സംഭാവന നല്‍കുക, പങ്കാളിയാകുക – എന്തിന്, എങ്ങനെ?

ആര്‍ഷഭാരത സംസ്കാരത്തെയും അദ്വൈതവേദാന്തത്തെയും ആത്മീയതയെയും സംബന്ധിച്ച പല ഗ്രന്ഥങ്ങളും ഇന്ന് പ്രിന്‍റ് എഡിഷന്‍ ലഭ്യമല്ലാതെയായിരിക്കുകയാണ്. മാത്രമല്ല പ്രിന്റ്‌ ചെയ്ത ഗ്രന്ഥങ്ങള്‍ ആവശ്യം വരുമ്പോള്‍ കിട്ടാനും പ്രയാസമാണ്. അത്തരം മലയാളം ഗ്രന്ഥങ്ങള്‍ കഴിയുന്നത്രയോളം ഡിജിറ്റല്‍ രൂപത്തില്‍ ലോകത്തിന്റെ ഏതുകോണിലുമുള്ളവര്‍ക്കും വായിക്കാന്‍ വേണ്ടി ലഭ്യമാക്കാന്‍ ന‍ാം കൂട്ടായി ശ്രമിക്കേണ്ടതുണ്ട്‌. ഡിജിറ്റല്‍ രൂപത്തില്‍ (PDF, HTML) ലഭ്യമായ ഗ്രന്ഥങ്ങളുടെയും MP3 ഓഡിയോകളുടെയും വീഡിയോകളുടെയും മറ്റു ലേഖനങ്ങളുടെയും ഒരു ശേഖരം നിര്‍മ്മിക്കാന്‍ ശ്രേയസ് വെബ്‌സൈറ്റ് കുറേശ്ശെയായി ശ്രമിക്കുന്നു. അതുകൂടാതെ, ചില വേദാന്തഗ്രന്ഥങ്ങള്‍ യൂണികോഡ് ഫോണ്ടില്‍ ടൈപ്പ് ചെയ്ത് പൊതുവായ ഉപയോഗത്തിനായി ലഭ്യമാക്കാനും ശ്രമിക്കുന്നുണ്ട്.

മറ്റെല്ലാ വെബ്‌സൈറ്റുംപോലെ, ശ്രേയസ് വെബ്സൈറ്റ് മുന്നോട്ടു കൊണ്ടുപോകാനും ധാരാളം പ്രയത്നം ആവശ്യമാണ്‌. വെബ്സൈറ്റ് ഡൊമൈന്‍ രജിസ്ട്രെഷന്‍, ഡിസൈന്‍, വെബ്‌ ഹോസ്റ്റിംഗ്, ബാന്‍ഡ് വിഡ്ത്ത്, തുടങ്ങി ധാരാളം കടമ്പകള്‍ ഉണ്ട്. ഈശ്വരകൃപയാല്‍ സാമ്പത്തികവും സാങ്കേതികവുമായ യാതൊരു ബുദ്ധിമുട്ടും കൂടാതെതന്നെ അതൊക്കെ നടക്കുന്നുണ്ട്. അതിനാല്‍ വ്യക്തിപരമായി യാതൊരു സാമ്പത്തിക സഹായവും ആഗ്രഹിക്കുന്നില്ല എന്നാദ്യംതന്നെ വ്യക്തമാക്കട്ടെ.

നമ്മുടെ സംസ്കാരത്തെക്കുറിച്ച് അറിയാനും അറിയിക്കാനും, അതോടൊപ്പം സ്വയം അറിയാനും ഭാരതീയരായ നമുക്കോരോരുത്തര്‍ക്കും അവകാശമുണ്ട്‌, ചുമതലയുണ്ട്. സാമ്പത്തിക സഹായത്തെക്കാള്‍ എല്ലാവരുടെയും സഹകരണവും സമയവും ആത്മാര്‍ത്ഥതയോടെയുള്ള കൂട്ടായ പ്രയത്നവും ആണ് അതിനാവശ്യം. ഒരു മനുഷ്യന് ആദ്ധ്യാത്മികമായി ചെയ്യുന്ന സഹായമാകുന്നു ഏറ്റവും വലിയ സഹായം എന്ന് വിവേകാനന്ദ സ്വാമികള്‍ വ്യക്തമാക്കിയിട്ടുണ്ടല്ലോ.

താങ്കള്‍ക്ക് എങ്ങനെ ഈ സംരംഭത്തില്‍ പങ്കാളിയാക‍ാം?
ഇതാ ചില ആശയങ്ങള്‍. ദയവായി ഇവ മുഴുവന്‍ വായിക്കുകയും, കൂടാതെ താങ്കളുടെ ആശയങ്ങളും പ്രവര്‍ത്തനങ്ങളും പങ്കുവയ്ക്കൂകയും ചെയ്യൂ, കൂടുതല്‍പേര്‍ക്ക് പ്രചോദകമാവട്ടെ.

  1. ശ്രേയസ് വെബ്സൈറ്റിലെ എല്ലാ ലേഖനങ്ങളും പി ഡി എഫ് ബുക്കുകളും പ്രഭാഷണങ്ങളുടെ ഓഡിയോയും എല്ല‍ാംതന്നെ വായിക്കുക, കേള്‍ക്കുക. ധര്‍മ്മബോധമുള്ളവരായിരിക്കുക – അതുതന്നെയാണ് സനാതന ധര്‍മ്മത്തിന് ഒരാളുടെ ഏറ്റവും വലിയ സംഭാവന.
  2. സനാതനധര്‍മ്മ സന്ദേശം ലളിതമായി ജനങ്ങളിലെത്തിക്കാന്‍ യത്നിക്കുന്ന sobg.org, chaithanyaji.org തുടങ്ങിയ വെബ്‌സൈറ്റുകളില്‍ നിന്നും താങ്കള്‍ക്ക് ആവശ്യമായ സിഡികളും വിസിഡികളും പുസ്തകങ്ങളും വാങ്ങുക, കേള്‍ക്കുക, കാണുക, വായിക്കുക, വിതരണം ചെയ്യുക. കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അതവരെ സഹായിക്കും.
  3. ഇമെയില്‍ വഴിയോ ഫോണ്‍ വഴിയോ മറ്റോ ശ്രേയസ് വെബ്സൈറ്റിനെക്കുറിച്ച് താങ്കളുടെ മുമുക്ഷുക്കളായ സുഹൃത്തുക്കളെ അറിയിക്കുക. അവരും ശ്രേയസിന്റെ ഇമെയില്‍ വരിക്കാരാകട്ടെ, ലേഖനങ്ങള്‍ വായിക്കട്ടെ, ഗ്രന്ഥങ്ങള്‍ വായിക്കട്ടെ, പ്രഭാഷണങ്ങള്‍ കേള്‍ക്കട്ടെ, സത്സംഗ വീഡിയോകള്‍ കാണട്ടെ!
  4. അതുപോലെ, അര്‍ഷഭാരത സംസ്കാരവുമായോ ആത്മീയതയുമായോ ബന്ധപ്പെട്ട എതെങ്കിലോമൊരു ഇമെയില്‍ ഗ്രൂപ്പില്‍ താങ്കള്‍ അംഗമാണെങ്കില്‍, ശ്രേയസ് വെബ്സൈറ്റിനെ അവിടെ അവതരിപ്പിക്കുക, കൂടുതല്‍ പേര്‍ ഈ വെബ്സൈറ്റ് സൗജന്യമായി ഉപയോഗിക്കട്ടെ.
  5. ശ്രേയസ്സിലെ ഏതെങ്കിലും പ്രഭാഷണങ്ങള്‍ താങ്കള്‍ ഡൗണ്‍ലോഡ് ചെയ്യുന്നെങ്കില്‍, അവ ഒരു സിഡി ആയി മറ്റു മുമുക്ഷുക്കളുമായി പങ്കുവയ്ക്കുക. മാത്രവുമല്ല, ശ്രേയസ്സിലെ MP3കള്‍ക്ക് ചെറിയ വലുപ്പം മാത്രമാണുള്ളത്. അതിനാല്‍ മൊബൈല്‍ ഫോണ്‍, എംപിത്രീ പ്ലെയര്‍ തുടങ്ങിയവയിലേയ്ക്കു കോപ്പി ചെയ്യാന്‍ എളുപ്പമാണ്. യാത്ര ചെയ്യുമ്പോഴും മറ്റും മൊബൈല്‍ ഫോണില്‍ ക്കൂടി ഇവ ആസ്വദിക്ക‍ാം. ബ്ലൂടൂത്ത് വഴി മറ്റുള്ളവരുമായി പങ്കുവയ്ക്കുകയും ചെയ്യ‍ാം!
  6. ശ്രേയസ്സില്‍ ലഭ്യമല്ലാത്ത എന്തെങ്കിലുമൊരു മലയാളം ഗ്രന്ഥം പി ഡി എഫ് രൂപത്തില്‍ താങ്കളുടെ കൈവശമുണ്ടെങ്കില്‍ ശ്രേയസ്സിലേക്ക് അയച്ചുതരിക. അങ്ങനെ ശ്രേയസ്സില്‍ പ്രസിദ്ധീകരിച്ച് കൂടുതല്‍ പേര്‍ക്ക് ഗ്രന്ഥങ്ങള്‍ ലഭ്യമാക്ക‍ാം.
  7. ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമലാത്ത ഏതെങ്കിലുമൊരു പുരാതന ഗ്രന്ഥം താങ്കളുടെ കൈവശമുണ്ടെങ്കില്‍, അവ മലയാളം യൂണികോഡ് ഫോണ്ടില്‍ ടൈപ്പ് ചെയ്തു എല്ലാവര്‍ക്കും വേണ്ടി ശ്രേയസ്സിലും സ്ക്രിബ്ഡ് തുടങ്ങിയ വെബ്സൈറ്റുകളിലും പ്രസിദ്ധീകരിക്കുക. മലയാളം യൂണികോഡ് ഫോണ്ടില്‍ ടൈപ്പ് ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍, ഞങ്ങളെ അറിയിക്കുക, സഹായിക്ക‍ാം. പല ഗ്രന്ഥങ്ങളും ടൈപ്പ് ചെയ്യാന്‍ ഞങ്ങള്‍ക്ക് സഹായം ആവശ്യമുണ്ട്, അറിയിക്കുമല്ലോ?
  8. ടൈപ്പ് ചെയ്യാന്‍ മടിയാണെങ്കില്‍, കുറഞ്ഞപക്ഷം ഇമേജായി സ്കാന്‍ ചെയ്തു പി ഡി എഫ് ഉണ്ടാക്കിയാലും മതി. സ്കാനറും സമയവും ആത്മാര്‍ത്ഥതയും ഉണ്ടെങ്കില്‍ ഞങ്ങളെ അറിയിക്കൂ, മറ്റു വിവരങ്ങള്‍ വേണമെങ്കില്‍ സഹായിക്ക‍ാം.
  9. ശ്രേയസ്സില്‍ ലഭ്യമല്ലാത്ത ആത്മീയ പ്രഭാഷണത്തിന്റെ ഓഡിയോ അല്ലെങ്കില്‍ വീഡിയോ താങ്കളുടെ കൈവശമുണ്ടെങ്കില്‍, അവ ശ്രേയസ്സില്‍ പ്രസിദ്ധീകരിക്കാമെങ്കില്‍, ഞങ്ങളെ അറിയിക്കുക, കൂടുതല്‍പേര്‍ ഉപയോഗിക്കട്ടെ.
  10. താങ്കള്‍ക്കു ഒരു ബ്ലോഗോ വെബ്സൈറ്റോ ഉണ്ടെങ്കില്‍, ശ്രേയസ് വെബ്‌സൈറ്റിന്റെ ലിങ്ക് നിങ്ങളുടെ ബ്ലോഗ്ഗില്‍ / വെബ്സൈറ്റില്‍ കോപ്പി ചെയ്യൂ.
  11. ശ്രേയസ്സിലെ വിഷയങ്ങളുമായി ബന്ധപ്പെട്ടു താങ്കള്‍ ലേഖനങ്ങള്‍ എഴുതുമെങ്കില്‍, ദയവായി ഞങ്ങളെ അറിയിക്കുക. താങ്കളുടെ പേരില്‍ അവ ഇവിടെ പ്രസിദ്ധീകരിക്കാവുന്നതാണ്.

