ജ്യോതിഷം – പ്രവചനവും പരിഹാരവും


വളരെക്കാലമായി ആഗ്രഹിക്കുന്നതാണ് ജ്യോതിഷത്തെക്കുറിച്ച് എഴുതണമെന്ന്. ഞാന്‍ ജ്യോതിഷം പഠിച്ചിട്ടില്ല, പഠിക്കാന്‍ ആഗ്രവുമില്ല. ജ്യോതിഷം പഠിക്കാന്‍ ശ്രമിച്ച ചില വ്യക്തികളോട് ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്, ഒരു ലേഖനമെഴുതാന്‍ പലരുടെയും സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും അവരുടെ തിരക്കുമൂലം കഴിഞ്ഞില്ല. മാത്രവുമല്ല, തുറന്നെഴുതാന്‍ പലര്‍ക്കും മടിയുള്ളതുപോലെ തോന്നി. അങ്ങനെയിരിക്കുമ്പോഴാണ് കല്യാണത്തിന് ജാതകം നോക്കിയാല്‍… എന്നൊരു ബ്ലോഗ്‌ പോസ്റ്റ്‌ കണ്ടത്, അതിലൊരു കമന്‍റും എഴുതിയിരുന്നു. പക്ഷേ, എന്തുകൊണ്ടോ, നല്ലൊരു ചര്‍ച്ച അവിടെ നടന്നില്ല.

അതുകഴിഞ്ഞ് ഏതാനും ദിവസത്തിനുശേഷം സര്‍വ്വശ്രീ ഉമേഷിന്റെയും സൂരജിന്റെയും ചില പോസ്റ്റുകള്‍ വന്നു. IISH.ORG (Indian Institute of Scientific Heritage)-ലെ ശ്രീ എന്‍ ഗോപാലകൃഷ്ണന്‍ ജ്യോതിഷത്തെക്കുറിച്ചുള്ള ചില പ്രഭാഷണങ്ങളില്‍ ‘ജ്യോതിഷം ഒരു ശാസ്ത്രമാണ്‘ എന്ന് സ്ഥാപിക്കാന്‍ ശ്രമിച്ചതിനെ അവര്‍ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്.

ജ്യോതിഷം ആധുനികശാസ്ത്രമാണോ അല്ലയോ എന്നതൊന്നും ഈ ലേഖനത്തിന്റെ വിഷയമല്ല, കാരണം ശാസ്ത്രമായിരുന്നാലും അല്ലെങ്കിലും, ഈശ്വരചിന്തയുള്ളൊരാള്‍ക്ക് ജ്യോതിഷത്തിന്റെ ആവശ്യകത എന്താണെന്നാണ് ഇവിടെ ചിന്തിക്കുന്നത്. അതിനാല്‍ മറ്റുള്ളവര്‍ സദയം ക്ഷമിക്കുക.

താങ്കള്‍ പുനര്‍ജന്മത്തിലും കര്‍മ്മഫലത്തിലും വിശ്വസിക്കുന്നുണ്ടോ? അങ്ങനെയെങ്കില്‍, മുജ്ജന്മങ്ങളില്‍ ചെയ്ത കര്‍മ്മങ്ങളുടെ ഫലമായാണ് ഇപ്പോഴത്തെ ദേഹമായി ജന്മമെടുത്തത്. അപ്പോള്‍ ഈ ജന്മത്തില്‍ കര്‍മ്മഫലം അനുഭവിക്കാതെ തരമില്ലല്ലോ. ഇനിയിപ്പോള്‍ കുറച്ചൊക്കെ അനുഭവിക്കാതെ മാറ്റിവയ്ക്കാന്‍ കഴിയുമായിരിക്കും എന്നിരിക്കട്ടെ, അങ്ങനെയായാല്‍ പിന്നീടൊരിക്കല്‍ കൂട്ടുപലിശ സഹിതം കര്‍മ്മഫലം അനുഭവിക്കേണ്ടിവരും, അങ്ങനെയല്ലേ? സംഭവിക്കാനുള്ളത് അങ്ങനെതന്നെ സംഭവിക്കട്ടെ. കര്‍മ്മഫലത്തെക്കുറിച്ച് ചിന്തിച്ചു സമയം കളയാതെ, തന്റെ കര്‍മ്മങ്ങള്‍ ചെയ്യുക, പ്രാരബ്ധം (സുഖവും ദുഃഖവും) തുറന്നമനസ്സോടെ അനുഭവിക്കുക, അതല്ലേ അത്യുത്തമം? അവനവന്റെ കര്‍മ്മഫലത്തില്‍ ഈശ്വരന്‍ എന്തുപിഴച്ചു? ഓരോരുത്തരും അവരുടെ കര്‍മ്മഫലം അനുഭവിക്കണം എന്നതുമാത്രമല്ലേ ഈശ്വരഹിതം? അതെന്തായാലും നടപ്പിലാവുമല്ലോ. പിന്നെയെന്തിന് ജ്യോത്സ്യന് പിറകെ പോകുന്നു?

ജീവിതത്തില്‍ കൂടുതല്‍ സന്തോഷമുണ്ടാകുമ്പോള്‍ ആരും ഈശ്വരനോട് പരാതി പറയാറില്ല, സത്യമല്ലേ? പിന്നെ എന്തിനു ദുഃഖം വരുമ്പോള്‍മാത്രം ഈശ്വരനോട് പരാതിപറയുന്നു? എന്തിനു ദുഃഖം മാറ്റിത്തരണം എന്നു പ്രാര്‍ഥിക്കുന്നു? ഒരുവന്റെ സുഖവും ദുഃഖവും അവനവന്‍ തന്നെയാണ് തീരുമാനിക്കുന്നതും അനുഭവിക്കേണ്ടതും. ഒന്നാലോചിച്ചാല്‍ സുഖവും ദുഃഖവും ഒരുവന്റെ മനസ്സിന്റെ വെറും കല്‍പ്പകനകളല്ലേ? താങ്കള്‍ കാണാന്‍ പോകുന്ന ജ്യോത്സ്യന്മാരുടെ ജീവിതം ശ്രദ്ധിച്ചിട്ടുണ്ടോ? ഒരു സാധാരണ മനുഷ്യരായ അവര്‍ക്ക് ദുഃഖങ്ങളൊന്നുമില്ലേ, മരണമില്ലേ? അപ്പോള്‍പ്പിന്നെ ആ ജ്യോത്സ്യന് നിങ്ങളെ എങ്ങനെ സഹായിക്കാനാകും?

ഓരോരോ ജീവിതപ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ ആദ്യം ഒരു ജ്യോത്സ്യനെ കാണുക എന്നതാണ് ഇപ്പോള്‍ നാട്ടുനടപ്പ്. വീട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും ഒക്കെ അവരവരുടെ ഓരോരോ അഭിപ്രായങ്ങള്‍ പറഞ്ഞു ഒരാളെ ഭ്രാന്തനാക്കുന്നു. ആ പ്രാരബ്ധക്കാരന്‍ ജ്യോത്സ്യനെ കാണുമ്പോള്‍ ജ്യോത്സ്യന്‍ എന്തൊക്കെയോ നിരത്തി, ഗണിച്ച്, പ്രശ്നകാരണം കണ്ടുപിടിച്ച്, പരിഹാരവും നിര്‍ദേശിക്കുന്നു. അതോടെ പ്രാരബ്ധക്കാരന്  ജീവിതത്തില്‍ ആകെ ബാക്കിയുണ്ടായിരുന്ന സ്വസ്ഥതയും പണവും ജ്യോത്സ്യന്‍ പറഞ്ഞപ്രകാരം ഓടിനടന്ന് ചെലവുചെയ്ത്, അവസാനം തലയില്‍ കൈവച്ച് ദൈവത്തെ വിളിച്ചുപോകുന്നു! ഇങ്ങനെയാണ് സാധാരണകാരുടെ ഇടയില്‍ കൂടുതലും കണ്ടുവരുന്നത്. കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍?

ജ്യോതിഷരത്നം, മുഹുര്‍ത്തം തുടങ്ങിയ ജ്യോതിഷ മാഗസിനുകള്‍, മനോരമ, മാതൃഭൂമി തുടങ്ങിയ പത്രങ്ങളിലെ ആസ്ട്രോളജി, ന്യൂമറോളജി, ജെമോളജി പംക്തികള്‍, തുടങ്ങിയവയില്‍ വരുന്നതെല്ല‍ാം കണ്ണടച്ച് വിശ്വസിക്കുന്നവര്‍ എന്തുകൊണ്ട് ക്ഷേത്രങ്ങളില്‍ എഴുതി വച്ചിരിക്കുന്ന തത്ത്വമസി എന്നതിനെ വിശ്വസിക്കുന്നില്ല, അതറിയാന്‍ ശ്രമിക്കുന്നില്ല? ഇതുതന്നെയല്ലേ കലികാലം എന്നു പറയുന്നത്!

നിങ്ങളുടെ മനസ്സിന് ഇഷ്ടമായാലും ഇല്ലെങ്കിലും, ജീവിതത്തില്‍ സംഭവിക്കുന്നതിനെ ഒരേപോലെ സ്വീകരിച്ചു സമചിത്തരായി സ്ഥിതബുദ്ധിയായി സ്വധര്‍മ്മാനുസാരിയായി കര്‍മ്മചെയ്തു ജീവിക്കാനാണ് സനാതനധര്‍മ്മം നമ്മെ പഠിപ്പിക്കുന്നത്‌, അതിനുപകരം പിന്തിരിഞ്ഞോടാന്‍ ശ്രമിക്കുന്നവര്‍ ബുദ്ധിശൂന്യരാണ്.

ചില ക്ഷേത്രങ്ങളിലെ വിലകൂടിയ വഴിപാടുകളും ആയിരക്കണക്കിന് രൂപയുടെ പൂജകളും മറ്റും നടത്തി കഷ്ടപ്പാടിന്റെ അളവ് കുറയ്ക്കാമെന്ന് ചില ജ്യോതിഷികള്‍ പറയും. പൊതുസമൂഹത്തില്‍ കൈക്കൂലി കൊടുത്തു ശീലിച്ച മനുഷ്യനെ, ഈശ്വരന് കൈക്കൂലി കൊടുത്തു പ്രശ്നം പരിഹരിക്ക‍ാം എന്ന് പഠിപ്പിക്കുന്നു ഇക്കൂട്ടര്‍! ചില ഭക്തരുണ്ട് – സ്വാമിമാരെന്നും യോഗികളെന്നും സിദ്ധന്‍മാരെന്നും തോന്നിക്കുന്നവരെ / വിളിക്കപ്പെടുന്നവരെ തിരഞ്ഞുനടക്കും. തന്റെ പ്രാരബ്ധകര്‍മ്മങ്ങള്‍ ഇവരേറ്റെടുത്തു സുഖം പകരുമെന്ന് കരുതുന്നു ഇത്തരക്കാര്‍!

ന‍ാം പ്രകൃതി (nature) എന്നുപറയുമ്പോള്‍ ‘എനിക്ക് ചുറ്റുമുളളതെല്ല‍ാം‘ എന്നാണു സാധാരണ വിവക്ഷിക്കുന്നത്. ഒന്നാലോചിച്ചാല്‍ പക്ഷിമൃഗാദികളെപ്പോലെ, മരങ്ങളെപ്പോലെ, നമ്മുടെ ഈ ശരീരവും മനസ്സുമെല്ല‍ാം ഈ പ്രകൃതിയുടെ ഭാഗമല്ലേ? ഈ പ്രകൃതിയില്‍ ഓരോന്നു സംഭവിച്ചുകൊണ്ടേയിരിക്കുന്നു – വെയിലുണ്ടാകുന്നു, മഴയുണ്ടാകുന്നു,  സുനാമിയുണ്ടാകുന്നു, ഭൂകമ്പമുണ്ടാകുന്നു. എന്തായാലും നമ്മുടെ ഇച്ഛയ്ക്ക് അനുസരിച്ചല്ല അവ സംഭവിക്കുന്നതെന്നു വ്യക്തം. വസ്ത്രങ്ങള്‍ ഉണങ്ങാനിട്ടിരിക്കുന്നതിനാല്‍ ഇന്നു മഴ പെയ്യരുതെന്നു ഞാന്‍ ആഗ്രഹിക്കുമ്പോള്‍, പറമ്പില്‍ ചേന നട്ടിട്ടു് ഇന്നു മഴ പെയ്യണമെന്നു എന്റെ തൊട്ടടുത്ത അയല്‍ക്കാരനും ആഗ്രഹിക്കുന്നു, പ്രാര്‍ഥിക്കുന്നു. ആരുടെ ആഗ്രഹംപോലെ നടക്കും? ആരുടേയും ആഗ്രഹമല്ല, ഈ പ്രകൃതിയില്‍ ഓരോന്ന് സംഭവിച്ചുകൊണ്ടേയിരിക്കുന്നു – അത് ദൈവഹിതമെന്നോ അന്ധമായി എങ്ങനെയോ സംഭവിക്കുന്നുവെന്നോ ഇരിക്കട്ടെ. രണ്ടായാലും പ്രകൃതിയില്‍ – എന്റെ ശരീരവും ഉള്‍പ്പെടുന്ന ഈ പ്രകൃതിയില്‍ – ഓരോന്നു സംഭവിച്ചുകൊണ്ടേയിരിക്കും. അങ്ങനെ സംഭവിക്കുന്നത്‌ സംഭവിക്കട്ടെ, അങ്ങനെ സംഭവിക്കാതിരിക്കാനായി നമുക്ക്  പരിഹാരം ചെയ്യാന്‍ കഴിയുമെന്നു തോന്നുന്നുവോ?

ഒന്നാലോചിച്ചു നോക്കൂ, ഈ ഭൂമിയില്‍ ശക്തരായിരുന്ന ദിനോസറുകള്‍ മദിച്ചു നടന്നിരുന്നു എന്നാണല്ലോ ന‍ാം അറിയുന്നത്. ആ ജീവികള്‍ക്കെന്തുപറ്റി? അവയ്ക്കും നാശം സംഭവിച്ചില്ലേ? രാമനും കൃഷ്ണനും ക്രിസ്തുവും നബിയുമൊക്കെ ഇവിടെ ജീവിച്ചിരുന്നിട്ടുണ്ടെങ്കില്‍, അവരെല്ല‍ാം നമ്മളോരോരുത്തരും അനുഭവിക്കുന്ന ദുഃഖത്തെക്കാള്‍ കൂടുതല്‍ ദുഃഖം അനുഭവിച്ചിട്ടുണ്ട്. അല്ലേ? അവരെല്ല‍ാം ദേഹം വെടിഞ്ഞിട്ടുമുണ്ട് എന്നും നമുക്കറിയ‍ാം. അപ്പോള്‍പ്പിന്നെ നമുക്ക് മാത്രം എങ്ങനെയാണൊരു എക്ഷ്സപ്ഷന്‍? നമുക്കും മരണമുണ്ട്. വളരെകുറച്ചു കാലം മാത്രം ഈ ഭൂമിയില്‍ ജീവിക്കുന്നു, മരിച്ചുപോകുന്നു. എന്നാല്‍പ്പിന്നെ അനാവശ്യ ആഗ്രഹങ്ങള്‍ക്കുവേണ്ടി ഈ ജീവിതം തന്നെ ഉപയോഗശൂന്യമാക്കാതെ നമുക്ക് ധര്‍മ്മാനുസാരിയായ കര്‍മ്മം ചെയ്ത്, പരസ്പര സഹകരണത്തോടെ, സുഖദുഃഖങ്ങളെയെല്ല‍ാം ഒരേപോലെ സ്വീകരിച്ച്, സന്തോഷത്തോടെ ജീവിക്ക‍ാം? അതുമാത്രമല്ലേ പോംവഴി?

ജ്യോത്സ്യന്‍ ഒരു കാര്യം പ്രവചിച്ചാല്‍, അത് സംഭവിച്ചാല്‍ മാത്രമല്ലേ പ്രവചനം ശരിയായി എന്നുപറയാന്‍ കഴിയൂ? പ്രവചിച്ചത് സംഭവിക്കാതിരിക്കാന്‍ പരിഹാരം ഉണ്ടെങ്കില്‍, അതായത് പരിഹാരക്രിയകള്‍ ചെയ്തു പ്രവചിച്ചപോലെ സംഭവിക്കാതെയാക്കാമെങ്കില്‍, ജ്യോത്സ്യന്‍ പ്രവചിച്ചതു യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നില്ലല്ലോ. അപ്പോള്‍ ജ്യോത്സ്യന്റെ  പ്രവചനം തെറ്റിയില്ലേ? പ്രവചനംതന്നെ തെറ്റിയാല്‍, ജ്യോതിഷത്തിന്റെ അടിസ്ഥാനംതന്നെ തെറ്റിയില്ലേ?

മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, പ്രവചനം ശരിയായിരിക്കണമെങ്കില്‍ പരിഹാരം ചെയ്താലും മാറ്റാന്‍ കഴിയില്ല; പരിഹാരം ചെയ്തു മാറ്റാമെങ്കില്‍ പ്രവചിച്ചപോലെ സംഭവിക്കുന്നില്ല; പ്രവചിച്ചപോലെ സംഭവിക്കുന്നില്ലെങ്കില്‍ ജ്യോതിഷംതന്നെ തെറ്റാവുന്നു. ചിന്തിച്ചു നോക്കൂ. അപ്പോള്‍പ്പിന്നെ പരിഹാരങ്ങളുടെയും ഗ്രഹങ്ങളുടെയും പിറകെ നടന്നു സമയം കളഞ്ഞിട്ടു എന്തെങ്കിലും കാര്യമുണ്ടോ? സമയനഷ്ടവും ധനനഷ്ടവും ചിലപ്പോള്‍ മാനഹാനിയും മാത്രം ഫലം!

ജ്യോതിഷം വഴിയ‍ാംവണ്ണം ഉപാസനയോടെ പഠിച്ച ശുദ്ധമനസ്സുകള്‍ക്ക് പല കാര്യങ്ങളും പ്രവചിക്കാന്‍ കഴിയും എന്ന് പലരും പറഞ്ഞുകേട്ടിട്ടുണ്ട്. ചില ആത്മീയകാര്യങ്ങള്‍ക്ക് ഈ പ്രവചനങ്ങള്‍ ഉപയോഗിക്കപ്പെടുന്നുണ്ട് എന്നും കേള്‍ക്കുന്നു. ഇതിനെക്കുറിച്ചൊന്നും വിശദമായി അറിയില്ല. എന്തായിരുന്നാലും, ഭാവി പ്രവചിച്ചു കേട്ടതുകൊണ്ട് എന്തു പ്രയോജനം? പ്രവചനം ശരിയാവുമെന്നത് അങ്ങനെ സംഭവിക്കുന്നതുവരെ നമുക്കുറപ്പില്ലതാനും. അതിനാല്‍, അങ്ങനെ സംഭവിച്ചാലും ഇല്ലെങ്കിലും, അത്രയും നാള്‍ ആ പ്രവചനവും മനസ്സിലേറ്റി നടന്നതുകൊണ്ട് എന്തു പ്രയോജനമുണ്ട്? ഓരോരുത്തര്‍ക്കും സംഭവിക്കുന്നവയില്‍ നിന്നും അവരെ രക്ഷിക്കാനുള്ള കുറുക്കുവിദ്യയൊന്നുമല്ല ജ്യോതിഷം എന്നത് വ്യക്തമാണല്ലോ. പിന്നെയെന്തിന് ന‍ാം ഇതിനു പിറകെ പോകുന്നു?

ഇനിയിപ്പോള്‍ പ്രവചനം നടത്താന്‍ കഴിവുള്ളവര്‍ നമ്മുടെയിടയിലുണ്ട് എന്നുതന്നെയിരിക്കട്ടെ. എന്താണ് സംസാരദുഃഖനിവാരണത്തിന് പരിഹാരമായി നിര്‍ദ്ദേശിക്കേണ്ടത്? ക്ഷേത്രതീര്‍ത്ഥദര്‍ശനം, നാമജപം, കീര്‍ത്തനം തുടങ്ങിയവയോടൊപ്പം രാമായണം, ഭാഗവതം, ഭഗവദ്‌ഗീത, ഉപനിഷത്തുകള്‍, വേദങ്ങള്‍ തുടങ്ങിയവയുടെ പഠനം, സത്സംഗം തുടങ്ങിയ സനാതനമായ പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കണം. ഈ ഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുള്ള വിശാലമായ തത്ത്വങ്ങള്‍ ഗ്രഹിക്കുമ്പോള്‍,  അഖിലം ഞാന്‍ എന്നത് ഉറയ്ക്കുമ്പോള്‍, എല്ലാ കഷ്ടതകള്‍ക്കും ഉത്തരം കിട്ടും. പിന്നെയൊരിക്കലും കഷ്ടതകള്‍ നമ്മെ ബാധിക്കില്ല, നമ്മെ ഉലയ്ക്കില്ല. ഇഷ്ടമില്ലാത്തവ സ്വീകരിക്കാന്‍ മനസ്സ് മടിക്കുമ്പോഴാണ് ടെന്‍ഷനും രക്തസമ്മര്‍ദ്ദവും മറ്റും ഉണ്ടാകുന്നത്. എല്ല‍ാം സമഭാവനയോടെ സ്വീകരിച്ചാല്‍പ്പിന്നെ നോ ടെന്‍ഷന്‍, അല്ലേ? അതുതന്നെ ഭഗവദ്‌ഗീതയും മറ്റും നമ്മെ പഠിപ്പിക്കുന്നത്‌.

സനാതനഗ്രന്ഥങ്ങളുടെ പാരായണവും പഠനവും മനസിന്‌ കരുത്തു പകരുന്നു. സുഖവും ദുഃഖവും ഒരുപോലെ സ്വീകരിച്ച്, ഭഗവാനില്‍ അര്‍പ്പിച്ച്, മനസ്സിന് താളംതെറ്റാതെ, സമചിത്തതയോടെ, പ്രതിബന്ധങ്ങളെ തരണം ചെയ്യാന്‍ സനാതനഗ്രന്ഥങ്ങളിലെ തത്ത്വജ്ഞാനം മനുഷ്യമനസ്സിനെ പ്രാപ്തമാക്കുന്നു. അങ്ങനെ നമ്മുടെ മനസ്സിന് ഇഷ്ടമല്ലാത്ത സംഭവങ്ങള്‍ ജീവിതത്തില്‍ ഉണ്ടായാലും അതുതാങ്ങാനുള്ള മനകരുത്ത് ഒരാള്‍ സ്വായത്തമാക്കുന്നു. അതുതന്നെയാണ് ആത്മീയതയുടെ വഴി. അങ്ങനെ ആത്മവിശ്വാസം – അവനവനിലുള്ള ഉണ്മയിലുള്ള ഉറപ്പ് – ഉണ്ടാകുന്നു. അല്ലാതെ എന്നെന്നും നിലനില്‍ക്കുന്ന ആത്മവിശ്വാസം തരാന്‍ ഒരു ജ്യോത്സ്യനും കഴിയില്ല. അവനവനിലുള്ള ഈ സത്യത്തെ അവനവന്‍ തന്നെ കണ്ടെത്തണം. അതിനു സത്സംഗങ്ങളില്‍ പങ്കെടുക്കുക, ഗ്രന്ഥപാരായണം നടത്തുക, ഭാരതീയ തത്ത്വചിന്ത പഠിക്കുക, ആത്മീയ പ്രഭാഷണങ്ങള്‍ ശ്രവിക്കുക, മനനം ചെയ്യുക.

ഇതെന്റെ ചിന്തകള്‍, താങ്കള്‍ എന്തു പറയുന്നു? എന്താണ് താങ്കളുടെ അനുഭവങ്ങള്‍?

April 27th, 2010|വിഭാഗം: ശ്രീയുടെ ലേഖനങ്ങള്‍
ഇമെയില്‍ ചെയ്യൂ · പങ്കു വയ്ക്കൂ · ബുക്ക് മാര്‍ക്ക് ചെയ്യൂ
ഫീഡ് വരിക്കാരാവുക|ഇമെയില്‍ വരിക്കാരാവുക

പുതിയത്:
പഴയത്:

ഇതുവരെ 141 അഭിപ്രായങ്ങള്‍ രേഖപ്പെടുത്തപ്പെട്ടു

  1. April 27th, 2010 6:23 pm IST യ്ക്ക് joju:

    very good post Sreyas. I agree with your thought

  2. April 27th, 2010 6:28 pm IST യ്ക്ക് നന്ദന:

    ശ്രീ, ഒത്തിരി എഴുതാനുണ്ട് സമയമില്ല
    സത്യത്തിൽ ദൈവവിശ്വാസമല്ലെ മനുഷ്യനെ ജ്യോതിഷത്തിലേക്കും, കണക്കിലേക്കും പരിഹാരത്തിലേക്കും നയിക്കുന്നത്.
    “പ്രവചനം ശരിയാകണമെങ്കില്‍ പരിഹാരമില്ല; പരിഹാരം ഉണ്ടെങ്കില്‍ പ്രവചനം തെറ്റി; പ്രവചനം തെറ്റിയാല്‍ ജ്യോതിഷംതന്നെ തെറ്റാവുന്നു.” പ്രവചനം ശരിയാണെങ്കിൽ എന്നായിരിക്കും ഉദ്ദേശിച്ചത്.
    എന്റെ അഭിപ്രായത്തിൽ മനസ്സ് നന്നാക്കുക, ദൈവത്തെ പാടേ ഒഴിവാക്കുക. എങ്കിൽ മനസ്സമാധാനം കിട്ടും, കാരണം ഒരാൾ ഇതൊക്കെ നിയന്ത്രിക്കുന്നെന്നും അയാളെ നിയന്ത്രിക്കാൻ മറ്റുകമ്മങ്ങൾ ചെയ്യേണ്ടിവരികയും ചെയ്യുന്നത് അത് കൊണ്ടാണെല്ലോ?
    മുൻ ജന്മവും വരും ജന്മവുമൊക്കെ വരുന്നത് ദൈവ വിശ്വാസത്തിൽ നിന്നല്ലേ?

  3. April 27th, 2010 7:03 pm IST യ്ക്ക് dr.kanam sankara pillai:

    ജാതകം ശരിയായി
    സ്കൂള്‍ പഠനകാലത്തൊരിക്കല്‍ പോലും ഡോക്ടര്‍ ആകണമെന്നോ ചികില്‍സ തൊഴില്‍ ആക്കണമെന്നോ ആഗ്രഹിച്ചിരുന്നില്ല. കൊടുങ്ങൂരില്‍ ഡിസ്പെന്‍സറി നടത്തിയിരുന്ന പുതുപ്പള്ളിക്കാരന്‍, നാട്ടുകാര്‍ വിനയപൂര്‍വ്വം തടിയാപിള്ള എന്നു വിളിച്ചിരുന്ന എല്‍.എം.പിക്കാരന്‍, തോമസ് ഡോക്ടറുടെ അടുത്തു പോയി കാലില്‍ മുറിവുണ്ടായപ്പോള്‍
    പെന്‍സിലിന്‍ കുത്തി വയ്പ്പിച്ചതു മാത്രമായിരുന്നു അതുവരെ ഉണ്ടായ ഡോക്ടര്‍ ബന്ധം.

    തിരുവല്ലാ മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലിലെ വടശ്ശേരിക്കരക്കാരന്‍ തോമസ് എന്ന എം.ബി.ബി.എസ്സ് ഡോക്ടര്‍,ഇടിക്കുള ഡോക്ടര്‍ എന്നിവരെപ്പോലും നേരില്‍ കണ്ടിട്ടുണ്ടായിരുന്നില്ല. ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍,മലയാളം അധ്യാപകന്‍ മഹോപധ്യായ കവിയൂര്‍ ശിവരാമപിള്ള സാ​റിനെപ്പോലെ ഒരു മലയാളം സാര്‍ ആകണമെന്നായിരുന്നു മനസ്സില്‍.

    ഓ.എന്‍.വി,ദേവരാജന്‍,കാമ്പിശ്ശേരി എന്നിവരുടെ ആദ്യ കാല്‍ വയ്പ്പു നടത്തപ്പെട്ട “കാലം മാറുന്നു’ എന്ന ചലച്ചിത്രത്തിന്റെ തിരക്കഥാകൃത്തായിരുന്നു കവിയൂര്‍ സാര്‍. അദ്ദേഹം ഒരു കൈയ്യെഴുത്തു മാ‍സികയും നടത്തിയിരുന്നു.എഴുത്തച്ഛനെ കുറിച്ച് അതില്‍ ഈയുള്ളവന്‍
    എഴുതിയ ലേഖനത്തെ സ്കൂള്‍ വാര്‍ഷികത്തിനു വന്ന യൂണിവേര്‍സിറ്റി കോളേജിലെ നഫീസത്ത് ബീവി പ്രസംഗത്തില്‍ ആമുഖഭാഗത്തു തന്നെ മുക്തകണ്ഠംപ്രശംസിക്കയും ചെയ്തിരുന്നു.

    സി.എം.എസ്സ് കൊലെജില്‍ പ്രീയൂനിവെര്‍സിറ്റിക്കു പഠിക്കുമ്പോള്‍ കഥകളി പ്രാന്തന്‍ കൂടിയായ അമ്പലപ്പുഴ രാമവര്‍മ്മയെപ്പോലെ ഒരു മലയാളം കോളേജ് അധ്യാപകന്‍ ആകണമെന്നായി ആഗ്രഹം.സി. എം.എസ്സ്.കോളേജിന്റെ അതിപ്രസിദ്ധമായ “വിദ്യാസംഗ്രഹം” എന്ന മാസികയില്‍ “ആത്മകഥാ സാഹിത്യം മലയാളത്തില്‍” എന്നൊരുലേഖനം നല്‍കിയിരുന്നു. രാമവര്‍മ്മസാറിനേയും അന്നു മലയാളം എം.ഏ ഫൈനല്‍ ഈയര്‍ വിധ്യാര്‍ഥിയായിരുന്ന, പില്‍ക്കാലത്തെ പ്രസിദ്ധ പത്രപ്രവര്‍ത്തകനായി മാറിയ കുര്യന്‍ പാമ്പാടി, എന്നിവരെ അത്ഭുതപ്പെടുത്തിയ ലേഖനം ആയിരുന്നു അത്. അതുവരെ മലയാളത്തില്‍ ഇറങ്ങിയ മുഴുവന്‍ ആത്മകഥകളും-കേശവമേനോന്‍,ഈ.വി-അക്കാലത്തു തുടരനായി ജനയുഗം വാരികയില്‍ വന്നിരുന്ന പൊന്‍‌കുന്നം വര്‍ക്കിയുടെ “വഴിത്തിരിവ്” ഉള്‍പ്പടെ വായിച്ചു പഠിച്ചശേഷം തയാറാക്കിയ ലേഖ്നം ആയിരുന്നു അത്.

    അക്കാലത്തു മെഡിക്കല്‍ കോളേജില്‍ അഡ്മിഷനുദ്ദേശ്ശിക്കുന്നവര്‍ സെക്കന്‍ഡ് ലാങ്വേജായി മലയാളം എടുക്കയും ഇല്ലായിരുന്നു. അക്കൊല്ലം ഞങ്ങളുടെ വാഴൂര്‍ എം.എല്‍ ഏ വൈക്കം വേലപ്പന്‍ ആരൊഗ്യമന്ത്ര്യാകയും കോട്ടയത്ത് മെഡിക്കല്‍ കോളേജ് തുടങ്ങാന്‍ തീരുമാനിക്കയും ചെയ്ത്തു. ഇപ്പോഴത്തേതുപോലെ അക്കലത്ത് എന്‍ട്രന്‍സ് ടെസ്റ്റ് ഒന്നും ഇല്ല. ഉയര്‍ന്ന മാര്‍ക്കുള്ളവര്‍ എഞ്ചിനീയറിങ്ങിനും മെഡിസ്സിനും സീറ്റുറപ്പ്. അങ്നഗ്നെ തികച്ചും യാദൃശ്ചികമായാണ് മെഡിക്കല്‍ കോളേജില്‍ അഡ്മിഷന്‍ കിട്ടിയത്.
    വാഴൂരിലെ രാമങ്കുട്ടി ഗണകന്‍ എഴുതിയത്, “ജാതകനു വൈദ്യ വൃത്തി”, എന്നതു ശരിയായി

  4. April 27th, 2010 8:13 pm IST യ്ക്ക് ശ്രീ (sreyas.in):

    @ജോജു: നന്ദി.

    @നന്ദന: കണ്‍ഫ്യൂഷന്‍ തോന്നിയ ആ വാക്യം അല്പം മാറ്റിയെഴുതിയിട്ടുണ്ട്.
    മനസ്സിനെ നന്നാക്കുക എന്നുതന്നെയാണ് അദ്ധ്യാത്മിക ഗ്രന്ഥങ്ങളില്‍ പറഞ്ഞിരിക്കുന്നത്, അതിനുള്ള വഴികളും. യോഗവാസിഷ്ഠം എന്നൊരു ബൃഹദ്ഗ്രന്ഥം മുഴുവന്‍ ഈ വിഷയം മാത്രമാണ്, അതുപോലെ തന്നെ ഭാഗവതവും ഗീതയുമെല്ലാം. ദൈവം എന്നൊന്ന് ഉണ്ടെന്നോ ഇല്ലെന്നോ ചിന്തിച്ചു സമയം കളയാനും ടെന്‍ഷന്‍ അടിക്കാനും ഈ ഗ്രന്ഥങ്ങള്‍ പഠിപ്പിക്കുന്നതേയില്ലല്ലോ.

    ദൈവം ഉണ്ടോ ഇല്ലയോ, എവിടെ പോയാല്‍ കാണാം തുടങ്ങിയ ചര്‍ച്ചകള്‍ ഈ പോസ്റ്റിന്റെ വിഷയമല്ലാത്തതിനാല്‍ സ്കിപ്‌ ചെയ്യുന്നു.

    @ഡോ. കാനം ശങ്കരപിളള‍: താങ്കളുടെ അനുഭവം വിശദമായിത്തന്നെ രേഖപ്പെടുത്തിയതില്‍ സന്തോഷം. ബാല്യകാലസഖിയായിരുന്ന മലയാളസാഹിത്യത്തെ താങ്കള്‍ ഉപേക്ഷിച്ചിട്ടില്ല എന്നാശിക്കാം, താങ്കള്‍ക്കു ഇനിയുമൊരങ്കത്തിനു ബാല്യമുണ്ട്!

  5. April 28th, 2010 4:15 am IST യ്ക്ക് രാധാകൃഷ്ണന്‍ നായര്‍:

    മഹാത്മന്‍ ,
    ജ്യോതിഷം ദൈവ ഭയത്തോടെ ഉപയോഗിക്കേണ്ട ഒരു വൈദിക ശാസ്ത്രമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതാണ് എന്റെ അനുഭവവും. ഗ്രഹങ്ങള്‍ ചൂണ്ടു പലകകളാണ് ; അവ വിധി കര്‍ത്താക്കളല്ല. നല്ലത് പോലെ പഠിച്ചു വിലയിരുത്തിയാല്‍ ജ്യോതിഷം തെറ്റില്ല. ഒരു ലഭേശ്ചയും കൂടാതെ, മനുഷ്യോപയോഗ പ്രദമായി അത് കൈകാര്യം ചെയ്യേണ്ടതാണ്.
    ഒരിക്കല്‍ ഐസക് ന്യട്ടനോട്‌ ജ്യോതിഷം പാഴല്ലേ എന്ന് ഒരാള്‍ ചോദിച്ചതിനു മറുപടിയായി , താങ്കള്‍ അത് പഠിച്ചിട്ടുണ്ടോ എന്ന് അദ്ദേഹം ഒരു മറു ചോദ്യം ചോദിച്ചു .
    ‘ഇല്ല’ എന്നായിരുന്നു മറുപടി. ഇത് പോലെ പലരും അത് പഠിക്കാതെയാണ് പലപ്പോഴും കുറ്റം പറയുന്നത്. അത് ശരിയല്ല. താഴ്ന്ന ക്ലാസുകള്‍ മുതല്‍ തന്നെ ജ്യോതിഷം ശാസ്ത്രീയമായി സ്ക്കൂളുകളില്‍ പഠിപ്പിച്ചു തുടങ്ങേണ്ടതാണ്. നക്ഷത്ര ശാസ്ത്രവും ജ്യോതിഷവും ഒന്നിച്ചു ചേര്‍ത്ത് പഠിക്കേണ്ടതാണ്. എന്നെങ്കിലും അത് സംഭവിക്കുമെന്നു പ്രതീക്ഷിക്കാം. എല്ലാവരെയും ജഗദീശ്വരന്‍ അനുഗ്രഹിക്കട്ടെ.
    സവിനയം,
    രാധാകൃഷ്ണന്‍

  6. April 28th, 2010 7:06 am IST യ്ക്ക് ശ്രീ (sreyas.in):

    @ശ്രീ രാധാകൃഷ്ണന്‍ നായര്‍:
    40 വര്‍ഷത്തോളമായി ജ്യോതിഷം പ്രാക്ടീസ് ചെയ്യുന്ന താങ്കളുടെ അഭിപ്രായം വളരെ വിലപ്പെട്ടതാണ്. അഭിപ്രായം രേഖപ്പെടുത്തിയതില്‍ വളരെ നന്ദിയുണ്ട്.
    ഈ ലേഖനത്തിന്റെ തുടക്കത്തില്‍ പറഞ്ഞതുപോലെ, ഞാന്‍ ജ്യോതിഷം പഠിച്ചിട്ടില്ല. അതിനാല്‍ ജ്യോതിഷം ശരിയോ തെറ്റോ എന്നുളള അഭിപ്രായം ഒരിക്കലും എനിക്ക് പറയാനാവില്ല.

    ജ്യോതിഷം അതിന്റെ ആഴങ്ങളില്‍ പഠിച്ച്, ഒരു ലഭേശ്ചയും കൂടാതെ മനുഷ്യോപയോഗപ്രദമായി ഉപയോഗിക്കുമ്പോള്‍ അതൊരിക്കലും മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കില്ല എന്നതിനോട് പൂര്‍ണ്ണമായും യോജിക്കുന്നു. പക്ഷേ, നമ്മുടെ നാട്ടില്‍ കാണുന്നത് അതിനൊക്കെ വളരെ വിപരീതമായിട്ടാണ്. ഇത്തരം പല പ്രശ്നങ്ങളും നേരിട്ട് കാണേണ്ടിവന്നിട്ടുണ്ട്. ‘ജ്യോത്സ്യന്റെ’ അഭിപ്രായത്തിന് മുന്നില്‍ തകരുന്ന കുടുംബങ്ങള്‍, നിശ്ചയിച്ച കല്യാണം മുടക്കുന്നു, അവിടെയൊക്കെ അദ്ധ്യാത്മികമായി എത്രതന്നെ counseling കൊടുത്താലും ഫലമുണ്ടാകുന്നില്ല. അങ്ങനെയുള്ള ധനമോഹികളായവരുടെ പിടിയില്‍ പാവങ്ങള്‍ പെടാതിരിക്കാനാണ് ഈ പോസ്റ്റുകൊണ്ട് ഉദ്ദേശിച്ചത്.

    ജ്യോത്സ്യം ആര്‍ക്കുവേണ്ടി എവിടെ എപ്പോള്‍ എങ്ങനെ ഉപയോഗിക്കണം എന്നത് പലപ്പോഴും പാലിക്കപ്പെടുന്നില്ല എന്നതാവാം ഇതിനൊക്കെകാരണം. അത്തരം നിയമങ്ങള്‍ ജ്യോതിഷത്തില്‍ ഉണ്ടോ എന്നും അറിയില്ല.
    അഭിപ്രായത്തിന് ഒരിക്കല്‍ക്കൂടി നന്ദി രേഖപ്പെടുത്തുന്നു.

  7. April 28th, 2010 11:06 am IST യ്ക്ക് മൂലെക്കാട്ടില്‍ കുമാരന്‍ ബാലകൃഷ്ണന്‍:

    truth is universal and it will remain as it is ever. one can overcome ignorance, provided he/she believes in God. true spirituality is rare; one should cultivate it for ones own upliftment/liberation. as a community measure, every village in the country should organise sat-sangam to achieve this goal.

  8. April 28th, 2010 11:46 am IST യ്ക്ക് സുനിത് somasekharan:

    താങ്ങ്കളുടെ അഭിപ്രായത്തോട് പൂര്‍ണമായും യോജിക്കുന്നു. ‘ വിധിയെ തടുക്കാന്‍ ആര്‍ക്കുമാവില്ല ‘ എന്ന വാചകം ഞാന്‍ പല പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട് വീണ്ടും വീണ്ടും അതിനെക്കുറിച്ച്‌ ആലോചിക്കുമ്പോള്‍ തല കരങ്ങുന്നുമുണ്ട് , കാരണം വാചകം ശരിയാനെങ്ങില്‍ എന്തിനാണ് ഹെല്‍മെറ്റ്‌ , സീറ്റ് ബെല്‍റ്റ്‌ അങ്ങനെ ജീവന്‍ രെക്ഷഉപാധികള്‍ ?

