ജീവകാരുണ്യപഞ്ചകം – ശ്രീ നാരായണഗുരു (1)


ശ്രീ നാരായണഗുരുവിന്റെ ജീവകാരുണ്യപഞ്ചകം എന്ന കൃതിയും, ആ കൃതിക്ക് ശ്രീ ജി ബാലകൃഷ്ണന്‍ നായരുടെ വ്യാഖ്യാനത്തില്‍ നിന്നും അടര്‍ത്തിയെടുത്ത ചില ഭാഗങ്ങളും താഴെ കൊടുക്കുന്നു.

ജീവകാരുണ്യപഞ്ചകം

എല്ലാവരുമാത്മസഹോദരെ -
ന്നല്ലേ പറയേണ്ടതിതോര്‍ക്കുകില്‍ ന‍ാം
കൊല്ലുന്നതുമെങ്ങനെ ജീവികളെ -
ത്തെല്ലും കൃപയറ്റു ഭുജിക്കയെന്നതും.

കൊല്ലാവ്രതമുത്തമമാമതിലും
തിന്നാവ്രതമെത്രയുമുത്തമമ‍ാം
എല്ലാമതസാരവുമോര്‍ക്കിലിതെ -
ന്നലെ പറയേണ്ടത് ധാര്‍മികരെ!

കൊല്ലുന്നതു തങ്കല്‍ വരില്‍ പ്രിയമാ -
മല്ലീവിധിയാര്‍ക്കു ഹിതപ്രദമ‍ാം?
ചൊല്ലേണ്ടതു ധര്‍മ്യമിതാരിലുമൊ -
ത്തല്ല മരുവേണ്ടതു സൂരികളെ!

കൊല്ലുന്നവനില്ല ഭുജിപ്പതിനാ -
ളില്ലെങ്കിലശിക്കുകതന്നെ ദൃഢം
കൊല്ലിക്കുകകൊണ്ടു ഭുജിക്കുകയ‍ാം
കൊല്ലുന്നതില്‍നിന്നുമുരത്തൊരഘം.

കൊല്ലായ്കയിലിവന്‍ ഗുണമുള്ള പുമാ -
നല്ലായ്കില്‍ മൃഗത്തോടു തുല്യനവന്‍
കൊല്ലുന്നവനില്ല ശരണ്യത മ -
റ്റെല്ലാവക നന്മയുമാര്‍ന്നിടിലും.

വ്യാഖ്യാനം

ആത്മസത്യം കണ്ടെത്തുക എന്ന ജീവിതപരമലക്ഷ്യം നേടാന്‍ അനുപേക്ഷണീയമായ ഗുണമാണ് ജീവകാരുണ്യം അഥവാ അഹിംസ. മറ്റു ജീവജാലങ്ങളില്‍ ഒരു തരത്തിലുമുള്ള ദ്രോഹചിന്ത പുലര്‍ത്താതെ സമഭാവന ശീലിക്കുകയാണ് സത്യാന്വേഷണ സാധന. അഹിംസ അഥവാ ജീവകാരുണ്യം മനുഷ്യന്‍ അവശ്യം അംഗീകരിക്കേണ്ട ഗുണമാണെന്ന് പ്രതിപാദിക്കുന്ന കൃതിയാണ് ‘ജീവകാരുണ്യപഞ്ചകം’.

1. പരമസത്യമായ ആത്മാവിന്റെ രൂപഭേദങ്ങളാണ് ഇക്കാണുന്നവയെല്ല‍ാം. അതിനാല്‍ അവ പരസ്പരം സഹോദരങ്ങളാണ്. ഇക്കാര്യം ചിന്തച്ചാല്‍ മനുഷ്യര്‍ എങ്ങനെ മറ്റു ജീവികളെ കൊല്ലും? അല്‍പ്പംപോലും കാരുണ്യമില്ലാതെ മറ്റു ജീവികളുടെ മ‍ാംസം എങ്ങനെ ഭക്ഷിക്കും? മറ്റു ജീവികളെ കൊല്ലുകയും ഭുജിക്കുകയും ചെയ്യുന്നത് ഭേദചിന്തയെയും അഹങ്കാരത്തെയും വര്‍ദ്ധിപ്പിക്കുകയും സത്യദര്‍ശനത്തില്‍ നിന്നും അകറ്റുകയും ചെയ്യുന്നു.

2. ആത്മസാക്ഷാത്കാരത്തിനുതകുന്ന ധര്‍മങ്ങളില്‍ വച്ചേറ്റവും വലുതാണ്‌ അഹിംസ. പരദ്രോഹചിന്തയില്ലായ്മയാണ് അഹിംസയുടെ ആന്തരരൂപം. ഞാന്‍ വേറെ, നീ വേറെ എന്ന ചിന്തയില്‍ നിന്നാണ് ഭയവും ദ്രോഹചിന്തയും ആരംഭിക്കുന്നത്. ഭേദചിന്തയും ദ്രോഹചിന്തയും മാറ്റി സമഭാവനയോടെ ജീവിക്കാന്‍ ദൃഢനിശ്ചയം ചെയ്തയാള്‍ സ്വധര്‍മ്മനിര്‍വഹണത്തിനായി ചിലപ്പോള്‍ ശാരീരികമായി ഹിംസിച്ചാലും അത് ഹിംസയാകുന്നില്ല. സ്വാര്‍ത്ഥലാഭത്തിനായി ദ്രോഹചിന്തയോടെ ഒരു ജീവിയേയും ശാരീരികമായി ഉപദ്രവിക്കാതിരികുന്നിടത്താണ് അഹിംസ ആരംഭിക്കുന്നത്. പരദ്രോഹചിന്ത വെടിഞ്ഞു എല്ല‍ാം ഒന്നെന്നുകാണുന്ന അഹിംസയാണ് എല്ലാ മതങ്ങളും ഉദ്ഘോഷിക്കുന്നത്.

3. ഹിംസയില്‍ കൊല്ലപ്പെടുന്നവന്‍ താനാണെങ്കില്‍ അതിഷ്ടമായിരിക്കുമോ? ഹിംസ തുടങ്ങിയ ക്രൂരതകള്‍ ആരുടേയും കുത്തകയല്ല. വിധി എപ്പോഴും ഒരുവന്റെ ഹിതം തന്നെ അനുസരിക്കുമെന്ന് കരുതരുത്. കൊല്ലുന്നവന്‍ ഏത് നിമിഷവും കൊല്ലപ്പെടാവുന്നവനായി മാറാവുന്നതേയുള്ളൂ. അചഞ്ചലമായ പ്രകൃതിനിയമം തെറ്റുകയില്ല. സത്യാനുഭവത്തിനു വഴി തെളിക്കുന്ന ഈ ധര്‍മനിയമമാണ് അറിവുള്ളവര്‍ എല്ലാവര്‍ക്കും ഉപദേശിക്കേണ്ടത്, അതനുസരിച്ച് ജീവിക്കുകയും വേണം.

4. തിന്നാന്‍ ആളില്ലെന്ന് വന്നാല്‍ കൊല്ലാനും ആളുണ്ടാവില്ല എന്ന്‍ തീര്‍ച്ചയാണ്. അപ്പോള്‍ തിന്നുന്നത്‌ തന്നെയാണ് വലിയ ഹിംസ. കൊല്ലുന്നതിനു മറ്റുള്ളവര്‍ക്ക് പ്രേരണ നല്‍കുന്നതുകൊണ്ട് കൊല്ലുന്നതിനേക്കാള്‍ വലിയ പാപവും തിന്നുന്നത്‌ തന്നെയാണ്.

5. മറ്റു ജീവികളെ ഹിംസിക്കാതിരിക്കുന്ന മനുഷ്യനാണ് വിവേകമുള്ളവന്‍. കൊല്ലുന്ന അവിവേകിയും മൃഗവും തമ്മില്‍ ഒരു ഭേദവുമില്ല. കൊല്ലുന്നവന് മറ്റെല്ലാ നന്മകളുമുണ്ടെങ്കില്‍പോലും ഒരിടത്തും അഭയം ലഭിക്കുന്നതല്ല.

അതുകൊണ്ട് ഒരു സത്യാന്വേഷി കൊല്ലലും തിന്നലും ദൃഢമായി ഉപേക്ഷിക്കണം എന്ന് ശ്രീ നാരായണസ്വാമി ഉപദേശിക്കുന്നു.

ശുഭം.

ഇമെയില്‍ ചെയ്യൂ · പങ്കു വയ്ക്കൂ · ബുക്ക് മാര്‍ക്ക് ചെയ്യൂ
ഫീഡ് വരിക്കാരാവുക|ഇമെയില്‍ വരിക്കാരാവുക

പുതിയത്:
പഴയത്:

ഇതുവരെ 37 അഭിപ്രായങ്ങള്‍ രേഖപ്പെടുത്തപ്പെട്ടു

  1. February 23rd, 2009 11:08 am IST യ്ക്ക് ശ്രീ @ ശ്രേയസ്:

    നാണുസ്വാമിയുടെ ഈ കൃതി ഇന്‍റര്‍നെറ്റില്‍ തെരഞ്ഞപ്പോള്‍ കിട്ടിയില്ല, അതിനാല്‍ ഇതിനെക്കുറിച്ച് ശ്രേയസ്സില്‍ എഴുതണം എന്നുതോന്നി.

    ഈയുള്ളവന്‍ ഏകദേശം പതിനെട്ടു വര്‍ഷത്തോളമായി സസ്യാഹാരിയാണ്. താമസസ്ഥലത്ത് മാംസാഹാരം വയ്ക്കാറില്ല. വീട്ടില്‍ ഒരു നാടന്‍ നായയുണ്ട്, അവനും സസ്യാഹാരിയായി വിലസുന്നു. എന്നിട്ടും ഈ നായര്‍ക്കോ നായയ്ക്കോ ശൗര്യം ഒട്ടും കുറഞ്ഞിട്ടില്ല! :-)

  2. February 23rd, 2009 11:19 am IST യ്ക്ക് സലാഹുദ്ദീന്‍:

    മറ്റു ജീവികളെ ഹിംസിക്കാതിരിക്കുന്ന മനുഷ്യനാണ് വിവേകമുള്ളവന്‍.

    പ്രിയ ശ്രീ

    ഏതെങ്കിലും ജീവിയെ കൊല്ലാതെ/ഭക്ഷിക്കാതെ ലോകത്തിന്നേവരെ ആരെങ്കിലും ജീവിച്ചതായി കേട്ടിട്ടുണ്ടോ? ഇനിയാരെങ്കിലും ജീവിക്കുമോ? അങ്ങിനെയെങ്കില്‍ ആരും വിവേകമുള്ളവര്‍ ഉണ്ടായിരിക്കില്ല അല്ലേ?(ദയവായി ഇതിനെ പോസിറ്റീവ് ചിന്തയായി മാത്രമേ എടുക്കാവൂ എന്നപേക്ഷ)

  3. February 23rd, 2009 11:25 am IST യ്ക്ക് Manoj മനോജ്:

    ഇന്ന് 3ഉം 4ഉം ശ്രീ പേരിന് മുന്നില്‍ വെച്ചാണ് പലരും നടക്കുന്നത്. എന്നാല്‍ ശ്രീ എല്ലാവരിലും ഉള്ളതാണെന്നും അതിനാല്‍ തന്നെ ഒരു ശ്രീ പേരിന് മുന്നില്‍ വെയ്ക്കേണ്ടതില്ല എന്നും നാരായണ ഗുരു പറഞ്ഞിട്ടുള്ളതായി വായിച്ചിട്ടുണ്ട്. അദ്ദേഹം ഒപ്പിട്ടിരുന്നത് നാരായണ ഗുരു എന്ന് പറഞ്ഞായിരുന്നു അത്രേ. താങ്കളുടെ ശ്രദ്ധയില്‍ അത് പെട്ടിട്ടുണ്ടോ എന്നറിയില്ല.

  4. February 23rd, 2009 11:52 am IST യ്ക്ക് ശ്രീ @ ശ്രേയസ്:

    @ശ്രീ സലാഹുദ്ദീന്‍:
    തന്റെ സ്വാര്‍ത്ഥലാഭത്തിനു വേണ്ടി ഒരു ജീവിയെ അറിഞ്ഞുകൊണ്ടു കൊല്ലാതെ ജീവിക്കാന്‍ കഴിയില്ല എന്ന് താങ്കള്‍ കരുതുന്നുണ്ടോ? നാം നടക്കുമ്പോള്‍ ചിലപ്പോള്‍ ഉറുമ്പിനെയോ മറ്റു പ്രാണികളെയോ ചവിട്ടി കൊന്നിരിക്കാം. നമ്മുടെ ശരീരത്തിലെ ബാക്ടീരിയ, വൈറസ്, തുടങ്ങിയവയെ കുറിച്ചൊന്നും ഇവിടെ പറയുന്നില്ല.

