ജനസ്യ കൃഷ്ണാദ്വിമുഖസ്യ ദൈവാ
ദധര്‍മ്മശീലസ്യ സുദുഃഖിതസ്യ
അനുഗ്രഹായേഹ ചരന്തി നൂനം
ഭൂതാനി ഭവ്യാനി ജനാര്‍ദ്ദനസ്യ (3-5-3)

ഹരിദ്വാരില്‍വെച്ച്‌ മൈത്രേയനെ കണ്ടപ്പോള്‍ വിദുരര്‍ ചോദിച്ചു:
“ഭഗവാനേ, മനുഷ്യര്‍ സുഖത്തിനായി കഷ്ടപ്പെടുന്നുണ്ടെങ്കിലും ആ കര്‍മ്മങ്ങള്‍ അവന്‌ സമാധാനം നല്‍കുന്നില്ലെന്നു മാത്രമല്ലാ, അവരുടെ ദുഃഖങ്ങള്‍ വര്‍ദ്ധിക്കുകയത്രേ ചെയ്യുന്നുത്‌. എന്താണ്‌ മനുഷ്യര്‍ചെയ്യേണ്ടതെന്നു പറഞ്ഞു തന്നാലും. കൃഷ്ണഭക്തന്മ‍ാര്‍ ലോകംമുഴുവന്‍ചുറ്റി അധാര്‍മ്മികളെപ്പോലും ഭഗവല്‍നാമമഹിയാല്‍ അനുഗ്രഹിച്ചു രക്ഷിക്കാന്‍ ശ്രമിക്കുന്നു. ഒരുവന്റെയുള്ളിലും ഭഗവാന്‍ സിംഹാസനസ്ഥനാവാന്‍ വേണ്ടി അവന്‍ ചെയ്യേണ്ട കാര്യങ്ങളെന്തൊക്കെയാണ്‌? ആ ഭഗവല്‍സാന്നിദ്ധ്യമാണല്ലോ പരമവിജ്ഞാനത്തിന്റെ വെളിച്ചം ഹൃദയത്തില്‍ നിറക്കുന്നുത്‌. ഭഗവാന്‍ ഈ ജഗത്തിനെ സൃഷ്ടിച്ചതെങ്ങനെയെന്നും എനിക്കറിയാനാഗ്രഹമുണ്ട്‌. ഭഗവാന്‍ സൃഷ്ടിസ്ഥിതിസംഹാരങ്ങളുടെ രഹസ്യവും അവിടുന്ന് ലോകരക്ഷക്കായി അവതാരമെടുക്കുന്നുതെങ്ങനെയെന്നും പറഞ്ഞുതന്നാലും.

ഭഗവദവതാരങ്ങള്‍ മനുഷ്യന്റേയും ദേവന്മ‍ാരുടേയും അസുരന്മ‍ാരുടേയും നന്മയ്ക്കായി പ്രവര്‍ത്തിക്കുമ്പോഴും സ്വയം കര്‍മ്മബന്ധിതമല്ല എന്നു ഞാനറിയുന്നു. വ്യാസമുനിയില്‍നിന്നും ലൗകീകമനുഷ്യരുടെ ധര്‍മ്മത്തെപ്പറ്റി ഞാന്‍ മനസിലാക്കിയിട്ടുണ്ട്‌. ആ കാര്യങ്ങളും ഇപ്പോഴെനിക്കു താല്‍പ്പര്യമില്ല. കാരണം അതുകൊണ്ടു ലഭിക്കുന്ന നൈമിഷികാനന്ദം എന്നെയാകര്‍ഷിക്കുന്നില്ല. ആവര്‍ത്തനവിരസമായ ജീവിതാസ്ഥിത്വത്തിന്റെ കെട്ടുപാടുകളില്‍നിന്നും ക്ഷണനേരംകൊണ്ട്‌ വിമുക്തമാക്കാന്‍ പര്യാപ്തമത്രെ ഭഗവല്‍നാമവും കഥകളും. അതങ്ങയെപ്പോലുളള ദിവ്യപുരുഷന്മ‍ാരുടെ നാവില്‍നിന്നു്‌ ഒരുവന്റെ ചെവികളിലെത്തുന്ന മാത്രയില്‍ ദുഃഖപൂര്‍ണ്ണമായ അസ്ഥിത്വത്തില്‍നിന്നു്‌ അവന്‍ മോചിതനാവുന്നു. ശ്രീകൃഷ്ണകഥകളിലും മഹിമയിലും താല്‍പര്യമില്ലാതെ അജ്ഞാനത്തിന്റെ പിടിയില്‍പ്പെട്ടിരിക്കുന്നുവരെയോര്‍ത്ത് എനിക്കു സഹതാപം തോന്നുന്നു. കാലം (യമദേവന്‍) അവരുടെ ജീവിതത്തെ വൃഥാവ്യായാമങ്ങളിലും വ്യാപാരങ്ങളിലും അനാവശ്യചിന്തകളിലും പ്രവര്‍ത്തികളിലുമായി നശിപ്പിച്ചു കളയുന്നതുകൊണ്ട്‌ മഹാമുനേ, മോക്ഷപ്രാപ്തിക്കായി ആ ഭഗവദവതാരകഥകള്‍ വിശദമായി പറഞ്ഞുതന്നാലും.”