  9. April 28th, 2010 12:56 pm IST യ്ക്ക് അപ്പൂട്ടൻ:

    ശ്രീ,
    എല്ലാകാര്യവും നൂറുശതമാനം അറിഞ്ഞാലേ തള്ളാനോ കൊള്ളാനോ സാധിക്കൂ എന്ന് പറയുന്നതിനോട്‌ എനിക്ക്‌ പരിപൂര്‍ണ്ണമായും യോജിക്കാനാവില്ല. ആധാരമായി വര്‍ത്തിക്കുന്ന ആശയം തന്നെ തെറ്റാണെങ്കിൽ കൂടുതൽ പഠനം കൂടാതെ തന്നെ ആ ആശയത്തെ തള്ളിക്കളയാവുന്നതാണ്‌. കൂടോത്രം, ബാധയൊഴിപ്പിക്കൽ എന്നിവയെക്കുറിച്ച്‌ പഠിക്കണമെന്നില്ല അവ തെറ്റാണെന്ന് പറയാൻ. പിന്നെ, ബാക്കിനിൽക്കുന്നത്‌ വ്യക്തിഗതവിശ്വാസങ്ങളാണ്‌, പക്ഷെ അതിന്റെ ആധാരത്തിൽ മാത്രം അത്‌ ശരിയാവണമെന്നില്ല.

    ഇനി താങ്കളുടെ പോസ്റ്റിലെ കാര്യങ്ങളിലേക്ക്‌.
    ഏതെങ്കിലും ഒരു കാര്യത്തെക്കുറിച്ച്‌ പ്രവചനം എന്നത്‌ ശരിയാകണമെങ്കിൽ അതിന്‌ രണ്ട്‌ സാധ്യതകളേയുള്ളു.

    ഒന്നുകിൽ ലോകത്ത്‌ സംഭവിക്കുന്ന എല്ലാ കാര്യങ്ങളും മുൻകൂട്ടി നിശ്ചയിക്കപ്പെട്ടവയായിരിക്കണം. എവിടെയെങ്കിലും എഴുതിവെയ്ക്കപ്പെട്ടവയോ ദൈവനിശ്ചയം എന്ന് പറയപ്പെടുന്ന തരത്തിൽ തിരുത്തപ്പെടാനാവാത്തവിധം ഉറച്ചത്‌. അപ്പോൾ മനുഷ്യജീവിതത്തിൽ കര്‍മ്മഫലം എന്നൊന്നില്ല, വെറും പാവകളി മാത്രം. എന്നുമാത്രമല്ല, ഈ കാര്യങ്ങളെല്ലാം ഏതെങ്കിലും വിധത്തിൽ മനുഷ്യബുദ്ധിക്ക്‌ accessible ആയിരിക്കുകയും വേണം, അപ്പോൾ കാര്യം കുറച്ചുകൂടി illogical ആയിമാറുന്നില്ലേ?

    പിന്നൊരു ഓപ്‌ഷൻ ഉള്ളത്‌ ഒരു പ്രവചനം നടത്തുമ്പോൾ ആ സംഭവത്തിലേക്ക്‌ നയിക്കാവുന്ന പരാമീറ്ററുകൾ കൂടി കൃത്യമായി വിശകലനം ചെയ്യുക എന്നതാണ്‌, കാരണം ഏതെങ്കിലുമൊരു പരാമീറ്റര്‍ ഒന്നുമാറിയാൽ പ്രവചനം അപ്പാടെ തെറ്റും. ഈ പരാമീറ്ററുകളിൽ ഒന്നുപോലും പ്രവചിക്കുന്ന വ്യക്തിയുടെ കയ്യിലല്ല എന്നതിനാൽ കൃത്യമായൊരു പ്രവചനം എങ്ങിനെയാണ്‌ സാധ്യമാകുക?

    ജ്യോത്സ്യൻ ഒരു കാര്യം പ്രവചിച്ചാൽ, പരിഹാരം മൂലം അതൊഴിവായാൽ, പിന്നെ പ്രവചനം വിലയില്ലാതാകും എന്ന് എഴുതിക്കണ്ടു. സത്യത്തിൽ ഇതുതന്നെയാണ്‌ സംഭവിക്കുന്നതും.പരിഹാരം എന്നത്‌ വലിയൊരു പഴുതാണ്‌. അപകടം ഒഴിവായാൽ പരിഹാരത്തിന്റെ ഗുണം, അപ്രതീക്ഷിതമായി അപകടം പിണഞ്ഞാൽ വിധി, അല്ലെങ്കിൽ പരിഹാരകര്‍മ്മത്തിൽ വന്ന പിഴവ്‌. കാര്യം എത്രയെളുപ്പം.
    ഇനി അഥവാ പ്രവചനം മാത്രമാണ്‌ ആരെങ്കിലും നടത്തുന്നതെങ്കിലോ? പ്രവചനം നടത്തി പരിഹാരമില്ലെന്ന് വന്നാൽ മനുഷ്യൻ കൂടുതൽ വിഷമസന്ധിയിലേയ്ക്കല്ലേ പോകുന്നത്‌?

    സാധാരണ നിര്‍ദ്ദേശിക്കപ്പെടാറുള്ള പരിഹാരകര്‍മ്മങ്ങളൊന്നും ഭൗതികതലത്തിലല്ല. യഥാര്‍ത്ഥ പ്രശ്നപരിഹാരം ഭൗതികതലത്തിലേ സാധ്യമാകൂ എന്നതിനാൽ മറ്റുള്ളവയിൽ ശ്രദ്ധചെലുത്തിയതുകൊണ്ട്‌ പ്രത്യേകിച്ച്‌ ഒന്നും സംഭവിക്കാനില്ല.
    പരിക്ഷയിൽ തോൽക്കും എന്ന് ഒരു പ്രവചനം വന്നുവെന്നിരിക്കട്ടെ. അതിന്‌ പരിഹാരമായി ഒന്നേ ചെയ്യാനുള്ളു, പരമാവധി പഠിക്കുക. ബാക്കിയൊന്നും അവിടെ സഹായിക്കനില്ല. സാധാരണയായി താങ്കൾ പറഞ്ഞതടക്കമുള്ള പരിഹാരകര്‍മ്മങ്ങൾ മതിയായ തയ്യാറെടുപ്പ്‌ നടത്താത്തവര്‍ക്കേ ആവശ്യമാകൂ. അങ്ങിനെയുള്ളവര്‍ക്ക്‌ ഇതുകൊണ്ടും പ്രത്യേകിച്ച്‌ ഗുണമൊന്നുമുണ്ടാകില്ലതാനും, ടെൻഷൻ അവിടെത്തന്നെ കാണും.

    ആത്മീയകാര്യങ്ങൾക്ക്‌ പ്രവചനങ്ങൾ ഉപയോഗിക്കാറുണ്ട്‌ എന്ന് എഴുതിക്കണ്ടു, അതത്ര മനസിലായില്ല.

    ജ്യോതിഷത്തെക്കുറിച്ച്‌ ഒന്നും തൽക്കാലം എഴുതുന്നില്ല, തൽക്കാലം പ്രവചനങ്ങളും പരിഹാരങ്ങളും മാത്രമെ പറയാൻ ഉദ്ദേശിക്കുന്നുള്ളു.

  10. April 28th, 2010 12:56 pm IST യ്ക്ക് നന്ദന:

    dr.kanam sankara pillai സര്‍,
    താങ്കളുടെ അനുഭവങ്ങൾ വായിച്ചു, ബ്ലോഗിലൂടെ പലതും വായിക്കാറുണ്ട്. ഇത്രയും അനുഭവസമ്പത്തുള്ള ഒരാൾ വെറുമൊരു അവിചാരിതമായ സംഭവത്തിന്റെ പേരിൽ ജ്യോതിഷത്തെ / ജാതകത്തെ സത്യമാക്കുന്നത് കാണുമ്പോൾ എന്തോ!! ഒരു പ്രയാസം അനുഭവപ്പെടുന്നു.

  11. April 28th, 2010 2:07 pm IST യ്ക്ക് ശ്രീ (sreyas.in):

    @ശ്രീ അപ്പൂട്ടൻ: സന്ദര്‍ശിച്ചതിനും വിശദമായ അഭിപ്രായത്തിനും വളരെ നന്ദി.

  12. April 28th, 2010 2:21 pm IST യ്ക്ക് ശ്രീ (sreyas.in):

    @ശ്രീ മൂലെക്കാട്ടില്‍ കുമാരന്‍ ബാലകൃഷ്ണന്‍: Thanks you for the comments. I totally agree with you.

    @ശ്രീ സുനിത് somasekharan: അഭിപ്രായത്തിന് വളരെ നന്ദി.
    “വിധി” ഉണ്ടോ ഇല്ലയോ എന്നതുപോലും സത്യത്തില്‍ വിഷയമല്ല. ഇനിയിപ്പോള്‍ വിധി എന്നൊന്നുണ്ടെങ്കില്‍, ടെന്‍ഷന്‍ അടിക്കാതെ അവനവന്‍ ചെയേണ്ടത് ചെയ്തു ജീവിക്കുക. അത്രതന്നെ. വിവേകം എന്നൊരു കാര്യംകൂടി മനുഷ്യനുണ്ടല്ലോ; അതുപയോഗിച്ച് ഹെല്‍മറ്റ്‌ ധരിക്കുകയോ ധരിക്കാതിരിക്കുകയോ ചെയ്യാം. ഹെല്‍മറ്റ്‌ ധരിച്ചാലും ഇല്ലെങ്കിലും കൊല്ലപ്പെടാം! അതൊന്നുമല്ല ഞാന്‍ ഉദ്ദേശിച്ച വിഷയം. വര്‍ത്തമാനത്തില്‍ ജീവിക്കുമ്പോള്‍ വിധിയോ പ്രവചനമോ ആവശ്യമില്ലല്ലോ, അതാണ്‌ ഉദ്ദേശിച്ചത്.

  13. April 28th, 2010 5:50 pm IST യ്ക്ക് സബിത പ്രകാശ്‌:

    അഭിപ്രായം പലതും പറയാം.ഇ പറഞ്ഞതിനോട് എല്ലാം യോജിക്കുന്നു.പക്ഷെ നമുക്ക് ഒരു പ്രശ്നം വരുമ്പോള്‍ അറിയാതെ ഭഗവാനെ വിളിച്ചുപോവും.ശരിയല്ലേ?

  14. April 28th, 2010 6:39 pm IST യ്ക്ക് ശ്രീ (sreyas.in):

    @ശ്രീ സബിത പ്രകാശ്‌: അഭിപ്രായത്തിനു നന്ദി.
    അതെ, കൂടുതല്‍പ്പേരും ഭഗവാനെ വിളിക്കുന്നു; പക്ഷെ മിക്കവരും ഭഗവാനെ അറിയാന്‍ ശ്രമിക്കുന്നില്ല എന്നതാണ് സത്യം. അതിനു നാം തീര്‍ച്ചയായും ശ്രമിക്കണം.

  15. April 28th, 2010 7:02 pm IST യ്ക്ക് അനന്തന്‍ അജ്ഞാതന്‍:

    ഈ സാങ്കല്‍പ്പിക കഥയ്ക്ക് ജീവിച്ചിരിക്കുന്ന ആരുമായും ബന്ധമില്ല. തിരുവനന്തപുരത്തെ ഗിന്നസ്‌ബുക്കില്‍ പേരുള്ളൊരു ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന ജ്യോത്സ്യത്തില്‍ അനന്തമായ അജ്ഞാനത്തിന്റെ ഉടമയായ ടിവിയില്‍ക്കൂടിയും ജ്യോതിഷം വിറ്റുജീവിക്കുന്ന ഒരുവന്റെ അനുഭവമാണെന്നരീതിയില്‍ പ്രചരിക്കുന്നൊരു കഥയാണിത്. കഥാനായകനെ അനന്തന്‍ അജ്ഞാതന്‍ എന്നുവിളിക്കാം – കണക്കില്‍ ‘x എന്നിരിക്കട്ടെ’ എന്നതുപോലെ! ഈ അജ്ഞാതന്‍ ടിവിപരിപാടിയില്‍ ഫോണ്‍വിളിക്കുന്നവര്‍ക്ക് വഴിപാടുകളും യന്ത്രങ്ങളും മറ്റും പറഞ്ഞുകൊടുത്ത് അവരെ ‘രക്ഷിക്കാറുണ്ട്’. ടിവിയില്‍ക്കൂടി ഈ മറുപടിയൊക്കെപ്പറയുമ്പോള്‍ അജ്ഞാതന്റെ ഉള്ളിലൊരു ചെറുപുഞ്ചിരി വിരിയുന്നതായിക്കാണാം – ഇതാ എന്റെ അടുത്ത ഇര വരുന്നുവെന്നപോലെ! ഹ ഹ ഹ! മറ്റുള്ളവര്‍ക്ക് യന്ത്രങ്ങള്‍ കൊടുക്കുന്ന അജ്ഞാതന് പക്ഷേ, യന്ത്രതന്ത്രങ്ങളൊന്നും സ്വന്തം ആവശ്യത്തിന് ഉപയോഗപ്പെട്ടില്ലത്രേ! അജ്ഞാതന് ‘ലക്ഷീയോഗം’ ഉണ്ടത്രേ, ധാരാളം പണം കിട്ടും. ഈ കാലഘട്ടത്തില്‍ നമ്മുടെ അജ്ഞാതന്റെ മകളുടെ ഭര്‍ത്താവ് വിവാഹമോചനം നേടുകയും അതുവഴി കുറെയേറെ സ്വത്ത് അജ്ഞാതന് ലഭിക്കുകയും ചെയ്തുവത്രേ! മാത്രമല്ല, ഭാര്യ പിണങ്ങിപ്പോയി, അങ്ങനെ കുറെയേറെ ധനനഷ്ടവും ഒഴിവായത്രേ! തീര്‍ച്ചയായും ലക്ഷ്മീകടാക്ഷംതന്നെ! ഇതിനു പരിഹാരമൊന്നുമില്ലേ, അതോ ധനലക്ഷ്മീയന്ത്രത്തിന്റെ കടാക്ഷമോ അനന്താ അജ്ഞാതാ?!!!

  16. April 28th, 2010 9:25 pm IST യ്ക്ക് ദുശാസ്സനന്‍:

    ഈ പോസ്റ്റ്‌ വളരെ ഇഷ്ടപ്പെട്ടു. ഇതെഴുതാന്‍ എന്റെ പോസ്റ്റ്‌ ഒരു നിമിത്തം ആയതില്‍ സന്തോഷം. തങ്ങള്‍ പറഞ്ഞത് വളരെ ശരിയാണ്. ജാതകത്തിലെ ഓരോ കളികള്‍ കാരണം ജീവിതം തന്നെ നഷ്ടപെട്ടവര്‍ ഒത്തിരിയാണ്‌. ജ്യോത്സ്യന്മാരുടെ കയ്യിലെ പാവകള്‍ പോലെ മരിച്ചു ജീവിക്കുന്ന ആള്‍ക്കാര്‍. വരന്‍ പോകുന്ന അപകടത്തെ മാടി വിളിച്ചു ജാതക ഫലങ്ങള്‍ ശരിയാക്കുന്നവര്‍, പാപം തീരാന്‍ പണം ഒഴുക്കുന്നവര്‍ , അങ്ങനെ അങ്ങനെ എത്രയെത്ര. ദൈവം ആണ് എല്ലാത്തിലും വലുതെന്നും ദൈവം വിചാരിക്കുന്നതല്ലാതെ വേറൊന്നും നടക്കുന്നില്ല എന്നും എന്നാണ് നമ്മള്‍ മനസിലാക്കുക ? എന്തായാലും താങ്കളുടെ ഉദ്യമത്തിന് സര്‍വ ഐശ്വര്യങ്ങളും നേരുന്നു.

  17. April 28th, 2010 10:25 pm IST യ്ക്ക് ശ്രീ (sreyas.in):

    നന്ദി, ശ്രീ സുശാസ്സനന്‍. :-) നമുക്ക് ശ്രമിക്കാം ആവശ്യമുള്ളവര്‍ വായിക്കട്ടെ, കേള്‍ക്കട്ടെ.
    You cannot teach a man anything; you can only help him find it within himself. – Galileo Galilei

  18. April 28th, 2010 10:59 pm IST യ്ക്ക് ശ്രീ (sreyas.in):

    @അനന്തന്‍ അജ്ഞാതന്‍: താങ്കള്‍ ആരെയാ ഉദ്ദേശിക്കുന്നതെന്ന് മനസ്സിലായി! അതൊക്കെ സത്യമാണോ എന്നറിയില്ല.
    എന്റെ സുഹൃത്ത് പറഞ്ഞുകേട്ടൊരു സംഭവം പറയാം. മണക്കാടുള്ള ഒരു പോറ്റി ജ്യോത്സ്യന്‍ ഗ്രഹനില നോക്കിയിട്ട് പ്രശ്നപരിഹാരത്തിന് തമിഴ്‌നാട്ടിലുള്ള ചില ക്ഷേത്രങ്ങളിലേയ്ക്ക് പൂജയ്ക്ക് ആള്‍ക്കാരെ പറഞ്ഞുവിടാറുണ്ട്. ഒരിക്കല്‍ അവനും പോയി. അവിടെയുള്ളൊരു ചെറിയ ക്ഷേത്രത്തില്‍ ചെന്നപ്പോള്‍ ധാരാളം ആള്‍ക്കാര്‍. കൂടുതലും മലയാളികള്‍.ഈ ജ്യോത്സ്യന്‍ പോറ്റി പറഞ്ഞിട്ട് വന്നവരാണ്. കൂട്ടത്തില്‍ ശ്രീ പത്മനാഭസ്വാമിക്ഷേത്രത്തിലെ ഉയര്‍ന്നൊരു ശാന്തിക്കാരനും (എന്തോ ഒരു സ്ഥാനപ്പേര് ഉണ്ട് അവര്‍ക്ക് ) പരിഹാരംതേടി ഈ ചെറുക്ഷേത്രത്തില്‍ തൊഴാന്‍ വന്നിരിക്കുന്നു. ഈ സംഭവം പറഞ്ഞിട്ട് സുഹൃത്ത് എന്നോട് ചോദിക്കുകയാണ്: എടാ, പത്മനാഭസ്വാമിയെക്കാളും വലുതാണോ ആ ചെറിയ ക്ഷേത്രത്തിലെ ചൈതന്യം? പത്മനാഭനെ നേരിട്ട് പൂജിക്കുന്നയാള്‍ക്ക് അവിടെത്തന്നെ പരിഹാരമില്ലേ?

    ഞാന്‍ എന്ത് മറുപടി പറയാന്‍? രമണമഹര്‍ഷിയുടെ ജീവചരിത്രം വായിക്കാന്‍ പറഞ്ഞു, അല്ലാതെ ഞാനെന്തുപറഞ്ഞിട്ടും എന്തുകാര്യം! നൊച്ചുര്‍ജി എഴുതിയ ആ മലയാളം പുസ്തകത്തിന്റെ ഒരു കോപ്പി വാങ്ങികൊടുത്തു. അത് വായിച്ചതിനു ശേഷം അവനു ജ്യോത്സ്യവും വേണ്ട, പണം കൊടുത്തുള്ള പൂജകളും വേണ്ട!

  19. April 29th, 2010 5:30 am IST യ്ക്ക് രാധാകൃഷ്ണന്‍ നായര്‍:

    മഹാത്മന്‍,
    അങ്ങയുടെ നല്ല വക്കുക്കള്‍ക്ക് നന്ദി. ജ്യോതിഷം ഒരു ദൈവീക ശാസ്ത്രമാണ്. ഊര്‍ജ തന്ത്രത്തിലും രസ തന്ത്രത്തിലും ഉള്ളത് പോലെ ജ്യോതിഷത്തിലും സമ വാക്യങ്ങള്‍ ഉണ്ട് .
    അവ അടിസ്ഥാന പ്രമാണങ്ങള്‍ ഉള്‍ക്കൊള്ളുന്ന ശ്ലോക രൂപത്തിലാകുന്നു. ദാര്‍ശനികത അതിന്റെ സ്വഭാവമാകുന്നു. ജ്യോതിഷത്തിലെ സുപ്രസിദ്ധ ഗ്രന്ഥ മായ വരാഹ മിഹിരാചാര്യന്റെ ഹോരാശാസ്ത്രത്തിനു ആദിശങ്കരന്‍ രചിച്ച ‘ജയമംഗല’ എന്ന ഗ്രന്ഥ ത്തില്‍ ഇത് വിശദമായി പറഞ്ഞിട്ടുണ്ടത്രേ. എനിക്കത് വായിക്കാന്‍ ഭാഗ്യമുണ്ടായിട്ടില്ല.
    വേദാന്തത്തില്‍ നിന്ന് തരംതഴ്ന്നു ജ്യോതിഷത്തെ കാണുന്നത് ശരിയല്ല. മാത്രവുമല്ല ജ്യോതിഷം ദുരുപയോഗം ചെയ്താല്‍ ‘തന്ത്രവിരോധം’ എന്ന ദോഷം അവര്‍ക്ക് സംഭവിക്കുമെന്ന് പ്രമാണവുമുണ്ട്‌. അതിനു ധാരാളം തെളിവുകള്‍ നമുക്ക് ചുറ്റും കാണുന്നുമുണ്ട് . അതിനാല്‍ ജ്യോതിഷം ഭയ ഭക്തി ബഹുമാനത്തോടെ വളരെ ശ്രദ്ധാപൂര്‍വ്വം തന്നെ ചെയ്യേണ്ടതാണ്.
    സവിനയം ,
    രാധാകൃഷ്ണന്‍ നായര്‍

  20. April 29th, 2010 5:44 am IST യ്ക്ക് Sanjeev:

    Few years back one of my close friends asked me to go and see a famous astrologist. He told me that whatever the astrologist told him is right for he and his wife. I went and saw the astrologist Prof. …….(he is an engineer by profession); he wrote my horoscope with my birth time and date. He told me to I’ll mint money if I start any business selling non-perishable goods. Two years back I started my own business. I worked hard to market the product, but after two years I am deep debt. Last week I sold the space to some to pay off my some debt. Right now I need two jobs to pay off the debt balance.
    I haven’t slept peacefully for the last few months.

  21. April 29th, 2010 4:02 pm IST യ്ക്ക് raamu:

    നല്ല ലേഖനം. പക്ഷെ ജോസ്റ്യനെ പുലതുന്ന മക്കള്‍ ഇതു വായിക്കില്ലല്ലോ? ചിന്തന ശീലം ഇല്ലതവരനല്ല് അവര്‍.

    രാമു

    നല്ല ലേഖനം. പക്ഷേ ജ്യോത്സ്യനെ പുലര്‍ത്തുന്ന മക്കള്‍ ഇതു വായിക്കില്ലല്ലോ. ചിന്താശീലം ഇല്ലാത്തവരല്ലേ അവര്‍.” എന്നാണു താങ്കള്‍ ഉദ്ദേശിച്ചതെന്നു കരുതുന്നു. – ശ്രീ

  22. May 2nd, 2010 4:53 pm IST യ്ക്ക് അനില്‍ ഗണകന്‍:

    സാധാരണ ഉന്നയിക്കാറുള്ള ഒരു വാദം:
    “ആസ്തികന്‍ എന്നാല്‍ അനാദിയും അപൗരുഷേയങ്ങളുമായ വേദങ്ങളില്‍ വിശ്വസിക്കുന്നവന്‍. സനാതന ധര്‍മ്മം ആചരിക്കുന്നവര്‍ ആസ്തികരാവും. ജ്യോതിഷം വേദാങ്കമാണ്, ആസ്തികനായ സനാതന ധര്‍മ്മി അതില്‍ വിശ്വസിക്കണം.”
    ഏറ്റവും വലിയ യുക്തി വാദിയായിരുന്ന സ്വാമി വിവേകാനന്ദന്‍:
    “..the Vedas give information on various subjects. They have come together and form one book. And in later times, when other subjects were separated from religion — when astronomy and astrology were taken out of religion — these subjects, being connected with the Vedas and being ancient, were considered very holy.” – Complete-Works / Volume 9
    വീണ്ടും ജ്യോതിഷത്തിനെപ്പറ്റി അദ്ദേഹം “MAN THE MAKER OF HIS DESTINY” എന്ന വിശദമായ ഒരു lecture നല്‍കുന്നു (Complete-Works / Volume 8)
    “There was a very powerful dynasty in Southern India. They made it a rule to take the horoscope of all the prominent men living from time to time, calculated from the time of their birth. In this way they got a record of leading facts predicted, and compared them afterwards with events as they happened. This was done for a thousand years, until they found certain agreements; these were generalised and recorded and made into a huge book. The dynasty died out, but the family of astrologers lived and had the book in their possession. It seems possible that this is how astrology came into existence. Excessive attention to the minutiae of astrology is one of the superstitions which has hurt the Hindus very much.
    I think the Greeks first took astrology to India and took from the Hindus the science of astronomy and carried it back with them from Europe. Because in India you will find old altars made according to a certain geometrical plan, and certain things had to be done when the stars were in certain positions, therefore I think the Greeks gave the Hindus astrology, and the Hindus gave them astronomy.”

    എന്നാല്‍ ഇന്നത്തെ ശാസ്ത്രത്തിന് അപ്രാപ്യമായ പലതുമുണ്ടെന്ന് താഴെ കൊടുത്തിരിക്കുന്ന പുസ്തകങ്ങളില്‍ നിന്നും മനസ്സിലാക്കാം
    “Autobiography of a Yogi” by Paramhansa Yogananda (http://www.crystalclarity.com/yogananda/) “Living With the Himalayan Masters” by Swami Rama

  23. May 3rd, 2010 12:04 am IST യ്ക്ക് അനില്‍ ഗണകന്‍:

    സ്വാമി വിവേകാനന്ദന്റെ സമ്പൂര്‍ണ്ണ കൃതികള്‍ ഒരു സോഫ്റ്റ്വേര്‍ ടൂള്‍ ഇവിടെ നിന്ന് കിട്ടും: http://ifile.it/orcwvn6
    ഇതില്‍ സ്വാമിജിയുടെ സമ്പൂര്‍ണ്ണ കൃതികള്‍, ജീവിതം, പടിഞ്ഞാറന്‍ രാജ്യ പര്യടനങ്ങളിലെ പുതിയ കണ്ടുപിടിത്തങ്ങള്‍ എന്നിവ വായിക്കുകയും തെരയുകയും എല്ലാം ചെയ്യാം. ഇത് താങ്കളുടെ സൈറ്റിലൂടെ ഡൗണ്‍ലോഡ് ചെയ്യുന്നതിന് ലഭ്യമാക്കിയിരുന്നെങ്കില്‍ നന്നായിരുന്നു.

  24. May 3rd, 2010 6:46 am IST യ്ക്ക് ശ്രീ (sreyas.in):

    ലേഖനത്തിനു വ്യക്തത കുറവാണെന്നുള്ള അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ കുറച്ചു മാറ്റം വരുത്തിയിട്ടുണ്ട്, കൂടുതല്‍ ചേര്‍ത്തിട്ടുണ്ട്. വീണ്ടും വായിക്കുമല്ലോ. നന്ദി.

  25. May 3rd, 2010 8:42 am IST യ്ക്ക് raamu:

    ഡിയര്‍ ശ്രീ
    Thanks for correcting my malayalam usage. Anil Ganakan’s link on Vivekananda’s searchable software is nice. This was sold as a CD by RK Math, Chennai. Have you come across complete vivekananda’s works in digital form in Malayalam anywhere. Someone was asking for it. Also for the Sanskrit Movie Sankaracharya.

    Ramu

  26. May 3rd, 2010 12:57 pm IST യ്ക്ക് ശ്രീ (sreyas.in):

    @ശ്രീ രാമു:
    ഇതിനകംതന്നെ ശ്രീ അനില്‍ ഗണകനോട് അതെ വിവരം ഞാന്‍ ഇമെയില്‍ ചെയ്തു ചോദിച്ചിട്ടുണ്ട്. മലയാളം കിട്ടിയിരുന്നെങ്കില്‍ വളരെ ഉപയോഗമുണ്ടായിരുന്നു. കന്യകുമാരിയിലുള്ള വിവേകാനന്ദ കേന്ദ്രത്തിലും ഒന്നു അന്വേഷിച്ചു നോക്കാം.

  27. May 3rd, 2010 11:41 pm IST യ്ക്ക് രജനീഷ്‌ കൊട്ടുക്കല്‍:

    താങ്കള്‍ക്ക്‌ എന്റെ നമസ്കാരം…
    തങ്കളുടെ ലേഖനം വായിച്ചു വളരെ നന്നായിട്ടുണ്ട്‌. പക്ഷെ എനിക്കു തോന്നിയ ചില കാര്യങ്ങള്‍ ഇവിടെ കുറിക്കാം.

    ജ്യോതിഷത്തെ പണസമ്പാദന മാര്‍ഗ്ഗമായി മാറ്റി ജീവിക്കുന്ന കപടന്‍മാരെ മാത്രം മുന്നില്‍ കണ്ടുകൊണ്ട്‌ എഴുതിയ ഒരു ലേഖനമായി തോന്നുന്നു. അല്ലാതെ ശരിയായ രീതിയില്‍ ജ്യോതിഷം കൈകാര്യം ചെയ്യുന്ന ആളുകളെകുറിച്ച്‌ താങ്കള്‍ അന്വേഷിച്ചാല്‍ നന്നയിരിക്കും. കാലാവസ്ഥാ മുന്നറിയിപ്പുകള്‍ നമ്മള്‍ കേള്‍ക്കാറുണ്ട്‌. അവര്‍ പറയുക കാറ്റടിക്കുവാന്‍ സാധ്യതയുണ്ട്‌, മഴ പെയ്യാന്‍ സാധ്യയുണ്ട്‌ എന്നെല്ലാമാണ്‌. അതിന്‌ അവരെ സഹായിക്കുന്നത്‌ ഒരു ശാസ്ത്രമാണ്‌. അല്ലാതെ അവര്‍ വെറുതെ പറയുകയല്ല ചെയ്യുന്നത്‌. അവര്‍ നമുക്ക്‌ ഒരു മുന്നറിയിപ്പു തരികയാണ്‌ ചെയ്യുന്നത്‌. എന്നും കുടയുമായി നടക്കുന്നവര്‍ക്ക്‌ ഈ മുന്നറിയിപ്പ്‌ ശ്രദ്ധിക്കേണ്ട കാര്യമില്ല. പക്ഷെ ഇന്ന് അധികമാളുകളും മുന്നറിയിപ്പ്‌ കേട്ട്‌ കുടയെടുക്കുന്നവരാണ്‌. മറ്റുചിലരാകട്ടെ മഴ പെയ്താല്‍ അപ്പോള്‍ നോക്കാം എന്നു കരുതി നടക്കും. ഇവരെല്ലാവരും മഴ വന്നാല്‍ നേരിടുകതന്നെ ചെയ്യും. മുന്നറിയിപ്പുകള്‍ മനസിലാക്കി ശരിയായ വിധത്തില്‍ പ്രയോജനപ്പെടുത്തിയാല്‍ നമുക്ക്‌ നന്ന് എന്നു മാത്രമേ എനിക്ക്‌ പറയാനുള്ളൂ.

    നമ്മുടെ കര്‍മ്മഫലം നമ്മള്‍ തന്നെ അനുഭവിക്കണം. കര്‍മ്മഫലം ഒടുങ്ങുംബോള്‍ പിന്നീടോരു ജന്‍മമില്ല. നമ്മള്‍ പരബ്രഹ്മത്തില്‍ ലയിക്കുന്നു. ഈശ്വര സാക്ഷാത്കാരമാണല്ലോ ഒരോ ജീവന്റേയും പരമമായ ലക്ഷ്യം. ധര്മിഷ്ഠനായതുകൊണ്ട്‌ കാല-ഗ്രഹദോഷങ്ങള്‍ ഉണ്ടാകാതിരിക്കില്ല. എന്റെ മനസില്‍ തോന്നിയ ഒരഭിപ്രായം എഴുതി എന്നേ ഉള്ളൂ. താങ്കള്‍ക്ക്‌ എല്ലാവിധ ആശംസകളും നേരുന്നു.

  28. May 5th, 2010 11:53 am IST യ്ക്ക് വി.ബി.രാജന്‍:

    ശ്രീ, ലേഖനം വളരെ നന്നായിട്ടുണ്ട്.

    ജോത്സ്യന്‍ ഒരടിസ്ഥാനവുമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞ്, ജനമനസുകളില്‍ ഭീതി ജനിപ്പിച്ച്, അതിനു യന്ത്രം, രത്നം, പൂജ, ക്ഷേത്രദര്‍ശനം തുടങ്ങിയ പരിഹാര നിര്‍ദ്ദേശങ്ങളിലൂടെ സാമ്പത്തിക ലാഭമുണ്ടാക്കുകയാണ് ചെയ്യുന്നത്. ജോത്സ്യം മണ്ടത്തരമാണെന്നു പറയുവാന്‍ ആദ്യം അതു പഠിക്കണമെന്നു പറയുന്നത്, പോക്കറ്റടി, മോഷണം, കൊലപാതകം എന്നിവ തെറ്റാണന്നു സമര്‍ത്ഥിക്കാന്‍ ആദ്യം അതു പഠിച്ചിട്ടു വേണംഎന്നു വാദിക്കുന്നതുപോലെയുണ്ട്.

    “ജ്യോതിഷം, മണ്ടന്മാരെ കള്ളം പറഞ്ഞ് മരമണ്ടന്മാരാക്കുന്ന വിദ്യ” യെന്നു സ്വാമി വിവേകാന്ദന്‍ പറഞ്ഞതായി കേട്ടിട്ടുണ്ട്. തെറ്റാണെങ്കില്‍ ക്ഷമിക്കുക.

  29. May 6th, 2010 10:40 am IST യ്ക്ക് ശ്രീ (sreyas.in):

    @ശ്രീ വി.ബി.രാജന്‍:
    ജ്യോതിഷത്തെക്കുറിച്ച് വിവേകാനന്ദസ്വാമികള്‍ അങ്ങനെ പറഞ്ഞിട്ടുള്ളതായി എനിക്ക് അറിവില്ല, എന്റെ വായന വളരെ കുറവാണ് എന്നതിനാലാകാം.

    വിവേകാനന്ദ സ്വാമികളുടെ അദ്വൈതവേദാന്ത സത്സംഗങ്ങളില്‍ ജ്യോതിഷത്തെക്കുറിച്ചുള്ള ചില ചോദ്യങ്ങള്‍ക്ക് വേദാന്തപരമായി മറുപടി പറഞ്ഞുവെന്നു മാത്രം. അതിനാല്‍ സ്വാമി അനുഭവിച്ച, പ്രസംഗിച്ച, പ്രചരിപ്പിച്ച അദ്വൈതത്തെക്കുറിച്ച് കൂടുതല്‍ വായിക്കുന്നതും നന്നായിരിക്കുമല്ലോ.സ്വാമി വിവേകാനന്ദന്റെ സമ്പൂര്‍ണ്ണ കൃതികള്‍ ഒരു സോഫ്റ്റ്വേര്‍ ടൂള്‍ ആയി ഇവിടെ കിട്ടും: http://ifile.it/orcwvn6

  30. May 6th, 2010 4:12 pm IST യ്ക്ക് Sanjiv:

    We can’t take ‘Autobiography of a Yogi” seriously. Paramahansa Yogananda is hallucinating many things. I followed SRF for a while. I know some SRF members who believe there is an heaven above the sky and they also think Jesus and Krishna looked exactly like their pictures we see today. These people are well educated and one is a medical doctor in the US. Few years back I read an article in a Science Magazine that some people who meditate a lot will hallucinates things like people on drugs. SRF is mainly a meditating group.

  31. May 7th, 2010 8:42 pm IST യ്ക്ക് കിരണ്‍:

    കവടി നിരത്തി പ്രവചിച്കുന്നടിനോട് വിശ്വാസമില്ല. പക്ഷെ ഗ്രഹങ്ങള്‍ക്ക്‌ നമ്മുടെ മേല്‍ അല്‍പ്പമെങ്കിലും സ്വാധീനം ഇല്ലടിരിക്ക്വോ!! (ഇല്ലെന്നു പറയരുത്,eg :സൂര്യന്‍)

  32. May 9th, 2010 6:47 pm IST യ്ക്ക് രാജേഷ്:

    മാന്യരെ,
    ഇവിടെ വന്നിരിക്കുന്നതായ പല അഭിപ്രായങ്ങളും വായിച്ചു. ജ്യോതിഷത്തില്‍ വിശ്വസിക്കുന്നവര്‍ക്കും ഈ രീതിയില്‍ ഉള്ള സംശയം വരാവുന്നതെ ഉള്ളൂ. ജ്യോതിഷത്തെ വിശ്വസിക്കുന്നതും ആവിശ്വസിക്കുന്നതും അവരവരുടെ കാര്യം, എന്നാല്‍ എനിക്കു തോന്നിയിട്ടുള്ള കുറച്ചു കാര്യങ്ങള്‍ പറയട്ടെ.

    ആദ്യമായി ജ്യോതിഷം ഒരു ശാസ്ത്രമാണോ അല്ലയൊ എന്നതിനെ കുറിച്ചു വളരെ തര്‍ക്കങ്ങളും വാഗ്വാദങ്ങളും നടക്കുന്നതായി കാണുന്നു. മറ്റേതൊരു ശാസ്ത്രത്തേയും പോലെ ജ്യോതിഷവും പഠനവിഷയമാക്കാത്തതുകൊണ്ടായിരിക്കും ഇങ്ങനെ ഒരു തര്‍ക്കത്തിനു കാ‍രണം. ജ്യോതിഷത്തെ പറ്റി കേട്ടിരിക്കുന്നത്.അതു കൈകാര്യം ചെയ്യുന്ന വ്യക്തി വളരെ അറിവുള്ള ആളും കണക്കുകൂട്ടുന്നതില്‍ വളരെ കൃത്യതയുള്ള ആളും ആയിരിക്കണമെന്നാണു. എന്നാല്‍ ഇന്നു കാണുന്നതു സാധാരണക്കാരുടെ അറിവില്ലായ്മ മുതലെടുക്കാനും ചൂഷണം ചെയ്യാനും ജ്യോതിഷത്തെ കൂട്ടുപിടിക്കുന്നതാണു. ഏതൊരു വിദ്യയും അതു ശരിക്കും ഗ്രഹിക്കാ‍തെ പ്രയോഗിച്ചാല്‍ ദോഷമായിരിക്കും എന്നതില്‍ ആര്‍ക്കും സംശയം ഇല്ലല്ലൊ. ഇവിടെയും അതുതന്നെയാണു സംഭവിക്കുന്നതു.

    അല്പസ്വല്പം പഠിച്ചയാള്‍ പിന്നീട് ഒരു ബോര്‍ഡ് വച്ചു ജ്യോത്സ്യന്റെ പേരില്‍ ഇരിക്കുന്നതാണു. അങ്ങനെ ഉള്ള ആളുകള്‍ പ്രവചിക്കുന്നതൊക്കെ വിശ്വസിച്ചു ധനനഷ്ടവും മാനഹാനിയും ഒക്കെ സംഭവിച്ചിട്ടുള്ളവര്‍ പിന്നീടു ജ്യോതിഷത്തെ കുറ്റംപറയുന്നതും കണ്ടിട്ടുണ്ട്. ശരിയായ ജ്യോതിഷി ഒരിക്കലും വിധിയെ മറികടക്കാന്‍ അല്ലെങ്കില്‍ ദൈവനിശ്ചയം(വിശ്വസിക്കുന്നവര്‍ക്കു) മാറ്റാന്‍ കഴിയും എന്നു അവകാശപ്പെടാറില്ല. വാഹനം ഓടിക്കുമ്പൊള്‍ റോഡിന്റെ വശങ്ങളില്‍ ഉള്ള ട്രാഫിക് സിഗ്നല്‍ പോലെ ആണു ജ്യോതിഷം എന്നു ഏവിടെയോ വായിച്ചതു ഓര്‍മ്മവരുന്നു. അതു ജീവിതതില്‍ വരാനുള്ള പ്രതിസന്ധികളെ മുന്‍ കൂട്ടി കാണിച്ചു തരികയും അപകട സാധ്യത തരണം ചെയ്യാന്‍ ഈശ്വരനെ രക്ഷപ്രാപിക്കേണ്ടതിന്റെ ആവശ്യകത ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. ജ്യോതിഷത്തെ മാത്രമല്ല ഏതൊരു കാര്യവും ശരിയായ രീതിയില്‍ മനസ്സിലാക്കാ‍തെയും മറ്റും വിമര്‍ശിക്കുന്നതും ശുദ്ധ അസംബന്ധമാണു എന്നു പ്രചരിപ്പിക്കുന്നതും ശരിയാണൊ എന്നു ചിന്തിക്കേണ്ടതാണു.

    ദൈവം ഇല്ല എന്നൊക്കെ പറയുന്നവര്‍ എങ്ങനെ ഈ ഭൂമി കറങ്ങുന്നു, സൂര്യന്‍ സമയാസമയങളില്‍ ഉദിക്കുന്നു(ഭൂമി കറങ്ങുന്നു) കറുത്ത വാവും വെളുത്ത വാവും ഉണ്ടാകുന്നു, ഒരു ജീവന്‍ എങ്ങനെ ഉടലെടുത്തു വളരുന്നു തുടങ്ങിയ കാര്യങ്ങള്‍ ചിന്തിച്ചാല്‍ മതിയാകും. ഇങ്ങനെ എല്ലാം നിയന്ത്രിക്കുന്നതായ ഒരു ശക്തി ഉണ്ടെന്നും അതിനെ ആണു ദൈവം എന്നു പലരും പല പേരില്‍ വിളിക്കുന്നതെന്നും മനസിലാക്കാന്‍ സാധിക്കും.