    ഈ കാവ്യത്തില്‍ പറഞ്ഞിരിക്കുന്നതുപോലെ, ദുഷ്ടചിന്തയോടെയോ സ്വാര്‍ത്ഥചിന്തയോടെയോ ഒരു ജീവിയേയും കൊല്ലാതെ നമുക്കു ജീവിക്കാം, നിഷ്പ്രയാസം. ഭേദചിന്തയും ദ്രോഹചിന്തയും മാറ്റി സമഭാവനയോടെ ജീവിക്കാന്‍ ദൃഢനിശ്ചയം ചെയ്തയാള്‍ സ്വധര്‍മ്മനിര്‍വഹണത്തിനായി ചിലപ്പോള്‍ ശാരീരികമായി ഹിംസിച്ചാലും അത് ഹിംസയാകുന്നില്ല. എന്റെ സുഖം, എന്റെ സന്തോഷം, എന്റെ വിശപ്പ്‌, എന്നിങ്ങനെ സ്വാര്‍ഥതയോടെയോ ദ്വെഷ്യത്തോടെയോ കൊല്ലുന്നതോ തിന്നുന്നതോ ശരിയല്ല എന്ന് വിവക്ഷ.

    ഇനി സസ്യങ്ങള്‍ക്കും ജീവനുണ്ട് എന്നും സസ്യാഹാരവും ഹിംസയാണ് എന്നൊക്കെയാണെങ്കില്‍, ഈയുള്ളവന് അത്രയ്ക്ക് അറിയില്ല.

    ചര്‍ച്ചയില്‍ പങ്കെടുക്കുന്നതില്‍ സന്തോഷം.

    @ശ്രീ Manoj മനോജ്:
    അത് ഈയുള്ളവന് പുതിയ അറിവാണ്‌, നന്ദി.

    ഞാന്‍ ശ്രീനാരായണഗുരുവിനെ ‘നാണുസ്വാമി’ എന്ന് പണ്ടൊരിക്കല്‍ എഴുതിയപ്പോള്‍ പലരും ഞാന്‍ നാരായണഗുരു (അല്ലെങ്കില്‍ ഈഴവ) വിരോധി എന്നുവരെ ചിന്തിച്ചു എന്നുതോന്നുന്നു. അദ്ദേഹത്തെ ‘ചെമ്പഴന്തി നാണു ആശാന്‍’ എന്നാണു പണ്ട് അറിയപ്പെട്ടിരുന്നത്. ഈയുള്ളവന്‍ താമസിക്കുന്നത് ചെമ്പഴന്തി വാര്‍ഡില്‍ ആണ് എന്നതും പ്രപഞ്ചനിശ്ചയം എന്ന് തോന്നുന്നു!

    ഈയുള്ളവന്‍ ശ്രീ എന്ന് സംബോധന ചെയ്യുന്നത് എന്നോ ഉടലെടുത്ത ശ്രീ എന്ന സംബോധനയാണ്. സ്ത്രീയായാലും പുരുഷനായാലും ശ്രീ തന്നെ. അപ്പോള്‍ മറ്റൊരാളുടെ ശ്രീയെ, ഉണ്മയെ, ആത്മാവിനെയാകാം ‘ശ്രീ’ എന്ന സംബോധനകൊണ്ട്‌ അര്‍ത്ഥമാക്കുന്നത്.

  5. February 23rd, 2009 3:34 pm IST യ്ക്ക് ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍.:

    Idea is good,BUT….മനുഷ്യന്‍ മത്സ്യം,മാംസം,മുട്ട എന്നിവ ഭക്ഷണത്തില്‍ നിന്നും ഒഴിവാക്കിയാല്‍ ലോകം ഭീകരമായ ഭക്ഷ്യക്ഷാമത്തിന് അടിപ്പെടും.തീര്‍ച്ച…

  6. February 24th, 2009 12:56 am IST യ്ക്ക് Thaikaden:

    Kazhiyunnathum nanma kathu sookshikkuvaan parisramikkuka. (28 varshatholamaayi njaanum sasyaahariyaanu. Enikku yaathoru kuzhappavum sambhavichittilla.)

  7. February 24th, 2009 4:30 am IST യ്ക്ക് ശ്രീ @ ശ്രേയസ്:

    @ശ്രീ കുട്ടിച്ചാത്തന്‍:
    എല്ലാവരും അങ്ങനെ പെട്ടെന്ന് മാറുമോ, അങ്ങനെയല്ലല്ലോ നമ്മുടെ ഈ ലോകം. രാജ്യങ്ങള്‍ ആയുധങ്ങള്‍ക്കും വെടിക്കോപ്പിനും ഉപയോഗിക്കുന്ന സമ്പത്ത് ഉപയോഗിച്ചാല്‍ മാത്രം ഈ ലോകത്തു നിന്നു പട്ടിണി നിശ്ശേഷം തുടച്ചു മാറ്റാം എന്നുപറയുന്നു. പക്ഷേ നടക്കുമോ? അതുപോലെ ഒരു ഐഡിയല്‍ സിറ്റുവേഷന്‍ ആയി മാത്രം ഇതിനെയും കൂട്ടിയാല്‍ മതി!

    പക്ഷേ മനുഷ്യര്‍ എല്ലാവരും സസ്യാഹാരിയായാല്‍ ഭക്ഷ്യ ക്ഷാമം വരാനും കാരണമില്ല. എന്തുകൊണ്ടെന്നാല്‍, ഇപ്പോള്‍ മനുഷ്യര്‍ കഴിക്കുന്ന മാംസ്യം തരുന്ന ആട്, പശു, കാള, പോത്ത്‌, … തുടങ്ങിയവയെല്ലാം സസ്യാഹാരികളാണ്. അവയെ വളര്‍ത്താന്‍ വേണ്ടി പുല്‍മേടുകളും മറ്റും മനുഷ്യന്‍ കൃഷി ചെയ്യുന്നു. അതിനാല്‍ മനുഷ്യന്‍ നേരിട്ടു കഴിക്കാന്‍ ആവശ്യമായ സസ്യങ്ങളെയും കൂടുതലായി അങ്ങനെ കൃഷി ചെയ്യാമല്ലോ. കൂടുതല്‍ എളുപ്പമായിരിക്കും അത് എന്നുതോന്നുന്നു. ശാസ്ത്രീയമായ പഠനങ്ങള്‍ നടത്തിയാല്‍ കൂടുതല്‍ വ്യക്തത കിട്ടുമായിരിക്കും.

    @ശ്രീ Thaikaden:
    അഭിപ്രായത്തിന് വളരെ നന്ദി.

  8. February 24th, 2009 8:00 am IST യ്ക്ക് പാക്കര ലോകം | Pakkara Lokam:

    മനുഷ്യരുടെ ശരീര ഘടനയും പല്ലുകളുടെ ഘടനയും അനുസരിച്ച്.. മംസ്യഭോജിയയിട്ടല്ല ശ്രിഷ്ടിക്കപ്പെട്ടത്. ഉദാഹരണത്തിന് സസ്യഭുക്കായ ജന്തുക്കളുടെയുമ് മാംസ ഭോജികളുടെയും പല്ലിന്റെ ഘടന എടുത്താല്‍ മതി. എന്തൊരു വ്യത്യസമുണ്ടാല്ലേ? അതുകൊന്ട് സസ്യഭുക്കയാല്‍ അവനവന്റെ ആരോഗ്യത്തിനു തന്നെയാണ് നല്ലത്. പക്ഷെ ഇന്നത്തെ കാലത്ത് സസ്യഹരതിലാണോ അതോ മംസഹരതിലാണോ കൂടുതല്‍ മായം എന്ന് കണ്ടു പിടിക്കാന്‍ തന്നെ ബുദ്ധിമുട്ട് ആണ്. പക്ഷെ..നോം ഒരു സസ്യഭുക്കല്ല കേട്ടോ.. ഹി ഹി.

  9. February 24th, 2009 8:46 am IST യ്ക്ക് ശ്രീഹരി::Sreehari:

    ഇന്ത്യയുടെ ഭാഗ്യം എന്നു പറയാവുന്നത് മൂന്നു വശത്തും പരന്നു കിടക്കുന്ന കടലാണ്. കുറഞ്ഞ വിലക്ക് മത്സ്യം ലഭ്യമായതിനാലാണ് തീരപ്രദേഗങ്ങള്‍ക്കടുത്തുള്ള പാവപ്പെട്ട ജനങ്ങള്‍ കാര്യമായ പോഷകാഹാരക്കുറവ് അനുഭവപ്പെടാതെ ജീവിച്ചു പോവുന്നത്… ഒരു വശത്തും കടലില്ലാത്ത ചില ആഫ്രിക്കന്‍ രാജ്യങ്ങളുടെ അവസ്ഥ എന്തു ഭീകരം!…

    ഇതു ഒരു ഉദാഹരണം മാത്രം ആണ്. ഇഡിയോളജിയുടെ പേരില്‍ പ്രകൃതിയിലെ താളക്രമങ്ങള്‍ മാനിക്കാതിരുന്നാല്‍ വിവരമറിയും….

    മനുഷ്യന്‍ മിശ്രഭുക്ക് ആയി തന്നെയാണ് രൂപം കൊണ്ടിട്ടുള്ളത്…

  10. February 24th, 2009 12:12 pm IST യ്ക്ക് ശ്രീ @ ശ്രേയസ്:

    @ശ്രീ ശ്രീഹരീ:

    അഭിപ്രായം രേഖപ്പെടുത്തിയതില്‍ നന്ദി. കുറച്ചു സംശയങ്ങള്‍ ചോദിച്ചുകൊള്ളട്ടെ, മറ്റു വായനക്കാര്‍ക്കും ഈയുള്ളവനും പ്രയോജനപ്രദമാകും എന്നു കരുതുന്നു.

    1. പ്രകൃതിയുടെ താളക്രമങ്ങള്‍ മാംസാഹാരം, മിശ്രഭുക്ക് എന്നൊക്കെയാണെന്ന് എങ്ങനെ ഉറപ്പിക്കാം?

    2. “മനുഷ്യന്‍ മിശ്രഭുക്ക് ആയി തന്നെയാണ് രൂപം കൊണ്ടിട്ടുള്ളത്…” ദയവായി ഒന്നു വിശദീകരിക്കാമോ?

    3. കുറഞ്ഞപക്ഷം മല്‍സ്യം കഴിക്കുകയും ആട്, പശു, പോത്ത്, കാള, പന്നി, കോഴി, തുടങ്ങിയ മൃഗങ്ങളെ കൊല്ലുന്നതും തിന്നുന്നതും ഒഴിവാക്കി കൂടെ? (Semi-vegetarianism)

    ഈയുള്ളവന്റെ അനുഭവത്തില്‍ ഒരു സാധാരണ സസ്യാഹാരിയായി ജീവിക്കാന്‍ ചെലവ് കുറവുതന്നെയാണ്. പിന്നെ, വീടിന്റെ ടെറസ്സില്‍ പോലും ഒരു ചെറിയ കുടുംബത്തിനാവശ്യമായ പയറും വെണ്ടയും മറ്റും സുഖമായി വിളയിക്കാന്‍ കഴിയും. അങ്ങനെ സ്വന്തമായി വിളയിച്ചു കഴിക്കുന്നതിന്റെ സുഖം ഒന്നു വേറെതന്നെ.

    പിന്നെ മതപരമായി നോക്കിയാല്‍ ഭാരതത്തില്‍ രൂപപ്പെട്ട മതങ്ങള്‍ (ഹിന്ദു, ബുദ്ധ, ജെയിന്‍,..) സസ്യാഹാരം പ്രചരിപ്പിച്ചു. കാരണം ഭാരതത്തില്‍ അതിന് ധാരാളം അവസരങ്ങളുണ്ട് എന്നതായിരിക്കാം. പിന്നെ അഹിംസ എന്നതാണല്ലോ എല്ലാ ഭാരതീയ മതങ്ങളുടെയും കാതല്‍.

    എന്നാല്‍ ക്രിസ്ത്യന്‍, ഇസ്ലാ മതങ്ങള്‍ രൂപം കൊണ്ട നാട്ടില്‍ സസ്യാഹാരം അക്കാലത്ത് പ്രായോഗികമായിരുന്നില്ല എന്നാതാകാം. ഈ അഭിപ്രായത്തിന് പിന്നില്‍ റിസര്‍ച്ച് ഒന്നുമില്ല, വെറും ചിന്തകള്‍ മാത്രം.

    പിന്നെ കല്ലിലും മണ്ണിലും പാടത്തും പണിയെടുക്കുന്ന മനുഷ്യന് കുറച്ചു മാസാഹാരം ഉണ്ടെങ്കിലേ ആരോഗ്യം നിലനിര്‍ത്താന്‍ പറ്റൂ എന്നുള്ളത് അത്ര ശരിയായി തോന്നുന്നില്ല. കാരണം, മാസഹാരം പ്രദാനം ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ വൈറ്റമിനുകളും പ്രോട്ടീനും തരുന്ന സസ്യാഹാരങ്ങളും ധാരാളം ഉണ്ട്. പിന്നെ, എന്തുകൊണ്ടോ “മാംസം = ശക്തി” എന്ന ഒരു തോന്നാല്‍ സാധാരണ മനുഷ്യമനസ്സില്‍ കൂടിയിട്ടുണ്ട് എന്നുതോന്നുന്നു.

    @ശ്രീ പാക്കരന്‍:
    “പക്ഷെ ഇന്നത്തെ കാലത്ത് സസ്യഹരതിലാണോ അതോ മംസഹരതിലാണോ കൂടുതല്‍ മായം എന്ന് കണ്ടു പിടിക്കാന്‍ തന്നെ ബുദ്ധിമുട്ട് ആണ്.”

