അദ്ധ്യാത്മരാമായണം കിളിപ്പാട്ട് ഡൗണ്‍ലോഡ്‌ ചെയ്യൂ


ശ്രീ തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ എഴുതിയ അദ്ധ്യാത്മരാമായണം കിളിപ്പാട്ട് PDF ഡൗണ്‍ലോഡ്‌ ചെയ്യൂ.

Ramayanam

കര്‍ക്കിടകം രാമായണ പാരായണ മാസമായി ആചരിക്കാറുണ്ടല്ലോ. അങ്ങനെ ഒരു ആചാരത്തിന് പിന്നിലുള്ള തത്ത്വം എന്താണെന്നു തീര്‍ച്ചയില്ല. രാമന്‍ ജനിച്ചത് കര്‍ക്കിടകം രാശിയില്‍ ആണ് എന്നു രാമായണത്തില്‍ പറയുന്നുണ്ട്. അതിനര്‍ത്ഥം കര്‍ക്കിടക മാസം എന്നല്ലല്ലോ. അതുപോലെ, കര്‍ക്കിടകം മാസത്തില്‍ മഴ തുടങ്ങിയ പ്രകൃതിക്ഷോഭങ്ങള്‍ കാരണം ആഹാരത്തിനു ബുദ്ധിമുട്ടും, അസുഖം വരാനുള്ള സാധ്യതയും ഉണ്ടായിരുന്നു എന്നും കേള്‍ക്കുന്നു. അത്തരം ബുദ്ധിമുട്ടുകളില്‍ നിന്നും മനസ്സിനെ രക്ഷിക്കാന്‍ ഈശ്വരഭജനം തന്നെയല്ലേ നല്ലത്.

രാമായണമാസാചരണത്തിന്റെ ഐതീഹ്യം എന്തായാലും രാമായണപാരായണം ചെയ്യുന്നത് വളരെ നല്ലതുതന്നെ. ക്ഷേത്രങ്ങളില്‍ പാരമ്പര്യ രീതിയില്‍ നീട്ടി വായിക്കുന്നത് കേള്‍ക്ക‍ാറുണ്ട്.  എന്നാല്‍ ചിലര്‍ പാരായണം ചെയ്യുന്നത് കേള്‍ക്കുന്ന ഒരു സാധാരണക്കാരന് യാതൊന്നും മനസ്സിലാവുകയില്ല.

കാവാലം ശ്രീകുമാര്‍ തുടങ്ങിയവരുടെ ശബ്ദത്തില്‍ ലഭ്യമായ രാമായണ പാരായണ സീഡീകളില്‍ വളരെ വലിച്ചിഴച്ചു പാരായണം ചെയ്ത് കേള്‍ക്കാറില്ല. നല്ല രാഗത്തില്‍ അക്ഷരസ്ഫുടതയോടെ, ശ്രോതാവിനു വാക്കുകളും അര്‍ത്ഥവും മനസ്സിലാവുന്ന തരത്തില്‍, നിര്‍ത്തേണ്ടിടത്ത് നിര്‍ത്തിയും നീട്ടേണ്ടിടത്തുമാത്രം നീട്ടിയും പാരായണം ചെയ്യുന്നത് കേള്‍ക്കുന്നത് തീര്‍ച്ചയായും ആനന്ദദായകമാണ്.

വായിക്കാന്‍ സമയമില്ലാത്തവര്‍, അടുക്കളയില്‍ ആഹാരം പാകം ചെയ്യുമ്പോഴോ കാര്‍ ഡ്രൈവ് ചെയ്യുമ്പോഴോ ഒക്കെ ഈ സീഡീകള്‍ കേള്‍ക്കുന്നതും നല്ലതായിരിക്കും, മനസ്സിന്റെ അനാവശ്യ വ്യാപാരങ്ങള്‍ നിയന്ത്രിക്കാന്‍ സഹായിക്കാം.

തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ എഴുതിയ അദ്ധ്യാത്മ രാമായണം കിളിപ്പാട്ട് മലയാളത്തില്‍ വളരെ പ്രചാരം ഉണ്ട്. രാമായണത്തില്‍ കഥകളും ഉപകഥകളും ആയി വളരെ ഉണ്ട്, ഒപ്പം ധാരാളം ജീവിത തത്ത്വാര്‍ത്ഥങ്ങളും. ദിവസേന കുറച്ചു സമയമെങ്കിലും രാമായണപാരായണം ചെയ്യാന്‍ സമയം കിട്ടാതെ ജീവിത പ്രാരാബ്ധങ്ങളില്‍പ്പെട്ടുഴലുന്ന മനുഷ്യര്‍ വര്‍ഷത്തില്‍ ഒരു മാസമെങ്കിലും രാമായണം വായിച്ച്, കഥയോടൊപ്പം തത്ത്വങ്ങളും മനസ്സിലാക്കി അത് പ്രവൃത്തിയില്‍ വരുത്തി രാമനെപ്പോലെ പുരുഷോത്തമനായി ജീവിക്കാന്‍ ശ്രമിക്കുക എന്നത് വളരെ നല്ലകാര്യം തന്നെയാണ്.

ഈ രാമായണ മാസക്കാലത്ത്, നിങ്ങളുടെ ഇ-വായനയ്ക്ക് വേണ്ടി, തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ രചിച്ച അദ്ധ്യാത്മരാമായണം കിളിപ്പാട്ട് PDF രൂപത്തില്‍ ലഭ്യമാണ്.

ശ്രീ തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ എഴുതിയ അദ്ധ്യാത്മ രാമായണം കിളിപ്പാട്ട് PDF ഡൗണ്‍ലോഡ്‌ ചെയ്യൂ.

അതുപോലെ, ശ്രീ ഹരികുമാറിന്റെ വെബ്സൈറ്റില്‍ നിന്നും മൊബൈല്‍ രാമായണം ഡൗണ്‍ലോഡ്‌ ചെയ്യ‍ാം. ദേവരാഗം.കോം-ല്‍ നിന്നും ശ്രീ കാവാലം ശ്രീകുമാറിന്റെ രാമായണ പാരായണം ശ്രവിക്ക‍ാം, ഇവിടെനിന്നും ഡൗണ്‍ലോഡ്‌ ചെയ്യ‍ാം.

ഇമെയില്‍ ചെയ്യൂ · പങ്കു വയ്ക്കൂ · ബുക്ക് മാര്‍ക്ക് ചെയ്യൂ
ഫീഡ് വരിക്കാരാവുക|ഇമെയില്‍ വരിക്കാരാവുക

പുതിയത്:
പഴയത്:

ഇതുവരെ 12 അഭിപ്രായങ്ങള്‍ രേഖപ്പെടുത്തപ്പെട്ടു

  1. July 24th, 2009 10:36 am IST യ്ക്ക് ശ്രീ:

    നന്ദി മാഷേ. ഡൌണ്‍‌ലോഡ് ചെയ്തെടുത്തിട്ടുണ്ട്.

  2. July 24th, 2009 9:29 pm IST യ്ക്ക് Rani Ajay:

    ഇപ്പോള്‍ വിദേശത്ത് കഴിയുന്ന എന്റെ മുത്തശ്ശി ഇക്കുറി രാമായണം എടുത്തില്ല എന്നാ പരാതിയിലാണ് … രാമായണ മാസം എനിക്ക് മുത്തശ്ശിക്ക് നല്‍ക്കാന്‍ പറ്റിയ നല്ല ഒരു സമ്മാനം ആണ് ഇതു ..വളരെ നന്ദി ..

  3. July 24th, 2009 10:49 pm IST യ്ക്ക് ശ്രീ @ ശ്രേയസ്:

    അതുപോലെ, ശ്രീ ഹരികുമാറിന്റെ വെബ്സൈറ്റില്‍ നിന്നും മൊബൈല്‍ രാമായണം ഡൗണ്‍ലോഡ്‌ ചെയ്യാം. ദേവ രാഗം.കോം -ല്‍ നിന്നും ശ്രീ കാവാലം ശ്രീകുമാറിന്റെ രാമായണ പാരായണം ശ്രവിക്കാം, ഡൗണ്‍ലോഡ്‌ ചെയ്യാം.

