മനീഷാപഞ്ചകം പ്രഭാഷണം MP3 – ശ്രീ നൊച്ചൂര്‍ വെങ്കട്ടരാമന്‍

അദ്വൈതം അനുഭൂതിയാണ്. എല്ലാവര്‍ക്കും അനുഭവമുള്ളതുമാണ്. അതിനെക്കുറിച്ച് ചിന്തിയ്ക്കയാല്‍ അതിന്റെ മഹത്ത്വം മനസിലാകുന്നില്ലെന്നേയുള്ളൂ. അദ്വൈതാനുഭൂതി ലഭിച്ച ആപ്തന്മാരുടെ വാക്യങ്ങളായ ഉപനിഷത്തുകളെ വിശദീകരിക്കുകയും വ്യവസ്ഥപ്പെടുത്തുകയും ചെയ്യുക എന്നത് തന്റെ കര്‍ത്തവ്യമായി ശ്രീശങ്കരാചാര്യസ്വാമികള്‍ കരുതി.

അദ്വൈത തത്ത്വവിചാരം പ്രചരിപ്പിക്കുന്നതിനായി ആചാര്യസ്വാമികള്‍ ബ്രഹ്മസൂത്രത്തിനും ഉപനിഷത്തുകള്‍ക്കും ഗീതയ്ക്കും ഭാഷ്യങ്ങള്‍ എഴുതി. സാധകന്മാര്‍ക്ക് കീര്‍ത്തനത്തിനും മനനത്തിനും വേണ്ടി ധാരാളം കീര്‍ത്തനങ്ങളും സ്തോത്രങ്ങളും പ്രകരണഗ്രന്ഥങ്ങളും അദ്ദേഹം രചിച്ചു. അവയില്‍ വളരെ പ്രധാനപ്പെട്ട ഒരു ചെറുഗ്രന്ഥമാണ് മനീഷാപഞ്ചകം.

ഈ പഞ്ചകത്തിന്റെ അവസാനത്തെ വാക്കുകള്‍, ‘മനീഷാ മമ‘ എന്നാകയാലാണ് ഇതിന് ‘മനീഷാപഞ്ചകം’ എന്ന പേര്‍ വന്നത്. അദ്വൈതം, അത് അനുഭൂതിയില്‍ വരുത്താനുള്ള മാര്‍ഗ്ഗം, ഗുരൂപദേശത്തിന്റെ ആവശ്യം, ഗുരുവിന്റെ ലക്ഷണം, അനുഭൂതി എന്നിവയെ സംക്ഷേപിച്ച് ഉപദേശിക്കുന്ന ഈ മനീഷാപഞ്ചകം വേദാന്തസാരസംഗ്രഹമാകുന്നു. സാധകന്മാര്‍ക്ക് പഠിച്ചു ഗ്രഹിച്ചു മനനം ചെയ്യാന്‍ ഈ ലഘുകൃതി ഉപയോഗപ്പെടുത്ത‍ാം. [അവതാരികയില്‍ നിന്ന്]

വേദാന്തഗ്രന്ഥങ്ങളുടെ വ്യഖ്യാതാവും വോദാന്തപ്രഭാഷകനുമായ പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍ ഈ ഗ്രന്ഥം വ്യാഖ്യാനിച്ചിരിക്കുന്നു. ശ്രീരാമകൃഷ്ണമഠം, പുറനാട്ടുകര, തൃശൂര്‍ ഈ ഗ്രന്ഥം അച്ചടിച്ച് പ്രസിദ്ധീകരിച്ചിരിക്കുന്നത്. മനീഷാപഞ്ചകം പി ഡി എഫ് ആയി ഡൌണ്‍ലോഡ് ചെയ്തു കംപ്യൂട്ടറിലോ പ്രിന്റ്‌ ചെയ്തോ വായിക്കാവുന്നതാണ്.

കൂടാതെ, ഈ കൃതിയെ അധികരിച്ച് ശ്രീ നൊച്ചൂര്‍ വെങ്കട്ടരാമന്‍ നടത്തിയിട്ടുള്ള
പ്രഭാഷണപരമ്പരയുടെ ഓഡിയോ ട്രാക്ക് MP3 ആയി താഴെ കൊടുത്തിട്ടുണ്ട്. വെബ്‌സൈറ്റില്‍ നിന്നും നേരിട്ട് ശ്രവിക്കുകയോ, ഡൗണ്‍ലോഡ് ചെയ്തു നിങ്ങളുടെ സൗകര്യത്തിലോ (സി ഡി പ്ലെയര്‍, മൊബൈല്‍ഫോണ്‍, MP3 പ്ലയെര്‍, ലാപ്ടോപ് തുടങ്ങിയവയില്‍) കേള്‍ക്കാവുന്നതുമാണ്.

