എന്നെപ്പോലെ കര്‍മ്മം ചെയ്യുക (ജ്ഞാ. 3.23)


ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

ശ്ലോകം 23

യദി ഹ്യഹം ന വര്‍ത്തേയം
ജാതു കര്‍മ്മണൃതന്ദ്രിതഃ
മമ വര്‍ത്മാനുവര്‍ത്തന്തേ
മനുഷ്യാഃ പാര്‍ത്ഥ സര്‍വ്വശഃ

അര്‍ഥം :
ഹേ പാര്‍ത്ഥാ! ഞാന്‍ അലസനായി ഒരിക്കലെങ്കിലും കര്‍മ്മം ചെയ്യാതിരുന്നാല്‍ മനുഷ്യര്‍ എല്ലാ വിധത്തിലും എന്റെ മാര്‍ഗ്ഗം പിന്തുടരും.

ഭാഷ്യം :
ഞാനാണെങ്കില്‍ ആഗ്രഹങ്ങള്‍ വെച്ചു പുലര്‍ത്തുന്ന സാമാന്യ മനുഷ്യരെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നത്. എന്റെ ഇച്ഛാനുസാരം ജീവിക്കുന്ന എല്ലാ ജീവജാലങ്ങളും വീണവാദം മുഴക്കി നടക്കുന്ന മടിയന്‍മാരെ പോലെയാകാതെ, എന്നെപ്പോലെ കര്‍മ്മം ചെയ്യണമെന്നുള്ള ഉല്‍കൃഷ്ടമായ ഉദ്ദേശ്യത്തോട് കൂടിയാണ് ഞാന്‍ ഇപ്രകാരം പ്രവര്‍ത്തിക്കുന്നത്.

ശ്രേയസ് വെബ്സൈറ്റിനെക്കുറിച്ചുള്ള പൊതുവായ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും വായിക്കാനും രേഖപ്പെടുത്താനും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പേജ് സന്ദര്‍ശിക്കുക.

ലേഖനത്തിന്‍റെ അഡ്രസ്സ് : http://sreyas.in/ennepole-karmam-cheyyuka-3-23
ഇമെയില്‍ : sree@sreyas.in