  33. May 10th, 2010 6:23 pm IST യ്ക്ക് kiran:

    M S തൃപ്പൂണിത്തുറ ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞു. ഒരാളുടെ ജാതകം എഴുതുന്നത് ജനനസമയത്തെ ആധാരമാക്കിയാണ്. ജനനസമയം മൂന്നുവിധത്തില്‍ അളക്കാം. ബീജസങ്കലനത്തിന്റെ സമയം, കുഞ്ഞ് ആദ്യമായി സബ്ധമുണ്ടാക്കുന്ന സമയം, കുഞ്ഞ അമ്മയില്‍ നിന്നും പുറത്ത് വരുന്ന സമയം എന്നിങ്ങനെ (ഓര്‍മ പിശകുണ്ടാകാം.ക്ഷമിക്കുക).എന്നാല്‍ ഇതില്‍ ഏതു സമയം കണക്കാക്കണം എന്ന് ജ്യോതിഷകാരന്മാര്‍ തമ്മില്‍ ഏകമായ അഭിപ്രായം ഇല്ലത്രെ!!
    മാത്രമല്ല, നേഴ്സ് പറയുന്ന സമയം തന്നെ നമുക്കും ആധാരം. ജാതകത്തിന്റെ വിഫലതയ്ക്ക് ഇതുപോലുള്ള പിശകുകള്‍ കാരണമാകാം. ഇങ്ങനെ നോക്കിയാല്‍ ജ്യോതിഷം ഫലപ്രവചനം ഉള്‍പ്പടെ സത്യമാണെന്നും, മറിച് പ്രയോഗിക്കുന്നതിലെ പിഴവ് ആണെന്നും പറയേണ്ടി വരും. (എങ്ങനെ ശരിയായി പ്രയോഗിക്കും! Operation തിയേറ്റര്‍-ല്‍ കയറി സമയം നോക്കാന്‍ പറ്റുവോ!! ശരിയായി പ്രയോഗിക്കാന്‍ പറ്റാത്ത ശാസ്ത്രം!)

  34. May 10th, 2010 9:39 pm IST യ്ക്ക് രാധാകൃഷ്ണന്‍ നായര്‍:

    ഗുരുജനങ്ങളെ, പ്രിയപ്പെട്ടവരെ,
    ശരിയായി സ്വീകരിക്കേണ്ട ജനനസമയം ഏതാണെന്ന തര്‍ക്കം നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ്. അതില്‍ ഇന്നു ഏറ്റവും അഭിജ്ഞമതമായി സ്വീകരിച്ചിരിക്കുന്നത് ‘ശിരോദയം’ തന്നെയാണ്. ഒരു മനുഷ്യശിശുവിന്റെ ശിരോദയം ‘സൂക്ഷ്മ പഞ്ച വായു ഭൂതോദയ’ സമയത്ത് മാത്രമേ നടക്കുകയുള്ളൂ എന്നത് ഒരു പ്രകൃതി സത്യമാണ്. പണ്ട് പാഴൂര്‍ പടിപ്പുരയില്‍ പരീക്ഷണത്തിനായി ഒരാള്‍ ഒരു പട്ടി ജനിച്ച സമയം കൊണ്ട് കാണിച്ചു ജാതകം എഴുതാന്‍ ആവശ്യപ്പെട്ടു. ഒറ്റനോട്ടത്തില്‍ അന്നത്തെ അവിടുത്തെ ആചാര്യന്‍ ‘ഇത് നായ ജനിച്ച സമയമാണല്ലോ’ എന്ന് പറയുകയുണ്ടായത്രേ. അത് ‘വിയോനി ജനനം’ ആണെന്ന് അദ്ദേഹം ഒറ്റനോട്ടത്തില്‍ മനസ്സിലാക്കി. നേഴ്സ് പറയുന്ന സമയം നമ്മള്‍ വിശ്വസിക്കണമെന്നില്ല . സൂക്ഷ്മ പഞ്ച വായു ഭൂതോദയ സമയം കൃത്യമായി ‘കുന്ദ നിഘ്ന’ രീതിയില്‍ നമുക്ക് കണക്കാക്കാം. അല്പം കണക്കു കൂട്ടന്നമെന്നേയുള്ളൂ. കൃത്യമായ ഫലം കിട്ടുകയും ചെയ്യും. അത്ര ശുദ്ധമാണ് ജ്യോതിശ്ശാസ്ത്രം; കൂടാതെ ദൈവികവും.
    ‘ലോകാ സമസ്താ സുഖിനോ ഭവന്തു’.
    സവിനയം,
    രാധാകൃഷ്ണന്‍ നായര്‍

  35. May 10th, 2010 11:28 pm IST യ്ക്ക് kiran:

    വിവേകാനന്ദ സ്വാമികള്‍ അങ്ങനെയൊന്നു പറഞ്ഞതായി ഏത് ബുക്കില്‍ ആണെന്ന പറഞ്ഞിരുന്നേല്‍ ഉപകാരം. ഏന്തായാലും ‘സാഹിത്യ സംഗ്രഹ’ത്തില്‍ ഇല്ല. സ്വാമി ദയാനന്ദ സരസ്വതി പറഞ്ഞിട്ടുണ്ട്, ഫലപ്രവചന ഭാഗം അസംബന്ധം ആണെന്ന്. ആത്മീയചാര്യന്മാരുടെ അഭിപ്രായത്തില്‍ ഇക്കാര്യം അല്പം കുഴപ്പം പിടിച്ചത് പോലെ!
    വിവേകാനന്ദ സ്വാമികളുടെ രചനകളുടെ ലിങ്ക് വളരെ ഉപകാരം ചെയ്തു. നന്ദി.

  36. May 11th, 2010 2:25 am IST യ്ക്ക് രാജേഷ്:

    ശ്രീ രാധാകൃഷ്ണൻ നായര്‍ അവര്‍കൾ പറഞ്ഞതിനോട് യോജിക്കുന്നു. കണക്കു കൂട്ടുന്നതിലെ പിഴവാണു പല ജ്യോതിഷികൾക്കും പറ്റുന്ന പിഴവ്. ഈ ശസ്ത്രം ഉപയോഗിക്കുന്നതിലെ ചിലരുടെ പിഴവും, അവരുടെ എങ്ങനേയും പണമുണ്ടാക്കണമെന്ന ആഗ്രഹവും ആയിരിക്കാം ജ്യോതിഷത്തെ വളരെ തെറ്റിദ്ധരിക്കപ്പെട്ടതാക്കി മാറ്റിയത്. ഇതു എന്റെ ഒരു അഭിപ്രായം മാത്രമാണ്. ഇന്നു കാണുന്ന പലരും ഒരോരുത്തരും ജനിച്ച നാൾ മാത്രം വച്ചു ഫലം പറയുന്നതായി കേട്ടിട്ടുണ്ട്. നാം കാണുന്ന ദിനപത്രങ്ങളിലും വാരികകളിലും മറ്റും ആഴ്ചഫലം പ്രസിദ്ധീകരിക്കുന്നുണ്ടല്ലൊ എന്നാൽ ഈ ലോകത്തുള്ള എല്ലാവരുടേയും ഭാവി ഇങ്ങനെ നാളുകൾ മാത്രം വച്ചു പ്രവചിച്ചാൽ എത്രമാത്രം ശരിയാകും എന്ന് ഊഹിക്കാവുന്നതെ ഉള്ളൂ. ഒരാൾ ജനിക്കുമ്പൊൾ അയാൾ ജനിച്ച സമയത്തു ഏതെല്ലാം ഗ്രഹങ്ങൾ ഏതെല്ലാം സ്ഥാനങ്ങളിൽ നിൽക്കുന്നു എന്നെല്ലാം കണക്കാക്കിയാണ് അയാളുടെ ജാതകം തയാറാക്കുന്നത്. അതു കൊണ്ടു തന്നെ ആയിരിക്കും ഒരേ നാളിൽ ജനിച്ചാലും പലരിലും പല സ്വഭാവങ്ങൾ കണ്ടു വരുന്നത്. അതി സങ്കീര്‍ണ്ണമായ ഇത്തരം കാര്യങ്ങൾ കണക്കു കൂട്ടുന്നതു വളരെ കൃത്യതയോടെ ആയിരിക്കണം എന്ന് പറയപ്പെടുന്നു. അതില്ലാതെ വരുമ്പോൾ ആണ് പല ഫലങ്ങളും മാറുന്നതും ജ്യോതിഷം തന്നെ തെറ്റാണെന്ന് പറയാൻ ഇടവരുന്നതും.

  37. May 11th, 2010 7:18 am IST യ്ക്ക് ശ്രീ (sreyas.in):

    @കിരണ്‍:
    അക്കാലത്ത് നിലനിന്നിരുന്ന ജ്യോത്സ്യത്തെയും മന്ത്രവാദത്തെയും കുറിച്ച് സ്വാമി ദയാനന്ദസരസ്വതിക്ക് ഉണ്ടായിരുന്ന അഭിപ്രായം ഒരു പോസ്റ്റായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
    ജ്യോത്സ്യം , മന്ത്രവാദം – സ്വാമി ദയാനന്ദസരസ്വതി

  38. May 11th, 2010 8:58 am IST യ്ക്ക് രാധാകൃഷ്ണന്‍ നായര്‍:

    ശ്രീ രാജേഷ്‌ അവര്‍കള്‍ പറഞ്ഞതിനോട് പൂര്‍ണമായും യോജിക്കുന്നു. മൗലികമായും ഗണിതത്തില്‍ അധിഷ്ഠിതമാണ് ജ്യോതിഷം. എന്നാല്‍, അതോടൊപ്പം അറിവും ഉപസനാബലവും ധാര്‍മികബോധവും നിര്‍ബന്ധമായും ഉണ്ടായിരിക്കുകയും വേണം.
    സവിനയം,
    രാധാകൃഷ്ണന്‍ നായര്‍

  39. May 11th, 2010 10:46 am IST യ്ക്ക് ശ്രീ (sreyas.in):

    Swami Vivekananda on Astrology.

  40. May 11th, 2010 3:16 pm IST യ്ക്ക് rajesh:

    ബഹു. ശ്രീ, ജ്യോതിഷത്തേയും ആത്മീയതയേയും പറ്റി താങ്കള്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ എനിക്കു തോന്നുന്നതായിട്ടുള്ള ചില കാര്യങ്ങള്‍ കൂടി പറഞ്ഞു കൊള്ളട്ടെ.
    ശ്രീ പറഞ്ഞ ഒരു കാര്യം –

    സനാതനഗ്രന്ഥങ്ങളുടെ പാരായണവും പഠനവും മനസിന്‌ കരുത്തു പകരുന്നു. സുഖവും ദുഃഖവും ഒരുപോലെ സ്വീകരിച്ച്, ഭഗവാനില്‍ അര്‍പ്പിച്ച്, മനസ്സിന് താളംതെറ്റാതെ, സമചിത്തതയോടെ, പ്രതിബന്ധങ്ങളെ തരണം ചെയ്യാന്‍ സനാതനഗ്രന്ഥങ്ങളിലെ തത്ത്വജ്ഞാനം മനുഷ്യമനസ്സിനെ പ്രാപ്തമാക്കുന്നു. അങ്ങനെ നമ്മുടെ മനസ്സിന് ഇഷ്ടമല്ലാത്ത സംഭവങ്ങള്‍ ജീവിതത്തില്‍ ഉണ്ടായാലും അതുതാങ്ങാനുള്ള മനകരുത്ത് ഒരാള്‍ സ്വായത്തമാക്കുന്നു. അതുതന്നെയാണ് ആത്മീയതയുടെ വഴി. അങ്ങനെ ആത്മവിശ്വാസം – അവനവനിലുള്ള ഉണ്മയിലുള്ള ഉറപ്പ് – ഉണ്ടാകുന്നു

    – വളരെ ശരിയാണ്.
    ഏന്നാല്‍ ഇതിലേക്കു എത്തിച്ചേരാന്‍, ഇന്ദ്രിയങ്ങള്‍ മൂലമുണ്ടാകുന്ന സുഖ ദുഃഖങ്ങളെ അതിജീവിക്കാന്‍, അത്ര എളുപ്പമാണോ? അങ്ങനെ ഇന്ദ്രിയങ്ങളെ നിയന്ത്രിച്ച്, എല്ലാം ഒന്നു തന്നെ അല്ലെങ്കില്‍ ഞാന്‍ തന്നെ ആണ് എന്നു തിരിച്ചറിയാന്‍ പല വഴികളും ഭഗവദ്ഗീത യിലൂടെ ഭഗവാന്‍ തന്നെ ഉപദേശിക്കുന്നുണ്ട്. അതു കൊണ്ടു തന്നെ പലരുടേയും മനസ്സില്‍ ഇന്ദ്രിയങ്ങളുടെ സ്വാധീനം വ്യത്യസ്തമാണെന്നു കാണാം. അങ്ങനെയുള്ള ഈ ലോകത്തില്‍ പരമമായ ആ സത്യത്തെ മനസ്സിലാക്കാന്‍ പലര്‍ക്കും പല വഴികളുണ്ട്. അജ്ഞത കൊണ്ടു പലരും ശരിയായ മാര്‍‌ഗ്ഗ്ങ്ങള്‍ കാണാതെ ശാന്തി തേടി അലയുന്നു. എന്നാല്‍ മറ്റു ചിലര്‍ ഒരോ വഴികളിലൂടെ ആ സത്യതിലേക്കു പതുക്കെ അടുക്കുന്നു. അവര്‍ക്കുള്ള ചവിട്ടു പടികള്‍ ആണു വിഗ്രഹാരാധനയും, മന്ത്രവും, തന്ത്രവും, യന്ത്രവും, സാധനയും എല്ലാം. ശാസ്ത്രങ്ങള്‍ വഴികാട്ടികളും. ഉദാഹരണത്തിന് മനസ്സ് ചഞ്ചലമായ ഒരാള്‍ക്ക് മനസ്സ് ഏകഗ്രമാക്കാന്‍ ഒരു ഉപകരണം കൂടിയേ തീരൂ. ക്ഷേത്രങ്ങള്‍ കൊണ്ടെല്ലാം ഉദ്ദേശിക്കുന്നതും അതു തന്നെ ആയിരിക്കാം. അവിടെ പോലും ശരിയായ സമാധാനവും ഏകാഗ്രതയും ലഭിക്കാത്തവരുടെ കാര്യം പറയണോ. അവരെയെല്ലാം ചൂഷണം ചെയ്യുന്നതിനായി പല പേരിലും ഇരിക്കുന്ന ആളുകള്‍ അജ്ഞത പരത്തുന്നതില്‍ വളരെയധികം പങ്കു വഹിക്കുന്നു. പരസ്യത്തിനും പേരിനും വേണ്ടി പ്രവചനം നടത്തുന്നവരും, കച്ചവടത്തിനായി യന്ത്രങ്ങള്‍ വില്‍ക്കുന്നവരും ഒക്കെ അക്കൂട്ടത്തില്‍ പെടുന്നു. ലക്ഷ്യത്തെ കുറിച്ചു പൂര്‍‌ണ്ണ ബോധ്ദ്യമുണ്ടാവുകയും ശരിയായ വഴി തിരഞ്ഞെടുക്കുകയും ചെയ്താല്‍ എത്തേണ്ടിടത്തു എത്തുക തന്നെ ചെയ്യുമല്ലൊ. ഇതെല്ലാം എന്റെ ചിന്തകളും അഭിപ്രായങ്ങളും മാത്രമാണ്. തെറ്റാണെങ്കില്‍ ക്ഷമിക്കുക.
    സവിനയം,
    രാജേഷ്.

  41. May 11th, 2010 4:06 pm IST യ്ക്ക് ശ്രീ (sreyas.in):

    പ്രിയ രാജേഷ്‌,
    ചര്‍ച്ചയ്ക്ക് വളരെ നന്ദി.
    എല്ലാവര്‍ക്കും പെട്ടെന്ന് അങ്ങനെയൊരു നിലയില്‍ എത്താന്‍ സാധിക്കില്ല എന്നത് സത്യംതന്നെയാണ്. പക്ഷെ, അതായിരിക്കണം നമ്മള്‍ യാത്നിക്കേണ്ടത് എന്നാണു ഇതെഴുതിയതുകൊണ്ട് ഉദ്ദേശിക്കുന്നത്. ക്ഷേത്രതീര്‍ത്ഥദര്‍ശനം, നാമജപം, കീര്‍ത്തനം, സാധന ഇവയെയൊന്നും നിരാകരിക്കുന്നില്ല. അതെല്ലാം മനസ്സിനെ താല്‍ക്കാലികമായി അടക്കാന്‍ തീര്‍ച്ചയായും സഹായിക്കുന്നുണ്ട്. അങ്ങനെ താല്‍ക്കാലികമായി അടങ്ങിയ മനസ്സിനെ ഉപയോഗിച്ച് മനനവും ആത്മവിചാരവും അതോടൊപ്പം നിഷ്കാമകര്‍മ്മവും കൂടി ജീവിതത്തിന്റെ ഭാഗമാകുമ്പോള്‍, “ഞാന്‍, എന്റേത്” എന്ന ചിന്ത ഇല്ലാതാവുമ്പോള്‍, ആര്‍ക്കും ഒരു പ്രശ്നവും അനുഭവപ്പെടുന്നില്ല.
    എന്നാല്‍ മന്ത്രവും, തന്ത്രവും, യന്ത്രവും മറ്റും ഉപയോഗിക്കപ്പെടുന്നതായി പറയുന്നത് അദ്ധ്യാത്മികതയ്ക്ക് ആണോ? ലൗകികമായ സുഖം കിട്ടും എന്നാ തെറ്റിദ്ധാരണയില്‍ ആണ് മനുഷ്യന്‍ അതിനൊക്കെ പിറകെ പോകുന്നത് എന്ന് ഞാന്‍ കരുതുന്നു. മനുഷ്യമനസ്സിന്റെ ഈ കഴിവുകേടിനെ പലരും ചൂഷണം ചെയ്യുന്നു. മതത്തിന്റെ ചട്ടക്കൂട്ടില്‍ നിന്നുകൊണ്ട് ഈ ചൂഷണത്തെ ഇല്ലാതാക്കണം, യഥാര്‍ത്ഥ വഴി തുറന്നുകാട്ടണം എന്ന് ആഗ്രഹിക്കുന്നു. രാജേഷ്‌ പറഞ്ഞപോലെ, ജീവിത ലക്‌ഷ്യം പൂര്‍ണ്ണ ബോധ്യമായാല്‍ ഓരോരുത്തരും സ്വയം ശരിയായ വഴി തിരഞ്ഞെടുക്കുകയും ചെയ്യും. അതുതന്നെയാണ് ഈ പോസ്റ്റുകൊണ്ട് ഉദ്ദേശിച്ചത്.
    ജ്യോതിഷത്തിന്റെ വിവിധ വശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ലേഖനങ്ങള്‍ ഉടനെതന്നെ ശ്രേയസ്സില്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു. അതോടൊപ്പം നമുക്ക് കൂടുതല്‍ ചര്‍ച്ച ചെയ്തു മനസ്സിലാക്കാം എന്നും കരുതുന്നു.

  42. May 11th, 2010 7:29 pm IST യ്ക്ക് കിരണ്‍:

    ലൗകിക സുഖത്തിനു വേണ്ടിയാണ് മന്ത്രവും തന്ത്രവും ഉപയോഗിക്കപ്പെടുന്നത്. ശരി തന്നെ. പക്ഷേ ഉപാസകന് വഴി മദ്ധ്യേ ബ്രഹ്മാനുഭൂതി ലഭിച്ചുകൂടെന്നില്ല; ഔപനിഷദ് ഭാഷയില്‍ ഒരു മിന്നല്‍ക്കൊടി മിന്നിമറയുന്നത് പോലെ. പരമലക്ഷ്യം അതാണെന്ന് ഒരിയ്ക്കല്‍ അനുഭവിച്ചുകഴിഞ്ഞാല്‍ സാധന അതിലേയ്ക്ക് തിരിയും. പക്ഷെ, ഒരു കാര്യം ശരിയാണ്, സാധ്യത വിരളമാണ്.

  43. May 29th, 2010 7:39 pm IST യ്ക്ക് ലാല്‍:

    എത്രയും വേഗം മറുപടി തരണം.എന്റെയൊരു കൂട്ടുകാരിയുടെ വിവാഹം 4 വരഷങ്ങള്‍ക്ക് മുന്‍പേ വീട്ടുകാര്‍ നിശ്ചയിച്ചതാണ്. അന്ന് ജാതകമൊന്നും വെച്ചുനോക്കിയില്ല. ഇപ്പോള്‍ രണ്ടു പേരുടെയും പഠനം കഴിഞ്ഞു.വിവാഹത്തിനു ജാതകം നോക്കിയപ്പോള്‍ “ഈ വിവാഹം നടന്നാല്‍ 5 മാസങ്ങള്‍ക്ക് മുന്പ് ഭര്‍ത്താവ് മരിക്കും” എന്ന് ജ്യോത്സ്യന്‍ പറയുന്നു. ജ്യോത്സ്യനെ മാറ്റിനോക്കി. ഏതൊക്കെ ആള്‍ക്കാരെ കണ്ടുവോ അവരെല്ലാം അച്ചട്ടായി പറയുന്നു.എഴുതി വെച്ച് തെരാം എന്നുപോലും അവരെല്ലാം ഉറപ്പു പറഞ്ഞുവത്രേ.ഇപ്പോള്‍ ഇവര്‍ രണ്ടുപേരും വല്ലാത്തൊരു വിഷമാവസ്ത്തയിലാണ്, 4 വര്‍ഷങ്ങളുടെ ആശ ചെരുതല്ലല്ലോ.
    ഞങ്ങളുടെ നാട്ടില്‍ ഇതുപോലുള്ള പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്. അപ്പോഴൊക്കെ പെണ്ണും ചെറുക്കാനും പിടിവാശി കാനിച്ചതിനാല്‍ വിചിത്രമായ രീതികളില്‍ വിവാഹം നടന്നു. വരന്റെ അനിയത്തി വധുവിനെ താലി കെട്ടുക, മറ്റേതെങ്കിലും ബന്ധുജനങ്ങള്‍ താലി കെട്ടുക, വിവാഹമില്ലാതെ ഒന്നിച്ചു ജീവിക്കുക, എന്നിങ്ങനെ! (അനിയത്തിയെക്കൊണ്ട് താലി കെട്ടിച്ച വിവാഹത്തില്‍ ഇപ്പോള്‍ ദമ്പതികള്‍ക്ക് ഒരു കുഞ്ഞുമുണ്ട്).പക്ഷെ,ഇതിപ്പോ എല്ലാ ജ്യോല്‍സ്യരും ഒരേ രീതിയില്‍ പറയുമ്പോ അതൊക്കെ അനുവര്‍ത്തിചാലും സെരിയാകുമോ എന്നൊരു പേടി.
    പിരിയുക എന്നാ അവസ്ഥ വന്നാല്‍ അവളുടെ ജീവിതത്തിലെ സന്തോഷങ്ങള്‍ എല്ലാം മങ്ങും എന്നതിന് സംസയമില്ല.ഇപ്പോള്‍ തീരുമാനം എടുക്കാന്‍ ഉള്ള സമയം ആണ്. അതിനു അവളെ എന്തെങ്കിലും രീതിയില്‍ സഹായിക്കാന്‍ എനിക്ക് കഴിയണമെന്ന് ആഗ്രഹമുണ്ട്. വിലയേറിയ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.

  44. June 1st, 2010 4:58 am IST യ്ക്ക് രാധാകൃഷ്ണന്‍ നായര്‍:

    മഹാത്മന്‍,
    “മനോനുകൂലം പ്രഥമം പ്രധാനം” എന്നാണ്‌ പരിണയവിധിയിലെ ആദ്യത്തെ നിയമം.
    കമിതാക്കള്‍ പരസ്പരം സത്യമായും സ്നേഹിക്കുന്നുണ്ടെങ്കില്‍ യാതൊന്നും പിന്നെ നോക്കേണ്ടതില്ല. ‘വരുന്നിടത്ത് വെച്ച് കാണാം’ എന്ന് ധൈര്യമായി തീരുമാനിക്കാന്‍ നട്ടെല്ല് വേണം. യഥാര്‍ത്ഥ പ്രേമത്തിന് കണ്ണും കാതും ഒന്നുമില്ല. അല്ലാത്തവര്‍ അതിനു പോകരുത്.
    അവര്‍ക്ക് യഥാര്‍ത്ഥ പ്രേമമില്ല എന്നര്‍ത്ഥം .വാക്കുകളില്‍ ധാര്‍ഷ്ട്യം തോന്നുന്നെങ്കില്‍ ക്ഷ മിക്കണം.

  45. June 15th, 2010 9:48 pm IST യ്ക്ക് seetha:

    ശ്രി. രാധാകൃഷ്ണന്‍ നായര്‍ ലാലിന് കൊടുത്ത മറുപടി പൂര്‍ണമായും ശെരി തന്നെ.
    ജ്യോതിഷം എന്നാല്‍ കണക്കുകളുടെ ഒരു ശാസ്ത്രമാണ്. പക്ഷെ ഫലപ്രവചനം ഒരു ശാസ്ത്രമല്ല, അത് റിഷിപ്രോക്തമാണ്, അതില്‍ ശാസ്ത്രിയത ഇല്ല. രിഷിപ്രോക്തമായത് നമുക്ക് venamenkil viശ്വസിക്കാമല്ലോ .അതുകൊണ്ടുതന്നെ താല്പര്യമുള്ളവര്‍ വിശ്വസിക്കുക. നമുക്ക് വരാനുള്ളത് അനുഭവിക്കുക തന്നെ ചെയ്യും.. പരിഹാരവും പ്രാര്‍ത്ഥനയും കൊണ്ട് കാധിന്യം കുറയ്ക്കാം .

  46. June 16th, 2010 1:48 am IST യ്ക്ക് രാധാകൃഷ്ണന്‍ നായര്‍:

    ഗുരുജനങ്ങളെ പ്രീയപ്പെട്ടവരെ,
    ‘…ഫല പ്രവചനം ഒരു ശാസ്ത്രമല്ല , അത് ഋഷി പ്രോക്തമാണ് . അതുകൊണ്ട് തന്നെ താല്പര്യമുള്ളവര്‍ വിശ്വസിക്കുക ..’ മുകളിലത്തെ കുറിപ്പിലെ ഈ പരാമര്‍ശം അല്പം വേദനാ ജനകമാണ്. ഋഷി പ്രോക്തങ്ങളൊന്നും ശാസ്ത്രമാല്ലെന്നും അതെല്ലാം തെറ്റാണെന്നും
    ഒരു ധ്വനി അതിലുണ്ട്. അത് നന്നേ കഷ്ടമായിപ്പോയി. തൊലി വെളുത്ത ന്യൂട്ടനും ഗലീലിയോയും മറ്റും മാത്രമേ ശാസ്ത്രജ്ഞ്രായിയുള്ളൂ എന്നാണോ വിവക്ഷ. പാരിന്ന്റെ അടിത്തട്ടു പാര്‍ത്ത് കണ്ടറിഞ്ഞ ഭാരതീയ ഋഷിവര്യന്മാരെ പാടെ ഉപേക്ഷിച്ചോ?. അന്നുവിസ്ഫോടനവും ആകാശനൌകയും മറ്റും അയ്യായിരം വര്ഷം മുന്‍പേ അവര്‍ കണ്ടുപിടിച്ചിരുന്നു. ഗലീലിയോ ട്ടെലെസ്കോപ്പു കണ്ടിപിടിക്കും മുന്‍പുതന്നെ ഗ്രഹങ്ങളുടെ അളവുകള്‍ അവര്‍ കര്ത്യമായി കണ്ടുപിടിച്ചിരുന്നു. നൂറ്റാണ്ടുകളിലെക്കുള്ള സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും കണക്കു കൂട്ടി കണ്ടു പിടിച്ചു വെച്ചിരുന്നു. രസതന്ത്രത്തിലെ വാക്യങ്ങള്‍ പോലെ അച്ചട്ടായ പ്രമാണങ്ങളും തയ്യാറാക്കിയിരുന്നു. അവ തികച്ചും ശാസ്ത്ര സത്യമാണെന്നും അസ്ന്ഗ്നിധമായി തെളിഞ്ഞിരിക്കുന്നു. അത്യന്താധുനിക ശാസ്ത്രജ്ഞര്‍, ഋഷിപ്രോക്തങ്ങള്‍ ഓരോന്നും സത്യമാണെന്ന് തെളിയിക്കുന്ന കാലം അതിവിദൂരമല്ല. ഋഷിനിന്ദ പാടില്ലാത്തതാണ്.
    സവിനയം,
    രാധാകൃഷ്ണന്‍ നായര്‍

  47. June 16th, 2010 7:18 am IST യ്ക്ക് seetha:

    ‘…സത്യമാണെന്നും അസ്ന്ഗ്നിധമായി തെളിഞ്ഞിരിക്കുന്നു. അത്യന്താധുനിക ശാസ്ത്രജ്ഞര്‍, ഋഷിപ്രോക്തങ്ങള്‍ ഓരോന്നും സത്യമാണെന്ന് തെളിയിക്കുന്ന കാലം അതിവിദൂരമല്ല. ഋഷിനിന്ദ പാടില്ലാത്തതാണ്.’
    താങ്കളെ വേദനിപ്പിച്ചതിന് ക്ഷമിക്കുക.ഇതില്‍ രിഷിനിന്ദ ഇല്ലല്ലോ, വേണ്ടവര്‍ക്ക് സ്വീകരിക്കാമെന്ന് തന്നെയാണ് പറഞ്ഞത്. .

  48. June 16th, 2010 12:42 pm IST യ്ക്ക് seetha:

    ‘”ഈശ്വരചിന്തയുള്ളൊരാള്‍ക്ക് ജ്യോതിഷത്തിന്റെ ആവശ്യകത എന്താണെന്നാണ് ഇവിടെ ചിന്തിക്കുന്നത്. ” എന്നാണല്ലോ ഈ ലേഖനം കൊണ്ട് ഉദ്ദേശിക്കുന്നത്.
    ഈശ്വരചിന്ത ഉള്ളവര്‍ക്ക് ഭഗവാന്‍ ഏപ്പോഴും കൂടെ ഉണ്ടാകുമല്ലോ. അപ്പോള്‍ ഭയം ഇല്ലാതാകുന്നു,അങ്ങനെ ജ്യോതിഷത്തിന്റെ ആവശ്യകതയും ഇല്ലാതാകുന്നു..

    ഒരു കാര്യം കൂടി :- ഭാരതീയ സംസ്കാരത്തില്‍ റിഷിപ്രോക്തമായ എല്ലാ സത്യതത്വങ്ങള്‍ക്കും അനിഷേധ്യമായ ശാസ്ത്രീയ അടിത്തറ ഉണ്ടെന്നു നമുക്കറിയാം.അതുകൊണ്ടു,
    ജ്യോതിഷത്തിലെ ഫലപ്രവച്ചനവിഭാഗത്തിന് റിഷിപ്രോക്തമെന്നതില്‍ കവിഞ്ഞു ശാസ്ത്രീയമായ ഒരു വിവരണം ഇത് വായിക്കുന്ന ആര്‍ക്കെങ്കിലും എവിടെ നിന്നെങ്കിലും കിട്ടുകയാണെങ്കില്‍ ഈ സൈറ്റില്‍ എഴുതിയാല്‍ ഒരു ജ്യോതിഷ കുടുംബത്തിലെ അംഗമായ എന്റെ നീണ്ട ഒരു അന്വേഷണം നിര്‍ത്താമായിരുന്നു..ദയവായി ക്ഷമിക്കു.

  49. June 16th, 2010 8:54 pm IST യ്ക്ക് രാജേഷ്:

    “ഈശ്വരചിന്ത ഉള്ളവര്‍ക്ക് ഭഗവാന്‍ ഏപ്പോഴും കൂടെ ഉണ്ടാകുമല്ലോ. അപ്പോള്‍ ഭയം ഇല്ലാതാകുന്നു,അങ്ങനെ ജ്യോതിഷത്തിന്റെ ആവശ്യകതയും ഇല്ലാതാകുന്നു..“ –
    നമസ്കാരം
    ഈശ്വര വിശ്വാസിയ്ക്ക് ജ്യോതിഷത്തിന്റെ ആവശ്യമുണ്ടോ എന്നതിനെ കുറിച്ച് വലിയ ഒരു ചര്‍ച്ച തന്നെ ആവശ്യമാണ്. എന്നാലും ഒരു കാര്യം പറയാം, ഏതൊരു ജ്യോതിഷിയും ഈശ്വരാനുഗ്രഹം ആണ് ഏറ്റവും വലുത് എന്നേ പറയാറുള്ളൂ. അതുപോലെ ഏതൊരു ഈശ്വരവിശ്വാസിക്കും ജീവിതത്തില്‍ കഠിനമായ പരീക്ഷണങ്ങളെ നേരിടേണ്ടതായി കാ‍ണാറുണ്ട്. അതില്‍ മറിച്ചൊരു അഭിപ്രായം കാണുമോ എന്നറിയില്ല, ബുദ്ധിമുട്ടാ‍ണ്. അങ്ങനെയുള്ള പരീക്ഷണ കാലത്ത് പിടിച്ചു നില്‍ക്കാന്‍ അചഞ്ചലമായ ഭക്തി ആവശ്യമാണ്. എന്നാല്‍ അത് വിരളവുമാണ്. പലരും അവസാനം ദൈവത്തെ തള്ളിപ്പറയുന്നതും കണ്ടിട്ടുണ്ട്. എന്നാല്‍ മനസ് കൈവിട്ടു പോകുമെന്ന ഘട്ടത്തില്‍ ജ്യോതിഷം പോലെയുള്ള വഴികാട്ടികള്‍ ചിലര്‍ സ്വീകരിക്കുകയും അതു വഴി ശരിയായ പാതയിലൂടെ സഞ്ചരിക്കാനും മനസിന് ശാന്തി ലഭിക്കാനും അവസരം ലഭിക്കുന്നു. ഇതില്‍ വിശ്വാസവും ഭക്തിയും വളരെ അത്യാവശ്യമാണ് എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.
    പിന്നെ എല്ലാത്തിന്റെയും ശാസ്ത്രീയ വിവരണം എന്നതുകൊണ്ട് ആധുനീക ശാസ്ത്രത്തിന്റെ പിന്‍‌ബലം ആണ് ഉദ്ദേശിക്കുന്നതെങ്കില്‍ – ആധുനീക ശാസ്ത്രത്തെ തള്ളിപ്പറയുകയല്ല, – ഓരോ സിദ്ധാന്തങ്ങളുടെ ബലത്തിലാണല്ലൊ ആധുനീക ശാസ്ത്രത്തിന്റെയും നിലനില്‍പ്പ്. എന്നാല്‍ ഈ സിദ്ധാന്തങ്ങള്‍ എപ്പോള്‍ വേണമെങ്കിലും മാറാവുന്നതല്ലെ? അതിനനുസരിച്ച് ശാസ്ത്രവും മാറുന്നു. അപ്പോള്‍ മാറ്റമില്ലാത്തതായി എന്താണുള്ളത്?
    അപ്പോള്‍ നമ്മള്‍ അന്വേഷണം തുടരുക തന്നെ വേണം, കാരണം എത്തേണ്ടതായുള്ള ഒരു അറ്റം ഉണ്ട്. അതിലേക്കുള്ള വഴി പലതാണ്. എന്നാല്‍ ശരിയായ വഴിയില്‍ കയറിയാല്‍ പിന്നെ ദൂരം കുറവുമാണ്.
    സവിനയം,
    രാജേഷ്.

  50. June 16th, 2010 9:02 pm IST യ്ക്ക് രാധാകൃഷ്ണന്‍ നായര്‍:

    ഗുരുജനങ്ങളെ, പ്രീയമുള്ളവരെ,
    ഈശ്വര ചിന്തയുള്ളവര്‍ക്ക് ജ്യോതിഷമെന്നല്ല മുഴുവന്‍ വേദങ്ങള്‍ കൂടി ഉള്‍ക്കൊള്ളുന്ന സമ്പൂര്‍ണ സനാതന ധര്‍മം പോലും അധികമാവില്ല. ഈശ്വരചിന്തക്ക് അഥവാ ഭക്തിക്കു ജ്ഞാനം കൂടിയേ തീരൂ. ജ്ഞാനോദ്ദീപകമായ എന്തും ഈശ്വര ചിന്തക്ക് നല്ലത് തന്നെ. അതിനാല്‍ ജ്യോതിഷം ജ്ഞാനവും, തന്മൂലം ഭക്തിയും വളര്ത്തുകയെ ഉള്ളൂ. ആര്യഭടീയം, ഭാസ്കരീയം, ഹോരാ ശാസ്ത്രം, പ്രശ്നമാര്‍ഗ്ഗം തുടങ്ങി അനവധി ജ്യോതിശ്ശാസ്ത്ര ഗ്രന്ഥങ്ങള്‍ നമ്മുടെ മുന്പിലുള്ളപ്പോള്‍ ഇനി ഒരു ശാസ്ത്ര ഗ്രന്ഥം അതിനായി വേറെ വേണമെന്ന് പറയുന്നതിന്റെ അര്‍ഥം പിടി കിട്ടുന്നേയില്ല. കണക്കും, ഫിസിക്സും കെമിസ്ട്രിയും ബയോളജിയും മാത്രമല്ല ശാസ്ത്ര ഗ്രന്ഥങ്ങള്‍. ദേവഭാഷ എന്ന് സങ്കല്‍പ്പിക്കുന്ന സംസ്ക്ര്തത്തില്‍ ഇന്നത്തെ അത്യന്താധുനിക ശാസ്ത്ര ഗ്രന്ഥങ്ങളില്‍ പോലും ഇല്ലാത്ത ഞെട്ടിപ്പിക്കുന്ന ശാസ്ത്ര സത്യങ്ങള്‍ ഉണ്ടത്രേ. അവ വായിച്ചു മനസ്സിലാക്കാനുള്ള ജ്ഞാനം നമുക്കില്ല എന്നതാണ് സത്യം. നാളെ അത് മറുനാട്ടുകാര്‍ കണ്ടുപിടിച്ചാല്‍ അതിശയിക്കേണ്ടതില്ല. വേദങ്ങളെ പുശ്ചിക്കുന്നവര്‍ അവരുടെ കുറച്ചു സമയം അതിനായി വിനിയോഗിച്ചാല്‍ നന്നായിരുന്നു.
    സവിനയം,
    രാധാകൃഷ്ണന്‍ നായര്‍.

  51. June 23rd, 2010 10:55 pm IST യ്ക്ക് ദീപക്:

    ഞാന്‍ ജാതകത്തില്‍ വിശ്വാസമില്ലാത്ത ഒരാളല്ല എന്ന് ആദ്യമേ പറയട്ടെ. ജാതകപൊരുത്തം നോക്കി തന്നെയാണ്‌ വിവാഹിതനായതും. ജാതകത്തിലെ ദോഷങ്ങള്‍ അകലാന്‍ പൂജകളും ചെയ്തിട്ടുണ്ട്. ഇത്രയും ആമുഖമായി പറഞ്ഞത് എന്റെ സംശയം കേട്ട് അരും ദേഷ്യപ്പെടാതിരിക്കാനാണ്‌. ഇനി എന്റെ സംശയം…

    മുകേഷ് അം‌ബാനി ജനിച്ച അതെ സമയത്തു ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനിച്ച മറ്റു കുഞ്ഞുങ്ങളുടെ വിധി എന്താണ്‌ മാറിപ്പോയതു? ജനിച്ച സ്ഥലവും കൂടി കണക്കിലെടുക്കണം എന്നാണ്‌ ഉത്തരമെങ്കില്‍ ഒരെ ആശുപത്രിയില്‍ ജനിച്ച കുഞുങ്ങളുടെ വിധി?

  52. June 25th, 2010 4:02 am IST യ്ക്ക് രാധാകൃഷ്ണന്‍ നായര്‍:

    പ്രീയപ്പെട്ട സജ്ജനങ്ങളെ ,
    മുകേഷ് അംബാനി ജനിച്ച സമയത്ത് ജനിച്ചവരെല്ലാം എന്തുകൊണ്ട് മുകേഷ് അമ്ബനിമാരായില്ല എന്നതാണ് ചോദ്യം. അവരെല്ലാം മുകേഷ് അമ്ബനിമാരാകാതിരുന്നത് ഒരു പക്ഷെ നമ്മുടെയൊക്കെ ഭാഗ്യ ദോഷമാകാം. ഒരേ സ്ഥലത്ത് ഒരേ സമയത്ത് ജനിച്ചവരെല്ലാം ഒരു പോലെയാകണമെന്നു ഒരു ശാസ്ത്രവും അനുശാസിക്കുന്നില്ല. ഈ ആത്മാവ് ജന്മ ജന്മാന്തരങ്ങളായും പൂര്‍വ്വികമായും സംപാദിച്ച്ചുകൂട്ടിയ പുണ്യ പാപങ്ങളുടെ ബാന്കുബാലന്സുമായാണ് നമ്മളോരോരുത്തരും പിറന്നു വീഴുന്നത് . പിന്നെ എങ്ങനെ ഒരുപോലെ ഇരിക്കാന്‍ സാധിക്കും? ഇരട്ട പ്രസവത്തിലും പ്രയാസം !! ജഗദീശ്വരന്റെ സൃഷ്ടികള്‍ അതീവ വിചിത്രം .വലിയ ആല്‍മരത്തിലെ രണ്ടിലകള്‍ പോലും ഒരുപോലെയല്ല. അതാണ് വ്യക്തിത്വം. അതിനെ ചോദ്യം ചെയ്യാതിരിക്കയാണ് ബുദ്ധി. അതങ്ഗീകരിക്കുന്നതാണ് ജ്ഞാനം. തെറ്റെങ്കില്‍ ഗുരുജനങ്ങള്‍ ക്ഷമിക്കണം.
    സവിനയം,
    രാധാകൃഷ്ണന്‍ നായര്‍.

