സെപ്റ്റംബര്‍ 2009നു ശ്രീനാരായണസ്വാമിയുടെ ജന്മനാടായ ചെമ്പഴന്തിയില്‍ നടന്ന 155-മത് ജയന്തി ആഘോഷം. ചിങ്ങമാസത്തിലെ ചതയം നാളില്‍ ചെമ്പഴന്തി ഗുരുകുലത്തില്‍ സമുചിതമായി ആഘോഷിച്ചപ്പോള്‍ ക്ലിക്ക് ചെയ്ത ചില ചിത്രങ്ങള്‍.
ഈ അവസരത്തില്‍ ശ്രീനാരായണസ്വാമിയുടെ സമ്പൂര്‍ണ്ണ കൃതികള്‍ഡൗണ്‍ലോഡ് ചെയ്തു വായിക്കൂ.
ശ്രീനാരായണസ്വാമി ക്ഷേത്രം, ചെമ്പഴന്തി ഗുരുകുലം
ശ്രീനാരായണസ്വാമി ക്ഷേത്രം മുന്‍വശവും കൊടിമരവും, ചെമ്പഴന്തി ഗുരുകുലം
ശ്രീനാരായണസ്വാമി ക്ഷേത്രം - സ്വാമിയുടെ തന്നെ വിഗ്രഹവും കാണിയ്ക്ക വഞ്ചിയും പൂണൂലില്ലാത്ത പൂജാരിയെയും കാണാം. രസീത് വാങ്ങി അര്‍ച്ചന നടത്താനുള്ള സൗകര്യവുമുണ്ട്.
ക്ഷേത്രത്തില്‍ ഇടതുവശത്ത് ഗണപതി പ്രതിഷ്ഠയില്‍ പൂജ നടത്തുന്നു.
ക്ഷേത്രത്തിന്റെ മേല്‍ക്കൂരയില്‍ കാണുന്ന രൂപം.
നാരായണസ്വാമി ക്ഷേത്രത്തില്‍ തീര്‍ത്ഥവും ചന്ദനവും കൊടുക്കുന്ന ബാലകന്മാര്‍.
ശ്രീ നാരായണസ്വാമി ജനിച്ച വയല്‍വാരം വീട്. വയല്‍വാരം വീടിനു ശ്രീ ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ചു നല്‍കിയ സംരക്ഷണവും കാണാം.
മതസൗഹാര്‍ദ്ദ പൂക്കളം. പിന്നില്‍ കാണുന്നത് സ്വാമി ജനിച്ച വയല്‍വാരം വീട്.
ചെമ്പഴന്തി ആനന്ദേശ്വരം സ്വദേശികള്‍ പുറത്തിറക്കിയ സുവര്‍ണ്ണ സോപാനം എന്ന അയ്യപ്പ ഭക്തിഗാന ഓഡിയോ കാസറ്റ്, ചെമ്പഴന്തി ഗുരുകുലം മഠാധിപതി ശ്രീ അരൂപാനന്ദസ്വാമി പുറത്തിറക്കുന്നു.
സുവര്‍ണ്ണ സോപാനം അയ്യപ്പ ഭക്തിഗാന ഓഡിയോ കാസറ്റില്‍ മുന്നിലും പിന്നിലും പ്രവര്‍ത്തിച്ച കുറച്ചുപേര്‍.
വയല്‍വാരം വീട് - ഇവിടെയാണ് ശ്രീ നാരായണഗുരു ജനിച്ചത്. രണ്ടു മുറികള്‍ ഉണ്ട്.
വയല്‍വാരം വീട് സംരക്ഷിക്കപ്പെട്ടിരിക്കുന്നു.സംരക്ഷണ കവചം പണിയിച്ചിരിക്കുന്നത് ശ്രീ ഗോകുലം ഗോപാലനാണ്. പ്രകാശം കടത്തി വിടുന്ന ഫൈബര്‍ ഷീറ്റ് ആണ് മേല്‍കൂരയില്‍.
വയല്‍വാരം വീട്ടില്‍ നാരായണഗുരുവിന്റെ ചിത്രത്തില്‍ പൂജ ചെയ്യുന്നു.
ശാരദാ മഠം (ദേവി ക്ഷേത്രം), ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം.
ശാരദാ മഠത്തിലെ ദേവീ ഫോട്ടോയും അവിടെ പൂജ ചെയ്യുന്ന ബാലനെയും കാണാം
ചെമ്പഴന്തി ഗുരുകുലത്തില്‍ നടക്കുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്ന ശ്രീ ഗോകുലം ഗോപാലന്റെ പേരിലുള്ള വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളെജിന്റെ പരസ്യം ഗുരുകുലത്തിനകത്ത്.