അമൃതാനന്ദമയി അമ്മ
അമ്മയുടെ ദര്‍ശന സമയത്ത് എത്തുന്നവരില്‍ പല ഭാഷക്കാര്‍ ഉണ്ടാകാറുണ്ട്. പല ദേശക്കാരും, വിവിധ ജാതിമതസ്ഥരും എത്താറുണ്ട് ഒരിക്കല്‍ അമ്മയുടെ അടുത്തെത്തിയ യുവാവ് കാശ്മീരിലെ ഒരുഗ്രാമത്തില്‍ നിന്നാണ് വന്നത്. കൊലയും കൊള്ളിവെപ്പും ആ ഗ്രാമത്തിലെ ജീവിതം നരകതുല്യമാക്കിയ നാളുകളാണ്. ആ മോന്‍ അമ്മയുടെ അടുത്തെത്തിയത്. അവിടെ ശാന്തിക്കു പ്രവര്‍ത്തിച്ചിരുന്ന ആ മോന്‍ അമ്മയോട് പറഞ്ഞു: ‘അമ്മേ,തലതിരിഞ്ഞ ഈ ഭീകരര്‍ക്കു നല്ല ബുദ്ധികൊടുക്കണേ. അവരുടെ ദുഷ്ടതയ്ക്ക് ഇരയാവുന്ന ജനങ്ങള്‍ക്കു ക്ഷമിക്കുവാനും പൊറുക്കുവാനുമുള്ള മനസ്സു നല്‍കണേ; അല്ലെങ്കില്‍, സ്ഥിതി ഇനിയും വഷളാകും. ഇതിന് ഒരവസാനവും ഉണ്ടാകില്ല.
ശാന്തിയും ക്ഷമയും ഉണ്ടാകാന്‍ വേണ്ടിയുള്ള ആ മോന്റെ പ്രാര്‍ഥന കേട്ടപ്പോള്‍ അമ്മയ്ക്കു വലിയ സന്തോഷം തോന്നി. ഈ സമര്‍പ്പണ മനോഭാവം എങ്ങനെ നേടിയെന്ന് ചോദിച്ചപ്പോള്‍ ആ മോന്‍ പറഞ്ഞു. എന്റെ അമ്മയാണ് എന്നെ ഈ മാര്‍ഗ്ഗത്തിലേക്ക് നയിച്ചത് ഭീകരമായ അന്തരീക്ഷത്തിലാണ് ഞാന്‍ എന്റെ കുട്ടിക്കാലം കഴിച്ചത്. എനിക്ക് ആറു വയസ്സുള്ളപ്പോള്‍ സമാധാന പ്രേമിയായ എന്റെ പിതാവിനെ എന്റെ കണ്‍ മുന്നില്‍ വെച്ചു ഭീകരര്‍ വെട്ടിക്കൊലപ്പെടുത്തി. പിതാവിനെ കൊന്നവരോടുള്ള പ്രതികാരചിന്ത എന്റെ മനസ്സില്‍ നിറഞ്ഞു. എന്റെ അമ്മ ആ മനസ്സിനെ മാറ്റി എടുത്തു. എന്റെ പിതാവിന്റെ മരണത്തിന് പ്രതികാരം ചോദിക്കണമെന്ന് ഞാന്‍ പലപ്പോഴും പറയുമായിരുന്നു. അപ്പോള്‍ എന്റെ അമ്മയുടെ മറുപടിയായാരുന്നു എന്റെ വഴികാട്ടി. ‘മോനേ, നമ്മുടെ കുടുംബത്തെക്കുറിച്ച് നീ ആലോചിച്ചു നോക്കൂ. നമ്മള്‍ എത്രമാത്രം വേദന അനുഭവിക്കുന്നു. കുടുംബം പുലര്‍ത്താന്‍ ഞാന്‍ മറ്റു വീടുകളില്‍ വേല ചെയ്യുന്നു. അങ്ങനെയാണ് ഞാന്‍ നിന്നെ വളര്‍ത്തുന്നത്. അച്ഛന്റെ സ്നേഹം അറിയാതെ വളര്‍ന്ന നീ എത്രമാത്രം വേദന അനുഭവിക്കുന്നു. കൂട്ടുകാരുടെ അച്ഛന്മാര്‍ അവരെ സ്കൂളില്‍ കൊണ്ടുവിടുമ്പോള്‍ എനിക്ക് അച്ഛന്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് നീ ആഗ്രഹിച്ചു വേദനിച്ചിട്ടില്ലേ? നിന്റെ മുത്തശ്ശിയുടെ കണ്ണീര്‍ തോര്‍ന്ന സമയം ഉണ്ടായില്ല. അച്ഛനെ കൊന്നവരോട് പ്രതികാരം വീട്ടിയാല്‍ ഇനിയും ഇതുപോലെ ദുരിതവും ദുഃഖവും അനുഭവിക്കുന്നവരെ സൃഷ്ടിക്കാനേ കഴിയൂ. സ്നേഹവും സാഹോദര്യവും വളര്‍ത്തുവാനാണ് നമ്മള്‍ ശ്രമിക്കുന്നത്. നമുക്കും അന്യര്‍ക്കും ശാന്തി ലഭിക്കുവാന്‍ ഇതേ മാര്‍ഗമുള്ളൂ. അതുകോണ്ട് വിവേഗപൂര്‍വം ചിന്തിച്ച് എന്താണ് ചെയ്യേണ്ടത് എന്ന് നീ തീരുമാനിയ്ക്കണം. ഓരോ പ്രാവശ്യവും ഞാന്‍ എന്റെ പെറ്റമ്മയോടു പ്രതികാരത്തെപ്പറ്റി ഗൗരവത്തോടെ പറയുമ്പോഴും അമ്മ ഇങ്ങനെയാണ് എന്നെ ഉപദേശിച്ചത്.