  53. June 25th, 2010 9:20 pm IST യ്ക്ക് ദീപക്:

    താങ്കള്‍ പറഞ്ഞതു വച്ചു നോക്കുമ്പോള്‍ മുജ്ജന്മകര്‍മ്മങ്ങളുടെ ഫലമാണ്‌ നമ്മള്‍ ഈ ജന്മത്തില്‍ അനുഭവിക്കുന്നത് എന്നല്ലെ വരുന്നത്‌. അങ്ങനെയെങ്കില്‍ ജാതകന്‍ ജനിക്കുമ്പോഴുള്ള ഗ്രഹസ്ഥാനങ്ങള്‍ കൊണ്ട് എന്താണര്‍ത്‌ഥമാക്കുന്നത്‌? ഗ്രഹങ്ങള്‍ക്ക് ജാതകന്റെ ഭാവി വരെ നിശ്ചയിക്കാന്‍ കഴിവില്ലെ?

    എന്റെ അറിവില്ലായ്മ പൊറുക്കണം എന്ന്‍ താത്പര്യപ്പെടുന്നു.

  54. June 26th, 2010 12:59 am IST യ്ക്ക് രാധാകൃഷ്ണന്‍ നായര്‍:

    പ്ര്രെയപ്പെട്ടവരെ, ഗുരുജനങ്ങളെ ,
    വേദാംഗ ജ്യോതിഷപ്രകാരം ഗ്രഹങ്ങള്ക്ക് ഒരു തലമുറയില് നിന്നും മറ്റൊരു തലമുറയിലേക്ക് പാരമ്പര്യ ഗുണദോഷങ്ങളെയും ജന്മാന്തരങ്ങളില് സഞ്ചയിക്കുന്ന സുകൃതദുഷ്കൃതങ്ങളെയും കര്മ്മഫലങ്ങളിലൂടെ പകര്ന്നു കൊടുക്കാന് കഴിവുണ്ടെന്ന് അസന്നിഗ്ദ്ധമായി തെളിയിച്ചിരിക്കുന്നു. ജീവിതചക്രം പൂര്ത്തിയാക്കുന്നതിനു ജനിമൃതികള് കൂടിയേ കഴിയൂ. കര്മ്മഫലമാകട്ടെ സഞ്ചിതം, പ്രാരാബ്ധം, ആഗാമി എന്നിങ്ങനെ മൂന്നുവിഭാഗത്തില് കുന്നുകൂടികിടക്കുന്നു. മുജ്ജന്മങ്ങളില് ചെയ്തു കൂട്ടിയ പാപപുണ്യങ്ങളുടെ മിച്ചമാണ് സഞ്ചിതം. ഈ ജന്മത്തെതാണ് പ്രാരബ്ധം. നീക്കിവച്ചിരിക്കുന്നതാണ് ആഗാമി.
    കര്മ്മഗതിയെ ഒരുവന്റെ ബാങ്ക് നിക്ഷേപത്തോട് നമുക്ക് ഉപമിക്കാം. . തുടങ്ങുമ്പോള് ആദ്യമായി നിക്ഷേപിക്കുന്ന തുകയാണ് സഞ്ചിതം. പ്രസ്തുതവര്ഷത്തെ പുതിയ നിക്ഷേപമാണ് പ്രാരബ്ധം. കര്മ്മാനുസാരിയായി ആവശ്യത്തിനു പിന്വലിച്ചതിനു ശേഷം, അടുത്ത വര്ഷത്തേക്ക് നീക്കി വയ്ക്കുന്ന തുകയാണ് ആഗാമി. എപ്പോള് അത് തീരുന്നുവോ അപ്പോഴാണ് കര്മ്മഗതി ഒടുങ്ങി ജന്മവിപാകം വന്നു ഇനിയൊരു ജന്മം ഇല്ലാത്ത മോക്ഷപ്രാപ്തിയില് എത്തുന്നത്. അതുവരെ വീണ്ടും വീണ്ടും നാനാതരത്തിലുള്ള ജന്മങ്ങള് എടുതുകൊണ്ടെയിരിക്കും. ജന്മം ഒടുങ്ങുക എന്നത് അത്ര എളുപ്പമല്ല. നമുക്ക് ആഗ്രഹങ്ങള് അനവധിയാണ് മുന്നിലുള്ളത്. എന്നാല് അതിനുള്ള സമയമോ, വളരെക്കുറവും. അതിനാല് ആഗ്രഹങ്ങള് കൂടുംതോറും ജന്മങ്ങളും കൂടി വരുന്നു. അപ്പോള് മോക്ഷത്തിനുള്ള എളുപ്പവഴി, കാലത്തിനും കര്മ്മത്തിനും ചേര്ന്ന തരത്തില്‍ മാത്രം ആഗ്രഹിക്കുക; അത്യാഗ്രഹം ഉപേക്ഷിക്കുക.
    ഗ്രഹങ്ങള്‍ തികച്ചും വിധി കര്‍ത്താക്കളല്ല, അവ നല്ല ചൂണ്ടു പലകകള്‍ ആണ് .
    സവിനയം,
    രാധാകൃഷ്ണന്‍ നായര്‍

  55. June 26th, 2010 6:59 am IST യ്ക്ക് raamu:

    പ്രിയ ദീപക്
    ജാതകന്‍ ജനിക്കുമ്പോഴുള്ള ഗ്രഹസ്ഥാനങ്ങള്‍ കൊണ്ട് ഒരു അര്‍ത്ഥവുമില്ല. ഒരു ജാതകന്റെ ഭാവി നിര്‍ണയിക്കുന്നതു അവന്റെ മുജ്ജന്മകര്‍മ്മങ്ങളുടെ ഫലംതന്നെയാണ്. കൊണ്ടുവന്നതും, ഇവിടെ കഴിഞ്ഞുപോയ ഈ നിമിഷം വരെ ചെയ്തുപോയ കര്‍മ്മങ്ങളുടെ, വിച്ഛേദിക്കാന്‍പറ്റാത്ത ഫലങ്ങളും.

    രാമു

  56. June 26th, 2010 5:45 pm IST യ്ക്ക് ദീപക്:

    പ്രിയ രാമു, രാധാകൃഷ്ണന്‍ നായര്‍ അവര്‍കള്‍,

    അങ്ങനെയെങ്കില്‍ പ്രവചനം സത്യമാകണമെങ്കില്‍ മുന്‍പില്‍ ഇരിക്കുന്ന ആളിന്റെ മുജ്ജന്മ പാപങ്ങളുടെ ലിസ്റ്റ് ജ്യോത്സ്യന്റെ കൈയില്‍ ഉണ്ടാവണ്ടെ? അതു സംഭവ്യമല്ലല്ലോ? മുജ്ജന്മ പാപങ്ങളുടെ ഫലമാണ്‌ നമ്മള്‍ ഇവിടെ അനുഭവിക്കുന്നതെങ്കില്‍ അതിനു പരിഹാരം എങ്ങനെയാണ്‌ ഈ ജന്മത്തില്‍ നിര്‍‍‌ദ്ദേശിക്കാനാകുക?

    ഈശ്വരപ്രാര്‍ത്ഥന കൊണ്ട്‌ രാധാകൃഷ്ണന്‍ നായര്‍ അവര്‍കള്‍ പറഞ്ഞതുപോലെ മുജ്ജന്മ പാപങ്ങള്‍ ആഗാമി എന്ന വിഭാഗത്തിലേക്ക്‌ മാറ്റാം. (അപ്പോഴും പാപഫലം അനുഭവിക്കതെ തരമില്ല എന്നാണ്‌ ഞാന്‍ മനസ്സിലാക്കിയത്‌ ശരിയല്ലേ?) പക്ഷെ അങ്ങനെ വരുമ്പോള്‍ വിധിയെ തടുക്കാന്‍ ശ്രമിക്കാതെ (പരിഹാരങ്ങള്‍ക്ക് ശ്രമിക്കാതെ) ഈ ജന്മത്തില്‍ തന്നെ എല്ലാം അനുഭവിക്കാന്‍ യോഗമുണ്ടായാല്‍ (തയ്യാറായാല്‍) മോക്ഷപ്രാപ്തിയിലേക്ക് എത്രയും പെട്ടെന്ന് എത്തിച്ചേരും എന്നു വരുന്നു. അപ്പോള്‍ യേശു ദേവന്‍ പറഞ്ഞതുപോലെ “ദുഃഖിതരെ നിങ്ങള്‍ക്കുള്ളതാണ് സ്വര്‍ഗ്ഗരാജ്യം” എന്നതും സത്യമാകും.

    അപ്പോഴും ഒരു സംശയം ബാക്കി. ഗ്രഹങ്ങള്‍ ഒരു ചൂണ്ടു പലക മാത്രമാണെങ്കില്‍; ജാതക്ന്റെ മുജ്ജന്മ പാപങ്ങളുടെ ലിസ്റ്റ് കൈവശമില്ലാത്ത ജ്യോത്സ്യന്റെ, ഭാവിയെക്കുറിച്ചുള്ള പ്രവചനങ്ങളെല്ലാം പൊള്ളയായ വാഗ്ദാനങ്ങളല്ലെ? മാത്രവുമല്ല ഗ്രഹങ്ങള്‍ ഒരു പ്രത്യേക സ്ഥലത്തു നില്‍ക്കുമ്പോള്‍ ജനിക്കുന്ന കുഞ്ഞുങ്ങളുടെയെല്ലാം ജാതകമെങ്കിലും ഒരേ പോലിരിക്കേണ്ടതല്ലെ?

    തെറ്റാണെങ്കില്‍ ക്ഷമിക്കുക.
    സവിനയം,
    ദീപക്‌

  57. June 26th, 2010 6:18 pm IST യ്ക്ക് രാധാകൃഷ്ണന്‍ നായര്‍:

    ഇതില്‍ ഒന്നാം വാചകത്തിന്റെ ആധികാരികത്വം (authority ) അറിയാന്‍ ജിജ്ഞാസ ഉണ്ട്.
    സവിനയം,
    രാധാകൃഷ്ണന്‍ നായര്‍.

  58. June 26th, 2010 8:57 pm IST യ്ക്ക് ദീപക്:

    ഗ്രഹങ്ങള്‍ ചൂണ്ടുപലകകള്‍ മാത്രമാണ്‌ എന്ന അങ്ങയുടെ വാചകം തന്നെയാണ്‌ അതിനാധാരം.

    ശ്രീ രാമു വിന്റെ ഈ വാചകവും ചേര്‍ത്തു വായിക്കാം. “ഒരു ജാതകന്റെ ഭാവി നിര്‍ണയിക്കുന്നതു അവന്റെ മുജ്ജന്മകര്‍മ്മങ്ങളുടെ ഫലംതന്നെയാണ്.”

    അപ്പോള്‍ മുമ്പിലിരിക്കുന്ന ആളിന്റെ ഭാവി അറിയണമെങ്കില്‍ മുജ്ജന്മ പാപങ്ങളുടെലിസ്റ്റ് ഉണ്ടായലല്ലേ പറ്റൂ? ഒരേ സമയത്തു ജനിച്ച കുട്ടികളുടെ പോലും ഭാവി രണ്ടു തരത്തിലായിരിക്കുമ്പോള്‍ (മുജ്ജന്മ പാപങ്ങള്‍ കാരണം) അങ്ങനെയാവതെ തരമില്ലല്ലോ?

    അവിവേകമാണെങ്കില്‍ പൊറുക്കണം.

    സവിനയം
    ദീപക്.

  59. June 27th, 2010 8:08 am IST യ്ക്ക് raamu:

    പ്രിയ ദീപക്
    To understand more about this subject, please read the extract of Chapter XVII ‘Karma’ from the book Vedanta Treatise, which has been uploaded in the Sreyas (English) section.

    Read it repeatedly and carefully and all your doubts about whether to believe in the jyotsyan and his forecast would be made clear.

    Ramu

  60. June 27th, 2010 8:18 am IST യ്ക്ക് raamu:

    ദുഃഖിതരെ നിങ്ങള്‍ക്കുള്ളതാണ് സ്വര്‍ഗ്ഗരാജ്യം, എന്ന വചനതിന്നും, ജ്യോത്സ്യതിന്നും ഒരു connection ഉം ഇല്ല. സ്വര്‍ഗം ദുക്കം ഇല്ലാത്ത അവസ്ഥയാണ്‌. അതുകൊണ്ട്, ദുകിതന്നു ഒരിക്കല്ലും, സ്വര്‍ഗം കിട്ടില്ല. തീരാ ദുക്ക നിവിത്രിതിക്ക് പ്രേരകം മാവും എന്ന് മാത്രം.

  61. June 27th, 2010 10:58 am IST യ്ക്ക് ശ്രീ (sreyas.in):

    ശ്രീ രാമു ടൈപ്പ് ചെയ്തു അയച്ചുതന്ന ഈ കുറിപ്പ് ശ്രേയസ് ഇംഗ്ലീഷ് സൈറ്റില്‍ ഇപ്പോള്‍ ലഭ്യമാണ്. CHAPTER XVII – LAW OF CAUSATION Extract from Vedanta Treatise, The Eternities by Swami Parthasarathy.

  62. June 27th, 2010 1:43 pm IST യ്ക്ക് രാജേഷ്:

    പ്രിയ ദീപക്,
    താങ്കളുടെ പ്രധാന സംശയം ഒരേ ദിവസം ഒരേ സമയം ജനിക്കുന്ന ആളുകള്‍ ഒരേ രീതിയിയിലുള്ള ജീവീത സാഹചര്യം ലഭിക്കുന്നില്ല എന്നുള്ളതാണല്ലൊ. (എല്ലാവരും അംബാനി മാരാകുന്നില്ല) ഇവിടെ ശ്രീ രാധകൃഷ്ണന്‍ നായര്‍ അവര്‍കള്‍ പറഞ്ഞതു പോലെ മുജ്ജന്മ കര്‍മ്മ ഫലം എന്നുള്ളതു ഒരു പ്രധാന കാര്യം തന്നെയാണ്. ഒരേ സമയം ഒരേ നാളില്‍ ജനിച്ചാല്‍ ആ നാളിന്റേതായ ചില സ്വഭാവ സവിശേഷതകള്‍ ഒട്ടു മിക്ക ആളുകളിലും കണ്ടു വരുമെങ്കിലും അയാളുടെ ഭാവി നിര്‍ണ്ണയിക്കുന്നതില്‍ കര്‍മ്മഫലം തന്നെയാണ് മുഖ്യം എന്നു പറയപ്പെടുന്നു. അതിന്റെ ഫലമായാണ് ഒരോരുത്തരും ഒരോ ഗ്രഹനിലകളില്‍ ജനിക്കാന്‍ ഇടയാകുന്നതും. അങ്ങനെ ജനിച്ചാല്‍ ഏതു സ്ഥലത്ത്, ഏതു സാഹചര്യത്തില്‍, എങ്ങനെ വളരണം എന്നുള്ളത് കര്‍മ്മ ഫലത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും എന്നു ചുരുക്കം.
    പിന്നെ ഗ്രഹങ്ങള്‍ ചൂണ്ടു പലകകളാണെന്നു പറയുന്നുവെന്നു പറഞ്ഞല്ലൊ, അങ്ങനെ ഗ്രഹങ്ങളുടെ സ്ഥാനത്തെ ഗണിച്ച് ഇന്ന ഇന്ന ഫലങ്ങള്‍ എന്നു കണ്ടു പിടിക്കാന്‍ സാ‍ധിക്കും എന്നു ജ്യോതിഷം പറയുന്നു. അതു പോലെ തന്നെ കര്‍മ്മ ഫലങ്ങളുടെ ലിസ്റ്റ് തന്നെയാണ് ഗ്രഹനിലയായി വരുന്നതും. ഒരു ജ്ഞാനിയായ ജ്യോതിഷിക്ക് അതു വേര്‍തിരിച്ച് കാണാന്‍ സാധിക്കുമെന്നു പറയപ്പെടുന്നു.
    കര്‍മ്മഫലം അനുസരിച്ച് ഒരോരുത്തരും ഓരോ ഗ്രഹനിലകളില്‍ ജനിക്കുന്നു എന്നു പറഞ്ഞല്ലൊ, അങ്ങനെ ഒരേ സമയം ജനിച്ചാലും സാഹചര്യത്തിന്റെ പ്രാധാന്യം വളരെയേറെയാണു. അതു ഒരുക്കി കൊടുക്കുന്നതും കര്‍മ്മഫലം തന്നെ. ഉദാഹരണത്തിനു ജാതകവശാല്‍ ഒരാള്‍ക്ക് ആയുധം ഉപയോഗിച്ചുള്ള കര്‍മ്മ രംഗം ആണ് എന്ന് കണ്ടാല്‍ അയാള്‍ ഒരു പട്ടാളക്കാരന്‍ ആകണമെന്നു നിര്‍ബന്ധമില്ലല്ലൊ, ക്രിമിനലോ, അറവുകാരനോ ആകാം.
    യഥാര്‍ത്ഥത്തില്‍ ഓരോ ജന്മവും ഓരോ അവസരങ്ങളാണ്. കര്‍മ്മഫലമെന്ന ബാങ്ക് നിക്ഷേപത്തെ ജിവിതം കൊണ്ട് കടം തീര്‍ത്ത് ‘ടാലി’യാക്കിയാല്‍ അവന്‍ ജനന മരണങ്ങളില്‍ നിന്നും മുക്തനാകും.

  63. June 27th, 2010 7:11 pm IST യ്ക്ക് രാധാകൃഷ്ണന്‍ നായര്‍:

    പ്രീയമുള്ളവരെ,
    ലളിതവും ഗംഭീരവും അത്യന്തം ഉചിതവുമായ ഒരു മറുപടിയാണ്‌ ശ്രീ രാജേഷ്‌ അവര്‍കള്‍ ഇപ്പൊള്‍ എഴുതിയിരിക്കുന്നത്. എല്ലാവരും അത് മനസ്സിരുത്തി വായിച്ചു പഠിക്കേണ്ടതാണ്. ഗ്രഹങ്ങള്‍ വെറും ചൂണ്ടു പലകകള്‍ മാത്രമാണെന്ന് ഞാന്‍ പറഞ്ഞിട്ടേയില്ല. അവ തികച്ചും വിധി കര്‍ത്താക്കള്‍ അല്ല; നല്ല ചൂണ്ടു പലകകള്‍ ആണ് എന്നെ പറഞ്ഞുള്ളൂ. .ശ്രീ രാജേഷ്‌ അവര്‍കള്‍ക്ക് പ്രത്യേക നന്ദി.
    സവിനയം,
    രാധാകൃഷ്ണന്‍ നായര്‍.

  64. June 28th, 2010 4:31 pm IST യ്ക്ക് വി.ബി.രാജന്‍:

    ജാതകന്റെ മുജ്ജന്മ ചെയ്തികളാണ് അയാളുടെ ഭാവിജീവിതത്തെ നിര്‍ണ്ണയിക്കുന്നതെങ്കില്‍ ജനന സമയത്തെ ഗ്രഹനില വച്ചുള്ള ജാതക നിര്‍മ്മാണം തെറ്റല്ലേ. ഒരേഗ്രഹനിലയുള്ളവര്‍ക്ക് അവരുടെ മുജ്ജന്മത്തെ പ്രവര്‍ത്തി അനുസരിച്ച് ഫലം മാറിവരണമല്ലോ? ഗ്രഹനില വച്ചു ജ്യോത്സ്യന്മാര്‍ പറയുന്നതും തെറ്റാണെന്നു വരും.

  65. June 28th, 2010 9:11 pm IST യ്ക്ക് രാധാകൃഷ്ണന്‍ നായര്‍:

    ജനന സമയത്തെ ഗ്രഹനില വെച്ചുള്ള ജാതക നിര്‍മ്മാണം കൊണ്ട് ഒട്ടനവധി കാര്യങ്ങള്‍ പഠിക്കാനും മനസ്സിലാക്കാനും ഉണ്ട്. മഹാ സമുദ്രം പോലെയാണ് ജ്യോതിഷ ചിന്താ സരണിയും. ജ്യോതിഷത്തെ ഭാവി ഫലം പറയാന്‍ മാത്രമുള്ള ഒരു ഉപാധിയായി ചിന്തിക്കരുത്. എല്ലാ കാര്യങ്ങളും ഗ്രഹനിലയില്‍ ഉണ്ട്. ഒരു ജീവന്‍ ജനിക്കുമ്പോള്‍ അതിന്റെ, ആകാശത്തില്‍ പതിയുന്ന നിഴല്‍ പോലെയാണ് ജാതകം. ജ്ഞാനികള്‍ക്കു ജഗദീശ്വരന്‍ കാട്ടിത്തരുന്ന ഒരടയാളമാണ് അത് എന്ന് കരുതണം. അത്രയേറെ ആഴവും പരപ്പുമുള്ള ജ്ഞാനം അക്കാര്യത്തില്‍ സമ്പാദിച്ചാല്‍ മാത്രമേ നമുക്ക് അത് മനസ്സിലാക്കാന്‍ പറ്റുകയുള്ളൂ. അതിനു ചിലപ്പോള്‍ ഒരു മനുഷ്യായുസ്സു തന്നെ പോര എന്ന് വരാം. അല്പമായ ആയുസ്സില്‍ കുറച്ചു നല്ല കാര്യങ്ങള്‍ അറിയാന്‍ ശ്രമിക്കുകയെ മാര്‍ഗ്ഗമുള്ളൂ.
    സവിനയം,
    രാധാകൃഷ്ണന്‍ നായര്‍.

  66. July 7th, 2010 4:56 pm IST യ്ക്ക് Abhinand Muraleedharan:

    എനിക്ക് ഉണ്ടായ ഒരു സംശയം ഞാന്‍ ഇവിടെ ചോദികട്ടെ… ചില ടിവി പ്രോഗ്രാമുകളില്‍ വാശിയേറിയ വാഗ്വാദങ്ങള്‍ കാണാന്‍ ഇടയായി. ജ്യോത്സ്യം സത്യം ആണെന്നും അല്ലെന്നും ഒക്കെ പറഞ്ഞു ആളുകള്‍ തര്കികുന്നു. അതില്‍ ചില ജോല്സ്യന്മാര്‍ അവരുടെ അല്പജ്ഞാനം വിളമ്പുന്നതും കേട്ട്. ചന്ദ്രന്റെ ഗുരുത്വാകര്‍ഷണം ഭൂമിയെ സ്വാധീനികുമെന്നും, മനുഷ്യമനസിനെ സ്വാധീനികുമെന്നു ആധുനിക ശാസ്ത്രം സമ്മതികുനുന്ടെന്നും ഒക്കെ അവര്‍ പറഞ്ഞു കേട്ടു. അതുപോലെ നക്ഷത്രങ്ങളില്‍ നിന്നും വരുന്ന എന്തോ രശ്മികള്‍ മനുഷ്യന്റെ ജനന സമയത്ത് അവനെ സ്വാദീനികുമാത്രേ. അങ്ങനെയെങ്ങില്‍ ഈ രശ്മികള്‍ അവന്‍ ജനിച്ചു വീണ ആ സമയത്ത് മാത്രമേ സ്വാദീനികുകയുല്ലോ. അവന്‍ ജനിച്ച സമയത്തിന് എന്താണ് പ്രാധാന്യം. അവന്റെ ജീവിധകാലം മുഴുവന്‍ സ്വാധീനികില്ലേ. ആ രശ്മികള്‍ നക്ഷത്രങ്ങളില്‍ നിന്നും തുടര്‍ച്ചയായി വന്നു കൊണ്ടിരികുനില്ലേ. അതോ അവന്‍ ജനിച്ച ഉടനെ ആ രശ്മികള്‍ മാഞ്ഞു പോകുമോ? മാത്രമല്ല, മറ്റു നക്ഷത്രങ്ങള്‍ ഒന്നും അവനെ സ്വാദീനികില്ലേ? എന്ത് കൊണ്ട് ഒരു നക്ഷത്രം മാത്രം സ്വാദീനികുന്നു. അവന്‍ ജനിച്ച സമയത്തുള്ള സ്വാദീനതെകാല്‍ വലുതായിരികില്ലേ പിനീടുള്ള ജീവിധത്തില്‍ ഉടനീളം ഉള്ള സ്വാധീനം? എന്തൊക്കെ മണ്ടത്തരങ്ങള്‍ ആണ് നമ്മള്‍ ഇന്ത്യകാര്‍ വിശ്വസിച്ചു വെച്ചിരികുനത്. എനിട്ട്‌ അത് ന്യായീകരികാന്‍ ഇതു അറ്റം വരെയും പോകും… ചുമ്മാതല്ല നൂറ്റാണ്ടുകള്‍ ആയി അടിമകളായി കഴിയുന്നത്‌.

  67. September 17th, 2010 9:55 pm IST യ്ക്ക് prasannan:

    എല്ലാ സജ്ജനങ്ങല്കും നമസ്കാരം

    ജ്യോതിഷവുമായി കേവലം ഒരു മാസത്തെ പരിചയമേ എനിക്കുള്ളൂ , പക്ഷെ നമ്മുടെ പുരാതന ജ്യോതിഷികല്ക് ഗഹനമായ ഗണിത ശാസ്ത്ര പാരമ്പര്യം ഉണ്ടെന്നുള്ളത് തര്‍ക്കമറ്റ വസ്തുതയാണ് .സമയത്തെ വളരെ ചെറിയ ഭാഗങ്ങളായി കണക്കാക്കാനും കൊനലവുകളെ സൂക്ഷ്മതെയോടെ കണക്കു കൂടാനും അവര്‍ക്ക് കഷിഞ്ഞിരുന്നു അതിനായി വേദ ഗണിതത്തിന്റെ പിന്‍ബലം അവര്‍ക്ക് ഉണ്ടായിരുന്നു .എങ്കിലും ജ്യോതിഷത്തെ അടച്ചാക്ഷേപിക്കുന്നവര്‍ പലരും ദോഷൈക ദ്രിക്കുകല്ലവുന്നത് കഷ്ടം തന്നെ.നാഡി ജ്യോതിഷിക്ക് വിരല്ലടയാളം വച്ച് ജനന സമയം കൃത്യമായി പറയാന്‍ കഷിഞ്ഞത് എന്നെ അത്ഭുത പെടുത്തി .
    പക്ഷെ കാലം മാറുമ്പോള്‍ എല്ലാ ശാസ്ത്രങ്ങല്കും വന്ന അപചയം ജ്യോതിഷത്തിനും വന്നു പെട്ടിരിക്കാം .
    പലരും വിമര്സിക്കുമ്പോള്‍ ആധുനിക ശാസ്ത്രത്തിന്റെ കാരിയം മറന്നു പോകുന്നു സൂക്ഷനുക്കല്ലുടെ കാരിയം മുതല്‍ പ്രപന്ജോല്പതി വരെ പലതിനും പല സ്ഥിരങ്കങ്ങളെയും ഉപയോഗിക്കുന്നു യാതൊരു സസ്ത്രീയതയും ഇല്ലാതെ തന്നെ എന്നിട്ടും ഇരുട്ടില്‍ തപ്പല്‍ ബാക്കി .പ്രവച്ചനങ്ങുല്ലുടെ കാരിയം എടുക്കാം ഇന്ന് ഏറ്റവും കൂടുതല്‍ കൃത്രിമ ഉപഗ്രഹങ്ങുല്ലും സൂപ്പര്‍ കമ്പ്യൂട്ടര്‍ കല്ലും ആധുനിക വിവര സങ്കതിക വിദ്യയും അനവധി സെന്സോര്‍ കളും ഒക്കെ ഉപയോഗിച്ച് നടത്തുന്ന കാലാവസ്ഥ പ്രവചനത്തിന്റെ കാരിയം ആര്‍കും തന്നെ അതൃപ്തി തോന്നിക്കുന്നില്ല ,കാരണം ആരും അതത്ര ഗൌരവമായി എടുക്കിന്നില്ല എന്നുള്ളത് തന്നെ .പണ്ട് കാലത്ത് പ്രചീനാര്‍ പ്രകൃതി യെ നിരീക്ഷിച്ചു നടത്തിയ പ്രവച്ചനങ്ങേലെ കാലും ഇന്ന് എത്ര കൃത്യമായി പ്രവചിക്കാന്‍ പറ്റുന്നു ?പക്ഷെ സര്‍കാര്‍ പണം പിടുങ്ങനുള്ള ടെപര്‍ത്മെന്റ്റ്‌ ആയി ആരും അതിനെ കാണുന്നില്ല എന്നുള്ളത് തന്നെ .ഇതൊക്കെ എശുതിയത് ജ്യോതിഷം വച്ച് തട്ടിപ്പ് നടത്തുന്നവരെ വെള്ള പൂശാനല്ല,പലരും ഇതിനെ പിടിച്ചുപറി മോഷണം തുടങ്ങിയവയുമായി താരതമ്യ പെടുത്തിയപ്പോള്‍ ഒരു വിഷമം .മറ്റു ഗ്രഹങ്ങുല്ലടെ ഗുരുത്വകര്‍ശന ബലത്തിന് ഭൂമിയില്‍ മാറ്റങ്ങള്‍ വരുത്തുവാന്‍ kashiyum എന്നത് ഏവര്‍ക്കും അറിവുള്ളതാണല്ലോ അപ്പോള്‍ അവയുടെ സ്ഥാനത്തിനും പ്രസക്തിയുണ്ട് . ഇനിയും നമുക്ക് ഗ്രഹിക്കാന്‍ പറ്റാത്ത parameter കല്‍ ഇനിയും ഈ ഭൂമിയില്ലുണ്ടേ എന്ന് ആധുനിക ശാസ്ത്രം തന്നെ പറയുന്നു .കുറഞ്ഞ അറിവ് വച്ച് നമുക്ക്കെലം സത്യാ ബുദ്ധിയോടെ വലിയ അറിവുകല്ലേ തേടി പോകാം .
    നമസ്കാരം

  68. September 20th, 2010 8:51 pm IST യ്ക്ക് കുമാരനരായണന്‍:

    അഭിപ്രായം രേഖപ്പെടുത്തുക എന്നുള്ളതിനപ്പുറം ഞാന്‍ അറിയുക എന്നുള്ളതാണ് പ്രധാനം, ആയതിനാല്‍ കുറിപ്പുകള്‍ക്കപ്പുറമുള്ള മനോധര്‍മത്തെ അറിയാനായി
    കുമാരനരായണന്‍

  69. September 21st, 2010 12:43 pm IST യ്ക്ക് Sabita:

    എല്ലാം ശരിയാണ്!അല്പഞ്ഞനികളായ ജ്യോതിഷികളെ ഓടികേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അതിനു നിയമം കൊണ്ട് വരുകയാണ് വേണ്ടത്.
    വേറൊരു കാര്യം അമ്പലത്തില്‍ വഴിപാട്‌ കഴിപ്പികുന്നത് കൊണ്ട് ഗുണം ഉണ്ടോ?

  70. September 21st, 2010 6:30 pm IST യ്ക്ക് nirmala:

    അമ്പലത്തില്‍ വഴിപാടു കഴിക്കുമ്പോള്‍ , പാല്പയസമാനെങ്കില്‍,അല്ല, ത്രിമധുരമോ, ഉണ്ണിയപ്പമോ,കടളിപ്പഴാമോ വല്ലതുമാണെങ്കില്‍ , നമുക്ക് കഴിക്കാം,
    അറ്ച്ചനയോ, പൂജയോ ,നീരാന്ജനമോ, മൃത്യുന്ജയഹോമാമോ പാലഭിഷേകാമോ ഒക്കെയാണെങ്കില്‍ നമുക്ക് തൊഴാം.ഇതൊക്കെ ചെയ്യുമ്പോള്‍ കയ്യിലുള്ള പൈസ ചിലവാക്കാന്‍ കുറേശ്ശെയായി നാം പഠിക്കുകയും ചെയ്യുന്നു. പഞ്ച യജ്ഞത്തിനുള്ള പൈസ കൊടുത്തതുമായി. വഴിപാടു കഴിച്ചല്ലോ എന്നൊരു മനസ്സുഖം ഉണ്ടാകുന്നതുമാണ്

  71. September 21st, 2010 6:40 pm IST യ്ക്ക് nandana:

    Sabita
    അമ്പലത്തില്‍ വഴിപാട്‌ കഴിപ്പികുന്നത് കൊണ്ട് ഗുണം ഉണ്ടോ?
    ഒരു ഗുണവും ഇല്ലെന്ന് മാത്രമല്ല കയ്യിലെ കാശ് തീരുമ്പോൾ നിര്‍ത്തുകയും ചെയ്യും.
    പിന്നെ പാവപ്പെട്ടവര്‍ക്ക് ഇത്തിരി ഭക്ഷണം കിട്ടിയാൽ അവരുടെ വിശപ്പ് അടങ്ങും.!!!

  72. September 21st, 2010 7:23 pm IST യ്ക്ക് ശ്രീ (sreyas.in):

    വഴിപാട് വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ദയവായി ശ്രേയസ് ചര്‍ച്ചാവേദി സന്ദര്‍ശിക്കുക. വഴിപാടുകള്‍ എന്തിനാണ്?

  73. October 2nd, 2010 12:18 am IST യ്ക്ക് അനില്‍ വി നായര്‍:

    സഹോദരരെ …
    എന്റെ അഭിപ്രായത്തില്‍ ഒരാളുടെ ജാതകം നോക്കുമ്പോള്‍ അയാളുമായി ബന്ധപെട്ടവരുടെ കൂടെ ജാതകം നോക്കണം .. കാരണം ഒരു കുട്ടി ജനികുമ്പോള്‍ പിതാവ് അല്ലെങ്കില്‍ മാതാവ് ഇവര്‍ക്കെ ദോഷം എന്ന് ജാതകത്തില്‍ കാണുന്നു എന്നിരിക്കെ ജാതകത്തില്‍ പറയുന്ന കാലയളവില്‍ അവര്‍ക്കെ ഒരു ദോഷവും സംഭവിക്കുന്നില്ല മറിച്ച് അവര്‍ക്കെ ആ കാലയളവില്‍ നല്ലത് സംഭവിക്കുന്നു കാരണം ആ കാലയളവില്‍ മാതാവിനും പിതാവിനും നല്ല സമയമായിരുന്നു അപ്പോള്‍ ഇത് മനസിലാക്കാതെ കുട്ടിയുടെ ജാതകം നോക്കിയത് ശെരി അല്ല എന്നാ നിഗമനത്തില്‍ എത്തുന്നു അവര്‍ , അത് കൊണ്ട് എന്റെ അഭിപ്രായം ഇതാണ് ഒരാളുടെ ജാതകം നോക്കുമ്പോള്‍ മറ്റുള്ളവരുടെയും പറ്റുമെങ്കില്‍ പരിഗണിക്കുക എന്നാല്‍ ഒരു 80 ശതമാനമെങ്കിലും എങ്കിലും ജാതകം ശെരി ആകും … ഇതേ എന്റെ ഒരു അഭിപ്രായമാണ് തെറ്റുണ്ടെങ്കില്‍ സദയം ക്ഷമിക്കുക …

  74. October 3rd, 2010 5:10 am IST യ്ക്ക് രാധാകൃഷ്ണന്‍ നായര്‍:

    പ്രിയ മിത്രമേ,
    ശ്രീ അനില്‍ നായരുടെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു. എന്നാല്‍, എല്ലായ്പ്പോഴും അങ്ങനെ വേണമെന്നില്ല; അത് ചിലപ്പോള്‍ സാധ്യവുമല്ല. കുഞ്ഞുങ്ങളുടെ ജാതകം നോക്കുമ്പോള്‍ പലപ്പോഴും അവരുടെ രക്ഷകര്‍ത്താക്കളുടെ ജനനത്തീയതിയം സമയവും മറ്റും ശരിയായി കിട്ടണമെന്നില്ല. എന്നാല്‍ പരിണയ വിധി (വിവഹപ്പൊരുത്തം) യും മറ്റും
    നോക്കുമ്പോള്‍ രണ്ടു ജാതകങ്ങളും കൂടിയേ കഴിയൂ താനും. ശരിയായ ജാതകങ്ങള്‍ കിട്ടുമെങ്കില്‍ അത്രയേറെ വേണ്ടപ്പെട്ടവരുടെ ജാതകങ്ങള്‍ ഒരുമിച്ചു നോക്കുന്നത് ഫലം പറയാന്‍ സഹായകമാകാം. സൂക്ഷ്മമായി ഭാവാല്‍ ഭാവം ചിന്തിച്ചാല്‍ ബന്ധു ജാതകങ്ങള്‍ ഇല്ലാതെയും ചിലപ്പോള്‍ ഫലങ്ങള്‍ ശരിയായി കിട്ടാം; ഉറച്ച ദൈവികാടിസ്ഥാനമുന്ടെങ്കില്‍.
    സവിനയം ,
    രാധാകൃഷ്ണന്‍ നായര്‍

  75. October 4th, 2010 12:59 pm IST യ്ക്ക് seetha:

    സഞ്ചിതഫലം പേറി വരുന്നവന്‍ പ്രാരബ്ധലോകത്ത് വിവേകം ഉപയോഗിച്ച് സമബുദ്ധി കൈവരിക്കണം.അപ്പോള്‍ ആഗാമി കുറയും. ആഗാമി. എപ്പോള് തീരുന്നുവോ അപ്പോഴാണ് ജന്മം ഇല്ലാത്ത മോക്ഷപ്രാപ്തിയില് എത്തുന്നത്. അതുവരെ വീണ്ടും വീണ്ടും നാനാതരത്തിലുള്ള ജന്മങ്ങള് എടുക്കും.. അതിനാണ് നമുക്ക് വിവേകം തന്നത്.
    പിന്നെ എല്ലാവരും അംബാനിമാരാവില്ല. ജ്യോതിഷത്തില്‍ അച്ഛനമ്മമാരുടെ ജീവിതനിലവാരം കണക്കിലെടുക്കെണ്ടിയിരിക്കുന്നു, ദരിദ്രനായ ഒരു പിതാവിന്ജനിക്കുന്ന പുത്രന്റെ ജാതകത്തില്‍ ധനികനാകും എന്ന് കണ്ടാല്‍ അച്ഛനെക്കാള്‍ ധന സ്ഥിതി ഉണ്ടായിരിക്കും എന്നേ ഉള്ളു.

  76. October 5th, 2010 9:30 am IST യ്ക്ക് സബിത:

    അച്ഛനമ്മമാരുടെ ജിവിതനിലവാരവുമായി പുത്രന്റെ ജാതകത്തിനു ബന്തമുന്ടെന്നു പറയുന്നതിനോട് യോജിക്കാന്‍ ബുദ്ധിമുട്ടുണ്ട്.പിന്നെ ജാതകം നോകേണ്ട ആവശ്യം ഇല്ലല്ലോ?സ്വയം തിരുമാനിച്ചാല്‍ പോരെ?ഗണ പൊരുത്തം ഇല്ലെങ്കില്‍ ജാതകം തമ്മില്‍ ചേരുമോ?

  77. October 5th, 2010 11:21 pm IST യ്ക്ക് രാധാകൃഷ്ണന്‍ നായര്‍:

    ആ അച്ഛനമ്മമാര്‍ ആ പുത്രന്റെത് തന്നെയാണെങ്കില്‍ ബന്ധം കാണാതിരിക്കില്ല. അത് തികച്ചും ശാസ്ത്രോചിതവുമാണ്. അനേക പൊരുത്തങ്ങളില്‍ ഒന്ന് മാത്രമാണ് ഗണ പൊരുത്തം. മറ്റു നല്ല പൊരുത്തങ്ങള്‍ ഉണ്ടെങ്കില്‍ ഗണ പൊരുത്തം വേണമെന്നില്ല.
    പരിണയ വിധിയില്‍ നക്ഷത്ത്ര പൊരുത്തത്തെക്കാള്‍ പ്രാധാന്യം കൊടുക്കേണ്ടത് ആയുര്‍ദൈര്‍ഘ്യം, ജാതകച്ചേര്‍ച്ച, സന്താനഭാഗ്യം എന്നിവ ചിന്തിക്കുന്നതില്‍ ആയിരിക്കണമെന്നാണ് ഈ ഉള്ളവന്റെ എളിയ അഭിപ്രായം.
    സവിനയം,
    രാധാകൃഷ്ണന്‍ നായര്‍.

  78. October 6th, 2010 1:25 pm IST യ്ക്ക് sreeja2:

    No planet or star can affect a spiritually empowered mind.
    Such a positive and strong mind leads to positive surroundings and events in life.

