ആര്യസമാജ സ്ഥാപകനും സാമൂഹിക പരിഷ്കര്‍ത്താവുമായ സ്വാമി ദയാനന്ദ സരസ്വതി രചിച്ച കൃതിയാണ് സത്യാര്‍ഥപ്രകാശം. ഈശ്വര നാമങ്ങളുടെ വ്യാഖ്യാനം, വിദ്യാഭ്യാസ സമ്പ്രദായം, അധ്യയന – അധ്യാപക സമ്പ്രദായം, സമാവര്‍ത്തനം – വിവാഹം – ഗൃഹസ്ഥാശ്രമവിധി, വാനപ്രസ്ഥ – സന്യാസ വിധി, രാജധര്‍മ്മം, ഈശ്വരന്‍, വേദം, സൃഷ്ടിയുടെ ഉത്പത്തി – സ്ഥിതി – പ്രളയം, വിദ്യ – അവിദ്യ – ബന്ധനം – മോക്ഷം, ആചാര – അനാചാരങ്ങള്‍, ഭക്ഷ്യം – അഭക്ഷ്യം, മറ്റു മത ഖന്ധനങ്ങള്‍ തുടങ്ങിയ വിഷയങ്ങളാണ് ഈ കൃതിയില്‍ പ്രതിപാദിച്ചിരിക്കുന്നത്.
സത്യാര്‍ത്ഥപ്രകാശം PDF (സ്വാമി ദയാനന്ദ സരസ്വതി) ഡൗണ്‍ലോഡ് ചെയ്യൂ.
സ്വാമി ദയാനന്ദസരസ്വതി സംസ്കൃതം, ശാസ്ത്രങ്ങള്‍, വേദാന്തം, ഹിന്ദുമതാചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍ എന്നിവയില്‍ പണ്ഡിതനായിരുന്നു. അദ്ദേഹം സമൂഹത്തില്‍ അന്ന് നിലനിന്നിരുന്ന അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും ഇല്ലായ്മ ചെയ്യുവാനായി അനവരതം പ്രയത്നിച്ചു. വേദങ്ങളിലെ സൂക്തങ്ങള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം നല്കുകയും അന്ധവിശ്വാസങ്ങള്‍ തുടച്ചുനീക്കുകയും ചെയ്താല്‍ മാത്രമേ ഹിന്ദുമതത്തിന്റെ നവോത്ഥാനം സാധ്യമാവുകയുള്ളൂ എന്ന് ഇദ്ദേഹം വിശ്വസിച്ചു. 1875-ല്‍ വേദങ്ങളുടെ മഹത്ത്വവും പുരോഗമനാശയ പ്രചാരണവും ലക്ഷ്യമാക്കി ആര്യസമാജം ആരംഭിച്ചു. സ്ത്രീസ്വാതന്ത്ര്യം, അയിത്തോച്ചാടനം എന്നിവയ്ക്കുവേണ്ടി നിലകൊണ്ട ആര്യസമാജം ശൈശവവിവാഹം, സതിസമ്പ്രദായം എന്നിവ ഇല്ലായ്മ ചെയ്യുന്നതിനായി പ്രവര്‍ത്തിച്ചു.