രാമായണം പാരായണം MP3 ഓഡിയോ ഡൗണ്‍ലോഡ്


രാമായണമാസമായി ആചരിക്കപ്പെടുന്ന കര്‍ക്കിടക മാസത്തില്‍ പുരാണ പാരായണ കലാസമ്പ്രദായത്തിലെ രാമായണ പാരായണ MP3 ഡൗണ്‍ലോഡിന്റെ കുറവ് അനുഭവപ്പെട്ടതിനാല്‍, നാട്ടിലെ പുരാണ പാരായണ ആചാര്യന്മാരുടെ സഹായത്തോടെ റെക്കോര്‍ഡ്‌ ചെയ്യപ്പെട്ട രാമായണ ഓഡിയോ ശ്രേയസ്സില്‍ ലഭ്യമാക്കാനുള്ള എളിയ ശ്രമമാണ് ഇത്. ഏകദേശം 130 ഓളം MP3 ഫയലുകള്‍ ഓരോരോ ഭാഗങ്ങളായി പബ്ലിഷ് ചെയ്തിട്ടുണ്ട്. ഓരോ ഭാഗവും ശ്രവിക്കുന്നതോടൊപ്പം വെബ്സൈറ്റില്‍ വായിച്ചു കൂടുതല്‍ മനസ്സിലാക്കാവുന്ന രീതിയിലാണ് കൊടുത്തിരിക്കുന്നത്.

ഈ MP3 ഫയലുകള്‍ ഡൌണ്‍ലോഡ് ചെയ്തു കേള്‍ക്കുകയും സീഡിയില്‍ കോപ്പി ചെയ്തു സുഹൃത്തുക്കള്‍ക്ക് നല്‍കി പ്രചരിപ്പിക്കുകയും ഈ വെബ്സൈറ്റിന്റെ ലിങ്ക് താങ്കളുടെ വിദൂരസുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുക്കുകയും ചെയ്ത് താങ്കള്‍ക്ക് എങ്ങനെ ഈ ഉദ്യമത്തില്‍ പങ്കാളിയാക‍ാം.

അദ്ധ്യാത്മരാമായണം കിളിപ്പാട്ട് PDF രൂപത്തില്‍ ഡൗണ്‍ലോഡ് ചെയ്യാനും ലഭ്യമാണ്.

ബാലകാണ്ഡം

അയോദ്ധ്യാകാണ്ഡം

ആരണ്യകാണ്ഡം

കിഷ്കിന്ദാകാണ്ഡം

സുന്ദരകാണ്ഡം

യുദ്ധകാണ്ഡം

August 19th, 2009|വിഭാഗം: ഓഡിയോ, രാമായണം

ഇതുവരെ 8 അഭിപ്രായങ്ങള്‍ രേഖപ്പെടുത്തപ്പെട്ടു

  1. August 19th, 2009 8:57 am IST യ്ക്ക് അരുണ്‍ കായംകുളം:

    നന്നായി ശ്രീ..
    കാത്തിരിക്കുന്നു

  2. August 19th, 2009 5:05 pm IST യ്ക്ക് ശ്രീ സുബ്രഹ്മണ്യായ നമ::

    വീണ്ടും ഒരു നല്ല സംരംഭം.. എന്നാ തുടങ്ങുന്നെ… അരുണ്‍ അരുണിന്റെ പോസ്റ്റില്‍ ഒരു ലിങ്ക്‍ ഇട്ടിരുന്നു. മുഴുവനും ഡൌണ്‍ലോഡ് ചെയ്യുകയും ചെയ്തു. പക്ഷെ ഒരു ക്ലാരിറ്റിക്കുറവുപോലെ തോന്നുന്നു…

    ഇത് നല്ല ക്ലിയറായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു… കാത്തിരിക്കുന്നു…

  3. October 4th, 2009 4:08 am IST യ്ക്ക് സുകുമാർ:

    അദ്ധ്യാത്മരാമായണം കിളിപ്പാട്ട് മുഴുവനും ഉത്തര രാമായണം വരെയുള്ളത് തഴെ കാണിച്ച ലിങ്കിൽ ലഭ്യമാണ്. ഗുരുവായൂര്‍. കോം
    22 മണിക്കൂറുകൾ ഉണ്ട്. 45 ഫയലുകൾ. മാതൃഭൂമിയിൽ 2005 മുതൽ ഇതാണ് ലിങ്കു ചെയ്യാറുള്ളത്.

    http://ramayanam.guruvayoor.com/Adhyatma%20Ramayanam.htm

    http://mathrubhumi.info/static/ramayanam/

    hari OM!
    Sukumar

  4. October 9th, 2009 12:21 pm IST യ്ക്ക് രാമചന്ദ്ര മേനോന്‍:

    കാവാലം ശ്രീകുമാര്‍ജി യുടെ രാമായണ പാരായണം വളരെ സന്ഗീതാത്മകമാണ്. എത്ര കേട്ടാലും മതി വരാത്ത രീതി. പക്ഷെ ഇടയ്ക്കു വിട്ടു വിട്ടു വായിച്ചതു കൊണ്ട് ഒരു പൂര്‍ണത ഇല്ല. പക്ഷെ സുകുമാര്‍ജി യുടെ രാമായണം സംപൂര്‍ണമാണ്. എല്ലാവര്ക്കും ഭഗവന്‍ നല്ലത് വരുത്തട്ടെ.
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ,
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ, കൃഷ്ണ കൃഷ്ണ ഹരേ ഹരേ.

  5. August 29th, 2010 12:59 pm IST യ്ക്ക് S.Sunil:

    ദശരഥന്റെ ചരമഗതി എന്ന ഭാഗം mp3 ഫോര്‍മാറ്റില്‍ അല്ല. അത് ഡൌണ്‍ലോഡ് ചെയ്യാന്‍ കഴിയുന്നില്ല.
    കാന്‍ യു ഹെല്പ് വിത്ത്‌ ദിസ്‌?

  6. August 29th, 2010 10:18 pm IST യ്ക്ക് ശ്രീ (sreyas.in):

    ഫയല്‍ നെയിം തെറ്റായിരുന്നു, ശരിയാക്കിയിട്ടുണ്ട്. നന്ദി.

  7. September 14th, 2010 11:22 am IST യ്ക്ക് ശ്രീരാജ് എം എസ്:

    എല്ലാം വളരെ നന്നായിട്ടുണ്ട് . വളരെ നന്ദി .

  8. February 5th, 2011 7:36 pm IST യ്ക്ക് pradeep:

    it is asset to the next generation.thank you very much for this kind of works

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

എല്ലാ അഭിപ്രായങ്ങളും നിരീക്ഷണത്തിന് വിധേയമാണ്.

*

ലേഖനത്തിന്‍റെ അഡ്രസ്സ് : http://sreyas.in/ramayanam-mp3-audio-download
ഇമെയില്‍ : sree@sreyas.in