  79. October 6th, 2010 1:28 pm IST യ്ക്ക് sreeja2:

    സീത പറയുന്നത് ശെരി എന്ന് തോന്നുന്നു.

  80. October 11th, 2010 10:56 pm IST യ്ക്ക് അനില്‍ വി നായര്‍:

    പ്രിയപെട്ടവരെ ….
    ഇവിടെ പലര്‍ക്കും ഒരു സംശയം ഒരേ ഗ്രഹനിലയില്‍ ജനിച്ചവര്‍ പലരീതിയില്‍ അല്ലെ എന്നൊക്കെ … ശെരി ആണ് എന്നാല്‍ ഒരു കാരിയം എല്ലാവരും മറക്കുന്നു .ഓരോ മനുഷ്യരും ജനിക്കുമ്പോള്‍ അവന്റെ പൈതൃകം പ്രേത്തെകിച്ചു രക്ത ബന്ധം ,കുലം,സംസ്ക്കാരം,ഭാഷ അങ്ങനെ പലതും … മാത്രവും അല്ല ഒരു സൃഷ്ട്ടി നടക്കുമ്പോള്‍ ആ സമയത്തെ പിതാവിന്റെയും മാതാവിന്റെയും മാനസിക നില വളരെ പ്രധാനപെട്ട ഒരു വിഷയം ആണ് , രാജകുലത്തില്‍ ജനിച്ചവനും യാച്ചകകുലത്തില്‍ ജനിച്ചവനും ഒരെ ഗ്രഹനില ആയിരുനാലുന്നാലും അനുഭവങ്ങള്‍ പലതായിരിക്കും , ഏതു പൈത്രുകത്തിലാണ് നാം ജനിക്കുന്നത് എന്നുള്ളത് നമ്മുടെ കര്‍മ്മഫലങ്ങളെ ആശ്രയിച്ചിരിക്കും …. അപ്പൊ സോഭാവികമായി ഒരു സംശയം ഉണ്ടാകാം ” പിന്നെ ഗ്രഹനില കൊണ്ടേ വല്ല്യ കാരിയം ഉണ്ടോ എന്ന് ” തീര്‍ച്ചയായും ഉണ്ട് ..ഒരെ സമയം അമേരിക്കയില്‍ ജനിച്ചവന്റെ സംസ്ക്കാരം ആയിരിക്കില്ല കേരളത്തില്‍ ജനിച്ചവന്റെ …. കേരളത്തില്‍ ജനിച്ച ഒരു കുട്ടി പിതാവിനെ അച്ഛാ എന്ന് വിളിക്കുമ്പോ അമേരിക്കയില്‍ ജനിക്കുന്ന കുട്ടി പിതാവിനെ ഡാഡി എന്ന് വിളിക്കുന്നു വിത്യാസം മനസിലാക്കുക … ഗ്രഹനില നോക്കുമ്പോള്‍ നമ്മള്‍ വന്ന വഴി കൂടി മനസിലാക്കുക … അതിനെ ചുറ്റിപറ്റി മാത്രമേ നമുക്ക് കിട്ടുന്ന അനുഭവങ്ങളും ഇത് എന്റെ ഒരു അഭിപ്രായം ആണേ കേട്ടോ തെറ്റുണ്ടെങ്കില്‍ സദയം ക്ഷമിക്കുക …

  81. October 14th, 2010 11:33 am IST യ്ക്ക് seetha:

    തീര്‍ച്ചയായും. അനില്‍. വി. നായര്‍ പറഞ്ഞത് പൂര്‍ണമായും ശരിയാണ്, ഞാന്‍ ഇത് നേരത്തെ തന്നെ പോസ്റ്റ്‌ ചെയ്തതുമാണ്. മാത്രമല്ല, പൂര്‍വജന്മസംസ്കാരവും, വാസനയും, അച്ഛനമ്മമാരുടെ പരിസ്ഥിതിയും,കാലദേശ നിയന്ത്രിതവുമാണ് ജ്യോതിഷത്തിന്റെ അളവുകള്‍.

  82. October 14th, 2010 1:21 pm IST യ്ക്ക് സീത:

    ശ്രീ വി.ബി.രാജന്‍,
    തന്റെ മുജ്ജന്മ പാപ-പുണ്യങ്ങള്‍ (സ്വര്‍ഗ്ഗ-നരകങ്ങള്‍) അനുഭവിച്ചു തീര്‍ക്കാനുള്ളതിനാല്‍ ഒരു പ്രത്യേക സമയത്ത് ( ഗ്രഹനില) ഒരു ആത്മാവ് ഒരു ശരീരത്തെ സ്വീകരിക്കുന്നു. അപ്പോള്‍ ഗ്രഹങ്ങള്‍ എവിടെ നില്‍ക്കുന്നുവോ, അതാണ്‌ ഗ്രഹനില.

  83. October 14th, 2010 11:21 pm IST യ്ക്ക് രാമകൃഷ്ണണ്‍:

    ജ്യോതിഷം പഠിക്കുകയോ പഠിക്കാന്‍ ശ്രമിക്കുകയോ ചെയ്യാതെ വടിവെച്ചുവാതലടക്കുന്ന വിദ്യ എന്തിനാണ്. ആ‍ചാര്യസ്വാമികൾ പരകായപ്രവേശം ചെയ്തത് എന്തിനായിരുന്നു?

  84. October 22nd, 2010 9:32 pm IST യ്ക്ക് നാഗാനന്ദന്:

    മാഷേ….ഈ ലോകത്ത് നെഗറ്റീവും പോസിറ്റീവും ഉണ്ട്..അത് എവിടയൊക്കെ എങ്ങനെ എന്ന് അനുഭവങ്ങളില് കൂടി നമുക്ക് മനസ്സിലാവും. ഈ ലോകത്ത് നാം കാണുന്ന എല്ലാ വസ്തുക്കളും (നല്ലതും , ചീത്തയും) ഉള്ളതുതന്നെയാണ്. അവ ചില പ്രത്യേക സാഹചര്യങ്ങളില് നാം പോലും അറിയാത് ഈ നല്ലതിലും ചീത്തയിലും അകപ്പെടാറുണ്ട്. അവയ്ക്ക് കാരണങ്ങള് ഇല്ല. ഉണ്ടെങ്കിലും നമുക്ക് അത് കണ്ടെത്താന് കഴിയില്ല. ഓരോ ശാസ്ത്രത്തെയും നമുക്ക് എടുത്ത് നോക്കുകയാണെങ്കില് ഒരിക്കലും സാധരണക്കാരനായ ഒരു മനുഷ്യന് അവ ഉണ്ടാക്കാന് സാധിച്ചെന്ന് വരില്ല. വിധി ഉള്ളവന് അവന്റെ കടമ ചെയ്യുന്നു. അത് അനുഭവിക്കാനും അതിന്റേതായ വിധി ഉണ്ട്. ഒരു കടയില് ഒരു ലഡു ഉണ്ടാക്കി വച്ചാല് അത് ആര് കഴിക്കുന്നു അവനേയും ആരും കഴിച്ചില്ലെങ്കില് അത് നശിക്കുന്നു. നശിക്കന്നത് കഴിക്കുന്ന (പൂപ്പല്) ബാക്ടീരിയയും മറ്റും ഈ ഭൂമിയില് തന്നെപ്രകൃതി പ്രോഗ്രാം ചെയ്ത് വച്ചിട്ടുണ്ട്. അങ്ങനെ ഒരു അണു മുതല് നീലതിമിംഗലംവരെയുള്ള ജീവികളുടേയും മറ്റും എല്ലാ കാര്യങ്ങളും ആ ശക്തി (അതിനെ ശക്തി എന്നേ പറയാന് കഴിയു) ചെയ്തു വച്ചിട്ടുണ്ട്. പിന്നെ നാം എന്തിന് ടെന്ഷന് അടിക്കണം..പിന്നെ ടെന്ഷന് അടിക്കാനാണ് വിധി എങ്കില് അങ്ങനെ…….എല്ലാത്തിനും ഉപരി ഒന്നേ ഈ ലോകത്ത് ഉള്ളു അത് (((വിധി)))) അത് മാത്രം…അതില് വിശ്വസിക്കു..വിശ്വസച്ചാലും ഇല്ലെങ്കിലും നടക്കാനുള്ളത് നടക്കും……….

  85. October 25th, 2010 6:06 pm IST യ്ക്ക് നിര്‍മല:

    ശെരിയാണ്…

  86. October 25th, 2010 8:05 pm IST യ്ക്ക് parthan:

    ജ്യോതിഷസംബന്ധിയായ ഈ ചര്‍ച്ച തുടരുന്നത് ഇപ്പോഴാണ് ശ്രദ്ധിച്ചത്‌.
    ഉമേഷ്ജിയുടെ പോസ്റ്റ് കണ്ടപ്പോൾ ജ്യോതിഷത്തെക്കുറിച്ച് ലൈവ് ആയ ഒരു ബ്ലോഗ് പോസ്റ്റ് ഇടണം എന്നു കരുതിയതായിരുന്നു. അതിന് എനിക്ക് വിശ്വാസമുള്ള ജ്യോത്സ്യ സുഹൃത്ത് സഹായിക്കാമെന്നും ഏറ്റിരുന്നതാണ്. ഞങ്ങൾ തമ്മിലുള്ള അഭിമുഖം തീരുമാനിച്ചിരുന്നതിന്റെ തലേന്ന് (തിരുവോണദിവസം – ൨൩-൦൮-൨൦൧൦) അദ്ദേഹം ഹൃദയാഘാതത്താൽ മരിച്ചു. അതുകൊണ്ട് അദ്ദേഹത്തിനെ പ്രവചനത്തിന്റെ രീതി ജനങ്ങളിലെത്തിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ ഞാൻ തയ്യാറാക്കി വെച്ചിരുന്ന ലേഖനം പോസ്റ്റു ചെയ്യാൻ കഴിഞ്ഞില്ല. ശാസ്ത്രവാദികൾക്കും ജ്യോതിഷത്തെ കണ്ണടച്ച് എതിര്‍ക്കുന്നവര്‍ക്കും ഒരു മറുപടി കൊടുക്കുക എന്നതായിരുന്നു ഉദ്ദേശം. ഇപ്പോഴും അദ്ദേഹത്തിന്റെ വിയോഗത്താലുണ്ടായ ആഘാതം എന്നിൽ നിന്നും വിട്ടു മാറിയിട്ടില്ല. ആധികാരികമായി എനിക്കും ജ്യോതിഷം വശമില്ല. എങ്കിലും ചില കാര്യങ്ങൾക്ക് സാമാന്യയുക്തിയിൽ മറുപടി പറയാം എന്നു കരുതുന്നു.

    അംബാനി ജനിച്ചപ്പോൾ ജനിച്ച എല്ലാവരും അംബാനിമാരാവുന്നില്ല എന്ന പരാമര്‍ശം കണ്ടു. ജാതകൻ ഭൂജാതനായ സ്ഥലത്തെ ഗ്രഹ-നക്ഷത്രങ്ങളുടെ നിലകൾവെച്ചാണ് ഒരു ജാതകം ഗണിക്കുന്നത്. അതിൽ തെറ്റ് വരുന്നത് ഗണിതജ്ഞന്റെ നിരീക്ഷണക്കുറവും. 12 രാശികളിലെ ഒരു രാശിക്ക് 30 ഡിഗ്രിയാണ് ഉള്ളത്. അതിനെ വീണ്ടും 60 ഭാഗങ്ങൾ ആക്കി വിഭജിക്കാവുന്ന ഗണനക്രിയകൾ ഈ ജ്യോതിഷത്തിൽ ഉണ്ട്. അപ്പോൾ ഒരു രാശിയിൽ 1800 (30×60=1800 ) സ്ഥലങ്ങൾ (point) സുക്ഷ്മമായി കാണിക്കാം. അങ്ങിനെ നോക്കിയാൽ ഒഴുകുന്ന വെള്ളത്തിൽ രണ്ടു പ്രാവശ്യം മുങ്ങാൻ കഴിയില്ല എന്ന തത്വം വെച്ച് ഒരു സ്ഥലത്ത് രണ്ടു ജനനം അസാധ്യമാണ്. പിന്നൊരു കാര്യം. എന്റെ സുഹൃത്ത് പറയുന്നതാണ്; ആധുനിക കാലത്ത് കുട്ടികൾ ഭൂജാതരാകുന്നില്ല. അധികവും ഭൂമിയിൽ നിന്നും രണ്ടും മൂന്നും നിലകളുള്ള ആശുപത്രിയിലെ പ്രസവമുറികളിലാണ് ജനിക്കുന്നത്.

  87. October 30th, 2010 12:27 pm IST യ്ക്ക് pavanasuthan:

    ജ്യോതിഷത്തെ പറ്റിയുള്ള താങ്കളുടെ നിരീക്ഷണം എനിക്ക് വളരെ ശരിയായി തോന്നുന്നു, ജ്യോതിഷം ഒരു ശാസ്ത്രം ആയിരിക്കാം ഞാന്‍ അതിനെ ബഹുമാനിക്കുന്നു, പക്ഷെ ജ്യോതിഷത്തിനും എത്രയോ മുകളിലാണ് നമ്മുടെ ഈശ്വരീയ സങ്കല്‍പ്പം. ഈശ്വരാരധനയിലൂടെ നമുക്ക് എല്ലാ പ്രവചനവും മാറ്റി മറിക്കാന്‍ കഴിയും, അതിനുള്ള മാര്‍ഗങ്ങളും ഗുരുപരമ്പര നമുക്ക് വെളിവാക്കി തന്നിട്ടുണ്ട്.
    താങ്കളുടെ നിരീക്ഷണത്തെ ഞാന്‍ അഭിനന്ദിക്കുന്നു.

  88. November 1st, 2010 1:28 am IST യ്ക്ക് asoka narayanan:

    നമസ്തെ,
    ചര്‍ച്ച കെങ്കേമം. Much ado about nothing!
    കഴിഞ്ഞ 20 വര്‍ഷമായി ജ്യോതിഷം പഠിക്കുന്ന, അത്യാവശ്യം കൈകാര്യം ചെയ്യുന്ന ഒരു വ്യക്തി ആണ് ഞാന്‍. ജ്യോത്സ്യം മാത്രമല്ല തന്ത്രം, വാസ്തു, ആയുര്‍വേദം, കളരി, മര്‍മ വിദ്യ തുടങ്ങി എല്ലാ occult വിദ്യകളിലും താല്‍പ്പര്യം ഉണ്ടായി. പലതും ആധികാരികമായി പഠിച്ചു. പ്രയോഗിക്കാന്‍ ശ്രമിച്ചു. എങ്ങെനെയെന്നാല്‍, ജ്യോതിഷം ക്ലാസ്സില്‍ പോയി 5 വര്‍ഷം പഠിച്ചു. പിന്നെ MA ജ്യോതിഷം പഠിക്കാനായി ഹൈദരാബാദ് Potti Sreeramulu University യില്‍ Enrole ചെയ്തു. നല്ല രീതിയില്‍ പാസ്സാവുകയും ചെയ്തു. തിരുവനന്തപുരത്തെ ഒരുമാതിരി എല്ലാ ജ്യോത്സ്യന്‍മാരെയും അറിയാം. ദൂരെ നിന്ന് നിരീക്ഷിച്ചിട്ടുണ്ട്. 20 വര്‍ഷത്തിനു ശേഷം ഇപ്പോള്‍ ധൈര്യമായി പറയാം. നമുക്ക് പറ്റിയ പണിയല്ല.

    ഇതിലൊക്കെ സത്യം ഉണ്ടോ? എന്ന് ചോദിച്ചാല്‍ , എന്താണ് സത്യം എന്നത് കൊണ്ട് താങ്കള്‍ ഉദ്ദേശിക്കുന്നത്? എന്ന് മറു ചോദ്യം ചോദിക്കേണ്ടി വരും. ആപേക്ഷികമായി ഒക്കെ സത്യം ! ആത്യന്തികമായി കള്ളം ! നമ്മുടെയൊക്കെ ജീവിതം പോലെ !! വിഷയത്തിലേക്ക് വരാം.

    Astronomy ഇന്ദ്രിയ പ്രത്യക്ഷം.
    Basic data is obtained through satellite. This data is modified as per requirement of school of astrology.Each school follows a different method.Astrological predictions are based on this modified Astronomical data and the principles as mentioned in old texts. basic inputs ആയ, earth and‌ other heavenly bodies, അവയുടെ position, angular distance , incidence, place, time, Gravitational pull, strength ഒന്നിനെ പറ്റിയും അഭിപ്രായ ഐക്യം ആര്‍ക്കും ഒരുകാലത്തും ഇല്ല. data modification നെ പറ്റിയുള്ള തര്‍ക്കങ്ങളും തീര്‍ന്നിട്ടില്ല. പിന്നല്ലേ data interpretation!!

    interpretation നു ആധാരമായ principles പരാശരന്റെ കാലം തൊട്ടു ഉണ്ട്. അതിനു മുമ്പും ഉള്ളതായി പറയുന്നു. (യവനന്‍( വെള്ളക്കാരന്‍) ഒരു ആചാര്യന്‍ ആണ്.) അടുത്ത കാലത്ത് ഒന്നും ആരും basic principles കണ്ടു പിടിച്ചതായി അറിവില്ല. കൃഷ്ണ മൂര്‍ത്തി പദ്ധധിയില്‍ പോലും പുതിയ basic principles ഇല്ല. പഴയ principles തന്നെ ഒരുപാട് ഉണ്ട്. മതാന്തരവും ഒരു അംഗീകൃത സത്യം ആണ്. ഇന്ത്യയില്‍ തന്നെ അനേകം systems of astrology നിലവില്‍ ഉണ്ട്.

    കേരളത്തിലെ രീതിയല്ല, തമിഴ്നാടില്‍, അതല്ല വടക്കേ ഇന്ത്യയില്‍ ! പേര്‍ഷ്യന്‍ astrology വേറെ western astrology വേറെ. എല്ലാവരും അവരുടെ രീതിയാണ് ശരി എന്ന് ആണയിടുന്നു. ഒരേ data ഒരുപാട് തരത്തില്‍ വ്യാഖ്യാനിക്കാം എന്ന് അര്‍ത്ഥം. conflicting ആയ results കിട്ടുക സാധാരണം. data തന്നെ തര്‍ക്ക വിഷയം ആയാല്‍ പിന്നെ result നെ പറ്റി പറയാനുണ്ടോ? ചര്‍ച്ച എങ്ങും എത്തുകില്ല. കുരുടന്മാര്‍ ആനയെ “കണ്ടിട്ട്” തര്‍ക്കിക്കും പോലെ. അത് ജ്യോത്സ്യന്റെ കുറ്റമല്ല.

    വരാഹ മിഹിര ആചാര്യന്‍ തുടക്കത്തിലേ പറയുന്നുണ്ട് “അഹോരാത്രം” ആണ് വിഷയം. ആര്‍ക്കും ആദിയും അറിഞ്ഞുകൂടാ അന്ത്യവും അറിഞ്ഞു കൂടാ. അതിനാല്‍ അവ ലോപിച്ച് നടുക്കുള്ള ” ഹോര” മാത്രമേ ജ്യോതിഷത്തില്‍ ഉള്ളൂ

    എല്ലാവരുടെയും ചോദ്യം ഈ ഇല്ലാത്ത,അറിഞ്ഞു കൂടാത്ത ആദി അന്ത്യങ്ങളെ കുറിച്ചാണ്. പാവം ജ്യോത്സ്യന്‍ എന്ത് ചെയ്യും? ജ്യോത്സ്യന്‍ ഊഹോപോഹ പടു ആയിരിക്കണം എന്നും പറഞ്ഞിട്ടുണ്ട്. പ്രവചനത്തില്‍ ജ്യോത്സ്യന്റെ ഈ സാമര്‍ഥ്യവും ഒരു പ്രധാന ഘടകം ആണ്, (ഇന്നത്തെ കാലത്ത് പലര്‍ക്കും ഇത് മാത്രമേ കൈ മുതലായിട്ടുള്ളൂ – കൂട്ടത്തില്‍ രണ്ടു ശ്ലോകവും!!!)

    അത് കൊണ്ട് ഏതു തലത്തില്‍ നിന്നാണ് ചോദ്യവും ഉത്തരവും എന്ന് ആദ്യം തീരുമാനിക്കണം. അതിനനുസരിച്ചുള്ള സത്യം ജ്യോതിഷത്തിലൂടെ തെളിയും!

    ഈ വക വിഷയങ്ങളില്‍ എല്ലാത്തിനും യുക്തി കണ്ടെത്താന്‍ ശ്രമിക്കണ്ട. പ്രപഞ്ചം ഇന്ദ്രിയ അനുഭവം ആണെങ്കിലും എല്ലാ അനുഭവങ്ങളും എല്ലാ ഇന്ദ്രിയങ്ങള്‍ക്കും എപ്പോഴും വഴങ്ങി നില്‍ക്കണം എന്ന് മനസ്സ് കൊണ്ട് വാശി പിടിക്കരുത്.

    മനസ്സില്‍ കയറാത്തവ ധാരാളം ബാക്കി നില്‍ക്കും. മനസ്സ് തന്നെ ഒരു വലിയ കള്ളം ആണ്. ശുദ്ധ തട്ടിപ്പ്!! ഇവിടെ, ഈ പ്രപഞ്ചത്തില്‍ ഒന്നിനും യുക്തിയില്ല. വേദാന്തിക്ക് ആത്യന്തികമായി പ്രപഞ്ചമേ ഇല്ല. പിന്നല്ലേ ഗ്രഹവും അതിന്റെ നിലയും!!! കര്‍മമേ ഇല്ലാത്തതാണ്! ജഡം!. ജഡത്തിനു എന്ത് യുക്തി?

    സത്യം ഒന്നേ ഉള്ളൂ എന്നറിഞ്ഞാല്‍ ഈ ചര്‍ച്ചയില്‍ സജീവമായി നേരെത്തെ മുതല്‍ പങ്കെടുത്ത ചില ജ്യോത്സ്യന്മാരെ പോലെ എന്തെല്ലാമോ യുക്തികള്‍ പറഞ്ഞു ബദ്ധപ്പെടെണ്ട കാര്യം ഇല്ല. പാവങ്ങള്‍! ഇരുട്ടത്ത്‌ തപ്പി തടയുകയാണ്. എന്നിട്ട് ഇരുട്ടിനെപ്പറ്റി thesis അവതരിപ്പിക്കാന്‍ ശ്രമിക്കുന്നു. അത് സത്യമാണെന്ന് വാശി പിടിച്ചു ജന്മം വെറുതെ പാഴാക്കുന്നു? വെളിച്ചം കൊണ്ട് വരൂ , ഇരുട്ട് മാറും.

    മറ്റുള്ളവരോട്,
    ആ തരത്തില്‍ ആവശ്യം ഉള്ളവര്‍ വരട്ടെ, പോവട്ടെ. യുക്തി പറഞ്ഞും തര്‍ക്കം പറഞ്ഞും ജ്യോത്സ്യന്മാരെ വിഷമിപ്പിക്കാതിരിക്കുക. ഉദര നിമിത്തം ബഹു കൃത വേഷം എന്നറിഞ്ഞു സദയം ക്ഷമിക്കുക. അഹോ നാടകം നിഖിലവും!!
    (to be incidental- belief in astrology is not restricted to Indians, perhaps it is more prevalent in western countries, not to leave all ancient and modern civilizations.)

  89. December 7th, 2010 10:36 pm IST യ്ക്ക് നിര്‍മല:

    വിവാഹത്തിന് ജാതക പൊരുത്തം നോക്കേണ്ട ആവശ്യം ഇല്ല. എന്തെന്നാല്‍,അവനവന്റെ ജാതകം നേരത്തെ തീരുമാനിക്കപ്പെട്ടിരിക്കുന്നു.
    ഒരു കാര്യം കൂടി…ഈ ജാതകവും, അതിന്റെ ഫലങ്ങലുമെല്ലാം സ്ഥൂല ശരീരത്തെ ഉദ്ദേശിച്ചുള്ളതാണ്. സൂക്ഷ്മ ശരീരത്തിന് ഇതൊന്നും ബാധകമല്ല. എന്നാല്‍ വിവേകം ഉപയോഗിച്ച് കര്‍മയോഗതിലുടെ എല്ലാ തിക്തഫലങ്ങളും ലഘൂകരിക്കാവുന്നതാണ്..

  90. December 8th, 2010 8:58 pm IST യ്ക്ക് രാമകൃഷ്ണൻ:

    സൂക്ഷ്മ സ്ഥൂല ശരീരങ്ങളുടെ ലിംഗഭേദം വിവേചന ബുദ്ധിയോടെ വിലയിരുത്താത്തവർക്കു എന്തും എഴുതാം. ഈശ്വരാ രക്ഷിതം!

  91. December 10th, 2010 4:45 pm IST യ്ക്ക് നിര്‍മല:

    സൂക്ഷ്മത്തില്‍ എന്ത് ലിംഗഭേദം?

  92. February 21st, 2011 2:24 pm IST യ്ക്ക് sreejith v g:

    ഭഗവാനെ ഓര്‍ത്തു ആരും വഴക്കുണ്ടാക്കരുതെ പ്ലീസ്

  93. February 22nd, 2011 5:33 pm IST യ്ക്ക് parthan:

    ശ്രീ .അശോക നാരായണന്‍ എഴുതിയ കമന്റ് മെയില്‍ ഫോര്‍വേര്‍ഡ് ആയി കിട്ടിയിരുന്നില്ല. അദ്ദേഹം ജ്യോതിഷത്തിന്റെ ശരിയായ വശം കാണിച്ചു തന്നു.
    ജ്യോതിഷത്തെക്കുറിച്ച് ഞാൻ മനസ്സിലാക്കിയത് എന്റെ ബ്ലോഗിൽ പോസ്റ്റ് ചെയ്യുന്നുണ്ട്. ജ്യോത്സ്യന്റെ അടുത്ത് മനഃപ്പായസമുണ്ണാൻ ചെല്ലുന്നവരെ ചൂഷണം ചെയ്യുക എന്നത് അവരുടെ വയറ്റുപിഴപ്പിന്റെ ഭാഗമാണ്. എല്ലാറ്റിനും പരിഹാരം ജ്യോത്സ്യനാണെന്നു കരുതിയാൽ എല്ലാ ചതിയിലും വേഗം അകപ്പെടും. അതിന് നമ്മൾ നിന്നുകൊടുക്കാതിരുന്നാൽ ഈ പ്രശ്നങ്ങളൊന്നും ഉണ്ടാവില്ല.

    വിവാഹത്തിന്ന്‌ ജാതകം നോക്കിയാലും ഇല്ലെങ്കിലും, മുഹൂർത്തം നോക്കിയാലും ഇല്ലെങ്കിലും ജീവിതത്തിൽ അനുഭവിക്കാനുള്ളത് വഴിയിൽ തങ്ങില്ല. അതാണ് ചുറ്റുപാടിലും കാണുന്നത്. ഒരു വിവാഹ ആലോചന ആർക്കും മനപ്രയാസമില്ലാതെ എളുപ്പത്തിൽ വെണ്ടെന്നു വയ്ക്കാനുള്ള ഒരു സൂത്രപ്പണിയാണ് ഈ ജാതകം ഒത്തുനോക്കൽ. സാമൂഹികമായ പ്രസക്തി അതിനുണ്ട്.

  94. March 4th, 2011 12:53 pm IST യ്ക്ക് Gopakumar:

    ഇപ്പോള്‍ ജനനസമയം കൊടുത്താല്‍ കമ്പ്യൂട്ടര്‍ ജാതകം റെഡി.കാരണം ജോതിഷം ഗണിതം ആണ്. അതിനാല്‍ ഒരാള്‍ ഗണിക്കുന്നതിനെകള്‍ കൃത്യമായി അത് കിട്ടും. ശരിയാണോ?
    -
    ഇനി നമ്മള്‍ അംബാനിയുടെ ജാതകം(ഏതെങ്കിലും ഒരു ജാതകം എന്ന്) രണ്ടു കോപ്പി എടുത്തു വ്യത്യസ്ത ദിവസങ്ങളില്‍ ഒരു ജ്യോതിഷിക്ക് കൊടുത്താല്‍ ഒരേ പോലെ ഭാവി ഇരിക്കുമോ. കമ്പ്യൂട്ടര്‍ ജ്യോതിഷത്തില്‍ ഇത് ഒരു പോലെ തന്നെയല്ലേ കിട്ടതുള്ള്.
    -
    ജ്യോതിഷി ഒരേ പോലെ പറഞ്ഞില്ലെങ്കില്‍ എന്ത് അടിസ്ഥാനത്തില്‍ ആണ് വ്യത്യസ്തമായത്? പൂര്‍വ ജന്മം ഗ്രഹനിലയില്‍ എങ്ങിനെ ഉണ്ടാകും? ജനനസമയം,സ്ഥലം,ദിവസം ഉണ്ടെങ്കില്‍ ഇന്ന് ജാതകം റെഡി,കാരണം ജ്യോതിഷം ഗണിതം ആണ്. ഇനി പൂര്‍വ ജന്മം ഗ്രഹനിലയില്‍ ഉണ്ടെങ്കിലും ഒരേ സമയത്ത് ജനിച്ചവര്‍ക് ഗ്രഹനിലയും ഒരേപോലെയല്ലേ ഉള്ളത്? അപ്പോള്‍ അവരുടെ പൂര്‍വ ജന്മവും ഒരേ പോലെയാണോ?
    -
    സംസ്കാരം പ്രധാനമെന്ന് പറഞ്ഞല്ലോ. ഗ്രഹനിലയില്‍ സംസ്കാരം രേഖപെടുതില്ല.ഇതിനായി സാധാരണ ജ്യോതിഷികള്‍ ചെയ്യുന്നത് ജതകോം കൊണ്ടുവരുന്നവരെ ലക്ഷണ ശാസ്ത്രത്തിലൂടെ മനസിലാകുകയാണ്. ആണോ?
    ഇതിനുത്തരം അറിയാന്‍ വേണ്ടി ആഗ്രഹമുള്ളത്‌ കൊണ്ടാണ് മുകളില്‍ ചോദിച്ച ചോദ്യം എടുത്തെഴുതിയത്. ജ്യോതിഷത്തിനെ സാധൂകരികാന്‍ ഈ ഉത്തരം ആവശ്യമാണ്.

    അംബാനിയുടെ ചോദ്യത്തിന് നല്ലോരുത്തരം കിട്ടിയില്ല.

  95. March 4th, 2011 3:55 pm IST യ്ക്ക് Gopakumar:

    1 ” 12 രാശികളിലെ ഒരു രാശിക്ക് 30 ഡിഗ്രിയാണ് ഉള്ളത്. അതിനെ വീണ്ടും 60 ഭാഗങ്ങൾ ആക്കി വിഭജിക്കാവുന്ന ഗണനക്രിയകൾ ഈ ജ്യോതിഷത്തിൽ ഉണ്ട്. അപ്പോൾ ഒരു രാശിയിൽ 1800 (30×60=1800 ) സ്ഥലങ്ങൾ (point) സുക്ഷ്മമായി കാണിക്കാം. .” :P arthan
    അതായതു ഒരേ ജാതകം-ഗ്രഹനില കിട്ടിയാലും അതിനു 1800 സാദ്ധ്യതകള്‍ ഉണ്ട്!! ഗ്രഹനില ഒന്ന് ,ഭാവി 1800.! ചെറിയ വ്യത്യാസമേ ഉള്ളോ തികച്ചും വ്യത്യസ്തമാണോ.
    ജനന സമയത്തില്‍ ആ ഗ്രഹങ്ങളുടെ ചെരിവ് എത്ര ഡിഗ്രി ആണെന്ന് കണ്ടിട്ടാണ് കുറേകൂടി കൃത്യമായി ഗണിക്കുന്നത്. അപ്പോള്‍ ജനന സമയം,സ്ഥലം എന്നിവയും പ്രധാനമാണ്. ഗ്രഹനിലയിലെ എല്ലാ ഗ്രഹങ്ങളുടെയും ചെരിവ് നോകിയാണ് അവയുടെ സ്വാധീനം ഉണ്ടോ എന്ന് കണക്കാകുന്നത്‌? അപ്പോള്‍ ഒരേ ഗ്രഹനിലയില്‍ പോലും 2 മണിക്കൂര്‍ വരെ തെറ്റുണ്ടാകം. ഈ ചെരിവില്‍ ഒരു ഗ്രഹത്തിന് സ്വാധീനം ഇല്ലെന്നു കണ്ടാല്‍ ഭാവി മാറ്റി മറികപെടം.അപ്പോള്‍ തികച്ചും വ്യത്യസപെട്ടേകം.
    -
    അപ്പോള്‍ വെറും ഗ്രഹനില (കോളം മാത്രം,സമയമില്ലാതെ) വെച്ച് ജ്യോത്യ്സന്‍ നോക്കിയാല്‍ അയാള്‍ക് അറിവില്ലെന്നര്‍ത്ഥം.
    -
    എന്നാലും ഒരേ ആശുപത്രിയില്‍ ഒരേ മിനുട്ടില്‍ ജനിച്ചവരുണ്ടകാമല്ലോ.അപ്പോള്‍ എന്താ ചെയ്ക.
    (2 hour x 60 minute x 60 second)/1800 = 4 second!
    അതായതു 4 second നു ഉള്ളില്‍ വന്നാല്‍ ഒരേ പോലെയയെക്കാം?
    -
    2. കുലം,സംസ്കാരം ഒക്കെ മുഖലക്ഷണം വച്ച് കണക്കകം?പണ്ട് ഇത് എളുപ്പമായിരുന്നു.ഇന്ന് വളരെ പാടാണ്. അത് ജ്യോത്സ്യന്റെ കഴിവ്. “കമ്പ്യൂട്ടര്‍ ജതകത്തിനു” നു ഒന്നും ചെയ്യാനില്ല.
    3. ഈ നൂറു കണക്കിനുള്ള നിയമങ്ങള്‍ എങ്ങിനെ ഓര്‍ത്തിരിക്കും. ഒന്ന് ഉപയോഗിക്കാന്‍ മറന്നാല്‍ ഒരാളുടെ ജീവിതം പുകഞ്ഞില്ലേ? അത് ജ്യോത്സ്യന്റെ കഴിവ്. കമ്പ്യൂട്ടര്‍ ജാതകത്തില്‍ ഒരു പക്ഷെ പറ്റും.
    4. telescope ഇല്ലാതിരുന്ന ഒരു കാലത്ത് ഗ്രഹങ്ങലേം നക്ഷത്രങ്ങലേം കുറിച്ച് ഇത്രേം പഠിച്ചിരുന്ന മുനിമാരെ സമ്മതിക്കണം.
    5. ചിലര്‍ ജ്യോത്സ്യനെ കാണുന്ന സമയത്തിന് ഒരു ഗ്രഹനില ഉണ്ടാകി അത് കൂടി ചേര്‍ത്ത് പ്രവചിക്കാറുണ്ട്.അതെന്താണ്?
    5. എന്താണ് കവടി നിരത്തുന്നതിനു പിന്നില്‍?
    അപ്പോള്‍ എത്ര വരുന്നുവോ അങ്ങിനെ തന്നെ. ഉദ്ദേശിക്കുന്നത് വന്നില്ലെങ്കില്‍ വരുന്നതുവരെ കഷ്ടപെടനം. ഇത് പൂര്‍ണമായും ജ്യോതിഷിയുടെ ഭാഗ്യമല്ലേ? എത്ര കവടി ബാകി കിട്ടുന്നുവെന്നത്‌ എന്ത് അടിസ്ഥാനമുണ്ട്?ഇത് വെറുതെ ഒരു നറുക്ക് ഇടുന്നത് പോലെയാണോ?

  96. March 4th, 2011 5:31 pm IST യ്ക്ക് nirmala:

    അശോക നാരായണന്‍ പറയുന്നത് ശെരിയാണ്,,വരാഹ മിഹിര ആചാര്യന്‍ തുടക്കത്തിലേ പറയുന്നുണ്ട് “അഹോരാത്രം” ആണ് വിഷയം. ആര്‍ക്കും ആദിയും അറിഞ്ഞുകൂടാ അന്ത്യവും അറിഞ്ഞു കൂടാ. അതിനാല്‍ അവ ലോപിച്ച് നടുക്കുള്ള ” ഹോര” മാത്രമേ ജ്യോതിഷത്തില്‍ ഉള്ളൂ.
    ==================================

    എല്ലാവരുടെയും ചോദ്യം ഈ ഇല്ലാത്ത,അറിഞ്ഞു കൂടാത്ത ആദി അന്ത്യങ്ങളെ കുറിച്ചാണ്. പാവം ജ്യോത്സ്യന്‍ എന്ത് ചെയ്യും? ജ്യോത്സ്യന്‍ ഊഹോപോഹ പടു ആയിരിക്കണം എന്നും പറഞ്ഞിട്ടുണ്ട്. പ്രവചനത്തില്‍ ജ്യോത്സ്യന്റെ ഈ സാമര്‍ഥ്യവും ഒരു പ്രധാന ഘടകം ആണ്, (ഇന്നത്തെ കാലത്ത് പലര്‍ക്കും ഇത് മാത്രമേ കൈ മുതലായിട്ടുള്ളൂ – കൂട്ടത്തില്‍ രണ്ടു ശ്ലോകവും!
    ===============================================
    തന്റെ മുജ്ജന്മ പാപ-പുണ്യങ്ങള്‍ (സ്വര്‍ഗ്ഗ-നരകങ്ങള്‍) അനുഭവിച്ചു തീര്‍ക്കാനുള്ളതിനാല്‍ ഒരു പ്രത്യേക സമയത്ത് ( ഗ്രഹനില) ഒരു ആത്മാവ് ഒരു ശരീരത്തെ സ്വീകരിക്കുന്നു. അപ്പോള്‍ ഗ്രഹങ്ങള്‍ എവിടെ നില്‍ക്കുന്നുവോ, അതാണ്‌ ഗ്രഹനില..വിവാഹത്തിന് ജാതക പൊരുത്തം നോക്കേണ്ട ആവശ്യം ഇല്ല. എന്തെന്നാല്‍,അവനവന്റെ ജാതകം നേരത്തെ തീരുമാനിക്കപ്പെട്ടിരിക്കുന്നു.
    …ഈ ജാതകവും, അതിന്റെ ഫലങ്ങലുമെല്ലാം സ്ഥൂല ശരീരത്തെ ഉദ്ദേശിച്ചുള്ളതാണ്. സൂക്ഷ്മ ശരീരത്തിന് ഇതൊന്നും ബാധകമല്ല. എന്നാല്‍ വിവേകം ഉപയോഗിച്ച് കര്‍മയോഗതിലുടെ എല്ലാ തിക്തഫലങ്ങളും ലഘൂകരിക്കാവുന്നതാണ്.
    =====================================
    പൂര്‍വജന്മസംസ്കാരവും, വാസനയും, അച്ഛനമ്മമാരുടെ പരിസ്ഥിതിയും,കാലദേശ നിയന്ത്രിതവുമാണ് ജ്യോതിഷത്തിന്റെ അളവുകള്‍.. അത് കൊണ്ടു അംബാനിയുടെ അതെ സമയത്ത് വേറൊരാള്‍ ജനിച്ചാല്‍, ഗ്രഹനില അത് തന്നെയാണെങ്കിലും അനുഭവങ്ങളുടെ നിലവാരം (ഡിഗ്രി) അത് തന്നെ ആകണമെന്നില്ല…

  97. March 4th, 2011 7:35 pm IST യ്ക്ക് parthan:

    @ ഗോപകുമാര്‍:

    താങ്കൾ ഇവിടെ ചോദിച്ച ചോദ്യങ്ങൾ എന്റെ ഹൈസ്ക്കൂൾ കാലങ്ങളിൽ ചോദിച്ചിരുന്നതാണ്. ഇപ്പോൾ അത്തരം വിഢിച്ചോദ്യങ്ങൾ ചോദിക്കാറില്ല. വ്യക്തമായ മറുപടിക്കുവേണ്ടി ചോദിക്കാറുണ്ട്, അന്വേഷിക്കറുണ്ട്. മുഹൂർത്തത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് ഇവിടെ ഒരു പോസ്റ്റാക്കിയിട്ടുള്ളത് ഇതിനോടുകൂടി ചേർത്തു വായിക്കാം. എന്റെ യുക്തിയിൽ തോന്നിയിട്ടുള്ള ജ്യോതിഷത്തെക്കുറിച്ചുള്ള കാര്യങ്ങൾ ഇവിടെ പങ്കുവെക്കാം. ഓരോരുത്തരുടെയും അനുഭവങ്ങൾ പങ്കുവെച്ചാൽ അത് പരസ്പരം മനസ്സിലാക്കുകയും ചെയ്യാം. ഇനി താങ്കളുടെ ചോദ്യം: [ അതായതു ഒരേ ജാതകം-ഗ്രഹനില കിട്ടിയാലും അതിനു 1800 സാദ്ധ്യതകള്‍ ഉണ്ട്!! ഗ്രഹനില ഒന്ന് ,ഭാവി 1800.! ചെറിയ വ്യത്യാസമേ ഉള്ളോ തികച്ചും വ്യത്യസ്തമാണോ. ] ഈ 1800 സാധ്യതകൾ ഒരു ഗ്രഹത്തിന് ഒരു രാശിയിൽ ഉള്ളതാണ്. ഇതുപോലെ 12 രാശികൾ ഉണ്ട്. 7 ഗ്രഹങ്ങളും, രാഹുകേതുക്കളും, ഒരു ഗുളികനും, 27 നക്ഷത്രങ്ങളും അവയുടെ ഓരോന്നിന്റെയും രാശികളിൽ ഈ 1800 സ്ഥാനങ്ങളെ ബന്ധപ്പെടുത്തി കണക്കുകൂട്ടാൻ പറ്റിയ ഒരു കമ്പ്യൂട്ടർ ഇറങ്ങിയിട്ടുണ്ടോ എന്നറിയില്ല. ഇതെല്ലാം ശരിയാണോ എന്നു പരിശോധിക്കാൻ ഒരു ദൈവജ്ഞനുമാത്രമെ കഴിയുകയുള്ളൂ. (ഈ ദൈവജ്ഞൻ എന്താനെന്ന് വേറെ വിശദീകരിക്കേണ്ടിവരും.) ഞാൻ ജ്യോതിഷത്തെക്കുറിച്ച് യുക്തിപരമായിത്തന്നെ കുറച്ച് മനസ്സിലാക്കിയിട്ടുള്ളത്, കഴിഞ്ഞ ഓണത്തിന് മരിച്ചുപോയ സുഹൃത്തിൽ നിന്നുമാണ്. അദ്ദേഹത്തിന് കവിടിയും ജാതകവും കമ്പ്യൂട്ടറും ഒന്നും വേണ്ടായിരുന്നു. (ജാതകത്തിന്റെ തലക്കുറി ഉണ്ടെങ്കിൽ നല്ലത്, ചില ഗ്രഹങ്ങളുൾക്ക് വക്രം ഉണ്ടെങ്കിൽ അതിൽ രേഖപ്പെടുത്തിയിരിക്കും. പക്ഷെ നവാംശകം അദ്ദേഹം ശ്രദ്ധിക്കാറില്ലായിരുന്നു.) അതുകൊണ്ട് കവിടി പ്രയോഗങ്ങൾ എന്തിനാണെന്ന് എനിക്കറിഞ്ഞുകൂടാ. കണക്കുകൂട്ടാൻ എളുപ്പമാണെന്ന് കേട്ടിട്ടുണ്ട്. കവിടി വാരിക്കോരി പിടിക്കുന്നതും. ചക്രപാണി (മാള അരവിന്ദൻ) ഒരു സിനിമയിൽ ഒരു പൂവിന്റെ പേരു പറയൂ എന്നു ചോദിക്കുന്നതും ഓരോ വേലകൾ, അല്ലാതെന്തു പറയാൻ.

