സന്ന്യാസിമാര്‍ തോന്ന്യാസികളല്ലേ?
ശബ്ദസാഗരം മലയാളം നിഘണ്ടു പ്രകാരമുള്ള ചില വാക്കുകളുടെ അര്‍ത്ഥം താഴെ കൊടുത്തിരിക്കുന്നു.
തോന്നിയവാസം: താന്തോന്നിത്തം, തന്നിഷ്ടംപോലെയുള്ള പെരുമാറ്റം. (രൂപഭേദം: തോന്ന്യവാസം, തോന്ന്യാസം)
തോന്നിയവാസി: തോന്നിയതുപോലെ നടക്കുന്നവന്‍, താന്തോന്നി, എന്തും തന്നിഷ്ടംപോലെ പ്രവര്‍ത്തിക്കുന്നവന്‍ (രൂപഭേദം: തോന്ന്യവാസി, തോന്ന്യാസി)
ഒരുവന്റെ തന്നിഷ്ടം നല്ല കാര്യങ്ങള്‍ മാത്രമാണെങ്കില്‍ ഒരാള്‍ തോന്ന്യാസി ആകുന്നതു നല്ലതല്ലേ? അതായത്, ഒരാള്‍ക്ക് അവന്റെ അകകണ്ണില്‍ നല്ലത് മാത്രേമേ തോന്നുകയുള്ളൂയെങ്കില്‍, തോന്ന്യാസിയായി ജീവിക്കുന്നത് തന്നെയല്ലേ ഏറ്റവും ശ്രേയസ്കരം?
യഥാര്‍ത്ഥ സന്യാസിമാര്‍ എപ്പോഴും നന്മ മാത്രം ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരത്രേ. അവര്‍ ആത്മാവിനെമാത്രം അനുസരിച്ച് ജീവിക്കുന്നവരത്രേ. അപ്പോള്‍ നല്ല സന്ന്യാസിമാര്‍ തോന്ന്യാസികളല്ലേ?
ഇതുവരെ 8 അഭിപ്രായങ്ങള്‍ രേഖപ്പെടുത്തപ്പെട്ടു
ഇമെയില്‍ : sree@sreyas.in





അടി വാങ്ങി കൂട്ടും..സന്തോഷ് മാധവന്‍ സ്വാമി & ഗാന്ഗ് കാണണ്ട.അപ്പൊ,ഇ സന്യാസിയ്ക്ക് ഇങ്ങനേം ഒരു അര്ത്ഥം ഉണ്ടല്ലേ?
@ശ്രീ സ്മിത ആദര്‍ശ്:
ഹി ഹി ഹി. സന്ന്യാസിയല്ലെങ്കിലും തോന്ന്യാസിയായ ഈയുള്ളവനെ വെറുതെ വിടും എന്ന് പ്രതീക്ഷിക്കാം.
സന്തോഷ് മാധവന്‍ ഒരു സ്വാമിയാണെന്ന് അവകാശപ്പെട്ടിട്ടില്ല. മറിച്ച് താന്‍ സ്വാമിയല്ല എന്നാണ് അയാള്‍ പറഞ്ഞത്. പക്ഷെ എന്തുചെയ്യാന്‍, നമ്മുടെ മാധ്യമപട അങ്ങനെ ചിത്രീകരിച്ചു. ഏതെങ്കിലും വിധേന ഒരു സമൂഹത്തെ കുറ്റപ്പെടുത്താനും കുറച്ചു സെന്‍സേഷണല്‍ വാര്‍ത്തകള്‍ ഉണ്ടാക്കാനും ഉള്ള തത്ത്രപ്പാടിലാണല്ലോ അവരും. സര്‍ക്കുലേഷന്‍ കൂട്ടണ്ടേ, ജീവിക്കണ്ടേ അവര്‍ക്കും!
ഇപ്പോള്‍ പിന്നെ ഫോളോ അപ് (follow up) വാര്‍ത്തകള്‍ കേള്‍ക്കാനും ഇല്ല. എല്ലാം കാശ് കൊടുത്ത് ഒതുക്കിയോ ആവോ!
ശ്രി,
പറഞ്ഞത് ശരിയാണ്. തോന്ന്യാസം ചെയ്യുന്നവരെ മാറ്റങ്ങള്ക്ക് കാരണമാവു.
പക്ഷെ, ചെയ്യുന്ന തോന്ന്യാസം സമൂഹത്തിന് ഉപകാരം ഉള്ളതാവണം. അങ്ങിനെ ആയാല്
ആളുകള് പൂജിക്കും. മറിച്ച് ഉപദ്രവം ആയാല് നാട്ടുകാര് ‘കൈകാര്യം’ ചെയ്യും.