  4. July 25th, 2009 10:57 am IST യ്ക്ക് അരുണ്‍ കായംകുളം:

    വളരെ നന്ദി ശ്രീ.
    ഞാനിതിന്റെ ലിങ്ക് എന്റെ കര്‍ക്കടക രാമായണം എന്ന സൈറ്റില്‍ കൊടുത്തിട്ടുണ്ട്
    വളരെ വളരെ നന്ദി:)
    ഇത് ഞാന്‍ അന്വേഷിച്ച് നടക്കുകയായിരുന്നു

    http://arunkayamkulam.blogspot.com/

  5. August 8th, 2009 3:07 pm IST യ്ക്ക് ::: അഹങ്കാരി ::::

    ശ്രീ…

    കര്‍ക്ക്കിടകം രാമായണാമാസമായി ആചരിക്കുന്നതിനു പ്രത്യേക കാരണം പറയാം…

    1982–ല്‍ സംഘപരിവാര്‍ നേതൃത്വത്തില്‍ നടത്തിയ വിശാലഹിന്ദു സമ്മേളനത്തില്‍, മൃതപ്രായമായ രാമായണത്തേയ്യും അതിലെ ധര്‍മ്മങ്ങളേയും സംരക്ഷിക്കുന്നതിനായി അവിടെ സംഘപരിവാര്‍ ഒരു പ്രമേയം പാസാക്കി — “കര്‍ക്കിടകം രാമായണമാസമായി ആചരിക്കണം” എന്ന്. ഹൈന്ദവ മതത്തിന്റെ സകല മേഖലകളില്‍ന്‍nഇന്നും ശ്രേഷ്ഠര്‍ പങ്കെടുത്ത ആ സമ്മേളനത്തില്‍ ആ പ്രമേയം അവതരിപ്പിച്ചത് ഇന്ന് ആര്‍‌എസ്സ്‌‌എസിന്റെ ഏറ്റവും മുതിര്‍ന്ന പ്രചാരകനായ പി.പരമേശ്വര്‍ജി ആയിരുന്നു. ആ പ്രമേയം ഐക്യകണ്ഠേന പാസ്സാവൂകയും അവര്‍ അതിനായി പരിശ്രമിക്കുകയും ചെയ്തു. അതിനെതിര്‍ കേരളാത്തില്‍ വിപ്ലവപ്രസ്ഥാനങ്ങളുട് നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭം നടന്നും…പലയിടെത്തും രാമായണം കത്തിക്കപ്പെട്ടു…

    എന്നാല്‍ അത് ജനം സ്വീകരിച്ചു….അതിന്റെ ഉത്ഭവമറിയാതെ തന്നെ….

    അന്ന് എതിര്‍ത്തവരും രാമായണം കത്തിച്ചവരുമാണ് ഇന്ന് രാമായണമാസാചരണഥ്റ്റിനു മുന്നിലെന്നത് കാലത്തിന്റെ തമാശയാകാം….

  6. July 3rd, 2010 4:09 pm IST യ്ക്ക് Radhakrishnan c v:

    വെരി ഗുഡ്

  7. October 12th, 2010 4:12 pm IST യ്ക്ക് RAVEENDRAN P NAIR:

    മഹാഭാരതം കഥകള്‍ കിടുമോ ഇത് ഞാന്‍ അന്വേഷിച്ച് നടക്കുകയായിരുന്നു

  8. July 19th, 2011 9:53 am IST യ്ക്ക് salini pillai:

    thanks for this attempt. God bless u

  9. July 27th, 2011 11:40 pm IST യ്ക്ക് സുരേഷ് സി എന്‍:

    പ്രിയ ബന്ധു, സസ്നേഹ നമസ്കാരം ,

    ഈ സംരംഭം എല്ലാതരത്തിലും ശ്ലാഘനീയമാണ് …
    എല്ലാ മാര്‍ഗ്ഗങ്ങളും ഉപയോഗിച്ച് പരമാവധി ആളുകളിലേക്ക്‌ ഇതേക്കുറിച് അറിയിക്കുവാന്‍ നമുക്ക് ഒത്തൊരുമിച്ചു ശ്രമിക്കാം.. അങ്ങിനെ ഇതിന്റെ പ്രയോജനം പരമാവധി ആളുകളിലേക്ക്‌ എത്തട്ടെ.

    സ്നേഹപൂര്‍വ്വം

    സുരേഷ്

  10. July 30th, 2011 3:56 pm IST യ്ക്ക് shaji:

    tanks

  11. August 4th, 2011 10:34 pm IST യ്ക്ക് raj:

    ആശംകള്‍ ഈ സംരംഭത്തിനു !

  12. August 31st, 2011 5:54 am IST യ്ക്ക് sindhya:

    really thanks,i was serching since long back,god bless u.

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

എല്ലാ അഭിപ്രായങ്ങളും നിരീക്ഷണത്തിന് വിധേയമാണ്.

*

ലേഖനത്തിന്‍റെ അഡ്രസ്സ് : http://sreyas.in/ramayanam-malayalam-download
ഇമെയില്‍ : sree@sreyas.in