ഈശ്വരോപാസനയ്ക്ക് അത്യന്തം ഉപയുക്തങ്ങളായ വേദത്തിലെ ശാന്തിപ്രദങ്ങളായ പന്ത്രണ്ടു മന്ത്രങ്ങളും ആത്മധ്യാനവും ഗുരുപരമ്പരാസ്തോത്രങ്ങളും മലയാളത്തില്‍ ശ്രീ വിദ്യാനന്ദതീര്‍ത്ഥപാദസ്വാമികള്‍ വ്യാഖ്യാനിച്ച് ‘ശാന്തിമന്ത്രങ്ങള്‍’ എന്ന പേരില്‍ വാഴൂര്‍ തീര്‍ത്ഥപാദാശ്രമം പ്രസിദ്ധീകരിച്ച ഗ്രന്ഥത്തിന്റെ സ്കാന്‍ ചെയ്ത പകര്‍പ്പ് സമര്‍പ്പിക്കുന്നു.
ശാന്തിമന്ത്രങ്ങള്‍, ഈശ്വര പ്രാര്‍ത്ഥന, മൃത്യുഞ്ജയമന്ത്രം, അവിദ്യ, മുക്തി, ജീവന്‍മുക്തിയും വിദേഹമുക്തിയും, ക്രമമുക്തി, ഉപാസനം, ആത്മധ്യാനം, ദക്ഷിണാമൂര്‍ത്തി സ്തോത്രം, ശിവനീരാഞ്ജന സ്തോത്രം, ശിവമഹിമ്നഃസ്തോത്രം, സര്‍വ്വാത്മകശിവസ്തോത്രം, കൌപീനപഞ്ചകം, നിര്‍വാണഷട്കം,ഗുര്‍വ്വഷ്ടകം തുടങ്ങിയവ ഈ ഗ്രന്ഥത്തില്‍ ഉള്‍പ്പെടുന്നു.
ശാന്തിമന്ത്രങ്ങള്‍ (ഭാഷാവ്യാഖ്യാനം) 29.1 MB, 139 പേജുകള്‍