ലോകത്തിന്റെ പല കോണുകളിലുമുള്ള ന‍ാം ഒന്നിച്ചു പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഇനിയും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും.

  • നാട്ടിലെ ഓരോ ഗ്രാമങ്ങളിലും ജ്ഞാനം പകരുന്ന ജ്ഞാനപ്പാന, ഹരിനാമകീര്‍ത്തനം, സന്ധ്യാനാമ കീര്‍ത്തനങ്ങള്‍ തുടങ്ങിയ ചെറിയ ഗ്രന്ഥങ്ങള്‍ അച്ചടിച്ച്‌ പ്രസിദ്ധീകരിച്ചു വിതരണം ചെയ്യ‍ാം.
  • താങ്കളുടെ നാട്ടിലെ ക്ഷേത്രങ്ങളില്‍ വിഗ്രഹാരാധനയ്ക്കൊപ്പം ഒരു ആത്മീയ ഗ്രന്ഥശാലയും തുടങ്ങ‍ാം. കുറെ പുസ്തകങ്ങള്‍ നിങ്ങളുടെ ഒരു ഗ്രൂപ്പിന് സ്പോണ്‍സര്‍ ചെയ്യ‍ാം. കുറെ പുസ്തകങ്ങള്‍ നാട്ടില്‍ നിന്നുതന്നെ ശേഖരിക്ക‍ാം. ഒപ്പം MP3 CD, VCD, DVD എന്നിവയുള്‍ക്കൊള്ളിച്ചു ഒരു ഡിജിറ്റല്‍ ലൈബ്രറി കൂടിയാവ‍ാം. മാസത്തില്‍ ഒന്നോ രണ്ടോ ദിവസങ്ങളിലെങ്കിലും സത്സംഗങ്ങള്‍ സംഘടിപ്പിക്ക‍ാം, അല്ലെങ്കില്‍ കൂട്ടായി ഓഡിയോ ശ്രവിക്ക‍ാം, വീഡിയോ കാണ‍ാം, ചര്‍ച്ച ചെയ്തു മനസ്സിലുറപ്പിച്ചു ജീവിതത്തില്‍ നടപ്പിലാക്ക‍ാം.
  • ക്ഷേത്രത്തിലെ ഉത്സവത്തിനു പതിനായിരം രൂപയോളം ചെലവഴിച്ചു മിമിക്രി, ഗാനമേള, സിനിമാറ്റിക് ഡാന്‍സ് തുടങ്ങിയവ സ്പോന്‍സര്‍ ചെയ്യുന്നതിനേക്കാള്‍ പുണ്യമാണ് ക്ഷേത്രത്തില്‍ ഒരു ഗ്രന്ഥശാലയുണ്ടാക്കുന്നതും ഗ്രന്ഥങ്ങളും ഓഡിയോകളും സ്പോന്‍സര്‍ ചെയ്യുന്നതും, അങ്ങനെ വിദ്യ പകരുന്നതും. ഹിന്ദുക്കളുടെ വേദങ്ങള്‍ കണ്ടിട്ടുപോലുമില്ല എന്നൊരു കുട്ടിക്കുപോലും പറയേണ്ടതായി ഇടവരരുത്. വേദം/ഭഗവദ്‌ഗീത/ഉപനിഷത്‌/രാമായണം/ഭാഗവതം പഠന കേന്ദ്രങ്ങള്‍  നിങ്ങളുടെ അടുത്തുള്ള ക്ഷേത്രവുമായി ബന്ധപ്പെട്ടു ആരംഭിക്കൂ.
  • ക്ഷേത്രോത്സവങ്ങളുടെ നോട്ടീസ് വിതരണം ചെയ്യുന്നതോടൊപ്പം ജ്ഞാനപ്പാന, ഹരിനാമകീര്‍ത്തനം, സന്ധ്യാനാമ കീര്‍ത്തനങ്ങള്‍ തുടങ്ങിയ ചെറിയ ആത്മീയഗ്രന്ഥങ്ങള്‍ കൂടി സൗജന്യമായി വിതരണം ചെയ്‌താല്‍ വളരെ നല്ലതാണ്. ഇക്കാലത്ത് പ്രിന്റ്‌ ചെയ്യുന്ന ഉത്സവനോട്ടീസ് വളരെയേറെ വിലകൂടിയവയാണ്. എന്നാല്‍ ഉത്സവം കഴിയുന്നതോടെ അവ ചവറ്റുകുട്ടയില്‍ പോകുകയാണല്ലോ പതിവ്. എന്നാല്‍ അതോടൊപ്പം കൊടുക്കുന്ന ചെറുഗ്രന്ഥം എക്കാലവും സൂക്ഷിച്ചു വയ്ക്കപ്പെടും, ഓരോ വീട്ടിലും ഒരിക്കലെങ്കിലും ആരെങ്കിലുമൊരാള്‍ അത് വായിക്കാതിരിക്കില്ല. നമ്മുടെ സംസ്കാരം എന്നെന്നും നിലനില്‍ക്കപ്പെടട്ടെ.
  • ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് സാധാരണയായി അന്നദാനം നടത്താരുണ്ടല്ലോ. ഒന്നാലോചിച്ചാല്‍ ഇവിടെ വിവക്ഷിക്കുന്നത്, ആ പ്രദേശത്തെ എല്ലാവരുംകൂടി നടത്തുന്ന സമൂഹസദ്യ ആണ്, അന്നദാനം അല്ല. അതിനാല്‍, ഈ സമൂഹസദ്യയോടൊപ്പംതന്നെ, പാവപ്പെട്ടവര്‍ പാര്‍ക്കുന്ന ഏതെങ്കിലുമൊരു അനാഥാലയത്തിലോ വൃദ്ധസദനത്തിലോ, ക്ഷേത്രത്തില്‍ സമൂഹസദ്യ നടത്തുന്ന അതേ സമയം തന്നെ, അന്നദാനം നടത്തൂ. ഇത്തരം അന്നദാനം മാസത്തില്‍ ഒരിക്കലെങ്കിലും അടുത്തുള്ള പാവം കുടുംബങ്ങള്‍ക്കോ അനാഥാലയങ്ങള്‍ക്കോ നടത്താവുന്നതാണ്. അല്ലെങ്കില്‍ വളരെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് കുറച്ചു അരിയും പയറും സംഭാവനയായി കൊടുക്ക‍ാം. അല്ലെങ്കില്‍ ചികിത്സക്ക് സഹായിക്ക‍ാം. ഇതൊക്കെത്തന്നെ ആയിരിക്കും നിങ്ങള്‍ സ്വയം അര്‍പ്പിക്കുന്ന ഭഗവാന് ഏറ്റവുംപ്രിയമെന്നതില്‍ സംശയമുണ്ടോ?

ഇത്രയും വായിച്ചതിനു വളരെ നന്ദി. താങ്കളുടെ അഭിപ്രായം അറിയിക്കുമല്ലോ.

ഞങ്ങളുമായി ബന്ധപ്പെടൂ.


ഇതുവരെ 81 അഭിപ്രായങ്ങള്‍ രേഖപ്പെടുത്തപ്പെട്ടു

  1. February 27th, 2010 3:44 pm IST യ്ക്ക് RAVEENDRAN P NAIR:

    Thanks for sending valuable articles and books. This is very very helpful to all. Once again, thanks.