മൈത്രേയന്‍ പറഞ്ഞു:
നല്ല ചോദ്യം തന്നെ വിദുരരേ, വരും തലമുറകള്‍ക്കു കടപ്പാടുണ്ടാകുമാറ് ഉചിതമായ ഉത്തരത്തെ തേടുന്ന ഉന്നതമായ ചോദ്യങ്ങളാണുന്നയിച്ചതു്. ആദിമസൃഷ്ടിക്ക്മുന്‍പ്‌ ഭഗവാന്‍ മാത്രമേയുണ്ടായിരുന്നുളളൂ. അന്തര്‍ലീനമായിരുന്ന അഹംബോധത്തില്‍ അവിടുന്നാലോചിച്ചു. “എԎനിക്ക്‌ അസ്ഥിത്വമുണ്ടോ?.” ഈ ശക്തി (മായാശക്തി) ഒരേസമയം അവിടുത്തേതായതിനാല്‍ ഉണ്മയും അവിടുത്തെവിട്ടൊരു അസ്ഥിത്വമില്ലാത്തതിനാല്‍ മിഥ്യയുമാണ്‌. ഈ ശക്തിയാലാണ്‌ അവിടുന്ന് വിശ്വനിര്‍മ്മിതി ചെയ്തത്‌. ഈ ശക്തിയുടെ ഇളകിമറിയലില്‍ അന്തര്‍ലീനമായിരുന്ന ഗുണഗണങ്ങള്‍ ഉണര്‍ന്നു. ഭഗവാന്‍ സ്വയം ആത്മാവായി (പുരുഷന്‍) ഇവകളില്‍ പ്രവേശിച്ചു. ഇങ്ങിനെ ഇതുവരെ പ്രകടമാകാതിരുന്ന വിശ്വബുദ്ധിയില്‍നിന്നും ബോധമുളവായി. മഹാതത്വത്തില്‍ (വിശ്വബോധം) നിന്നും അഹം ഉണ്ടായി. അഹമാണ്‌ പഞ്ചഭൂതങ്ങള്‍ക്കും ഇന്ദ്രിയങ്ങള്‍ക്കും മനസിനും കാരണം. അഹമാകട്ടെ മൂഢവിധത്തിലാണ്‌. സാത്വികം, രാജസികം, താമസീകം. സാത്വികത്തില്‍ നിന്നു്‌ മനസും ബുദ്ധിയും ഇന്ദ്രിയനിയന്ത്രണവും ഉണ്ടായി. രാജസീകത്തില്‍ നിന്നും കര്‍മ്മേന്ദ്രിയങ്ങളും ജ്ഞാനേന്ദ്രിയങ്ങളും ഉണ്ടായി. ആകാശം, വായു, അഗ്നി, ജലം, ഭൂമി എന്നീ പഞ്ചഭൂതങ്ങള്‍ തമോജന്യമത്രേ. പഞ്ചഭൂതങ്ങള്‍ ഒരോന്നും അടുത്തതിന്റെ കാരണമായിത്തീരുകയും അതു മുന്‍പിലത്തേതിന്റെ ഗുണങ്ങള്‍ സ്വ‍ാംശീകരിക്കയും ചെയ്യുന്നു. ഇതിന്റെയെല്ല‍ാം ദേവതകളായി വര്‍ത്തിക്കുന്നുത്‌ ഭഗവാന്‍ വിഷ്ണുവിന്റെ പ്രഭാകിരണങ്ങള്‍ തന്നെയാണ്‌. സ്വയം പ്രവര്‍ത്തനോന്മുഖമാകാന്‍ കഴിയാതെ ഈ ദേവതകളെല്ല‍ാം ഭഗവാനെത്തന്നെ പ്രാര്‍ത്ഥിച്ചു.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF