ശ്രീഅയ്യപ്പന്‍, ശ്രീധര്‍മ്മശാസ്താവ്, ശബരിമലക്ഷേത്ര വിവരങ്ങള്‍, ആചാരങ്ങള്‍ ഐതീഹ്യങ്ങള്‍, വിഗ്രഹമാഹാത്മ്യം, മണ്ഡല-മകരവിളക്ക് ഉത്സവം, തിരുവാഭരണ ഘോഷയാത്ര, മൂലമന്ത്രം, ഹരിവരാസനം തുടങ്ങി ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഉള്‍പ്പെടുത്തി, കുട്ടികളോട് സംവദിക്കുന്ന രീതിയില്‍ ശ്രീ എം. എം. ദിവാകരന്‍ രചിച്ച കൃതിയാണ് ‘തത്ത്വമസിയുടെ തിരുസന്നിധിയില്‍’ എന്ന ഈ ഗ്രന്ഥം.
സ്വാമിയേ ശരണം അയ്യപ്പ എന്നതിന്റെ അര്‍ത്ഥം, ധര്‍മ്മശാസ്താവും അയ്യപ്പനും ഒന്നാണോ?, ശാസ്താവ് ഹരിഹരപുത്രനാണോ?, അയ്യപ്പന്‍ ചരിത്ര പുരുഷനാണോ?, രാജവംശങ്ങളുമായുള്ള ബന്ധം, ശബരിമല ക്ഷേത്രചരിത്രം, സ്ത്രീകളെ പറ്റിയുള്ള പരാമര്‍ശം, എരുമേലി, വാവര്‍, പമ്പാനദി, അപ്പാച്ചിമേട്, ശരംകുത്തി, മുദ്രമാലാ ധാരണം, വ്രതാനുഷ്ഠാനം എന്നിങ്ങനെ ശബരിമലയുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യപ്പെടുന്ന എല്ലാ വിഷയങ്ങളും ഇതില്‍ പ്രതിപാദിക്കപ്പെടുന്നു.