  2. March 14th, 2010 10:14 am IST യ്ക്ക് രാജീവ്‌:

    ഐ അം പ്രൌദ്‌ ടോ ബി എ ഹിന്ദു

  3. March 27th, 2010 11:24 pm IST യ്ക്ക് രാജേഷ്‌ പൂക്കാട്ട്:

    വളരെ വലിയ പ്രയത്നം.എല്ലാ ഭാവുകങ്ങളും.താങ്കള് സൂചിപ്പിച്ച പ്രകാരം എന്നാലാവുന്ന എല്ലാ കടമകളും നിര്‍വഹിക്കുവാന്‍ ഞാന്‍ ആവതോളം ശ്രമിക്കുന്നതാണ്.

  4. April 16th, 2010 6:28 pm IST യ്ക്ക് രാധീഷ് s:

    നല്ല പരിശ്രമം. നമ്മുടെ ആരാധനാലയം പടിപടിയായി വിദ്യാ കേന്ദ്രം കൂടി ആകണം. ഈ വിദ്യാലയത്തില്‍ ബ്രഹ്മവിദ്യയുടെ ശരിക്കുള്ള അറിവും, ആയതു എടുക്കുമ്പോഴുള്ള നന്മയും പിന്നീടു അത് തിരസ്കരിക്കുമ്പോള്‍ ഉണ്ടാകുന്ന തിന്മയും സാധകനെ മനസ്സിലാക്കിപ്പിക്കുകതന്നെ വേണം. തെറ്റായ വിദ്യാനുഭവമാണ് ഇന്ന് നമ്മുടെ മക്കളും നമ്മുടെ സമൂഹവും അനുഭവിക്കുന്ന ദുരിതത്തിനു കാരണം. അക്ഷരം എന്നാല്‍ ക്ഷര രഹിതം എന്നാണ്. ക്ഷര രഹിതമായ (നാശം ഇല്ലാത്ത ) വിദ്യ ഏവര്‍ക്കും ലഭിക്കാന്‍ ഇടവന്നിടാന്‍ സര്‍വാത്മനാ പ്രാര്‍ത്ഥിക്കുന്നു.

  5. May 8th, 2010 1:06 pm IST യ്ക്ക് Sudhakaran:

    ആദ്യമായി ഈ വെബ്സൈറ്റിലൂടെ നടത്തുന്ന പരിശ്രമങ്ങള്‍ക്ക് ആത്മാര്‍ഥമായ അഭിനന്ദനവും അതില്പരം നന്ദിയും രേഖപ്പെടുത്തട്ടെ! വളരെവേഗത്തില്‍ മൂല്യച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ സംസ്കാരത്തിനും പാരമ്പര്യത്തിനും, ഈ വിധത്തിലുള്ള കാഴ്ചപ്പാടും സഹായവും അത്യാവശ്യമാണ്. ഭഗവാന്‍ ശ്രീകൃഷ്ണന്‍ മുന്‍കൂട്ടിക്കണ്ടതുപോലെ തമ്മിലടിച്ചു സ്വയം നശിക്കുന്ന ഒരു സമൂഹമാണ് നമുക്കുള്ളത്. ഇത് ഭഗവാന്റെ താല്പര്യമാണെങ്കില്‍കൂടി, ഇച്ഛാശക്തിയുണ്ടെങ്കില്‍ ജനസമൂഹത്തിന് ഇത്തരത്തിലുള്ള ഒരു തകര്‍ച്ച ഒരുപരിധിവരെ നീട്ടികൊണ്ടുപോകാന്‍ സാധിക്കും. ഈശ്വരചിന്തകള്‍ ഉടലെടുക്കുകയും, ഓരോരുത്തരും നല്ല മനസ്സിനുടമയാകുകയും ചെയ്യുമ്പോഴേ ഈ കൂട്ടത്തകര്‍ച്ച ഒഴിവാക്കാന്‍ സാധിക്കുകയുള്ളൂ. ഇവിടെയാണ്‌ ശ്രേയസ് മുതലായ സ്രോതസ്സുകളുടെ പ്രാധാന്യം.

    തീര്‍ച്ചയായും ഈ അറിവുകളും അറിയിപ്പുകളും, സമൂഹത്തില്‍ കാതലായ മാറ്റങ്ങള്‍ കൊണ്ടുവരുവാനും തദ്വാര ജനങ്ങളെ ഒരുപരിധിവരെ ഉണര്‍ത്തുവാനും സാധിച്ചിട്ടുണ്ട്. എന്നാല്‍ സങ്കടമുളവാക്കുന്ന ഒരു വസ്തുത, നമ്മള്‍ ഇത്തരം വിവരങ്ങള്‍ നേരിട്ട് കൊടുക്കാമെന്നുവിചാരിച്ചാലും, പല മലയാളികളും (ഹിന്ദുക്കള്‍) ഇത്തരം കാര്യങ്ങള്‍ കേള്‍ക്കുന്നതിനും സ്വയം അറിയുന്നതിനും വിമുഖത കാണിക്കുന്നവരാണ്. ഇതിനു പ്രധാന കാരണങ്ങള്‍ നമ്മുടെ സംസ്ഥാനത്തുള്ള രാഷ്ട്രീയ, ശ്രവ്യദൃശ്യമാധ്യമങ്ങളുടെ അതിപ്രസരവും, തമ്മിലടിച്ചുകൊണ്ടിരിക്കുന്ന ജാതിസംസ്കാരവുമാണ്. മനസ്സുഖമാണ് ഏറ്റവും പ്രധാനപ്പെട്ടതെന്നും, ഈശ്വരചിന്തയും നമ്മുടെ ചിരപുരാതനമായ സംസ്കാരത്തിലേക്കുള്ള തിരിച്ചുപോക്കുമാണ് ഇതിനുവേണ്ടതെന്നുമുള്ള സാമാന്യ തിരിച്ചറിവുമാണ് നമ്മളെ മുന്നോട്ടുനയിക്കേണ്ടത്. കൂട്ടായുള്ള ഒരു പ്രവര്‍ത്തനത്തിനുമാത്രമേ ഇതിനു സാധിക്കുകയുള്ളൂ.

    ഹിന്ദുസംഘടനകള്‍ക്കും, ക്ഷേത്രങ്ങള്‍ക്കും ഇത്തരത്തിലുള്ള കൂട്ടായ്മകള്‍ക്കും സമൂഹമനസ്സിനെ ഉണര്‍ത്തുംവിധമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നല്ലൊരു പങ്കുവഹിക്കാന്‍ കഴിയും. നമ്മള്‍ എല്ലാവരും ഒന്നാണെന്നും, നമ്മുടെ ചിന്താധാരകള്‍ ഒരേ കേന്ദ്രബിന്ദുവിലേക്ക് നയിക്കുന്നുവെന്നുമുള്ള തിരിച്ചറിവുമാണ് ഇതിനാദ്യം വേണ്ടത്. ഭഗവാന്‍ കൃഷ്ണന്‍ പറഞ്ഞതുപോലെ ‘ചാതുര്‍വര്‍ണ്യം മയാസൃഷ്ടം’ നമ്മള്‍ വ്യക്തമായി മനസ്സിലാക്കേണ്ടതുണ്ട്. അവനവന്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലുകള്‍ക്ക് മാത്രമേ ജാതിചിന്തകള്‍ പാടുള്ളൂ, മറ്റുള്ളതെല്ലാം അസംബന്ധമാണ്. തമ്മില്‍ കലഹിച്ചു സ്വയം ഇല്ലതാകുന്നതുനുപകരം, കൂട്ടായ പ്രവര്‍ത്തനത്തിലൂടെ പൊതുസമൂഹത്തെ ഉയര്‍ത്തുകയാണ് വേണ്ടത്. കൂടാതെ സമൂഹത്തില്‍ നടമാടിക്കൊണ്ടിരിക്കുന്ന അന്ധവിശ്വാസങ്ങളെയും, അനാചാരങ്ങളെയും, ദുരാചാരങ്ങളെയും ഉന്മൂലനം ചെയ്യുകയും വേണം (ഇതൊരിക്കലും സനാതനധര്‍മ്മത്തില്‍ പറഞ്ഞിട്ടുള്ളതല്ല, മറിച്ച്‌ കാലാകാലങ്ങളായി സമൂഹത്തില്‍ നിന്നും ഉടലെടുത്ത മൂല്യച്യുതിയാണ്). സമൂലമായ, സമൂഹത്തിന്റെ അടിത്തട്ടില്‍നിന്നും തുടങ്ങുന്ന ഒരു മാറ്റമാണ് ഇന്നിന്റെ ആവശ്യം. നമ്മുടെ അറിവ് തികച്ചും ശാസ്ത്രീയമാണെന്നും, അത് ലോകത്തിനു മൊത്തം ഉപകാരപ്രദമാണെന്നും നാമോരുത്തരും മനസ്സിലാക്കേണ്ടതും, മറ്റുള്ളവര്‍ക്ക് മനസ്സിലാക്കി കൊടുക്കേണ്ടതുമാണ്. നമ്മുടെ പരമപവിത്രമായ ഭാരതത്തിന്റെ മഹത്തായ പാരമ്പര്യത്തിന്റെയും, അപാരമായ വിജ്ഞാനസ്രോതസ്സിന്റെയും ഉടമകളാണ് നമ്മള്‍. അതിനെ നല്ലരീതിയില്‍ പരിപാലിച്ചുകൊണ്ട്‌ പോകാനും, അതില്‍നിന്നുമുള്ള അറിവ് മറ്റുള്ളവരെ അറിയിക്കാനും ഓരോ ഭാരതീയനും കടപ്പെട്ടിരിക്കുന്നു. ശ്രേയസ് പോലുള്ള പ്രസ്ഥാനങ്ങള്‍ക്ക്‌ ഈ കൂട്ടായ്മയില്‍ നല്ലൊരു പങ്കുവഹിക്കാന്‍ കഴിയും.

