ഇഷ്ടദേവനെ ഉപാസിക്കുന്ന ഭക്തന്‍ എന്നെ ആരാധിക്കുന്നു (ജ്ഞാ.7.22)
ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്
അദ്ധ്യായം ഏഴ് : ജ്ഞാനവിജ്ഞാനയോഗം
ശ്ലോകം 22
സ തയാ ശ്രദ്ധയാ യുക്ത-
സ്തസ്യാരാധനമീഹതേ
ലഭതേ ച തതഃ കാമാന്‍
മയൈവ വിഹിതാന്‍ ഹി താന്‍.
ഇഷ്ടദേവനെ ഉപാസിക്കുന്ന ഭക്തന്‍ ദൃഢവിശ്വാസത്തോടുകൂടി തന്റെ ദേവതയെ ആരാധിക്കുന്നു. ആ ദേവതയില്‍ നിന്ന് എന്നാല്‍തന്നെ നല്‍കപ്പെട്ട ഇഷ്ടപദാര്‍ത്ഥങ്ങള്‍ അവനു ലഭിക്കുന്നു.
അചഞ്ചലമായ ദൃഢവിശ്വാസത്തോടെ അവരുടെ ആഗ്രഹങ്ങള്‍ ഫലപ്രാപ്തിയില്‍ എത്തുന്നതുവരെ അവര്‍ ഇഷ്ടദേവതകളെ ഉപാസിക്കുന്നു. എന്നാല്‍ അവര്‍ക്ക് ഇപ്രകാരം ലഭിക്കു്ന്ന ഫലം ഞാന്‍മാത്രമാണ് നല്‍കുന്നത്.
ശ്രേയസ് വെബ്സൈറ്റിനെക്കുറിച്ചുള്ള പൊതുവായ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും വായിക്കാനും രേഖപ്പെടുത്താനും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പേജ് സന്ദര്‍ശിക്കുക.
September 6th, 2012|വിഭാഗം: ജ്ഞാനേശ്വരി ഭഗവദ്ഗീത ഭാഷ്യം
ലേഖനത്തിന്‍റെ അഡ്രസ്സ് : http://sreyas.in/ishtadevane-upasikkunnavan-jnaneswari-7-22
ഇമെയില്‍ : sree@sreyas.in
ഇമെയില്‍ : sree@sreyas.in







