നാരായണസ്വാമി 155-മത് ജയന്തി ആഘോഷം, ചെമ്പഴന്തി
ശ്രീനാരായണസ്വാമിയുടെ ജന്മനാടായ ചെമ്പഴന്തി വാര്‍ഡില്‍ വസിക്കാനുള്ള ഭാഗ്യം സിദ്ധിച്ച ഈയുള്ളവന്‍, അദ്ദേഹത്തിന്റെ 155-മത് ജയന്തി ആഘോഷം ചിങ്ങമാസത്തിലെ ചതയം നാളില്‍ ചെമ്പഴന്തിയില്‍ സമുചിതമായി ആഘോഷിച്ചപ്പോള്‍ അവിടെ എത്തു കുറച്ചു ഫോട്ടോകള്‍ ക്ലിക്ക് ചെയ്തു. എന്തായാലും ഇന്റര്‍നെറ്റില്‍ കിടക്കട്ടെ അവയെല്ലാം, ആര്‍ക്കെങ്കിലുംഉപയോഗപ്പെടട്ടെ!
ഈ അവസരത്തില്‍ നാരായണസ്വാമിയുടെ സമ്പൂര്‍ണ്ണ കൃതികള്‍ ഡൗണ്‍ലോഡ് ചെയ്തു വായിക്കൂ.

ശ്രീനാരായണസ്വാമി ക്ഷേത്രം, ചെമ്പഴന്തി ഗുരുകുലം

ശ്രീനാരായണസ്വാമി ക്ഷേത്രം മുന്‍വശവും കൊടിമരവും, ചെമ്പഴന്തി ഗുരുകുലം

ശ്രീനാരായണസ്വാമി ക്ഷേത്രം - സ്വാമിയുടെ തന്നെ വിഗ്രഹവും കാണിയ്ക്ക വഞ്ചിയും (പൂണൂലില്ലാത്ത) പൂജാരിയെയും കാണാം. രസീത് വാങ്ങി അര്‍ച്ചന നടത്താനുള്ള സൗകര്യവുമുണ്ട്.

ക്ഷേത്രത്തില്‍ ഇടതുവശത്ത് ഗണപതി പ്രതിഷ്ഠയില്‍ പൂജ നടത്തുന്നു.

ക്ഷേത്രത്തിന്റെ മേല്‍ക്കൂരയില്‍ കാണുന്ന രൂപം. എന്താ അര്‍ത്ഥം? സവര്‍ണ്ണ രൂപമാണോ?

നാരായണസ്വാമി ക്ഷേത്രത്തില്‍ തീര്‍ത്ഥവും ചന്ദനവും കൊടുക്കുന്ന പൂണൂല്‍ ഇല്ലാത്ത ബാലകന്മാര്‍.

ശ്രീ നാരായണസ്വാമി ജനിച്ച വയല്‍വാരം വീട്. വയല്‍വാരം വീടിനു ശ്രീ ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ചു നല്‍കിയ സംരക്ഷണവും കാണാം.

മതസൗഹാര്‍ദ്ദ പൂക്കളം (അതോ മതനിരപേക്ഷതയോ?) പിന്നില്‍ കാണുന്നത് സ്വാമി ജനിച്ചതായി കരുതുന്ന വയല്‍വാരം വീട്.

ചെമ്പഴന്തി ആനന്ദെശ്വരം സ്വദേശികള്‍ പുറത്തിറക്കിയ സുവര്‍ണ്ണ സോപാനം എന്ന അയ്യപ്പ ഭക്തിഗാന ഓഡിയോ കാസറ്റ്, ചെമ്പഴന്തി ഗുരുകുലം മഠാധിപതി ശ്രീ അരൂപാനന്ദസ്വാമി പുറത്തിറക്കുന്നു.

സുവര്‍ണ്ണ സോപാനം അയ്യപ്പ ഭക്തിഗാന ഓഡിയോ കാസറ്റില്‍ മുന്നിലും പിന്നിലും പ്രവര്‍ത്തി ച്ച കുറച്ചുപേര്‍.

