്കളിലിതുവരെ അഞ്ചിലൊരു ഭാഗത്തോളം ജനങ്ങള്‍ ഈ അപകടത്തില്‍ അകപ്പെട്ടു പോകുന്നതിനും മേലും ഈ കഷ്ടത പ്രചാരപ്പെടുത്തുന്നതിനും അതു നിമിത്തം നമുക്കും നമ്മുടെ സന്തതികള്‍ക്കും ഐഹികാമുത്രികങ്ങളായ അനേകഫലങ്ങള്‍ക്ക് തടസ്സം സംഭവിക്കുന്നതിനും സംഗതിയായി തീര്‍ന്നിരിക്കുന്നു.
ഈ സ്ഥിതിക്ക് നമ്മുടെ ഹിന്ദുക്കളിലുള്ള പണ്ഡിതന്‍മാരെല്ലാപേരും സ്വകാര്യത്തില്‍ത്തന്നെ വ്യഗ്രിച്ചു കാലക്ഷേപം ചെയ്യാതെ അനിര്‍വാച്യ മഹിമയുടെയും അത്യന്തപുണ്യത്തിന്റെയും ശ്രുംഗാടകമായിരിക്കുന്ന ഈ പരോപകാരത്തില്‍ കൂടി സ്വല്പം ദൃഷ്ടിവച്ചിരുന്നുവെങ്കില്‍ ഈ ജനോപദ്രവം എത്രയോ എളുപ്പത്തില്‍ ദൂരീഭവിപ്പിക്കുന്നതിനും അതു നിമിത്തം അനേക ജീവന്മാര്‍ ഈലോകപരലോകങ്ങളില്‍ സുഖിക്കുന്നതിനും സംഗതിയാകുമെന്നുള്ളത് ഞ്ഞാന്‍ പറയണമെന്നില്ലല്ലോ. ഹിന്ദുക്കളായ മഹാന്മാരെ! നിങ്ങള്‍ ഇനിയെങ്കിലും അടങ്ങിയിരിക്കാതെ അവരവരുടെ ശക്തിക്കുതകും വണ്ണം വിദ്യകൊണ്ടോ ധനംകൊണ്ടോ കഴിയുന്നതും ഉത്സാഹിച്ചു ഈ ക്രിസ്തുമതദുരാചാരങ്ങളെ നിവൃത്തിപ്പിക്കുവാന്‍ തുനിയുമെന്നു ഞാന്‍ വിശ്വസിക്കുന്നു.
ശ്രീ ചട്ടമ്പിസ്വാമികള്‍ രചിച്ച ക്രിസ്തുമതച്ഛേദനം PDF ആയി ഡൗണ്‍ലോഡ് ചെയ്യൂ, വായിക്കൂ. [ 13.7 MB, 120 പേജുകള്‍ ]
[ കടപ്പാട്: Malayalam Spiritual EBooks ]
ഇതുവരെ 8 അഭിപ്രായങ്ങള്‍ രേഖപ്പെടുത്തപ്പെട്ടു
ഇമെയില്‍ : sree@sreyas.in





ഗുരു ചരണം ശരണം.
എല്ലാവര്‍ക്കും അറിവ് നല്‍കുന്ന ഈ വെബ്സൈറ്റ് ഈഴവജനതയ്ക്ക് അഭിമാനമാണ്.
എന്ന് ബിനു കെ ആര്‍
@ശ്രീ ബിനു കെ ആര്‍:
ഈ വെബ്സൈറ്റ് എല്ലാ മനുഷ്യര്‍ക്കും ഉപയോഗപ്പെടട്ടെ എന്നതാകട്ടെ നമ്മുടെ ലക്‌ഷ്യം. എല്ലാ ജാതിമതക്കാരും മനുഷ്യര്‍ എന്ന ഗണത്തില്‍ വരുമല്ലോ. അതിനാലാണ് ചട്ടമ്പിസ്വാമിയുടെയും നാരായണസ്വാമിയുടെയും മറ്റും കൃതികള്‍ ഇവിടെ കാണുന്നത്. നന്ദി.