    തിരുവനന്തപുരത്തെ ഒരു ഡോക്ടര്‍ സുഹൃത്ത് പറഞ്ഞതാണ്. പച്ചക്കറി വാങ്ങാന്‍ പോകുമ്പോള്‍ ഏതെങ്കിലും പുഴുവോ മറ്റോ കടിച്ച്ചിട്ടുള്ള സാധനങ്ങള്‍ മാത്രംനോക്കി വാങ്ങും എന്ന്. കാരണം, പുഴു കടിച്ചിട്ടുണ്ടെങ്കില്‍ അതിനര്‍ത്ഥം അതില്‍ കീടനാശിനികള്‍ ചേര്‍ന്നിട്ടില്ല എന്നത്രേ! പുഴുവിനെ മാത്രം നീക്കം ചെയ്തു വേവിച്ച് കഴിക്കാമല്ലോ എന്ന്! അത്രയ്ക്ക് മായമാണല്ലോ ഇക്കാലത്തെ പച്ചകറികളിലും. ഏറ്റവും നല്ലത് സ്വന്തമായി അല്‍പമെങ്കിലും പുരയിടത്തിലോ മുറ്റത്തോ ടെറസ്സിലോ നട്ടുവളര്‍ത്തുക എന്നതുതന്നെ.

  11. February 24th, 2009 8:04 pm IST യ്ക്ക് സലാഹുദ്ദീന്‍:


    “മനുഷ്യന്‍ മിശ്രഭുക്ക് ആയി തന്നെയാണ് രൂപം കൊണ്ടിട്ടുള്ളത്…” ദയവായി ഒന്നു വിശദീകരിക്കാമോ?

    പ്രിയ ശ്രീ

    എനിക്കാറിയാവുന്നത് പറയാം.

    മനുഷ്യന്റെ ദഹന പ്രക്രിയ മാംസാഹാരത്തെയും സസ്യാഹാരത്തെയും ഒരു പോലെ സ്വീകരിക്കുന്നതാണ്. എന്നാല്‍ സസ്യബുക്കുകളുടെ ദഹന പ്രക്രിയ സസ്യഹാരവും മാംസബുക്കുകളുടേത് മാസാഹരാവും മാത്രമേ സ്വീകരിക്കുകയുള്ളൂ.(ഇതിനെ പറ്റി കൂടുതല്‍ വിവരങ്ങളൊന്നും എനിക്കറിയില്ല)

    സസ്യാഹാരം മാത്രം കഴിച്ച് ജീവിക്കുന്ന‍ ഒരാള്‍ക്ക് പ്രത്യകിച്ചെന്തെങ്കിലൂം സംഭവിക്കുമെന്നൊന്നും ആര്‍ക്കും അവകാശപ്പെടാന്‍ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. പ്രകൃതിപരമായി മനുഷ്യന്‍ ഒരു മിശ്രബുക്കാണ്. ഏതെങ്കിലും ഒന്നു മാത്രം കഴുച്ചാലെ ആരോഗ്യത്തിന് മെച്ചമുള്ളൂ ബുദ്ധിയുണ്ടാവൂ എന്നൊന്നും വാദിക്കുന്നതിനോടും എനിക്ക് യോജിക്കാന്‍ കഴിയില്ല. സസ്യാഹാരം മാത്രം കഴിക്കണം എന്ന് ആളുകള്‍ പറയുന്നത് വിശ്വാസത്തിന്റെ പേരില്‍ മാത്രമാണെന്നാണ് എനിക്ക് തോന്നിയീട്ടുള്ളത്.

    ജീവികളെ കൊല്ലരുത് എന്നാണെങ്കില്‍ ചില ജീവികള്‍ക്ക് മാത്രം പ്രത്യേക പരിഗണന കൊടുക്കുന്നതിനോടും എനിക്ക് യോജിക്കാന്‍ കഴിയില്ല.

  12. February 24th, 2009 8:11 pm IST യ്ക്ക് ബലിതവിചാരം:

    ശ്റീ നാരയണ ഗുരുവാണ്‌ കേരളത്തിലെ ആദ്യത്തെ വിപ്ളവകാരി എന്ന് ഞാന്‍ പറയും; കാരണം കടുത്ത യാഥാസ്തിതികത്വം നിറഞ്ഞൊരു സാമൂഹ്യ വ്യവസ്തിതിയില്‍ സ്വന്തം നിലയില്‍ ശിവ പ്റതിഷ്ഠ നടത്തി സവറ്‍ണ്ണന്‍മാരുടെ ചോദ്യത്തിന്‌ മുന്‍പ്പില്‍ ഞാന്‍ പ്റതിഷ്ഠിച്ചത്‌ ഈഴവ ശിവനെയാണെന്ന് പറയാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞെങ്കില്‍ തീറ്‍ച്ചയായിട്ടും അതൊരു വിപ്ളവം തന്നെയാണ്‌.സമ്മതിക്കണം അദ്ദേഹത്തിനെ….

    എന്നാലും ദൈവദശകം എഴുതിയ ആള്‍ മരിച്ച്‌ പോയി എന്ന് ശ്റീ നാരായണ ഗുരു പറഞ്ഞതായി ഞാന്‍ “നിരീശ്വരനായ നാരയണ ഗുരു”(Indian Atheist Publishers പുറത്തിറക്കിയത്‌) എന്നൊരു പുസ്തകത്തില്‍ വായിച്ചിട്ടുണ്ട്‌.അതിനെ പറ്റി താങ്കള്‍ക്കെന്ത്‌ തോന്നുന്നു….

  13. February 24th, 2009 8:18 pm IST യ്ക്ക് ബലിതവിചാരം:

    എണ്റ്റെ പരിമിതമായ അറിവ്‌ വെച്ച്‌ പറയുകയാണെങ്കില്‍ മനുഷ്യന്‍ സസ്യഭുക്ക്‌ ആവേണ്ടതാണ്‌.അവണ്റ്റെ പല്ലിണ്റ്റെ ഘടന അതാണ്‌ തെളിയിക്കുന്നത്‌; ഒന്നും “കാറ്‍ന്ന്” തിന്നാന്‍ പാടുള്ളതല്ല. MBBSന്‌ പഠിക്കുന്നവറ്‍ വായിക്കുന്ന പുസ്തകത്തില്‍ നിന്നാണ്‌ ഞാനിത്‌ മനസിലാക്കിയത്‌;ശരിയായിരിക്കും അല്ലേ മാഷേ….
    കൂടുതല്‍ വിശദീകരിക്കണമെന്നുണ്ട്‌; തല്‍കാലം സമയമില്ല….

  14. February 24th, 2009 8:44 pm IST യ്ക്ക് ശ്രീ @ ശ്രേയസ്:

    @ശ്രീ സലാഹുദ്ദീന്‍:

    സസ്യാഹാരം കഴിച്ചാല്‍ ബുദ്ധി കൂടുതല്‍ ഉണ്ടാവും എന്നൊന്നും ഈയുള്ളവനും കരുതുന്നില്ല. പക്ഷെ, എന്ത് കൊണ്ടെന്നറിയില്ല, ജീവിതചര്യയില്‍ മാറ്റം വരുന്നു എന്നറിയാം. മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാനും ഉപദ്രവിക്കാനുമുള്ള മനസ്സ് കുറേശ്ശെ കുറയും എന്നുതോന്നുന്നു. അങ്ങനെ സാത്വികസ്വഭാവം കൂടി വരുന്നതായി കണ്ടിട്ടുണ്ട്. മറ്റു ജീവികളെ സ്നേഹിക്കാനുള്ള മനസ്സ് കൂടി വരുന്നു. അത് വിശ്വാസത്തിന്റെ ഭാഗമല്ല. പ്രാണിക് ഹീലിംഗ് തുടങ്ങിയ വിദ്യകളിലും സസ്യാഹാരം ശീലിക്കാന്‍ പറയുന്നുണ്ട്. അതിനു ചില ശാസ്ത്രീയവശങ്ങള്‍ അവര്‍ പറയുന്നുമുണ്ട്.

    “ജീവികളെ കൊല്ലരുത് എന്നാണെങ്കില്‍ ചില ജീവികള്‍ക്ക് മാത്രം പ്രത്യേക പരിഗണന കൊടുക്കുന്നതിനോടും എനിക്ക് യോജിക്കാന്‍ കഴിയില്ല.”

    ഈയുള്ളവനും അങ്ങനെ പറഞ്ഞിട്ടില്ല. ഹിന്ദുക്കള്‍ പശുവിനെ കൊല്ലരുതെന്നോ മുസ്ലീങ്ങള്‍ പന്നിയെ കഴിക്കരുതെന്നോ ഒക്കെയുള്ള നിബന്ധനകള്‍ വെറും വിശ്വാസപ്രമാണങ്ങള്‍ മാത്രമാണെന്ന് ഈയുള്ളവനും കരുതുന്നു. പണ്ട് മതങ്ങള്‍ രൂപമെടുത്ത കാലത്തും നാട്ടിലും എന്തെങ്കിലും കാര്യങ്ങള്‍ ഉണ്ടായിരുന്നിരിക്കും, നാം ഇപ്പോഴും അന്ധമായി പിന്തുടരുന്നു അത്രമാത്രം, എന്നാണ് ഈയുള്ളവന്റെ മതം.

    ഈയുള്ളവന്‍ പശുവിനെ ആരാധിച്ചിരുന്നു, നാട്ടില്‍ ജീവിക്കുമ്പോള്‍. നന്ദിനിക്കുട്ടിയും ഗോമതിയും തരുന്ന പാല് കറന്നു വിറ്റാണ് ഞങ്ങള്‍ ജീവിച്ചിരുന്നത്. അതിനാല്‍ അവയെ ജീവനായി സ്നേഹിച്ചിരുന്നു. നമ്മുടെ ജാവാന്‍ നിലനിര്‍ത്താന്‍ സഹായിക്കുന്നത് നമ്മെക്കാള്‍ പ്രിയപ്പെട്ടതാണല്ലോ. അങ്ങനെതന്നെയാണ് പണ്ട് സൂര്യനെ ആരാധിച്ചിരുന്നതും എന്നുകരുതുന്നു.

  15. February 24th, 2009 8:58 pm IST യ്ക്ക് ശ്രീ @ ശ്രേയസ്:

    @ശ്രീ ബലിതവിചാരം:

    “എണ്റ്റെ പരിമിതമായ അറിവ്‌ വെച്ച്‌ പറയുകയാണെങ്കില്‍ മനുഷ്യന്‍ സസ്യഭുക്ക്‌ ആവേണ്ടതാണ്‌.അവണ്റ്റെ പല്ലിണ്റ്റെ ഘടന അതാണ്‌ തെളിയിക്കുന്നത്‌; ഒന്നും “കാറ്‍ന്ന്” തിന്നാന്‍ പാടുള്ളതല്ല. MBBSന്‌ പഠിക്കുന്നവറ്‍ വായിക്കുന്ന പുസ്തകത്തില്‍ നിന്നാണ്‌ ഞാനിത്‌ മനസിലാക്കിയത്‌;ശരിയായിരിക്കും അല്ലേ മാഷേ? കൂടുതല്‍ വിശദീകരിക്കണമെന്നുണ്ട്‌; തല്‍കാലം സമയമില്ല.”

    ശരിയായിരിക്കും എന്നാണ് ഈയുള്ളവനും കരുതുന്നത്, നമുക്ക് സിംഹത്തെ പോലെയുള്ള കോമ്പല്ല് ഇല്ലല്ലോ. തീര്‍ച്ചയായും കൂടുതല്‍ സമയം കണ്ടെത്തി വരണം, നമുക്കെല്ലാം ചേര്‍ന്ന് ചര്‍ച്ച ചെയ്തു പഠിക്കാമല്ലോ.

    “ശ്റീ നാരയണ ഗുരുവാണ്‌ കേരളത്തിലെ ആദ്യത്തെ വിപ്ളവകാരി എന്ന് ഞാന്‍ പറയും; കാരണം കടുത്ത യാഥാസ്തിതികത്വം നിറഞ്ഞൊരു സാമൂഹ്യ വ്യവസ്തിതിയില്‍ സ്വന്തം നിലയില്‍ ശിവ പ്റതിഷ്ഠ നടത്തി സവറ്‍ണ്ണന്‍മാരുടെ ചോദ്യത്തിന്‌ മുന്‍പ്പില്‍ ഞാന്‍ പ്റതിഷ്ഠിച്ചത്‌ ഈഴവ ശിവനെയാണെന്ന് പറയാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞെങ്കില്‍ തീറ്‍ച്ചയായിട്ടും അതൊരു വിപ്ളവം തന്നെയാണ്‌.സമ്മതിക്കണം അദ്ദേഹത്തിനെ….”

    നാരായണസ്വാമിയും അയ്യങ്കാളിയും ചട്ടമ്പിസ്വാമിയും ശ്രീ ശങ്കരാചാര്യരും ഒക്കെ വിപ്ലവകാരികള്‍ (സമൂഹത്തിന് പരിവര്‍ത്താനം ഉണ്ടാകാന്‍ ശ്രമിച്ചവര്‍) ആണ് എന്നാണ് ഈയുള്ളവന്റെയും മതം. ദൈവത്തെ പൂജിക്കാന്‍ കല്ല് വേണ്ടല്ലോ എന്നുപറഞ്ഞാണ് നാണുസ്വാമി ആദ്യമൊക്കെ വിപ്ലവം നടത്തിയത്. പക്ഷെ, സാധാരണ മനുഷ്യര്‍ക്ക്‌ അദ്ദേഹം പറയുന്ന അദ്വൈത വേദാന്തം മനസ്സിലാവില്ലല്ലോ. അതിനാല്‍ അദ്ദേഹം വിഗ്രഹങ്ങള്‍ സ്ഥാപിച്ചുതന്നെ വിപ്ലവം തുടങ്ങി. കണ്ണാടി പ്രതിഷ്ഠയും അതുപോലെ തന്നെയല്ലേ. പല സ്ഥലങ്ങളിലും സ്വാമി ജീവികളെ കുരുതി കൊടുക്കുന്നത് വിലക്കി, വിഗ്രഹങ്ങള്‍ മാറ്റി സ്ഥാപിച്ചു.