വയല്‍വാരം വീട് - ഇവിടെയാണ് ശ്രീ നാരായണഗുരു ജനിച്ചത്. രണ്ടു മുറികള്‍ ഉണ്ട്.

വയല്‍വാരം വീട് സംരക്ഷിക്കപ്പെട്ടിരിക്കുന്നു.സംരക്ഷണ കവചം പണിയിച്ചിരിക്കുന്നത് ശ്രീ ഗോകുലം ഗോപാലനാണ്. പ്രകാശം കടത്തി വിടുന്ന ഫൈബര്‍ ഷീറ്റ് ആണ് മേല്‍കൂരയില്‍.

വയല്‍വാരം വീട്ടില്‍ നാരായണഗുരുവിന്റെ ചിത്രത്തില്‍ പൂജ ചെയ്യുന്നു.

ശാരദാ മഠം (ദേവി ക്ഷേത്രം), ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം.

ശാരദാ മഠത്തിലെ ദേവീ ഫോട്ടോയും അവിടെ പൂജ ചെയ്യുന്ന ബാലനെയും കാണാം.

ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ - ചെമ്പഴന്തി ഗുരുകുലത്തില്‍ നടക്കുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്ന ശ്രീ ഗോകുലം ഗോപാലനുള്ള ഉപകാരസ്മരണ - ഗോകുലം ഗോപാലന്റെ പേരിലുള്ള വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളെജിന്റെ പരസ്യം ഗുരുകുലത്തിനകത്ത്.
ഇതുവരെ 7 അഭിപ്രായങ്ങള്‍ രേഖപ്പെടുത്തപ്പെട്ടു
ഇമെയില്‍ : sree@sreyas.in