    ‘നമ്മള്‍ സ്വയം ഉയരുക, സമൂഹത്തെ ഉയര്‍ത്തുക, രാഷ്ട്രത്തെ ഉയര്‍ത്തുക. നമ്മുടെ സമൂഹത്തെയും രാഷ്ട്രത്തെയും എതിരായി ബാധിക്കുന്ന യാതൊരു പ്രവര്‍ത്തിയും ചെയ്യാതിരിക്കുക’. ഇതായിരിക്കട്ടെ നമ്മുടെ പരമമായ ലക്‌ഷ്യം. ഇത് ഓരോ സമൂഹത്തിന്റെയും കടമയാണ്, പൌരന്റെ കടമയാണ്, അച്ഛനമ്മമാരുടെ കടമയാണ്, മക്കളുടെ കടമയാണ്.

    എല്ലാവര്‍ക്കും നന്മ വരട്ടെ.

  6. May 11th, 2010 1:27 pm IST യ്ക്ക് sugesh:

    i relay appreciated for this web site thank you for all effort you can expect my all kind of possible corporations looking forward

  7. May 13th, 2010 10:15 pm IST യ്ക്ക് അഭിലാഷ്‌ ആര്യ:

    ലോകത്ത് ഇന്നുവരെ ഉയര്‍ന്നു വന്നിട്ടുള്ള എല്ലാ തത്വശാസ്ത്രങ്ങളിലും മികച്ചതായ ഭാരതീയതത്ത്വശാസ്ത്രം എക്കാലവും മികച്ചതാവാന്‍ കാരണം ആര്‍ഷശാസ്ത്രങ്ങള്‍ എല്ലാം വൈദികമായതിനാല്‍ അത് അതിന്റെ പരമമായ വികാസം പ്രപിച്ചുകഴിഞ്ഞതാണ്. കാരണം ആര്‍ഷശാസ്ത്രങ്ങള്‍ എല്ലാം ഋഷിമാര്‍ ഇന്നത്‌ അനുഷ്ഠിച്ചാല്‍ ഇന്നത്‌ ലഭ്യമാകും എന്ന് ഉറപ്പിച്ചു തന്നെ പറഞ്ഞിട്ടുണ്ട്. ആയതുകൊണ്ട് താങ്കള്‍ ആര്‍ഷശാസ്ത്രങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ശ്രമിക്കുന്നത് പുണ്യമാകുന്നു. അവൈദികമായത് പ്രോത്സാഹിപ്പിക്കുന്നത് പാപവുമാകുന്നു. ആയതിനാല്‍ വേദങ്ങളിലെ വിധി നിഷേധങ്ങള്‍ മനസിലാക്കി പ്രോത്സാഹനം ദയവായി തുടര്‍ന്നും നല്‍കൂ.

  8. May 17th, 2010 1:45 pm IST യ്ക്ക് Jayaprasad Karichery:

    ശ്രേയസിന്റെ ശില്പികള്‍ക്ക് ഒരായിരം അഭിനന്ദനങ്ങള്‍. ഏവര്‍ക്കും ഇത് ഉപകാരപ്പെടും എന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല. എല്ലാവരിലും ഇത് എത്തിക്കുവാന്‍ അങ്ങേയറ്റം പരിശ്രമിക്കുന്നതാണ്.

  9. June 12th, 2010 10:10 pm IST യ്ക്ക് അശോക്‌ നാരായണന്‍:

    ഇത്ര പവിത്രം അയ ഒരു വെബ്സൈറ്റ് തുടങ്ങിയതിനു എന്റെ ഹൃദയം നിറഞ്ഞ നന്ദി , പ്രണാമങ്ങള്‍.
    വെബ്‌സൈറ്റില്‍ വിവരിച്ചിരിക്കുന്ന പോലെത്തെ ഒരു അമ്പലം ഒട്ടാവ, കാനഡ-യില്‍ ഉണ്ട്.

    http://hindutemple.ca/Brahma%20Vidya.htm

    നന്ദി നമസ്കാരം
    അശോക്‌

  10. July 10th, 2010 7:57 pm IST യ്ക്ക് നാരായണ൯ ഉണ്ണികൃഷ്ണ൯ നായ൪:

    വളരെ നല്ല സംരംഭം

  11. July 15th, 2010 1:40 pm IST യ്ക്ക് ശ്യാം ഗോപാല്‍:

    ഈ ഒരു മഹത് സംരംഭത്തിന് ആദ്യമായി നന്ദി രേഖപ്പെടുത്തിക്കൊള്ളട്ടെ! ഇനിയും വളരെ നല്ല നിലയില്‍ ഇത് മുന്നോട്ടു കൊണ്ടുപോകുവാന്‍ സര്‍വ്വേശ്വരന്‍ അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

  12. July 24th, 2010 4:09 pm IST യ്ക്ക് Nithin:

    നമസ്തേ, ആദ്യമായി ഈ മഹത്സംരംഭത്തിന് നന്ദി രേഖപ്പെടുത്തിക്കൊള്ളട്ടെ.

    വളരെ യാദൃശ്ചികമായിട്ടാണ് ഈ വെബ്സൈറ്റ്-നെ കുറിച്ച് അറിയാന്‍ ഇടയായത്. ദൈവാനുഗ്രഹം. സ്വാമി സന്ദീപ്‌ ചൈതന്യ അവര്‍കളുടെ ശ്രീമത് ഭഗവദ്ഗീതാ ജ്ഞാനയജ്ഞം ശ്രവിക്കാന്‍ കുറെ നാളായുള്ള ആഗ്രഹം ഈ വെബ്സൈറ്റ് വഴി സഫലം ആയതില്‍ എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തിക്കൊള്ളട്ടെ. ഇനിയും ലക്ഷോപലക്ഷം ആളുകള്‍ക്ക് സനാതന ധര്‍മം/ഹിന്ദു മതം/ഭാരതീയതത്ത്വശാസ്ത്രം, പിന്നെ വേദം/ഭഗവദ്‌ഗീത/ഉപനിഷത്‌/രാമായണം/മഹാഭാരതം/ ഭാഗവതം തുടങ്ങിയ പുണ്യ ഗ്രന്ഥങ്ങളെ കുറിച്ചു അറിയാനും, മനസിലാക്കാനും ഇട ആവട്ടെ ഈ website.
    ശ്രേയസിന്റെ ശില്പികള്‍ക്ക് എല്ലാം ഭാവുകങ്ങളും. നന്ദി.

  13. August 2nd, 2010 1:12 pm IST യ്ക്ക് Mohandas:

    ഈ website വളരെ യാദ്രിശ്ചികമായിട്ടാണ് കാണാന്‍ ഇട വന്നത്. വളരെ നല്ല ഉദ്യമം. ദൈവാനുഗ്രഹവും ശ്രേയസ്സും എല്ലാവര്ക്കും ഉണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

  14. August 11th, 2010 2:10 pm IST യ്ക്ക് sathyan:

    വളരെ നല്ല വെബ്സൈറ്റ് .ശ്രീക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു .

  15. September 4th, 2010 5:10 pm IST യ്ക്ക് RAMESH KUMAR:

    നമസ്തെ ,
    എല്ലാവര്ക്കും എന്റെ വിജയസംസകള്‍ .
    ഈ മഹത്തായ സംരംഭം ലോകം മുഴുവന്‍ അറിയും
    ആശംസകള്‍ നേരുന്നു
    രമേശ്‌ പാലക്കാട്‌
    അബുദാബി

  16. September 16th, 2010 6:51 pm IST യ്ക്ക് shn:

    ഹിന്ദു മതത്തിന്റെ ഉണര്വിനും ഉയര്ച്ചക്കും വേണ്ടി താങ്കളുടെ ഈ സേവനം അഭിനന്ദനീയം .

  17. September 18th, 2010 9:04 pm IST യ്ക്ക് sreenivasan:

    ഇത്രയും നല്ല ഒരു സംരംഭത്തിന് എന്റെ എല്ലാ ഭാവുകങ്ങളും.

  18. October 6th, 2010 6:25 pm IST യ്ക്ക് M.R.Chandrasekharan:

    I find this website a veritable mine of hindu scriptural diamonds. I wish and pray that this will grow further and guide all seekers of truth.

  19. October 11th, 2010 1:06 pm IST യ്ക്ക് രാജേഷ്‌:

    സ്വാമി സന്ദീപ്‌ ചൈതന്യ അവര്‍കളുടെ ശ്രീമത് ഭഗവദ്ഗീതാ ജ്ഞാനയജ്ഞം ശ്രവിക്കാന്‍ ആഗ്രഹം സഫലം ആയതില്‍ എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തിക്കൊള്ളട്ടെ. ശ്രേയസിന്റെ ശില്പികള്‍ക്ക് എന്റെ എല്ലാ ഭാവുകങ്ങളും

  20. October 22nd, 2010 9:10 pm IST യ്ക്ക് നാഗാനന്ദന്‍:

    തനിക്ക് വേറെ ഒരു പണിയും ഇല്ലേ……………എന്തൊക്കെ വായിച്ചാലും ഓരോ മനുഷ്യനും എന്തിനും ഒരു പരിധി ഉണ്ട്….അത് കവിഞ്ഞ് പോകാന് ആര്ക്ക് ഈ ലോകത്ത് സാധ്യമല്ല…………………………