    “എന്നാലും ദൈവദശകം എഴുതിയ ആള്‍ മരിച്ച്‌ പോയി എന്ന് ശ്റീ നാരായണ ഗുരു പറഞ്ഞതായി ഞാന്‍ “നിരീശ്വരനായ നാരയണ ഗുരു”(Indian Atheist Publishers പുറത്തിറക്കിയത്‌) എന്നൊരു പുസ്തകത്തില്‍ വായിച്ചിട്ടുണ്ട്‌.അതിനെ പറ്റി താങ്കള്‍ക്കെന്ത്‌ തോന്നുന്നു….”

    ഈയുള്ളവന്‍ ആ പുസ്തകം വായിച്ചിട്ടില്ല. സമയം കിട്ടുമ്പോള്‍ ദയവായി കൂടുതല്‍ വിശദമാക്കാമോ? ഒരു കോപ്പി കിട്ടാന്‍ ശ്രമിക്കാം. യുക്തിവാദികളുടെ പോലെ ചിന്തിച്ചാല്‍ അദ്വൈത വേദാന്തചിന്ത നിരീശ്വരവാദം തന്നെ എന്നും തോന്നാം എന്നത്രേ.

  16. February 25th, 2009 6:50 am IST യ്ക്ക് ശ്രീഹരി::Sreehari:

    ആദ്യ രണ്ട് ചോദ്യത്തിനും ഉത്തരം :-

    Evidence of Humans as Omnivores
    Archeological Record
    As far back as it can be traced, clearly the archeological record indicates an omnivorous diet for humans that included meat. Our ancestry is among the hunter/gatherers from the beginning. Once domestication of food sources began, it included both animals and plants.

    Cell Types
    Relative number and distribution of cell types, as well as structural specializations, are more important than overall length of the intestine to determining a typical diet. Dogs are typical carnivores, but their intestinal characteristics have more in common with omnivores. Wolves eat quite a lot of plant material.

    Fermenting Vats
    Nearly all plant eaters have fermenting vats (enlarged chambers where foods sits and microbes attack it). Ruminants like cattle and deer have forward sacs derived from remodeled esophagus and stomach. Horses, rhinos, and colobine monkeys have posterior, hindgut sacs. Humans have no such specializations.

    Jaws
    Although evidence on the structure and function of human hands and jaws, behavior, and evolutionary history also either support an omnivorous diet or fail to support strict vegetarianism, the best evidence comes from our teeth.

    The short canines in humans are a functional consequence of the enlarged cranium and associated reduction of the size of the jaws. In primates, canines function as both defense weapons and visual threat devices. Interestingly, the primates with the largest canines (gorillas and gelada baboons) both have basically vegetarian diets. In archeological sites, broken human molars are most often confused with broken premolars and molars of pigs, a classic omnivore. On the other hand, some herbivores have well-developed incisors that are often mistaken for those of human teeth when found in archeological excavations.

    Salivary Glands
    These indicate we could be omnivores. Saliva and urine data vary, depending on diet, not taxonomic group.

    Intestines
    Intestinal absorption is a surface area, not linear problem. Dogs (which are carnivores) have intestinal specializations more characteristic of omnivores than carnivores such as cats. The relative number of crypts and cell types is a better indication of diet than simple length. We are intermediate between the two groups.

    ഇത് ചരിത്രം, സയന്‍സ് മുതലായവയെ അംഗീകരിക്കുന്വര്‍ക്ക് ഉള്ളതാണ്.

    മനുഷ്യന്‍ ഇവോള്‍‌വ് ആയതിനു ശേഷമുള്ള ആദ്യവര്‍ഷങ്ങള്‍ അവന്‍ പൂര്‍ണമായും നായാടിയാണ് ജീവിച്ചിരുന്നത് എന്നത് ഏതെങ്കിലും നല്ല ചരിത്രപുസ്തകം നോക്കിയാല്‍ മനസിലാക്കാവുന്നതേയുള്ളൂ…. മാംസവും കിട്ടുന്ന കായ്കനികളും….

    മൂന്നാമത്തെ ചോദ്യത്തിന് :- ഒരു നേരം മീങ്കറി വെയ്ക്കാനും, പാകമായ ന്യൂട്രീഷനോട് കൂടിയ പച്ചക്കറി വെയ്ക്കാനും ഏതിന് കാശു കൂടുതല്‍ എന്ന് തീരപ്രദേശങ്ങളില്‍ ജീവിക്കുന്ന പാവപ്പെട്ടവരോട് ചോദിച്ചാല്‍ മത്…. ( കപ്പയും മീങ്കറിയും എങ്ങ്നെ പാവപ്പെട്ടവ മലയാളിയുടെ ആരോഗ്യത്തെ പോസിറ്റീവ് ആയി രക്ഷപ്പെടുത്തി എന്നറിയാന്‍ ഗഹനമായ പഠനത്തിന്റെ ഒന്നും ആവശ്യമില്ല…

    പിന്നെ മാംസാഹാരം കഴിക്കുന്നത് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കും എന്നു പറഞ്ഞുവരുന്നതെങ്കില്‍ – നായാടി നടന്ന മനുഷ്യന്റെ ആരോഗ്യത്തെ കൃഷി എങ്ങനെ നെഗറ്റീവ് ആയി ഇമ്പാക്ക്റ്റ് ചെയ്തു എന്നറിയാന്‍ ജീവന്‍ ജോബ് മാതൃഭൂമിയില്‍ എഴുതിയ ലേഖനം വായിച്ചാല്‍ മതി.. ഇപ്പോള്‍ പുസ്തകരൂപത്തില്‍ ലഭ്യമാണെന്ന് തോന്നുന്നു….

    സ്വന്തം വിശ്വാങ്ങളുടേയോ മറ്റോ പേരില്‍ വെജ്ജിറ്റേറിയന്‍ ആവുന്നതിനോട് യാതൊരു വിരോധവുമില്ല. പക്ഷേ കഴിക്കാന്‍ ഇഷ്ടം ഉള്ളവരുടെ മുന്‍പില്‍ അതു ക്രെഡിറ്റ് ആയി കൊണ്ടു നടക്കുകയോ അവരെ വെജിറ്റേറിയന്‍ ആവാന്‍ നിര്‍ബന്ധിക്കുന്നതിലോ മാത്രമേ വിരോധം ഉള്ളൂ…

  17. February 25th, 2009 8:25 am IST യ്ക്ക് ശ്രീ @ ശ്രേയസ്:

    @ശ്രീ ശ്രീഹരി:

    [ഒരു അപേക്ഷയുണ്ട്, മറ്റു വെബ്സൈറ്റുകളില്‍ നിന്നും ഉദ്ടരിക്കുംപോള്‍ അതിലേയ്ക്കുള്ള ഒരു പൂര്‍ണ ലിങ്ക് കൂടി കൊടുക്കുന്നത് നന്നായിരിക്കും - നമ്മുടെ വായനക്കാര്‍ക്ക് കൂടതല്‍ കാര്യങ്ങള്‍ വായിക്കാം, ഒപ്പം ആ വെബ്സൈറ്റിന് കൂടുതല്‍ സന്ദര്‍ശകരും ഉണ്ടാവട്ടെ, അല്ലെ.]

    ശരി, hunter/gatherers ആയിരുന്നു ആദ്യത്തെ മനുഷ്യര്‍. അവര്‍ക്കും നമ്മള്‍ ഇന്ന് പറയുന്ന സംസ്കാരമോ അതിനാല്‍ കൃഷിയോ താമസസ്ഥലമോ എന്തിനു ദൈവം എന്ന സങ്കല്‍പ്പമോ ഒന്നും ഉണ്ടായിരുന്നില്ല. ശരിയല്ലേ? hunter/gatherers എന്ന് പറയുമ്പോള്‍ വേട്ടയാടിയും മരത്തില്‍ കയറിയി തേന്‍ എടുത്തും പഴങ്ങള്‍ പറിച്ചും ഒക്കെ കിട്ടുന്നത് കഴിക്കുക. അല്ലാതെ അവര്‍ ഒന്നും കൃഷി ചെയ്തിരുന്നില്ല. അങ്ങനെയല്ലേ?

    പക്ഷെ, മനുഷ്യന് ഇന്ന് കാണുന്ന സംസ്കാരവും കൃഷിയും ഒക്കെ ഉണ്ടായതിനു ശേഷം ജീവിതചര്യയില്‍ വളരെ വ്യത്യാസം വന്നിട്ടുണ്ട്. ഇന്ന് hunter/gatherers ആയി നടക്കാന്‍ കഴിയില്ലല്ലോ. അവന്‍ തുണിയുടുക്കാന്‍ തുടങ്ങി. വീട് വയ്ക്കാന്‍ തുടങ്ങി. എന്തിനു സന്താനോല്‍പ്പാദനം വരെ നിയന്ത്രിക്കാന്‍ തുടങ്ങി. അങ്ങനെ എന്തെല്ലാം. പണ്ട് അങ്ങനെയൊന്നും ആയിരുന്നില്ലല്ലോ. അതൊക്കെ മനുഷ്യന്റെ ഉല്പത്തിക്ക് എതിരല്ലേ?

    അതായത്, ജീവിതചര്യയിലെ മാറ്റം നടന്നു കൊണ്ടിരിക്കും. പണ്ട് എന്തായിരുന്നു എന്ന് പറഞ്ഞത് കൊണ്ട് ഇന്ന് അതായിരിക്കണം എന്ന് പറയാന്‍ കഴിയില്ലല്ലോ. അതിനാല്‍ സസ്യാഹാരത്തിന് വളരെ പ്രാധാന്യം ഉണ്ട്! അതിനു ആര്‍ക്കിയോളജിക്കല്‍ എവിഡന്‍സ് മാത്രം മതിയോ?

    മനുഷ്യര്‍ ഉണ്ടായത് സസ്യാഹാരിയായി ആണെന്നോ മാംസാഹാരി ആണെന്നോ അഭിപ്രായമില്ല. പക്ഷെ ഇക്കാലത്ത് മനുഷ്യന് സസ്യാഹാരം കൂടുതല്‍ ചേരുന്നു എന്നാണു പറഞ്ഞു വന്നത്. ജീവിതത്തില്‍ അതിന്റെതായ വ്യത്യാസങ്ങളും കാണുന്നുണ്ട്.

    മീനിന്റെ കാര്യം – ഭാരതം മുഴുവന്‍ തീരപ്രദേശം അല്ലല്ലോ. ആരും മാംസം കഴിക്കരുത് എന്നും അഭിപ്രായമില്ല. പക്ഷെ, ഒരു നേരം ഊണ് കഴിക്കാന്‍ മല്‍സ്യമോ മാംസമോ ഇല്ലെങ്കില്‍ ആഹാരം താഴോട്ട് പോകില്ല എന്ന പിടിവാശി വേണോ മനുഷ്യന്?

    ജീവന്‍ ജോബിന്റെ കാര്യം: ശരി, നമുക്കെല്ലാം ഇനി വേട്ടയാടി ജീവിക്കാം എന്ന് കരുതാമോ? കാലം മാറുന്നു, മനുഷ്യര്‍ മാറുന്നു, സാഹചര്യം മാറുന്നു. അതിനനുസരിച്ച് മനുഷ്യന്‍ അഡോപ്റ്റ് ചെയ്യുന്നു. ഇനിമുതല്‍ കൃഷി വേണ്ട എന്നൊന്നും പറയുന്ന ബുദ്ധിമാനല്ല ജീവന്‍ ജോബ് എന്നാണു വിശ്വാസം.

    “സ്വന്തം വിശ്വാങ്ങളുടേയോ മറ്റോ പേരില്‍ വെജ്ജിറ്റേറിയന്‍ ആവുന്നതിനോട് യാതൊരു വിരോധവുമില്ല. പക്ഷേ കഴിക്കാന്‍ ഇഷ്ടം ഉള്ളവരുടെ മുന്‍പില്‍ അതു ക്രെഡിറ്റ് ആയി കൊണ്ടു നടക്കുകയോ അവരെ വെജിറ്റേറിയന്‍ ആവാന്‍ നിര്‍ബന്ധിക്കുന്നതിലോ മാത്രമേ വിരോധം ഉള്ളൂ… “

    സസ്യാഹാരി എന്നത് ഒരു ക്രെഡിറ്റ് ആയി ആരെങ്കിലുംകൊണ്ടുനടനാല്‍ എന്താ തെറ്റ് എന്ന് കൂടി പറയൂ. സസ്യാഹാരി എന്ന് പറയുമ്പോള്‍ ഒരുവന് അത് ക്രെഡിറ്റ് ആയി തോന്നനമെന്കില്‍ അതിലും എന്തെങ്കിലും കാര്യം കാണും. ഒരു നേരം പോലും മാംസാഹാരം കൂടാതെ പച്ചവെള്ളം പോലും ഇറങ്ങില്ല എന്ന് വാശി പിടിക്കുന്ന ഒരു സമൂഹത്തിന് സസ്യാതാരിയെ കാണുമ്പോള്‍ എന്തായാലും ബഹുമാനം തോന്നും. മറ്റുള്ളവരെ സാസ്യാഹാരിയാക്കാന്‍ ബോധവല്‍കരിച്ചാല്‍ എന്താ തെറ്റ്? ഓരോരുത്തര്‍ക്കും അവരുടെ ചിന്താഗതി അനുസരിച്ച് എല്ലാം പ്രചരിപ്പിക്കാമല്ലൊ. അതില്‍ വിരോധം തോന്നേണ്ട കാര്യമുണ്ടോ?

