ലാഹിരി മഹാശയനെ വിറ്റു എങ്ങനെ പത്തു ചക്രം നേടാം?


ഈ ലോകം പോകുന്ന പോക്കേ.

ഈയുള്ളവന്‍ ഇന്നു വെള്ളിയാഴ്ച ചിരിച്ചു ആഘോഷിക്കാനായി ജീവിതത്തിലാദ്യമായി ജ്യോതിഷരത്നം എന്ന പേരില്‍ കേരളത്തില്‍ പ്രചരിക്കുന്ന ഒരു നാല‍ാംകിട (അല്ലെങ്കില്‍ അവസാന’കിട’!) സാധനം വാങ്ങി.

ജ്യോതിഷരത്നം വാങ്ങാന്‍ പ്രധാന കാരണം നാട്ടിലുള്ള ‘സിദ്ധനായ’ ഒരു കപടഅത്മീയനെ ഒരു മഹാനായി ഉയര്‍ത്തിക്കൊണ്ടു പ്രസിദ്ധീകരിച്ച ലേഖനം വായിക്കാന്‍ ആയിരുന്നു. ആ ലേഖനം കണ്ടാല്‍ ഒരു മാര്‍ക്കറ്റിംഗ് ഫീച്ചര്‍ പോലെ തോന്നും! അതിനെ കുറിച്ചു വിശദമായി ഉടനെ എഴുത‍ാം.

ഈയുള്ളവന് ഏറ്റവും ഇഷ്ടപ്പെട്ടത് ജ്യോതിഷരത്നത്തിലെ പരസ്യങ്ങള്‍ ആണ്! ആര്‍ഷ ഭാരത പൈതൃകത്തെയും ദൈവസങ്കല്‍പ്പത്തെയും മതത്തെയും ജ്യോതിഷത്തെയും എങ്ങനെ വളച്ചൊടിച്ചു വില്‍പ്പന ചരക്കാക്ക‍ാം എന്നതിന്റെ ഏറ്റവും ലളിതമായ ഉദാഹരണങ്ങളാണ് ഈ പരസ്യങ്ങള്‍. ഹസ്തരേഖ, കുട്ടിച്ചാത്തന്‍ സേവ, കാര്യസിദ്ധി, ഭാഗ്യരത്നങ്ങള്‍, ഏലസ്സുകള്‍, യന്ത്രങ്ങള്‍, മഷിനോട്ടം, തുടങ്ങിയ ആകര്‍ഷകമായ പരസ്യങ്ങള്‍ കണ്ടപ്പോള്‍ ഈയുള്ളവനും ചിന്തിച്ചു പോയി, എന്തിനാ വെറുതെ ജോലി ചെയ്യുന്നത്, ഇങ്ങനെ കുറച്ചു നമ്പരുകള്‍ ഇറക്കിയാല്‍ പോരെ, ജീവിക്കാമല്ലോ എന്ന്!

ആര്‍ഷഭാരതത്തിന്റെ തനതുവിദ്യയായ യോഗമാര്‍ഗ്ഗത്തെ കമ്പോളവല്‍ക്കരിച്ച് മുന്നേറുന്ന ശ്രീ രവിശങ്കറിന്റെ സുദര്‍ശനക്രിയയും മറ്റും ഫീസ് കൊടുത്തു അഭ്യസിക്കുന്ന ആധുനിക കാലമാണല്ലോ ഇത്. ഇവിടെ തിരുവനന്തപുരത്തും ഇത് ധാരാളം നടക്കുന്നു, ഇതിനെ കുറിച്ചു ഈയുള്ളവന് ഒന്നും അറിയില്ല, പോയി ശ്രമിച്ചു നോക്കിയിട്ടില്ല ഇതുവരെ. അത് കൊണ്ടു അഭിപ്രായം പറയുന്നുമില്ല. എല്ല‍ാം നന്നായിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.