  98. March 6th, 2011 8:25 am IST യ്ക്ക് C.C.Subramanian:

    ഭൂമിയില്‍ പല രാജ്യങ്ങളിലും ആയി ജീവിക്കുന്നവര്‍ അവര്‍ക്ക് യോജിച്ച തത്വസംഹിതകള്‍ പിന്തുടരുന്നു.ഭാരതീയരുടെ അടിസ്ഥാനം വേദങ്ങളാണ് .വേദവിജ്ഞാനതിന്റെ ഒരു ഭാഗമാണ് ജ്യോതിഷം. ജ്യോതിഷത്തിന്റെ സംഭാവനകളാണ് ഇന്ന് നാം ഉപയോഗിക്കുന്ന വര്ഷം മാസം നക്ഷത്രം ആഴ്ച എന്നിവ.ഈ പംക്തിയില്‍ അഭിപ്രായം രേഖപ്പെടുത്തിയ ആരുംതന്നെ വൈടികരീതിയില്‍ വിദ്യാഭ്യാസം നെടിയവരല്ല. ഭാരതീയരെയെല്ലാം ക്രിസ്തയാനികലാക്കാന്‍ വേണ്ടി ൧൮൩൬ല് മെക്കാളെ കൊണ്ടുവന്നു നടപ്പിലാക്കിയ വിദ്യാഭ്യാസം നേടിയവര്‍ക്ക് തോന്നുന്ന അലര്‍ജിയുടെ കാരണം ഇതാണ്.

  99. March 6th, 2011 8:56 am IST യ്ക്ക് C.C.Subramanian:

    റഷ്യന്‍ നേതാവായിരുന്ന ലെനിന്‍ രണ്ടു ചെടികള്‍ നാട്ടു എന്നിട്ട് പറഞ്ഞു ഒന്ന് ദൈവത്തിന്റെ ഒന്ന് എന്റെതും..ദൈവത്തിനു ശക്തിയുന്റെങ്കില്‍ അദ്ദേഹത്തിന്റെ ചെടി സ്വയം വളരും എന്റെ ചെടി ഞാന്‍ വളര്‍ത്തും എന്ന്.ദൈവത്തിന്റെ ചെടി കരിഞ്ഞുപോയി അങ്ങനെ ദൈവമില്ലെന്നു തെള്ളിയിച്ചുവത്രേ….ഇതാണ് പലരും പറഞ്ഞ യുക്തി!

  100. March 6th, 2011 4:33 pm IST യ്ക്ക് parthan:

    ലെനിൻ പ്രയോഗിച്ചത് ഒരു അടിസ്ഥാനമില്ലാത്ത യുക്തിയാണ്. അദ്ദേഹത്തോട് ആരെങ്കിലും പറഞ്ഞോ ദൈവത്തിനുള്ള ചെടി നടാൻ. ദൈവത്തിന് കഴിവുണ്ടെങ്കിൽ അദ്ദേഹം നട്ട ചെടി പോലെ ഒന്ന് ദൈവം സ്വന്തമായി നട്ട് വളർത്തുന്നത് വരെ കാത്തിരിക്കേണ്ടതായിരുന്നു. ദൈവത്തിനുവേണ്ടി എന്തെങ്കിലും ചെയ്ത ആൾ തന്നെ അത് പരിപാലിക്കാനും ഉത്തരവാദിയാണ്. സ്വന്തം ഉത്തരവാദിത്ത്വത്തിൽ നിന്നും ഒഴിഞ്ഞു പോകുന്ന രീതി ആസ്തികനും നാസ്തികനും യോജിച്ചതല്ല എന്നാണ് എന്റെ അഭിപ്രായം.

  101. March 6th, 2011 4:45 pm IST യ്ക്ക് parthan:

    ഭാരതത്തിലെ വൈദികജ്യോതിഷത്തിൽ ഫലഭാഗം ഉണ്ടായിരുന്നില്ല. അത് യവനന്മാരിൽ നിന്നുമാണ് ഭാരതത്തിലെത്തിയത്. ആദ്യത്തെ ഫലജ്യോതിഷഗ്രന്ഥം വരാഹമിഹിരന്റെതാകാനാണ് സാധ്യത എന്നാണ് ഇതിനെക്കുറിച്ച് വായിച്ച് അറിഞ്ഞത്. ഇന്ന് ജ്യോതിഷം ഉഢായിപ്പാണെന്ന് (സ്യൂഡോ സയൻസ്) പറഞ്ഞ് വിമർശിക്കുന്നവർ ഈ ഉഢായിപ്പിന്റെ ഉപജ്ഞാതാക്കൾ പാശ്ചാത്യരാണെന്നത് മറച്ചു വെക്കുന്നു. എന്നിട്ട് ഭാരതത്തിലെ ഋഷിപരമ്പരയെ ഈ കാര്യവും പറഞ്ഞ് അധിക്ഷേപിക്കുന്നു. വൈദികജ്യോതിഷത്തെക്കുറിച്ച് ചില വിവരങ്ങൾ എന്റെ ജ്യോതിഷ പരമ്പരയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

  102. March 15th, 2011 1:14 pm IST യ്ക്ക് Krishnan:

    ഗണിതമെന്ന മഹത്തായ ശാസ്ത്രം നിലനില്‍ക്കുന്നത് ൧+൧ =൨ എന്ന ഒരേയൊരു വിശ്വാസത്തിന്റെ പുറത്താണ്. ആരെങ്കിലും ൧+൧= വേറെ ഏതെങ്കിലും ഒരു സംഖ്യയാണെന്ന് പറഞ്ഞാല്‍, അത് തെളിയിച്ചാല്‍ സര്‍വ ഗണിതവും അതിനെ തുടര്‍ന്നുള്ള എല്ലാ ഗവേഷണങ്ങളും തെറ്റും. ഇതു ഏതു വിഷയത്തിനും ബാധകമാണ്. അടിസ്ഥാനപരമായി നോക്കുമ്പോള്‍ സര്‍വം മായ ജഗന്മിത്ത്യഎന്ന് തന്നെ പറയാം.

  103. March 17th, 2011 4:23 pm IST യ്ക്ക് C.C.Subramanian:

    ജ്യോതിഷത്തെപ്പറ്റി ആലോചിച്ച് അന്തം വിടേണ്ട കാര്യമില്ല . അചിന്ത്യവും അരൂപവുമായ സത്ത് നിശ്ചിതമായ രൂപമെടുക്കുമ്പോള്‍ മറ്റു ചില കാര്യങ്ങളുംകൂടി നിശ്ചിതമായിത്തീരുന്നു. പുരുഷസൂക്തം ഇക്കാര്യത്തില്‍ വെളിച്ചം പകരുന്നു. നമ്മള്‍ ശാസ്ത്രം എന്ന് പറയുന്ന എല്ലാം തന്നെ നിരന്തരമായ നിരീക്ഷണത്തിന്റെ ഫലമാണ് .ഹൈഡ്രജനും ഓക്സിജനും ചേര്‍ന്ന് വെള്ളമുന്ടാകുന്നു എന്ന് പറയുന്നു .പക്ഷെ എല്ലായ്പോഴും അങ്ങനെയല്ല സംഭവിക്കുന്നത്‌ ഉദാഹരണമായി ഹൈഡ്രജന്‍പെരോക്സിദ് .രാഷ്ട്രീയം, സാഹിത്യം ,ധനതത്വം ഇങ്ങനെ എത്രയോ ശാസ്ത്രങ്ങള്‍. നാം അംഗീകരിക്കുന്നു .പക്ഷെ ജ്യോതിഷത്തെ എതിര്‍ക്കാന്‍ നമുക്ക് നൂറു നാവാണ് .കാരണം അത് ഹിന്ദുവിന്റെ പൈതൃകമാണ് എന്നത് തന്നെ.ജ്യോതിഷത്തെ പരിഹസിക്കുന്നവര്‍ കുറച്ചു അന്വേഷനബുധി കാണിച്ചിരുന്നെങ്കില്‍ എന്ന് മാത്രം ആശിക്കുന്നു.

  104. March 29th, 2011 2:20 pm IST യ്ക്ക് Boban Joseph:

    ജ്യോതിഷം ഇന്ത്യയുടെ പൈതൃകം ആണെന്നുള്ളത്‌ സത്യമാണോ? മേസപോടാമ സംസ്കാരതിലാണ് ഇത് ആദ്യം കണ്ടതെന്നാണെന്ന് ഞാന്‍ പഠിച്ചിരിക്കുന്നത്. ഏതായാലും നയൂടനോട് ചോദിച്ചപ്പോള്‍ “നിങ്ങള്‍ അത് പടിചിടുണ്ടോ എന്ന് ചോദിച്ചു”. അതുപോലെ തന്നെ
    പിക്കാസോയോടു പുള്ളിയുടെ മോടെന്‍ ആര്‍ട് കണ്ടിട് ഒരുവന്‍ ചോദിച്ചു. നിങ്ങള്‍ എന്താണ് കുതിവരച്ചിരിക്കുന്നത് എന്നൊരാള്‍ ചോദിച്ചപ്പോള്‍ പുള്ളിയും ചോദിച്ചു. “നിങ്ങള്ക് ചൈനീസ്‌ ഭാഷ അറിയാമോ?” ഇല്ല, അയാള്‍ മറുപടി പറഞ്ഞു. “എന്നാല്‍ അതറിയാവുന്ന കോടിക്കണക്കിനു ജനങ്ങള്‍ ഈ ലോകത്തില്‍ ഉണ്ട്” എന്ന് പറഞ്ഞു. ഇതൊന്നും ഒരു ന്യായ വാദത്തിനു കൊള്ളില്ല. ജ്യോതിഷം അറിയാവുന്നവര്‍ തന്നെ ഇന്ന് അത് തെറ്റാണെന്ന് സമ്മതിക്കുന്ന എത്രയോ സ്ഥലങ്ങള്‍ ഉണ്ട്. ഈയുള്ളവനും പൂര്‍ണമായി പഠിച്ചിട്ടില്ലെങ്കിലും പഠിച്ചു കൊണ്ടിരിക്കുകയാണ്. ഞാനും ഈ വിഷയത്തില്‍ ഒരു ചെറിയ ബ്ലോഗ്‌ എഴിതിയിട്ടുണ്ട്. നോക്കുക
    http://jyothishasthrasathyangal.blogspot.com/

    ജ്യോത്ശാസ്ത്രം ചെറിയ ക്ലാസ്സ്‌ മുതല്‍ പഠിപ്പിക്കുന്നുണ്ട്. എന്തുകൊണ്ട് ശാസ്ത്രം ഇത്രയും വികസിച്ചിട്ടും ജ്യോതിഷം പഠിപ്പിക്കുന്നില്ല? ഒരു ശാസ്ത്രമാണെന്ന് ലോകം മുഴുവന്‍ അനഗീകരിക്കാതിടത്തോളം അത് ക്ലാസ്സുകളില്‍ വരില്ല.

  105. March 30th, 2011 11:05 pm IST യ്ക്ക് C.C.Subramanian:

    ശ്രീ ബോബന്‍ ജോസഫ്‌ എഴുതിയതും ബ്ലോഗും കണ്ടു. സുഹൃത്തേ, നാം ശാസ്ത്രം എന്ന് പറയുന്ന മേഖലയുടെ ചരിത്രം നോക്കുക, ഒരു കാലത്ത് അരിസ്ടോടില്‍ പറഞ്ഞതായിരുന്നു ശാസ്ത്രം. ഇന്ന് അത് ഒരു പ്രതിസന്ധിയിലാണ്. അതായത് പൂവിനെ അംശിച്ചു പഠിച്ചു, അവസാനം ഒന്നും കാണാനാവാത്ത അവസ്ഥയായി; ഇതാണ് ഇന്നത്തെ ശാസ്ത്രം. ഗഹനമായ സത്യങ്ങള്‍ മനസ്സിലാക്കാനുള്ള ബുദ്ധിയില്ലാത്തവര്‍, ചെറിയ കാര്യം പോലും കാണുമ്പോള്‍ കിണറ്റിലെ തവള എന്നപോലെ നാം തൃപ്തരായിരുന്നു. ശിക്ഷ,വ്യാകരണം ,നിരുക്തം, ഛന്ദസ്സ്, കല്പം, ജ്യോതിഷം, എന്നീ പ്രാഥമിക വൈദിക വിജ്ഞാനങ്ങള്‍ ഉള്ളതില്‍ ജ്യോതിഷത്തിനു തന്നെ, പ്രശ്നം , മുഹൂര്‍ത്തം, ഗോളകം, തുടങ്ങിയ വിഭാഗങ്ങളില്‍ പ്രശ്നം മാത്രമെടുത്ത് പ്രശ്നമുണ്ടാക്കിയിട്ടു എവിടെയുമെത്തില്ല. മഹാവിസ്ഫോടനം ഉണ്ടായി എന്ന് പറയുമ്പോള്‍ ഒരു ചെറിയ പടക്കം പോലും തനിയെ പൊട്ടില്ല എന്ന തനി നാടന്‍ യുക്തി പോലും ഇല്ലാത്തത് കഷ്ടമാണ്. രാഹു, കേതു എന്നതിന് അംബ്ര, പെനംബ്ര എന്ന് മനസ്സിലാക്കാന്‍ കഴിയാത്ത ബുദ്ധിശക്തി മതിയോ പ്രപഞ്ച രഹസ്യം മനസ്സിലാക്കാന്‍ എന്ന് സ്വയം ചോദിക്കുക. അയ്യായിരത്തില്‍ പരം വര്ഷം മുന്‍പത്തെ വിഡ്ഢികള്‍ പറഞ്ഞു ന അസതോ വിദ്യതേ ഭാവ .., അതായത്, e=mc² എന്ന് ഐന്‍സ്ടിന്‍(ശുന്യതയില്‍ നിന്നും ഒന്നും ഉണ്ടാവില്ല ) പറഞ്ഞതുതന്നെ. ലോക ചരിത്രം വായിച്ചു നോക്കു. അതില്‍ ഭാരതത്തെപ്പറ്റി എന്തെങ്കിലും പറയുന്നുണ്ടോ? അപ്പോള്‍ പിന്നെ അലക്സാണ്ട്രിയ, മേസോപ്പോട്ടെമ്യ ഒക്കെതന്നെ അവസാനവാക്ക് ! പ്രപഞ്ച വിജ്ഞാനം ഊഹാപോഹങ്ങള്‍ തന്നെ.

  106. March 31st, 2011 2:21 pm IST യ്ക്ക് Boban Joseph:

    ശ്രീ subramaniyam, താങ്കള്‍ പറഞ്ഞിരിക്കുന്നത് ഞാന്‍ ഒന്നും തള്ളിക്കളയുന്നില്ല. ഒരു ചോദ്യം ജ്യോതിഷം scientific ആണോ എന്ന് തെളിയിക്കാമോ? ഏഷ്യനെറ്റ് ചാനലില്‍ ജ്യോതിഷം ശാസ്ത്രമാണെന്ന് തെളിയിച്ചാല്‍ 10 ലക്ഷം രൂപ തരാം എന്ന് പന്തയം വെച്ചിട്ട് അവിടെയിരുന്ന ജ്യോതിഷ പണ്ടിതന്മാരൊന്നും പന്തയം സ്വീകരിച്ചില്ല. എ.ടി. കോവൂര്‍ സത്യാ സായി ബാബാ കാണിച്ചപോലെ അന്തരീക്ഷത്തില്‍ നിന്ന് വിഭൂതി എടുത്തു കാണിച്ചിട്ട് പറഞ്ഞു ഇത് ഞാന്‍ എന്റെ വസ്ത്രത്തില്‍ തന്നെ ഒളിപ്പിച്ചതാനെന്നു. പിന്നെ “ഞാന്‍ പറയുന്ന സ്ഥലത്ത് വന്നു അന്തരീക്ഷത്തില്‍ നിന്ന് ഞാന്‍ പറയുന്നത് വസ്തു എടുത്തു തരാമോ” എന്ന് ചോദിച്ചു, പക്ഷെ ബാബാ പറഞ്ഞു ഞാന്‍ ആരുടേയും വെല്ലുവിളി സ്വീകരിക്കില്ല. എന്ത് കൊണ്ട് അദ്ദേഹം ഒഴിഞ്ഞു മാറി?. പ്രപഞ്ച വിജ്ഞാനം ഒന്നും പൂര്നമാനെന്നു ഞാന്‍ പറയുന്നില്ല. പക്ഷെ ശാസ്ത്രം ലോകം മുഴുവന്‍ അന്ഗീകരിക്കപെടുന്നത്, തെളിവുകളുടെ അടിസ്ഥാനത്തില്‍ ആണ്. അത് മാത്രമാണ് ജ്യോതിഷതിനില്ലാത്തതും.

  107. April 1st, 2011 10:39 pm IST യ്ക്ക് asoka narayanan:

    നമസ്തെ,
    ചര്‍ച്ച നന്നാവുന്നുണ്ട്. എല്ലാവരും കുറച്ചൊക്കെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നു എന്നത് തന്നെ നല്ല കാര്യം. ജ്യോതിഷം ശാസ്ത്രമാണോ അല്ലയോ എന്ന് തര്‍ക്കിക്കേണ്ട കാര്യമില്ല. കാരണം ശാസ്ത്രം എന്ന് നാം ഇന്ന് മനസ്സിലാക്കിയിരിക്കുന്നത് ന്യൂട്ടണ്‍ ന്റെ ഭൌതിക ശാസ്ത്രം മാത്രമാണ്. ആവര്‍ത്തിച്ചുള്ള പരീക്ഷണ നിരീക്ഷണങ്ങളിലൂടെ വീണ്ടും വീണ്ടും ഒരേ ഫലം തന്നെ കിട്ടിക്കൊണ്ടിരുന്നാല്‍ അത് ശാസ്ത്രം.ceteris paaribus or other things remaining constant. അഥവാ സമാന സാഹചര്യങ്ങളില്‍ ആര് പരീക്ഷണം നടത്തിയാലും ഒരേ പോലത്തെ ഫലം ലഭിക്കും. നാം നിത്യ ജീവിതത്തില്‍ ഭൌതിക തലത്തില്‍ അനുഭവിക്കുന്നതൊക്കെ ഇപ്രകാരം ഓരോരോ നിയമത്തിന്റെ കീഴില്‍ കൊണ്ടുവരുക, ആ നിയമങ്ങള്‍ സാര്‍വത്രികം ആണെന്ന് സമര്‍ത്ഥിക്കുക,വീണ്ടും വീണ്ടും പരീക്ഷിക്കുക ഇതൊക്കെയാണ് യഥാര്‍ത്ഥ ശാസ്ത്രം എന്ന് നാം ധരിച്ചിരിക്കുന്നത്‌ . ഈ ശാസ്ത്രത്തിനെ ആര്‍ക്കും ഒരു കാലത്തും തള്ളിപറയാന്‍ ഒക്കുകയില്ല.

    ഈ ടൈപ്പ് ചെയ്യുന്ന കമ്പ്യൂട്ടര്‍ ഉള്‍പെടെ ഇന്ന് മനുഷ്യന് ഉണ്ടായ എല്ലാ ഭൌതിക നേട്ടങ്ങള്‍ക്കും കാരണം ഈ ശാസ്ത്രം ആണ്. അത് സത്യം. എന്നാല്‍ ഇത് മാത്രം ആണ് ശാസ്ത്രം എന്ന് വാശി പിടിക്കരുത്. കാരണം ഭൌതിക ശാസ്ത്രം തന്നെ പുരോഗമിച്ചു അണുവിനു ഉള്ളില്‍ കടന്നപ്പോള്‍, ഇന്ദ്രിയങ്ങളുടെ തലത്തില്‍ ഉണ്ടാക്കിയ നിയമങ്ങള്‍ ഒന്നും അവിടെ ബാധകമല്ല എന്ന് സ്വയം മനസ്സിലാക്കി. ഇത് തന്നെ പ്രപഞ്ചത്തെ അറിയാന്‍ ശ്രമിച്ചപ്പോഴും സംഭവിച്ചു. ന്യൂട്ടണ്‍ന്റെ നിയമങ്ങള്‍ അധികവും അണുവും അഖന്ധവും അനുസരിക്കില്ല. അതിനായി വേറെ ഒരു സെറ്റ് നിയമങ്ങള്‍ ഉണ്ടാക്കി. എന്നാല്‍ ഇവ നേരെത്തെ പറഞ്ഞ അര്‍ത്ഥത്തില്‍ നിയമങ്ങള്‍ അല്ല.

    കാരണം അണുവിന്റെ തലത്തില്‍ പരീക്ഷണവും പരീക്ഷണം നടത്തുന്ന വ്യക്തിയും, പരീക്ഷണ സാമഗ്രികളും എല്ലാം അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. അത് കൊണ്ട് ആവര്‍ത്തിച്ചുള്ള പരീക്ഷണനിരീക്ഷണങ്ങളിലൂടെ വീണ്ടും വീണ്ടും ഒരേ ഫലം തന്നെ കിട്ടുകയില്ല. അത് വ്യക്തിക്ക് അനുസരിച്ചും വീക്ഷണകോണ്‍ അനുസരിച്ചും മാറി മാറി വരും. the uncertainty principle എന്നും, particle theory എന്നും search for grand unification theory എന്നും മറ്റും പുലമ്പുന്നത് വലിയ വലിയ ശാസ്ത്രജ്ഞന്‍മാരാണ്. സത്യം പറഞ്ഞാല്‍ പ്രകാശം എങ്ങെനെ സഞ്ചരിക്കുന്നു എന്നോ electron എന്താണ് എന്നോ എത്ര sub atomic particles ഉണ്ട് എന്നോ ഇവ ഒരുമിച്ചാണോ വേറെ വേറെ ആണോ ഒരു സമയത്ത് നില്‍ക്കുന്നത് എന്നോ പറയാന്‍, തിട്ടമായി പറയാന്‍ physics നു ഇതുവരെ കഴിഞ്ഞിട്ടില്ല. schrodinger’s cat എന്ന പരീക്ഷണത്തിന്റെ കഥ താല്പര്യം ഉള്ളവര്‍ വായിച്ചു മനസ്സിലാക്കുക.

    അഖന്ധത്തെകുറിച്ച് ഉള്ളതൊക്കെ അധികവും കഥകളാണ്. നല്ല സുന്ദരമായ അമ്മൂമ്മ കഥകള്‍. ഭാവന ഉണ്ടെങ്കില്‍, കേള്‍ക്കാന്‍ ആളുകള്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ക്കും ശ്രമിച്ചു നോക്കാം Stephen Hawking ന്റെ പുതിയ പുസ്തകത്തില്‍ ” The Grand design” പറയുന്നത് 10 raised to 500 universes ഇവിടെ ഇപ്പോള്‍ ഉണ്ട് എന്നാണ്. എന്താ വട്ടാണോ ശാസ്ത്രം ആണോ?

    ആയതിനാല്‍ ജ്യോതിഷം ശാസ്ത്രം ആണോ എന്ന് തര്‍ക്കിക്കേണ്ട. ഭാരതീയ ശാസ്ത്രങ്ങള്‍ അല്ല വിദേശ ശാസ്ത്രങ്ങള്‍. ഒരേ വാക്ക്, പല അര്‍ത്ഥങ്ങള്‍!! ജ്യോതിഷത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് വിശ്വസിക്കാം. നിന്റെ വിശ്വാസം നിന്നെ രക്ഷിക്കും തീര്‍ച്ച!! അല്ലാത്തവര്‍ വിശ്വസിക്കണ്ട. നിന്റെ അവിശ്വാസം നിന്റെ മാത്രം കാര്യം എന്നറിയുക.അത് ശരിയും അല്ല തെറ്റും അല്ല!!

    To be ഇന്സിടെന്ടല്‍, ഭാരതീയമായ കാര്യങ്ങള്‍ക്കൊന്നും വിശ്വാസം ഒരു പ്രശ്നമല്ല. വിശ്വാസം എന്ന വാക്ക് നമ്മുടേതല്ല. വിശ്വാസം എന്ന് പറഞ്ഞാല്‍ തന്നെ അറിഞ്ഞൂടെ അത്ര തീര്‍ച്ച പോരെന്നു!! അതുകൊണ്ട് സത്യം അറിയൂ. അതിനു വിശ്വാസം ഒരു പ്രശ്നമല്ല. വിശ്വസിച്ചാലും ഇല്ലെങ്കിലും സത്യം സത്യം തന്നെ.
    തഥാസ്തു

  108. April 3rd, 2011 12:31 pm IST യ്ക്ക് parthan:

    ഇവിടെ നാരായൺജി പറഞ്ഞതുപോലെ, ജ്യോതിഷത്തെ എതിർക്കുന്നവരോട് അതിൽ വിശ്വസിക്കേണ്ട, പക്ഷെ ഒന്ന് അറിയാൻ ശ്രമിക്കൂ എന്നു പറഞ്ഞാലും ഉഢായിപ്പാണെന്നേ പറയൂ. അങ്ങിനെ ശീലിച്ചു പോയി. ഏഷ്യാനെറ്റ് ടി.വി. യിൽ പലപ്പോഴും ജ്യോതിഷത്തെക്കുറിച്ച് ചർച്ച കാണുമ്പോൾ എന്റെ ഒരു സുഹൃത്തിനെ അതിൽ പങ്കെടുപ്പിക്കാൻ കഴിഞ്ഞെങ്കിൽ എന്ന് ആഗ്രഹിക്കാറുണ്ട്. അതിലെ തട്ടിപ്പ് ജ്യോത്സ്യന്മാർക്കും, വിശ്വസിക്കാത്ത യുക്തിവാദികൾക്കും ഉള്ള മറുപടി കൊടുക്കാൻ കഴിയും എന്ന ആത്മവിശ്വാസമുള്ളതുകൊണ്ടായിരുന്നു അങ്ങനെ ചിന്തിച്ചത്. 2009 ജൂലായിൽ നാട്ടിൽ ഉണ്ടായിരുന്നപ്പോൾ നമ്മൾ തമ്മിൽ പ്രോഗ്രാം കോർഡിനേറ്റർ സനുവിനെ ഞാൻ വിളിക്കുകയും ഈ ആഗ്രഹം അറിയിക്കുകയും ചെയ്തിരുന്നു. എന്റെ സുഹൃത്തിന്റെ (ജ്യോത്സ്യൻ) ടെലഫോൺ നമ്പറും കൊടുത്തിരുന്നു. പിന്നീട് ഒരു സംവാദം ഉണ്ടാവുമ്പോൾ അതിൽ പങ്കെടുപ്പിക്കാം എന്നും ഏറ്റിരുന്നതാണ്. പിന്നീട് ചില ചർച്ചകൾ കാണാനിടയായെങ്കിലും അദ്ദേഹത്തെ പങ്കെടുപ്പിച്ചില്ല. ജ്യോതിഷ പരിഷത്തുമായുള്ള ഒരു ഉടമ്പടിയാണ് ഈ പ്രഹസനം എങ്കിൽ അദ്ദേഹത്തെ പങ്കെടുപ്പിക്കാൻ അവിടത്തെ ചിലർ അനുവദിക്കാനും സാധ്യതയില്ല. അദ്ദേഹം 2010 ആഗസ്റ്റിൽ മരിച്ചു പോയി. ജ്യോതിഷ ഫലപ്രവചനത്തിന് ഒരു അവസാനവാക്ക് എന്നൊക്കെ ഇദ്ദേഹത്തെക്കുറിച്ച് ഞാനും അഹങ്കരിച്ചിരുന്നു. ജനങ്ങൾക്ക് അദ്ദേഹത്തിന്റെ പ്രത്യേകത അറിയാനുള്ള ഭാഗ്യം ഉണ്ടായില്ല.

  109. April 3rd, 2011 7:55 pm IST യ്ക്ക് C.C.Subramanian:

    ഏഷ്യാനെറ്റിന്റെ പന്തയവും മറ്റേതു പന്തയവും അത് തീരുമാനിക്കുന്നതിലെ വ്യവസ്ഥയനുസരിച്ച് മാത്രമല്ലേ നടത്തുക? ഒരു പഴം ‘തൊലി കളയാതെ’ തിന്നാന്‍ പന്തയം വച്ചു. ഒരാള്‍ തൊലിയോടെ പഴം തിന്നു. പന്തയക്കാരന്‍ ചോദിച്ചു പഴത്തൊലി എവിടെ എന്ന്?. ജ്യോതിഷത്തെ ശാസ്ത്രമാണോ എന്ന് പരീക്ഷിക്കാന്‍ ഏറ്റവും നല്ലത് സ്വന്തം ജീവിതം തന്നെ. സംഖ്യാ ശാസ്ത്രത്തില്‍ ഒന്ന് കഴിഞ്ഞാല്‍ രണ്ട്‌ എന്നുപറയുന്നു. ഒന്നിനും രണ്ടിനുമിടയില്‍ എത്രയോ സംഖ്യകളുണ്ട്‌. പക്ഷെ ശാസത്രമാണല്ലോ? മനശാസ്ത്രം എന്നുപറയുന്നതും ചില നിരീക്ഷണഫലം എന്നല്ലാതെ പരീക്ഷണ ശാലയില്‍ ആവര്‍ത്തിക്കുന്നതാണോ? സൈകോളജി എതുവിഭാഗത്തില്‍ പെടും? മീട്ടിയരോളജി ശാസ്ത്രമാണോ? ജ്യോതിഷത്തെ ശാസ്ത്രമല്ലെന്ന് തെളിയിക്കാന്‍ ഒരു പ്രയാസവുമില്ല. ഞാന്‍ ഏതാനും ദിവസം മുന്‍പ് പറഞ്ഞ ലെനിന്റെ പരീക്ഷണം ഉണ്ടല്ലോ. പലവിധം അന്ധവിശ്വാസങ്ങളുടെ കൂട്ടത്തില്‍ ശാസ്ത്രത്തിന്റെ പേരിലും ഒന്ന് .

  110. April 3rd, 2011 8:22 pm IST യ്ക്ക് asoka narayanan:

    നമസ്തെ
    ശ്രി ബോബന്‍ ജോസഫ്‌ അറിയാന്‍,
    തെളിവ് ചോദിക്കുന്നത് അത്ര നന്നല്ല. വെല്ലുവിളികള്‍ വെറും വാചകങ്ങള്‍ മാത്രമാണെന്ന് അറിയുക.
    യഥാര്‍ത്ഥത്തില്‍ നമുക്ക് അറിയാം എന്ന് അഹങ്കരിക്കുന്ന എത്ര കാര്യങ്ങള്‍ തെളിയിക്കാന്‍ പറ്റും?
    എന്താണ് ഇരുട്ട്? വെളിച്ചത്തിന്റെ അഭാവമാണ് ഇരുട്ട് എന്ന് ഉത്തരം. വസ്തുക്കളെ കാണാന്‍ പ്രകാശം ഉണ്ടെങ്കില്‍ അല്ലെ പറ്റൂ. അപ്പോള്‍ പിന്നെ അഭാവത്തെ എങ്ങിനെ കാണും? ഇരുട്ട് ഉണ്ട് എന്ന് വെളിച്ചത്ത് കാണിച്ചാല്‍ പത്തു ലക്ഷം തരാം എന്ന് പറഞ്ഞാല്‍ എന്ത് ചെയ്യും ?
    എന്താണ് ജീവന്‍ ?അനേക വര്‍ഷമായി ചികിത്സിക്കുന്ന ഏതെങ്കിലും ഡോക്ടര്‍ പറയെട്ടെ അത് കണ്ടു പിടിച്ചു എന്ന്. ഈച്ചക്കും പൂച്ചക്കും വരെ തിരിച്ചറിയാം. ജീവന്‍ ഉണ്ടെങ്ങിലും പോയാലും അറിയാം. എന്താണ് പോകുന്നത്? ധൈര്യം ഉണ്ടെങ്കില്‍ തെളിയിക്കാം
    എന്താണ് സ്പേസ്? അതെവിടെ തുടങ്ങുന്നു? എവിടെ തീരും ? എവിടെ നില നില്‍ക്കുന്നു? ആയിരം വട്ടം വിശദീകരിച്ചാലും ആര്‍ക്കും തെളിയിക്കാന്‍ ഒക്കുകയില്ല സ്പേസ് എന്നൊരു സാധനം ഉണ്ട് എന്ന്.
    ഇത് പോലെ തന്നെ മനസ്സും. അത് ഉണ്ട് എന്ന് നാം ഓരോരുത്തരും നിരന്തരം അനുഭവിച്ചു കൊണ്ട് ഇരിക്കുന്നു. അന്വേഷിച്ചു ചെന്നാല്‍ ഇങ്ങനെ ഒരു സാധനം ഇല്ല എന്നറിയും. ചലിച്ചാല്‍ മാത്രമേ ചിത്തം ഉള്ളൂ. നിശ്ചലത്തില്‍ ചിത്തം ഇല്ല തന്നെ. അവിടെ അനുഭവം അഥവാ അറിവ് മാത്രമേ ഉള്ളൂ. എന്താ ശ്രമിച്ചു നോക്കിക്കൂടെ?
    ആരാണ് ഞാന്‍? നിലവില്‍ ആരോട് ചോദിച്ചാലും കുറെ adjectives പറയും. അല്ലെങ്ങില്‍ കുറെ functions പറയും. ഇപ്പോള്‍ എല്ലാവരും ബോബന്‍ ജോസഫ്‌ എന്ന് വിളിക്കുന്നവന്‍ ആരാണ് എന്ന് സ്വയം ചോദിച്ചു നോക്കൂ . തൊട്ടു കാണിക്കുന്ന ശരീരത്തിനെ parts ആയി disect ചെയ്യാന്‍ ഒരു പ്രയാസവും ഇല്ല. ഇതില്‍ ഒന്ന് പോയാലും പുതുതായി വന്നാലും നിന്നാലും ഞാനിന് മാറ്റം ഉണ്ടോ? തെളിയിക്കാന്‍ ഒക്കുമോ തലയാണ്, ഹൃദയംമാണ്, മനസ്സാണ്, അഹങ്കാരം ആണ്, പേരാണ്, പ്രതിഭയാണ് ഞാന്‍ എന്ന് ?അഥവാ ഇതെല്ലം കൂടി ആണ് എന്ന് . അങ്ങനെ എങ്കില്‍ ഇതില്‍ ഒന്ന് മാറിയാല്‍ ഞാനും മാറേണ്ടേ? ഈ പറഞ്ഞതില്‍ എന്തിനു സ്ഥിരതയുണ്ട് ? അതിനര്‍ഥം ഞാന്‍ ഇല്ല എന്നാണോ? ചിന്തിക്കൂ, ഉത്തരം സ്വയം കണ്ടെത്തൂ, എന്നിടൂ ലോകത്തിനോടു വിളിച്ചു പറയൂ ഞാനിതാ സത്യം കണ്ടെത്തി എന്ന്. തഥാ അസ്തൂ

  111. April 4th, 2011 9:00 am IST യ്ക്ക് വി.ബി.രാജന്‍:

    തട്ടിപ്പുകള്‍ വിമര്‍‌ശനം നേരിടുമ്പോള്‍ സാധാരണ ഉയരാറുള്ള വാദമാണ് അതേക്കുറിച്ച് പഠിച്ചിട്ടു വരൂ എന്നത്. ജ്യോതിഷവും ഇതില്‍നിന്ന് ഭിന്നമല്ല. പോക്കറ്റടി, കൊലപാതകം തുടങ്ങിയവ തെറ്റാണെന്ന് പറഞ്ഞാല്‍ നിങ്ങള്‍ അവ രണ്ടും ശരിക്ക് പഠിച്ചിട്ട് പറഞ്ഞാല്‍ മതി എന്ന ബാലിശ വാദത്തോട് ഇതിനെ ഉപമിക്കാം. ഭാരതത്തില്‍ ജ്യോതിശാസ്ത്രവും, വാസ്തുശാസ്ത്രവും വികാസം നേടിയിരുന്നു. ഇവയോടൊപ്പം വളര്‍ന്നു വന്ന കപട ശാസ്ത്രങ്ങള്‍ ഇന്നു മേല്‍ക്കൈ നേടുകയും നമ്മുടെ ശാസ്ത്രവളര്‍ച്ച മുരടിച്ചുപോവുകയും ചെയ്തു. ഇന്നു നമുക്കു ചുറ്റും കാണുന്ന ജ്യോത്സ്യന്മാരും വാസ്തുവിദ്യക്കാരും ശുദ്ധ തട്ടിപ്പുകാരാണ്. ഇല്ലാത്ത ദോഷങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ് സാധാരണക്കാരെ പേടിപ്പിച്ച് പരിഹാരത്തിനുവേണ്ടി അവരെ നെട്ടോട്ടമോടിപ്പിക്കുന്ന ഈ തട്ടിപ്പുക്കാരെ തുറന്നുകാട്ടെണ്ടതുണ്ട്.

  112. April 4th, 2011 3:10 pm IST യ്ക്ക് Boban Joseph:

    ശ്രീ നാരായണന്‍ പറഞ്ഞു വന്നത് പണ്ട് മുതലേ ജനങ്ങള്‍ കേട്ടിട്ടുള്ളതാണ്. തെളിവില്ല, തെളിവുണ്ട്, ഇരുട്ട് എന്താണ്, വെളിച്ചം എന്താണ്, മനസ് എന്താണ്, സ്പേസ് എന്താണ്, പലതും പറഞ്ഞു ജ്യോതിഷവും ഈ പറഞ്ഞത് പോലെയാണെന്ന് തെളിയിചെടുക്കാനുള്ള ബാലിശമായ ഒന്നായേ ഞാന്‍ കാണൂ.
    വിശ്വസിക്കുന്നവന്‍ വിശ്വസിക്കട്ടെ എന്നതിന്റെയും പ്രേരണ, അവിടെ ഒരു സത്യം ഉണ്ട് ഞങ്ങള്‍ അതറിയുന്നില്ല എന്നതാണ്. ഈ പറഞ്ഞ മനസിനും, ഇരുട്ടിനും, വെളിച്ചത്തിനും, സ്പസിനും എല്ലാം ശാസ്ത്രീയമായി തെളിയിക്കാനുള്ള അടിത്തറ ഉള്ളത് കൊണ്ട് തന്നെ ആണ് സ്കൂളുകളില്‍ അത് പഠിപ്പിക്കുന്നതും. മുകളില്‍ പറഞ്ഞ വിഷയങ്ങള്‍ക് ജ്യോതിഷത്തെ എതുര്കുന്ന രീതിയില്‍ എതിര്പുകളും ഇല്ല. ശ്രീ നാരായണന്‍ ജി ഈ വിഷയത്തില്‍ doctarate എടുതുട്ടുണ്ടോ? ഇല്ലെങ്കില്‍ ജ്യോതിഷത്തില്‍ doctorate എടുത്ത Dr N Gopalakrishnan എന്ന വലിയ മനുഷ്യന്റെ പ്രസംഗവും അതില്‍ അദ്ദേഹം ജ്യോതിഷം scientific അല്ല എന്ന് സമ്മതിക്കുന്നതും ഒന്ന് ശ്രദ്ധിക്കുക, ലിങ്ക് താഴെ, ഒന്ന് വായിക്കൂ

    http://www.4shared.com/document/QkBfHaue/astrology_and_science.html

    “Stephen Hawking ന്റെ പുതിയ പുസ്തകത്തില്‍ ” The Grand design” പറയുന്നത് 10 raised to 500 universes ഇവിടെ ഇപ്പോള്‍ ഉണ്ട് എന്നാണ്. എന്താ വട്ടാണോ ശാസ്ത്രം ആണോ?” പ്രപഞ്ഞതിലുള്ള ഗ്രഹങ്ങളേയും, നക്ഷത്രങ്ങളെയും, മനുഷ്യന്‍ കണ്ടു പിടിച്ചു കൊണ്ടേയിരിക്കുന്നു, വീണ്ടും തുടരുന്നു. അതനുസരിച്ചാണ് Prof . Stephen Hawking ഈ വളരുന്ന പ്രപഞ്ഞെതെകുരിചെഴുതിയിരിക്കുന്നത്, ഇനിയും കണ്ടു പിടിക്കുമ്പോള്‍ ആ സംഖ്യ വീണ്ടും കൂടും. Space Science അങ്ങിനെയാണ്. അത്രയും വലിയ മനുഷ്യന് വട്ടാനെങ്കില്‍, അതില്‍ മൂടത്യം തോന്നുവര്കാനു വട്ടെന്നു പറയാം.