    നന്ദി.

  18. February 25th, 2009 4:05 pm IST യ്ക്ക് ബലിതവിചാരം:

    ചര്‍ച്ച ദിശ മാറിയോ എന്ന് സംശയം.സത്യത്തില്‍ ശ്രേയസ്‌ ഉദ്ദേശിച്ചിരിക്കുക മൃഗങ്ങളെ ഒരു തമാശക്ക്‌ വേണ്ടി കൊല്ലുന്നതിനും അനാവശ്യങ്ങളായ ഹിംസക്കുമൊക്കെ എതിരായിട്ടാണ്‌. Vegetarian ആവണോ Non-Vegetarian ആവണോ എന്നൊക്കെ ഓരോരുത്തരുടെയും സ്വകാര്യ പ്രശ്നങ്ങളാണ്‌.ഞാന്‍ ഒരു പരീക്ഷണ അടിസ്ഥാനത്തില്‍ കുറച്ച്‌ നാള്‍ Vegetarian ആയിരുന്നു;എന്ത്‌ കൊണ്ടാണെന്ന് അറിയില്ല ആ കാലങ്ങളില്‍ എനിക്ക്‌ നന്നായി ഉറങ്ങാന്‍ സാധിച്ചിരുന്നു.അത്‌ ജീവസാസ്ത്ര പരമായ കാരണങ്ങള്‍ കൊണ്ടാണോ അതോ മനശാസ്ത്ര പരമായ കാരണങ്ങള്‍ കൊണ്ടാണോ എന്നനിക്കറിയില്ല…..

    നിരീശ്വരനായ നാരയണഗുരു എന്ന പുസ്തകം തിരുവനന്തപുരം Statue Junctionല്‍ ഉള്ള Mythri Booksല്‍ നിന്ന് കിട്ടും;വാങ്ങി വായിക്കുക.പുതിയ ഒരു അറിവ്‌ ലഭിക്കട്ടെ എന്ന് ആശംസിച്ച്‌ കൊണ്ട്‌…..

  19. February 25th, 2009 4:29 pm IST യ്ക്ക് ശ്രീ @ ശ്രേയസ്:

    @ശ്രീ ബലിതവിചാരം:

    പഴങ്ങളും ധാന്യങ്ങളും മറ്റും ചവച്ചരച്ചു കഴിച്ചിട്ട് കിടന്നുറങ്ങാന്‍ സുഖമാണ്, കാരണം, ആഹാരത്തെ ദഹിപ്പിക്കാന്‍ നമ്മുടെ ശരീരത്തിന് കൂടുതല്‍ ബുദ്ധിമുട്ടില്ല. എന്നാല്‍ മാംസാഹാരം വിഘടിപ്പിക്കാന്‍ ശരീരത്തിന് കൂടുതല്‍ പ്രയത്നിക്കേണ്ടിവരുന്നു. അതിനാല്‍ ഉറങ്ങാന്‍ സുഖം കിട്ടില്ല ചിലപ്പോള്‍, എന്നാണ് ഈയുള്ളവന്റെ അനുമാനം. എത്ര മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിട്ടുള്ളപ്പോഴും ഈയുള്ളവന്‍ സുഖമായി ഉറങ്ങിയിട്ടുണ്ട്, സാസ്യാഹാരവും അതിനൊരു കാരണമായിരുന്നിരിക്കാം.

    പുസ്തകത്തിന്റെ വിവരം തന്നതിന് നന്ദി. ഒരു കാര്യം ഇപ്പോള്‍ത്തന്നെ പറയാം. നാണുസ്വാമി നിരീശ്വരവാദിയല്ല, അദ്ദേഹത്തെയോ അദ്വൈതചിന്തയെയോ മനസ്സിലാക്കാന്‍ കഴിയാതെ ആയിരിക്കും ആ പുസ്തകത്തില്‍ അങ്ങനെ എഴുതിയത്, തീര്‍ച്ച. പുസ്തകം വായിച്ചിട്ട് തീര്‍ച്ചയായും വിശദമായി പിന്നീട്എഴുതാം.

  20. February 26th, 2009 12:18 am IST യ്ക്ക് ബലിതവിചാരം:

    ആ പുസ്തകത്തില്‍ പറഞ്ഞത്‌ ശ്റീ നരയണ ഗുരു നിരീശ്വരവാദി എന്നല്ല നിരീശ്വരന്‍ എന്നാണ്‌.രണ്ടും തമ്മിലുള്ള വ്യത്യാസം ആ പുസ്തകം വായിക്കുമ്പോള്‍ മനസിലാകും;ഒരു കാര്യം പറയാം വിട്ട്‌ പോയി; ആ പുസ്തകം എഴുതിയത്‌ ഇടമറുകാണ്‌…..

  21. February 26th, 2009 9:05 am IST യ്ക്ക് ശ്രീ @ ശ്രേയസ്:

    ശ്രീ ഈശ്വര അഷ്ടോത്തരശത നാമാവലി എന്നാ പോസ്റ്റില്‍ ഈശ്വരന്റെ വിവിധ പേരുകള്‍ അഥവാ വിശേഷണങ്ങള്‍ എഴുതിയിട്ടുണ്ട്. അതില്‍ പറഞ്ഞിരിക്കുന്നത് കാണുക.


    ഓം അനീശ്വരായ നമഃ
    ഓം നിരീശ്വരായ നമഃ

    ശിവസഹസ്രനാമം ആയാലും ലളിതാസഹസ്രനാമം ആയാലും അതിലെല്ലാം നിരീശ്വരന്‍ എന്നത് ആവര്‍ത്തിക്കാറുണ്ട്‌.

    അതായത് ഈശ്വാരനെ അനീശ്വരന്‍ എന്നും നിരീശ്വരന്‍ എന്നും വിളിക്കുന്നത്‌ ശുദ്ധ അസംബന്ധം എന്നുതോന്നുന്നു അല്ലേ? :-)

    എന്തായാലും ഇതിന്റെ പൊരുള്‍ പിന്നീട് എഴുതാം, ആദ്യം നമ്മുടെ ഇടമരുകിന്റെ പുസ്തകം വായിക്കട്ടെ. ഇടമരുകിന്റെയും കോവൂരിന്റെയും പുസ്തകങ്ങളും ഈയുള്ളവന്‍ വായിക്കാറുണ്ട്, അതില്‍ ഒട്ടും അതിശയോക്തി വേണ്ട :-)

  22. February 26th, 2009 7:27 pm IST യ്ക്ക് suneera:

    കുട്ടിച്ചാത്ത,
    വെള്ളപ്പൊക്കമൂണ്ടാകാതിരിക്കാൻ ഒരു ക്ലാസ് വെള്ളം അധികം കുടിച്ചോളു. അതുപോലെ ഭക്ഷ്യക്ഷാമത്തിനു പരിഹാരമായി, കൃഷിയെ പ്രോത്സാഹിപ്പിക്കേണ്ട മന്ത്രി പക്ഷിമൃഗാദികളെ കൊന്നുതിന്നാൻ പറഞ്ഞിട്ടുണ്ട്.
    ശ്രീഹരി; മനുഷ്യൻ പണ്ട് നായാടി നടന്നിരുന്നു എന്നതു ഇന്നു മാംസഭക്ഷണത്തെ അനുകൂലിക്കുന്നതിനു ഉപോൽബലകമാവുന്നതെങ്ങനെ?
    അക്കാലത്ത് ശ്രീഹരിയുടെ മനസ്സിലുള്ള മനുഷ്യൻ മുണ്ടുടുത്തിരുന്നില്ല. ആഹാരത്തിനു മാത്രമല്ല, നീഹാരനിദ്രാമൈഥുനങ്ങൾക്കും ‘നിയമം’ ഉണ്ടായിരുന്നില്ല.ആ നിലയെ ഇന്നു ന്യായീകരിക്കുന്നതു ആശ്ചര്യപ്പെടുത്തുന്നു.
    സാംസ്കാരികമായ വികാസത്തിനു ഒരു ദിശയുണ്ട്; ഒരു പക്ഷേ ആരെയോ സമാധാനിപ്പിക്കാൻ എന്ന നിലക്ക് ഏതു ദിശയും ഒന്നു തന്നെ എന്നു പറഞ്ഞിരിക്കാം.
    സസ്യഭുക്കുകളെ പരിഹസിക്കുന്ന തരത്തിൽ പാഠപുസ്തകത്തില്പോലും പരാമര്‍ശങ്ങളുണ്ടായിരുന്നതായി ഓര്‍ക്കുന്നു.
    പിന്നെ ഇന്നത്തെ നിലക്കു പയ്യിനെ കൊല്ലാതെ മതേതരത്വം സംരക്ഷിക്കാൻ സാധ്യമല്ലല്ലോ!

  23. February 28th, 2009 8:30 am IST യ്ക്ക് ബലിതവിചാരം:

    നമ്മള്‍ക്ക്‌ വേണമെങ്കില്‍ വര്‍ക്കലയില്‍ meet ചെയ്യാവുന്നതാണ്‌;അതും നിങ്ങള്‍ ‘കാപ്പി’ offer ചെയ്തത്‌ കൊണ്ട്‌ മാത്രം…..

  24. February 28th, 2009 1:58 pm IST യ്ക്ക് ശ്രീ @ ശ്രേയസ്:

    തീര്‍ച്ചയായും. കാപ്പി മാത്രം അല്ല, അടുത്തെവിടെയെങ്കിലും ഒന്ന് കറങ്ങി സ്ഥലം കാണുകയും ആവാം. ഇമെയില്‍ അയക്കാം.

  25. March 2nd, 2009 3:25 am IST യ്ക്ക് ശ്രീഹരി::Sreehari:

    [ ആര്‍ക്കിയോളജിക്കല്‍ എവിഡന്‍സ് മാത്രം മതിയോ?]

    ആര്‍ക്കിയോളജിക്കല്‍ എവിഡന്‍സ് മാത്രമല്ലല്ലോ പ്രതിപാദിച്ചത്?

    [മനുഷ്യര്‍ ഉണ്ടായത് സസ്യാഹാരിയായി ആണെന്നോ മാംസാഹാരി ആണെന്നോ അഭിപ്രായമില്ല.]

    പിന്നെ എന്താണ് അഭിപ്രായം?

    [പക്ഷെ, ഒരു നേരം ഊണ് കഴിക്കാന്‍ മല്‍സ്യമോ മാംസമോ ഇല്ലെങ്കില്‍ ആഹാരം താഴോട്ട് പോകില്ല എന്ന പിടിവാശി വേണോ മനുഷ്യന്? ]

    അങ്ങനെ യാതൊരു പിടിവാശിയുമില്ലല്ലോ…. മനുഷ്യന്‍ മിശ്രഭുക്ക് ആണെന്നല്ലെ പറഞ്ഞ് വന്നത്… വെജിടേറിയന്‍ മാത്രമേ കഴിക്കാവൂ എന്ന് പറയുന്നതല്ലേ വാശി?

    [ഒരു നേരം പോലും മാംസാഹാരം കൂടാതെ പച്ചവെള്ളം പോലും ഇറങ്ങില്ല എന്ന് വാശി പിടിക്കുന്ന ഒരു സമൂഹത്തിന് സസ്യാതാരിയെ കാണുമ്പോള്‍ എന്തായാലും ബഹുമാനം തോന്നും.]

    പ്രിയ ശ്രീ,
    തമാശ പറയാതെ… പൂര്‍ണ വെജിടേറിയന്‍മാര്‍ അനുഭവിക്കുന്ന പെടാപ്പാടുകള്‍ കാണുംമ്പോള്‍ അത്തരം പിടിവാശികള്‍ ഇല്ല്ലാത്തതില്‍ സന്തോഷമാണ് തോന്നാറ്. ഒരു ബര്‍ത്ത്ഡേ കേക്ക് മുറിച്ചാല്‍ അതില്‍ മുട്ടയുണ്ടോ എന്ന് അറിഞ്ഞാലേ കഴിക്കാന്‍ പറ്റൂ… അതൊക്കെ എങ്ങിനെ അറിയാന്‍? ഒരു ചോക്ലേറ്റ് തിന്നണമെങ്കില്‍, അതിലെ ഇങ്രീഡിയന്റ്സ് നോക്കണം. അതൊക്കെ പോട്ടെ പുറത്ത് നിന്നും ഭക്ഷണം കഴിക്കാന്‍ പോയാല്‍ വെജിറ്റേറീയന്‍ ഹോട്ടല്‍ തപ്പി ഇറങ്ങണം… കാന്റീന്‍ പോലുള്ള സ്ഥലത്ത് നിന്നും കഴിക്കുമ്പോള്‍ ദിവസവും ഒരേ ഭക്ഷണം കഴിച്ച് മടുക്കണം… സ്വയം റെസ്ട്രിക്ഷന്‍സ് സൃഷ്ടിക്കുന്നവരോട് മറ്റുള്ളവര്‍ക്ക് ബഹുമാനം തോന്നും എന്ന് കരുതുന്നത് വെറും അന്ധവിശ്വാസമാണ്‌!