  21. October 23rd, 2010 10:39 am IST യ്ക്ക് sugesh:

    താങ്കള്‍ എന്ന മനുഷ്യന്‍ പരിധികള്‍ ഉണ്ടാക്കി വെക്കാന്‍ ആരെങ്കിലും പറഞ്ഞോ? താങ്കള്‍ പരിധികള്‍ ഉണ്ടാക്കി വെച്ചാല്‍ ബക്കി ഉള്ളവരെയും അങ്ങനെ കാണണം എന്നുണ്ടോ…?
    ഹായ് പരിധികള്‍ ഉള്ള മനുഷ്യ, ഈ വെബ്സൈറ്റ് പരിധികള്‍ക്ക് അപ്പുറം ഉള്ള മനുഷ്യര്‍ക്ക്‌ വേണ്ടിയാണേയ്! കുറച്ചു പരിധികള്‍ ഇല്ലാത്തവര്‍ ഇവിടയൊക്കെ ഉണ്ടേ…!!! പരിതികള്‍ ഇല്ലാത്ത മനുഷ്യനാവണം എങ്കില്‍ നമ്മോടു കൂടിക്കൊള്ളൂ! പക്ഷെ ആ പരിധികള്‍ ഏടുത്തു കളയൂ.. :)

  22. October 23rd, 2010 11:09 am IST യ്ക്ക് Raadheesh:

    നാഗാനന്ദന്….. താങ്കള്‍ക്ക് പേരിലുള്ള ആനന്ദം മനസ്സിലാക്കിയാല്‍ ഇപ്രകാരം വിജാതിയര്‍ പറയും പോലെ പറയില്ലായിരുന്നു. നാഗം പാമ്പും, പാമ്പിനെ പിടിക്കുന്നത്‌ ആനന്ദവും എന്നല്ലാ. ആണോ?
    നാഗമായ വെളുത്ത കുണ്ട്ടലിനി ശക്തിയില്‍ ആനന്ദിക്കുന്നവന്‍ എന്നാണു. നമ്മുടെ പുരാണ ഇതിഹാസ സമുദ്രത്തില്‍ ഉള്ള ദിവ്യമായ ഭഗവത് ലീലാ വര്‍ണ്ണനം ആണ് ഇന്ന് നമുക്ക് സ്വപനത്തില്‍ എങ്കിലും ശ്രീ വിഷ്ണു ഭഗവാനെ കാണാന്‍ ഇട വന്നത്. അല്ലെങ്കില്‍ നാം തേങ്ങാ വച്ചും മാങ്ങാ വച്ചും പൂജകള്‍ ചെയ്തേനെ. ഇപ്പോള്‍ ശ്രീഹരിയെ വിഗ്രഹത്തില്‍ ആണേലും സ്മരണ നമ്മുടെ മനസ്സില്‍ ആണ് വളരുന്നത്‌. മാനസ്സിക മാലിന്യം അകറ്റുന്ന ഇതു പണിയും പ്രശംസനീയം ആണ്. അത് ശ്രീ എന്നല്ലാ ആര് (ഒരു ഉറുമ്പ് ) ചെയ്താലും. ഒരു മനുഷ്യായുസ്സിനു സാധിക്കുന്ന കാര്യമേ ദൈവം മനുഷ്യന് കല്പ്പിചിട്ടുള്ളൂ. സ്വര്‍ലോക രഹസ്യം ഭൂമിയില്‍ വെളിപ്പെടുത്തിയ വ്യാസ്സ ഭാഗവാനയും മറ്റു ദിവ്യാത്മ്മാക്കളയും നമസ്കരിക്കുന്നു. ശിശുക്കളെ പോലെ പെരുമാറുന്ന മനുഷ്യനെ കലിയുഗത്തില്‍ നിന്ന് മോചിപ്പിക്കാന്‍ ആണ് വിഗ്രഹാരാധന വ്യാസ്സ ഭഗവാന്‍ നിശ്ചയിച്ചത്. മാലിന്യ മുക്തമായ മനസ്സിന് ഉന്നതിയെ വരൂ. ഏകദൈവ വിശ്വാസികള്‍ ആയ മറ്റു മതത്തിലുള്ളവര്‍ അവര്‍ ഒരു ദൈവത്തിനെ ആരാധിച്ചു എന്ന് വച്ച് മോക്ഷം കിട്ടില്ല. മോക്ഷ പൊയട്ടു ക്ഷ പോലും ഇല്ല. ബൈബിളില്‍ പറയുന്നത് അതിനു തെളിവാണ്…” സ്വര്‍ഗത്തില്‍ കയറാന്‍ വേണ്ടി അവര്‍ വരും…അവര്‍ വിളിച്ചു പറയും ” ഭഗവാനെ നമ്മള്‍ നിന്റെ പേരില്‍ അത്ഭുതം ചെയ്ത ആത്മാക്കള്‍ ആണ്…. ഭൂമിയില്‍ നമ്മള്‍ പിശാചുക്കളെ പുറത്താകി…. നിന്റെ മതം പ്രസംഗിച്ചു പലരെയും മാറ്റി….”
    അപ്പോള്‍ ഭഗവാന്‍ പറയും…..” ഹും ! ദുര്‍മാര്‍ഗത്തില്‍ ജീവിച്ചവരെ…. നിങ്ങള്‍ ആരെന്നു പോലും എനിക്കറിയില്ല. കടന്നു പോകുക മുന്നില്‍ നിന്നും. ” ഇപ്രകാരം. ഇപ്രകാരം നോക്കുമ്പോള്‍ നമ്മുടെ മനസ്സാണ് നേര്‍വഴി ആകേണ്ടത്. ആക്കിയാല്‍ അവനവനു കൊള്ളാം. അല്ലെങ്കില്‍ ഒരാള്‍ അവസാനം നമ്മോടു ചോദിക്കും … ” ഇപ്പഴോ സുഖം അപ്പഴോ? “

  23. October 23rd, 2010 11:23 am IST യ്ക്ക് സുധാകരന്‍:

    ശ്രീ നാഗാനന്ദന്റെ കമന്റ് വായിച്ചു. താങ്കള്‍ താങ്കളുടെതായ അഭിപ്രായം രേഖപ്പെടുത്തി; നന്ദി. താങ്കളുടെ പരിധിയും ശ്രദ്ധയില്‍പ്പെട്ടു.

    ഞങ്ങളുടെപ്പോലെ, പണിയൊന്നും അധികമില്ലാത്തവരും കുറച്ചൊക്കെ സമാധാനം ആഗ്രഹിക്കുന്നവരുമായ ആളുകളുടെ വളരെ ചെറിയ ഒരു സംരംഭമാണ് ശ്രേയസ്. അതിനുവേണ്ടി താങ്കളുടെ വിലപ്പെട്ട സമയം ദുരുപയോഗം ചെയ്യണമെന്നില്ല.

    നമസ്കാരം.

  24. November 7th, 2010 1:15 am IST യ്ക്ക് SREELAL:

    First my sincere Gratitude for all the noble persons behind this site.

    I was only aware of the site last month. I think Truth Himself dropped me into this site. Many are not aware of the site. Let no seekers miss this site . I wish all of us should talk that here is a site dedicated for truth.

    There is no need to split religiousness and ordinary day-to-day life. It is two wings of the same bird. But people think that it should stand aloof.

    This is the greatest mistake we have done so far. I think Self knowledge and ordinary life should hug each other and let our foot be strongly rooted in spirituality. We have to make people aware of this fact very fast. Until we realize this, there will be all type of conflicts and turmoil both in family and in social life.

    This is the greatest fault of humanity that we consider self-realization and our ordinary day-to-day life as two separate entities and the result is what we see today.

    I have questions????

    How can a person sit relaxed without aware of his higher nature???
    How can a person know what is the meaning of Life without aware of his Higher Nature????
    What is the meaning of knowing all kind of knowledge without aware of Himself???
    Isn’t there millions who are suffering by identified with their thoughts n emotions???
    Shouldn’t all people know that he has a Greater self than this???
    Shouldn’t it free him from all type of Fear???
    Is it better to wish for some dream in heaven or we do something to make sure how we can live here now in this earth, a happy n joyful life???
    ….
    Let this light spread on all hearts.
    Thanks.

  25. November 7th, 2010 4:34 pm IST യ്ക്ക് SREELAL:

    I have many haunting questions I shall send it due time.
    thanks again…

  26. November 17th, 2010 2:18 pm IST യ്ക്ക് സുരേഷ് കുമാര്‍:

    ശ്രേയസിനു നന്ദി. ഞാന്‍ iish ദുബായ് ചാപ്റ്ററിലെ ഒരു അംഗമാണ് . ഇതിലെ പ്രഭാഷണങ്ങള്‍ എല്ലാം തന്നെ കേട്ടു. പല പ്രഭാഷനതിന്റ്റെയും കോപ്പി ഞാന്‍ പലര്‍ക്കും CD ആക്കി കൊടുത്തു. ഇതില്‍ മറ്റു മതങ്ങളെ പറ്റി ഒന്നും പറയാത്തത് വളരെ നല്ല കാര്യമാണ്. നമസ്കാരം

  27. January 23rd, 2011 6:32 pm IST യ്ക്ക് sreelal:

    There are cosmic laws. All is perfect because THAT-Brahma is poorna. The moment you find fault in another person or mocker another person his Karmic cycle will be nullified by adding to you.
    Live in awareness have compassion for others. Let the knowledge spread on all hearts.

  28. February 5th, 2011 7:44 pm IST യ്ക്ക് raagithakrishnadas:

    നമസ്കാരം ശ്രേയസ് ഉടിത്ചിതന്യജിയുടെ ഭഗവത്ഗീത സത്സംഗം വീഡിയോ ഓടടെന്കില്‍ ഇടുമോ.സ്രെയസിനു നല്ലത് വരട്ടെ .

  29. February 5th, 2011 11:33 pm IST യ്ക്ക് Venkiteswaran M R:

    I am extremely happy to come across this valuable website. It is a gold mine of rare and valuable E books and recordings. My sincere thanks for SREYAS on this great endeavour

  30. February 6th, 2011 8:42 pm IST യ്ക്ക് വെള്ളായണിജയചന്ദ്രന്‍:

    ധന്യാത്മന്‍, വളരെ നല്ല പരിശ്രമമാണിത്. എല്ലാ ആശംസകളും അറിയിക്കട്ടെ.

