ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ ശിഷ്യനായിരുന്ന ശ്രീ നീലകണ്ഠ തീര്‍ത്ഥപാദസ്വാമികളാല്‍ രചിക്കപ്പെട്ട ആചാരപദ്ധതി എന്ന ഈ കൃതിയില്‍ കേരളത്തിലെ നായര്‍ സമുദായത്തിന്റെ ആചാരപദ്ധതികള്‍ ക്രോഡീകരിക്കപ്പെട്ടിരിക്കുന്നു. ‘മലയക്ഷത്രിയ നായക സമയസ്മൃതി പദ്ധതി’ എന്നുകൂടി ഈ ഗ്രന്ഥത്തെ നാമകരണം ചെയ്തിട്ടുണ്ട്. സ്വാമികളുടെ ഒരു ലഘുജീവചരിത്രവും ഈ ഗ്രന്ഥത്തില്‍ ഉള്‍പ്പെടുന്നു.
മലയക്ഷത്രിയരെ കുറിച്ചും, പ്രേതവിചാരപദ്ധതി, ശാവപദ്ധതി, അശൌചപദ്ധതി, ശ്രാദ്ധപദ്ധതി, സംസ്കാരപദ്ധതി, സന്ധ്യാനുഷ്ഠാന പദ്ധതി എന്നിങ്ങനെ ആറു ആചാര പദ്ധതികളെക്കുറിച്ചും ഈ ഗ്രന്ഥത്തില്‍ നീലകണ്ഠ സ്വാമികള്‍ പ്രദിപാദിച്ചിട്ടുണ്ട്. പുരാണങ്ങളും ബ്രാഹ്മണങ്ങളും മഹാഭാരതവും ഉള്‍പ്പെടെ 35-നുമേല്‍ ആധികാരിക ഗ്രന്ഥങ്ങളെ ആശ്രയിച്ചാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.
ആചാരപദ്ധതി PDF ഡൗണ്‍ലോഡ് ചെയ്യൂ.
വിഷയവിവരം
- പ്രേതവിചാരപദ്ധതി
- പ്രേതവിവരണം
- മരണാനന്തരകർമ്മാവശ്യകത
- ശാവപദ്ധതി
- മുമൂർ കർമ്മം
- ആതുരസന്ന്യാസം
- ശവസ്നാനം
- വായ്ക്കരിയിടല്‍
- ചുടലയ്ക്കെടുപ്പ്
- ശവദാഹം
- നീർകണ്ണാക്ക്
- സ്നാനതർപ്പണങ്ങൾ
- കടവിൽ ബലി
- ദിവസബലി
- സഞ്ചയനം
- പുലകുളി
- പുലപ്പിണ്ഡം
- ശുദ്ധപിണ്ഡം
- ദുർമൃതികൾ
- നാരായണബലിക്രമം
- ആശൌചപദ്ധതി
- അശൗചാർത്ഥം
- ദിവസമാനഭേദങ്ങൾ
- ശ്രാദ്ധപദ്ധതി
- നാന്ദീശ്രാദ്ധം
- സപിണ്ഡി
- സംസ്കാരപദ്ധതി
- വിവാഹം
- ആചാരഭേദം
- വർജ്ജ്യസ്ത്രീലക്ഷണം
- വരസ്വീകരണം
- കന്യാദാനം
- സപ്ത പദി
- പുംസവനം
- സീമന്തം
- ജാതകർമ്മം
- നാമകരണം
- നിഷ്ക്രമണം
- അന്നപ്രാശനം
- ചൌളം
- ഉപനയനം
- വിവാഹം
- സന്ധ്യാനുഷ്ഠാനപദ്ധതി
- സന്ധ്യാകർമ്മപ്രാധാന്യം
- സന്ധ്യാപ്പൊരുൾ, അനുഷ്ഠാനം
- ആചമനം
- അനുബന്ധം:
- 12–ാം ദിവസത്തെ സപിണ്ഡിക്രിയാ പ്രാധാന്യം
- ഒരുക്കുകൾ
- പരാമൃഷ്ട ഗ്രന്ഥങ്ങൾ