    സുനീറ,
    മനുഷ്യന്‍ പ്രകൃത്യാ മിശ്രഭുക്ക് ആണെന്നുള്ളത് പറഞ്ഞു എന്ന് മാത്രം. ഇന്നത്തെ അവസ്ഥയിലും സസ്യാഹാരി എപ്രകാരം സാംസ്കാരികമായി ഉന്നമനം നേടിയെന്ന് അറിയാന്‍ താല്പര്യം ഉണ്ട്. പ്രാകൃതമനുഷ്യന്‍ ഭക്ഷണം കഴിച്ചിരുന്നു. സംസ്കാരത്തിന്റെ ഭാഗമായി ആരെങ്കിലും ഇന്ന് കഴിക്കാതിരിക്കുമോ?

    വെജിറ്റേറിയനിസം ഈസ് എ ചോയ്സ് നോട് പെഡിഗ്രി…. അതാ പറയാന്‍ ഉദ്ദേശിച്ചത്. വെജിറ്റേറിയനിസം ആഗ്രഹിക്കുന്നവര്‍ക്ക് അതാവാം. ഓരോരുത്തര്‍ക്കും അവരുടെ ഇഷ്ടം പക്ഷേ മനുഷ്യന്‍ പ്രകൃത്യാ മിശ്രഭുക്ക് അല്ലാ എന്ന് അതിന്‍ വാദിക്കേണ്ടതില്ല

  26. March 2nd, 2009 11:27 am IST യ്ക്ക് ശ്രീ @ ശ്രേയസ്:

    ശ്രീഹരി,
    ഈയുള്ളവന് ഒരു തെറ്റുപറ്റി, സസ്യാഹാരം എന്നതുകൊണ്ട്‌ കേക്ക് കഴിക്കരുത്, മുട്ടയുടെ അംശം പോലും ദോഷമുണ്ടാക്കും എന്നുള്ള മതപരമായ ചട്ടക്കൂടുകളെയല്ല ഉദ്ദേശിച്ചത്. ഈയുള്ളവന്‍ സസ്യാഹാരം കഴിക്കും, കേക്ക് കഴിക്കും, ചോക്കലേറ്റ് കഴിക്കും, വെളിത്തുള്ളി കഴിക്കും, ആരോഗ്യത്തിന് ചിലപ്പോള്‍ അരിഷ്ടവും കഴിക്കും. വെജിറ്റെറിയന്‍ ഹോട്ടല്‍ തപ്പിപ്പിടിക്കാനൊന്നും ഈയുള്ളവന് ബുദ്ധിമുട്ടില്ല. നോണ്‍‌വെജ് ഹോട്ടല്‍ മാത്രം തപ്പിനടക്കുന്നവരാണല്ലോ ധാരാളം. ഒന്നുമില്ലെങ്കില്‍ ഒരു നോണ്‍വെജ് കടയില്‍ മീറ്റ് ഇല്ലാത്ത എന്തും ഈയുള്ളവന്‍ കഴിക്കും. വിദേശത്തു വച്ച് ഏതു ബര്‍ഗറും ‘വിത്ത് നോ മീറ്റ്’ ഓര്‍ഡര്‍ ചെയ്യുമായിരുന്നു! അതൊക്കെ ‘ബൈ ചോയിസ്’ ആണ്, ജാതിയോ മതമോ അടിച്ചെല്‍പ്പിക്കുന്നതല്ല എന്ന് സാരം.

    മനുഷ്യന്‍ പ്രകൃത്യാ മിശ്രഭുക്ക് ആണ് എന്നതുകൊണ്ട് സസ്യാഹാരത്തിന് എന്തെങ്കിലും കുഴപ്പം ഉണ്ട് എന്ന് വാദിക്കുന്നതിനെയാണ് ചോദ്യം ചെയ്യുന്നത്. സസ്യാഹാരം മാത്രം കഴിച്ചു സുഖമായി ജീവിക്കാം, ഒരിക്കലും ഒരു ബുദ്ധിമുട്ടും വരില്ല. കഴിഞ്ഞ പതിനെട്ടു വര്‍ഷമായി ഈയുള്ളവന്‍ ‘സസ്യാഹാരി ബൈ ചോയിസ്’ ആണ്.

    മനുഷ്യര്‍ ഉണ്ടായത് സസ്യാഹാരിയായി ആണെന്നോ മാംസാഹാരി ആണെന്നോ അഭിപ്രായമില്ല. കാരണം ഇന്ന് എന്ത് കഴിക്കണം എന്ന് തീരുമാനിക്കാന്‍ ഇന്നത്തെ അവസ്ഥ നോക്കണം, അല്ലാതെ പരിണാമ വാദവും മറ്റും നോക്കിയാല്‍ ഒരു കാര്യവുമില്ല.

    മനുഷ്യന്‍ പ്രകൃത്യാ സസ്യഭുക്ക് ആണ് എന്നൊന്നും ഈ ലേഖനത്തില്‍ വാദിച്ചിട്ടില്ല. സസ്യാഹാരം നല്ലതാണ് എന്ന് പറഞ്ഞു, പ്രത്യേകിച്ചും അഹിംസയും സാത്വിക സ്വഭാവവും വേണമെന്ന് ആഗ്രഹമുള്ളവര്‍ക്ക്, അത്രയേ പറഞ്ഞുള്ളൂ. അല്ലാതെ ഹിന്ദു വെജിട്ടെരിയനിസം എന്ന വാദഗതിയായി ഈയുള്ളവന്റെ ചിന്തകളെ കൂട്ടിക്കുഴക്കേണ്ട.

  27. March 4th, 2009 11:09 am IST യ്ക്ക് ശ്രീഹരി::Sreehari:

    പ്രിയ ശ്രീ,

    ചര്‍ച്ച നല്ല രീതിയില്‍ അവസാനിക്കുന്നതില്‍ സന്തോഷം തോന്നുന്നു…( സാധാരണ ബൂലോഗത്തില്‍ പതിവില്ലാത്തതതാണേ :) )

    താങ്കള്‍ അവസാനം പറഞ്ഞതിനോട് പൂര്‍ണയോജിപ്പേയുള്ളൂ…
    ഏതെങ്കിലും എക്സ്ട്റീമിസത്തോടേ കാര്യമായി എതിര്‍പ്പുള്ളൂ.. അത് പൂര്‍ണവെജിറ്റേറിയന്‍ എന്ന പിടിവാശിയായാലൂം അതേ എപ്പോഴും നോണ്‍ വെജിറ്റേറിയന്‍ ആവേണം എന്ന പിടീവാശി ആയാലും അതെ….

    നമ്മളും ഇടക്കിടെ പൂര്‍ണവെജിറ്റേറിയന്‍ ഡയറ്റ് ഫോളോ ചെയ്യാറുണ്ട്… ഒരുമിച്ചിരുന്ന് കഴിക്കുമ്പോള്‍ കൂടെ ഇരിക്കുന്ന ആളിന് നോണ്‍ വെജ് കഴിക്കുന്നത് ബുദ്ധിമുട്ടാണെങ്കില്‍ കഴിയുന്നതും ഒഴിവാക്കാറും ഉണ്ട്…

    പരസ്പരധാരണകള്‍ അല്ലേ ജീവിതം എന്നു പറയുന്നത് തന്നെ അല്ലേ…. :)

  28. March 8th, 2009 6:44 am IST യ്ക്ക് ശ്രീഹരി::Sreehari:

    ദേ കൂടുതല്‍ വായനയ്ക്ക് ഇവിടെ നോക്കാം… സൂരജ് ഡോക്ടറുടെ പുതിയ പോസ്റ്റ്

  29. March 8th, 2009 6:44 pm IST യ്ക്ക് ശ്രീ @ ശ്രേയസ്:

    ശ്രീ ശ്രീഹരീ,
    ഈ പോസ്റ്റില്‍ ‘എല്ലാവരും’ പൂര്‍ണ്ണ സസ്യാഹാരി ആവണമെന്നോ ‘എല്ലാവരും’ പൂര്‍ണ്ണമായി മാംസാഹാരം ഉപേക്ഷിക്കണമെന്നോ അല്ല പറഞ്ഞത്. ‘സാത്വികത’ വേണ്ടുന്നവര്‍ക്ക് സസ്യാഹാരം ആണ് നല്ലത് എന്ന് മാത്രം. അല്ലാതെ ഒരു എക്സ്ട്രിമിസവും ഈ പോസ്റ്റില്‍ പറഞ്ഞതായി കാണുന്നില്ല. മതങ്ങളും രാഷ്ട്രീയവുമായി ബന്ധപ്പെടുത്തി ചിന്തിക്കേണ്ട ആവശ്യവുമില്ല.

    ചര്‍ച്ചയില്‍ പങ്കെടുത്തതിന് വളരെ നന്ദി.

  30. March 9th, 2009 11:43 am IST യ്ക്ക് പാര്‍ത്ഥന്‍:

    സ്വന്തം വിശ്വാങ്ങളുടേയോ മറ്റോ പേരില്‍ വെജ്ജിറ്റേറിയന്‍ ആവുന്നതിനോട് യാതൊരു വിരോധവുമില്ല.

    ഒരു നല്ല ചര്‍ച്ചക്കിടയിൽ ഇമ്മാതിരി ചില കാര്യങ്ങൾ പറയുന്നതിനോടാണ് യോചിക്കാൻ പറ്റാത്തത്. ഏതെങ്കിലും വിശ്വാസങ്ങളിൽ വെജിറ്റേറിയൻ ആവണം എന്നു പറയുന്നതായി ഇതുവരെയും ശ്രദ്ധയിൽ പെട്ടിട്ടില്ല.

    ഇവിടെ വിശ്വാസം എന്നു ഞാൻ ഉദ്ദേശിച്ചത്, ആത്മീയ കാര്യങ്ങളിലുള്ള വിശ്വാസത്തെക്കുറിച്ചാണ്. ആരോഗ്യപരമായ കാര്യങ്ങളിലുള്ള വിശ്വാസം വേറെ. ഇന്ന് അറിയപ്പെടുന്ന ഹൈന്ദവ വിശ്വാസങ്ങളിൽ അങ്ങിനെ ഒരു വേര്‍തിരിവ് അനുഭവപ്പെട്ടിട്ടില്ല. ഇത് എല്ലാവരും മനസ്സിലാക്കുമെന്നു കരുതുന്നു.

    എന്റെ അടുത്ത വീട് ഒരു ബ്രാഹ്മണ കുടുംബമാണ്. അയാൾ ഒരു സവര്‍ണ്ണ മൂരാച്ചിയായിരുന്നില്ല. ഹോട്ടൽ ജോലി ചെയ്തിരുന്ന സാധാ ബ്രാഹ്മണൻ. അദ്ദേഹത്തിന്റെ ഒരു മകൻ ശുദ്ധ വെജിറ്റേറിയനാണ്. വേറൊരു മകൻ വീട്ടിൽ മാത്രം വെജിറ്റേറിയൻ. വെജിറ്റേറിയൻ ആയ മകൻ ഒരു നല്ല മനുഷ്യൻ എന്ന് സാമൂഹിക നീതിവെച്ച് പറയാം. വേണമെങ്കിൽ മാസവും മദ്യവും കഴിക്കും എന്നുള്ളയാൾ ഇത്തിരി വശപ്പിശകാണെന്ന് ഇതേ സാമൂഹിക നീതി വെച്ചു തന്നെ പറയാം.

    ഇത് ഒരു ഉദാ‍ഹരണം മാത്രം. എന്റെ അഭിപ്രായം, വിശ്വാസമല്ല വളര്‍ത്തിയെടുക്കുന്ന ശീലങ്ങളാണ് ഇതിന്റെയെല്ലാം പിന്നിൽ പ്രവര്‍ത്തിക്കുന്നത് എന്നാണ്. മത്സ്യമാംസാദികൾ കഴിക്കാൻ ആഗ്രഹമുണ്ടായിട്ടും ഏതോ ഒരു ശക്തി വിലക്കുന്നതായി പറയുന്ന ഒരു മുസ്ലീമിനെ എനിക്ക് നേരിട്ടറിയാം. ഇതിന്റെയെല്ലാം പിന്നിൽ ജാതി മത വിശ്വാസങ്ങൾ തിരുകി കയറ്റരുതെന്നു മാത്രമാണ് എനിയ്ക്കു പറയാനുള്ളത്.

    ഉത്സവപറമ്പിലെ കാഴ്ചകൾ പോലെ, അടിയ്ക്കു സാധ്യതയുള്ള സൂരജിന്റെ പോസ്റ്റിലെയ്ക്ക് ശ്രദ്ധ തിരിക്കുന്നു.