  31. February 10th, 2011 2:35 pm IST യ്ക്ക് സുന്ദര്‍:

    ധന്യാത്മന്‍,

    സനാതന ധര്‍മം പ്രചരിപ്പിക്കാന്‍ താങ്കളുടെ പ്രയത്നത്തിനു എന്റെ കൂപ്പുകൈ. ശ്രീ നോച്ചുര്‍ വെന്കിട്ടരാമന്റെ പ്രഭാഷണം എന്നെ വളരെയേറേ സ്വധീനിക്കുയും ചെയ്തു. ഇത്ര ഗഹനമായ ഒരു കാര്യം വളരെ ലളിതമായ രീതിയില്‍ പറഞ്ഞു ഫലിപ്പിക്കുന്ന മാന്യ ദേഹത്തിനും എന്റെ പ്രണാമം. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളുടെ ഒരു ശേഖരം ഇവിടെ ലഭിക്കും:

    http://www.mediafire.com/sathya1709

    വിനീത പ്രണാമങ്ങള്‍,
    സുന്ദര്‍.

  32. February 12th, 2011 3:21 pm IST യ്ക്ക് Vinod Valsan:

    ഈ ലിങ്ക് കിട്ടിയത് വൈകിപ്പോയി എന്നുതോനി…തേടിയത് കയ്യില്‍ കിട്ടിയ അനുഭവം… വിനീത പ്രണാമങ്ങള്‍,
    vinod

  33. March 1st, 2011 10:27 pm IST യ്ക്ക് Sreenivasan:

    Excellent!!!! I am really proud of your efforts. My sincere support to your noble venture. I came to know about this today only. Wonderful.

    thanks a lot
    sreenivas

  34. March 5th, 2011 10:32 am IST യ്ക്ക് Edathatta Babu:

    വളരെ നല്ല പ്രവര്‍ത്തനം തന്നെ …,
    നന്ദി
    നന്ദി
    നന്ദി

  35. March 9th, 2011 12:31 pm IST യ്ക്ക് സുനില്‍ കുമാര്‍:

    വളരെ നല്ല പ്രചോധനത്മകമായ ഒരു സംരംഭം. ..! വളരെകാലമായി മനസ്സിലുണ്ടായിരുന്ന ഒരു ആഗ്രഹം… ഭാവുകങ്ങള്‍. … വരിക വരിക സഹജരെ! വിരിവിലൈക്യ വീഥിയില്‍! കരളുറച്ചു മാതൃ ധര്‍മ പഠന പാട്നതിനുതകിടാം !!!

    സുനില്‍, തലശ്ശേരി

  36. March 24th, 2011 1:37 pm IST യ്ക്ക് Shiju:

    വളരെ ഉപകാര പ്രദമായ വെബ്‌സൈറ്റ് ആണ്

  37. March 26th, 2011 1:50 pm IST യ്ക്ക് mahesh:

    Thank you so much for ur effort to create such a web site….
    Anybody would like to experience sahajayoga meditation, feel free to check the below web sites
    http://www.freemeditation.com/
    http://www.sahajayoga.org/
    Sahaja Yoga is a unique method of meditation based on an experience called Self Realization (Kundalini awakening) that can occur within each human being.
    Through this process an inner transformation takes place by which one becomes moral, united, integrated and balanced.
    One can actually feel the all pervading divine power as a cool breeze, as described in all religions and spiritual traditions of the world.
    This is the actualization of such transformation, which is taking place now, worldwide, and has been proved and experienced by hundreds of thousands in over 90 countries.
    It is entirely free of charge, as one cannot pay for the experience of Divine Love.

  38. March 31st, 2011 5:39 pm IST യ്ക്ക് kamalahasan:

    പ്രിയപ്പെട്ട ശ്രേയസ്,

    ലഭിക്കുന്ന ഗ്രന്ഥങ്ങളുടെ സ്കാന്‍ പേജുകള്‍ അയച്ചു തന്നാല്‍ എന്റെ ഒഴിവു സമയങ്ങളില്‍ ഞാന്‍ മലയാളത്തില്‍ ടൈപ്പ് ചെയ്തു അയച്ചു തരാന്‍ തയ്യാറാണ്. അങ്ങനെ എങ്കിലും ഈ സല്കര്മത്തില്‍ ഞാനും പങ്കാളി ആവട്ടെ.

    നന്ദിപൂര്‍വ്വം

    കമലഹാസന്‍

  39. April 9th, 2011 6:16 pm IST യ്ക്ക് MNP. Namboodiri:

    Dear Sir,
    You have said that you require assistance to write in malayalam(uni code0 fonts.
    I am ready to spare some time for the above job. Hence please entrust me the work. I hope the original will be in sanskrit language.
    With regards,
    MNP. Namboodiri. 9/4/2011

  40. April 21st, 2011 5:49 pm IST യ്ക്ക് sreelal:

    “സ്നേഹമാനഖില സാര മൂഴിയില്”

    There is no Power like this -Love. Just remove fear and use it.

  41. May 31st, 2011 12:17 pm IST യ്ക്ക് SMITHA KRISHNAN:

    I HAVE NO WORDS TO EXPRESS MY RESPECT AND THANKS.YOUR EFFORT TO HELP OTHERS TO ENRICH THEIR MIND WITH DHARMA CONSCIOUSNESS IS GREAT.I NEVER THOUGHT THAT I COULD READ THESE BOOKS.I DON’T HAVE WORDS TO EXPRESS MY GRATITUDE.I AM READY TO EXTEND ALL SERVICES WHICH I COULD RENDER YOU IN THIS EFFORT.I HAVE FREE TIME TO ASSIST YOU IN YOUR WORK.I ALREADY CIRCULATED THIS LINK AMONG MY CONTACTS.I AM SURE WITH IN AN YEAR THIS BLOG WILL BE THE MOST POPULAR ONE.MY SINCERE WISHES

  42. May 31st, 2011 5:50 pm IST യ്ക്ക് MNP. Namboodiri:

    ഞാന്‍ 9/4/11 നു അറിയിച്ച ” മലയാളത്തിലേക്ക് മൊഴി മാറ്റുന്നതിനുള്ള” ആഗ്രഹം സഫലീക്രി ത മാകാതെ ഇരിക്കുന്നു. വേണ്ട പുനര്‍ നടപടികള്‍ എടുക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു. 31/5/11. .
    സഫലീ kRtha

  43. June 5th, 2011 6:22 pm IST യ്ക്ക് sreelal:

    ഓം
    ജഞാനമാകുന്ന തോണിയും Dispassion( വൈരാഗ്യം/ഒട്ടലില്ലായ്മ )ആകുന്ന തുഴയും മാത്രമാണ് സംസാരസാഗരം തരണം ചെയ്യുവാനുള്ള ഏക ഉപാധി.അതിലെ തോണിക്കാരന് സദ്ഗുരു തന്നെയാണ്. സദ്ഗുരുവിന്റെ വാക്കുകളിലുള്ള ശ്രദ്ധയും വിശ്വസവും മാത്രം മതി ഒരു ജീവന് സംസാരസാഗരം തരണം ചെയ്യുവാന്, അതിനാല് ഈ ഒരു തോണിയില് കയറുവാനുള്ള ചെറിയൊരു ശ്രമം പോലും ഒരാളെ ശ്രേയസ്സിലേയ്ക്ക് നയിക്കുന്നതാണ്.

    സദ്ഗുരു ശ്രീബാലകൃഷ്ണന്‍സാര്‍ നടത്തിയ ബ്രഹ്മസൂത്രം കേള്‍ക്കുവാനുള്ള ഭാഗ്യം ശ്രേയസ്സിലുടെ സിദ്ധിച്ചു, ശ്രദ്ധയോടെ കേള്‍ക്കുവാന് മാത്രം നന്മയുള്ള ഏവരെയും സമാധി സ്ഥിതിയിലെത്തിക്കുവാന്‍ പോന്നതായ അദ്ദേഹത്തിന്റെ ഓരോ വാക്കുകളിലും അനുഭവസ്ഥിതിയുടെ ശക്തി നിറഞ്ഞിരിക്കുന്നു.

    There is no doubt that this site has changed all of our life so I believe this is a chance for us to express our gratitude…
    Thanks again
    may GOD bless you all.

  44. June 9th, 2011 7:40 pm IST യ്ക്ക് babu:

    ഏവര്‍ക്കും നമസ്കാരം! ഈ സദ്‌ സംരംഭത്തിന് എല്ലാ ഭാവുകങ്ങളും പ്രാര്‍ത്ഥനകളും! Let noble ideas rush in from all sides! Congrats Sriji, for having taken up a noble cause.

  45. June 12th, 2011 1:09 pm IST യ്ക്ക് sreelal:

    Those who follow the ignorance are already in dark but those follow fanatically even supreme knowledge at its extremity, neglecting the other part are even hopelessly drown. This is what ishavasya Upanishad says. This is the whole essence of Geeta also. When there is a time deserve to take action, sitting cowardly praying is not the way. You cant follow one extremity neglecting other . Spirituality is all about finding the balance between theses two- your inner worlds and outer world. There is no need to separate spirituality with the day to day life, this is two wings of one bird how can a bird fly with one wing?
    It is about even in the midst of highest complex mundane material life, you can find the harmony with that one changeless principle SELF .Being in it even in great complication of day to day life this is called true spirituality. No need to separate it. It is one. If did so, it will be the greatest fallacy .
    I don’t see a sadana separate from life. The whole life is a sadana.

    The PATH is “MIDDLE”.