    മനസിനെക്കുരിച്ചു എന്റെ ഒരു ബ്ലോഗ്‌ സമയം ഉണ്ടെങ്കില്‍ വായിക്കൂ, ലിങ്ക് താഴെ
    http://manashasthrachinthakal.blogspot.com/2010/01/blog-post.ഹ്ത്മ്ല്‍

    ജ്യോതിഷതിനെക്കുരിച്ചു എന്റെ ഒരു ബ്ലോഗ്‌ ബ്ലോഗ്‌ ശ്രീ subramaniam വായിച്ചു, വായിക്കുന്നെങ്കില്‍ നോക്കുക

    http://jyothishasthrasathyangal.blogspot.com/

    പ്രപഞ്ച വിജ്ഞാനവും ഊഹാപോഹങ്ങള്‍ തന്നെ എന്ന് ശ്രീ subramaniam പറഞ്ഞു വെയ്കുന്നതും ജ്യോതിഷത്തെ ന്യായീകരിക്കാന്‍ തന്നെ. ഇന്ന് ജ്യോതിശാസ്ത്രം കണ്ടു പിടിച്ചിരിക്കുന്ന ഗ്രഹങ്ങളും നക്ഷത്രങ്ങളും എല്ലാം തന്നെ കണ്ടു മനസിലാകിയിട്ടു തന്നെ ആണ്. അല്ലാതെ ഊഹാപോഹങ്ങള്‍ അല്ല. ശ്രീ Parthan പറഞ്ഞിരിക്കുന്ന “ഏഷ്യാനെറ്റിന്റെ പ്രഹസനം” എന്നുള്ളതും ജ്യോതിഷത്തെ രക്ഷിക്കാന്‍ തന്നെ.

    ഇന്ന് ഏതു കുഞ്ഞുങ്ങല്കും അറിയാവുന്ന കാര്യം പോലും ജ്യോതിഷത്തില്‍ തല തിരിച്ചു പറയുന്നു. basic അതായതു കൊണ്ട് തിരുത്താനും വയ്യല്ലോ.

    ഉദാഹരണം :

    സൂര്യന്‍ ഒരു ഗ്രഹമാണോ ? ആണെന്ന് ജ്യോതിഷം പറയുന്നു.

    രാഹുവും കേതുവും രണ്ടു സംഗമ ബിന്ദുക്കള്‍ ആണ്. ഗ്രഹങ്ങളാണ് എന്ന് ജ്യോതിഷം പറയുന്നു.

    ഇങ്ങിനെ പല പല കാര്യങ്ങള്‍ അടിസ്ഥാനം തന്നെ തെറ്റാണ്. പിന്നെയും അത് ശാസ്ത്രീയമാനെന്നു പറഞ്ഞു വെയ്കുന്നു.

    Rajan പറഞ്ഞത് പോലെ എന്തെല്ലാം തട്ടിപ്പുകള്‍ ഇതിനു പിന്നാലെ നടക്കുന്നു.

  113. April 5th, 2011 6:02 am IST യ്ക്ക് ബിജു എം ആര്‍:

    യഥാര്‍ത്ഥത്തില്‍ നമ്മള്‍ക്ക് മനനം ചെയ്യാനുള്ള കഴിവിന് പരിമിതികള്‍ ഇല്ലേ ?
    അതുകൊണ്ടല്ലേ നമ്മള്‍ക്ക് പലതും തെളിയിക്കാന്‍ പറ്റാത്തത്. നാം ഉപയോഗിക്കുന്ന ഏകകങ്ങള്‍ കൊണ്ട് പോലും ഈ universinte അതിര്‍ത്തി നിശ്ചയിക്കാന്‍ പറ്റുമോ…….അപ്പോള്‍ നാം പ്രപഞ്ചം ഉണ്ടായതും അവസാനിക്കുന്നതും പറ്റി പറയാറായിട്ടില്ല…എന്ടെ അഭിപ്രായത്തില്‍ ജ്യോതിഷത്തിന്റെ വിജയസാധ്യതെയെ പറ്റി സര്‍വ്വേ നടത്തുക .എത്രയെണ്ണം സത്യമായി..
    മനുഷ്യന്റെ ജന്മം എവിടെ തുടങ്ങുന്നു .. അവന്‍ എന്തിനു ജനിക്കുന്നു..പാപവും പുണ്യവും ആപേക്ഷികമല്ലേ..മോക്ഷം ലഭിക്കാന്‍ ഭുമിയില്‍ ജനിക്കേണ്ട കാര്യം..മോക്ഷം പ്രപിച്ചുകഴിഞ്ഞാല്‍ അവന്‍ ഇല്ലതവുകയല്ലേ.. എന്നാല്‍ ആദ്യമേ ആ പ്രവര്‍ത്തി നടത്തി കൂടെ..
    ഇരുട് എന്നത് വെളിച്ചമില്ലാത്ത അവസ്ഥയാണ്‌.അതു പോലും നമ്മുടെ കണ്ണിന്റെ പരിമിതിയാണ്. നമ്മള്‍ കാണും പോലെയല്ല മറ്റു ജീവികള്‍ കാണുന്നത്. നമ്മുടെ നെത്രങ്ങള്‍ക്കും,ചെവികള്‍ക്കും അറിയാന്‍ കഴിയാത്ത എത്രയോ തരംഗങ്ങള്‍ ഉണ്ട്

  114. April 5th, 2011 3:59 pm IST യ്ക്ക് Boban Joseph:

    Mr . ബിജു, മനശാസ്ത്രപരമായി ഏതൊരു ജീവിതത്തിലെയും ഭയത്തിന്റെ അടിസ്ഥാനം മരണഭയമാണ്. മരണ ഭയത്തിന്റെ ചെറിയ ചെറിയ ഭാഗങ്ങളാണ് ഈ ജീവിത ദുഖങ്ങളുടെ എല്ലാം അടിസ്ഥാനം. ഇങ്ങിനെ വരുമ്പോള്‍ ഏതെങ്കിലും ആശ്വാസത്തിന് എവിടെയെങ്കിലും ചെന്ന് ആശ്വാസ വചനങ്ങള്‍ കേള്കുന്നത് മനസിന്‌ വലിയ ഗുണം കിട്ടും. മനസിന്‌ ഗുണം എന്ന് പറയുന്നത് + sign ആണ്. അതായതു അങ്ങിനെ കേള്‍കുമ്പോള്‍ തളര്നിരുന്ന ആ മനുഷ്യന് പെട്ടന്ന് എനര്‍ജി ഉണ്ടാകുന്നു. അതുണ്ടാകുന്നത് ഈ വിവരം കേള്‍കുമ്പോള്‍ തലച്ചോറിലെ പുതിയ neurotransmission വഴിയാണ്. അതായതു തന്റെ തലച്ചോറില്‍ ദുഖതാല്‍ pruning എന്നൊരു പ്രതിഭാസതാല്‍ നഷ്ടപെട്ടുപോയ നയൂരോനുകല്ക് പകരമായി പുതിയ പാത (neurotransmission ) ഉണ്ടാകുന്നു. അത് കൂടുതല്‍ ഹാപ്പി ഹോര്‍മോണുകളെ ശരീരത്തില്‍ ഉണ്ടാക്കുന്നു. ഉദാ: വളരെ കഷ്ടപെടുന്ന ഒരു വ്യക്തി തന്റെ ഭാവി എങ്ങിനെയാകും എന്നതിനെക്കുറിച്ച് എപ്പോഴും ആകംഷയുല്ലവായിരിക്കും. അങ്ങിനെയിരിക്കുമ്പോള്‍ ഭാവിയെപറ്റി നല്ലത് കേള്കുകകയും ചീത്ത വല്ലതുമാണെങ്കില്‍ പരിഹാരം ഉണ്ടാക്കുകയും ചെയ്യാം എന്ന് കേള്കുകകയും ചെയ്യുന്നത് മനശാസ്ത്ര പരമായി വളരെ നല്ല ഒരു കാര്യമാണ്. അത് കൊണ്ടാണ് ജ്യോതിഷത്തില്‍ ഇത്രയും വിശ്വാസികള്‍ ഉണ്ടായത്. പക്ഷെ പത്തില്‍ അഞ്ചെ ശരിയാകൂ എന്ന് മാത്രം.

    ബിജു ചോദിച്ചു നമ്മള്‍ക് മനനം ചെയ്യാനുള്ള കഴിവിന് പരിമിതികള്‍ ഇല്ലേ എന്ന്. ഉണ്ട്. പക്ഷെ മനനം ചെയാവുന്ന നിസ്സാര കാര്യങ്ങള്‍ പോലും ഒരു തിയറിയില്‍ തെറ്റാക്കിയാലോ? മുകളില്‍ സൂര്യനെക്കുറിച്ചും, രാഹുവുവിനെയും കേതുവിനെയും കുറിച്ചുള്ള ചോദ്യം എത്ര നിസ്സാരം. ജ്യോതിശാസ്ത്രം അനുസരിച്ച് എങ്ങിനെ? ജ്യോതിഷം അനുസരിചെങ്ങിനെ? രണ്ടും രണ്ടു രീതിയില്‍ കാണുന്നു. ജ്യോതിശാസ്ത്രവും ജ്യോതിഷവും രണ്ടാല്ലാതിരുന്ന കാലത്ത്
    ഭൂമി പ്രപഞ്ചത്തിന്റെ കേന്ദ്രമായി തോന്നുകയും സൂര്യനും മറ്റുള്ള ഗ്രഹങ്ങളും ഭൂമിയെ ചുറ്റുന്നു എന്നാണ് പണ്ടത്തെ ആള്‍കാര്‍ മനസിലാകിയിരുന്നത്. പക്ഷെ ഇന്നോ. അങ്ങിനെ ചിന്തിച്ചാല്‍ ഏറ്റവും മണ്ടനാനെന്നല്ലേ ആരും പറയൂ.

    അട്ടക്ക് കണ്ണില്ല, കുതിരക്ക് കൊമ്പില്ല, പാമ്പിനു ചെവിയില്ല എങ്കിലും ഇവയെല്ലാം ഇന്ദ്രിയങ്ങള്‍ ഉപയോഗിച്ച് സുഖമായി ജീവിക്കുന്നു. അതലലോ ഇവിടുത്തെ വിഷയം. ജ്യോതിഷത്തിലെ മണ്ടതരങ്ങലാണ് വിഷയം.

  115. April 6th, 2011 9:03 pm IST യ്ക്ക് asoka narayanan:

    ശ്രി ബോബന്‍ ജോസഫ്‌ അറിയാന്‍,
    ദയവായി ഈ പംക്തിയില്‍ ഞാന്‍ ആദ്യം എഴുതിയ dated Nov 1 2010 വിശദമായ കുറിപ്പ് വായിക്കുക. ജ്യോതിഷത്തെ പറ്റിയുള്ള എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ ആണത്. ഞാന്‍ ജ്യോതിഷത്തില്‍ doctorate എടുത്തിട്ടില്ല. വെറും MA മാത്രം..തെറ്റിധാരണ വേണ്ട.
    നമ്മുടെ മുന്‍പില്‍ തന്നെ എല്ലാം മാറികൊണ്ടിരിക്കുന്നു. അത് കൊണ്ട് നിര്‍ബന്ധ ബുദ്ധി വേണ്ടാ എന്നേ അര്‍ദ്ധമാക്കിയുള്ളൂ. സ്പേസ്നെ പറ്റി അറിയാവുന്നത് ദയവായി എനിക്ക് പറഞ്ഞുതരിക. അത് പോലെ മനസ്സിനെ പറ്റിയും. വാക്കുകള്‍ കേട്ടിട്ടുണ്ട് എന്നല്ലാതെ പള്ളിക്കൂടത്തില്‍ ഇവയെ പറ്റി ഒന്നും പഠിച്ചിട്ടില.
    NB 08 -04 -2011 മുതല്‍ 27-04-2011 വരെ ഞാന്‍ out of station ആണ്. ഉടന്‍ പ്രതികരിക്കാന്‍ സാധിച്ചില്ല എന്ന് വന്നേക്കും.
    പേര് അറിയാത്ത ബ്ലോഗ്ഗെരോട്,
    ബ്ലോഗ്‌ കിട്ടുന്നില്ല. പേജ് ഇല്ല എന്നാണ് പറയുന്നത്.
    stephen hawking ഒന്ന് കൂടി ദയവായി വായിക്കൂ. സാമാന്യ ബുദ്ധിക്കു നിരക്കാത്തത് ആര് പറഞ്ഞാലും വെള്ളം തൊടാതെ വിഴുങ്ങാന്‍ പ്രയാസം ഉണ്ട്. അത് തെളിയിക്കാന്‍ നിലവില്‍ ഒരു മാര്‍ഗവും ഇല്ല എന്ന് തിരിച്ചറിഞ്ഞാല്‍ അതും വേറൊരു അമ്മൂമ്മ കഥ മാത്രം. നമുക്ക് 5 ഇന്ദിയങ്ങള്‍ മാത്രം ഉള്ളപ്പോള്‍ 19 dimensions universe അത്ര വിശ്വാസ്യ യോഗ്യമല്ല. even if it is a postulate. വിശേഷിച്ചും പറയുന്ന ആളിന് ഈ 5 ഇന്ദ്രിയങ്ങളും നേരെ പ്രവര്‍ത്തിക്കുന്നില്ല എന്ന തിരിച്ചറിവ് കൂടി ഉണ്ടാകുമ്പോള്‍!!
    അമ്മൂമ്മ കഥകള്‍ ശാസ്ത്രം എന്ന് പറയുന്നു എന്നതാണല്ലോ ഇവിടെ ചര്‍ച്ചാ വിഷയം!!!

  116. April 7th, 2011 10:02 am IST യ്ക്ക് C.N.Subramanian:

    മുഖം കൊള്ളരുതതത്തിനു കണ്ണാടിയെ പഴിച്ചിട്ട് എന്ത് കാര്യം .ശ്രീ ബോബന്‍ ജൊസഫ് എന്തൊക്കെയോ ധരിച്ചു വെച്ചിരിക്കുന്നു. പക്ഷെ പല കാര്യങ്ങളും അതുമായി ചേരുന്നുമില്ല ഇതാണ് അദ്ദേഹത്തിന്റെ പ്രശ്നം. ഈയടുത്ത കാലത്ത് പ്ലുടോ എന്ന ഗ്രഹത്തെ പട്ടികയില്‍നിന്നും പുറത്താക്കി;കാരണം ,നിര്‍വചനത്തിന് ചേരുന്നില്ല..! ചലനം നിരീക്ഷകന്റെ സ്ഥാനവുമായി ബന്ധപ്പെട്ട കാര്യം മാത്രമാണ്(അയ്ന്‍സ്ടയിന്റെ ആപേക്ഷികതാ സിദ്ധാന്തം നോക്കുക ). ഇനി ഓരോന്നിനും പേരിട്ട കാര്യം പറയാം. സ്വാധീനപ്പെടുത്താനുള്ള കഴിവുള്ളത് എന്നാണു ഗ്രഹം എന്ന വാക്കിനര്‍ത്ഥം. അതിനു യോജിച്ച പേരുകളാണ് രാഹു, കേതു, ഗുളികന്‍, എന്നൊക്കെയുള്ളത്. മനുഷ്യര്‍ ഓരോ കാര്യവും അംഗീകരിക്കുന്നത് അതിന്റെ പ്രയോജനത്തിന്റെ പേരിലാണ്. വെള്ളം കുടിക്കുന്നത് അതില്‍ ഹയ്ദ്രജനും, ഓക്സിജനും,ഉണ്ടോ എന്നറിഞ്ഞിട്ടല്ല. ദാഹം മാറുന്നത്കൊണ്ട് മാത്രമാണ്.സംസ്കൃത വാക്കുകള്‍ക്ക പ്രാകൃത ഭാഷകളിലും സംസ്കാരത്തിലും അര്‍ത്ഥകല്പന ചെയ്യുന്നത് ശരിയല്ല.

  117. April 7th, 2011 2:55 pm IST യ്ക്ക് Boban Joseph:

    ശ്രീ നാരായണന്‍,
    ഞാനും അത്രയധികം വലിയ പണ്ടിതനോന്നുമല്ല, കുറച്ചൊക്കെ പഠിച്ചു കുറച്ചൊക്കെ അനുഭവവും. കുറച്ചു ശരീര ശാസ്ത്രം, കുറച്ചു മനശാസ്ത്രം (BA Psychology ), ഇപ്പോള്‍ അല്പം astrology ആന്‍ഡ്‌ അസ്ട്രോനോമി. പക്ഷെ ഇങ്ങിനെയുള്ള ചര്‍ച്ചകളില്‍ ഞാന്‍ ഇഷ്ടക്കേട് ‍ മനസ്സില്‍ വച്ച് ആരോടും സ്നേഹം കുറക്കതുമില്ല. ഇതൊക്കെ നമുക്ക് അറിവ് കിട്ടുന്ന കാര്യങ്ങളല്ലേ. എനിക്കറിയാത്ത എത്രയോ കാര്യം താങ്കള്കും ശ്രീ സുബ്രമനിയത്തിനും ഒക്കെ അറിയാമല്ലോ. താങ്കളുടെ Nov 1 പോസ്റ്റ്‌ വായിച്ചു. താങ്കള്‍ പറഞ്ഞത് സത്യമാണ്. പിന്നെ ഞാന്‍ ഇവിടെ മനസിനെ കുരിചെഴുതിയാല്‍ സ്ഥലം പോരല്ലോ. കുറച്ചു ചെറുതായി ബ്ലോഗില്‍ എഴുതിയിട്ടുണ്ട്. അത് വായിച്ചില്ലേ. സ്പസിന്റെ കാര്യവും അങ്ങിനെയല്ലേ. എത്ര എഴുതണം. സ്ഥലവും സമയവും വേണമല്ലോ. ചുരുക്കമായി ചില കാര്യങ്ങള്‍ ബിഗ്‌ ബാങ്കിനെ കുരിചെഴുതിയിരികുന്നത് എന്റെ ബ്ലോഗില്‍ വായിക്കുക.
    http://prapanchacharithram.blogspot.com/
    പിന്നെ ഒരു കാര്യം തുടക്കത്തിലേ നന്ദന എഴുതിയ പോലെ “ദൈവ വിശ്വാസം അല്ലെ മനുഷ്യനെ ജ്യോതിഷതിലെക്കും, കണക്കിലേക്കും പരിഹാരതിലെക്കും ” ഒക്കെ നയിക്കുന്നത്. ദൈവത്തെ ഒഴിവാക്കുക. കാരണം ദൈവം ഉണ്ടെന്നുള്ളതും വെറും വിശ്വാസം ആണ്. ആരും ദൈവത്തെ കണ്ടിട്ടില്ല. ഉണ്ടെന്നു തെളിയിക്കാനും സാധിച്ചിട്ടില്ല. അവതാരങ്ങള്‍ ആണെന്ന് പറഞ്ഞു ചിലര്‍ വന്നു ദൈവം ഉണ്ടെന്നു പറഞ്ഞതല്ലാതെ എവിടെ തെളിയിക്കാന്‍ സാധിച്ചു. എന്റെ അഭിപ്രായത്തില്‍ ദൈവത്തെക്കുറിച്ച് പറയാതെ സന്മാര്‍ഗ ജീവിതം നയിച്ച്‌ നല്ല മരണം വരിക്കാന്‍ പറഞ്ഞ ശ്രീ ബുദ്ധനാണ് വലിയ മനുഷ്യന്‍.
    സത്യത്തില്‍ ദൈവം ഉണ്ടെന്നോ ഇല്ലെന്നോ തെളിയിക്കാന്‍ ആര്‍കും സാധിക്കുന്നില്ല. ആ സ്ഥിതിക്ക് സദാചാര സന്മാര്‍ഗ മാര്‍ഗത്തില്‍ ജീവിച്ചാല്‍ മാത്രം മതി.
    ഒരു പ്രശ്നവും പരിഹാരവും വേണ്ട എല്ലാം നല്ലതായി ഭവിക്കും. ഒരു ജ്യോതിഷവും ദൈവവും ആവശ്യമില്ല.

    എങ്കിലും സ്ടീഫെന്‍ ഹോകിംഗ് പറഞ്ഞത് വിഡ്ഢിത്തരം ആണെന്നുല്ലതിനോട് എനിക്ക് യോജിക്കാന്‍ പറ്റില്ല. അയാളുടെ ഇന്ദ്രിയങ്ങള്‍ എല്ലാം വര്ക് ചെയ്യുന്നില്ല എന്ന് പറഞ്ഞതും തെറ്റ്. അയാളുടെ തലച്ചോറ് ശരിക്കും വര്ക് ചെയ്യുന്നുണ്ട് അത് പുറത്തു വരാന്‍ മാത്രമാണ് കമ്പ്യൂട്ടര്‍ സഹായം തേടുന്നത്. അത് വര്ക് ചെയ്യുന്നത് കൊണ്ടാണല്ലോ അദ്ദേഹം ലോകം മുഴുവന്‍ പോയി പ്രസങ്ങിക്കുന്നതും. ഞങ്ങള്‍ താമസിക്കുന്ന മുംബൈയിലെ ആടോമിക് റിസേര്‍ച് സെന്ററിലും അദ്ദേഹം വന്നിരുന്നു. വലിയ വലിയ ശാസ്ത്രഞ്ഞമാര്കാനദ്ധേഹം ക്ലാസ്സ്‌ കൊടുത്തത്.

  118. April 7th, 2011 3:47 pm IST യ്ക്ക് Boban Joseph:

    ശ്രീ Subramaniam താങ്കളുടെ അത്രയും പാണ്ടിത്യം എനിക്കുണ്ടെന്ന് ഞാന്‍ പറയുന്നില്ല. എങ്കിലും താങ്കളും ധരിച്ചു വെച്ചിരിക്കുന്നത് എല്ലാം പൂര്‍ണമായും ശരിയാണോ എന്നൊന്ന് പരിശോധിക്കുന്നത് നന്ന്, ആസ്ട്രോനോമി enna സ്പേസ് സൈന്സില്‍ തെറ്റ് തിരുത്താന്‍ അവര്‍ തയാറാണ്. കാരണം അവര്‍ സ്പേസ് കണ്ടു മനസിലാകിയാണ് ഓരോന്ന് പറയുന്നത്. അല്ലാതെ സാങ്കല്പിക രാശികലോ, ഭാവങ്ങലോ അല്ല. ഇന്ന് കാണുന്ന നക്ഷത്രങ്ങള്‍ പലതും പുതുതായി ഉണ്ടാകുന്നതും പൊലിഞ്ഞു പോകുന്നതുമാണ്. സ്പേസില്‍ ഉണ്ടാകുന്ന സകല മാറ്റങ്ങളും അവര്‍ കണ്ടു മനസിലാകാന്‍ ശ്രമിക്കുന്നു. സ്പേസില്‍ എല്ലാ സമയവും നടന്നു കൊണ്ടിരിക്കുന്നത് Astronimers കണ്ടു മനസിലാക്കുന്നു. അത് കൊണ്ടാണ് പ്ലുടോ പട്ടികയില്‍ നിന്ന് മാറിയത്.
    പുതിയ ഗ്രഹങ്ങളും നക്ഷത്രങ്ങളും കണ്ടു പിടിക്കുന്നതും അവര്‍ രേഖ പെടുത്തുന്നു. ജ്യോതിഷത്തില്‍ അത് സാധിക്കുന്നില്ലല്ലോ. ഞാന്‍ പഴയ പോസ്റ്റില്‍ ചോദിച്ചതിനു മറുപടിയെന്നോണം വിഷയത്തില്‍ നിന്ന് മാറി പറയുന്നത്, ജ്യോതിഷവുമായി ബന്ധമുള്ള ഒരു അര്‍ഥം “സ്വാധീനപ്പെടുത്താനുള്ള കഴിവുള്ളത് എന്നാണു ഗ്രഹം enna വാക്കിനര്ധം” എന്നാല്‍ “celestial body orbiting round a star” എന്നാണ് അതിന്റെ ഇന്ഗ്ലീഷിലെ അര്‍ഥം. ഇവിടെത്തന്നെ “സ്വാദീനം” എവിടെ പോയി? 27 നക്ഷത്രങ്ങളും 12 രാശിയും ഇതിനെയോ രാഹു കേതു ഗുളികന്‍ ഇവയെയോ മാറ്റാന്‍ സാധിക്കുമോ? സൂര്യന്‍ ഗ്രഹമാണോ നക്ഷത്രമാണോ എന്നതിന് ഗ്രഹത്തിന്റെ കൂടത്തില്‍ പെടുത്തിയിരിക്കുന്നത് മേല്‍പറഞ്ഞ “സ്വാദീന പെടുത്താന്‍ കഴിവുള്ളത്” enna അര്‍ഥത്തില്‍ എടുത്താല്‍ കാര്യം എളുപ്പമായല്ല്ലോ!!!
    ” മനുഷ്യന്‍ ഓരോ കാര്യവും അന്ഗീകരിക്കുന്നത് അതിന്റെ പ്രയോജനത്തിന്റെ പേരിലാണ്”, ഈ പറഞ്ഞത് “ജ്യോതിഷം സൈന്റിഫിക് അല്ല, എന്നാല്‍ useful ആണ്” എന്ന് പറഞ്ഞ Dr ഗോപാലകൃഷ്ണന്റെ അഭിപ്രായമായി വളരെ സാമ്യം ഉണ്ട്!!!

  119. April 9th, 2011 2:24 pm IST യ്ക്ക് parthan:

    @ Boban Joseph:
    ചില പൊതുകാര്യങ്ങൾ പറയട്ടെ.

    ഇന്ദ്രിയങ്ങളുടെ പ്രവർത്തനത്തെപ്പറ്റി ആയുർവ്വേദത്തിന് ചിലത് പറയാനുണ്ട്. എല്ലാവരും രോഗികളാണ്. ഔഷധം കഴിക്കേണ്ടുന്ന അവസ്ഥയിൽ എത്തുമ്പോൾ മാത്രമെ അത് നമ്മൾ അറിയുന്നുള്ളൂ. അതുകൊണ്ട് ഇന്ദ്രിയങ്ങൾ പൂർണ്ണമായി പ്രവർത്തിക്കാത്തവരിൽ പൂർണ്ണജ്ഞാനം പ്രകടമാകുന്നില്ല. രോഗഗ്രസ്തമായ മനസ്സുകളുടെ – അസ്വസ്ഥമായ മനസ്സുകളുടെ – പഠനമാണ് പാശ്ചാത്യ മനഃശാസ്ത്രം. ആനന്ദം അനുഭവിക്കുന്ന മനസ്സുകൾ, ആനന്ദം അനുഭവിക്കുന്നത് എങ്ങിനെയെന്ന് പഠിപ്പിക്കുകയാണ് വേദാന്തം. അതുകൊണ്ട് വേദാന്തം സ്വാസ്ഥ്യത്തിന്റെ പഠനമാണ്.
    ശരീരത്തിന്റെ സ്വാസ്ഥ്യത്തിനുവേണ്ടിയാണ് അതായത് ത്രിദോഷങ്ങളുടെ സംയോഗത്തിനുവേണ്ടിയാണ് ഔഷധങ്ങൾ കൊടുക്കുന്നത്. ആയുർവ്വേദം ശരീരത്തിന്റെ സ്വസ്ഥതയിലൂടെ മനസ്സിനെ സ്വസ്ഥവൃത്തിയിലേക്ക് നയിച്ച് ആനന്ദത്തിൽ ലയിപ്പിക്കുന്നു. വേദാന്തം ഇന്ദ്രിയനിഗ്രഹത്തിലൂടെ മനസ്സിനെ ബുദ്ധിയിൽ ലയിപ്പിച്ച് ബുദ്ധിയെ ആത്മാവിൽ ലയിപ്പിച്ച് ആനന്ദം അനുഭവിക്കുന്നു. ഇങ്ങനെ ആനന്ദത്തിലിരിക്കുന്ന വ്യക്തിക്ക് പൂർണ്ണജ്ഞാനം അനുഭവിക്കാനാകും.

  120. April 9th, 2011 2:40 pm IST യ്ക്ക് parthan:

    @ Boban Joseph:
    “ദൈവവിശ്വാസം” എന്നത് സെമിറ്റിക് മതസങ്കല്പമാണ്. അത്തരത്തിലുള്ള ഒരു ദൈവം ഇല്ല എന്നതാണ് ഭാരതീയ തത്വചിന്ത മനസ്സിലാക്കിത്തരുന്നത്. “യത് തത് അഗ്രാഹ്യം” – എത്ര ശ്രമിച്ചാലും കാണാൻ കഴിയാത്തത്. അവർണ്ണം, നിത്യം, സർവ്വഗതം, സുസൂക്ഷ്മം (പരമാണുവിലും ചെറുത്) എന്നൊക്കെയാണ് ഈശ്വരനെ വിശേഷിപ്പിക്കുന്നത്. പഠിച്ചു ചെല്ലുമ്പോൾ ദൈവവും ബ്രഹ്മാവും വിഷ്ണുവും ശിവനും ഒന്നും ഇല്ല എന്നുള്ള അനുഭവം ഉണ്ടാകും. “മുണ്ഡകോപനിഷത്ത്” ഇതിനെക്കുറിച്ച് വ്യക്തമാക്കുന്നുണ്ട്.

  121. April 9th, 2011 2:59 pm IST യ്ക്ക് parthan:

    @ Boban Joseph:

    [” മനുഷ്യന്‍ ഓരോ കാര്യവും അന്ഗീകരിക്കുന്നത് അതിന്റെ പ്രയോജനത്തിന്റെ പേരിലാണ്”, ഈ പറഞ്ഞത് “ജ്യോതിഷം സൈന്റിഫിക് അല്ല, എന്നാല്‍ useful ആണ്” എന്ന് പറഞ്ഞ Dr ഗോപാലകൃഷ്ണന്റെ അഭിപ്രായമായി വളരെ സാമ്യം ഉണ്ട്!!!]

    ഈ മുകളിൽ പറഞ്ഞതിന് ഞാൻ ഒരു ഉദാഹരണം പറയാം.
    NIELS BOHR എന്ന ശാസ്ത്രജ്ഞൻ അദ്ദേഹത്തിന്റെ പരീക്ഷണശാലയുടെ മുന്നിൽ ഒരു കുതിരലാടം തൂക്കിയിട്ടിരുന്നു. ‘ഈ കുതിരലാടം ഭാഗ്യം കൊണ്ടു വരുമെന്ന് താങ്കൾ വിശ്വസിക്കുന്നുണ്ടോ’ എന്ന് അദ്ദേഹത്തിന്റെ സുഹൃത്ത് ചോദിച്ചു. ‘എനിക്ക് വിശ്വാസമില്ല, പക്ഷെ വിശ്വസിച്ചാലും ഇല്ലെങ്കിലും ഇതിന് ശക്തിയുണ്ട്’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഈശ്വരനിലും, ഗ്രഹങ്ങളിലും, ജ്യോതിഷത്തിലും വിശ്വാസിച്ചാലും ഇല്ലെങ്കിലും സംഭവിക്കാനുള്ളത് സംഭവിക്കും. പരിഹാരം ഉണ്ടാകും എന്നുള്ളത് അസ്വസ്ഥമായ മനസ്സിന്റെ തോന്നൽ മാത്രമാണ്. “ബലീയസീകേവലമീശ്വരേച്ഛ” ആദ്യന്തികമായി ഈശ്വരേച്ഛമാത്രമെ നടക്കൂ, എന്നാണ് വ്യാസമഹർഷിയും പറഞ്ഞിട്ടുള്ളത്.

  122. April 9th, 2011 4:40 pm IST യ്ക്ക് parthan:

    ഞാൻ ജ്യോതിഷം പഠിച്ചിട്ടില്ല. ജ്യോതിഷത്തെക്കുറിച്ച് ഞാൻ മനസ്സിലാക്കിയ ചിലത് ഇവിടെ പങ്കുവെക്കുന്നു.
    ഗോളശാസ്ത്രവും വൈദികജ്യോതിഷവും പൌരാണികമായി ഭാരതത്തിൽ ഉണ്ടായിരുന്നു. യവനന്മാരിൽ നിന്നും കടംകൊണ്ട ഫലിതജ്യോതിഷമാണ് ഇന്ന് നമ്മളെല്ലാം പറയുന്ന ജ്യോതിഷ തട്ടിപ്പിന്ന് ആധാരം. ഇപ്പോൾ എളുപ്പത്തിൽ തട്ടിപ്പു നടത്താൻ പര്യാപ്തമായ ഒരു അവിയൽ പരുവത്തിലുള്ള ജ്യോതിഷമാണ് നിലനില്ക്കുന്നത്. വൈദികജ്യോതിഷത്തിൽ പരീക്ഷണങ്ങൾ നടത്താൻ ആരും തയ്യാറല്ല. സ്വാർത്ഥമോഹികളായ ജനങ്ങളെ പറ്റിക്കാൻ ഫലിതജ്യോതിഷമാണ് പ്രായോഗികം.

    എപ്പോഴും വിമർശിച്ചു കാണുന്ന കാര്യമാണ് സൂര്യനെയും ചന്ദ്രനെയും ഗ്രഹങ്ങൾ എന്നു വിളിക്കുന്നു എന്നുള്ളത്. അത് പ്ലാനറ്റിന്റെ അർത്ഥമായി എടുക്കുന്നതുകൊണ്ടാണ്. ആധുനിക ശാസ്ത്രത്തിൽ സൂര്യനും ചന്ദ്രനും മറ്റു ഗ്രഹങ്ങളും വേറെ വേറെ വിഭാഗങ്ങളിലാണ് ഉൾപ്പെടുന്നത്. ശരിക്കു പറഞ്ഞാൽ ഈ പറയുന്ന എല്ലാറ്റിനെയും ‘നക്ഷത്രങ്ങൾ’ എന്നാണ് പൌരാണികമായി പറഞ്ഞു പോരുന്നത്. പ്ലാനറ്റ് – ഗ്രഹമായത് എങ്ങിനെയെന്ന് എനിക്കും മനസ്സിലായിട്ടില്ല. ഭഗവത്‌ ഗീതയിൽ “നക്ഷത്രാണാം ശശി” = നക്ഷത്രങ്ങളുടെയിടയിൽ ഞാൻ ചന്ദ്രനാണ്‌. ഇവിടെ നക്ഷത്രം എന്നുപറയുന്നത്‌, ജ്യോതിശാസ്ത്രജ്ഞന്മാര്‍ പറയുന്ന ‘സ്റ്റാര്‍’ അല്ല. നക്ഷത്ര ശബ്ദത്തിന്‌ ‘ണക്ഷ ഗതൗ’ എന്നതുകൊണ്ട്‌, ഗമന ശീലമുള്ളത്‌ എന്ന സൂചനയുണ്ട്‌. അതുകൊണ്ട് പ്രപഞ്ചത്തിൽ ചലിക്കുന്ന എല്ലാറ്റിനെയും നക്ഷത്രങ്ങൾ എന്നു പറയാം. ഭൂമിയെ കേന്ദ്രമാക്കിയാൽ ചുറ്റുമുള്ള ഖഗോളത്തിലെ എല്ലാ വസ്തുക്കളും (സൂര്യനും, ചന്ദ്രനും, നക്ഷത്രങ്ങളും) ചലിക്കുന്നതാണ്. ഇങ്ങനെ ഭൂമിക്കു ചുറ്റും സാങ്കല്പികമായി നിശ്ചയിച്ചിട്ടുള്ള രാശികളും ചലിക്കുന്നതാണ്. പക്ഷെ ഫലിത ജ്യോതിഷത്തിൽ അതിനെയും സ്ഥിരപ്പെടുത്തിയിരിക്കയാണ്. ഭൂമിയിലെ മനുഷ്യനെ സംബന്ധിച്ചുള്ള കണക്കുകളും ഫലങ്ങളും ഗണിക്കുമ്പോൾ സൂര്യനെ കേന്ദ്രമാക്കിയാൽ എങ്ങിനെയാണ് അത് ശരിയാവുന്നത്. സൌരയൂഥത്തിന്റെ കേന്ദ്രം നമ്മുടെ സൂര്യൻ തന്നെയായിക്കോട്ടെ. ഭൂമിയിലെയും സൂര്യനിലെയും സ്ഥലകാലങ്ങൾ (സ്പേസ് & റ്റൈം) വ്യത്യസ്തമായിരിക്കും. അതുകൊണ്ട്, ഭൂമിയെ കേന്ദ്രമാക്കിയുള്ള കണക്കുകളെല്ലാം പൊട്ടത്തെറ്റാണെന്നു പറയുന്നതിലും ചില വിഢിത്തങ്ങളില്ലേ എന്നൊരു സംശയം എനിക്കുണ്ട്. പ്രപഞ്ചത്തിലെ സർവ്വവസ്തുക്കളും നമ്മളെ സ്വാധീനിക്കുന്നുണ്ട്. കാരണം നമ്മൾ ജനിച്ചതും ഇപ്പോൾ ജീവിക്കുന്നതും ഈ പ്രപഞ്ചത്തിലെ പല ഘടകങ്ങളിൽ നിന്നും ലഭിക്കുന്ന ഊർജ്ജത്തിൽ നിന്നാണ്. രോഹിണി തുടങ്ങിയ നക്ഷത്രം എന്നു പറയുന്നത് ഒരു നക്ഷത്രം അല്ല, ഒരു കൂട്ടം നക്ഷത്രങ്ങളാണ്. കണക്കിലുള്ളതും ഇല്ലാത്തതുമായ ആ ആംഗിളിൽ വരുന്ന എല്ലാ വസ്തുക്കളും അവിടെ സ്വാധീനിക്കുന്നുണ്ടെന്നു കരുതണം. പ്ലൂട്ടോയെ സ്ഥാനഭ്രഷ്ടനാക്കിയതുകൊണ്ട് ആർക്ക് എന്തു കോ‍ട്ടമാണുള്ളത്. സൂര്യന്റെയും രാഹുവിന്റെയും ഗുളികന്റെയും പേരുകൾ മാറ്റിയതുകൊണ്ട് ചില പദപ്രയോഗത്തിലെ പ്രശ്നങ്ങൾ ഒഴിവാക്കാമെന്നല്ലാതെ, പ്രപഞ്ചത്തിൽ എന്തു മാറ്റമാണ് ഉണ്ടാവുക. 27 നക്ഷത്രത്തിലെ (നക്ഷത്രക്കൂട്ടത്തിലെ) ഒരു നക്ഷത്രം ഉരുകിക്കരിഞ്ഞില്ലാതായാലും ഈ പ്രപഞ്ചത്തിലെ അനുഭവത്തിന് എന്തെങ്കിലും മാറ്റം ഉണ്ടാകും എന്നു കരുതുന്നില്ല. ജ്യോതിഷപ്രകാരം പറയുന്ന എല്ലാ കാര്യങ്ങളും തെറ്റാണെങ്കിൽ ഈ ശാസ്ത്രം (?) ശുദ്ധ അസംബന്ധം തന്നെയാണ്. എന്നാൽ ചിലതെല്ലാം ശരിയാവുന്നു. അത് ചക്കയിട്ടപ്പോൾ മുയലിനെ കിട്ടിയതുകൊണ്ടാണോ, അതോ മുയൽ കിടക്കുന്നിടത്തേക്കുതന്നെ ചക്കയിടാൻ പറ്റിയതുകൊണ്ടാണൊ എന്നാണ് അന്വേഷിക്കേണ്ടത്. അതിന് സ്വാർത്ഥമോഹികളല്ലാത്ത ഗണിതജ്ഞരുടെ കഴിവുകൾ പ്രയോജനപ്പെടുത്തണം.