“ശ്രീനാരായണസ്വാമി ക്ഷേത്രം – സ്വാമിയുടെ തന്നെ വിഗ്രഹവും കാണിയ്ക്ക വഞ്ചിയും”
നാരായണ ഗുരുവിനെ ഇത്രയ്ക്ക് തരം താഴ്ത്തരുതായിരുന്നു. വിഗ്രഹങ്ങളെ തുടച്ച് മാറ്റി കണ്ണാടി പ്രതിഷ്ഠിച്ച് ദൈവം നീ തന്നെയെന്ന് കാണിച്ച് തന്ന ഗുരുദേവനെ തന്നെ വിഗ്രഹമാക്കി പൂജിക്കുന്നു… കഷ്ടം….
ശ്രീ നാരായണഗുരുവിനെ ഒരു സമുദായത്തിന്റെ ഗുരു മാത്രമാക്കി വയ്കാതെ, കേരളത്തിലെ ഹിന്ദുക്കളെല്ലാവരും ആത്മീയാചാര്യനായി കാണണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
കേരളത്തിന്റെ ഗുരു (സിഖുകളുടെ ഗുരു നാനാക്കിനെ പോലെ) ആകാന്‍ യോജ്യന്‍ ശ്രീ നാരായണസ്വാമി തന്നെ.
@ശ്രീ മനോജ്:
അതു തന്നെയാണ് ഈയുള്ളവനും ഉദ്ദേശിച്ചത്. ഈ അര്‍ത്ഥത്തില്‍ മറ്റൊരു പോസ്റ്റിന്റെ പണിപ്പുരയില്‍ ആണ്! ശ്രീ നാരായണ സ്വാമി അദ്വൈതം പച്ചയായി മലയാളത്തില്‍ എഴുതിയിട്ടുണ്ട്, അദ്ദേഹത്തിന്റെ പാതയില്‍ സന്യാസം സ്വീകരിക്കുന്നവര്‍ പോലും അതു മനസ്സിലാക്കുന്നില്ല എന്ന് ഈയുള്ളവന് പലപ്പോഴും നേരിട്ട് ബോധ്യമായിട്ടുണ്ട്.
@AK: നാരായണ സ്വാമികളുടെയും ചട്ടമ്പി സ്വാമികളുടെയും ഗ്രന്ഥങ്ങള്‍ വായിക്കുമ്പോള്‍ നമുക്ക് വളരെ പെട്ടെന്ന് മനസ്സിലാകും എന്താണ് ജീവിതം, എന്താണ് മതം, എന്താണ് സംസ്കാരം, എന്തിനാണ് ജീവിക്കുന്നത് എന്നൊക്കെ. പക്ഷെ അത്തരം ചിന്തകള്‍ ആര് പ്രചരിപ്പിക്കാന്‍? ആര് വായിക്കാന്‍? വളരെ സങ്കടകരമായ അവസ്ഥ.
“shree narayanane oru moonam kida daivamayi kaanunnathilum oru onnam kida manushyanayi kaanan aanu njan ishtappeduka” ennu paranjathu sahotharan ayyappano atho ayyankaliyo? aaraayalum avarkku thettiyirikkunnoo…!!!!!!
ശ്രീ നാരായണഗുരുവിന്റെ വിഗ്രഹം ആരാധിക്കനല്ലാതെ ആദരിക്കാനായിരുന്നെങ്കില്‍ വളരെ നല്ലകാര്യം ആയിരുന്നു.
വയല്‍വാരം വീട് സംരക്ഷിക്കാനായുള്ള ഉദ്യമത്തിന് ഗോകുലം ഗോപാലനെ അഭിനന്ദിക്കുന്നു …
പക്ഷെ ….
ഗോകുലം മെഡിക്കല്‍ കോളെജിന്റെ പരസ്യം വളരെ നന്നായിട്ടുണ്ട്
നമ്മുടെ വീട്ടിലൊക്കെ ഒരു മുത്തച്ചന്റെ ഫോട്ടോ വെച്ച് ഒരു മാലയിട്ട് വിളക്കുവെച്ച് ആദരിക്കുന്നതുപൊലത്തന്നെ ഇതിനെയും കണ്ടാൽ മതി.
ഒരു വിഗ്രഹപ്രതിഷ്ഠക്ക് കൊടുക്കുന്ന പൂജാവിധികളോടെ ആരാധിക്കണോ ഈ ഫോട്ടോയെയും എന്നിടത്താണ് സംശയം.
ഗുരുസമാധിയാണ് ഇന്ന് എന്ന് ഒരു പെണ്‍കുട്ടി കല്യാണം കഴിക്കാൻ പോകുന്ന ചെക്കനോട് പറഞ്ഞപ്പോൾ, ഏത് ഗുരുവിനെപ്പറ്റിയാണ് പറയുന്നത് എന്നു മനസ്സിലാക്കാൻ പോലും കഴിയാതിരുന്ന ഒരു സംഭവം കേൾക്കേണ്ടിവന്നു ഇന്ന്. ഇങ്ങനെയുള്ളവരുടെയൊക്കെ സാംസ്കാരിക വളര്‍ച്ചയെക്കുറിച്ചോര്‍ത്തപ്പോൾ ലജ്ജ തോന്നി.
ബ്രാഹ്മണ മേധാവിത്വത്തിനെതിരെ പോരാടിയ ഗുരുദേവന്‍ സ്ഥാപിച്ച അമ്പലങ്ങളില്‍ ഷര്‍ട്ട് ഇട്ടു കയറാന്‍ പാടില്ല എന്ന് പറയുന്നത് തെറ്റല്ലേ. ഈ അമ്പലങ്ങളില്‍ പൂജകളും അതിനു അവശ്യ പെടുന്ന ദക്ഷിണയും മറ്റേ അമ്പലങ്ങളിലെതിനെക്കാള്‍ കൂടുതലാണ്. ഇതാണോ ഗുരുദേവന്‍ ഉദേശിച്ചത്? ബ്രാഹ്മണ തന്ത്രി സാധുക്കളെ ഭഗവാന്റെ പേര് പറഞ്ഞു പറ്റിക്കുന്നത് പോലെ ഈഴവ തന്ത്രി/ശാന്തി ചെയ്യരുത്. അന്ധ വിസ്വസങ്ങളുക്ക് വഴി ഒരുക്കരുത്.