ആലത്തൂര്‍ സിദ്ധാശ്രമത്തിലെ ശ്രീ ബ്രഹ്മാനന്ദ ശിവയോഗി രചിച്ചതാണ് ‘രാജയോഗപരസ്യം‘ . യുവജനങ്ങളുടെ ഇടയില്‍ കാണുന്ന സാംസ്കാരികമായ പ്രതിസന്ധിയെ തരണം ചെയ്യുവാനും ലക്ഷ്യബോധത്തോടുകൂടി ജീവിതവിജയം നേടുവാനും ബ്രഹ്മാനന്ദ ശിവയോഗി രാജയോഗത്തെയാണ് ഉപദേശിച്ചത്. അജ്ഞാനക്കൂരിരുട്ടില്‍ മനോബലമില്ലാതെ, ആത്മവിശ്വാസമില്ലാതെ, പൌരുഷമില്ലാതെ, ആലോചനയില്ലാതെ, ജീവകാരുണ്യമില്ലാതെ അലയുന്ന മനുഷ്യന് മനസ്വസ്ഥതയുടെ മഹനീയ മാര്‍ഗ്ഗം കാണിച്ചുകൊടുക്കുവാന്‍ അദ്ദേഹം ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചു.

“ദേഹക്ഷോഭത്തെ ഉണ്ടാക്കി ദുഃഖത്തെ നല്‍കുന്ന കുക്കുടാസനം മുതലായവകൊണ്ട് ഹഠയോഗികള്‍ ജീവാത്മാവിനെ വൃഥാ ക്ഷീണിപ്പിക്കുന്നു. ഹേ ആനന്ദകാംക്ഷികളെ, സര്‍വ്വമനുഷ്യര്‍ക്കും ദുഃഖത്തില്‍നിന്ന് വേര്‍പെട്ട് ശാശ്വതാനന്ദത്തെ (മുക്തിയെ) പ്രാപിക്കാനുള്ള സുഖോപായം രാജയോഗം എന്ന ആനന്ദ വിദ്യ ഒന്നല്ലാതെ വേറെ യാതൊന്നുമില്ല. ഈ യോഗത്തെ ആര്‍ക്കും ശീലിക്കാം. ” എന്നിങ്ങനെ രാജയോഗത്തെ പ്രചരിപ്പിക്കുന്നതിനുള്ള വിവരങ്ങള്‍ ഈ പുസ്തകത്തില്‍ അടങ്ങിയിരിക്കുന്നു.

രാജയോഗപരസ്യം PDF ഡൗണ്‍ലോഡ് ചെയ്യൂ.