ശ്രീ രമണമഹര്‍ഷിയുടെ ജീവചരിത്രം
മാനസികമായോ, ബുദ്ധിപൂര്‍വ്വകമായോ വിവേചിക്കാതെ ധര്‍മ്മത്തെ അനുഷ്ഠിക്കുന്നത് അര്‍ത്ഥശൂന്യമാണ്. അത്കൊണ്ട് ധര്‍മ്മാനുഷ്ഠാനമാര്‍ഗ്ഗങ്ങളുടെ സമുച്ചയമാണ് മതം. ബാലിശ ബുദ്ധികള്‍ക്കും സാമൂഹ്യവൃത്തിക്കും ‘മതം’ അത്യന്താപേക്ഷിതമാണ് . മാനസീകഭയങ്ങള്‍ അകറ്റുവാനും , മാനസീക മൌഢ് ഡ്യം ദഹിപ്പിക്കുവാനും ‘മതം’ ഉപകരിക്കുന്നു . അങ്ങിനെ, നമ്മെകുറിച്ചു ഒരു സാമാന്യ ജ്ഞാനം ‘മതം’ നമുക്ക് നല്‍കുകയും ചെയ്യുന്നു.
എല്ലാ മതങ്ങളും ഒരു ലക്ഷ്യംവരെ മാത്രമേ നമ്മെ നയിക്കുന്നുള്ളൂ . ആ ലക്‌ഷ്യം , എല്ലാ മതങ്ങളും കൂട്ടിമുട്ടുന്ന കേന്ദ്രമാണ്. അപ്പുറത്തേക്കില്ല ; നിശ്ചയം.
മതങ്ങള്‍ കൂട്ടി മുട്ടുന്ന കേന്ദ്രം അറിയുന്നത് തന്നെയാണ് യഥാര്‍ത്ഥ ജ്ഞാനം. ആ അറിവ് തന്നെ ദൈവം ; അഥവാ, സനാതനമായ സത്യം. പരമോല്‍കൃഷ്ടമായ ഈ സംസ്കാരം പ്രാപിക്കുമ്പോള്‍, ദൈവം തന്നെ എല്ലാ വസ്തുക്കളായും , എല്ലാ വസ്തുക്കളും ദൈവമായും അനുഭവപ്പെടുന്നതാണ്.
ദൈവം – വാസ്തവത്തില്‍ നിലനില്‍ക്കുന്ന അറിവ് അഥവാ, ‘സത്യം’ ആകുന്നു. അത് മാംസജടിലമായ ദേഹമല്ല. പഞ്ചേന്ദ്രിയങ്ങളല്ല. ഇന്ദ്രിയങ്ങള്‍ക്ക് വിഷയഭൂതമായ വസ്തുവോ, കര്‍മ്മമോ അല്ല. മനസ്സും, പ്രാണനുമല്ല. ഇതെപറ്റിയുള്ള ഭൌതികബോധം പാടെ ഇല്ലാതായി അനുഭവപ്പെടുന്ന അതീതമായ ‘അറിവ് ‘ ആകുന്നു ദൈവം.