ഋഷികേശിലെ ശിവാനന്ദസ്വാമികളുടെ “Satsanga and Swadhyaya” എന്ന ഗ്രന്ഥം ശ്രീ പന്നിശ്ശേരി ശ്രീനിവാസകുറുപ്പ് വിവര്‍ത്തനം ചെയ്ത് മലയാളത്തില്‍ “സത്സംഗവും സ്വാധ്യായവും” എന്ന പേരില്‍ ലഭ്യമാക്കിയിരിക്കുന്നു.

“സത്സംഗമാണ് നിങ്ങളുടെ പ്രാണരക്ഷാനൌക. വിവേകമാകുന്നു നിങ്ങളുടെ വടക്കുനോക്കിയന്ത്രം. വിരക്തിയാണ് നിങ്ങളുടെ നങ്കൂരം. അല്ലയോ ആത്മീയ കര്‍ണ്ണധാര, നിങ്ങള്‍ ചെയ്യേണ്ടത് ഈ സംസാരസമുദ്രത്തില്‍ നിര്‍ഭയം നിങ്ങളുടെ കപ്പല്‍ നിയന്ത്രിക്കുകയും അനശ്വരജിവിതമാകുന്ന മറുകരയ്ക്ക് കടക്കുകയുമാണ്.”

“നിങ്ങളുടെ മൂലസ്ഥാനത്തേക്ക്, അകത്തേയ്ക്കുതന്നെ, തിരിയുക. സംസാരമരുവില്‍ നിങ്ങള്‍ അലഞ്ഞതുമതി. ആ മരുപ്പറമ്പില്‍ ചില ഉറവകള്‍ ഉണ്ട്. അവയാണ് മഹാത്മാക്കള്‍. അവയില്‍നിന്നു യഥേഷ്ടം പാനം ചെയ്യുക. നിങ്ങളുടെ ഉത്പത്തിഭൂവായ പൂര്‍വ്വസ്ഥാനത്തേയ്ക്ക് പോകുക.” – സ്വാമി ശിവാനന്ദ സരസ്വതി

സത്സംഗത്തിന്റെ അര്‍ത്ഥം, സത്സംഗത്തിന്റെ ശക്തി, ഗൃഹസ്ഥരും സത്സംഗവും, മഹാത്മാവ് ആര്, സത്സംഗം സാധിക്കേണ്ടത് എങ്ങനെ, ഗുരുഭക്തി, സ്വാദ്ധ്യായം തുടങ്ങിയ വിഷയങ്ങളെ ഈ ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നു.

സത്സംഗവും സ്വാധ്യായവും PDF (സ്വാമി ശിവാനന്ദ ) ഡൗണ്‍ലോഡ്  ചെയ്യൂ.