കൊട്ടാരക്കര സദാനന്ദാശ്രമം മലയാളത്തില്‍ പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ് ‘ശ്രീമദ് ഭഗവദ്‌ഗീത ശാങ്കരഭാഷ്യസഹിതം‘.

കാലദേശാതീതമായതും ആദ്യന്തരഹിതവും, കര്‍മ്മേന്ദ്രിയങ്ങളെയും ജ്ഞാനേന്ദ്രിയങ്ങളെയും മനസ്സിനെയും ബുദ്ധിയെയും പ്രവര്‍ത്തിപ്പിക്കുന്നതുമായ ബ്രഹ്മത്തെ സാക്ഷാത്കരിക്കുന്നതിന് കര്‍മ്മയോഗം, ഭക്തിയോഗം, ജ്ഞാനയോഗം എന്നിങ്ങനെ വിവിധ മാര്‍ഗ്ഗങ്ങള്‍ കേവലം എഴുന്നൂറു ശ്ലോകങ്ങളിലൂടെ ശ്രീമദ് ഭഗവദ്‌ഗീതയില്‍ പ്രതിപാദിച്ചിരിക്കുന്നു. ഈ സംസ്കൃത ശ്ലോകങ്ങളുടെയും ഈ ശ്ലോകങ്ങളുടെ ശങ്കരഭഗവദ്‌പാദരുടെ വ്യാഖ്യാനത്തിന്റെയും മലയാളത്തിലുള്ള അര്‍ത്ഥത്തോടുകൂടിയ ഈ പ്രസിദ്ധീകരണം സംസാരസമുദ്രത്തില്‍ കിടന്നുഴലുന്ന മലയാളികള്‍ക്ക് പ്രയോജനപ്പെടുമെന്ന പ്രതീക്ഷയോടുകൂടി ബ്രഹ്മാര്‍പ്പണം ചെയ്തുകൊള്ളുന്നു. – അവതാരികയില്‍ നിന്ന്

ശ്രീമദ് ഭഗവദ്‌ഗീത ശാങ്കരഭാഷ്യസഹിതം ഡൌണ്‍ലോഡ് ചെയ്യൂ.