ഇ-ബുക്സ്
കാമധേനു (സംസ്കൃത വ്യാകരണ സഹായി) PDF
ശ്രീ ഇ. പി. ഭരതപ്പിഷാരടി രചിച്ച കാമധേനു എന്ന ഈ പുസ്തകം സംസ്കൃതം സരളമായ രീതിയില്‍ സ്വയം പഠിക്കുവാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണ്. രാമായണ കഥയിലൂടെ സംസ്കൃത വ്യാകരണം പഠിപ്പിക്കുകയാണ് ഈ കൃതിയില്‍ ചെയ്തിരിക്കുന്നത്. പകുതി അധ്യായങ്ങളില്‍ മലയാളവും സംസ്കൃതവും ഇടകലര്‍ത്തിയും ശേഷം സംസ്കൃതം മാത്രമായും പഠിക്കുന്നതിലൂടെ പഠനാവസാനം സംസ്കൃത ഭാഷയില്‍ പ്രാവീണ്യം നേടാന്‍ കഴിയുന്നു.
മലയാളത്തില്‍ ഒരു വിധം സാഹിത്യ ഭാഷ മനസ്സിലാക്കാന്‍ കഴിവുള്ള മലയാളിക്ക് സംസ്കൃതത്തിലെ പദസമുച്ചയം പുതുതായി തേടിപ്പിടിക്കേണ്ടതില്ലെന്ന് ഉപോത്‌ഘാതത്തില്‍ ഗ്രന്ഥകാരന്‍ പറയുന്നു.