ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ ദ്വിതീയ ശിഷ്യനും അദ്വൈതസിദ്ധാന്തപാരംഗതനും യോഗിവര്യനുമായ ശ്രീ നീലകണ്‌ഠ തീര്‍ത്ഥപാദ സ്വാമികള്‍ സംസ്കൃതത്തിലും മലയാളത്തിലുമായി ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. സ്വാമികള്‍ രചിച്ച വേദാന്തമാലിക എന്ന ഗ്രന്ഥത്തിലെ ഏതാനും കൃതികള്‍ ഉള്‍പ്പെടുത്തി ശ്രീ വിദ്യാധിരാജാ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ് ശ്രീരാമഗീതാഭാഷ വിവര്‍ത്തനം.
ശ്രീരാമഗീതാഭാഷ, ഹസ്താമലകം, ഹരികീർത്തനം, രാമഹ്യദയം, ആത്മപഞ്ചകം എന്നീ അഞ്ച് വേദാന്തകൃതികളുടെ സമാഹാരമാണ് ഈ ഗ്രന്ഥം. അദ്വൈതശാസ്ത്രത്തിലെ അടിസ്ഥാന തത്ത്വങ്ങൾ വിശദീകരിക്കുന്ന ഇതിലെ എല്ലാ കൃതികളും വേദാന്തശാസ്ത്രപഠനത്തിന് വളരെ ഉപകരിക്കുന്നവയാണ്.
അദ്വൈതസിദ്ധാന്ത പാരംഗതനും യോഗിവര്യനുമായിരുന്ന ശ്രീ നീലകണ്‌ഠ തീർത്ഥപാദസ്വാമികളുടെ ശ്രീരാമഗീത, ഹസ്താമലകം, രാമഹൃദയം, ആത്മപഞ്ചകം എന്നീ വിവര്‍ത്തനങ്ങളും ഹരികീര്‍ത്തനം എന്ന സ്വതന്ത്രകൃതിയും ഈ ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
സീതയെ പരിത്യജിച്ചതിനുശേഷം ശ്രീരാമൻ വൃതാനുഷ്ഠാനങ്ങളോടെ കൊട്ടാരത്തിൽ കഴിഞ്ഞുവന്നു. അക്കാലത്ത് തന്റെ സദ്ഭരണംകൊണ്ടുളള സൽകീർത്തി നാലുദിക്കിലും പരന്നു. ഒരുദിവസം ലക്ഷ്മണന്‍ ശ്രീരാമനോട് തനിക്ക് ജജ്ഞാനോപദേശം ചെയ്തുകൊടുക്കണമെന്ന് അപേക്ഷിച്ചതനുസരിച്ച് ഭഗവാൻ ഉപദേശിച്ചുകൊടുത്ത തത്ത്വമാണ് ശ്രീരാമഗീതയിലെ പ്രതിപാദ്യം (അദ്ധ്യാത്മരാമായണം ഉത്തരകാണ്ഡം 5-ാം സർഗ്ഗം).