‘യഥാര്‍ത്ഥ സന്യാസിമാര്‍ എപ്പോഴും നന്മ മാത്രം ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരത്രേ. അവര്‍ ആത്മാവിനെമാത്രം അനുസരിച്ച് ജീവിക്കുന്നവരത്രേ. അപ്പോള്‍ നല്ല സന്ന്യാസിമാര്‍ തോന്ന്യാസികളല്ലേ?’
തോന്നലും ചിന്തയും തമ്മില്‍ അന്തരമുണ്ടല്ലൊ? തോന്നലുകള്‍ ശരിയെന്നു കരുതി പ്രവര്‍ത്തിക്കുന്നവര്‍ തോന്ന്യവാസികള്‍ ആണ്… അതായത് തോന്നലുകളോട് സഹവസിക്കുന്നവര്‍. ഇവരെ സന്ന്യാസികള്‍ എന്ന് വിളിക്കുന്നവരും തോന്ന്യവാസികളാണ്. കാരണം അവര്‍ സന്ന്യാസികള്‍ അണെന്ന തോന്നലിനോട് കൂടെ വസിക്കുന്നു…
നമുടെ ആര്‍ഷഭാരതത്തില്‍ ജീവിച്ചിരുന്ന യതാര്‍ത്ഥ സന്ന്യാസികളെ പോലെ ധ്യാനവും ചിന്തയും ഉള്ളവരെ മാത്രം നമുക്ക് സന്ന്യാസികള്‍ എന്ന് വിളിക്കുന്നതായിരിക്കും ഉത്തമം.
താങ്കളുടെ പേരുമാറ്റം നന്നായി, ഗൗരവമായി ചിന്തിക്കുന്ന ഒരു ബ്ലോഗില്‍ ‘തോന്ന്യാസി’ എന്ന പദം ഒരു കുറവു പോലെ അനുഭവപ്പെട്ടിരുന്നു.
ആശംസകള്‍
@ശ്രീ സഞ്ചാരി:
അഭിപ്രായത്തിനും സന്ദര്‍ശനത്തിനും നന്ദി. തോന്ന്യാസി എന്ന തെറ്റിദ്ധാരണാജനകമായ പദം ഈയുള്ളവന്‍ പൂര്‍ണ്ണമായും ഒഴിവാക്കി.
ഹാ ഹാ ഹാ, തോന്ന്യാസി.
സന്യാസി എന്ന പൂജനീയമായ വാക്കിനെ പലരും ഇവിടെ വികലമായി അവതരിപ്പിച്ചിരിക്കുന്നു. യഥാര്‍ഥ സന്യാസിയും അല്ലാത്ത സന്യാസിയും ഇല്ല. സന്യാസ വേഷം ധരിച്ച കള്ളന്മാരെ സന്യാസി എന്ന് വിളിക്കുന്നത് തന്നെ നമ്മുടെ സംസ്ക്കാരത്തെ അപമാനിക്കുന്നതിനു തുല്യമാണ്. സംയക്കായി നയിക്കുന്നവന്‍ അതായതു തരംപോലെ ഉപേക്ഷിക്കുന്നവനാണ് സന്യാസി. ത്യാഗം അതാണ് സന്യാസം. ഈ ആധുനിക കാലഘട്ടത്തില്‍ എന്തിനോവേണ്ടി പരക്കം പായുന്ന മനുഷ്യര്‍ നമ്മുടെ ഈ മഹത്തായ സങ്കല്‍പ്പത്തെ കണ്ടില്ല എന്ന് നടിക്കുന്നത് മഹാകഷ്ടം തന്നെ.
സംന്യാസം, അത് ഒരു പരമമായ അവസ്ഥ ആണ്. അവിടെ നന്മയും ഇല്ല തിന്മയും ഇല്ല. ഉണ്ടെങ്കില്‍ അത് സംന്യാസം അല്ല. ഗീത പറയുന്നു തത്വം ബോധിച്ചാല്‍ പിന്നെ സ്ഥിതപ്രജ്ഞന്‍ പ്രവര്‍ത്തിക്കുന്നത് ലോകോപകാരാര്‍ത്ഥം മാത്രം. അയാള്‍ക്ക് നന്മ കൊണ്ടോ തിന്മ കൊണ്ടോ ഒരു ഉപയോഗവും ഇല്ല. ബോധിക്കാത്തവര്‍ക്ക് നന്മ കൊണ്ട് ചിത്തശുദ്ധി ഉണ്ടാവുന്നു. അത് കൊണ്ട് ബുദ്ധിക്കു തത്വം അറിയാന്‍ ജിജ്ഞാസ ഉണ്ടാകുന്നു. അല്ലെങ്കില്‍ എന്ത് ഉപയോഗം നന്മ കൊണ്ട്? ഈശ്വരന്‍ നിര്‍ഗുണസ്വരൂപന്‍ ആണ്, അല്ലാതെ നന്മതിന്മബോധം ഉള്ളവനല്ല.