ബ്രഹ്മാനന്ദ ശിവയോഗി എന്ന വിഭാഗത്തില്‍ പ്രസിദ്ധീകരിച്ചത്

ബ്രഹ്മാനന്ദസ്വാമി ശിവയോഗി - നവോത്ഥാനഗുരു PDF

ശ്രീ ബ്രഹ്മാനന്ദ ശിവയോഗിയുടെ ആദര്‍ശങ്ങള്‍ സ്വാധീനിച്ച പ്രശസ്തരുടെ ലേഖനസമാഹാരമാണ് ‘ബ്രഹ്മാനന്ദസ്വാമി ശിവയോഗി – നവോത്ഥാനഗുരു’ എന്ന ഈ ഗ്രന്ഥം. ശ്രീ ഏ കെ നായര്‍, തകഴി, സി. അച്യുതമേനോന്‍, ശൂരനാട് കുഞ്ഞന്‍പിള്ള, ലളിതാംബികാ അന്തര്‍ജ്ജനം, നിത്യചൈതന്യയതി, ഏ പി ഉദയഭാനു, പവനന്‍, പണ്ഡിറ്റ്‌ പി ഗോപാലന്‍ നായര്‍ തുടങ്ങി ധാരാളം മഹദ് വ്യക്തികളുടെ കുറിപ്പുകള്‍ അടങ്ങിയിരിക്കുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

ബ്രഹ്മാനന്ദ ശിവയോഗി

പാലക്കാട് ആലത്തൂര്‍ സിദ്ധാശ്രമത്തിലെ ശ്രീ ബ്രഹ്മാനന്ദ ശിവയോഗി (18521929) വിഗ്രഹാരാധനയെ വിട്ട് രാജയോഗം പരിശീലിക്കാന്‍ ആഹ്വാനം ചെയ്തു. വിഗ്രഹാരാധനയെ അദ്ദേഹം എതിര്‍ത്തു എന്നുമാത്രം മനസ്സിലാക്കി ചിലര്‍ അദ്ദേഹത്തെ യുക്തിവാദി / നിരീശ്വരവാദി എന്ന് ചിത്രീകരിക്കാറുണ്ട് എന്നതാണ് വൈചിത്ര്യം. പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ താലൂക്കിലെ കൊല്ലങ്കോട് കാരാട്ട് തറവാട്ടില്‍ 1852 ആഗസ്ത് 26ന് ജനിച്ചു. ഗോവിന്ദന്‍ കുട്ടി എന്നായിരുന്നു പേര്. സംസ്‌കൃതവും ഇംഗ്ലീഷും അഭ്യസിച്ചു. താവുക്കുട്ടി അമ്മയെ വിവാഹം ചെയ്തു. പിന്നീട് താവുക്കുട്ടിയമ്മ യോഗിനിമാതാ എന്ന പേരില്‍ അറിയപ്പെടുകയും ബ്രഹ്മാനന്ദ ശിവയോഗി സ്ഥാപിച്ച ആനന്ദ മഹാസഭയുടെ അധ്യക്ഷയുമായി. ലേഖനം മുഴുവന്‍ വായിക്കുക »

മോക്ഷപ്രദീപം PDF - ശ്രീ ബ്രഹ്മാനന്ദ ശിവയോഗി

മോക്ഷപ്രദീപം (The Light to Salvation) എന്ന ഈ ഗ്രന്ഥത്തിലൂടെ പാലക്കാട് ആലത്തൂര്‍ സിദ്ധാശ്രമത്തിലെ ശ്രീ ബ്രഹ്മാനന്ദ ശിവയോഗി (1852-1929) അനാദികാലമായി ആചരിച്ചുവരുന്ന ജാതിഭേദത്തെയും യാഗം, വ്രതം, തീര്‍ത്ഥസ്നാനം, വിഗ്രഹാരാധനം, മുതലായ കര്‍മ്മങ്ങളെയും അവയെ വിധിക്കുന്ന ശാസ്ത്രങ്ങളെയും ഖണ്ഡിച്ചിരിക്കുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

ആനന്ദവിമാനം PDF - ശ്രീ ബ്രഹ്മാനന്ദ ശിവയോഗി

“കര്‍മ്മകാണ്ഡാചാര്യന്മാര്‍ തങ്ങളുടെ പൂജതയെയും ലഭ്യത്തെയും നിലനിര്‍ത്തുവാന്‍വേണ്ടി യോഗത്തിലും ജ്ഞാനത്തിലും കര്‍മ്മകാണ്ഡത്തെ കലര്‍ത്തിയിട്ടുണ്ട്. ഇങ്ങനെ സ്വാര്‍ത്ഥതല്പരന്മാര്‍ ഹിന്ദുമതത്തില്‍ പലതും എഴുതി ചേര്‍ത്തിട്ടുണ്ട്” എന്ന് ആനന്ദവിമാനം എന്ന ഈ ഗ്രന്ഥത്തില്‍ ശ്രീ ബ്രഹ്മാനന്ദ ശിവയോഗി അവകാശപ്പെടുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

ആനന്ദസോപാനം PDF - ശ്രീ ബ്രഹ്മാനന്ദ ശിവയോഗി

അനുമോദിച്ചുകൊണ്ടും രാജയോഗാനുഭവം വിവരിച്ചുകൊണ്ടും ശിഷ്യന്മാര്‍ ശ്രീ ബ്രഹ്മാനന്ദ ശിവയോഗിക്ക് അയച്ച കത്തുകളുടെ ഒരു സമാഹാരമാണ് ആനന്ദസോപാനം എന്ന ഈ ഗ്രന്ഥം. ലേഖനം മുഴുവന്‍ വായിക്കുക »

മറ്റുള്ളവ - പ്രസിദ്ധീകരിച്ച സമയക്രമം അനുസരിച്ച്

  1. ആനന്ദസൂത്രം PDF - ശ്രീ ബ്രഹ്മാനന്ദ ശിവയോഗി
  2. ആനന്ദാദര്‍ശാംശം PDF - ശ്രീ ബ്രഹ്മാനന്ദ ശിവയോഗി
  3. ആനന്ദാദര്‍ശം PDF - ബ്രഹ്മാനന്ദ ശിവയോഗി
  4. രാജയോഗപരസ്യം PDF - ബ്രഹ്മാനന്ദ ശിവയോഗി
  5. വിഗ്രഹാരാധനാ ഖണ്ഡനം PDF - ബ്രഹ്മാനന്ദ ശിവയോഗി
  6. സിദ്ധാനുഭൂതി , ജ്ഞാനക്കുമ്മി PDF - ബ്രഹ്മാനന്ദ ശിവയോഗി