    I like issavasya my fav, it is everything small but each line is encoded with supreme wisdom. We need to decode line by line :)
    Thanks for uploading all these old precious books…

    I will hang around when I get time….may GOD bless you all…

  46. June 25th, 2011 11:04 pm IST യ്ക്ക് rajesh:

    സ്വാമി സന്ദീപനന്ദ ഗിരിയുടെ ഭഗവത് ഗിതാ മുഴുവന്‍ കേട്ട് കഴിഞ്ഞു, ഭാഗവതം ഒന്ന് കേള്‍ക്കാന്‍ എന്താ വഴി എന്ന് വിചാരിചിരിക്കുംബോഴാണ് നെട്ടുര്‍ജി യുടെ ഭാഗവതം mp3 ഉണ്ട് വെബ്‌ സൈറ്റ് http://www.sreyas .in ആണെന്ന് അറിഞ്ഞത്. എന്തായാലും വിഭൂതി യോഗത്തില്‍ പറഞ്ഞത് പോലെ ഓരോര്‍ത്തര്‍ക്കും ആവശ്യം ഉള്ളത് അപ്പോള്‍ അപ്പോള്‍ ഭഗവാന്‍ തരും എന്നുള്ളത് ഒരിക്കല്‍ കൂടി ഉറപ്പായി.
    സ്വാമി സന്ദീപനന്ദ ഗിരിയുടെ ചധുര്‍ വിധ പുരുഷാര്‍ത്ഥം ലൈവ് ആയി കേള്‍ക്കാന്‍ കഴിഞ്ഞു അതിന്റെ mp3 ലഭ്യമാണെങ്കില്‍ എല്ലാവര്‍ക്കും കേള്‍ക്കാമായിരുന്നു.
    ആചാര്യന്മാര്‍ക്ക് ആയിരമായിരം നമസ്കാരം. ശ്രി യോടുള്ള കടപാട് പറഞ്ഞു തീര്‍ക്കുന്നില്ല. ഇനിയും ഒരുപാടു മുന്നോട്ടു പോകാന്‍ ശ്രേയസ് നു കഴിയട്ടെ എന്ന് മാത്രം ആശംസിക്കുന്നു.

  47. July 5th, 2011 12:17 am IST യ്ക്ക് sreelal:

    Self enquiry(attmavichaara) is the only key to unlock your inner realm of tresures.GuruKripa and self attainment (aatma laabha) is the only tresure which really worthwhile, this is the tresure of alll tresures this is the Baseground for all great tresures such as fullfilment,joyness,love, peace of mind and all such treasures. Realize it…
    We need to spread this message of real tresure to the ordinary people who are good in heart. People are completly sleeping in this side about truth n knowledge about self, this is so unfortunate and sad that we had Great Maters in all time to sparken this light of knowledge but still….. people are completely unaware of this side,they are unnecessarily carring their burdens, this is so sad for the whole humanity…
    anyways let us all hope for a new begining, a New era of light and truth,may GOD with you all…
    thanks agin.

  48. July 6th, 2011 7:29 pm IST യ്ക്ക് Unni:

    എന്റെ കൈയ്യില്‍ സന്ദീപനന്ദ ഗിരിയുടെയും ചിന്മയാനന്ദ ജി യുടെയും Mp3 കളക്ഷന്‍ ഉണ്ട് . അത് ശ്രേയസ്സില്‍ അപ്‌ലോഡ്‌ ചെയ്യണം എന്നുണ്ട് . ഇതിന്റെ സാങ്കേതിക വശങ്ങള്‍ അറിയാന്‍ താല്‍പ്പര്യപ്പെടുന്നു .

  49. July 7th, 2011 10:51 pm IST യ്ക്ക് sreenath:

    വളരെ നല്ല ഒരു സംരംഭം ആയ ഇത് വിജയിക്കട്ടെ…എല്ലാ ആശംസകളും നേരുന്നു…..

  50. July 27th, 2011 7:08 am IST യ്ക്ക് ബിനു:

    ഞാന്‍ നിങ്ങളുടെ കൂടെ ഉണ്ട്, എല്ലയിപോഴും

  51. July 28th, 2011 6:59 am IST യ്ക്ക് Rijin Vadukkumchery:

    ഏവര്‍ക്കും നമസ്കാരം! ഈ സദ്‌ സംരംഭത്തിന് എല്ലാ ഭാവുകങ്ങളും പ്രാര്‍ത്ഥനകളും,ഇനിയും വളരെ നല്ല നിലയില്‍ ഇത് മുന്നോട്ടു കൊണ്ടുപോകുവാന്‍ സര്‍വ്വേശ്വരന്‍ അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

  52. August 4th, 2011 3:01 pm IST യ്ക്ക് Gresh:

    ശ്രേയസിന്റെ ശില്പികള്‍ക്ക് എല്ലാം ഭാവുകങ്ങളും

  53. August 20th, 2011 1:13 pm IST യ്ക്ക് ഹരിഹര iyer:

    sir, dayavu cheyth audio prabhashanangal 128kbps qualityil thanne include cheyyuka……….. kooduthal clarity labhikkan ath sahayikkum, pala prabhashanangalkkum clarity valare kuravaanu sir…

  54. August 22nd, 2011 3:34 am IST യ്ക്ക് rajesh:

    thank you for your sincere and useful work.

  55. August 26th, 2011 5:23 pm IST യ്ക്ക് Sukumaran.palakkal:

    വളരെ വലിയ പ്രയത്നം.എല്ലാ ഭാവുകങ്ങളും.താങ്കള് സൂചിപ്പിച്ച പ്രകാരം എന്നാലാവുന്ന എല്ലാ കടമകളും നിര്‍വഹിക്കുവാന്‍ ഞാന്‍ ആവതോളം ശ്രമിക്കുന്നതാണ്

  56. September 8th, 2011 8:57 pm IST യ്ക്ക് sreelal:

    OM
    Life itself is a divine celebration…….
    but if our focus is on the outer waves we miss the real inner current – the Ocean – the ever Present CONCEOUSNESS, most Pure BLISS, and most natural EXISTENCE..
    SO just stop identification with the waves in the ocean of life and see you are the Ocean…

    Then the Life is a Celebration…
    This onam with Sreyas site HAPPY ONAM to all beloved sreyas readers
    Thnks agin
    May GOD with us all…

  57. September 12th, 2011 10:12 am IST യ്ക്ക് mahendrajith:

    നമസ്കാരം
    ആര്‍ഷഭാരത സംസ്കാരം അസ്തമിച്ചു തുടങ്ങുമ്പോഴേക്കും ശ്രേയസ്സിന്റെ കിരണങ്ങള്‍ ലോകത്ത് എല്ലായിടത്തും എത്തട്ടെ

  58. September 18th, 2011 6:19 pm IST യ്ക്ക് rajesh kr:

    ഇങ്ങനെയും കുറേ പയ്യന്‍സ് ലോകത്തുണ്ടെന്നറിഞ്ഞപ്പോള്‍ ഞാന്‍ കോള്‍മയിര്‍ കൊണ്ടു….സത്യമായിട്ടും….പക്ഷെ പാവം നാഗാനന്ദനെ കൈകാര്യം ചെയ്യുന്നത് കണ്ടപ്പോള്‍ ഞാനൊന്ന് ഞെട്ടി…അവനെ ക്രൂശിക്കൂ എന്ന് എല്ലാവരും പറയുന്നതുപോലെ തോന്നി. മതം നമ്മളില്‍ വികാരമാകാതെ വിവേകമായിത്തന്നെ ഇരിക്കട്ടെ…ഒരു ലോപ്പോയിന്റോടെ പറയാം. സത്യതാക്ഷാത്കൃതരായ മഹാപുരുഷന്മാര്‍ ഏവരും ഭാരതീയരാണത്രെ…ഭാരതം ഭുമിശാസ്ത്രപരമായി കാണുന്ന ഇടമല്ലെന്ന് ടിയാന്‍ കേട്ടിട്ടുണ്ട്. അതുകൊണ്ട് വിദേശീയരായ റിയലൈസ്ഡ് തെണ്ടികള്‍ക്കും മതില്‍ക്കകത്ത് പ്രവേശനം കൊടുക്കുന്നതില്‍ തെറ്റില്ലെന്ന് തോന്നുന്നു…തല്ലരുത്..

  59. September 20th, 2011 11:03 pm IST യ്ക്ക് sreelal:

    OM
    The One who has left the mind center and found the mystic heart center attains supreame peace.

    മനസ്സാകുന്ന കൊടും വനത്തില്‍ നിന്നും ഹൃദയമാകുന്ന സ്വഗൃഹത്തിലേയ്ക്കുള്ള യാത്രയാണ് ആദ്ധ്യാത്മികത.
    ഹൃദയകേന്ദ്രം കണ്ടെത്തിയവന്‍ ശാന്തിയെ പ്രാപിക്കുനു.