ശ്രീ ലാഹിരി മഹാശയന്‍ പ്രചരിപ്പിച്ച ക്രിയായോഗത്തെയും ഇവിടെ കമ്പോളവല്‍ക്കരിക്കപ്പെട്ടത് കാണുമ്പോള്‍ ഈയുള്ളവന്‍ പിന്നെയും നിര്‍വികാരനാവുന്നു.

ശ്രീവിദ്യാ ആശ്രമം എന്ന പേരില്‍ തിരുവനന്തപുരത്ത് നെട്ടയത്തു പ്രവര്‍ത്തിക്കുന്ന സ്ഥാപനം ക്രിയായോഗ പഠിപ്പിക്കുന്ന കേരളത്തിലെ സ്ഥാപനമാണ്‌ എന്ന് ജ്യോതിഷരത്നത്തിലെ ഒരു പരസ്യം വഴി അവകാശപ്പെടുന്നു. അഞ്ഞൂറ് രൂപ അയച്ചുകൊടുത്തു രജിസ്റ്റര്‍ ചെയ്‌താല്‍ നിങ്ങള്‍ക്കും ക്രിയായോഗ ദീക്ഷ കിട്ടും, ദീക്ഷ പാഴ്സല്‍ ആയി അയച്ചു തരുമോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു!

ഇവിടെ നിന്നും നിങ്ങള്‍ക്ക് ‘അതീവ രഹസ്യങ്ങള്‍’ അടങ്ങിയ പല ബുക്കുകളും അഞ്ഞൂറ് രൂപയ്ക്കു മണി ഓര്‍ഡര്‍ ആയി വാങ്ങ‍ാം! എന്തിന്, കാമസൂത്രത്തെക്കാള്‍ നന്നായ തന്ത്രശാസ്ത്രഗ്രന്ഥം മുന്നൂറു രൂപയ്ക്കു വാങ്ങ‍ാം. ഈ ഗ്രന്ഥം ആര്‍ഷഭാരതത്തിലെ ഭോഗസിദ്ധിയും ലൈംഗികതന്ത്രവും മലയാളത്തില്‍ ഇദംപ്രഥമമായി ഇറക്കിയിരിക്കുന്നു! ഇത്രയും പോരെ?

ആശ്രമം ആയാല്‍ ഇങ്ങനെ വേണം, ആ ആശ്രമത്തില്‍ എന്തിനുള്ള ശ്രമം ആണ്? പണമുണ്ടാക്കാനുള്ള ഒരു ശ്രമം മാത്രം.

ഇവരുടെ വെബ്സൈറ്റ് ആണ് sreevidyaashram.blogspot.com. സൌജന്യമായിട്ട് ബ്ലോഗ്ഗര്‍.കോം നല്കുന്ന ഈ അഡ്രസ്സില്‍ പരസ്യം നല്കി അവര്‍ വരുമാനമുണ്ടാക്കുന്നു. ടെക്നോളജി വിപ്ലവങ്ങള്‍!

നിങ്ങള്‍ക്ക് ഞാന്‍ ആരാണ് എന്നറിയണോ അതോ എങ്ങനെ ലൈംഗികതാത്രികവിദ്യ പഠിച്ചു നിങ്ങളുടെ ലൈംഗിക ജീവിതം സുഖപ്രദമാക്ക‍ാം എന്നറിയണോ? എല്ലാറ്റിനും പ്രതിവിധി ഇവിടെയുണ്ട്! ആനന്ദലബ്ദിക്കിനിയെന്തുവേണം!

