കാലാകാലങ്ങളായി തമിഴ്‌നാട്ടില്‍ ജീവിച്ചിരുന്ന ജ്ഞാനികളും യോഗികളും ജ്ഞാനസിദ്ധന്മാരും പൊഴിഞ്ഞിട്ടുള്ള അനന്തമായ ജ്ഞാനഗാനങ്ങള്‍ ‘പെരിയ ജ്ഞാനക്കോവൈ‘ എന്ന തമിഴ്‌ ഗ്രന്ഥരത്നത്തില്‍ സമാഹരിച്ചിരിക്കുന്നു.ഇതിനെ പതിനെട്ടു (ജ്ഞാന) സിദ്ധന്മാരുടെ കൃതികളെന്നും പറഞ്ഞുവരുന്നു.

ശ്രീ തിരുവല്ലം ഭാസ്കരന്‍ നായര്‍ ഈ കൃതിയെ മലയാള പദ്യമായി വിവര്‍ത്തനം ചെയ്തതാണു ജ്ഞാനക്കടല്‍.

ഇന്ദ്രിയാതീതവും അനുഭവൈക വേദ്യവുമായ യോഗജ്ഞാനാനുഭൂതികളാണ് ഇതിലെ പ്രതിപാദ്യ വിഷയം. അതുകൊണ്ട് സാമാന്യ ജനങ്ങള്‍ക്കോ ആദ്ധ്യാത്മ മാര്‍ഗ്ഗത്തില്‍ സഞ്ചരിച്ചിട്ടില്ലാത്ത ഭാഷാപണ്ഡിതന്‍മാര്‍ക്കോ ഈ ഗ്രന്ഥത്തില്‍ പ്രതിപാദിച്ചിട്ടുള്ള വിഷയം ഗ്രഹിച്ചാനന്ദിക്കുവാന്‍ അത്ര എളുപ്പമല്ല.

“നട്ടകല്ലെ ദ്ദൈവമെന്നു പുഷ്പമാലചാര്‍ത്തി നീ
ചുറ്റിവന്നു ‘മൊണ, മൊണെ’ന്നു ചൊല്ലിടും മന്ത്രങ്ങളെ
നട്ടകല്ലുമിണ്ടുമോ പതിയകത്തിരിക്കവേ
ചുട്ടചട്ടി, ചട്ടുകം കറിച്ചുവയറിയുമോ?”

നിര്‍വ്വാണാമൃതമയമായ ഈ കടലില്‍ മുഴുകുകയോ ഇതിലെ രസം ആസ്വദിക്കുകയോ ചെയ്‌താല്‍ മര്‍ത്യന്‍ അമര്‍ത്യനും പാപി പുണ്യവാനും ബദ്ധന്‍ മുക്തനും വിഷയാരാമന്‍ ആത്മാരാമാനും ആയിത്തീരുമെന്നതില്‍ പക്ഷാന്തരത്തിനവകാശമില്ല എന്ന് ശ്രീ വിദ്യാനന്ദ തീര്‍ത്ഥപാദ സ്വാമി അവതാരികയില്‍ അഭിപ്രായപ്പെടുന്നു.

ജ്ഞാനക്കടല്‍ PDF (ഭാസ്കരന്‍ നായര്‍) ഡൌണ്‍ലോഡ് ചെയ്യൂ.