ഈ ഗ്രന്ഥത്തിലെ ഓരോ ശ്ലോകങ്ങളായി ശ്രീ ബാലകൃഷ്ണന്‍ സാറിന്റെ വ്യാഖ്യാനം അടുത്ത ദിവസങ്ങളിലായി പ്രസിധീകരിക്കുന്നതുമാണ്.

ക്രമനമ്പര്‍ വലുപ്പം (MB) നീളം (മിനിറ്റ്) ഡൗണ്‍ലോഡ്‌ ഇവിടെ കേള്‍ക്കൂ
1 14 MB 61 മിനിറ്റ് ഡൗണ്‍ലോഡ്‌

Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser.

2 14.3 MB 63 മിനിറ്റ് ഡൗണ്‍ലോഡ്‌

Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser.

3 10.1 MB 44 മിനിറ്റ് ഡൗണ്‍ലോഡ്‌

Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser.

4 11.4 MB 50 മിനിറ്റ് ഡൗണ്‍ലോഡ്‌

Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser.

5 12.2 MB 53 മിനിറ്റ് ഡൗണ്‍ലോഡ്‌

Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser.

6 11.3 MB 49 മിനിറ്റ് ഡൗണ്‍ലോഡ്‌

Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser.

7 10.4 MB 45 മിനിറ്റ് ഡൗണ്‍ലോഡ്‌

Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser.

ഇതുവരെ 6 അഭിപ്രായങ്ങള്‍ രേഖപ്പെടുത്തപ്പെട്ടു

  1. January 18th, 2010 11:26 pm IST യ്ക്ക് രാധാകൃഷ്ണന്‍:

    താങ്കള്‍ ചെയ്യുന്നത് അതീവ സ്തുത്യര്‍ഹമായ ഒരു കാര്യമാണ്
    അനന്ത കോടി നമസ്കാരം
    ഇത് ദീര്‍ഘ കാലം ചെയ്യാന്‍ ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ
    നന്ദി നന്ദി

  2. February 17th, 2010 4:44 pm IST യ്ക്ക് സുനില്‍കുമാര്‍ K P:

    താങ്കള്‍ ചെയ്യുന്നത് അതീവ സ്തുത്യര്‍ഹമായ ഒരു കാര്യമാണ്. പ്രണാമം. ഇത് ദീര്‍ഘ കാലം ചെയ്യാന്‍ ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ.
    Please try and add Nirmalanandagiri Maharaj’s discourses also.
    നന്ദി. നന്ദി.

  3. December 5th, 2010 10:21 pm IST യ്ക്ക് Praveen Mullappully:

    രാമചരിതം , അക്ഷരമനമല,( നോച്ചുര്‍ ചെയ്ത )എന്നിവയുടെ mp3 ഉണ്ടങ്കില്‍ ഡൌണ്‍ലോഡ് ചെയ്യാനുള്ള സംവിധാനം ശ്രേയസ് ചെയ്യണം വിനീതമായി അഭ്യര്‍ത്ഥിക്കുന്നു .
    പ്രവീണ്‍ മുല്ലപ്പുല്ലി
    ഒന്നെരെക്കറ്റ് വീട്
    കോട്ടപ്പടി
    തൃശൂര്‍ ജില്ല 680506

  4. December 8th, 2010 3:13 pm IST യ്ക്ക് ശ്രീ (sreyas.in):

    നമസ്തേ.
    നൊച്ചൂര്‍ വെങ്കടരാമന്‍ എന്ന വിഭാഗത്തില്‍ അവയെല്ലാംതന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നന്ദി.

  5. December 10th, 2010 8:40 pm IST യ്ക്ക് മോഹനന്‍ നായര്‍:

    വളെര നല്ല സംരംഭമാണ് ഇതെന്ന് പറയാന്‍ ഈ അവസരം മതിയാകുകില്ല. ഈ ശ്രമം തുടരുക. ശ്ലാഘനീയം.

  6. August 3rd, 2011 2:45 pm IST യ്ക്ക് parameswaran:

    nannayithudu
    nanni

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

എല്ലാ അഭിപ്രായങ്ങളും നിരീക്ഷണത്തിന് വിധേയമാണ്.

*

ലേഖനത്തിന്‍റെ അഡ്രസ്സ് : http://sreyas.in/maneesha-panchakam-ebook-pdf-audio-mp3
ഇമെയില്‍ : sree@sreyas.in