ശബ്ദസാഗരം മലയാളം നിഘണ്ടു പ്രകാരമുള്ള ചില വാക്കുകളുടെ അര്‍ത്ഥം താഴെ കൊടുത്തിരിക്കുന്നു.

തോന്നിയവാസം: താന്തോന്നിത്തം, തന്നിഷ്ടംപോലെയുള്ള പെരുമാറ്റം. (രൂപഭേദം: തോന്ന്യവാസം, തോന്ന്യാസം)

തോന്നിയവാസി: തോന്നിയതുപോലെ നടക്കുന്നവന്‍, താന്തോന്നി, എന്തും തന്നിഷ്ടംപോലെ പ്രവര്‍ത്തിക്കുന്നവന്‍ (രൂപഭേദം: തോന്ന്യവാസി, തോന്ന്യാസി)

ഒരുവന്റെ തന്നിഷ്ടം നല്ല കാര്യങ്ങള്‍ മാത്രമാണെങ്കില്‍ ഒരാള്‍ തോന്ന്യാസി ആകുന്നതു നല്ലതല്ലേ? അതായത്, ഒരാള്‍ക്ക് അവന്റെ അകകണ്ണില്‍ നല്ലത് മാത്രേമേ തോന്നുകയുള്ളൂയെങ്കില്‍, തോന്ന്യാസിയായി ജീവിക്കുന്നത് തന്നെയല്ലേ ഏറ്റവും ശ്രേയസ്കരം?

യഥാര്‍ത്ഥ സന്യാസിമാര്‍ എപ്പോഴും നന്മ മാത്രം ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരത്രേ. അവര്‍ ആത്മാവിനെമാത്രം അനുസരിച്ച് ജീവിക്കുന്നവരത്രേ. അപ്പോള്‍ നല്ല സന്ന്യാസിമാര്‍ തോന്ന്യാസികളല്ലേ?