  31. March 29th, 2009 11:54 am IST യ്ക്ക് ശ്രീ @ ശ്രേയസ്:

    അക്ഷരശാസ്ത്രം ബ്ലോഗ്ഗിലെ “മാംസാഹാരം, മതം, ഭക്തി” എന്ന പോസ്റ്റില്‍ ഇതുമായി ബന്ധപ്പെട്ട് ഇട്ട കമന്റ് താഴെ കോപ്പി ചെയ്യുന്നു.

    സസ്യങ്ങള്‍ക്കും ജീവന്‍ ഉണ്ട് എന്ന് ആധുനികശാസ്ത്രം പറയുന്നു, ശരി. ചിലപ്പോള്‍ നമ്മള്‍ കാണുന്ന ഈ ഭൂമിക്കും അതിലെ ഓരോ കല്ലിനും മുള്ളിനും ഒക്കെ അതുപോലെ എന്തെങ്കിലും ഒക്കെ ഉണ്ട് എന്ന് നാളെ കണ്ടുപിടിക്കപ്പെട്ടെക്കാം. ‘ആധുനികശാസ്ത്രം’ അങ്ങനെ ഓരോ നിഗമനങ്ങളില്‍ എത്തിക്കൊള്ളട്ടെ, അങ്ങനെ കൂടതല്‍ പ്രപഞ്ചരഹസ്യങ്ങള്‍ പുറത്തുവരട്ടെ.

    ഒരു മൃഗത്തെ, അത് പശുവോ പന്നിയോ കാളയോ പോത്തോ പട്ടിയോ ആയിക്കൊള്ളട്ടെ, നമ്മള്‍ കൊല്ലുമ്പോള്‍ അതിന്റെ മരണവേദന മൂലമുള്ള പിടച്ചില്‍ നാം കാണുന്നുണ്ടല്ലോ. ആ മൃഗത്തിന് പകരം നമ്മളെയാണ്‌ ഇങ്ങനെ വെട്ടിമുറിക്കുന്നതെങ്കില്‍ നമുക്കെന്തു തോന്നും എന്ന് നാം അപ്പോള്‍ ചിന്തിക്കുന്നു. പ്രാണന്‍ പോകുന്ന ഒരു മൃഗത്തിന്റെ / മനുഷ്യന്റെ ഫീലിംഗ്സ് നമുക്ക് മനസ്സിലാക്കാന്‍ കഴിയും, കാരണം മനുഷ്യരും മൃഗങ്ങളും ഒരേ ഗണത്തില്‍ (Animal Kingdom) പെടുന്നു എന്നതായിരിക്കാം (പ്രൂഫ് ഉണ്ടോ എന്നൊന്നും അറിയില്ല, സോറി.)

    അതായത്, സാധാരണ മനുഷ്യരായ നമുക്ക് നേരിട്ട് അനുഭവിക്കാവുന്ന ഒരു വേദനയാണ് ഇത്. മറ്റു മൃഗങ്ങളുടെയും മരണവേദനയുടെ വികാരം നേരിട്ട് മനസ്സിലാക്കാനുള്ള ഒരു കഴിവും അതിനാല്‍ പ്രകൃത്യാ തന്നെ നമുക്കുണ്ട് എന്നാണല്ലോ. അതിനാലാണ് നമുക്ക് മൃഗങ്ങളുടെ വേദനയും പിടച്ചിലും രക്തവും ഒക്കെ കാണുമ്പോള്‍ സങ്കടം തോന്നുന്നതും അവയെ കൊല്ലാതിരിക്കാന്‍ ശ്രമിക്കുന്നതും.

    നമുക്ക് മറ്റു മൃഗങ്ങളെ തിന്നാമെങ്കില്‍ മറ്റു മനുഷ്യരെ തിന്നുന്നതിലും അത്രയ്ക്ക് വലിയ പ്രശ്നം തോന്നേണ്ട കാര്യമില്ലല്ലോ. പക്ഷെ, നാം അങ്ങനെ ചെയ്യാറില്ല.

    വീട് വയ്ക്കാനായി ഒരു മരച്ചില്ല വെട്ടുമ്പോഴോ കഴിക്കാനായി കുറച്ചു നെല്‍ വിത്ത് ഉപയോഗിക്കുമ്പോഴോ ആ മരത്തിന്റെ / നെല്ലിന്റെ വേദനയോ പിടച്ചിലോ നമുക്ക് നേരിട്ട് അനുഭവിക്കാന്‍ കഴിയുന്നില്ല. അല്ലെങ്കില്‍, അതറിയാനുള്ള സംവേദനശക്തി നമുക്ക് പ്രകൃത്യായില്ല. മാത്രവുമല്ല, കൂടുതല്‍ സസ്യാഹാരവും ആ സസ്യത്തെ മൊത്തമായി നശിപ്പിക്കുന്നില്ല. ഇത്തരം വ്യത്യാസങ്ങള്‍ ഉള്ളതിനാല്‍ സസ്യാഹാരം കഴിക്കുമ്പോള്‍ നമുക്ക് ഒരു ഹിംസ നടത്തിയ ഫീലിംഗ്സ് ഉണ്ടാകാറില്ല എന്നതാണ് സത്യം.

    എന്ത് പറഞ്ഞാലും ഏറ്റവും അവസാനം വന്നു നില്‍ക്കേണ്ടത് നമ്മുടെ മനസ്സില്‍ ത്തന്നെ. ഒരു മൃഗത്തെ കൊല്ലുമ്പോള്‍, അല്ലെങ്കില്‍ മാംസാഹാരം കഴിച്ചുകൊണ്ട് കൊല്ലലിനെ നാം പിന്തുണയ്ക്കുമ്പോള്‍ നമുക്ക് അതില്‍ ഒരു വികാരവും തോന്നുന്നില്ലെങ്കില്‍, അവര്‍ക്ക് എന്താഹാരവും കഴിക്കാം. പക്ഷേ, നമുക്ക് ആഹാരം ആവാന്‍ വേണ്ടി മറ്റൊരു ജീവി പിടഞ്ഞുമരിക്കുന്നത് നഗ്നനേത്രം കൊണ്ട് കാണുമ്പോള്‍, ഒരു സാത്വികന് മാംസാഹാരം വര്‍ജ്ജിക്കാന്‍ തോന്നും, അത്രമാത്രം.

  32. October 2nd, 2009 8:51 am IST യ്ക്ക് സുകുമാർ:

    ഞാൻ കുറച്ചു വൈകിയാണ് ഈ ചര്‍ച്ച കണ്ടത്.
    ലോകത്തിലെ ജയിലുകളിലെ മിക്കവാറും പേര്‍ മാംസാഹാരികളാണെന്ന് ഒരിട്ത്തു വായിച്ചു. അതായത് തിന്നുന്ന് സാധനം നമ്മെ സ്വാധീനിക്കും എന്നു തന്നെ. ലോകത്തിലെ ക്രിമിനലുകളിൽ ഏറിയ പങ്കും നോണ്‍ വെജിറ്റേറിയനാണെങ്കിൽ ഭക്ഷണമുണ്ടാകാൻ അവര്‍ എടുക്കുന്ന (ചെയ്യുന്ന) ക്രൂൂരതയുടെ ഒരു ചെറിയ പങ്ക് കൂടി അവര്‍ സ്വായത്തമാക്കുന്നുണ്ട് എന്നു കരുതാം. സ്റ്റാറ്റിസ്റ്റിക്സിനെ അപ്പാടെ വിശ്വസിക്കണം എന്നല്ല കെട്ടോ. എന്നാലും അതൊരു വഴിവിളക്കാണ്. പിന്നെ പലരും മൃഗങളെ കൊല്ലുന്നത് കണ്ടിട്ടില്ല അതുകൊണ്ടാണവര്‍ മാംസാഹാരികൾലായി തുടരുന്നത്. എന്റെ ഒരു മുസ്ലിം സുഹൃത്ത് വെജിറ്റേറ്രിയനാണ്. അയാൾ പറയുന്നത് അദ്ദേഹത്തിന്റെ വയര്‍ മൃഗങ്ങ്ളുടെ ശവപ്പറമ്പാക്കരുതെന്ന ത്തോന്നലുണ്ടായ അന്ന് മാംസം ഉപേക്ഷിച്ചു എന്നാണ്.
    സസ്നേഹം
    സുകുമാര്‍

  33. December 5th, 2009 2:47 am IST യ്ക്ക് Suresh:

    Hello Sree:
    First of all, I congratulate you for this web site and all your efforts on putting up the materials. As a student of great teachers and the greater books, I fully support and thank you for putting this collection of materials.

    Let me begin my comments on this thread, on the theme of food being Vegetarian, because it is something very basic, close to everybody.

    According to Veda, Food is from plants. (Aushadhibhyo annam) . Veda also says, Ahimsa paramo dharma (non injury to all beings at the level of mind, word, and body is the basic code of conduct). When we look at the world, the creation, food is manufactured by plants alone. The food chain of the nature begins with plant kingdom. Plants alone have the capacity to produce food out of mother earth with help of Sun. The question is where does human beings belong in the hierarchy of food chain? If you choose your food by taste or convenience, or by training at home, all I would says is one should examine his/her choices. If you care about Veda(which I would suggest), it gives you a universal code of conduct (ahimsa), and the choice is clear, be vegetarian.

    Because every other animal wants to live its life. It tries to run away from a butcher who tries to kill it. Whereas plants, it attracts you with its fruits with aroma, color etc. They produce abundant fruits to be eaten for enough people.

    But note that this advice in the Veda is to a human being, not to an animal like dog. Animals in nature are born with their own instincts (pre planned choices). Only human being alone has the capacity to chose, therefore the advice to him. Why the advice? Because he may miss it and incur papa (disgrace).

    I think lot of people (even hindus) doesnot understand the principles of papa and punya(grace of the lord) even though it is so basic, because they did not study Veda and did not develop a discriminative mind. According to Veda, punya and papa are adrushta (unseen), but fructifies in time as pleasant or unpleasant experiences.

    It may be difficult to understand what dharma is initially, but scriptures say, dharma is the body of Iswara. By going along with dharma you get punya and by going against dharma you get papa. This is the law of karma, just like the laws of action in physics, every action has a result, here in the Veda it says the adrushta component of the result of the action is in accordance with whether you did dharma or adharma.

    By inflicting pain, killing animals, one is inviting the same pain, writing future ‘pain cheques’ for himself. Last time I visited Kerala, I was surprised to see the large increase in the number of Non vegetarians….saw many boards on streets “Pasu Iracchi vilkappedum”. Of all animals on earth, cows are the most Satvik, embodiments of Sattva guna. Hindus traditionally worshipped cows, Upanishads contain stories about teachers asking aspiring students to take care of cows before they begin the teaching. Looks like constant companionship with cows is a way of preparing a student for serious study.

    Even other religions want to cultivate this compassion to other creatures among the followers. All religions, including Christianity and Islam, during their most scared periods of prayers and obeisance (nombu kalam) prohibit meat eating. I think the message should be clear to discerning people, from a short ‘nombu kalam’ one should grow to an ALWAYS ‘nombu kalam’.

  34. December 16th, 2009 2:35 am IST യ്ക്ക് Suresh Nair:

    ഇ ചര്‍ച്ചയില്‍ ധാരാളം പേര്‍ പങ്കെടുത്തതില്‍ സന്തോഷം. പല അഭിപ്രായങ്ങളും കണ്ടു. ദയവായി ഈ ലേഖനം ഒന്ന് വായിക്കുക.

    Why We Should Adopt a Vegetarian Diet?
    Udayabhanu Panickar

    “I look my age. It is everyone else who looks older than they are. But what can you expect from people who eat corpses.” George Bernard Shaw (1856-1950) said, when asked at age 84 how he maintained such a youthful appearance. He was a vegetarian.

    This is one reason we should be vegetarians. But there are more reasons why we should be vegetarians. Here are a few little facts (explanations) on some of them.

    Health
    The vegetarian diet is the best. It provides a wider range of nutrients and imposes less burdens and impurities on our body. Vegetarians are less vulnerable to major diseases including cancer and thus live a healthier, more conscientious and may be, even longer life and above all vegetarians shall encounter less and smaller medical bills. Vegetarians’ immune system is stronger, bodies purer, more refined and skin more beautiful. The flesh eaters face just the opposite and they ingest excessive amounts of cholesterol, making them dangerously susceptible to heart attacks.

    But unfortunately the majority of the humans simply can’t give up the taste of animal fat and steroids they consume along with the flesh. This is because of the addiction they get due to the consumption of animal fat and the chemicals added in the name of preservation of the flesh at the processing facilities. Majority of the factory animals and birds from which the flesh comes to the market are fed on steroids and hormones, not on natural food.

    Consuming or handling dead flesh is dangerous, because it spreads lot of germs which causes sickness. Even living close to Factory Farms and meat processing facilities is dangerous. They are polluting and poisoning the air and water, which creates chronic sickness and brain damage and that leads to more untimely death. Many scientific and Medical studies have concluded that eating flesh can seriously damage human health. According to a recent study the vegetarians even smell better.

    Economic sense.
    Does it make economic sense to raise animals for food? To produce 1 pound of flesh (accounted for beef production) it takes about 17 lb of vegetation, which is mostly vegetarian food for human consumption such as lentils, corn, beans and grains. It is like investing $17.00 in a bank term deposit and getting back just one dollar at maturity. The vegetation used to produce this one lb of flesh could be used to feed at least 20 people while the one lb flesh it produces may, at the most feed two people. Does it makes any sense to feed an animal 17 lbs of vegetation, provide shelter, allow some time to grow, and then cut it’s throat and kill it and get 1 lb of flesh which is even unhealthy and dangerous to consume? It will be better just to take that 17 lbs of vegetation and feed on it directly? The reason why people die of starvation (a child dies every two seconds) is because of this slaughterhouse mentality. With every animal we kill for eating, we are killing many more Human beings also.