  123. April 11th, 2011 3:06 pm IST യ്ക്ക് Boban Joseph:

    ഡിയര്‍ Parthan
    താങ്കള്‍ പറഞ്ഞിരിക്കുന്ന പൊതു കാര്യങ്ങള്‍ വളരെ സത്യമാണ്. എങ്കിലും ചില സംശയങ്ങള്‍,
    പാര്‍ഥന്‍ പറഞ്ഞു രോഹിണി നക്ഷത്രമല്ല നക്ഷത്ര സമൂഹമാണെന്നു. ഈ 27 നക്ഷത്രങ്ങളും അങ്ങിനെ തന്നെയാണ്. ഈ ഭൂമിയില്‍ നിന്ന് രോഹിണി നക്ഷത്രം
    അറുപത്തെട്ടു പ്രകാശവര്‍ഷങ്ങള്‍ (പ്രകാശം ഒരു വര്ഷം സഞ്ചരിക്കുന്ന ദൂരം) അകലെയാനത്‌. ജട വസ്തുക്കളായ നക്ഷത്രങ്ങള്‍ക് കോപം, ദുഃഖം, അങ്ങിനെയുള്ള വികാരങ്ങള്‍ ഒക്കെയുന്ടെന്നും അങ്ങിനെ എത്രയോ മണ്ടത്തരങ്ങള്‍ ജ്യോതിഷത്തില്‍ ഉണ്ട്.

    ഞാനും അല്പം ജ്യോതിഷം ഇപ്പോള്‍ പഠിക്കുകയാണ്, ഒരു ചെറിയ ബ്ലോഗ്‌ (ജ്യോതിശാസ്ത്രവും ജ്യോതിഷവും) ജ്യോതിഷത്തെയും ജ്യോതിശാസ്ത്രതെയും കുറിച്ച് എഴുതിയിട്ടുണ്ട്. ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്‌. വായിച്ചിട്ട് അഭിപ്രായം പറയുമല്ലോ.

    http://jyothishasthrasathyangal.blogspot.com/

    പിന്നെ

    “ദൈവവിശ്വാസം” എന്നത് സെമിറ്റിക് മതസങ്കല്പമാണ്. അത്തരത്തിലുള്ള ഒരു ദൈവം ഇല്ല എന്നതാണ് ഭാരതീയ തത്വചിന്ത മനസ്സിലാക്കിത്തരുന്നത്. “യത് തത് അഗ്രാഹ്യം” “പരിഹാരം ഉണ്ടാകും എന്നുള്ളത് അസ്വസ്ഥമായ മനസ്സിന്റെ തോന്നൽ മാത്രമാണ്. “ബലീയസീകേവലമീശ്വരേച്ഛ” ആദ്യന്തികമായി ഈശ്വരേച്ഛമാത്രമെ നടക്കൂ, എന്നാണ് വ്യാസമഹർഷിയും പറഞ്ഞിട്ടുള്ളത്.”

    ആദ്യം “ദൈവം ഇല്ല” ഭാരതീയ തത്വചിന്ത എന്നും, രണ്ടാമതായി ഭഗവത് ഗീതയില്‍ “ആദ്യന്തികമായി ഈശ്വാരേച്ച മാത്രമേ നടക്കൂ” എന്നും കാനിചിരിക്കുന്നതായ്, താങ്കള്‍ പറഞ്ഞിരിക്കുന്നു. ഇതില്‍ വിരോദാഭാസം ഇല്ലേ ഒരു സംശയം. ഇതിനു ഇംഗ്ലീഷില്‍ പറയുന്നത്
    “A square peg in a round hole” എന്നാണ്, അതായതു ഒരിക്കലും യോജിക്കാത്ത രണ്ടു കാര്യം എന്നാണതിന്റെ അര്‍ഥം. ഇത് രണ്ടും വ്യത്യസ്തമല്ലേ? ചരിത്രം അറിയാന്‍ അല്ലെങ്കില്‍ വേറെ അറിവിന്‌ വേണ്ടി മത ഗ്രന്ഥങ്ങളെ മാത്രം ആശ്രയിക്കുന്ന ചിലര്‍ ഉണ്ട്. അതത്ര നന്നല്ല. എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ എല്ലാ ഗ്രന്ഥങ്ങളും പഠിക്കണം. എങ്കിലേ നമ്മുടെ പഠനം പൂര്‍ണമാവുകയുള്ളൂ. ശ്രീ പാര്‍ഥന്‍ ജി അതില്‍ പെടുന്നതല്ലെന്നു ഞാന്‍ കരുതുന്നു.

  124. April 11th, 2011 4:09 pm IST യ്ക്ക് C.N.Subramanian:

    paracitamol കഴിച്ചു പനി മാറിയില്ല എന്ന് വച്ച് അല്ലോപതിയെ ആരും തള്ളിപ്പരയാരില്ല .പക്ഷെ ഏതെങ്കിലും ജ്യോതിഷ ക്കാരന്‍ പറഞത് ശരിയായില്ല എങ്കില്‍ പിന്നെ മറ്റൊന്നും ആലോചിക്കാനില്ല …ഉടനെ തീരുമാനിക്കാം ,ജ്യോതിഷം തട്ടിപ്പുതന്നെ! ഇതാണ് ‘മെക്കാളെ’ രീതി ! എനിക്ക് മനസ്സിലാകാത്തത് ഒന്നും ശരിയല്ല ഇതാണ് നില. ഓരോ ശാസ്ത്രത്തിനും അതിന്റേതായ പദാവലികളും സംജ്ഞയുമുന്ടു ഒന്നെടുതുവച്ചു മറ്റൊന്നിനോട് ചേര്‍കുന്ന ശാസ്ത്രീയതക്ക് നമസ്കാരം പറയാം . മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട എല്ലാറ്റിന്റെയും കേന്ദ്രം മനുഷ്യനും ഭൂമിയും തന്നെയായിരിക്കും .പ്രപഞ്ച ഘടികാരത്തിന്റെ dial ആണ് രാശികളും നക്ഷത്രങ്ങളും; സൂചികളാണ് ഗ്രഹങ്ങള്‍ . നിരന്തരമായ നിരീക്ഷണത്തിന്റെ ഫലമായി ലഭിച്ച വിവരങ്ങള്‍ ക്രോടീകരിച്ചു ;ഇതാണ് ഫലഭാഗം. ഒരു നിശ്ചിത സമയത്തെ പ്രപഞ്ചഘടികാരത്തിന്റെ ഘടനയുമായി ചേര്‍ത്ത് ആ അറിവിനെ ഓരോ വ്യക്തിയുടെയും ജീവിതവു മായി ചേര്‍ക്കുന്നു .ഇതിനെ ശാസ്ത്രമെന്നോ തട്ടിപ്പെന്നോ ഇഷ്ടംപോലെ വിളിക്കാം . ഇനി കുറച്ചു വിശദീകരണം ;- നക്ഷത്രം =നാശമില്ലാത്ത, സ്ഥിരമായ . രാശി =30 ഡിഗ്രി പ്രപഞ്ചം. ജ്യാ=ഒരു വാസ്തുവും നിരീക്ഷകനും ബന്ധപ്പെടുന്ന നേര്‍ രേഖ .ദിവസം= ഒരു പകലും ഒരു രാത്രിയും (ഭാരതത്തില്‍ സൂര്യോദയം മുതല്‍ കണക്കാക്കുന്നു.

  125. April 11th, 2011 5:57 pm IST യ്ക്ക് Boban Joseph:

    നക്ഷത്രം നാശമില്ലാത്തത്‌ എന്നുള്ള അര്‍ഥം തന്നെ തെറ്റ്.
    പാര്‍ഥന്‍ പറഞ്ഞത് പോലെ ഈ പ്രപഞ്ഞതില്‍ നാശമില്ലാത്തത്‌ ആയി ഒന്നുമില്ല. നക്ഷത്രങ്ങള്‍ ഉണ്ടാക്കുകയും നശിക്കുകയും ചെയ്യും. പ്രവചനം തെറ്റോ ശരിയോ എന്നുല്ലതല്ലല്ലോ നമ്മുടെ വിഷയം. അടിസ്ഥാനം തന്നെ തെറ്റാണല്ലോ. ഭൂമി പ്രപഞ്ചത്തിന്റെ കേന്ദ്രമാനെന്നുള്ളത് പണ്ടത്തെ വിശ്വാസം. ഇപ്പോള്‍ ഭൂമി പ്രപഞ്ചത്തിന്റെ കേന്ദ്രമാണെന്ന് ആര് സമ്മതിക്കും? മനുഷ്യ ജീവിതവുമായി ബന്ധമുള്ളത് മനുഷ്യനും ഭൂമിയുമാണ്. അത് സമ്മതിച്ചു പക്ഷെ മില്കി വേയുടെ ഒരു ഭാഗത്ത്‌ വരുന്ന സൌരയൂടതിന്റെ കേന്ദ്രം സൂര്യനാനെന്നിരിക്കെ ഭൂമി എങ്ങിനെ കേന്ദ്രമാകും. അതും പ്രപഞ്ച ഖടികാരവും എല്ലാം ജ്യോതിഷത്തിലെ സാങ്കല്പിക അറിവ് മാത്രമല്ലേ. ഫല ഭാഗത്തിലെ പത്തില്‍ അഞ്ചു മാത്രം ശരിയാകുന്നു. അങ്ങിനെ അത് ആര്‍കും പ്രേടിക്റ്റ് ചെയ്യാന്‍ സാധിക്കും. എന്തുകൊണ്ട് ലോക നന്മക്കു വേണ്ടിയുള്ള prediction ജ്യോതിഷക്കാര്‍ നടത്തുന്നില്ല. അങ്ങിനെയായിരുന്നെങ്കില്‍ ഈ ലോകത്തില്‍ എത്ര എത്ര അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുമായിരുന്നു.

  126. April 11th, 2011 7:20 pm IST യ്ക്ക് parthan:

    @Boban Joseph
    27 നക്ഷത്രങ്ങളും കൂട്ടങ്ങൾ തന്നെയെന്ന് എന്റെ കമന്റിൽ എഴുതിയിരുന്നു. നക്ഷത്രങ്ങൾക്ക് ദേഷ്യവും കോപവും ഉണ്ടെന്നു വിശ്വസിക്കുന്ന പഠിപ്പാണ് താങ്കൾക്ക് ഉണ്ടായിട്ടുള്ളത്. പഞ്ചതന്ത്രം കഥകളെക്കുറിച്ച് എന്താണ് അഭിപ്രായം. വിശ്വസിക്കണോ അതോ ചിന്തിക്കണോ എന്ന് താങ്കൾ തന്നെ തീരുമാനിച്ചാൽ മതി. ചന്ദ്രനും രോഹിണി നക്ഷത്രവും തമ്മിലായിരുന്നു പ്രേമം കൂടുതൽ. അതു മനസ്സിലാക്കിയ രോഹിണിയുടെ തന്തപ്പിടി ചന്ദ്രനെ ശപിച്ചു. ഈ കഥകളെ താങ്കൾ എങ്ങിനെ ഉൾക്കൊള്ളും. ഈ കഥകളിൽ കൂടി ജ്യോതിഷത്തിന്റെ ഫലഭാഗങ്ങളിലെ ചില കണക്കുകൾ സൂചിപ്പിക്കുന്നുണ്ടെന്ന് താങ്കൾ വിശ്വസിക്കുമോ? പൌരാണികവും, ഐതിഹാസികവും, എന്തിന് ശാസ്ത്രീയമായ വിഷയങ്ങൾപോലും ആലങ്കാരികഭാഷയിലാണ് ഋഷിമാർ എഴുതിവച്ചിട്ടുള്ളത്. നമ്മൾ കാവ്യാലങ്കാരികഭാഷയെ വാച്യാർത്ഥത്തിൽ മാത്രം കാണുമ്പോൾ അബദ്ധങ്ങൾ സംഭവിക്കാൻ ഇനിയും സാധ്യതകളുണ്ട്.

    ഭാരതീയ ദർശനങ്ങളിലെ ഈശ്വരനെ അന്വേഷിച്ചു ചെന്നാൽ ഉള്ളി തോലു പൊളിച്ച അനുഭവമാണ് ഉണ്ടാവുക. അവിടെ തോലല്ലാതെ വേറൊന്നും കാണില്ല. ഈശ്വരനെക്കുറിച്ച് എന്റെ ഒരു പഴയ പോസ്റ്റ് ഇവിടെയുണ്ട്.
    ആദ്യന്തികമായി ഈശ്വരേച്ഛ മാത്രമെ നടക്കൂ എന്നു പറയുന്നത് ഗീതയിലെ ഭാഗമല്ല; ജ്യോതിഷത്തെക്കുറിച്ചുള്ള വ്യാസന്റെ അഭിപ്രായമാണ്.(വ്യാസജ്യോതിഷം)
    ഈശ്വരൻ ആരെയും കൊല്ലുന്നില്ല എന്നു പറയുന്നത്, കൊല്ലുന്ന കർമ്മത്തിൽ നിന്നും ഈശ്വരനെ രക്ഷിക്കാൻ വേണ്ടിയൊന്നുമല്ല. ഈശ്വരൻ ഒന്നിനെയും ജനിപ്പിക്കുന്നില്ല. ജനിപ്പിക്കുന്നുണ്ടെങ്കിലല്ലെ കൊല്ലാനും കഴിയുകയുള്ളൂ. നീചയോനിയിൽ ജനിപ്പിക്കും എന്ന് ഗീതയിൽ പറയുന്നുണ്ട്. അതിൽ ഈശ്വരന് ഒരു പങ്കും ഇല്ല. അതെല്ലാം പ്രകൃതിയുടെ ഒരു വ്യവസ്ഥിതി മാത്രമാണ്. (ക്വൊട്ടേഷൻ ടീം ആളുകളെ കൊല്ലുന്നുണ്ടല്ലൊ, അവർ ജനിപ്പിച്ചിട്ടാണോ എന്നു ചോദിക്കല്ലെ.) ഒരാളെ ഉദ്ദ്യോഗത്തിൽ നിന്നും ഡിപ്രമോട്ട് ചെയ്യുന്നത് എന്തുകൊണ്ടാണ്. ജനങ്ങൾ തെറ്റു ചെയ്താൽ പോലീസ് കേസെടുക്കുന്നത് പ്രസിഡണ്ടിനോട് ചോദിച്ചിട്ടാണോ. അതെല്ലാം വ്യവസ്ഥിതിയുടെ ഭാഗമായി ആരോടും ചോദിക്കാതെതന്നെ നടക്കും

  127. April 12th, 2011 11:00 am IST യ്ക്ക് parthan:

    @Boban Joseph:

    പലരും ഭൂമിയെ കേന്ദ്രമാക്കിയുള്ള ജ്യോതിഷം ആധികാരികമായി തെറ്റാണെന്ന് പറയുന്നതിൽ യുക്തിയില്ല എന്നാണ് എന്റെ അഭിപ്രായം. ഭൂമിയിലെ ജീവജാലങ്ങളെ ബാധിക്കുന്ന കാര്യങ്ങൾ ആണ് ജ്യോതിഷ പ്രവചനം കൈകാര്യം ചെയ്യുന്നത്. അതിന് സൂര്യനെയോ ചന്ദ്രനെയോ കേന്ദ്രമാക്കിയാൽ എങ്ങനെ ശരിയാവും. ഭൂമിയിലേക്ക് വരുന്ന രശ്മികളെയോ ഭൂമിയുടെ ഗുരുത്വാകർഷണത്തെയോ അടിസ്ഥാനപ്പെടുത്തി എന്തെങ്കിലും പറയാൻ സൂര്യനെ കേന്ദ്രമാക്കിയുള്ള കണക്കുകൾക്ക് എങ്ങനെ സാധിക്കും. ന്യൂട്ടന്റെ സിദ്ധാന്തം ചന്ദ്രനിലോ സൂര്യനിലോ ചെന്ന് പരീക്ഷിച്ചാൽ ശരിയാവുമോ? ന്യൂട്ടന്റെ പല സിദ്ധാന്തങ്ങളും ഇപ്പോൾ തിരുത്തിക്കൊണ്ടിരിക്കുന്നു. എങ്കിലും ന്യൂട്ടനെ ആരും അവഗണിക്കുന്നില്ല. കാരണം ന്യൂട്ടനു ശേഷമെ ഐൻസ്റ്റീൻ ഉണ്ടാവുകയുള്ളൂ. അതുപോലെ തെറ്റുകൾ ഉണ്ടെങ്കിൽ അത് തിരുത്താൻ കഴിവുള്ളവർ അത് തിരുത്തുകയാണ് വേണ്ടത്. എനിക്ക് മനസ്സിലാവാത്തതെല്ലാം തെറ്റാണ് എന്ന നയം മാറണം. താങ്കളുടെ ഭൌതിക ജീവിതത്തിൽ താങ്കളെ ബാധിക്കുന്ന ജനങ്ങൾ താങ്കളുടെ ചുറ്റിലും (ബന്ധങ്ങളിൽ) ഉള്ളവർ ആയിരിക്കും. അടുത്തവീട്ടിലുള്ളവന്റെ ബന്ധുക്കൾ താങ്കളെ ഒരു കാര്യത്തിലും ബാധിക്കുകയില്ല. അത് അവരുടെ കാര്യം എന്നു പറയാൻ എളുപ്പവുമാണ്. /-/ താങ്കൾ 5/10 ജ്യോതിഷ ഫലങ്ങൾ ശരിയാവുന്നത് ആർക്കും ചെയ്യാൻ കഴിയും എന്നു പറഞ്ഞു. അത് കാൽ പുട്ടും മുക്കാൽ തട്ടിപ്പും ആയി നടക്കുന്ന ജ്യോതിഷികളുടെ കാര്യത്തിൽ ആണ്. എന്റെ ഒരു സുഹൃത്തിനെ ഞാൻ പല കാര്യത്തിലും നിരീക്ഷിക്കാറുണ്ട്. 80-90% എപ്പോഴും ശരിയായിട്ടുണ്ട്. അദ്ദേഹം മരിച്ചുപോയി. എന്റെ ആദ്യ കമന്റിൽ അത് സൂചിപ്പിച്ചിട്ടുണ്ട്. ഞാൻ എഴുതിക്കൊണ്ടിരിക്കുന്ന ജ്യോതിഷ പോസ്റ്റുകളിൽ അദ്ദേഹത്തിന്റെ പ്രത്യേകതകൾ ചിലത് അടുത്തുതന്നെ എഴുതുന്നുണ്ട്. അദ്ദേഹത്തെ ഞങ്ങൾ ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ വളർത്തിയെടുക്കുകയായിരുന്നു. അദ്ദേഹത്തിന്റെ പരീക്ഷണങ്ങൾ അവസാനം ചെന്നെത്തിയത് ഓഹരിയിലെ പ്രവചനങ്ങളിലായിരുന്നു. വെറുതെ പറയുമ്പോൽ ആർക്കും വിലയില്ല. അതുകൊണ്ട് സുഹൃത്തുക്കളായ 35 പേരുടെ ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകൾ അദ്ദേഹമാണ് ചെയ്തിരുന്നത്. അദ്ദേഹം മരിച്ചതിനുശേഷം ആ ഇടപാട് അത്രയും ലാഭത്തിൽ ട്രേഡ് ചെയ്യാൻ മുത്തുറ്റ് ഹൈനാസിന് (തൃശൂർ ബ്രാഞ്ച്) കഴിയുന്നില്ല. ഇദ്ദേഹത്തിന് കമ്പ്യൂട്ടർ ഉപയോഗിക്കാൻ അറിയാത്തതുകൊണ്ട് ഇദ്ദേഹത്തിനുവേണ്ടിമാത്രം ഒരു സ്റ്റാഫിനെ അവർ കൊടുത്തിരുന്നു. അവർക്ക് അതിനുള്ള ലാഭവും കിട്ടിയിരുന്നു.

  128. April 13th, 2011 1:25 pm IST യ്ക്ക് C.N.Subramanian:

    സൂരോദായത്തിന്റെ കാര്യം പോലെ സൌരയൂഥം ,ഗാലക്സി ,ക്ലസ്റര്‍എന്നിവയുടെ ഉടയാസ്തമനം ,ആയുസ്സ് , കാലഗണന ,അനന്ത്നെന്ന ആകര്‍ഷണ ശക്തി എന്നീകാര്യങ്ങളെപ്പറിറ്യുള്ള ഭാരതീയന്റെ അറിവ് എന്തായിരുന്നു എന്നറിയാതെ ജ്യോതിഷത്തെപറ്റി ചര്‍ച്ച ചെയ്യുന്നത് പാഴ്വേലയാണ് .100 –120 വര്‍ഷമാണ് ഭാരതീയരുടെ ആയുസ്സെന്നു സങ്കല്പിചിരിക്കുന്നു .അനേകായിരം കോടി വര്‍ഷമാണ്‌ ആകാശ ഗോളങ്ങളുടെ ആയുസ്സെന്നും സങ്കല്പിചിരിക്കുന്നു .ഇതാണ് നക്ഷത്രങ്ങള്‍ -സ്ഥിരമാണ് എന്ന് പറയാന്‍ കാരണം .ശ്രീ ബോബന്‍ ജൊസഫ് എത്ര നക്ഷതങ്ങള്‍ നശിക്കുന്നത് കണ്ടിട്ടുണ്ട്? പ്രപഞ്ചകേന്ദ്രം എവിടെയാണെന്ന് പാശ്ചാത്യ ശാസ്ത്രം പറയുന്നുണ്ടോ ?പിന്നെ സങ്കല്പത്തിന്റെ കാര്യം പറഞ്ഞാല്‍ , മനുഷ്യര്‍ ജീവിക്കുന്നത് തന്നെ ഏറെക്കുറെ വെറും സങ്കല്പത്തിന്റെ അടിത്തറയിലാണ് ./ അച്ചുതണ്ട് അക്ഷാംശ- രേഖാംശ രേഖകള്‍, അക്കം ,അക്ഷരം,അര്‍ഥം ; മാസം ദിവസം എന്നിവയുടെ പേരുകള്‍ ,ലോകനിയമവ്യവസ്ഥ രൂപയുടെമൂല്യം തുടങ്ങിയ എത്രയോ കാര്യങ്ങള്‍ . ജ്യോതിഷക്കാര്‍ എന്തുകൊണ്ട് ലോക ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്നില്ല എന്ന ചോദ്യംഅപ്രസക്തമാണ്. ഡോക്ടര്‍ എന്‍ജിനീയര്‍ മറ്റു തൊഴിലുകള്‍ ചെയ്യുന്നവര്‍ ഒക്കെ ,650 കോടി ആളുകളെ ലകഷ്യമാക്കിയാണോ പ്രവര്‍ത്തിക്കുന്നത്?ആവശ്യക്കാരെ മാത്രമേ പരിഗണിക്കാന്‍ കഴിയൂ . abstract science ന്റെ rules എടുത്തു emperical science വ്യഖ്യാനിക്കരുത് എവിടെയും etthilla

  129. April 13th, 2011 4:49 pm IST യ്ക്ക് Boban Joseph:

    നക്ഷത്രങ്ങള്‍ക് ഈ വക വികാരങ്ങള്‍ കല്ലുകല്കുണ്ടാകുന്നു എന്ന് പറഞ്ഞത് പോലെ തമാശയാണ്. ഈശ്വര സങ്കല്പത്തെ കുറിച്ച് താങ്കളുടെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു. കാരണം ആര്‍കും സത്യം കണ്ടെത്താന്‍ സാധിക്കുന്നില്ല. പക്ഷെ എന്നും എനിക്ക് സംശയം, ശാസ്ത്രീയമായി (ഉദാ: ഡാര്‍വിന്റെ പരിണാമ സിധാന്ധം, ഹിമയുഗം, ശിലായുഗം അങ്ങിനെ പലതും) പലതും കണ്ടു പിടിക്കുന്നു. ദൈവ സങ്കല്‍പം മതങ്ങളില്‍ പഠിപ്പിക്കുന്ന വിശ്വാസം അടിസ്ഥാനമാക്കി മാത്രം. ഈശ്വരെനെ കുറിച്ച് പറഞ്ഞാല്‍ ആധികാരികമായി, മതഗ്രന്ഥങ്ങളെ മാത്രം ആശ്രയിക്കണം. എന്നാല്‍ ശാസ്ത്രത്തിന്റെ ദ്രിഷ്ടിയില്‍ മത ഗ്രന്ഥങ്ങളെല്ലാം വിശ്വാസം മാത്രവും.

    പിന്നെ “എനിക്ക് മനസിലാകതതെല്ലാം തെറ്റാണു” എന്ന് ഞാന്‍ ഉദ്ദേശിച്ചില്ല. ഡോക്ടര്‍ മരുന്ന് കൊടുത്തു രോഗം മാറ്റുന്നു, എനിക്കറിയാത്തത് കാരണം അത് ശരിയല്ല എന്ന് പറഞ്ഞാല്‍ അതെങ്ങിനെ ശരിയാകും. പക്ഷെ താങ്കള്‍ പറഞ്ഞു ഞാന്‍ പത്തില്‍ അഞ്ചു ശരിയാകും എന്ന് പറഞ്ഞത്, വെറും തട്ടിപ്പും വെട്ടിപ്പും കൊണ്ട് നടക്കുന്നവരുടെ കാര്യത്തില്‍ ആണ് ശരി എന്ന്. എന്നാല്‍ അങ്ങിനെയല്ല എനിക്ക് അനുഭവം ആയിട്ടുള്ളത്. ഞാന്‍ എന്റെയും എന്റെ നാടിലെ പലരുടെയും ശരിയായ അനുഭവങ്ങള്‍ തന്നെ ആണ് പറഞ്ഞത്. ഞങ്ങളുടെ നാട്ടില്‍ ഒരു ഇരുപത്തഞ്ചു വര്‍ഷത്തില്‍ കുറയാത്ത പരിചയം ഉള്ള ഒരു അഞ്ചു ജ്യോതിഷന്മാരെയെങ്കിലും എനിക്കറിയാം. അവര് പറഞ്ഞ പ്രവചനങ്ങള്‍ എത്ര ശരിയായി എന്നും ശരിക്കും എനിക്കറിയാം. കാരണം അവര്‍ ആരെക്കുറിച്ചു പറഞ്ഞോ അവര്‍ തന്നെ പറഞ്ഞതാണ്. എന്റെ അമ്മയ്ക്കും അച്ഛനും ജ്യോതിഷ വിശ്വാസം ഉണ്ടായിരുന്നു. ജ്യോതിഷികള്‍ പറഞ്ഞതൊന്നും ശരിയായില്ല. പിന്നെ എങ്ങിനെയും എടുക്കാവുന്ന അര്‍ത്ഥത്തില്‍ തന്നെയാണ് പറയുന്നത്, “ഉണ്ടാകാം, വരാം, സൂക്ഷിക്കുക, പൂജയും വഴിപാടും ചെയ്യണം, സാധ്യതയുണ്ട്” ഇത് എല്ലാ ജ്യോതിഷന്മാരുടെയും പ്രാക്ടീസ് ആണ് എന്ന് ഇന്ന് പലര്ക്കും അറിവുള്ള കാര്യമാണ്. ജ്യോതിഷന്മാര്‍ ഓഹരി ഉടമകളുടെ രക്ഷക്കെതുന്നത് പുതിയ കാര്യമല്ല. ഞാനും ഒരു ഓഹരി കമ്പനിയില്‍ ആണ് വര്‍ക്ക്‌ ചെയ്യുന്നത്. ഇന്ത്യയിലെ മിക്ക ഓഹരി ഉടമകളും അവരുടെ പ്രവചനം ഉപയോഗപെടുതുന്നുണ്ട്. പക്ഷെ ഇത് വെറും മനശാശാസ്ത്രം ആണ്. പക്ഷെ അവരുടെ മനോവൈകല്യം
    ജ്യോതിഷികളുടെ നല്ല kaalam !!!.

  130. April 13th, 2011 4:55 pm IST യ്ക്ക് Boban Joseph:

    2000 കോടി ലാഭമുള്ള മുംബൈയിലെ ഒരു ഓഹരി കമ്പനിയില്‍ ആണ് ഞാന്‍ ജോലി ചെയ്യുന്നത്. പക്ഷെ ഞങ്ങള്‍ ജ്യോതിഷികളുടെ സേവനം അല്ല എടുക്കുന്നത്. അതിനു ഞങ്ങള്ക് പ്രത്യേക വിദഗ്ദ്ധരായ റിസര്‍ച്ച് ടീം ഉണ്ട്. അവരുടെ കണ്ടെതലനുസരിച്ചാണ് ഇന്‍വെസ്റ്റ്‌ ചെയ്യുന്നത്.

  131. April 14th, 2011 11:55 am IST യ്ക്ക് parthan:

    @Boban Joseph:
    [ദൈവ സങ്കല്‍പം മതങ്ങളില്‍ പഠിപ്പിക്കുന്ന വിശ്വാസം അടിസ്ഥാനമാക്കി മാത്രം. ഈശ്വരെനെ കുറിച്ച് പറഞ്ഞാല്‍ ആധികാരികമായി, മതഗ്രന്ഥങ്ങളെ മാത്രം ആശ്രയിക്കണം. ]

    മതഗ്രന്ഥങ്ങളെ ആശ്രയിച്ചുള്ള ദൈവ വിശ്വാസം സെമിറ്റിക് മതങ്ങളുടെ രീതിയാണ്. ഭാരതത്തിലെ ഹൈന്ദവ ദൈവവിശ്വാസികളിൽ 90% ആളുകളും ഒരു തരത്തിലുള്ള മതഗ്രന്ഥങ്ങളും വായിക്കാത്തവരാണ്. പക്ഷെ അവർ ഏതോ ഒരു ദൈവത്തിൽ വിശ്വസിക്കുന്നു. രമണമഹർഷിയും യാതൊരു ഗ്രന്ഥവും വായിച്ചിട്ടില്ല എന്നാണ് ‘ശീ രമണാശ്രമം പത്രാവലിയിൽ രേഖപ്പെടുത്തിയിട്ടുള്ളത്. രാമകൃഷ്ണ പരമഹംസരും പുസ്തകത്തിലെ ദൈവത്തിനെയല്ല വിവേകാനന്ദന് കാണിച്ചു കൊടുത്തത്. വിവേകാനന്ദൻ ഏതെങ്കിലും പുസ്തകം വായിച്ചാണോ ജ്ഞാനിയായത്. പിന്നീട് പ്രചരണാർത്ഥം ഗ്രന്ഥങ്ങൾ വായിച്ചിട്ടുണ്ട്. —————– [നക്ഷത്രങ്ങള്‍ക് ഈ വക വികാരങ്ങള്‍ കല്ലുകല്കുണ്ടാകുന്നു എന്ന് പറഞ്ഞത് പോലെ തമാശയാണ്. ] ഇതിൽ നിന്നും താങ്കൾ പ്രവചനഭാഗത്തെ എങ്ങിനെ കാണുന്നു എന്ന് വ്യക്തമാകുന്നുണ്ട്. ——————————— ഓഹരി വിപണിയിൽ ലാഭമുണ്ടാക്കുന്ന കോർപ്പറേറ്റ് കമ്പനികളുടെ രീതികൾ കുറെയൊക്കെ ഞാനും മനസ്സിലാക്കിയിട്ടുണ്ട്. ഞങ്ങൾ 1995 മുതൽ 2000 വരെ കറൻസി ട്രേഡിനെക്കുറിച്ചായിരുന്നു പഠിച്ചിരുന്നത്. അക്കാലത്തുണ്ടായ ഒരു അത്ഭുതം എന്താണെന്നു വച്ചാൽ, ഡെമോ ചെയ്തിരുന്ന ഡെന്മാർക്കിലുള്ള കമ്പനിയുടെ സി.ഇ.ഒ. എന്നെ വിളിച്ചു എന്നുള്ളതാണ്. ഡെമോയിൽ ലാഭം ഉണ്ടാകുന്നതു കണ്ടപ്പോൾ ലൈവ് ടേഡ് ചെയ്യാൻ ക്ഷണിച്ചതായിരുന്നു. എന്നിട്ടൊരു ചോദ്യം, ‘ഏത് സൊഫ്റ്റ് വൈർ’ ആണ് ഉപയോഗിക്കുന്നത്’ എന്ന്. അതിലെ ചുഴികളിൽ നിന്നും രക്ഷപ്പെടാൻ കഴിയില്ല എന്നു മനസ്സിലായപ്പോൾ ആ ശ്രമം വേണ്ടെന്നു വച്ചു. ‘ഫിബനോച്ചി’ രീതിയിൽ തയ്യാറാക്കിയിട്ടുള്ള ചില ട്രേഡ് ട്രൈനിംഗിന് പോയിരുന്നു. അവരുടെ സോഫ്റ്റ്വെയർ ഉപയോഗിച്ച് ലാഭം ഉണ്ടാക്കുന്ന ഗ്രാഫ് കാണിച്ചു തന്നു. ഈ രീതി വെച്ച് ട്രേഡ് ചെയ്ത ഒരു സ്റ്റേറ്റ്മെന്റ് കാണിച്ചു തരാമോ എന്നു മാത്രമായിരുന്നു എന്റെ ചോദ്യം. അത് ബുദ്ധിമുട്ടാണെന്നു മറുപടിയും ലഭിച്ചു. ലോക സാമ്പത്തിക മാന്ദ്യം ഉണ്ടായപ്പോൾ ഓഹരി വിപണിയിൽ പലരുടെയും ലക്ഷക്കണക്കിന് രൂപ നഷ്ടമായി. പലപ്പോഴും ജീവൻ ടി.വി. യിൽ സങ്കടം പറയുന്നത് കേൾക്കാമായിരുന്നു. ബോംബെയിൽ നിന്നും നിങ്ങൾ പറയുന്ന ലാഭം ഉണ്ടാക്കുന്ന കമ്പനിക്കാരുടെ നിർദ്ദേശത്തിലായിരുന്നു അവരെല്ലാം ട്രേഡ് നടത്തിയിരുന്നത്. എന്നിട്ടും നഷ്ടം സംഭവിച്ചു. ഈ സമയത്ത് ഞങ്ങൾക്ക് നഷ്ടം സംഭവിക്കാതെ രക്ഷപ്പെടാൻ കഴിഞ്ഞു എന്നുള്ളത് ഒരു അത്ഭുതമാണ്. രണ്ടു ഓഹരിയിൽ മാത്രമാണ് എനിക്ക് നഷ്ടം ഉണ്ടായത്. ഓഹരി വിപണിയിലെ പ്രവചനം നടത്തുന്ന ആളുകളോട് (ജ്യോത്സ്യനോ/കമ്പനിയോ) ഒറ്റചോദ്യം മാത്രം. ലാഭം ഉണ്ടാക്കിയ സ്വന്തം സ്റ്റെറ്റ്മെന്റ് കാണിച്ചു തരാമോ ?

  132. April 15th, 2011 9:51 am IST യ്ക്ക് Boban Joseph:

    ശ്രീ സുബ്രമണ്യം, താങ്കള്‍ പറഞ്ഞത് പോലെ നമ്മുടെ ചര്‍ച്ച ഒരിടത്തും എത്തില്ല, ആരും ഒരു പൊയന്ടിലും ‍ എതതുമില്ല. അതുകൊണ്ട് നിങ്ങളോടൊക്കെ ബഹുമാനതോട് തന്നെ ഞാന്‍ ഇതിവിടെ നിര്ത്തുന്നു.

  133. April 15th, 2011 9:52 am IST യ്ക്ക് Boban Joseph:

    ശ്രീ പാര്‍ഥന്‍ പറഞ്ഞു statement കാണിക്കുന്ന കാര്യം. അതാരും കാണിക്കില്ല. ഗ്രാഫ് കാണിക്കും.

    നമ്മുടെ ചര്‍ച്ച ഒരിടത്തും എത്തില്ല, ആരും ഒരു പൊയന്ടിലും ‍ എതതുമില്ല. അതുകൊണ്ട് നിങ്ങളോടൊക്കെ ബഹുമാനതോട് തന്നെ ഞാന്‍ ഇതിവിടെ നിര്ത്തുന്നു.

  134. April 15th, 2011 5:13 pm IST യ്ക്ക് Boban Joseph:

    Ok. I am going to stop my discussion with you from today as we will be going to beat about the bush in such an eccentricity.

  135. June 15th, 2011 9:21 pm IST യ്ക്ക് ടി ര Vasudevakaimal:

    എനിക്ക് പറയുവാനുള്ളത് എന്താണന്നു വച്ചാല്‍ ഇ ജ്യോതിഷം ഒരു തട്ടിപ്പല്ല എന്നാണ്. കാരണം ഞാന്‍ എന്റെ ജാതകവും ജിവിതത്തിലെ
    അവസ്ഥകളും വിശകലനം ചെയ്തു നോക്കിയപ്പോള്‍ ജാതകപ്രകാരം പറഞ്ഞ എല്ലാ കാര്യങ്ങളും ഏതാണ്ട് ശരിയാണെന്ന് എനിക്ക് ബോധ്യപ്പെട്ടു.

  136. July 4th, 2011 9:52 pm IST യ്ക്ക് vijayakumar v p:

    evideyannu raahuvum kethuvum randum saakalpikabindukalale?pinne engine ethrayum dasakaalathode manushyane swaadheenikunnu?

  137. July 12th, 2011 3:57 am IST യ്ക്ക് sreenath:

    പ്രിയപ്പെട്ട ശ്രീ …
    താങ്കള്‍ പറയുന്നത് ശരിയാണെന്ന് വായിച്ചപ്പോള്‍ തോന്നുന്നു. എന്നാലും പറയുകയാണ് ഒരു പക്ഷെ ഒരു ജ്യോത്സ്യന്‍ നമ്മോടു നമ്മുടെ ഭൂതവും ഭാവിയും എല്ലാം പറയുമ്പോള്‍ മാനസികമായി നമുക്ക് കിട്ടുന്ന ഒരു മുന്‍കരുതല്‍ അല്ലെ അത് ????അപ്പോള്‍ നമ്മള്‍ അറിഞ്ഞുകൊണ്ട് അതിനു വേണ്ടി തയ്യാറാകും…ഒഴിവാക്കാന്‍ പറ്റുന്നതാണെങ്കില്‍ അതും ചെയ്യും…ശരിയല്ലേ?ഒരു ജ്യോത്സ്യന്‍ പറയുന്നത് മാനസികമായി നമ്മളെ സ്വാധീനിക്കുന്നുണ്ട് എന്റെ അഭിപ്രായത്തില്‍ അത് സത്യമാണ്…
    ഏതായാലും താങ്കളുടെ ഈ പോസ്റ്റ്‌ വളരെ ചിന്തിച്ചു വായിച്ചു…നന്നായിട്ടുണ്ട്..ഇനിയും ഇത്തരത്തിലുള്ള പോസ്റ്കള്‍ പ്രതീക്ഷിക്കുന്നു
    നന്ദി
    ശ്രീനാഥ്

  138. July 12th, 2011 9:30 pm IST യ്ക്ക് vijaya kumar vp:

    enikoru makanund avantejathakam parisodhichappol dr kaanam paranhathupole jaathakanu ‘vaidyavruthi’ ennu parnhukandu athukond nhan avane padikkaan ayakkunnila kaaranam jaathakavasaal avan theerchayayum dr aakumalo?

  139. September 2nd, 2011 1:26 am IST യ്ക്ക് ഡോക്ടര്‍ വേണുഗോപാല്‍, കൂത്താട്ടുകുളം:

    “ഞാന്‍” ഇല്ലെല്ലെങ്കില്‍ , “ഞാന്‍” സുഷുപ്തിയിലായിപ്പോയാല്‍ ഈ പ്രപഞ്ചമേ ഇല്ലെന്ന സ്ഥിതിയ്ക്ക് പ്രപഞ്ചത്തിനു മൂലകാരണമാകുന്ന ഈ “ഞാന്‍” ആരെന്നറിഞ്ഞാല്‍ ഈ പ്രശ്നങ്ങളൊക്കെ പരിഹരിക്കപ്പെടില്ലേ? ഞാനിനെ അറിയാനുള്ള മാര്‍ഗ്ഗമുണ്ടെന്നു കേള്‍ക്കുന്നു. അതൊന്നു ശ്രമിച്ചുകൂടെ?

  140. September 10th, 2011 10:03 am IST യ്ക്ക് SUBRAMANIAN:

    ഉള്ളതൊന്നു മുള്ളതല്ല ullathinnu നാശമില്ല .ഞാന്‍ ഈ പ്രപഞ്ചം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്നു എന്ന് അറിഞ്ഞാല്‍ എല്ലാ പ്രശ്നവും തീരും . മഴത്തുള്ളി സമുദ്രം ആയിതീരുന്നതുപോലെ .. ഇതാണ് ഭാരതം കന്ടെതിയ സത്യം . മനോ ബുദ്ധ്യ ഹന്കാര ചിത്താനി നാഹം ……നച ശ്രോത്ര jihwe na cha ghrana nethre ………..

  141. January 6th, 2012 10:42 am IST യ്ക്ക് Syam S Nair:

    സത്യം എന്ന് ഞാന്‍ കരുതുന്ന/അനുഭവിച്ചറിഞ്ഞ കാര്യങ്ങള്‍ ആണ് താങ്കള്‍ ഇവിടെ എഴുതിയിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

എല്ലാ അഭിപ്രായങ്ങളും നിരീക്ഷണത്തിന് വിധേയമാണ്.

*

ലേഖനത്തിന്‍റെ അഡ്രസ്സ് : http://sreyas.in/jyothisham
ഇമെയില്‍ : sree@sreyas.in