“കര്‍മ്മകാണ്ഡാചാര്യന്മാര്‍ തങ്ങളുടെ പൂജതയെയും ലഭ്യത്തെയും നിലനിര്‍ത്തുവാന്‍വേണ്ടി യോഗത്തിലും ജ്ഞാനത്തിലും കര്‍മ്മകാണ്ഡത്തെ കലര്‍ത്തിയിട്ടുണ്ട്. ഇങ്ങനെ സ്വാര്‍ത്ഥതല്പരന്മാര്‍ ഹിന്ദുമതത്തില്‍ പലതും എഴുതി ചേര്‍ത്തിട്ടുണ്ട്” എന്ന് ആനന്ദവിമാനം എന്ന ഈ ഗ്രന്ഥത്തില്‍ ശ്രീ ബ്രഹ്മാനന്ദ ശിവയോഗി അവകാശപ്പെടുന്നു.

ആനന്ദവിമാനം PDF ഡൗണ്‍ലോഡ് ചെയ്യൂ.

ഹെ ആനന്ദകാംക്ഷികളെ! മനോലയം തന്നെയാണ് സര്‍വ്വസംഗപരിത്യാഗമെന്ന് പറയപ്പെടുന്നതും. നാം ഉറങ്ങുമ്പോള്‍ ഭാര്യയും പുത്രന്മാരും ധനവും ഭവനവും എല്ലാം ഉണ്ട്. ആരെയും ഒന്നിനെയും നാം അറിയുന്നില്ല, ഒന്നിനോടും നമുക്ക് സംഗവുമില്ല. നമ്മുടെ ഭാര്യാപുത്രാദികളെ നാം ഉപേക്ഷിക്കുകയോ തല്ലിക്കൊല്ലുകയോ ഭവനത്തെ ചുട്ടുകളഞ്ഞു നശിപ്പിക്കുകയോ ചെയ്തിട്ടില്ല. മനസ്സ് അടങ്ങുമ്പോഴേക്ക് സര്‍വ്വസംഗപരിത്യാഗവും സംസാരനാശവും ദുഃഖഹാനിയും തനിയെ സിദ്ധിച്ചുവല്ലോ. ഇപ്രകാരം ആനന്ദത്തിലുള്ള മനോലയമാണ് സര്‍വ്വസംഗപരിത്യാഗമെന്നറിയാതെ നാടും വീടും സര്‍വ്വവും ഉപേക്ഷിച്ചു ഓടിപ്പോയി സന്യസിക്കുന്നവരുടെ കഷ്ടകര്‍മ്മം ശോചനീയം തന്നെ. എവിടേക്ക് ഓടിപ്പോയാലും അവിടെയും വീട്ടിലെയും നാട്ടിലെയും മറ്റും ചിന്ത വരാമല്ലോ. മനസ്സടങ്ങുമ്പോള്‍ വീട്ടിലിരിക്കുമ്പോള്‍ത്തന്നെ സര്‍വ്വചിന്തയും ദുഃഖവും വിട്ടുപോകുന്നുവല്ലോ.