ഗ്രന്ഥത്തില്‍ നിന്ന്:
വൈദികമായ ഹിന്ദുമതം ഒരു മതമാണെങ്കില്‍ അതിനു ഇതരമതങ്ങള്‍ക്കില്ലാത്ത ഒരു വൈശിഷ്ട്യമുണ്ടെന്നു സമ്മതിക്കാതെ കഴിയുകയില്ല. എല്ലാ മതങ്ങളുടെയും സ്വരൂപം ഏറെക്കുറെ ഹിന്ദുമതത്തില്‍ പ്രതിഫലിച്ചുകാണുന്നുണ്ടെന്നുള്ളതാണ് ആ വൈശിഷ്ട്യത്തിനു സാരഭൂതമായ അടിസ്ഥാനമെന്നു പറയാം. സകലമതങ്ങളുടെയും മൂലതത്ത്വം ആനന്ദപ്രാപ്തിതന്നെയെങ്കിലും അതിലേക്കുള്ള മാര്‍ഗ്ഗങ്ങള്‍ ഓരോന്നിലും ഓരോതരത്തില്‍ മാത്രമായിരിക്കെ, ഹിന്ദുമതത്തില്‍ അധികാരികളുടെ ശക്തിയും രുചിയുമനുസരിച്ചു പലതരത്തിലാണ്. പരമപുരുഷാര്‍ത്ഥമായ മുക്തിക്കായി ശ്രവണമനനനിദിദ്ധ്യാസങ്ങള്‍ വഴിക്ക് ദൃഢമായ ബ്രഹ്മജ്ഞാനവും അതു സാധിക്കാത്തവര്‍ക്ക് അഷ്ടാംഗസാധനം വഴിക്കുള്ള യോഗവും അതിനും ശക്തിയില്ലാത്തവര്‍ക്ക് അഹംഗ്രഹോപാസനയും അതും ശക്യമല്ലാത്തവര്‍ക്ക് വിഗ്രഹോപാസനയും ഹിന്ദുമതം ഉപദേശിക്കുന്നു.

ശാക്താദ്വൈതം PDF ഡൌണ്‍ലോഡ് ചെയ്യൂ.