യുവാവായതോടെ ഭീകര സംഘത്തില്‍ ചേരാന്‍ പലരും എന്നെ പ്രേരിപ്പിച്ചു. എന്നാല്‍, അപ്പോഴേക്കും എന്റെ ജീവിത ലക്ഷൃം മാറികഴിഞ്ഞിരുന്നു. വൈരാഗ്യവും വിദ്വേഷവും അകറ്റി ജനങ്ങളില്‍ ശാന്തിയും സമാദാനവും വളര്‍ത്താന്‍ ഞാന്‍ ശ്രമിച്ചു. ഭീകര സംഘത്തില്‍ ചേര്‍ന്നിരുന്ന എന്റെ പല കൂട്ടുകാര്‍ക്കും മനഃപരിവര്‍ത്തനം വളര്‍ത്താന്‍ നമുക്ക് കഴിഞ്ഞു. ഞങ്ങളെല്ലാം ചേര്‍ന്ന് സ്നേഹത്തിന്റെയും ശാന്തിയുടെയും സന്ദേശം പ്രചരിപ്പിക്കുവാന്‍ ശ്രമിക്കുകയാണ്. എന്റെയമ്മ എന്നില്‍ പാകിയ സ്നേഹത്തിന്റെയും ക്ഷമയുടെയും വിത്തുകളാണ് ഇന്ന് എന്നെയീ മാര്‍ ഗത്തിലെത്തിച്ചത്. കാശ്മീരില്‍ നിന്ന് വന്ന ആ മോന്റെ വാക്കുകള്‍ അമ്മയെ സന്തോഷിപ്പിച്ചു. അക്രമത്തിന്റെയും ഭീകരവാതത്തിയും പാതയിലേക്ക് തിരിയാതെ ശാന്തിയും സമാധാനവും പരത്തുകയാണ് ഈ മോന്‍. ഇതിന് പ്രേരണയായത് അവന്റെ പെറ്റമ്മയും. തൊട്ടിലാടുന്ന മാതാവിന്റെ കരങ്ങളാണ് ലോകത്തിന് പ്രകാശം ചൊരിയുന്ന ദീപവും വഹിക്കുന്നത്.മുലപ്പാലിലൂടെ ചുരന്നെഴുകുന്ന മാതൃസ്നേഹമാണ് ലോകത്തിന്റെ ഭാവിനിര്‍ണയിക്കിന്നത്. മാതൃത്ത്വമുള്ള സ്ത്രീ എവിടെയായാലും സ്വര്‍ഗ്ഗം സ്യഷ്ടിക്കും. മനുഷ്യരാശിയുടെ ആദിഗുരു അമ്മയാണ്. അതുകൊണ്ട് സഹജമായ മാതൃത്ത്വത്തെ ഒരു സ്ത്രീയും മറക്കതുത്. മറന്നാല്‍ സ്വര്‍ഗ്ഗം അപ്രത്യക്ഷമാകും. ഭൂമിയില്‍ തന്നെ നരകം ഉണ്ടാകും.
ജീവിതവിജയം നേടിയ പുരുഷന്മാരുടെ പിന്നില്‍ ശക്തമായൊരു സ്ത്രീയുണ്ട് എന്നതു പഴഞ്ചൊല്ലു മാത്രമല്ല; സത്യമാണ്. എവിടെയല്ലാം കുട്ടികളില്‍ നല്ല സംസ്കാരം കാണുന്നുവോ എവിടെയെല്ലാം വ്യതികളില്‍ പരാജയത്തെ നേരടുവാനുള്ള അസാമാന്യ ശക്തി ദര്‍ശിക്കുന്നുവോ എവിടെയല്ലാം ത്യാഗവും വേദനിക്കുന്നവരോടു സ്നേഹവും സഹതാപവും കാരുണ്യവും കാണുന്നുവോ അവിടെയല്ലാം ആ വ്യക്തികളുടെ പിന്നില്‍, അവരെ അവരാകാന്‍ പ്രചോദനം നല്‍കി സഹായിച്ച മഹതിയായ ഒരമ്മ ഉണ്ടാകും. ഇത്തരം അമ്മമാരാകുവാനും, ലോകത്തിനു വെളിച്ചവുമാകുവാനുമാണ് ഓരോ സ്ത്രീയും ശ്രമിക്കേണ്ടത്. മാതൃത്ത്വത്തിന്റെ ശക്തി സ്ത്രീകള്‍ക്കു മാത്രം സ്വന്തമാണ് എന്ന് ഓര്‍മിക്കണം.
കടപ്പാട്: മാതൃഭുമി