    If the millions of acres of land, which is now being used to grow food for animals, are used to grow food for humans directly, there would be at least 10 times more food than currently available. Thus there would be no poverty. About 70% of the crops grown in the US are fed to animals and not to humans. The action of converting 17 lbs of vegetarian food into one pound of flesh food, so that at most 2 people can eat instead of 20 is the major cause of starvation in this world, not Indians and Chinese people eating more food as Mr Bush or Ms Rice claimed. If everyone in the world became vegetarian, there would be no such thing as starvation and poverty. Would The Absolute, our Lord, want us to turn 17 lb of vegetarian food in to one pound of dangerous flesh (non-vegetarian) food, absolutely not!

    The Ecology
    Our habitat, this planet earth is suffering in large measure. The reason is an escalating loss of species, animals and plants due to the destruction of ancient rain forests to create pasturelands for livestock. This leads to the loss of topsoil and the consequent increase of water impurities and air pollution. All these have been traced to a single reason, which is the flesh eating habit of the human spices. No other decision that we can make as individuals or as a group can have such a far-reaching positive effect on the improvement of our planetary ecology as the decision not to eat flesh. People seeking to save the planet for future generations, (our own children and grand children) should make a decision not to eat flesh.

    The Environment
    The flesh addiction of the people is poisoning and depleting our potable water, reducing the positively functional land, and clean air. More than half the water used in the United States goes to animal growth, which could easily be avoided if people stop eating flesh.

    The spiritual
    What we ingest affects our consciousness, emotions and experiential patterns. If we want to live in higher consciousness, in peace and happiness we have to love all creatures. In other words, if we have to live with the nature in peace, we should live in the nature in a natural way. And eating flesh is not natural for human. If we love all creatures, (Our vedah teaches us that we should) we cannot eat flesh of any kind, meat, fish, chicken, shellfish, fowl or eggs.

    By ingesting the grosser chemistries of animal flesh, we introduces into our body and mind the elements of anger, jealousy, fear, anxiety, suspicion and terrible fear including the fear of death, all of which are locked into the flesh of the butchered creatures. When we eat vegetarian food we are avoiding this. Vegetarian food gives us a higher level of consciousness, and thus that is the more desirable choice.

    Our level of consciousness at death will determine our next life in a body. If we have eaten animals (flesh) all our life, or even the later part of it, our final thoughts will be of that animals and we will take birth in the animal kingdom. If we have lived a life of charity and generosity by helping the needy, our final thoughts will be that of charity and generosity, and we will take birth on a different plane of spiritual enlightenment with a much better consciousness. “When the Supreme Lord obtains a body, and when He leaves it, He takes these (refer bhagawad geetha xv-7) and goes with them as the wind takes the scents from their retreats, the flowers.” “Presiding over the ear, the eye, taste, smell and touch, and also the mind, this one avails him self of the values relating to the senses. (bhagawad geetha xv 8 and 9). In other words the living entity in this material world carries his various conceptions of life from one body to the other as the air carries the smell of flowers. So to reach our goal of the merger with the brahman, we must avoid flesh food.

    “Whatever manifested aspect, a man might think of at death when he leaves the body, that, O son of Kunthi, he reaches, whose thoughts always conform to that particular life-expression. (bhagawad geetha viii 6).

    The dhammapada says that, all that we are is the result of what we have thought. So it is clear that we carry over what we think, and if we keep on eating flesh, we are bound to think of it and carry it over. As the law of non-injury, (ahimsa) is our dharmam, we are spiritualey bound not to eat flesh. It is our dharmam and we must not shirk it or shrink it at any level.

    How can we eat flesh when “He who sees the Supreme Lord abiding in a state of equality in all beings, within the perishing and the non-perishing, he sees.” “For he who sees the Lord seated equally everywhere destroys not the Self by the Self; and then he attains the supreme goal.” (bhagawad geetha 13.27-28)
    “How he who eats the flesh of an animal to fatten his own flesh can practice true compassion?” “Riches cannot be found in the hands of the thriftless. Nor can compassion be found in the hearts of those who eat meat.” “Goodness is never one with the minds of these two: one who wields a weapon and one who feasts on a creature’s flesh.” “If you ask, ‘What is kindness and what is unkind?’ it is not killing and killing. Thus, eating flesh is never virtuous.” “Life is perpetuated by not eating meat. The clenched jaws of hell hold those who do.” “If the world did not purchase and consume meat, there would be none to slaughter and offer meat for sale.” (thirukkural 251 to 256.)
    I have to conclude this again with this: “I look my age. It is everyone else who looks older than they are. But what can you expect from people who eat corpses.” George Bernard Shaw (1856-1950) said when asked at age 84 how he maintained such a youthful appearance. He was a vegetarian.

  35. April 19th, 2010 1:42 pm IST യ്ക്ക് nirmala:

    സസ്യഭുക്ക് ആയി ജനിച്ചു. മത്സ്യമാംസങ്ങള്‍ കഴിക്കാന്‍ അറപ്പാണ്. ഇന്നുവരെ കഴിച്ചിട്ടില്ല. ഇത് ഒട്ടും പ്രയാസമുള്ള കാര്യമല്ല. ലോകത്ത് എവിടെയും ഇപ്പോള്‍ വെജിറ്റേറിയനിസം കൂടിക്കൊണ്ടിരിക്കുകയാണെന്നുള്ളത് സുകൃതം.

  36. May 11th, 2010 8:32 pm IST യ്ക്ക് കിരണ്‍:

    “യുക്തിവാദികളുടെ പോലെ ചിന്തിച്ചാല്‍ അദ്വൈത വേദാന്തചിന്ത നിരീശ്വരവാദം തന്നെ എന്നും തോന്നാം എന്നത്രേ”- വളരെ ശരിയാണ്. നിരീശ്വരവാദം മാത്രമല്ല, ‘ഞാന്‍’ എന്ന് മാത്രം ചിന്തിച് ജീവിക്ക് എന്നുപോലും തോന്നിയേക്കാം. (തോന്നി.മനസ്സ് അത്രയ്ക്ക് പാകമായില്ല എന്നത് കൊണ്ടാകും). അതുകൊണ്ട് വിഷിശ്ടാദ്വൈതം വരെ എത്തി നില്‍ക്കുന്നതെയുള്ളൂ വിശ്വാസധാര എനിക്ക്.
    “തിന്നുന്ന് സാധനം നമ്മെ സ്വാധീനിക്കും എന്നു തന്നെ”- എന്താ സംശയം! ശരീരം, മനസ്, ബുദ്ധി, എന്നിങ്ങനെ ആത്മാവ് ഒഴിച്ചുള്ള എല്ലാം അന്നമയം തന്നെയെന്നാണ് അറിവ്. ഇതെല്ലം അന്നം എങ്ങനെയോ അങ്ങനെ.
    “സസ്യങ്ങള്‍ക്കും ജീവന്‍ ഉണ്ട് എന്ന് ആധുനികശാസ്ത്രം പറയുന്നു”- കഷ്ടം! ആധുനിക ശാസ്ത്രം എത്രമാത്രം ചെറിയ കുട്ടി!!
    “ഒരു നേരം പോലും മാംസാഹാരം കൂടാതെ പച്ചവെള്ളം പോലും ഇറങ്ങില്ല എന്ന് വാശി പിടിക്കുന്ന ഒരു സമൂഹത്തിന് സസ്യാഹാരിയെ കാണുമ്പോള്‍ എന്തായാലും ബഹുമാനം തോന്നും.”- തോന്നണം.കാരണം തനിക്കില്ലാത്ത മനോനിയന്ത്രണം മറ്റൊരുത്തനില്‍ കാണുമ്പോള്‍ ബഹുമാനം അല്ല,അസൂയവരെ ഉണ്ടാകണം. സത്വശുദ്ധി നല്‍കുന്നത് ഏതോ അതാണ്‌ നല്ല ആഹാരം. ഒരു ദിവസം സസ്യം മാത്രം കഴിച്ചു നോക്ക്, അനുഭവിച്ചറിയാം വ്യത്യാസം.
    “നമ്മളും ഇടക്കിടെ പൂര്‍ണവെജിറ്റേറിയന്‍ ഡയറ്റ് ഫോളോ ചെയ്യാറുണ്ട്… “-എന്റെയൊരു സുഹൃത്ത് ഇടയ്കിടെ പൂര്‍ണ പുകവലി വിമുക്തന്‍ ആകും. പാവം അവന്‍ ഇപ്പോള്‍ കിടക്കയിലാ, ക്ഷയമുണ്ട് ശരീരത്തിന്.

    ഇനി വിവേകാനന്ദ സ്വാമി പറഞ്ഞത് മനസ്സിലാക്കിയത് വല്ലതും കോറിയിടാം.
    സസ്യാഹാരം എന്നുമാത്രമല്ല, അതില്‍ത്തന്നെ നിയന്ത്രണം വേണം. (പഴകിയത്, ദുഷ്ടമായവ..). എന്നാലെ മനസ്സിന്റെ നിയന്ത്രണം എളുപ്പമാകു. ഇനി സാധകന്‍ ആ നിയന്ത്രണം നേടിയിട്ടു കഴിക്കട്ടെ. പക്ഷെ, സാധനയൊന്നും ഇല്ലാത്ത ഒരാള്‍ വിശ്വാസവും, മാമൂലുകളും പറഞ്ഞു സസ്യാഹാരവും, ശാരീരിക ദുര്‍ബലതയും കൊണ്ട് നടക്കേണ്ട ആവശ്യമില്ല. (ഒരു യാഥാസ്ഥിതിക ജനക്കൂട്ടത്തിനു നേരെ ആക്രോശിച്ചതാണ് അദ്ദേഹം. ഇവിടെ പ്രായോഗികമാകുന്നത് എത്രയെന്നറിയില്ല.) ആഹാരം കഴിക്കുമ്പോള്‍ അല്പം മത്സ്യം കൂട്ടണം. (സ്ഥലം ബംഗാള്‍ ആണേ. ഹൂഗ്ലി ഒഴുകുകയാ മക്കള്‍ക്ക് വേണ്ടി മാത്രം).

    ഇനി നമ്മുടെ സ്വന്തം കമന്റ്‌: അരയന്മാര്‍ പട്ടിണിയാകുമെന്നു പേടിച്ചു മത്സ്യം കഴിക്കണ്ട. അവരുടെ പട്ടിണി ദൂരെ നിന്നെ ചൂളം വിളിച്ചു തുടങ്ങി. ആ ചൂളത്തെ പരിഹരിക്കാന്‍ കുറെ പേര്‍ അങ്ങ് കോപ്പന്‍ഹേഗനിലോ മറ്റോ ഒത്തുകൂടിയെന്നു കേട്ടു, തീരുമാനമൊന്നും ആയില്ലെന്നും കേട്ടു.(മനസിലായില്ലേ പറഞ്ഞത്? GlobalWarming കാരണം മത്സ്യക്കൂട്ടങ്ങള്‍ പഴയത് പോലെ തീരം പിടിക്കുന്നില്ലത്രേ! അങ്ങ് ആലപ്പുഴയില്‍ ഇപ്പോള്‍ അവര്‍ തീരക്കൃഷി തുടങ്ങിപോലും. കിഴങ്ങും, കപ്പയുമെല്ലാം നല്ല മണിമണി പോലെ വിളയിച്ചെടുക്കുന്നുമുണ്ട്)

  37. September 22nd, 2010 5:36 pm IST യ്ക്ക് Vinod:

    എനിക്ക് പറയുവാനുള്ളത് ശ്രീ നേരെത്തെ പറഞ്ഞു കഴിഞ്ഞു.——

    എന്ത് പറഞ്ഞാലും ഏറ്റവും അവസാനം വന്നു നില്‍ക്കേണ്ടത് നമ്മുടെ മനസ്സില്‍ ത്തന്നെ. ഒരു മൃഗത്തെ കൊല്ലുമ്പോള്‍, അല്ലെങ്കില്‍ മാംസാഹാരം കഴിച്ചുകൊണ്ട് കൊല്ലലിനെ നാം പിന്തുണയ്ക്കുമ്പോള്‍ നമുക്ക് അതില്‍ ഒരു വികാരവും തോന്നുന്നില്ലെങ്കില്‍, അവര്‍ക്ക് എന്താഹാരവും കഴിക്കാം. പക്ഷേ, നമുക്ക് ആഹാരം ആവാന്‍ വേണ്ടി മറ്റൊരു ജീവി പിടഞ്ഞുമരിക്കുന്നത് നഗ്നനേത്രം കൊണ്ട് കാണുമ്പോള്‍, ഒരു സാത്വികന് മാംസാഹാരം വര്‍ജ്ജിക്കാന്‍ തോന്നും, അത്രമാത്രം.

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

എല്ലാ അഭിപ്രായങ്ങളും നിരീക്ഷണത്തിന് വിധേയമാണ്.

*

ലേഖനത്തിന്‍റെ അഡ്രസ്സ് : http://sreyas.in/ahimsa-sree-narayana-guru-01
ഇമെയില്‍ : sree@sreyas.in