നമുടെ നാട്ടിലെ ആല്ലുകല്ക് പീടിയാണോ ഇതിനെ കുറിച്ചു സംസാരിക്കാന്‍ ? എപ്പോയും ഇതു നടക്കുന്നു ,പല്ലയിടതും പക്ഷെ കേരളത്തിന് പുറത്താണ് കൂടുതല്‍ . വടക്കെ ഇന്ത്യയില്ലും മധ്യ ഇന്ത്യയില്ലും എപ്പോള്‍ ഓരുഒ ഗ്രമഗലും മുയുവനയും അവര്‍ മതംമാറ്റം നടത്തുന്നു.
ഇന്ത്യ ഇന്നുരു ആന്റി -ഹിന്ദു രാഷ്ട്രമായി തീര്‍നിരികുന്നു . സത്യമാണ് , സംസ്കാരും നഷ്ട്ടപെടവനെ പോലെ സ്വതം നാട്ടില്‍ ജീവികെട അവസ്ഥ വന്നിരിക്കുന്നു ….
valare sariyanu cristhumatham pracharippikkan valere utsahathode irangiyirikkayanu cristhian pathirimar
അറിവും ഹിനടുമത തത്വങ്ങളെക്കുറിച്ച് , അതിന്റെ മേന്മാകലെക്കുരിച്ചുമുള്ള അജ്ഞ്ഞതതയാണ് കൂടതോടെ യുള്ള മതപരിവര്തനതിനു കാരണം.അതിനു വേണ്ടി ഹിന്ദു സനാതന ധര്‍മ സ്ഥാപനങ്ങള്‍ പല സ്ഥലങ്ങളിലും പ്രഭാഷണങ്ങള്‍ വക്കേണ്ടതാണ്
അല്ല എങ്കില്‍ ഹിന്ദുരാഷ്ട്രം എന്നാ പേര് നമ്മുടെ ഭാരതത്തിനു നഷ്ടപ്പെട്ടുപോകാന്‍ അധികം താമസമുണ്ടാകില്ല
വിടെസഹരജ്യങ്ങളില്‍ ജോലിതേടി പ്പോകുന്ന പലരും തന ജേവിതസഹചര്യന്ഗലിഉല്ലവരുമ് വിദ്യാഭ്യാസം ഏറെയില്ലതവരുമാണ്(ഹോസ്പിടലുകളില്‍ ക്ലീനെര്‍ ജോലിക്കെതുന്നവര്‍)അവര്‍ അവിടെയെതിയസേശം സെനിഒര്സ അയ ക്രിസ്ത്യന്‍ സ്ത്രീകളുടെ നിരന്തരമായ പ്രലോഭനങ്ങളും ഭയപ്പെടുതലുകളും കൊണ്ട് ഹിന്ദു ധരാമത്തെ മറന്നു ക്രിസ്തുമതത്തിലേക്ക് ചെറുക പതിവായിരിക്കുന്നു.അതിനുവേണ്ടി ഇന്ദൈയില്‍ നിന്നുള്ള പാതിരിമാര്‍ മൊബൈല്‍ ഫോണ വഴി അവര്ക് പ്രാര്‍ത്ഥനകളും വഴിപാടുകളും CHOLLIKELPIIKUKAYUM മറ്റു ധനസഹായങ്ങളും ചെയ്തു കൊടുക്കുക പതിവായിരിക്കുന്നു.
നമ്മുടെ SNDP , NSS , വിശ്വകര്‍മ സഭ , പുലയര്‍ മഹാ സഭ, തുടങ്ങിയ ജാതി സംഘടനകള്‍ ഒന്നോകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. നമ്മുടെ മഹത്തായ സംസ്കരാതെ നിലനിര്‍ത്താന്‍ ഒത്തൊരുമ കുടിയേ തീരു. നമ്മു ഒന്നിക്കാം !
നമ്മുടെ മഹത്തായ സംസ്കരാതെ നിലനിര്‍ത്താന്‍ ഒത്തൊരുമ കുടിയേ തീരു. നമ്മു ഒന്നിക്കാം