ഗീതാജ്ഞാനയജ്ഞം എന്ന വിഭാഗത്തിലെ ലേഖനങ്ങള്‍

ഭഗവദ്‌ഗീതയില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ അര്‍ജുനന് നല്‍കുന്ന സാരോപദേശങ്ങള്‍ സാധാരണക്കാരന് മനസ്സിലാകുന്ന രീതിയില്‍ പറഞ്ഞുകൊടുക്കുക എന്ന ലക്ഷ്യത്തോടെ സ്വാമി സന്ദീപ്‌ ചൈതന്യ കൊച്ചിയില്‍ നടത്തിയ സമ്പൂര്‍ണ്ണ ഗീതാജ്ഞാനയജ്ഞത്തില്‍ നിന്നെടുത്ത പ്രസക്തഭാഗങ്ങള്‍ ഓരോരോ ദിവസങ്ങളിലായി ചെറിയ ലേഖനങ്ങളായി ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്നു.

ഗുണത്രയവിഭാഗയോഗം ഭഗവദ്‌ഗീതാ പ്രഭാഷണം MP3 – ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍ (14)

ഭഗവദ്‌ഗീത ഗുണത്രയവിഭാഗയോഗം ആസ്പദമാക്കി ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍ നടത്തിയ സത്സംഗത്തിന്റെ പൂര്‍ണ്ണമായ MP3 ശേഖരം നിങ്ങള്‍ക്ക് കേള്‍ക്കാനും ഡൗണ്‍ലോഡ്‌ ചെയ്യാനും മറ്റു മുമുക്ഷുക്കളുമായി പങ്കുവയ്ക്കാനുമായി ശ്രേയസ്സില്‍ ചേര്‍ക്കുന്നു. എല്ലാ പ്രഭാഷണങ്ങളും കൂടി ഒരു MP3 സിഡിയില്‍ കോപ്പി ചെയ്യാവുന്നത്ര വലിപ്പമേയുള്ളൂ, ആകെ 148 MB (10 hrs 52 mins) മാത്രം. ലേഖനം മുഴുവന്‍ വായിക്കുക »

ഗീതാജ്ഞാനയജ്ഞം – സ്വാമി സന്ദീപാനന്ദഗിരി (ലേഖനങ്ങള്‍, MP3)

ഭഗവാന്‍ ശ്രീകൃഷ്ണന്‍ അര്‍ജുനന് നല്‍കുന്ന ഭഗവത്‌ഗീതയിലെ സാരോപദേശങ്ങള്‍ സാധാരണക്കാരന് മനസ്സിലാകുന്ന രീതിയില്‍ പറഞ്ഞുകൊടുക്കുക എന്ന ലക്ഷ്യത്തോടെ സ്വാമി സന്ദീപാനന്ദഗിരി അവതരിപ്പിച്ച സമ്പൂര്‍ണ്ണ ഗീതാജ്ഞാന യജ്ഞത്തില്‍ നിന്നെടുത്ത പ്രസക്തഭാഗങ്ങള്‍ ശ്രേയസ്സില്‍ ലഭ്യമാണ്. കൂടാതെ സമ്പൂര്‍ണ്ണ ഗീതാജ്ഞാനയജ്ഞം ഓഡിയോ MP3 യും . ലേഖനം മുഴുവന്‍ വായിക്കുക »

വേണ്ടത്‌ ലോക സമന്വയം (107)