    Let this knowledge spread fast…. Let there be peace everywhere…
    OM SANTI: SANTI: SANTI:

  60. September 21st, 2011 10:33 am IST യ്ക്ക് sreelal:

    OM
    When the mind(prana) assumes the role of heart center and Self assume the dharmas of head center there is great imbalance in the whole system. Spirituality is about reversing these processes. Both are mystic centers. Can’t adopt one side extreamly… Harmony and Balance is the key…
    OM SANTI: SANTI: SANTI:

  61. September 22nd, 2011 1:09 pm IST യ്ക്ക് rajesh kr:

    പ്രീയപ്പെട്ട ശ്രീ,
    എന്റെ കയ്യില്‍ ശ്രീ ബാലകൃഷ്ണന്‍ നായരുടെ ശിഷ്യനായ കൊല്ലത്തുള്ള ശ്രീ ശാന്താനന്ദ സ്വാമിയുടെ ഉപദേശങ്ങളുടെ ചെറിയ ഒരു ശേഖരമുണ്ട്. എം പി ത്രി ഫയലുകള്‍ ആണ്. ഞാന്‍ അത് അയച്ചുതരട്ടെ…

  62. September 25th, 2011 6:48 pm IST യ്ക്ക് രജനികാന്ത്:

    സുഹൃത്തുക്കളെ, വളരെ നല്ല സംരംഭമാണ്. എല്ലാവിധ ആശംസകളും. എനിക്കും നിങ്ങളോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്പര്യം ഉണ്ട്. എനിക്ക് മലയാളം ടൈപ്പിംഗ്‌ അറിയാം, പേജ് സെറ്റിംഗ് അറിയാം, വെബ്സൈറ്റ് ഡിസൈന്‍ അറിയാം, ഓഡിയോ &വീഡിയോ എഡിറ്റിംഗ് അറിയാം, എന്താണ് ഞാന്‍ എന്ത് ചെയ്യേണ്ടത്…. എന്നെ അറിയിക്കുമല്ലോ.
    സ്നേഹത്തോടെ സന്തോഷത്തോടെ
    രജനികാന്ത്

  63. September 27th, 2011 4:38 pm IST യ്ക്ക് CS THAMPY:

    Wehre does I can get the malayalam version of 4 vedas and 18 puranas with translation

  64. September 27th, 2011 4:40 pm IST യ്ക്ക് CS THAMPY:

    From where I can collect the 4 vedas and 18 puranas. Let me have the source

    CS THAMPY
    9447505738

  65. September 29th, 2011 12:00 pm IST യ്ക്ക് nir:

    നമസ്കാരം ശ്രേയസ്,
    എനിക്ക് ഒരുപാടു അറിവുകള്‍ പകറ്ന്നു കിട്ടികൊണ്ടിരിക്കുന്ന ഈ ഗ്രൂപിന് ധീര്ഖയുസ് ഭഗവന്‍ തരട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. കൃഷ്ണഭക്ത കുരൂരമ്മ യുടെ ജീവചരിത്രം സ്രെയസിലൂടെ ഞാന്‍ ലഭിക്കാന്‍ ആഗ്രഹിക്കുന്നു.പിന്നെ ഞാന്‍ ഉദിത് ചൈധന്യ്ജിയുടെ നാരായണീയം 25 പാര്‍ട്ട്‌ cd യില്‍ coppywright ചെയ്തു, മറ്റുള്ളവര്‍ക്കും വിതരണം ചെയ്യുവാന്നുള്ള ശ്രമാതില്ലനു ഞാന്‍ “ശ്രീ കൃഷ്ണന്‍ എന്നെ അതിനു അനുവതിക്കട്ടെ.

  66. October 2nd, 2011 9:42 pm IST യ്ക്ക് രാമന്‍.ക.R:

    ഞാന്‍ ഘേരണ്ഡസംഹിത സംസ്കൃതത്തിലും അര്‍ത്ഥം മലയാളത്തിലും അയി ഒരു വര്‍ക്ക്‌ ചെയ്തിട്ടുണ്ട്.
    അത് വേണമെങ്കില്‍ അയച്ചുതരാവുന്നതാണ്

    രാമന്‍.കെ.ആര്‍

  67. October 10th, 2011 11:20 pm IST യ്ക്ക് R.Ramachandran:

    To the architects of Sreyas,
    I stumbled upon this site accidentally and I was overwhelmed to see the treasure available. I have become a member of this group.
    May the ALMIGHTY bless the initiative.
    R.Ramachandran.

  68. October 13th, 2011 7:00 am IST യ്ക്ക് രാമന്‍.കെ.ആര്‍:

    ഹഠയോഗപ്രദീപിക എന്ന പുസ്തകം പി.ഡി.എഫ് ആയി ഉണ്ടാക്കിയിട്ടുണ്ട്. ശ്ളോകങ്ങള്‍ സംസ്കൃതത്തിലും അര്‍ത്ഥം ഇംഗ്ളീഷിലും ആണ്. ഘേരണ്ഡസംഹിത മലയാളത്തില്‍ അര്‍ത്ഥം സംസ്കൃതത്തില്‍ ശ്ളോകങ്ങള്‍ . വേണമെങ്കില്‍ ‘ ശ്രേയസ്സി ‘ ലേക്ക് അപ്‌ലോഡ്‌ ചെയ്യാം
    രാമന്‍

  69. October 17th, 2011 11:08 am IST യ്ക്ക് സുധാകരന്‍:

    ശ്രേയസ്സില്‍ വരുന്ന ഓരോ അഭിപ്രായങ്ങള്‍ പോലും തികച്ചും ദൈവീകമായിത്തോന്നുന്നു. സദ്‌ ചിന്തകള് മാത്രമാണ് അവയുടെ കാതല്‍. സനാതനധര്‍മ സംസ്കാരത്തിന്റെ പരിശുദ്ധി എക്കാലവും നമ്മില്‍ നിലനിന്നു പോരുന്നു എന്നതിന് ദൃഷ്ടാന്തമാണ് ഈ അഭിപ്രായങ്ങളിലൂടെ നമുക്ക് കാട്ടിത്തരുന്നത്‌. നമ്മില്‍ സത്തായിരിയ്ക്കുന്നതും, എന്നാല്‍ അവിദ്യകൊണ്ട്‌ മറയ്ക്കപ്പെട്ടതുമായ ആ പരമാത്മ ചൈതന്യത്തെ തൊട്ടുണര്‍ത്തുകയാണ് ‘ശ്രേയസ്’ ചെയ്യുന്നത്. നാം ഓരോരുത്തരും അതിനു ശ്രേയസ്സിനോട് കടപ്പെട്ടിരിയ്ക്കുന്നു. ആദ്ധ്യാത്മിക ജീവിതത്തിലേയ്ക്കുള്ള ഒരു കാന്തശക്തിയാണ് ‘ശ്രേയസ്’. അതിനുള്ള പ്രതികരണം കേവലം നന്ദിവാക്കില്‍ ഒതുങ്ങുന്നതല്ല.

  70. October 25th, 2011 5:03 am IST യ്ക്ക് സുനില എ ജ:

    ശ്രേയസ്സിന് ആശംസകള്‍!

  71. October 25th, 2011 2:03 pm IST യ്ക്ക് Omanakuttan:

    എന്റെ സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യ. വളരെ കാലമായിട്ടു കാത്തിരുന്നതാണ് എങ്ങനെ ഒരു സൈറ്റ് കിട്ടാന്‍. വളരെ വളരെ സന്തോഷം.
    എന്റെ എല്ലാ ആശംസകളും.

  72. November 17th, 2011 8:14 pm IST യ്ക്ക് Alexvamanapuram:

    ശ്രേയസ്സിന് ആശംസകള്‍!

  73. November 18th, 2011 5:57 pm IST യ്ക്ക് Rajesh Rajesh:

    ALL THE BEST SREYAS,
    IM POSTING LINK OF GARUDA PURANAM malayalam in PDF
    http://www.megaupload.com/?d=XPQWOCR0

  74. November 18th, 2011 11:12 pm IST യ്ക്ക് Narayanan:

    Please add Bombay Chandrasekhara Sarma: Sri Rama & Sri Krishna Avatar from here: http://www.mediafire.com/?aus5qz0k2gtr37q

  75. November 20th, 2011 8:48 pm IST യ്ക്ക് Sunil2011:

    thanks rajesh

  76. November 22nd, 2011 10:57 pm IST യ്ക്ക് Sheejakoppam:

    ലോകത്തിലെ ഏറ്റവും വലിയ ഹിന്ദു അമ്പലമായും നിര്‍മ്മിതികൊണ്ട് അല്ബുധംയും നില്‍ക്കുന്ന angorwat എന്നാ അമ്പലത്തിന്റെ പുനരുധരനതിനുവേണ്ടി പ്രാര്തിക്കം

  77. November 28th, 2011 11:27 am IST യ്ക്ക് Praveen Champakara:

    ഞാന് ശ്രേയസ്സില് അംഗം ആയിരുന്നു എങ്കിലും അതിന്റ്റ് പിന്നില് പ്രവര്ത്തിക്കുന്ന് വരെ പറ്റിയുള്ള അറിവ് കഴിഞ്ഞ് ദിവസം പ്ത്രതാളുകളില് നിന്നും ആണ് അറിഞ്ഞ്ത്… വളരെ സന്തോഷം തോന്നുന്നു.. എല്ലാവിദ് ആശംസകളും…. സഹായ്ം എന്തെങ്കിലും ആവശ്യം ഉണ്ട് എങ്കില് അറിയിക്കുക.. ചെയ്യുന്നതില് സന്തോഷം മാത്രമെ ഉള്ളു….

  78. November 30th, 2011 5:39 pm IST യ്ക്ക് Kpskaladi:

    Namaskaaram. I have recently received information about ” Sreyas” site from one of my friends. It is really worth. I have downloaded many Audio files.

    This site is one of the very best, I have seen. God Bless.

  79. December 2nd, 2011 10:21 am IST യ്ക്ക് makayiram thirunal:

    It would be more fruitful to show the index of the audio files showint the chapter and skandham and theme so many can avoid unwanted downloads, especially who looks to the ‘logical’ themes.

  80. December 14th, 2011 7:41 pm IST യ്ക്ക് hindu:

    plz publish VIVEKANANDA SAHITYA SARVASWAM 7 VOLUMES IN MALAYALAM………GOOD CONTENT……ONE OF THE SPIRITUAL BOOK THAT EVER PUBLISHED IN MALAYALAM….TRY TO READ …….PLZ PROMOTE TO READ ALL HINDUS TO UNDERSTAND OUR RELIGION

  81. December 23rd, 2011 12:55 pm IST യ്ക്ക് Manoj:

    I came across this site, upon searching for Sandeep Chaithany’s Bhagavad Gita MP3. Thanks a lot, nice collections here. I am now downloading Narayaneeyam , Ramayanam , Bhagavatham etc and would write on DVD’s to publish between friends. Keep up the nice work.
    Suggetion-Please include English MP3′s too.
    Manoj
    Sharja

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

എല്ലാ അഭിപ്രായങ്ങളും നിരീക്ഷണത്തിന് വിധേയമാണ്.

*