നാരായണീയം അര്‍ത്ഥസഹിതം – PDF ഡൗണ്‍ലോഡ് ചെയ്യൂ
മേല്‍പ്പത്തൂര്‍ നാരായണഭട്ടതിരി പതിനാറാം നൂറ്റാണ്ടില്‍ വിരചിച്ച ശ്രീമദ് നാരായണീയം ശ്രീമദ് ഭാഗവത പുരാണത്തിന്റെ ഒരു സംക്ഷിപ്തരൂപമാണ്. 14000 ശ്ലോകങ്ങളുള്ള ഭാഗവത പുരാണത്തെ അതിന്റെ സാരം ഒട്ടും ചോര്‍ന്നു പോകാതെ 1036 ശ്ലോകങ്ങളില്‍ മേല്‍പ്പത്തൂര്‍ സംക്ഷേപിക്കുകയാണുണ്ടായത്. തന്റെ ഗുരുവായ അച്യുതപ്പിഷാരടി വാതരോഗത്താല്‍ പീഡിതനായപ്പോള്‍ നാരായണഭട്ടതിരി തന്റെ യോഗബലത്താല്‍ ഗുരുവിന്റെ രോഗം ഏറ്റെടുത്തുവെന്നും, പിന്നീട് സ്വന്തം രോഗശമനത്തിനായി ഗുരുവായൂരപ്പനെ ശരണം പ്രാപിച്ചുവെന്നും ഒരു ഐതിഹ്യമുണ്ട്. നാരായണഭട്ടതിരി ഗുരുവായൂരില്‍ 100 ദിവസം ഭജനമിരുന്നുവെന്നും, എന്നും നാരായണീയത്തിലെ ഒരു ദശകം വീതം രചിച്ച് ഗുരുവായൂരപ്പനു സമര്‍പ്പിച്ചുവെന്നും നൂറാം നാള്‍ “ആയുരാരോഗ്യസൗഖ്യം” എന്നവസാനിക്കുന്ന ദശകം എഴുതി സമര്‍പ്പിച്ചതോടെ അദ്ദേഹത്തെ ബാധിച്ചിരുന്ന വാതരോഗം, വാതാലയേശന്റെ കൃപയാല്‍ നിശ്ശേഷം ശമിച്ചുവെന്നുമാണ് കഥ.
ശ്രീമദ് നാരായണീയം PDF (അര്‍ത്ഥസഹിതം) ഡൗണ്‍ലോഡ് ചെയ്യൂ .
സമ്പൂര്‍ണ്ണ നാരായണീയത്തിന്റെ ഇ-ബുക്ക് തയ്യാറാക്കി ഈ വെബ്സൈറ്റില്‍ അപ്‍ലോഡ് ചെയ്യാന്‍ സ്നേഹപൂര്‍വ്വം അയച്ചു തന്ന ശ്രീ പി. എസ്സ്. രാമചന്ദ്രന് ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു. മലയാളഭാഷയിലെ ആത്മീയഗ്രന്ഥങ്ങള്‍ ഡിജിറ്റൈസ് ചെയ്യുകയെന്ന മഹായജ്ഞത്തിലേര്‍പ്പെട്ടിരിക്കുന്ന ശ്രീ പി. എസ്സ്. രാമചന്ദ്രനും ശ്രീ ശങ്കരനും അഭിനന്ദങ്ങളും ആശംസകളും കടപ്പാടും രേഖപ്പെടുത്തുന്നു.
ഇതുവരെ 3 അഭിപ്രായങ്ങള്‍ രേഖപ്പെടുത്തപ്പെട്ടു
ഇമെയില്‍ : sree@sreyas.in





I FOUND THE SITE VERY USEFUL. I WAS ENLIGHTENED TO READ YAKSHA PRASHANAM WHICH IS REALLY THOUGHT PROVOKING IN THE MODERN ERA, THE DETAILS LIKE moral responsibility and how thinking of a man should not be affected at adverse times, which the great Yudhishtira did while answering the questions of Yaksha ad the വരം he asked for…
ആദ്യമായാണ് ഇത്ര നല്ല ഭക്തി സൂക്തകങ്ങള്‍ അടങ്ങിയ ഒരു വെബ്സൈറ്റ് ഞാന്‍ കാണുന്നത് . വളരെ നാളായി വാങ്ങാമെന്നും വായിക്കണമെന്നും വിചാരിച്ചിരുന്ന ഒരു കൂടം പുസ്തകങ്ങളാണ് എനിക്ക് ഇന്ന് എവിടെ നിന്നും കിട്ടിയത് . ഇങ്ങനെ ഒരു സൈറ്റ് നിര്‍മിച്ചു അതിലൂടെ ഇത്രയേറെ വിലപിടിപ്പുള്ള കാര്യങ്ങള്‍ സൌജന്യമായി ഞങ്ങള്‍ക്ക് എത്തിച്ചു തന്ന നിങ്ങള്‍ ഓരോരുത്തര്‍ക്കും എന്റെ നന്ദി .
ഹരി ഓം.
ഞാന്‍ ഈ വെബ്സൈറ്റ് സ്ഥിരമായി വായിക്കുന്ന ഒരാള്‍ ആണ്. ഞാന്‍ സ്വാമി സന്ദീപനന്ദഗിരി , സ്വാമി ഉദീത് ചൈതന്യ തുടങ്ങിയവരുടെ പ്രഭാഷണങ്ങള്‍ സ്ഥിരമായി കേള്‍ക്കുകയും ഉള്‍ക്കൊള്ളാന്‍ ശ്രമിക്കയും ചെയ്തു വരുന്നു. ഞാന്‍ ഒരു പാട് ഹിന്ദു ധര്‍മ ബുക്കുകളും ഡൌണ്‍ലോഡ് ചെയ്തിട്ടുണ്ട്.
ഈ വെബ്സൈട്ടുമായി ബന്ധപ്പെട്ട എല്ലാവരെയും ഞാന്‍ വന്ദിക്കുന്നു.
ഞാന്‍ ഈ സംരംഭത്തില്‍ പങ്കാളിത്തം വഹിക്കാന്‍ തയ്യാറാണ്.
നന്ദകുമാര്‍ maruvanchery