ഇത്തരം തട്ടിപ്പുകള്‍ കാണുമ്പോള്‍ രമണമഹര്‍ഷിയെ പോലുള്ള ജ്ഞാനികളെ ആര് അറിയാനാ, ഓര്‍ക്കാനാ! കലികാലം എന്നല്ലാതെ എന്തുപറയാന്‍…

November 8th, 2008|വിഭാഗം: ശ്രീയുടെ ലേഖനങ്ങള്‍
ഇമെയില്‍ ചെയ്യൂ · പങ്കു വയ്ക്കൂ · ബുക്ക് മാര്‍ക്ക് ചെയ്യൂ
ഫീഡ് വരിക്കാരാവുക|ഇമെയില്‍ വരിക്കാരാവുക

പുതിയത്:
പഴയത്:

ഇതുവരെ 3 അഭിപ്രായങ്ങള്‍ രേഖപ്പെടുത്തപ്പെട്ടു

  1. November 8th, 2008 9:46 pm IST യ്ക്ക് Manoj മനോജ്:

    “യോഗകര്‍ത്താവായ പതഞ്ജലി മഹര്‍ഷിയില്‍ നിന്നും യേശുക്രിസ്തുവിനും ഈ വിദ്യ ലഭിച്ചിട്ടുണ്ട്‌.” ശ്രീ വിദ്യാശ്രമം ബ്ലോഗ്ഗിയതാണ് കേട്ടാ…
    കൊടും ചതിയാ ആ ക്രിസ്തു ചെയ്തത്…. അദ്ദേഹത്തിന്റെ 12ല്‍ ഏതെങ്കിലും ശിഷ്യന്മാര്‍ക്ക് അത് പകര്‍ന്ന് കൊടുത്തിരുന്നെങ്കില്‍ വെസ്റ്റ് രാജ്യങ്ങള്‍ എന്നേ ആത്മീയ സംതൃപ്തി അടയുമായിരുന്നു….

    “മറ്റെല്ലാ ആദ്ധ്യത്മിക വിദ്യയേയും പോലെതന്നെ ക്രിയായോഗം പഠിപ്പിക്കുവാന്‍ ആരും ആര്‍ക്കും പേറ്റന്റ്‌ നല്‍കിയിട്ടില്ല.” രക്ഷപ്പെട്ട് അണ്ണാ….

    “ക്രിയായോഗ ദീക്ഷ സ്വീകരിക്കുവാന്‍ ആഗ്രഹിക്കുന്നവരുടെ ശ്രദ്ധക്ക്‌ ഏഴുപേരില്‍ കൂടുതല്‍പേര്‍ ഒന്നിച്ച്‌ ക്രീയാദീക്ഷയെടുക്കാനുണ്ടെങ്കില്‍ കേരളത്തില്‍ എവിടെവച്ചും ക്രീയാദീക്ഷ ലഭിക്കുന്നതാണ്‌.”
    ആറു പേര്‍ ആരങ്കിലുമുണ്ടാ… ഇന്ന് തന്നെ ക്രീയാദീക്ഷ മേടിക്കായിരുന്നു…

    “ഓം ക്രീയാബാബാജി നമ:”

  2. November 9th, 2008 8:22 am IST യ്ക്ക് ശ്രീ @ ശ്രേയസ്:

    ഹി ഹി ഹി :-)
    അതെ, ഇത്തരക്കാരാണ് ആത്മീയത എന്ന വാക്കുതന്നെ ദുരുപയോഗപ്പെടുത്തി മനുഷ്യനെ ആത്മീയതയില്‍ നിന്നും അകറ്റുന്നത്. ഒരു ദിവസം സമയം കിട്ടുമ്പോള്‍ അവിടം സന്ദര്‍ശിക്കണം എന്നൊരു ആഗ്രഹം ഈയുള്ളവനുണ്ട്, അവിടത്തെ സെറ്റപ്പുകള്‍ നോക്കട്ടെ!

  3. September 4th, 2009 11:26 am IST യ്ക്ക് pregeesh .b.nair:

    kriya deeksha will get , who dedicate fully bhagavavn siva.mind , body , soul,
    dedicate to siva

    om namasivaya

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

എല്ലാ അഭിപ്രായങ്ങളും നിരീക്ഷണത്തിന് വിധേയമാണ്.

*

ലേഖനത്തിന്‍റെ അഡ്രസ്സ് : http://sreyas.in/selling-lahiri-mahasaya
ഇമെയില്‍ : sree@sreyas.in