യോഗേശ്വരനായ ശ്രീകൃഷ്ണന്‍ ആധ്യാത്മികതയുടെ പ്രതീകമാണ്‌. ധനുര്‍ധരനായ പാര്‍ഥന്‍, കര്‍മ്മപ്രതീകവും. ഇവയുടെ സമന്വയമുണ്ടാകുന്നിടത്ത് ഐശ്വര്യം, വിജയം, അഭിവൃത്തി, ശരിയായ നീതി ഇതൊക്കെയുണ്ടാകും. ഈ ചേര്‍ച്ചയുടെ അഭാവം കൊണ്ടാണ്‌ ഇവ ഇല്ലാതെ പോകുന്നത്‌. അമേരിക്കയില്‍ പാര്‍ഥനുണ്ട്‌, യോഗേശ്വരന്റെ അഭാവമുണ്ട്‌. ഭാരതത്തിന്‌ ആധ്യാത്മികതയുണ്ട്‌, പാര്‍ഥനില്ല. ലോകങ്ങളുടെ ഒരു സമ്മേളനമാണ്‌ അതിനാല്‍ ഇവിടെ ആവശ്യമെന്ന്‌ സ്വാമി സന്ദീപ്‌ ചൈതന്യ പറഞ്ഞു. ലേഖനം മുഴുവന്‍ വായിക്കുക »

ഏകാഗ്രതയോടെ ശ്രവണവും മനനവും നടത്തുക (106)

കേള്‍ക്കുന്നത്‌ ഏകാഗ്രതയിലാകണം. വെറുതെ കേട്ടുപോയതുകൊണ്ട്‌ ഫലമില്ല. ശ്രവണവും മനനവും നടക്കണം. കേട്ടതിനെക്കുറിച്ച്‌ ചിത്തിച്ച്‌ ശബ്ദാര്‍ഥവും ഭാവാര്‍ഥവും അറിയണം. എങ്കില്‍ മോഹം നശിക്കും. ശാസ്ത്രശ്രവണത്തിന്‌ അവസരമുണ്ടാകുന്നതുതന്നെ നാം തിരഞ്ഞെടുക്കപ്പെട്ടവരായതു കൊണ്ടാണ്‌.തപസ്സും ഭക്തിയുമില്ലാത്തവന്‌, പരസേവനംചെയ്യാത്തവന്‌, അസൂയയുള്ളവന്‌ ഒന്നും ശാസ്ത്രം ഉപദേശിക്കരുതെന്ന്‌ ഗീത പറയുന്നു. താത്‌പര്യമില്ലാത്തവര്‍ക്ക്‌ നല്‍കരുത്‌. ലേഖനം മുഴുവന്‍ വായിക്കുക »

ഏതു ധര്‍മ്മങ്ങളെയാണ്‌ പരിത്യജിക്കേണ്ടത്‌? (105)

ഒരു വസ്തുവിനെ അതാക്കി നിര്‍ത്തുന്നതാണ്‌ ധര്‍മം. ഈ വിശ്വത്തെ ധരിച്ചിരിക്കുന്നത്‌ ബ്രഹ്മമാണ്‌. ആ ബ്രഹ്മത്തിലേക്ക്‌ നമ്മെ കൊണ്ടുപോകുന്ന എല്ലാ മൂല്യങ്ങളേയും ധര്‍മമെന്നു പറയും. ബ്രഹ്മപരിത്യാഗമല്ല അതിനാല്‍ ഇവിടെ പറയുന്നത്‌. ഏകമായ ബ്രഹ്മത്തെ (എന്നെ) ധ്യാനത്തിലൂടെ അറിയാനാണ്‌ (അറിവാണ്‌ ശരണം പ്രാപിക്കല്‍) ഭഗവാന്‍ പറയുന്നത്‌. ശരീരധര്‍മങ്ങളില്‍ (കാണല്‍, കേള്‍ക്കല്‍, ചിന്തിക്കല്‍ തുടത്തിയവയില്‍) ‘ഞാന്‍ ചെയ്യുന്നു’ എന്ന ഭാവത്തെ ഉപേക്ഷിക്കാനാണ്‌ ഗീത ആവശ്യപ്പെടുന്നത്‌. കര്‍തൃത്വത്തിന്റെ ഉപേക്ഷയാണ്‌ ഇവിടെ ധര്‍മങ്ങളുടെ പരിത്യാഗമെന്നത്‌. ലേഖനം മുഴുവന്‍ വായിക്കുക »

കൂടുതല്‍ ലേഖനങ്ങള്‍