നാലു ദശാബ്ദത്തിലേറെയായി വിദ്യാധിരാജ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച് ചട്ടമ്പിസ്വാമികളെപ്പറ്റിയുള്ള ഗവേഷണത്തില്‍ ദത്തശ്രദ്ധനായിരുന്ന പ്രൊഫ. ജഗതി വേലായുധന്‍ നായര്‍ എഴുതിയ കവിതകളുടെയും സ്തുതികളുടെയും നാടോടിഗാനങ്ങളുടെയും വില്ലടിപാട്ടിന്റെയും കഥാപ്രസംഗത്തിന്റെയും മറ്റും സമാഹാരമാണ് രണ്ടു ഗ്രന്തങ്ങളായി പ്രാസിദ്ധീകരിച്ച കവനശ്രീയും കവനമഞ്ജരിയും. ചട്ടമ്പി സ്വാമികളെ കുറിച്ചും അഭേദാനന്ദ സ്വാമികളെ കുറിച്ചുമുള്ള സ്തുതികളും ഇതില്‍ ഉള്‍പ്പെടുന്നു.